Contents
Displaying 18121-18130 of 25088 results.
Content:
18498
Category: 1
Sub Category:
Heading: ഫ്രഞ്ച് വൈദികനെ ബലിയര്‍പ്പണത്തിനിടെ കഴുത്തറത്തു കൊലപ്പെടുത്തിയ സംഭവം: ഗൂഢാലോചനക്കാരായ തീവ്രവാദികൾക്ക് തടവുശിക്ഷ
Content: പാരീസ്: വിശുദ്ധ കുർബാനയ്ക്കിടെ കാർമ്മികനായ വൈദികനെ പള്ളിയിൽവെച്ചു ക്രൂരമായി കുത്തികൊലപ്പെടുത്തിയ കേസിലെ ഗൂഢാലോചനക്കാരായ മൂന്നു ഇസ്ലാം തീവ്രവാദികൾക്ക് പാരീസിലെ വിചാരണക്കോടതി ദീർഘകാല ജയിൽ ശിക്ഷ വിധിച്ചു. വൈദികനെ കഴുത്തറത്തു കൊലപ്പെടുത്തിയ രണ്ടുപേരെയും പള്ളിയിൽനിന്നു പോകുംവഴി പോലീസ് വെടിവച്ചുകൊന്നിരിന്നു. വൈദികനെ വധിക്കാനുള്ള ഗൂഢാലോചനയിൽ മൂന്നു പേരുടെയും പങ്ക് സംശയാതീതമാണെന്ന് കോടതി പറഞ്ഞു. എട്ടും പത്തും പതിമൂന്നും വർഷം വീതമാണ് ഓരോരുത്തർക്കും ശിക്ഷ ലഭിച്ചത്. 2016 ജൂലൈ 26-ന് നോര്‍മണ്ടിയിലെ സെയിന്റ് ഏറ്റിയന്നെ-ഡു-റൌവ്റെ ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചുകൊണ്ടിരിക്കെ ഇസ്ലാമിക് സ്റ്റേറ്റ് അനുഭാവികളായ ആദേല്‍ ഖെര്‍മിച്ചെ, അബ്ദേല്‍ മാലിക് പെറ്റിറ്റ്ജീന്‍ എന്നീ യുവാക്കള്‍ എണ്‍പത്തിയഞ്ചുവയസ്സുകാരനായ ഫാ. ജാക്വസ് ഹാമലിനെ കഴുത്തറത്താണ് കൊലപ്പെടുത്തിയത്. ഓടി പുറത്തിറങ്ങിയ ഒരു കന്യാസ്ത്രീയാണ് പോലീസിനെ വിവരമറിയിച്ചത്. ഐഎസ് ഭീകരബന്ധമുള്ള രണ്ടു ഘാതകരും പോലീസിന്റെ നോട്ട പുള്ളികളായിരുന്നു. തന്റെ ആറ് പതിറ്റാണ്ട് നീളുന്ന പൗരോഹിത്യജീവിതത്തില്‍ ഇസ്ലാം മതവിശ്വാസികളുമായി വളരെയേറെ സഹകരിച്ചായിരുന്നു ഫാ. ഹാമല്‍ പ്രവര്‍ത്തിച്ചിരുന്നത്. 2005-ല്‍ വിശ്രമജീവിതത്തിലാവുന്നത് വരെ അദ്ദേഹം വിവിധ പ്രേഷിതമേഖലകളില്‍ സജീവസാന്നിധ്യമായിരുന്നു. ഫാ. ഹാമലിനെ കൊലപ്പെടുത്തിയവര്‍ക്ക് സിറിയ ആസ്ഥാനമായുള്ള മുതിർന്ന ഐസിസ് പ്രവർത്തകനും തമ്മിലുള്ള ബന്ധം കഴിഞ്ഞ വര്‍ഷം പുറത്തുവന്നിരിന്നു. ഫ്രഞ്ച് ഇന്റലിജൻസ് ഏജൻസിയായ ഡിജിഎസ്ഐയിൽ നിന്നുള്ള വിവരങ്ങളെ ഉദ്ധരിച്ച് ജൂലൈ 6ന് ഫ്രഞ്ച് വാരികയായ ലാ വീയാണ് ഇക്കാര്യങ്ങള്‍ പ്രസിദ്ധീകരിച്ചത്. അതേസമയം ഫാ. ഹാമല്‍ റോമിലെ രക്തസാക്ഷിപ്പട്ടികയില്‍ ഇടംപിടിച്ചുകഴിഞ്ഞു. വത്തിക്കാനില്‍ ഫാ. ജാക്വസ് ഹാമലിന്റെ സ്മരണയ്ക്കായി അര്‍പ്പിച്ച വിശുദ്ധ ബലിയ്ക്ക് ശേഷം ഫ്രാന്‍സിസ് മാര്‍പാപ്പ, വൈദികനെ 'വാഴ്ത്തപ്പെട്ട ഫാ. ജാക്വസ് ഹാമല്‍' എന്ന് സംബോധന ചെയ്തിരുന്നു.
Image: /content_image/News/News-2022-03-11-11:27:54.jpg
Keywords: ഹാമ

18499
Category: 24
Sub Category:
Heading: മലയാള സിനിമയിലെ ഒളിഞ്ഞും തെളിഞ്ഞുമുള്ള ക്രൈസ്തവ വിരുദ്ധത
Content: ചർച്ച ചെയ്തു പുതുമ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു വിഷയമാണ് മലയാള സിനിമയിലെ ക്രൈസ്തവ വിരുദ്ധത. ക്രിയാത്മക വിമർശനങ്ങൾക്കപ്പുറം നന്മകളെയും ചരിത്രത്തെയും സത്യത്തെയും തമസ്കരിച്ചുകൊണ്ടുള്ള അന്ധമായ വിമർശനങ്ങളും പഴിചാരലുകളും, നിഷേധാത്മക ബിംബങ്ങളെ പ്രോജക്ട് ചെയ്തുകൊണ്ടുള്ള അവഹേളനങ്ങളും, വിരുദ്ധമായ ആശയങ്ങൾ അവതരിപ്പിച്ചുകൊണ്ടുള്ള ഇകഴ്ത്തിക്കാണിക്കലുകളും ഒരു വിഭാഗം ചലച്ചിത്രങ്ങളിൽ പതിവായി ദൃശ്യമായി തുടങ്ങിയപ്പോഴാണ് ക്രൈസ്തവ വിരുദ്ധത പ്രചരിപ്പിക്കുന്നതിനുള്ള ആസൂത്രിത ശ്രമങ്ങൾ ഈ മേഖലയിലുണ്ട് എന്ന് പലർക്കും വ്യക്തമായത്. #{blue->none->b->ഒളിഞ്ഞും തെളിഞ്ഞുമുള്ള ക്രൈസ്തവ വിരുദ്ധത, അവഹേളനം }# ക്രൈസ്തവ വിശ്വാസത്തെ പൊതുവിലും, പ്രത്യേകിച്ച് സന്യാസിനിമാരെയും, വൈദികരെയും, കൂദാശകളെയും അവഹേളനപരമായി ചിത്രീകരിച്ച ഒട്ടേറെ ചലച്ചിത്രങ്ങൾ കഴിഞ്ഞ ചില വർഷങ്ങൾക്കിടയിൽ നിർമ്മിക്കപ്പെട്ടിട്ടുണ്ട്. ഉപരിപ്ലവമായ ചില ആശയങ്ങളെയും അറിവുകളെയും മാത്രം ആശ്രയിച്ചുകൊണ്ടും, കൂടുതൽ അന്വേഷണങ്ങൾക്കോ നിരീക്ഷണത്തിനോ തുനിയാതെയും അവതരിപ്പിക്കപ്പെട്ടിട്ടുള്ള കഥാ സന്ദർഭങ്ങളും