Contents

Displaying 18091-18100 of 25088 results.
Content: 18468
Category: 10
Sub Category:
Heading: യുദ്ധത്തിനിടെ ദിവ്യകാരുണ്യം ഭദ്രമായി സൂക്ഷിച്ച് കീവിൽ നിന്നും സന്യാസിനികളുടെ രക്ഷപ്പെടല്‍
Content: കീവ്: റഷ്യ - യുക്രൈൻ യുദ്ധം രൂക്ഷമായതിനിടെ യുക്രൈൻ തലസ്ഥാനമായ കീവിൽ നിന്നും രക്ഷപ്പെടാൻ സാധിച്ചതിന്റെ ആശ്വാസത്തിലാണ് മിഷ്ണറീസ് ഓഫ് ദ കോൺഗ്രിഗേഷൻ ഓഫ് സെന്റ് ഡൊമിനിക് എന്ന സന്യാസിനി സഭയിലെ മൂന്ന് സന്യാസിനികൾ. മരിയ, മരിയ ജീസസ്, ആൻറ്റോണിയ എന്നീ മൂന്നു പേർ കഴിഞ്ഞയാഴ്ചയാണ് രക്ഷപ്പെട്ടത്. കീവിൽ കുട്ടികൾക്കുവേണ്ടി ഒരു ആഫ്റ്റർ സ്കൂൾ നടത്തിവരികയായിരുന്നു ഇവര്‍. രക്ഷപ്പെടുമ്പോള്‍ ദിവ്യകാരുണ്യ ഈശോ തങ്ങളോടൊപ്പം ഉണ്ടായിരുന്നുവെന്ന് സന്യാസിനികള്‍ പറയുന്നു. കടന്നുപോയ സാഹചര്യങ്ങള്‍ പൊന്തിഫിക്കൽ മിഷൻ സൊസൈറ്റീസിനോട് പങ്കുവെയ്ക്കുകയായിരിന്നു സന്യാസിനികൾ. 25 വർഷങ്ങൾക്കു മുൻപ് സിസ്റ്റർ ആൻറ്റോണിയയാണ് ആഫ്ടർ സ്കൂൾ ആരംഭിച്ചത്. ബോംബാക്രമണം രൂക്ഷമായതിനെത്തുടർന്ന് അധികൃതരുടെ നിർദ്ദേശം അനുസരിച്ചാണ് താമസസ്ഥലത്തു നിന്ന് രക്ഷപ്പെടാൻ സന്യാസിനികൾ തീരുമാനിക്കുന്നത്. 85 വയസ്സുള്ള സിസ്റ്റർ ആൻറ്റോണിയ ഇതിനിടയിൽ ചാപ്പലിൽ എത്തുകയും അവിടെ കൂദാശ ചെയ്ത നിരവധി തിരുവോസ്തി കണ്ടെത്തുകയും ചെയ്തു. അതെല്ലാം സ്വീകരിക്കാൻ സാധിക്കാത്തതിനാൽ തിരുവോസ്തി ഭദ്രമായി അവർ കൊണ്ടുപോയി. അതിനാൽ തങ്ങളുടെ യാത്രയിൽ ഈശോ തങ്ങളോടൊപ്പം ഉണ്ടായിരുന്നുവെന്ന് സിസ്റ്റർ ആൻറ്റോണിയ പറയുന്നു. രക്ഷ തേടിയുള്ള തങ്ങളുടെ യാത്രയെ 'പുറപ്പാട്' എന്നാണ് സന്യാസിനികൾ വിശേഷിപ്പിച്ചത്. കീവിലെ സ്പാനിഷ് എംബസിയിലേക്കാണ് ആദ്യ യാത്രയെന്ന് ഇവര്‍ പറയുന്നു . തങ്ങൾ ഇപ്പോൾ സ്പെയിനിലാണെന്നും തങ്ങൾക്ക് കീവിൽ ആയിരിക്കാനാണ് ആഗ്രഹമെന്നു സിസ്റ്റർ മരിയ പറഞ്ഞു. കീവിൽ നിന്നും പോകണമെന്ന് എംബസി ഒരുപാട് നാൾ മുമ്പേ പറഞ്ഞിരുന്നെങ്കിലും തങ്ങൾ ഒരു സ്ഥലത്ത് പോലും മിഷൻ ഉപേക്ഷിച്ച് പോകാത്തതിനാൽ അവിടെത്തന്നെ തുടരുകയായിരിന്നു. ഇതിനുമുമ്പ് കോംഗോയിൽ മൂന്ന് പേരും ഒരുമിച്ച് സേവനം ചെയ്തിട്ടുണ്ട്. തങ്ങളെക്കൊണ്ട് ഏറ്റവും ആവശ്യമുള്ള സ്ഥലത്ത് ആയിരിക്കാനാണ് ആഗ്രഹിക്കുന്നതെന്നും, പ്രായമായതിനാലാണ് യുക്രൈൻ തങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് അയച്ചതെന്നും, അവർക്ക് ബുദ്ധിമുട്ട് ഉണ്ടാകാൻ ആഗ്രഹമില്ലെന്നും സന്യാസിനികൾ കൂട്ടിച്ചേർത്തു. അതേസമയം ഭീഷണികള്‍ക്ക് നടുവിലും അനേകം സന്യസ്തര്‍ യുക്രൈനില്‍ സേവനം തുടരുന്നുണ്ട്.
