category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading'ആധുനിക ശാസ്ത്രത്തിലേക്കുള്ള ക്രിസ്ത്യൻ സംഭാവന - ഇന്ത്യയിലും ലോകത്തിലും: ഏകദിന സെമിനാർ ശനിയാഴ്ച
Content'ആധുനിക ശാസ്ത്രത്തിലേക്കുള്ള ക്രിസ്ത്യൻ സംഭാവന - ഇന്ത്യയിലും ലോകത്തിലും' എന്ന വിഷയത്തിൽ ഏകദിന സെമിനാറുമായി സാക്ഷി അപ്പോളോജെറ്റിക്സ് നെറ്റ്വർക്ക്. ഫെബ്രുവരി 19 (ശനിയാഴ്ച രാവിലെ 9:00 മുതൽ വൈകിട്ട് 6:00 വരെയാണ് സെമിനാര്‍ ക്രമീകരിച്ചിരിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങളുടെയും പ്രോട്ടോക്കോളിന്റെയും പശ്ചാത്തലത്തില്‍ മുൻകൂർ രജിസ്ട്രേഷൻ വഴി മാത്രമാണ് പ്രവേശനം. തിരുവാങ്കുളം ബ്രദറൺ അസംബ്ലി ഹാളിലാണ് പരിപാടി നടക്കുക/ ( അരുണോദയം റോഡ്, ചോറ്റാനിക്കര, തൃപ്പൂണിത്തുറ, തിരുവാങ്കുളം). 'ഇന്ത്യയിലെ ബയോളജിക്കൽ സയൻസിലെ ക്രിസ്ത്യൻ സംഭാവന', 'ആധുനിക ശാസ്ത്രത്തിന്റെ ബൈബിൾ വേരുകൾ', 'വേദങ്ങളും ശാസ്ത്രവും', 'ഇസ്ലാമും ശാസ്ത്രവും', 'കുഷ്ഠരോഗചികിത്സയിൽ മാറ്റം വരുത്തിയത് മെഡിക്കൽ മിഷനറിമാർ', 'ദൈവം, സാധ്യത, സംഭാവ്യത : എങ്ങനെയാണ് ദൈവത്തിലേക്കുള്ള അന്വേഷണം തീരുമാനം, സിദ്ധാന്തം, ഡാറ്റാ സയൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവയുടെ അടിത്തറ പാകിയത്?, 'ആധുനിക ശാസ്ത്രം - ലോകത്തിന് ഒരു ക്രിസ്ത്യൻ സമ്മാനം' ഇങ്ങനെ വിവിധ വിഷയങ്ങളിലായാണ് ക്ലാസുകള്‍ നടക്കുക. ഫാ. ഡോ. ജോബ് കോഴംതടം, ബ്രദര്‍ ഫിന്നി വർഗീസ്, റോയ് വി. പോൾ, ബ്രദര്‍ അനിൽകുമാർ അയ്യപ്പൻ, ബ്രദര്‍ എൽദോസ് മത്തായി, ബ്രദര്‍ ആഷർ ജോൺ, ബ്രദര്‍ സച്ചിൻ ആന്റണി എന്നിവര്‍ ക്ലാസുകള്‍ നയിക്കും. രജിസ്ട്രേഷന്: 95268 07050 എന്ന നമ്പരിലേക്കോ 98099 46766 എന്ന നമ്പരിലേക്കോ വാട്സ്ആപ്പ് സന്ദേശം അയക്കാം. അല്ലെങ്കില്‍ പേരും ബന്ധപ്പെടാനുള്ള വിശദാംശങ്ങളും സഹിതം sakshiapologeticsmalayalam@gmail.com എന്ന ഇമെയിലിലേക്ക് ഇമെയിൽ ചെയ്താല്‍ മതിയാകുമെന്ന് സംഘാടകര്‍ അറിയിച്ചു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2022-02-16 09:54:00
Keywordsശാസ്ത്ര
Created Date2022-02-16 09:56:06