കഥാപാത്രങ്ങളും ഉണ്ടായിട്ടുണ്ട്. ക്രൈസ്തവ വിശ്വാസത്തെയും കത്തോലിക്കാ സഭയെയും അപകീർത്തിപ്പെടുത്തുക എന്ന ലക്‌ഷ്യം അവയുടെ സൃഷ്ടാക്കൾക്ക് ഉണ്ടെന്ന് അനേകർ വിശ്വസിക്കാൻ പ്രധാന കാരണം ഇത്തരം സിനിമകൾ ഒറ്റപ്പെട്ടവയല്ല എന്നുളളതാണ്. ഒരേ തരത്തിൽപ്പെട്ടതും വികലവുമായ വ്യത്യസ്ത ആശയങ്ങൾ ആവർത്തിച്ച് അവതരിപ്പിക്കപ്പെടുന്നതിലൂടെ വികൃതമായ ഒരു പ്രതിച്ഛായ ക്രൈസ്തവ സമൂഹത്തിൽ അടിച്ചേൽപ്പിക്കാനുള്ള നിരന്തര ശ്രമം തന്നെയാണ് ഇവിടെ നടക്കുന്നത് എന്ന് കരുതുന്നതിൽ തെറ്റില്ല. മെത്രാന്മാരെയും വൈദികരെയും ചലച്ചിത്രങ്ങളിൽ അവതരിപ്പിച്ചിട്ടുള്ള ഒട്ടേറെ അവസരങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ വിരലിലെണ്ണാവുന്ന നല്ല കഥാപാത്രങ്ങൾ മാത്രമാണ് അവയിൽ ഉൾപ്പെട്ടിട്ടുള്ളത്. സന്യാസിനിമാരെ അവതരിപ്പിച്ചിട്ടുള്ളതിൽ ഏറിയപങ്കും യഥാർത്ഥ സന്യസ്തരുടെ പ്രതിച്ഛായ ഉള്ളവരായിരുന്നില്ല. ക്രൈസ്തവ ദേവാലയങ്ങളും ആരാധനയും കൗദാശിക കർമ്മങ്ങളും സിനിമകളിൽ അവതരിപ്പിച്ചിട്ടുള്ളതിൽ ഏറിയ പങ്കും ക്രൈസ്തവ വിശ്വാസത്തെ വികലമായി ചിത്രീകരിക്കും വിധത്തിലാണ്. കത്തോലിക്കാ ദേവാലയങ്ങൾ സിനിമകളുടെ ചിത്രീകരണത്തിന് വിട്ടുകൊടുക്കേണ്ടതില്ല എന്ന നിലപാടിലേക്ക് കേരളസഭാ നേതൃത്വം എത്തിച്ചേരാനുള്ള ഒരു പ്രധാനകാരണം അതാണ്. ഗൗരവമായ ഒരു വിഷയം അവതരിപ്പിക്കാൻ എന്നുള്ളതിനേക്കാൾ, വിലകുറഞ്ഞ തമാശകൾ സൃഷ്ടിക്കാനോ മനഃപൂർവ്വം അവഹേളിക്കാനോ ആണ് ക്രൈസ്തവ ബിംബങ്ങളെയും അത്തരം വേഷവിധാനങ്ങളെയും മലയാള ചലച്ചിത്രങ്ങളിൽ ഏറിയപങ്കും അവതരിപ്പിച്ചുകാണാറുളളത്. ഇത്തരം അവതരണങ്ങൾ പതിവായതുനിമിത്തം ക്രൈസ്തവവിശ്വാസത്തെയും, ജീവിത - ആരാധനാ ശൈലികളെയും അടുത്തറിയാത്ത അനേകർക്കിടയിൽ വലിയ തെറ്റിദ്ധാരണകൾ കടന്നുകൂടുകയും തൽഫലമായി, മോശമായ കണ്ണിലൂടെയും തെറ്റിദ്ധാരണകളോടെയും അത്തരം കാര്യങ്ങളെ നോക്കിക്കാണാൻ ഇടയാവുകയും ചെയ്തിട്ടുണ്ട്. #{blue->none->b->ട്രോജൻ കുതിരകൾ }# വിലകുറഞ്ഞ തമാശകൾ സൃഷ്ടിക്കാനുള്ള എളുപ്പവഴി എന്ന നിലയിൽ ക്രൈസ്തവ ബിംബങ്ങളെ അവഹേളിക്കുന്ന ശൈലിയിൽനിന്ന് വ്യത്യസ്തമായി, കഥയുടെ ഭാഗമായിത്തന്നെ അത്തരം ആശയങ്ങളെ കൊണ്ടുവരികയും നിഷേധാത്മകമായ പരിവേഷം നൽകി ക്രൈസ്ത വിശ്വാസത്തിനും ക്രൈസ്തവ സമൂഹത്തിന്റെ അഭിമാനത്തിനും വലിയ ക്ഷതം വരുത്തുകയും ചെയ്യുന്ന ചലച്ചിത്രങ്ങളും അപൂർവമല്ല. അതിന് കാരണമാകുന്ന വിധത്തിലുള്ള നീക്കങ്ങളെ ഒരിക്കലും നിഷ്കളങ്കമോ യാദൃശ്ചികമോ ആയി കാണാൻ കഴിയുകയുമില്ല. അത്തരം അവതരണങ്ങൾക്ക് മികച്ചൊരു ഉദാഹരണമാണ് സമീപകാലത്ത് റിലീസ് ചെയ്ത "ഭീഷ്മപർവ്വം" എന്ന സിനിമ. വളരെ വ്യാപ്തിയുള്ള ഒരു ക്രൈസ്തവ പ്രാതിനിധ്യം ആദ്യന്തം അവതരിപ്പിക്കപ്പെടുന്ന ഈ ചലച്ചിത്രത്തിൽ എല്ലാത്തരത്തിലുള്ള തിന്മകളുടെയും പ്രതിരൂപങ്ങളും അവർ തന്നെയാണ്. കേവലം, ചില കഥാപാത്രങ്ങൾ മാത്രമല്ല, സന്ദർഭങ്ങളും ആശയങ്ങളും ചരിത്രാംശങ്ങളുമെല്ലാം വിരൽചൂണ്ടുന്നത് ക്രൈസ്തവ സമൂഹത്തിന്റെയും ബന്ധപ്പെട്ട ആനുകാലിക സംഭവവികാസങ്ങളുടെയും വിവിധ തലങ്ങളിലേക്കാണ്. ഈ ചലച്ചിത്രത്തിൽ ലത്തീൻ കത്തോലിക്കാ പശ്ചാത്തലമുള്ള അഞ്ഞൂറ്റി കുടുംബത്തിലെ കാരണവർ സ്ഥാനത്തുള്ള മൈക്കിൾ എന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മമ്മൂട്ടിയാണ്. ചരിത്രാംശം അടങ്ങിയിരിക്കുന്ന ഒരു വംശം കഥയുടെ ഭാഗമായുണ്ട്; ഒരു പരമ്പരാഗത ക്രൈസ്തവ കുടുംബത്തിന്റെ തികഞ്ഞ പശ്ചാത്തലമുണ്ട്; കുടുംബത്തിൽ അംഗമായ വൈദികനുണ്ട്, ദേവാലയമുണ്ട്, ആരാധനാ മുഹൂർത്തങ്ങളുണ്ട്; ഷെവലിയാർ പദവിയുമായി ബന്ധപ്പെട്ട ചർച്ചകളും, ഘടനാപരമായി കത്തോലിക്കാ സഭയുമായി ബന്ധപ്പെട്ട പലതിനെക്കുറിച്ചുമുള്ള പരാമർശങ്ങളുണ്ട്. അവതരിപ്പിക്കപ്പെടുന്ന ക്രൈസ്തവരായ കഥാപാത്രങ്ങൾ ഭൂരിപക്ഷവും തെറ്റുകാരും ക്രിമിനലുകളും തികഞ്ഞ അധാർമ്മികരും