Image: /content_image/News/News-2022-03-05-14:59:29.jpg
Keywords: ദിവ്യകാരുണ്യ
Content: 18469
Category: 18
Sub Category:
Heading: ഡോ. തോമസ് നെറ്റോയുടെ മെത്രാഭിഷേക അനുമോദന ചടങ്ങ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
Content: തിരുവനന്തപുരം : നിയുക്ത തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ മെത്രാപ്പോലീത്ത തോമസ്.ജെ. നെറ്റോയുടെ മെത്രാഭിഷേക അനുമോദന ചടങ്ങുകൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മാർച്ച് 20 ഞായറാഴ്ച വൈകുനേരം 4:30ന് തിരുവനന്തപുരം സെൻറ്.ജോസഫ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച നടക്കുന്ന അനുമോദന ചടങ്ങിൽ മുൻ രൂപത അദ്ധ്യക്ഷൻ ആര്‍ച്ച് ബിഷപ്പ് ഡോ.സൂസപാക്യം അദ്ധ്യക്ഷത വഹിക്കും. സംഘാടക സമിതി ചെയർമാൻ ഡോ.ക്രിസ്തുദാസ്. ആർ. സ്വാഗതം ആശംസിക്കുന്ന ചടങ്ങിൽ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി, മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്‌ളീമീസ് കത്തോലിക്ക ബാവ, കൊല്ലം രൂപത മെത്രാൻ പോൾ മുല്ലശ്ശേരി, കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ, ഗതാഗതവകുപ്പ് മന്ത്രി ആൻ്റണി രാജു, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ഡോ.ശശി തരൂർ എം.പി. , വിൻസെൻറ് എം.എൽ.എ , തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ, വർക്കല ശിവഗിരി മഠം പ്രസിഡൻറ് സച്ചിദാനന്ദ സ്വാമികൾ, പാളയം ഇമാം സുഹൈബ് മൗലവി തുടങ്ങിയവര്‍ പ്രസംഗിക്കും. ചർച്ച്‌ ഓഫ് സൗത്ത് ഇന്ത്യ മോഡറേറ്റർ ധർമ്മരാജ് റസാലം, തിരുവനന്തപുരം ഓര്‍ത്തഡോക്സ് സഭ മെത്രാപ്പോലീത്ത ഗബ്രിയേൽ മാർ ഗ്രിഗോറിയോസ്, നിരണം യാക്കോബായ സഭ മെത്രാപ്പോലീത്ത ഗീവർഗീസ് മാർ കുറിലോസ്, തിരുവനന്തപുരം മലങ്കര മാർത്തോമ്മാ സുറിയാനി സഭ മെത്രാപ്പോലീത്ത ജോസഫ് മാർ ബർണബാസ്‌, ജോർജ്ജ് ഓണക്കൂർ, കെ.ആർ.എൽ.സി.സി. സംസ്ഥാന സമിതി അംഗം ആൻ്റണി ആൽബർട്ട് എന്നിവരും ആശംസകൾ അറിയിക്കും. ഡോ. തോമസ് ജെ.നെറ്റോ മറുപടി പ്രസംഗം നടത്തും. പ്രോഗ്രാം കമ്മിറ്റി കൺവീനർ മോൺ.നിക്കോളാസ് റ്റി നന്ദി പ്രകാശിപ്പിക്കും.
