Contents
Displaying 18151-18160 of 25088 results.
Content:
18529
Category: 18
Sub Category:
Heading: മരച്ചീനിയിൽ നിന്ന് മദ്യം: സർക്കാർ പിന്മാറണമെന്ന് കർദ്ദിനാൾ ബസേലിയോസ് ക്ലീമിസ് ബാവ
Content: തിരുവനന്തപുരം: മരച്ചീനിയിൽ നിന്ന് മദ്യം ഉത്പാദിപ്പിക്കാനുള്ള പദ്ധതിയിൽ നിന്നു സർക്കാർ പിന്മാറണമെന്ന് മലങ്കര കത്തോലിക്കാസഭ അധ്യക്ഷൻ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ. കേരള മദ്യവിരുദ്ധ ജനകീയ മുന്നണിയുടെ ആഭിമുഖ്യത്തിൽ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ പരിപോഷിപ്പിക്കാൻ ഗുണപരമായ നിർദേശങ്ങൾ വന്നാൽ പിന്താങ്ങുമെന്നു കർദിനാൾ വ്യക്തമാക്കി. ആകർഷണീയമായി തോന്നുന്നതെല്ലാം ആവശ്യമായതല്ല. മുഖ്യമന്ത്രി, എക്സൈസ് മന്ത്രി, ധനമന്ത്രി എന്നിവർ ചേർന്ന് മദ്യലഭ്യത കുറയ്ക്കാൻ നടപടി സ്വീകരിക്കണം. ജീവിതത്തെ താറുമാറാക്കുന്ന മദ്യലഭ്യത കുറയ്ക്കുന്നതല്ലേ നല്ലതെന്നു സർക്കാർ ചിന്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പിണറായി സർക്കാർ അധികാരത്തിൽ വന്നപ്പോൾ 29 ബാറുകൾ മാത്രമുണ്ടായിരുന്ന സ്ഥാനത്തുനിന്ന് ഇപ്പോൾ 859 ബാർ പ്രവർത്തിക്കുന്ന നിലയിലേക്കു മാറിയതായി തി രുവനന്തപുരം ലത്തീൻ ആർച്ച് ബിഷപ്പ് ഡോ.എം. സൂസപാക്യം പറഞ്ഞു. 270 ബവ്കോയുടേയും കൺസ്യൂമർ ഫെഡിന്റെയും ചില്ലറ വില്പനശാലകളും 4000 -ൽ അധികം കള്ള് ഷാപ്പും പ്രവർത്തിക്കുന്നു. മദ്യവർജന നയമാണെന്ന് അവകാശപ്പെടുന്നവർ മദ്യവിരുദ്ധ പ്രവർത്തകരെ പുച്ഛിക്കുന്ന മനോഭാവം അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കേരളത്തിൽ മദ്യ ഉപയോഗം 305 ശതമാനമായി കൂടിയിട്ടും മയക്കുമരുന്നിന്റെ ഉപയോഗം വർധിച്ചതിന്റെ കാരണത്തെക്കുറിച്ച് സർക്കാർ പഠനം നടത്തണമെന്ന് അധ്യക്ഷ പ്രസംഗത്തിൽ ബിഷപ് ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ് ആവശ്യപ്പെട്ടു. ബിഷപ്പ് ജോസഫ് മാർ ബർണബാസ്, കുറുക്കോളി മൊയ്തീൻ എംഎൽഎ, സ്വാമി ബോധി തീർഥ, പാളയം ഇമാം വി.പി. സുഹൈദ് മൗലവി, വി.എസ്. ഹരീന്ദ്രനാഥ് എ ന്നിവർ പ്രസംഗിച്ചു. ഇയ്യച്ചേരി കുഞ്ഞുകൃഷ്ണൻ സ്വാഗതവും ഫാ. ജോൺ അരിക്കൽ നന്ദിയും പറഞ്ഞു. പാളയം രക്താസാക്ഷി മണ്ഡപത്തിൽ നിന്നു പ്രകടനമായാണു സെക്രട്ടേറിയറ്റിനു മുന്നിലെത്തിയത്.