ആയിരിക്കുകയും, ഏറെക്കുറെ തികഞ്ഞ ഒരു ക്രൈസ്തവ പശ്ചാത്തലം എല്ലാവിധ കുറ്റകൃത്യങ്ങൾക്കും നൽകുകയും, അതോടൊപ്പം മറ്റൊരു സമുദായത്തെ തികഞ്ഞ നന്മയുടെ പ്രതീകമായി ആദ്യന്തം നിലനിർത്തുകയും ചെയ്തിരിക്കുന്നത് യാതൊരു ലക്ഷ്യവും കൂടാതെയാവാൻ തരമില്ല. നീനു - കെവിൻ കേസും, കൊട്ടിയൂർ പീഡന കേസും തുടങ്ങി ചിലവയെ സാന്ദർഭികമായി കഥയുടെ ഭാഗമാക്കി മാറ്റിയിരിക്കുന്നു. മയക്കുമരുന്നിന്റെ ഉപയോഗം, അതിരുവിട്ട മദ്യപാനവും പുകവലിയും, സ്വവർഗ്ഗ പ്രണയം, പരസ്ത്രീബന്ധം, കുടുംബാംഗങ്ങൾ തമ്മിലുള്ള പകയും മറ്റ് കുടുംബപ്രശ്നങ്ങളും തുടങ്ങിയവ ക്രൈസ്തവ കഥാപാത്രങ്ങളുടെ സ്വഭാവസവിശേഷതകളാണെങ്കിൽ, ദൈവവിശ്വാസം മുതൽ മാതൃകാപരമായ ജീവിതരീതിയും സഹായസന്നദ്ധതയും പരസ്പരസ്നേഹവും മതേതരത്വ നിലപാടുകളും വരെയുള്ള എല്ലാവിധ സത്ഗുണങ്ങളുമാണ് മുസ്ളീം കഥാപാത്രങ്ങളുടെ സവിശേഷതകളായി അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. ക്രൈസ്തവ യുവതിയുടെയും മുസ്ളീം യുവാവിന്റെയും പ്രണയം കുടുംബത്തിൽ ചർച്ചാവിഷയമാവുമ്പോൾ പൂർണ്ണസമ്മതത്തോടെ അതിന് തയ്യാറാവുന്ന പെൺകുട്ടിയുടെ അമ്മയും, അമ്മയുടെ സഹോദരനും കുടുംബത്തിലെ കാരണവരുമായ നായകനും ഈ കാലഘട്ടത്തിലെ മറ്റൊരു വിവാദവിഷയത്തിനുള്ള പരോക്ഷ പ്രതികരണമായിരിക്കാം. മധ്യകേരളത്തിലെ ഒരു പുരാതന ലത്തീൻ കത്തോലിക്കാ കുടുംബത്തെയാണ് ചലച്ചിത്രം അവതരിപ്പിക്കുന്നതെന്നുള്ളതിന് പല സൂചനകളുണ്ട്. ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി തുടങ്ങിയ പ്രാദേശിക പശ്ചാത്തലങ്ങളാണ് പ്രധാനം. ലത്തീൻ കത്തോലിക്കർക്കിടയിൽ നിലനിന്നിരുന്ന എഴുനൂറ്റിക്കാർ, അഞ്ഞൂറ്റിക്കാർ, ഇരുനൂറ്റിക്കാർ എന്നിങ്ങനെയുള്ള വംശപ്പേരുകൾ ഓർമ്മിപ്പിക്കും വിധത്തിലുള്ള അഞ്ഞൂറ്റി കുടുംബത്തിന്റെ കഥയാണ് ഭീഷ്മപർവ്വം. വലിയ പാരമ്പര്യത്തിൽനിന്ന് വിവിധ വഴിത്തിരിവുകളിലൂടെ കടന്നുവന്ന് അന്തഃഛിദ്രം മൂലം പലരും മരിച്ചൊടുങ്ങി ഒടുവിൽ, മുസ്ളീം സ്ത്രീയെ വിവാഹം ചെയ്തതും വർഷങ്ങൾക്ക് മുമ്പ് കൊല്ലപ്പെട്ടതുമായ ഒരു കുടുംബാംഗത്തിന്റെ, മുസ്ലീമായി ജീവിക്കുന്ന മകൻ അഞ്ഞൂറ്റി കുടുംബത്തിലെ കാരണവരുടെ പിന്തുടർച്ചാവകാശവും കുടുംബത്തിന്റെ പ്രതാപവും ഏറ്റെടുക്കുന്നിടത്താണ് കഥ അവസാനിക്കുന്നത്. കഥാപാത്രങ്ങൾക്കും കഥാ സന്ദർഭങ്ങൾക്കും പുറമെ, ക്രൈസ്തവ വിരുദ്ധത നിറഞ്ഞുനിൽക്കുന്നതും അവഹേളനപരവുമായ സംഭാഷണങ്ങളും സിനിമയിൽ ഉടനീളമുണ്ട്. ചില ആനുകാലിക സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ ഇസ്ലാമിക നീക്കങ്ങൾക്കെതിരായി ഉയർന്നിട്ടുള്ള ശബ്ദങ്ങൾക്ക് മറുപടി എന്നവണ്ണം ചില ഡയലോഗുകൾ ഇടയ്ക്കുണ്ട്. കഥാഗതിയും, അതിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ടിട്ടുള്ള സന്ദർഭങ്ങളും കഥാപാത്രങ്ങളും, എഴുതപ്പെട്ടിട്ടുള്ള ഡയലോഗുകളും അതിന്റെ ശൈലിയും നിരീക്ഷിച്ചാൽ ക്രൈസ്തവ വിരുദ്ധത സിനിമയുടെ ഒരു പ്രധാന അജണ്ട തന്നെയാണെന്ന് കാണാവുന്നതാണ്. സമഗ്രമായ രീതിയിൽ വിലയിരുത്തിയാൽ, ഇസ്ലാമിക - ക്രൈസ്തവ വിവാദ വിഷയങ്ങളെ തുടർന്ന് ഈ സമൂഹത്തിൽ ഇന്ന് സംഭവിച്ചുകൊണ്ടിരിക്കുന്ന സാമൂഹിക ധ്രുവീകരണത്തിന്റെ ഉപോല്പന്നമാണ് ഈ സിനിമ എന്ന് കരുതുന്നതിൽ തെറ്റില്ല. സമീപകാലങ്ങളിൽ പലപ്പോഴായി ഉയർത്തിക്കാണിക്കപ്പെട്ടിട്ടുള്ള വിവിധ ആശങ്കകളുമായി ബന്ധപ്പെട്ട് വിപരീത ആശയം ഒളിച്ചുകടത്തുന്ന ട്രോജൻ കുതിരയാണ് ഈ ചലച്ചിത്രം. അടുത്തകാലത്ത് പുറത്തിറങ്ങിയ കാവൽ എന്ന ചലച്ചിത്രത്തിലും ഒരു വൈദികനെ വില്ലനായി അവതരിപ്പിക്കുകയും ക്രൈസ്തവർ പരിപാവനമായി കരുതുന്ന ദേവാലയം കൊലപാതകത്തിന് വേദിയാക്കി ചിത്രീകരിക്കുകയും, ഒപ്പം, വാസ്തവവിരുദ്ധവും അവഹേളനപരവുമായ ചില പരാമർശങ്ങൾ നടത്തുകയും ചെയ്തിട്ടുണ്ട്. ഇതുവരെ എന്നതിനേക്കാൾ, ചലച്ചിത്ര രംഗത്തുനിന്ന് ഇനിയും ഇത്തരം നീക്കങ്ങൾ പ്രതീക്ഷിക്കാവുന്നതാണ്. കാലം