Image: /content_image/India/India-2022-03-05-15:50:53.jpg
Keywords: ആര്‍ച്ച് ബിഷപ്പ്
Content: 18470
Category: 1
Sub Category:
Heading: അന്ന് രാഷ്ട്രീയ നേതൃത്വങ്ങളുടെ കാലില്‍ വീണ പാപ്പ രാജ്യം സന്ദര്‍ശിക്കും: കോംഗോ സുഡാന്‍ സന്ദര്‍ശനം ജൂലൈയില്‍
Content: വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് പാപ്പയുടെ ഇക്കൊല്ലത്തെ വിദേശ ഇടയസന്ദർശന പരിപാടിയിൽ ആഫ്രിക്കന്‍ രാജ്യങ്ങളും. ജൂലൈ 2-7 വരെ തീയതികളില്‍ പാപ്പ കോംഗോയും സുഡാനും സന്ദര്‍ശിക്കുമെന്ന് വത്തിക്കാന്‍ വ്യക്തമാക്കി. ഇരു രാഷ്ട്രങ്ങളുടെയും ഭരണതലവന്മാരുടെയും രാജ്യങ്ങളിലെ കത്തോലിക്കാ മെത്രാന്മാരുടെയും ക്ഷണം സ്വീകരിച്ചുകൊണ്ടാണ് പാപ്പ അജപാലന സന്ദർശനത്തിന് തീരുമാനിച്ചിരിക്കുന്നത്. ജൂലൈ 2-5 വരെയാണ് പാപ്പ കോംഗോയില്‍ സന്ദര്‍ശിക്കുക. കിൻഷാസ, ഗോമ എന്നിവിടങ്ങളെ കേന്ദ്രീകരിച്ചായിരിക്കും പാപ്പയുടെ സന്ദര്‍ശന പരിപാടികള്‍. ജൂലൈ 5-ന് ദക്ഷിണ സുഡാനിലേക്കു പാപ്പ യാത്ര തിരിക്കും. ദക്ഷിണ സുഡാനിലെ തലസ്ഥാനമായ ജൂബയിലാണ് പാപ്പ സന്ദര്‍ശനം നടത്തുക. 2011 ജൂലൈയിൽ, ദക്ഷിണ സുഡാൻ ഔദ്യോഗികമായി സുഡാനിൽ നിന്ന് പിരിയുകയായിരിന്നു. എന്നാൽ രണ്ട് വർഷത്തിന് ശേഷം ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെട്ടു, ഇത് 400,000 .പേരുടെ മരണങ്ങൾക്ക് കാരണമായത്. 2018 ൽ ഇരു പ്രധാന കക്ഷികളും സമാധാന കരാറിൽ ഒപ്പു.വെച്ചിരിന്നു. സമാധാന ഉടമ്പടി ഭയാനകമായ അക്രമത്തെ തടഞ്ഞെങ്കിലും, ദേശീയ സൈന്യത്തിന്റെ പുനരേകീകരണം പോലുള്ള പരിഹരിക്കപ്പെടാത്ത നിരവധി പ്രശ്‌നങ്ങൾ രാജ്യത്തെ വീണ്ടും വ്യാപകമായ സംഘട്ടനത്തിലേക്ക് തള്ളിവിടുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരിന്നു. വർഷങ്ങളായി, ക്രിസ്ത്യൻ രാജ്യമായ ദക്ഷിണ സുഡാൻ സന്ദർശിക്കാൻ മാർപാപ്പ ആഗ്രഹിച്ചിരുന്നു, എന്നാൽ ഇവിടത്തെ അസ്ഥിരത കാരണം യാത്ര ആവർത്തിച്ച് മാറ്റിവെയ്ക്കുകയായിരിന്നു. 2019 ഏപ്രില്‍ മാസത്തില്‍ ഭരണപക്ഷ പ്രതിപക്ഷ നേതൃത്വങ്ങളുടെ പരസ്പരമുള്ള പോരാട്ടം മറന്ന്‍ പ്രാർത്ഥനയ്ക്കും കൂടിക്കാഴ്ചയ്ക്കും അനുരഞ്ജനത്തിനും വഴിയൊരുക്കാന്‍ വത്തിക്കാൻ സെക്രട്ടറിയേറ്റും കാന്‍റര്‍ബറി ആർച്ച് ബിഷപ്പിന്‍റെ ഓഫീസും ചേർന്നു സുഡാന്‍ നേതാക്കള്‍ക്കു വേണ്ടി ധ്യാനം സംഘടിപ്പിച്ചിരിന്നു. ധ്യാനത്തിന് ഒടുവില്‍ ഭരണപക്ഷ പ്രതിപക്ഷ നേതാക്കളുടെ മുന്നില്‍ മുട്ടുകുത്തി പാദങ്ങൾ ചുംബിച്ചുകൊണ്ട് പാപ്പ സമാധാന അഭ്യര്‍ത്ഥന നടത്തി. ഇത് അന്താരാഷ്ട്ര തലത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് തന്നെ വഴി തെളിയിച്ചിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FHdzBzSpQawKsghLOmva9v}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-03-05-16:12:20.jpg
Keywords: സുഡാ
Content: 18471
Category: 9
Sub Category:
Heading: "ഞാനും എന്റെ കുടുംബവും" സെഹിയോൻ യുകെയുടെ ആദ്യ ശനിയാഴ്ച്ച വചന സൗഖ്യ ശുശൂഷ ഇന്ന് വൈകിട്ട് 7 മുതൽ
Content: കുടുംബ പ്രേഷിതദൗത്യ നിർവ്വഹണത്തിലൂടെ "കുടുംബം ഒരു ദേവാലയം " എന്ന അതുല്യമായ അനുഭവം ദൈവപരിപാലനയിൽ കണ്ടെത്തുന്ന തിരുവചന സൗഖ്യ ശുശ്രൂഷ എല്ലാ ആദ്യ ശനിയാഴ്ച്ചകളിലും സെഹിയോൻ യുകെ യുടെ നേതൃത്വത്തിൽ നടക്കുന്നു. ക്രിസ്തുവിന്റെ പ്രേഷിതരായി ജീവിതത്തിന്റെ സമസ്ത മേഖലകളിലും ഓരോ കുടുംബാംഗവും ആയിത്തീരുകവഴി യഥാർത്ഥ സുവിശേഷവാഹകരാകുകയെന്ന കർത്തവ്യം നിർവ്വഹിക്കുവാൻ ഓരോരുത്തരെയും പ്രാപ്തരാക്കുന്ന ഈ ഓൺലൈൻ ശുശ്രൂഷ യുകെ സമയം വൈകിട്ട് 7 മുതൽ രാത്രി 8.30 വരെയാണ് നടക്കുക . റവ.ഫാ.ഷൈജു നടുവത്താനിയിൽ ആത്മീയ നേതൃത്വം നൽകുന്ന സെഹിയോൻ യുകെയുടെ പ്രമുഖ വചന ശുശ്രൂഷകർ ഈ ശുശ്രൂഷയിൽ പങ്കെടുക്കും. യുകെ സമയത്തിന് ആനുപാതികമായി വിവിധ രാജ്യങ്ങളിൽ സമയക്രമം വ്യത്യസ്തമായിരിക്കും. www.sehionuk.org എന്ന ലിങ്കിൽ ഈ ശുശ്രൂഷ ലൈവ് ആയും കൂടാതെ 8894210945എന്ന ഐഡി യിൽ സൂം പ്ലാറ്റ്‌ ഫോമിലും ഈ ശുശ്രൂഷയിൽ പങ്കെടുക്കാവുന്നതാണ്.
Image: /content_image/Events/Events-2022-03-05-16:42:45.jpg
Keywords: സെഹിയോ
Content: 18472
Category: 1
Sub Category:
Heading: യുദ്ധം അവസാനിപ്പിക്കുവാന്‍ പുടിനോട് ആവശ്യപ്പെടണം: റഷ്യന്‍ ഓര്‍ത്തഡോക്സ് സഭാതലവന് പോളിഷ് മെത്രാന്‍ സമിതിയുടെ കത്ത്
Content: വാര്‍സോ (പോളണ്ട്): നൂറുകണക്കിന് ആളുകളെ കൊന്നൊടുക്കുകയും ലക്ഷങ്ങളെ ഭവനരഹിതരാക്കുകയും ചെയ്തുകൊണ്ട് യുക്രൈനില്‍ റഷ്യ നടത്തുന്ന വിനാശകരമായ യുദ്ധം അവസാനിപ്പിക്കുവാന്‍ റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിനോടാവശ്യപ്പെടണമെന്ന അഭ്യര്‍ത്ഥനയുമായി പോളണ്ടിലെ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ പ്രസിഡന്റ്, റഷ്യന്‍ ഓര്‍ത്തഡോക്സ് സഭാതലവന് കത്തയച്ചു. ഒരൊറ്റവാക്കുകൊണ്ട് ആയിരങ്ങളുടെ സഹനങ്ങള്‍ക്ക് അറുതിവരുത്തുവാന്‍ പുടിന് കഴിയുമെnന്നു ആര്‍ച്ച് ബിഷപ്പ് സ്റ്റാനിസ്ലോ ഗാഡെക്കി മോസ്കോ പാത്രിയാര്‍ക്കീസ് കിറിലിന് ഇക്കഴിഞ്ഞ മാര്‍ച്ച് 2-ന് അയച്ച കത്തില്‍ പറയുന്നു. “സൈനികര്‍ മാത്രമല്ല, സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള സാധാരണക്കാര്‍ കൂടി കൊല്ലപ്പെടുന്ന യുദ്ധം അവസാനിപ്പിക്കുവാന്‍ വ്ലാഡിമിര്‍ പുടിനോടഭ്യര്‍ത്ഥിക്കണം” - കത്തില്‍ പറയുന്നു. റഷ്യന്‍ പ്രസിഡന്റ് പുടിനുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന വ്യക്തിയാണ് പാത്രിയാര്‍ക്കീസ് കിറില്‍. “സമാധാനം സ്ഥാപിക്കുന്നവര്‍ ഭാഗ്യവാന്‍മാര്‍ അവര്‍ ദൈവപുത്രന്‍മാരെന്ന് വിളിക്കപ്പെടും” (മത്തായി 5:9) എന്ന ബൈബിള്‍ വാക്യം ഉദ്ധരിച്ചു കൊണ്ട്, അങ്ങ് സമാധാനത്തിന്റെ വക്താവാണെന്നും, ഒരു കോടിയിലധികം വരുന്ന റഷ്യ ഓര്‍ത്തഡോക്സ് സഭാ വിശ്വാസികളുടെ തലവനായ അങ്ങ് നേരിട്ട് ഇക്കാര്യം റഷ്യന്‍ പ്രസിഡന്റിനോട് ആവശ്യപ്പെടണമെന്നും, യുദ്ധത്തില്‍ നിന്നും വിട്ടുനില്‍ക്കുവാന്‍ റഷ്യന്‍ സൈനികരോട് ആഹ്വാനം ചെയ്യണമെന്നും പോസ്നാന്‍ അതിരൂപതയുടെ മെത്രാപ്പോലീത്ത കൂടിയായ ഗാഡെക്കിയുടെ കത്തില്‍ പറയുന്നു. ക്രിസ്തീയ വേരുകളുള്ള ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള യുദ്ധം തികച്ചും വിവേകശൂന്യമാണ്. സ്ലോവാക് മണ്ണിലെ ക്രൈസ്തവതയുടെ പിള്ളത്തോട്ടിലുമായ സ്ഥലം നശിപ്പിക്കുന്നത് അനുവദനീയമാണോ? എന്നും കത്തില്‍ ആര്‍ച്ച് ബിഷപ്പ് ചോദ്യമുയര്‍ത്തി. ഫെബ്രുവരി 24 മുതല്‍ 13 കുട്ടികള്‍ ഉള്‍പ്പെടെ 536 സാധാരണക്കാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്നും, മരണ സംഖ്യ ഇനിയും ഉയരാമെന്നുമാണ് യു.എന്‍ മനുഷ്യാവകാശ കാര്യാലയം മാര്‍ച്ച് 1-ന് പുറത്തുവിട്ട അറിയിപ്പില്‍ പറയുന്നത്. 26 കുട്ടികള്‍ ഉള്‍പ്പെടെ 400 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും അറിയിപ്പിലുണ്ട്. യുക്രൈനില്‍ നിന്നും ഏതാണ്ട് 9 ലക്ഷത്തിലധികം ആളുകള്‍ പലായനം ചെയ്തിട്ടുണ്ടെന്നാണ് യു.എന്‍ റെഫ്യൂജി ഏജന്‍സിയുടെ ഒടുവിലത്തെ പ്രസ്താവന. ഇതില്‍ പകുതിയും യുക്രൈനുമായി അതിര്‍ത്തി പങ്കിടുന്ന പോളണ്ടിലാണ് അഭയം തേടിയിരിക്കുന്നത്.
Image: /content_image/News/News-2022-03-05-21:35:26.jpg
Keywords: റഷ്യ, പുടി
Content: 18473
Category: 18
Sub Category:
Heading: മലയാറ്റൂർ തീർത്ഥാടനത്തിന് ഔദ്യോഗികമായ തുടക്കം
Content: മലയാറ്റൂർ: മലയാറ്റൂർ മഹാഇടവകയിലെ വിശ്വാസികൾ ഇന്ന് മലകയറിയതോടെ മലയാറ്റൂർ കുരിശുമൂടി തീർത്ഥാടനത്തിന് ഔദ്യോഗികമായി തുടക്കമായി. മലയാറ്റൂർ സെന്റ് തോമസ് പള്ളി വികാരി ഫാ. വർഗീസ് മണവാളൻ, ഫാ. തോമസ് മഴുവഞ്ചേരി, ഫാ. ചാക്കോ കിലുക്കൻ, ഫാ. ഷെറിൻ പുത്തൻപുരയ്ക്കൽ, ഫാ. വർക്കി കാവാലിപ്പാടൻ, കുരിശുമുടി സ്പിരിച്വൽ ഡയറക്ടർ ഫാ. അലക്സ് മേയ്ക്കാൻ തുരുത്തിൽ എന്നിവരു ടെ നേതൃത്വത്തിൽ അടിവാരത്തിലെ മാർതോമാശ്ലീഹായുടെ കപ്പേളയിൽ പ്രാരംഭ പ്രാർത്ഥനയ്ക്കുശേഷം രാവിലെ മലകയറ്റത്തിന് ആരംഭമായി. കുരിശുമുടിയിലെ മാർതോമാ മണ്ഡപത്തിൽ മാർതോമാശ്ലീഹായുടെ തിരുശേഷിപ്പ് വണക്കത്തോടെ ഈ വർഷത്തെ പുതുഞായർ തിരുനാളിനോടനുബന്ധിച്ചുള്ള തീർഥാടനത്തിന് ആരംഭം കുറിക്കും. കുരിശുമുടിയിൽ വിശുദ്ധ കുർബാന, പ്രസംഗം, നൊവേന എന്നിവ നടക്കും. റോജി എം. ജോൺ എംഎൽഎ, പഞ്ചായത്ത് പ്രസിഡന്റ് സെബി കിടങ്ങേൻ, മഹാ ഇടവകയിലെ വിവിധ പള്ളികളിൽ നിന്നുള്ള കൈക്കാരന്മാർ, വൈസ് ചെയർമാൻമാർ, കുടുംബ യൂണിറ്റ് ഭാരവാഹികൾ തുടങ്ങിയവരും മലകയറ്റത്തിൽ പങ്കെടുക്കും. കുരിശുമുടിയിൽ നോമ്പുകാലങ്ങളിൽ ദിവസവും കുർബാനയുണ്ടാകും. വിശുദ്ധവാരം വരെയുളള ഞായറാഴ്ചകളിൽ വിവിധ ഫൊറോനകളുടെ നേതൃത്വത്തിൽ മലകയറും. ദിവസം മുഴുവനും കുരിശുമുടി കയറുന്നതിനുള്ള സൗകര്യമുണ്ടാകുമെന്നും സുരക്ഷിതമായി മല കയറുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായും ഫാ. വർഗീസ് മണവാളൻ അറിയിച്ചു.