Image: /content_image/India/India-2022-03-16-09:51:36.jpg
Keywords: മദ്യ

18530
Category: 18
Sub Category:
Heading: മത സൗഹാർദം കാത്തു സൂക്ഷിക്കാൻ ഓരോ പൗരനും ഉത്തരവാദിത്വമുണ്ടെന്നു മാർ ജോസ് പുളിക്കൽ
Content: കൊച്ചി: ഭാരതത്തിൽ മത സൗഹാർദം കാത്തു സൂക്ഷിക്കാൻ സർക്കാരിനൊപ്പം ഓരോ പൗരനും ഉത്തരവാദിത്വമുണ്ടെന്നു കാഞ്ഞിരപ്പള്ളി ബിഷപ്പ് മാർ ജോസ് പുളിക്കൽ. കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതിയുടെ നേതൃത്വ ക്യാമ്പിൽ മതേതരത്വവും മത സൗഹാർദവും എന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജാതി, മത വ്യത്യാസം ഇല്ലാതെ കുടുംബങ്ങൾ പരസ്പരം സഹായിച്ചിരുന്ന ജീവിതരീതിയിലേക്കു നമ്മൾ തിരിച്ചു പോകണമെന്നും മാർ പുളിക്കൽ ഓർമിപ്പിച്ചു. മതേതരത്വവും മതസൗഹാർദവും എന്ന വിഷയത്തിൽ നടത്തിയ പഠനൽ ചർച്ചയിൽ മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ, മുൻ എംഎൽഎ കെ. എൻ. എ. ഖാദർ, മാധ്യമ നിരീക്ഷകൻ എ. ജയശങ്കർ എന്നിവർ പ്രസംഗിച്ചു. എല്ലാ മതങ്ങളെയും ഉൾക്കൊള്ളുന്ന ഭാരതീയ ദർശനം സ്വാംശീകരിച്ചു കൊണ്ടാണ് കേന്ദ്രസർക്കാർ മുൻപോട്ടു പോകുന്നതെന്നും തന്റെ പൊതുജീവിതത്തിൽ മതസൗഹാർദത്തിനു ഏറ്റവും പ്രാധാന്യം നൽകിയാണ് എല്ലാ പ്രശ്നങ്ങളെയും സമീപിച്ചിട്ടുള്ളതെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു. വിവിധ മതങ്ങളിലൂടെയും സംസ്കാരങ്ങളിലൂടെയും ഉണ്ടായിരിക്കുന്ന ബഹുസ്വരതയെയും നാനാത്വത്തിലെ ഏകത്വത്തെയും അംഗീകരിക്കാത്ത പ്രവണതയാണു മത സൗഹാർദത്തിൽ തടസമായി നിൽക്കുന്നതെന്നു കെ. എൻ എ ഖാദർ അഭിപ്രായപ്പെട്ടു. മതങ്ങളല്ല മതസൗഹാർദത്തിന് തടസമെന്നും രാഷ്ട്രീയ താത്പര്യങ്ങൾക്കു മതങ്ങളെ ദുരൂപയോഗിക്കുന്നതാണ് ഭാരതത്തിന്റെ അപകടമെന്നും എ.ജയശങ്കർ ചൂണ്ടിക്കാട്ടി. കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ വൈസ് പ്രസിഡന്റ് രാജേഷ് ജോൺ, സെക്രട്ടറി ട്രീസ് സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.