കഴിയുംതോറും കൂടുതൽ വ്യക്തമായിക്കൊണ്ടിരിക്കുന്ന ദുഷ്പ്രചരണങ്ങളും, അവഹേളനങ്ങളും ഇനിയും രൂക്ഷമായി തുടരും എന്നുള്ളതാണ് കൂടുതൽ തെളിവാർന്ന ഇത്തരം നീക്കങ്ങൾ നൽകുന്ന സൂചന. അതിന്റെ ഭാഗമായി ക്രൈസ്തവ സമൂഹത്തിന്റെ ഭാഗത്തുനിന്നും രൂക്ഷമായ പ്രതികരണങ്ങൾ വന്നുതുടങ്ങിയിരിക്കുന്നു എന്നുള്ളത് ഈ മേഖലകളിൽ പ്രവർത്തിക്കുന്നവർ ഗൗരവമായി ചിന്തിക്കേണ്ടതുണ്ട്. ഇത്തരത്തിൽ ചലച്ചിത്രമേഖലയിലെ അരാജകത്വം തുടരുന്നപക്ഷം വലിയ സാമൂഹിക പ്രശ്നങ്ങൾക്കും പ്രത്യാഘാതങ്ങൾക്കും അത് കാരണമായേക്കാം. സാമൂഹ്യ വ്യവസ്ഥിതിക്കും, സംസ്കാരത്തിനും, കേവല ധാർമ്മികതയ്ക്കും വിരുദ്ധമായി തങ്ങളുടെ ആശയപ്രചാരണത്തിനായി എന്തും ചെയ്യാൻ മടിയില്ലാത്ത ഒരു വർഗ്ഗം ഇവിടെ ശക്തിപ്രാപിക്കുന്നത് തിരിച്ചറിയുകയും പ്രതിരോധിക്കുകയും ചെയ്യേണ്ടത് കാലഘട്ടത്തിന്റെയും മതേതരത്വത്തിന്റെയും ആവശ്യമാണ്. ഇത്തരം ഗൂഢ ശ്രമങ്ങളെയും മാറ്റങ്ങളെയും തിരിച്ചറിഞ്ഞ് ഇടപെടലുകൾ നടത്താൻ സർക്കാരുകളും, നിയമ നീതിന്യായ വ്യവസ്ഥിതികളും തയ്യാറാകണം. (കെസിബിസി ജാഗ്രത ന്യൂസ് മാർച്ച് ലക്കത്തിലെ ലേഖനമാണിത്)
Image: /content_image/SocialMedia/SocialMedia-2022-03-11-12:22:10.jpg
Keywords: സിനിമ

18500
Category: 9
Sub Category:
Heading: മാർ യൗസേപ്പിന്റെ മാധ്യസ്ഥം തേടി നാളെ മാർച്ച് മാസ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ: ഫാ. ഷൈജു നടുവത്താനിയിൽ നയിക്കുന്ന കൺവെൻഷൻ ഇത്തവണയും ഓൺലൈനിൽ; കുട്ടികൾക്കും പ്രത്യേക ശുശ്രൂഷ
Content: നവസുവിശേഷവത്‌ക്കരണത്തിന് പരിശുദ്ധാത്മ പ്രേരണയിൽ സെഹിയോൻ യുകെ യുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിമാസ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ നാളെ നടക്കും .മാർച്ചുമാസത്തിൽ മാർ യൗസേപ്പിന്റെ മാധ്യസ്ഥം തേടിക്കൊണ്ട് ഇത്തവണയും ഓൺലൈനിൽ നടക്കുന്ന കൺവെൻഷൻ റവ.ഫാ.ഷൈജു നടുവത്താനിയിൽ നയിക്കും. സെഹിയോൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ ലോക സുവിശേഷവത്ക്കരണം ലക്ഷ്യമാക്കി യുകെയിൽ നിന്നും കത്തിപ്പടർന്ന വിവിധങ്ങളായ ശുശ്രൂഷകൾക്ക് ജീവവായുവായി നിലനിൽക്കുന്ന, സെഹിയോൻ യുകെ സ്ഥാപക ഡയറക്ടർ റവ. ഫാ . സോജി ഓലിക്കൽ തുടക്കമിട്ട, പ്രതിമാസ രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷൻ നാളെ രാവിലെ 9 മുതൽ വൈകിട്ട് 4 വരെയാണ് നടക്കുക. പ്രശസ്‌ത വചന പ്രഘോഷകനും ആധ്യാത്മിക ശുശ്രൂഷകനുമായ സെഹിയോൻ യുകെയുടെ ആത്മീയ പിതാവ് റവ.ഫാ. ഷൈജു നടുവത്താനിയിൽ നയിക്കുന്ന, വിവിധ ഭാഷാ ദേശക്കാരായ അനേകർ പങ്കെടുത്തുവരുന്ന കൺവെൻഷനിൽ ഇത്തവണ റവ.ഫാ. ഗ്ലാഡ്‌സൺ ഡബ്രെ OSA ലണ്ടൻ , റവ. ഫാ . രാജൻ ഫൗസ്തോ ( ഇറ്റലി )എന്നിവർ വചന ശുശ്രൂഷ നയിക്കും. മാനവരാശിയെ പ്രത്യാശയിലേക്കും നിത്യ രക്ഷയിലേക്കും നയിക്കുകയെന്ന വർത്തമാനകാലത്തിന്റെ ആവശ്യകതയെ മുൻനിർത്തി നടക്കുന്ന കൺവെൻഷനിൽ കുട്ടികൾക്കും ടീനേജുകാർക്കും സെഹിയോൻ യുകെ യുടെ കിഡ്സ് ഫോർ കിങ്‌ഡം , ടീൻസ് ഫോർ കിങ്ഡം ടീമിന്റെ നേതൃത്വത്തിലാണ് പ്രത്യേക ശുശ്രൂഷയും ക്ലാസ്സുകളും നടക്കുക . അത്ഭുതകരമായ വിടുതലും രോഗശാന്തിയും ജീവിത നവീകരണവും ഓരോതവണയും സംഭവിച്ചുകൊണ്ടിരിക്കുന്ന കൺവെൻഷൻ യുകെ സമയം രാവിലെ 9 മുതൽ ആരംഭിക്കും .9 മുതൽ 12 വരെ മലയാളം കൺവെൻഷനും 12 മുതൽ 2വരെ കുട്ടികൾക്കും 2 മുതൽ 4 വരെ ഇംഗ്ലീഷ് കൺവെൻഷനും നടക്കും . യുകെ സമയത്തിന് ആനുപാതികമായി വിവിധ രാജ്യങ്ങളിൽ സമയക്രമം വ്യത്യസ്തമായിരിക്കും. WWW.SEHIONUK.ORG/LIVE എന്ന വെബ്സൈറ്റിലും സെഹിയോൻ യൂട്യൂബ് , ഫേസ്ബുക്ക് പേജുകളിലും ശുശ്രൂഷ ലൈവ് ആയി കാണാവുന്നതാണ്.88227005975 എന്ന I D യിൽ ZOOM ൽ സ്പിരിച്വൽ ഷെയറിങ്ങിനും രാവിലെ 9 മുതൽ കൺവെൻഷനിലുടനീളം സൗകര്യമുണ്ടായിരിക്കും. രോഗപീഡകൾക്കെതിരെ പ്രാർത്ഥനയുടെ കോട്ടകൾ തീർത്തുകൊണ്ട് ,ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുക്കുന്ന ,ജപമാല , വി. കുർബാന,വചന പ്രഘോഷണം, ആരാധന എന്നിവ ഉൾപ്പെടുന്ന രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനിലേക്ക് നാളെ രാവിലെ 9 മുതൽ സെഹിയോൻ മിനിസ്ട്രി യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു . #{blue->none->b->കൂടുതൽ വിവരങ്ങൾക്ക്: }# * ജോൺസൺ +44 7506 810177 * അനീഷ് 07760 254700 * ബിജുമോൻ മാത്യു 07515 368239
Image: /content_image/Events/Events-2022-03-11-12:48:46.jpg
Keywords: രണ്ടാം ശനി

18501
Category: 10
Sub Category:
Heading: പ്രൊട്ടസ്റ്റൻറ് വിപ്ലവത്തിന് 487 വർഷങ്ങൾക്കു ശേഷം സ്വിസ് കത്തീഡ്രൽ ദേവാലയത്തിൽ വിശുദ്ധ കുര്‍ബാന അർപ്പണം
Content: ജനീവ: പ്രൊട്ടസ്റ്റൻറ് വിപ്ലവത്തിന്റെ 487 വർഷങ്ങൾക്കു ശേഷം ശേഷം സ്വിറ്റ്സർലൻഡിലെ ജനീവയിലുള്ള സെന്റ് പിയറി കത്തീഡ്രൽ ദേവാലയത്തിൽ കത്തോലിക്ക ബലിയർപ്പണം നടന്നു. നോമ്പു കാലത്തിലെ ആദ്യത്തെ ശനിയാഴ്ചയാണ് ബലിയർപ്പണം നടന്നത്. കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് രണ്ട് വർഷത്തോളമായി ചടങ്ങ് നീട്ടി വെച്ചിരിക്കുകയായിരുന്നു. ആയിരത്തിഅഞ്ഞൂറോളം ആളുകൾ പങ്കെടുത്ത ദിവ്യബലിയിൽ, ജനീവയിലെ എപ്പിസ്കോപ്പൽ വികാർ ആയ പാസ്ക്കൽ ഡെസ്തിയൂസ് മുഖ്യകാർമ്മികത്വം വഹിച്ചു. 1535ലാണ് ഇവിടെ ഏറ്റവുമൊടുവിലായി ഇവിടെ വിശുദ്ധ കുർബാന അർപ്പിക്കപ്പെടുന്നത്. ജോൺ കാൽവിൻ നേതൃത്വം നൽകിയ പ്രൊട്ടസ്റ്റന്റ് വിഭാഗമാണ് കത്തീഡ്രൽ ദേവാലയം പിടിച്ചടക്കിയത്. അവർ രൂപങ്ങള്‍ തകർക്കുകയും, ചിത്രങ്ങൾ നാശമാക്കുകയും ചെയ്തിരിന്നു. ഇതിനുശേഷം ഇവിടെ വിശുദ്ധ കുർബാന അർപ്പിക്കാൻ വിലക്കുണ്ടായിരുന്നു. മാർച്ച് അഞ്ചാം തീയതിയിലെ വിശുദ്ധ കുർബാനയിൽ ക്രൈസ്തവ ഐക്യത്തിന് എതിരെ ചെയ്തുപോയ തെറ്റുകൾക്ക് പ്രൊട്ടസ്റ്റൻറ് വിശ്വാസികളുടെ പ്രതിനിധി ഡാനിയൽ പില്ലി ക്ഷമ പറഞ്ഞു. കത്തോലിക്കാ വിശ്വാസികളുടെ ഭാഗത്ത് നിന്ന് ഉണ്ടായ തെറ്റുകൾക്ക് പാസ്ക്കൽ ഡെസ്തിയൂസും ക്ഷമ ചോദിച്ചു. ക്രൈസ്തവർ തമ്മിൽ ഭിന്നിപ്പ് ഉണ്ടാക്കാനുളള ശ്രമങ്ങളെ ചെറുക്കണമെന്ന് യേശുവിൻറെ മരുഭൂമിയിലെ പരീക്ഷണം ഓർമിപ്പിച്ച് അദ്ദേഹം വിശ്വാസികളോട് ആഹ്വാനം ചെയ്തു. കാൽവിനിസം എന്ന പ്രൊട്ടസ്റ്റന്റ് വിഭാഗത്തിന്റെ സ്ഥാപകൻ ജോൺ കാൽവിൻ ജനീവയിലാണ് ജീവിച്ചിരുന്നത്. മതപീഡന കാലത്ത് ഫ്രഞ്ച് പ്രൊട്ടസ്റ്റന്റ് വിശ്വാസികൾ ഇവിടേക്ക് ധാരാളമായി ഒഴുകിയെത്തിയിരിന്നു. സെന്റ് പിയറി കത്തീഡ്രൽ ആയിരുന്നു ജോൺ കാൽവിന്റെ ആസ്ഥാന ദേവാലയം. ദേവാലയത്തിന്റെ പ്രസംഗ പീഡനത്തിന് സമീപം കാൽവിന്റെ ഇരിപ്പിടം ഇപ്പോഴും കാണാൻ സാധിക്കും. സ്വിറ്റ്സർലണ്ടിലെ 40 ശതമാനത്തോളം ആളുകൾ കത്തോലിക്കാ വിശ്വാസികളാണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JKIOkNlRYkLA23CxpnjNvt}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-03-11-13:16:33.jpg
Keywords: പ്രൊട്ട

18502
Category: 1
Sub Category:
Heading: അഫ്ഗാന്‍ ദൗത്യത്തിന് ശേഷം യുക്രൈനിലെ രക്ഷാപ്രവര്‍ത്തനത്തിന് കത്തോലിക്ക സംഘടനയായ വി.പി.പി
Content: ബോസ്റ്റണ്‍: ഇസ്ലാമിക തീവ്രവാദി സംഘടനയായ താലിബാന്റെ അധിനിവേശത്തേ തുടര്‍ന്ന്‍ സ്ഥിതിഗതികള്‍ മോശമായ അഫ്ഗാനിസ്ഥാനില്‍ നിന്നും പലായനം ചെയ്യുന്നവരുടെ സഹായത്തിനായി കഴിഞ്ഞ വര്‍ഷം സ്ഥാപിതമായ ‘വള്‍നറബിള്‍ പീപ്പിള്‍ പ്രൊജക്റ്റ്’ (വി.പി.പി) എന്ന കത്തോലിക്ക സന്നദ്ധ സംഘടന റഷ്യന്‍ അധിനിവേശം കൊണ്ട് കഷ്ടപ്പെടുന്ന യുക്രൈന്‍ ജനതയ്ക്ക് സാന്ത്വനമേകുന്നു. വിജയകരമായ തങ്ങളുടെ അഫ്ഗാന്‍ ദൗത്യത്തിന് ശേഷം റഷ്യന്‍ അധിനിവേശം കൊണ്ട് കഷ്ടപ്പെടുന്ന യുക്രൈന്‍ ജനതയ്ക്കിടയില്‍ ‘ഹോപ് ഫോര്‍ യുക്രൈന്‍’ എന്ന സന്നദ്ധ കര്‍മ്മപരിപാടിയുമായി സജീവമായിരിക്കുകയാണ് സംഘടന. അമേരിക്കക്കും താലിബാനും ഇടയില്‍ നട്ടം തിരിഞ്ഞ അഫ്ഗാന്‍ ജനതയേപ്പോലെ തന്നെ യുക്രൈന്‍ ജനതയും രണ്ട് ശക്തികള്‍ക്കിടയില്‍ കഷ്ടപ്പെടുകയാണെന്ന്‍ വി.