Image: /content_image/India/India-2022-03-06-08:20:45.jpg
Keywords: മലയാ
Content: 18474
Category: 18
Sub Category:
Heading: നവ വൈദികരുടെ സംഗമം 'പുലരിപ്പൂക്കൾ-2022' ഇന്ന്‍
Content: കൊച്ചി: എറണാകുളം: ചെറുപുഷ്പ മിഷൻ ലീഗ് പ്ലാറ്റിനം ജൂബിലി വർഷാചരണത്തിന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധ രൂപതകളിൽനിന്നും സന്യാസ സഭകളിൽനിന്നും ഈ വര്‍ഷം പൗരോഹിത്യം സ്വീകരിച്ച് വൈദികരുടെ സംഗമം പുലരിപ്പൂക്കൾ-2022 ഇന്നു രാത്രി എട്ടിന് ഓൺലൈനായി നടക്കും. ചെറുപുഷ്പ മിഷൻലീഗ് സംസ്ഥാനസമിതി സംസ്ഥാനത്തെ എല്ലാ രൂപതകളുടെയും സഹകരണത്തോടെ നടത്തുന്ന നവവൈദിക സംഗമം തൃശൂർ അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ ഉദ്ഘാടനം ചെയ്യും. രൂപത ഭാരവാഹികളും തെരഞ്ഞെടുക്കപ്പെട്ട നൂറ് മിഷൻ ലീഗ് പ്രവർത്തകരും പങ്കെടുക്കും.
Image: /content_image/India/India-2022-03-06-08:25:39.jpg
Keywords: നവ വൈദി
Content: 18475
Category: 1
Sub Category:
Heading: ഫ്രാന്‍സിസ് പാപ്പയുടെയും കൂരിയ അംഗങ്ങളുടെയും നോമ്പുകാല ധ്യാനം ഇന്ന് ആരംഭിക്കും
Content: വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് പാപ്പയുടെയും റോമൻ കൂരിയ അംഗങ്ങളുടെയും നോമ്പുകാല ധ്യാനം ഇന്ന് ആരംഭിക്കും. ഇന്ന്‍ ഞായറാഴ്ച ആരംഭിക്കുന്ന ധ്യാനം വെള്ളിയാഴ്ച (11/03/22) വരെ നീളും. ഈ ദിവസങ്ങള്‍ക്കിടെ ബുധനാഴ്ചത്തെ പ്രതിവാരപൊതുദര്‍ശന പരിപാടിയുള്‍പ്പടെയുള്ള പാപ്പായുടെ എല്ലാ ഔദ്യോഗിക പരിപാടികളും ഉണ്ടായിരിക്കില്ലായെന്ന് വത്തിക്കാന്‍ അറിയിച്ചിട്ടുണ്ട്. വത്തിക്കാനില്‍ നിന്ന് 30 ലേറെ കിലോമീറ്റര്‍ തെക്കുഭാഗത്ത് സ്ഥിതിചെയ്യുന്ന അറീച്ച (Ariccia) എന്ന പ്രദേശത്ത് ദി ധ്യാന കേന്ദ്രത്തിലാണ് എല്ലാവരും ഒരുമിച്ചാണ് നടത്തുക. എന്നാൽ കോവിഡ് 19 മഹാമാരി ആരംഭിച്ചതോടെ ഈ പതിവിന് പാപ്പാ മാറ്റം വരുത്തിയിരിക്കാണ്. ഇത്തവണയും, ഒരുമിച്ചുള്ള ധ്യാനത്തിനു പകരം, പാപ്പായും റോമൻ കൂരിയായിലെ അംഗങ്ങളും, വ്യക്തിപരമായിട്ടായിരിക്കും ഒരാഴ്ച ധ്യാനത്തിൽ മുഴുകുക. കഴിഞ്ഞ വർഷം ഫ്രാൻസിസ് പാപ്പ എല്ലാവർക്കും ധ്യാന സഹായിയായ ഒരു ചെറു ഗ്രന്ഥം സമ്മാനിച്ചിരുന്നു. ഈശോസഭാ വൈദികൻ ഫാ. ഡനിയേലെ ലിബനോരി (Daniele Libanori) രചിച്ച "കർത്താവ് ഹൃദയത്തിൽ ഉണ്ടായിരിക്കട്ടെ" എന്നർത്ഥമുള്ള “ആബി അ കുവോരെ ഇൽ സിഞ്ഞോറെ..” എന്നതായിരിന്നു ഈ പുസ്തകം.
