Content | കൊച്ചി: പത്തനംതിട്ട രൂപതാധ്യക്ഷൻ സാമുവൽ മാർ ഐറേനിയസ് തിരുമേനിയെയും വികാരി ജനറാൾ ഉൾപ്പെടെ അഞ്ചു വൈദികരുടെയും പ്രാർത്ഥിക്കുകയും മോചനത്തിനായി നിയമപരമായി പ്രവർത്തിക്കുകയും ചെയ്ത എല്ലാവരോടും നന്ദി പ്രകാശിപ്പിക്കുന്നുവെന്നു കെസിബിസി. കഴിഞ്ഞ നാല്പതിലേറെ വർഷമായി മലങ്കര കത്തോലിക്ക സഭയുടെതായിരുന്ന അംബാസമുദ്രത്തിലെ താമരഭരണി പുഴയുടെ തീരത്തെ കൃഷിഭൂമി പത്തനംത്തിട്ട രൂപത രൂപംകൊണ്ട നാൾ മുതൽ രൂപതയുടെ ഉടമസ്ഥതയിൽ ആയിത്തീർന്നു. പ്രസ്തുത വസ്തുവിന്റെ മൂന്നൂറ് ഏക്കറോളം വരുന്നഭാഗം കൃഷി ചെയ്യുന്നതിനായി കോട്ടയം സ്വദേശിയായ മാനുവൽ ജോർജ് എന്നയാൾക്ക് പാട്ടത്തിനു നല്കിയിരുന്നു.
പാട്ടഭൂമിയിൽ കരാറുകാരൻ പാട്ടകരാറുകൾ ലംഘിച്ച് അനധികൃത മണൽവാരൽ നടത്തിയതുമായി ബന്ധപ്പെട്ട് തമിഴ്നാട് സർക്കാർ നിയമപരമായി കേസെടുക്കുകയുണ്ടായി. പാട്ടകരാറിൽ ഏർപ്പെട്ട പത്തനംതിട്ട രൂപതാധ്യക്ഷൻ അഭിവന്ദ്യ സാമുവൽ മാർ ഐറേനിയസ് തിരുമേനിയെയും വികാരി ജനറാൾ ഉൾപ്പെടെ അഞ്ചു വൈദികരെയും ഇതിൽ പ്രതി ചേർത്ത് തമിഴ്നാട് സിബി - സിഐഡി അറസ്റ്റു ചെയ്ത് ജയിലിൽ അടയ്ക്കുകയും ചെയ്തു. സഭാംഗങ്ങൾക്കും തിരുമേനിയെ അറിയാവുന്ന മറ്റുള്ളവർക്കും ഇത് അതീവ ദുഃഖത്തിന് കാരണമായി. അന്നുമുതൽ അദ്ദേഹത്തിനും വൈദികർക്കും വേണ്ടി പ്രാർത്ഥിക്കുകയും അവരുടെ മോചനത്തിനായി നിയമപരമായി പ്രവർത്തിക്കുകയും ചെയ്ത എല്ലാവരോടും കെസിബിസി ഹൃദയപൂർവം നന്ദി പ്രകാശിപ്പിക്കുകയാണെന്ന് മെത്രാന്‍ സമിതി പ്രസ്താവനയില്‍ അറിയിച്ചു.
#{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }#
☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}}
#{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BAn7EJYMSho76BxzysL3HJ}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }} |