പി.പി യുടെ സ്ഥാപകനായ ജേസണ്‍ ജോണ്‍സ് കാത്തലിക് ന്യൂസ് ഏജന്‍സി’(സി.എന്‍.എ) ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. നൂറോളം വരുന്ന യുക്രൈന്‍ സ്വദേശികള്‍ക്ക് പുറമേ, പോളണ്ട്, അയര്‍ലന്‍ഡ്, അമേരിക്ക തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള സന്നദ്ധപ്രവര്‍ത്തകരുമാണ് ‘ഹോപ് ഫോര്‍ യുക്രൈന്‍’ന്റെ ഭാഗമായി രാജ്യത്തു സേവനനിരതരായിരിക്കുന്നത്. ആംബുലന്‍സും, അടിയന്തിര മെഡിക്കല്‍ വിദഗ്ദര്‍ അടങ്ങുന്ന ഒരു ട്രോമാ കെയര്‍ യൂണിറ്റും സജ്ജമാക്കുവാന്‍ സംഘടനക്ക് പദ്ധതിയുണ്ട്. ഇതിനായി ധനസമാഹരണം തുടരുകയാണ്. ഇന്ധന വില വര്‍ദ്ധിച്ചതും സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ക്രൈസ്തവരെയും, മറ്റ് മതന്യൂനപക്ഷങ്ങളേയും അഫ്ഗാനിസ്ഥാനില്‍ നിന്നും രക്ഷപ്പെടുത്തിയ അതേ ദൗത്യം തന്നെയാണ് തങ്ങള്‍ യുക്രൈനിലും ചെയ്യുന്നതെന്നും, പ്രശ്നബാധിത മേഖലകളില്‍ നിന്നും ആയിരങ്ങളെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റുവാന്‍ തങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ടെന്നും ജോണ്‍സ് പറഞ്ഞു. കീവ് സ്വദേശിയായ ഡ്രൈവര്‍ അലെക്സി വൊറോണിന്‍ എന്ന മുപ്പത്തിയഞ്ചുകാരനാണ് ഇക്കാര്യത്തില്‍ സംഘടനയെ സഹായിക്കുന്നത്. വൊറോണിനൊപ്പം ഡ്രൈവര്‍മാരുടെ ഒരു സംഘം തന്നെ കീവില്‍ നിന്നും, കാര്‍ക്കീവില്‍ നിന്നും ജനങ്ങളെ സുരക്ഷിത മേഖലകളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. യുക്രൈന്‍ ജനതയുടെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് പറയുവാന്‍ തനിക്ക് വാക്കുകള്‍ കിട്ടുന്നില്ലെന്നു നിറ കണ്ണുകളോടെ വൊറോണിന്‍ ‘സി.എന്‍.എ’യോട് പറഞ്ഞു. യുക്രൈനില്‍ ജനിച്ച ലോസ് ആഞ്ചലസ് കോമഡി താരം ഇരിന സ്കായയാണ് ‘ഹോപ് ഫോര്‍ യുക്രൈന്’ ചുക്കാന്‍ പിടിക്കുന്നത്. ‘മറ്റുള്ളവര്‍ മാറിനില്‍ക്കുമ്പോള്‍ തങ്ങള്‍ രംഗപ്രവേശം ചെയ്യും’ എന്ന് പറഞ്ഞ ജോണ്‍സ് എങ്ങനെയെങ്കിലും തങ്ങളുടെ ലക്ഷ്യം പൂര്‍ത്തിയാക്കുമെന്ന ഉറച്ച തീരുമാനത്തിലാണ്. ഇതിനായി സുമനസ്കരുടെ സഹായം അഭ്യര്‍ത്ഥിച്ചിരിക്കുകയാണ് സംഘടന. thegreatcampaign.org എന്ന സൈറ്റിലൂടെ സംഘടനയ്ക്ക ഓണ്‍ലൈനിലൂടെ സംഭാവനകള്‍ നല്‍കാവുന്നതാണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JKIOkNlRYkLA23CxpnjNvt}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-03-11-14:43:38.jpg
Keywords: അഫ്ഗാന

18503
Category: 1
Sub Category:
Heading: വിശുദ്ധ കുർബാന ഏകീകരണത്തില്‍ ആര്‍ക്കും ഇളവില്ല: കര്‍ശന നിലപാടുമായി പൗരസ്ത്യ തിരുസംഘത്തിന്റെ കത്ത്
Content: വത്തിക്കാന്‍ സിറ്റി/ കൊച്ചി: സീറോ മലബാർ സഭയിലെ വിശുദ്ധ കുർബാനയുടെ ഏകീകരണം സംബന്ധിച്ച വിഷയത്തിൽ സിനഡിന്റെ തീരുമാനം അംഗീകരിക്കണമെന്നും അതിനെതിരെയുള്ള എല്ലാ നിർദ്ദേശങ്ങളും പിൻവലിക്കണമെന്നും ഓര്‍മ്മിപ്പിച്ച് പൗരസ്ത്യ തിരുസംഘത്തിന്റെ പ്രീഫെക്ട് കർദ്ദിനാൾ സാന്ദ്രിയുടെ കത്ത്. ഇതേക്കുറിച്ചുള്ള നിർദേശങ്ങൾ അടങ്ങിയ കത്ത് സീറോ മലബാർ സഭയുടെ അധ്യക്ഷൻ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് ലഭിച്ച കത്ത് ഇന്നാണ് പരസ്യപ്പെടുത്തിയത്. സിനഡിന്റെ തീരുമാനത്തോട് യോജിച്ച് എല്ലാ മെത്രാന്‍മാരും മുന്‍പോട്ട് പോകാൻ കത്ത് ആവശ്യപ്പെടുന്നുണ്ട്. "ദൈവജനസേവനത്തിനായി നിത്യപുരോഹിതനായ ക്രിസ്തുവിന്റെ കൂടുതൽ ഉത്തമങ്ങളായ ഉപകരണങ്ങളായിത്തീരുന്നതിനും അജഗണത്തിന് ശ്രേഷ്ഠമായ മാതൃകകളായിരിക്കുന്നതിനുമായി അവർ തിരുപ്പട്ടത്താൽ നവമായ രീതിയിൽ ദൈവത്തിന് പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു" എന്ന 