Image: /content_image/India/India-2022-03-16-10:11:35.jpg
Keywords:

18531
Category: 1
Sub Category:
Heading: ഒടുവില്‍ പാപ്പയുടെ തീരുമാനം: റഷ്യയെയും യുക്രൈനെയും മാതാവിന്റെ വിമല ഹൃദയത്തിന് സമര്‍പ്പിക്കും
Content: കീവ്: കനത്ത ആക്രമണങ്ങളെ തുടര്‍ന്നു ലക്ഷകണക്കിന് ആളുകളെ കണ്ണീരിലാഴ്ത്തി കൊണ്ടിരിക്കുന്ന റഷ്യ- യുക്രൈന്‍ പ്രതിസന്ധിയ്ക്കിടെ ഇരുരാജ്യങ്ങളെയും ദൈവമാതാവിന്റെ വിമല ഹൃദയത്തിന് സമർപ്പിക്കാൻ ഫ്രാൻസിസ് മാർപാപ്പയുടെ തീരുമാനം. മാർച്ച് 25നു വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന റഷ്യയെയും, യുക്രൈനെയും മാതാവിന്റെ വിമല ഹൃദയത്തിന് സമർപ്പിക്കും. വൈകുന്നേരം 5 മണിക്ക് ആയിരിക്കും സമർപ്പണം നടക്കുക. നേരത്തെ റഷ്യയെയും, യുക്രൈനെയും മാതാവിന് സമർപ്പണം നടത്തണമെന്ന ആവശ്യം മാർപാപ്പയോട് ഉന്നയിച്ചുകൊണ്ട് യുക്രൈനിലെ ലത്തീൻ റീത്തിലെ മെത്രാന്മാർ അഭ്യര്‍ത്ഥന ഉള്‍പ്പെടുന്ന ഒരു കത്ത് പ്രസിദ്ധീകരിച്ചിരുന്നു. മാർച്ച് 25നു മംഗളവാർത്ത ദിനമായാണ് കത്തോലിക്കാസഭയിൽ ആചരിക്കുന്നത്. അതേ ദിവസം തന്നെ പോർച്ചുഗലിലെ ഫാത്തിമ തീർത്ഥാടന കേന്ദ്രത്തിൽ ഫ്രാൻസിസ് മാർപാപ്പയുടെ കീഴിൽ പ്രവർത്തിക്കുന്ന ഉപവി പ്രവർത്തനങ്ങൾക്ക് വേണ്ടിയുള്ള വിഭാഗത്തിന്റെ തലവൻ കർദ്ദിനാൾ കൊൺറാഡ് ക്രജേവ്സ്കിയും ഇരുരാജ്യങ്ങളെയും മാതാവിന്റെ വിമല ഹൃദയത്തിന് സമർപ്പിക്കും. ദുരിതമനുഭവിക്കുന്ന യുക്രൈനിലെ ജനതയ്ക്ക് പിന്തുണ നൽകുന്നതിന്റെ അടയാളമാ-യി ക്രജേവ്സ്കി ഉൾപ്പെടെ രണ്ടു കർദ്ദിനാളുമാരെ ഫ്രാൻസിസ് മാർപാപ്പ അവിടേക്ക് അയച്ചിരുന്നു. ഇതിന് പിന്നാലെ യുക്രൈനിലെ കൃസോവ്ചിയിലുളള ഫാത്തിമ തീർത്ഥാടന കേന്ദ്രത്തിന്റെ റെക്ടർ ഫാ. ആന്ധ്രസ് ഡ്രോസ് റഷ്യയുടെ മാനസാന്തരത്തിന് വേണ്ടി പ്രാർത്ഥിക്കാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഫാത്തിമ തീർത്ഥാടനകേന്ദ്രങ്ങളോട് അഭ്യർത്ഥന നടത്തി. ഇത് പ്രകാരം വിവിധ സ്ഥലങ്ങളിൽ മാർച്ച് പതിമൂന്നാം തീയതി പ്രത്യേകം പ്രാർത്ഥനകൾ നടന്നു. 1984, മാർച്ച് 25നു, വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ റഷ്യയെ മാതാവിന്റെ വിമല ഹൃദയത്തിന് സമർപ്പിച്ചിരുന്നു. പ്രത്യേകം മരിയഭക്തി കാത്തുസൂക്ഷിക്കുന്ന 2 രാജ്യങ്ങളാണ് അയൽരാജ്യങ്ങളായ റഷ്യയും യുക്രൈനും. യാരോസ്ലോവ് എന്ന കീവിലെ രാജകുമാരൻ 1037ൽ തന്റെ കൈവശമുള്ള പ്രദേശങ്ങൾ പരിശുദ്ധ കന്യകാമറിയത്തിന് സമർപ്പിച്ചിരുന്നു. ഇതിനുശേഷം പരിശുദ്ധ കന്യകാമറിയം അവിടെ അറിയപ്പെടുന്നത് യുക്രൈന്റെ രാജ്ഞി എന്നാണ്.