Image: /content_image/News/News-2022-03-06-08:39:23.jpg
Keywords: നോമ്പ
Content: 18476
Category: 18
Sub Category:
Heading: വിവിധ സന്യാസിനി സമൂഹ പ്രതിനിധികളുമായി മന്ത്രി വി.എൻ. വാസവന്റെ കൂടിക്കാഴ്ച
Content: കോട്ടയം: കോട്ടയം അതിരൂപതയിൽ സേവനം ചെയ്യുന്ന വിവിധ സന്യാസിനി സമൂഹം പ്രതിനിധികളുമായി മന്ത്രി വി.എൻ. വാസവൻ സംവദിച്ചു. കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിലാണു തെള്ളകം ചൈതന്യയിൽ സംവാദ പരിപാടി നടത്തിയത്.മന്ത്രിയോടൊപ്പം സൗഹൃദ സംഭാഷണം എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ അതിരൂപതയിലെ വിസിറ്റേഷൻ കോൺഗ്രിഗേഷൻ, സെന്റ് ജോസഫ് കോൺഗ്രിഗേഷൻ, കാരിത്താസ് സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ട്, ലിറ്റിൽ ഡോട്ടേഴ്സ് ഓഫ് സെന്റ് ജോൺ ഗി ൽബർട്ട്, ഫുസ്കോ കോൺഗ്രിഗേഷൻ എന്നി സന്ന്യാസിനി സമൂഹം പ്രതിനിധികളാണു പങ്കെടുത്തത്. കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. സുനിൽ പെരുമാനൂർ, അസിസ്റ്റന്റ് ഡയറക്ടർ ഫാ. മാത്യുസ് വലിയപുത്തൻപുരയിൽ എന്നിവർ സംവാദ പരിപാടിക്ക് നേതൃത്വം നൽകി.
Image: /content_image/India/India-2022-03-07-09:30:24.jpg
Keywords: സന്യാസിനി
Content: 18477
Category: 10
Sub Category:
Heading: യുക്രൈന്റെ ശക്തമായ പ്രതിരോധത്തിന് പിന്നില്‍ സ്വര്‍ഗ്ഗീയ ഇടപെടല്‍: സൈനീകരില്‍ നിന്ന് അടക്കം നിരവധി സാക്ഷ്യങ്ങള്‍
Content: കീവ്: അധിനിവേശക്കാരായ റഷ്യക്കെതിരെ യുക്രൈന്‍ നടത്തിവരുന്ന കടുത്ത പ്രതിരോധത്തില്‍ ദൈവീക ഇടപെടല്‍ നടക്കുന്നുവെന്ന തരത്തിലുള്ള സാക്ഷ്യങ്ങള്‍ യുക്രൈനില്‍ വ്യാപകമായി പ്രചരിക്കുന്നു. ബൈബിളില്‍ പറഞ്ഞിരിക്കുന്ന പോലെയുള്ള വലിയ ശബ്ദം കേട്ടുവെന്നും, രാത്രിയില്‍ പ്രത്യക്ഷപ്പെട്ട അഗ്നിസ്തംഭം റഷ്യന്‍ സൈന്യത്തെ ആശയകുഴപ്പത്തിലാക്കിയെന്നുമുള്ള നിരവധി അനുഭവ കഥകളാണ് പ്രചരിച്ചു കൊണ്ടിരിക്കുന്നത്. സി.ബി.എന്‍ ന്യൂസിന്റെ ‘ദി ഗ്ലോബല്‍ ലൈന്‍’ എന്ന പരിപാടിയുടെ ഈ ആഴ്ചത്തെ എപ്പിസോഡിലൂടെ സി.ബി.എന്‍ യുക്രൈന്‍ ഡയറക്ടര്‍ കോസ്റ്റ്യന്റൈന്‍ ലിറ്റ്വിനെന്‍കോ ആണ് ഇക്കാര്യം മാധ്യമങ്ങളുടെ ശ്രദ്ധയില്‍ കൊണ്ടുവന്നിരിക്കുന്നത്. ആയുധശേഷിയുടെയും, സൈനീക ബലത്തിന്റേയും കാര്യത്തില്‍ ഒരുപാട് മുന്നില്‍ നില്‍ക്കുന്ന റഷ്യക്കെതിരെ ചെറു രാഷ്ട്രമായ യുക്രൈനിലെ സൈന്യവും ജനതയും ഉയര്‍ത്തുന്ന ശക്തമായ പ്രതിരോധം ദൈവത്തിന്റെ ഇടപെടല്‍ കൊണ്ടാണെന്ന വിശ്വാസം യുക്രൈന്‍ ജനതയിലും, സൈന്യത്തിലും ശക്തമാവുകയാണെന്ന് അദ്ദേഹം പറയുന്നു. യുക്രൈന്‍ സൈന്യത്തില്‍ സേവനം ചെയ്യുന്ന