368-ാം നമ്പര്‍ കാനന്‍ നിയമത്തില്‍ സൂചിപ്പിച്ചിരിക്കുന്ന വൈദിക കടമകള്‍ക്ക് അനുയോജ്യമല്ലാത്ത പ്രതിഷേധപ്രകടനങ്ങളില്‍ നിന്നും ആക്ടിവിസത്തില്‍ നിന്നും വളരെ വ്യക്തമായ രീതിയില്‍ത്തന്നെ മെത്രാന്മാര്‍ അകലം പാലിക്കണമെന്ന് കത്തില്‍ ഓര്‍മ്മിപ്പിക്കുന്നു. ആര്‍ച്ച് ബിഷപ്പ് ആന്റണി കരിയില്‍, അനിശ്ചിതകാലത്തേക്ക് എറണാകുളം അങ്കമാലി അതിരൂപത മുഴുവനുമായി തെറ്റായി നല്കിയിരിക്കുന്ന ഒഴിവ് (Dispensation) നിര്‍ബന്ധമായും പിന്‍വലിക്കണം. പരിശുദ്ധ കാനന്‍ നിയമമനുസരിച്ച് (inter alia can. 1538 §1) രൂപതാമെത്രാനടുത്ത അധികാരത്തോടെ മേജര്‍ ആര്‍ച്ചുബിഷപ്പ് നടപ്പിലാക്കിയ സൂനഹോദോസ് തീരുമാനങ്ങളെ അതിലംഘിക്കാന്‍ ആന്റണി കരിയില്‍ മെത്രാന് നല്കപ്പെട്ടിരിക്കുന്ന അധികാരമുപയോഗിച്ച് (vicarious power) സാധിക്കുകയില്ലായെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
Image: /content_image/News/News-2022-03-11-15:22:27.jpg
Keywords: ഏകീകരണ

18504
Category: 1
Sub Category:
Heading: യുക്രൈൻ ജനതയ്ക്ക് സാമ്പത്തിക സഹായവുമായി കത്തോലിക്ക സംഘടനയായ കാരിത്താസ്
Content: റോം: യുദ്ധത്തിന്റെ കനത്ത മുറിവുകള്‍ ഏറ്റുവാങ്ങുന്ന യുക്രൈനു വേണ്ടി ഒരു ലക്ഷം യൂറോ ഇറ്റലിയിലെ കാരിത്താസ് സംഘടന സംഭാവന ചെയ്യും. കാരിത്താസ് സംഘടനയുടെ അദ്ധ്യക്ഷനായ ഫാ. മാർക്കൊ പജിനേല്ലൊയാണ് ഇക്കാര്യം അറിയിച്ചത്. യുക്രൈനിൽ നിന്നെത്തുന്നവരെ സ്വീകരിക്കുന്നതിന് കാരിത്താസ് സംഘടന പ്രാദേശിക സംഘടനകളുമായി സഹകരിച്ചു പ്രവർത്തിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രാർത്ഥനയുടെ ഐക്യത്തിൽ യുക്രൈന്‍ ജനതയുടെ ചാരെ ഉണ്ടെന്നും കാരിത്താസ് സംഘടന പ്രസ്താവനയില്‍ ഓര്‍മ്മിപ്പിച്ചു. അതേസമയം മാർച്ച് ഒന്‍പതാം തീയതി ബുധനാഴ്ച (09/03/22) വരെ ഇറ്റലിയിൽ എത്തിച്ചേർന്നിട്ടുള്ള യുക്രൈൻകാരായ അഭയാർത്ഥികളുടെ സംഖ്യ 24,000 കവിഞ്ഞു. ഇവരിൽ പതിനായിരത്തോളവും കുട്ടികളാണ്. ഇതിനിടെ യുക്രൈന്‍റെ കാരിത്താസ് വിഭാഗം അടക്കം നിരവധി സന്നദ്ധ സംഘടനകള്‍ യുദ്ധഭൂമിയില്‍ സന്നദ്ധ പ്രവര്‍ത്തനം തുടരുകയാണ്. കഴിഞ്ഞ ദിവസം സ്വിസ് ഹ്യുമാനിറ്റേറിയൻ എയ്ഡ് യൂണിറ്റ് - ശീതകാല പ്രൂഫ് ടെന്റുകൾ, കമ്പിളി പുതപ്പുകൾ, സ്ലീപ്പിംഗ് മാറ്റുകൾ, ഹീറ്ററുകൾ, മരുന്നുകൾ എന്നിവ അടക്കമുള്ള അത്യാവശ്യ സാമഗ്രികള്‍ യുക്രൈനിലെ കാരിത്താസ് വിഭാഗത്തിന് കൈമാറിയിരിന്നു. അതിര്‍ത്തിയില്‍ എത്തുന്ന അഭയാര്‍ത്ഥികള്‍ അടക്കമുള്ള അനേകര്‍ക്ക് പ്രതീക്ഷയുടെ പുതുവെളിച്ചം കാണിക്കുകയാണ് കാരിത്താസ് ഉള്‍പ്പെടെയുള്ള അനേകം ക്രിസ്ത്യന്‍ സന്നദ്ധ സംഘടനകള്‍.
Image: /content_image/News/News-2022-03-11-22:51:54.jpg
Keywords: കാരിത്താ

18505
Category: 18
Sub Category:
Heading: കേരള മദ്യവിരുദ്ധ ജനകീയ മുന്നണിയുടെ പ്രതിഷേധ മാർച്ചും ധർണയും 15ന്
Content: തിരുവനന്തപുരം: കേരള സർക്കാരിന്റെ പുതിയ മദ്യനയത്തിൽ പ്രതിഷേധിച്ച് കേരള മദ്യവിരുദ്ധ ജനകീയ മുന്നണിയുടെ ആഭിമുഖ്യത്തിലുള്ള പ്രതിഷേധ മാർച്ചും ധർണയും ഈ മാസം 15ന് സെക്രട്ടേറിയറ്റ് പടിക്കൽ സംഘടിപ്പിക്കുമെന്ന് കേരള മദ്യവിരുദ്ധ ജനകീയ മുന്നണി ചെയർമാൻ ബിഷപ്പ് ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ് അറിയിച്ചു. കേരള മദ്യവിരുദ്ധ ജനകീയ മുന്നണി ചെയർമാൻ ബിഷപ്പ് ഡോ.ജോഷ്വാ മാർ ഇഗ്നാ ത്തിയോസിന്റെ അധ്യക്ഷതയിൽ സെക്രട്ടേറിയറ്റിനു മുന്നിൽ കൂടുന്ന പ്രതിഷേധ സമ്മേളനം ആർച്ച്ബിഷപ് ഡോ.എം. സൂസപാക്യം ഉദ്ഘാടനം ചെയ്യും. ലഹരിനിർമാർജന സമിതി സംസ്ഥാന പ്രസിഡന്റ് കുറുക്കോളി മൊയ്തീൻ എംഎൽ എ മുഖ്യപ്രഭാഷണം നടത്തും. പാളയം ഇമാം ഡോ.വി.പി.സുഹൈബ് മൗലവി, സ്വാമി അശ്വതി തിരുനാൾ, ജോസഫ് മാർ ബർണബാസ് മെത്രാപ്പോലീത്ത തുടങ്ങിയവർ പങ്കെടുക്കും.