തന്റെ മകന്റെ സാക്ഷ്യം ഒരു വ്യക്തി തന്നോട് പറഞ്ഞതായി ലിറ്റ്വിനെന്‍കോ പറയുന്നു. ഒരു രാത്രിയില്‍ അദ്ദേഹത്തിന്റെ മകന്‍ ഉള്‍പ്പെടെയുള്ള യുക്രൈന്‍ സൈനീകര്‍ക്ക് നേര്‍ക്ക് റഷ്യന്‍ ഫെഡറേഷന്‍ ടാങ്കുകളും, കവചിത വാഹനങ്ങളും അടങ്ങുന്ന സൈനീക വ്യൂഹം എത്തി. രക്ഷപ്പെടില്ലെന്ന് ഉറപ്പായ മകന്‍ തനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് പിതാവിനോട് ഫോണിലൂടെ ആവശ്യപ്പെട്ടു. പിതാവ് മറ്റ് വിശ്വാസികളേയും വിളിച്ചുകൂട്ടി പ്രാര്‍ത്ഥിക്കുവാന്‍ തുടങ്ങി. കുറേ കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ മകന്‍ താന്‍ നേരിട്ടു കണ്ട ഒരു അത്ഭുതത്തെക്കുറിച്ച് പിതാവിനെ വിളിച്ച് വിവരിച്ചു. ബഹിരാകാശ വാഹനത്തില്‍ നിന്നും എന്നപോലെ ഒരു ശക്തമായ ഒരു പ്രകാശം റഷ്യന്‍ ടാങ്ക് വ്യൂഹത്തിന് മേല്‍ പതിക്കുന്നതും, തീപ്പൊരികള്‍ നാലുപാടും ചിതറുന്നതും താന്‍ കണ്ടുവെന്ന്‍ മകന്‍ പറഞ്ഞതായാണ് ആ പിതാവ് ലിറ്റ്വിനെന്‍കോയോട് പറഞ്ഞത്. പിറ്റേദിവസം രാവിലെ റഷ്യന്‍ ടാങ്ക് വ്യൂഹം തകര്‍ന്ന്‍ തരിപ്പണമായി കിടക്കുന്നതാണ് കണ്ടത്. തങ്ങള്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു ആയുധമാണിതെന്നും, ഇത് ദൈവത്തിന്റെ ഇടപെടല്‍ തന്നെയാണെന്നും ഇതിന് സാക്ഷ്യം വഹിച്ച സൈനീകര്‍ പറഞ്ഞെന്നും ലിറ്റ്വിനെന്‍കോ ആ പിതാവിനെ ഉദ്ധരിച്ച് പറയുന്നു. ദൈവീക ഇടപെടല്‍ കാരണം ആശയകുഴപ്പത്തിലായ റഷ്യന്‍ സൈന്യം പരസ്പരം പോരാടിയ സംഭവവും ലിറ്റ്വിനെന്‍കോ പങ്കുവെച്ചു. ഒരു സുഹൃത്താണ് ഇക്കാര്യം ലിറ്റ്വിനെന്‍കോയോട് പറഞ്ഞത്. യുക്രൈനിലെ ഒരു ചെറു പട്ടണം പിടിച്ചടക്കി യുക്രൈന്‍ പതാകകള്‍ നീക്കം ചെയ്ത ശേഷം അവിടെ നിന്നും നീങ്ങിയ റഷ്യന്‍ സൈന്യം മറ്റൊരു റഷ്യന്‍ ടാങ്ക് വ്യൂഹത്തെ കണ്ടു ശത്രുവാണെന്ന് തെറ്റിദ്ധരിച്ച് ഇരു വ്യൂഹവും പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. ഇതും ദൈവീക ഇടപെടലാണെന്ന് വിശ്വസിക്കുന്നവര്‍ ധാരാളം. ഇതുപോലെ നിരവധി സാക്ഷ്യങ്ങള്‍ കേള്‍ക്കുവാനുണ്ടെന്ന്‍ പറഞ്ഞ ലിറ്റ്വിനെന്‍കോ ഈ സാക്ഷ്യങ്ങളെല്ലാം ബൈബിളില്‍ പറഞ്ഞിരിക്കുന്ന സമാന സംഭവങ്ങളെ ഓര്‍മ്മിപ്പിക്കുന്നതാണെന്നും കൂട്ടിച്ചേര്‍ത്തു. ക്രിസ്തുവിന്റെ തിരുശരീരത്തിലെ സജീവ അംഗങ്ങളായി ഇരുന്നുകൊണ്ട് യുക്രൈന് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന അഭ്യര്‍ത്ഥനയോടെയാണ് ലിറ്റ്വിനെന്‍കോയുടെ അഭിമുഖം അവസാനിക്കുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JKIOkNlRYkLA23CxpnjNvt}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-03-07-10:13:53.jpg
Keywords: യുക്രൈ