Image: /content_image/India/India-2022-03-12-08:56:53.jpg
Keywords: മദ്യ

18506
Category: 18
Sub Category:
Heading: ഏകീകൃത കുർബാനയർപ്പണ രീതി: കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി മെത്രാന്‍മാര്‍ക്ക് കത്തയച്ചു
Content: കൊച്ചി: സീറോമലബാർ സഭയിൽ സിനഡ് അംഗീകരിച്ച ഏകീകൃത കുർബാനയർപ്പണ രീതി കർശനമായി നടപ്പാക്കണമെന്ന് നിർദേശിച്ചുള്ള പൗരസ്ത്യ സഭാ കാര്യാലയ ത്തിന്റെ കത്ത് മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി സഭയിലെ എല്ലാ മെത്രാന്മാരുടെയും വൈദികരുടെയും സന്യസ്തരുടെയും അറിവിലേക്കായി അയച്ചു. ഏകീകൃത കുർബാനയ്ക്കെതിരേ നടന്നുവരുന്ന എല്ലാവിധ പ്രതിഷേധപ്രവൃത്തികളും നിർത്തിവയ്ക്കണമെന്നു കത്തിൽ നിർദേശിക്കുന്നതായി ചൂണ്ടിക്കാട്ടിയ കർദിനാൾ, സിനഡ് തീരുമാനവുമായി യോജിച്ചു പോകണമെന്ന പൗരസ്ത്യ സഭാ കാര്യാലയ ത്തിന്റെ നിർദേശം എല്ലാവരും പൂർണഹൃദയത്തോടെ അംഗീകരിച്ച് സഭയുടെ ഐക്യവും കെട്ടുറപ്പും വളർത്തണമെന്നും ആഹ്വാനം ചെയ്തു. സഭയിലെ എല്ലാ മെത്രാന്മാർക്കും വൈദികർക്കും സന്യസ്തർക്കും അത്മായർക്കുമാ യി ഈ കത്ത് പരസ്യപ്പെടുത്തണമെന്ന പൗരസ്ത്യ സഭാ കാര്യാലയത്തിന്റെ നിർദേശ ത്തിന്റെ അടിസ്ഥാനത്തിലാണ് കത്തയയ്ക്കുന്നതെന്ന് മേജർ ആർച്ച്ബിഷപ്പ് വ്യക്തമാക്കി.
Image: /content_image/India/India-2022-03-12-09:15:42.jpg
Keywords: ബലിയര്‍

18507
Category: 13
Sub Category:
Heading: ബങ്കറുകളില്‍ വിശുദ്ധ കുര്‍ബാനയും ആരാധനയുമായി യുക്രൈന്‍ ജനതയുടെ ആത്മീയ പോരാട്ടം തുടരുന്നു
Content: കീവ്: യുദ്ധം അതിന്റെ മൂര്‍ദ്ധന്യാവസ്ഥയിലൂടെ കടന്നുപോകുമ്പോഴും വ്യോമാക്രമണ പ്രതിരോധ ഷെല്‍ട്ടറുകളിലും, ബങ്കറുകളിലും വിശുദ്ധ കുര്‍ബാന അര്‍പ്പണവും, ദിവ്യകാരുണ്യ ആരാധനയുമായി മുന്നോട്ട് പോകുന്ന യുക്രൈന്‍ ജനതയുടെ വിശ്വാസതീക്ഷ്ണതയെ കുറിച്ചുള്ള റിപ്പോര്‍ട്ടുമായി പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ ‘എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ്’ (എ.സി.എന്‍). യുക്രൈന്‍ ജനതയുടെ ഹൃദയസ്പര്‍ശിയായ അനുഭവ സാക്ഷ്യങ്ങളുടെ അടിസ്ഥാനത്തിലാണ് സംഘടന റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. കീവിലെ സെന്റ് ആന്റണി കത്തോലിക്ക ഇടവക വികാരിയായ ഫാ. മതേവൂസിന്റെ അനുഭവ സാക്ഷ്യമാണ് ഇതില്‍ ഏറ്റവും ശ്രദ്ധേയം. സുരക്ഷയെ കരുതി തങ്ങള്‍ അഭയം തേടിയിരിക്കുന്ന സ്ഥലത്തെക്കുറിച്ച് കൂടുതല്‍ പറയുവാന്‍ കഴിയുകയില്ല എന്ന മുഖവുരയോടെ എ.സി.എന്നിനയച്ച അദ്ദേഹത്തിന്റെ ഓഡിയോ സന്ദേശത്തില്‍ തനിക്കൊപ്പം കുട്ടികള്‍ ഉള്‍പ്പെടെ മുപ്പതിലധികം പേര്‍ ഉണ്ടെന്നും, തങ്ങളെ പിന്തുടരുന്ന ദൈവസാന്നിധ്യം അനുഭവിച്ചറിയുവാന്‍ തങ്ങള്‍ക്ക് കഴിയുന്നുണ്ടെന്നും പറയുന്നു. ദിവസവും ബങ്കറുകളില്‍ മണിക്കൂറുകളോളമാണ് തങ്ങള്‍ ദിവ്യകാരുണ്യത്തിന്റെ മുന്നില്‍ പ്രാര്‍ത്ഥനയും ആരാധനയുമായി ചിലവഴിക്കാറുള്ളതെന്നും, അതാണ് തങ്ങളുടെ ശക്തിയെന്നും വൈദികന്‍ ആവര്‍ത്തിക്കുന്നു. മറ്റ് ഷെല്‍ട്ടറുകളില്‍ കഴിയുന്ന സെന്റ് ആന്‍റണി ഇടവകാംഗങ്ങളും ഓണ്‍ലൈനിലൂടെ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്നുണ്ട്. ഭക്ഷണം ഉള്‍പ്പെടെയുള്ള അവശ്യ സാധനങ്ങള്‍ ശേഖരിക്കുവാന്‍ ഇതുവരെ തങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ടെന്ന്‍ പറഞ്ഞ ഫാ. മതേവൂസ് ലോകമെമ്പാടുമായി തങ്ങളെ പ്രാര്‍ത്ഥനയിലൂടെയും അല്ലാതേയും സഹായിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക് നന്ദി അറിയിക്കുകയാണെന്നും പറഞ്ഞു. അതേസമയം ഫാ, മതേവൂസും, യുക്രൈനിലെ തങ്ങളുടെ സഹായ പദ്ധതികളുടെ പങ്കാളികളുമായി എ.സി.എന്‍ നിരന്തരം ബന്ധപ്പെട്ടുകൊണ്ടാണിരിക്കുകയാണ്. ചുറ്റുപാടും ബോംബുകളും മിസൈലുകളും പതിക്കുന്നതിനിടയിലും, ബങ്കറുകളില്‍ കഴിയുന്ന അനാഥരും വിധവകളും ഉള്‍പ്പെടുന്ന അനേകം യുദ്ധ ഇരകളുടെ നൊമ്പരത്തിന് അറുതിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഈ വൈദികനും വിശ്വാസികളും. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JKIOkNlRYkLA23CxpnjNvt}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-03-12-11:44:39.jpg
Keywords: യുക്രൈ, പ്രാര്‍