Image: /content_image/News/News-2022-03-16-11:16:48.jpg
Keywords: യുക്രൈ

18532
Category: 1
Sub Category:
Heading: മധ്യപ്രദേശില്‍ നാല്‍പ്പതോളം ക്രിസ്ത്യാനികളെ ഭീഷണിപ്പെടുത്തി മതപരിവര്‍ത്തനം നടത്തിയതായി റിപ്പോര്‍ട്ട്
Content: ജാബുവ: മധ്യപ്രദേശിലെ ജാബുവ ജില്ലയിലെ ഫുല്‍ദാവിഡി ഗ്രാമത്തിലെ നാല്‍പ്പതോളം ക്രൈസ്തവരെ തീവ്ര ഹിന്ദുത്വവാദികളായ മതമൗലീകവാദികള്‍ ഭീഷണിപ്പെടുത്തി നിര്‍ബന്ധപൂര്‍വ്വം ഹിന്ദുമതത്തിലേക്ക് പുനര്‍-മതപരിവര്‍ത്തനം ചെയ്തതായി റിപ്പോര്‍ട്ട്. വാഷിംഗ്‌ടണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എക്യുമെനിക്കല്‍ സംഘടനയായ ‘ഇന്റര്‍നാഷ്ണല്‍ ക്രിസ്ത്യന്‍ കണ്‍സേണ്‍’ (ഐ.സി.സി) ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജാബുവ ജില്ലയെ ‘മതപരിവര്‍ത്തന മുക്ത’ ജില്ലയാക്കുക എന്ന ലക്ഷ്യത്തോടെ ‘വിശ്വ ഹിന്ദു പരിഷത്ത്’ (വി.എച്ച്.പി), ‘ബജ്രംഗ്ദള്‍’ എന്നീ തീവ്രഹിന്ദുത്വവാദി സംഘടനകളാണ് ‘ഘര്‍ വാപസി’ എന്ന നിര്‍ബന്ധിത പുനര്‍-മതപരിവര്‍ത്തന ചടങ്ങ് സംഘടിപ്പിച്ചതെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഫുല്‍ദാവിഡി ഗ്രാമത്തിലെ അമ്പലത്തില്‍ ജനുവരി 31-ന് സംഘടിപ്പിച്ച ഘര്‍വാപസി ചടങ്ങില്‍, നാലു വര്‍ഷത്തിലധികമായി ക്രിസ്തു വിശ്വാസം പിന്തുടര്‍ന്നുക്കൊണ്ടിരിന്ന ആനന്ദി ബെന്നും, കുടുംബവും ഉള്‍പ്പെടെയുള്ളവരെ തേങ്ങ ഉടക്കല്‍, പ്രസാദമൂട്ട് തുടങ്ങിയ ഘര്‍ വാപസി ചടങ്ങുകളില്‍ ഭീഷണിപ്പെടുത്തി പങ്കെടുപ്പിക്കുകയായിരുന്നെന്ന് പ്രദേശവാസികള്‍ പറഞ്ഞതായി ‘ഐ.സി.സി’യുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ‘ഘര്‍ വാപസി’യില്‍ പങ്കെടുത്ത് പുനര്‍മതപരിവര്‍ത്തനം ചെയ്യാത്ത ക്രിസ്ത്യാനികളെ ഗ്രാമത്തില്‍ നിന്നും പുറത്താക്കുമെന്നായിരിന്നു ഭീഷണി. ക്രിസ്ത്യാനിയായി തുടരുകയാണെങ്കില്‍ തങ്ങളുടെ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ റദ്ദാക്കുമെന്നും, മറ്റ് ക്ഷേമപദ്ധതികളില്‍ നിന്നും ഒഴിവാക്കുമെന്നും, കൃഷിയിടം പിടിച്ചെടുക്കുമെന്നുമൊക്കെയായിരുന്നു ഹിന്ദുത്വവാദികളുടെ ഭീഷണിയെന്നും അവര്‍ പറഞ്ഞു. തങ്ങളുടെ ഹൃദയത്തിനുള്ളിലുള്ള വിശ്വാസം ആര്‍ക്കും എടുത്തുമാറ്റുവാന്‍ കഴിയുകയില്ലെന്നു ആനന്ദി ബെന്‍ പറഞ്ഞു. ജാബുവ ജില്ലയില്‍ ക്രിസ്ത്യാനികള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ പതിവായിരിക്കുകയാണെന്നു പ്രദേശവാസികള്‍ പറയുന്നു. ഇതിനു ഇപ്പോഴത്തെ സര്‍ക്കാരിന്റെ ഒത്താശയുണ്ടെന്നും ജില്ലയിലെ ചില ദേവാലയങ്ങള്‍ അടച്ചിടുവാന്‍ നിര്‍ബന്ധിതരായ വിശ്വാസികള്‍ രഹസ്യമായിട്ടാണ് പ്രാര്‍ത്ഥനകള്‍ സംഘടിപ്പിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ വര്‍ഷം മധ്യപ്രദേശിലെ ബി.ജെ.പി സര്‍ക്കാര്‍ ‘മതപരിവര്‍ത്തന വിരുദ്ധ നിയമം’ പാസ്സാക്കിയതിന് ശേഷമാണ് ജില്ലയില്‍ ക്രിസ്ത്യാനികള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ വര്‍ദ്ധിച്ചതെന്നു ‘ഐ.സി.സി’ ചൂണ്ടിക്കാട്ടി.. കത്തോലിക്ക സന്നദ്ധ സംഘടനയായ ‘ഓപ്പണ്‍ഡോഴ്സ്’ പുറത്തുവിട്ട, ക്രൈസ്തവരായി ജീവിക്കുവാന്‍ ബുദ്ധിമുട്ടുള്ള 50 രാഷ്ട്രങ്ങളുടെ പട്ടികയില്‍ പത്താമതാണ് ഇന്ത്യയുടെ സ്ഥാനം.
Image: /content_image/News/News-2022-03-16-14:08:30.jpg
Keywords: മധ്യപ്രദേ

18533
Category: 1
Sub Category:
Heading: വിമലഹൃദയ സമര്‍പ്പണത്തിന് മുന്നോടിയായി നവനാള്‍ നൊവേനയ്ക്കു ആഹ്വാനവുമായി യുക്രൈന്‍ ആര്‍ച്ച് ബിഷപ്പ്
Content: വാഷിംഗ്‌ടണ്‍ ഡി.സി: റഷ്യന്‍ അധിനിവേശം കാരണം സ്ഥിതിഗതികള്‍ രൂക്ഷമായ യുക്രൈനിലെ കത്തോലിക്ക മെത്രാന്മാരുടെ അഭ്യര്‍ത്ഥന മാനിച്ചുകൊണ്ട് പരസ്പരം പോരാടിക്കൊണ്ടിരിക്കുന്ന ഇരുരാഷ്ട്രങ്ങളേയും ഫ്രാന്‍സിസ് പാപ്പ മാര്‍ച്ച് 25ന് ദൈവമാതാവിന്റെ വിമല ഹൃദയത്തിന് സമര്‍പ്പിക്കുവാനിരിക്കെ, സമര്‍പ്പണ കര്‍മ്മത്തിനു മുന്നോടിയായി 9 ദിവസത്തെ നൊവേന അര്‍പ്പണത്തിനുള്ള ആഹ്വാനവുമായി യുക്രൈന്‍ ആര്‍ച്ച് ബിഷപ്പ്. തങ്ങളുടെ അഭ്യര്‍ത്ഥന പാപ്പ മാനിച്ചതില്‍ നന്ദിയും സന്തോഷവും ഉണ്ടെന്നും സമര്‍പ്പണത്തിന് മുന്നോടിയായി മാര്‍ച്ച് 17ന് ആരംഭിക്കുന്ന നവനാള്‍ നൊവേനയില്‍ പങ്കെടുക്കുവാന്‍ എല്ലാവരെയും ക്ഷണിക്കുകയാണെന്നും ലിവിവിലെ ലത്തീന്‍ കത്തോലിക്ക മെത്രാപ്പോലീത്തയായ മൈക്ക്സിസ്ലോ പറഞ്ഞു. യുക്രൈനിലെ ക്രൈസ്തവരെ കൂടാതെ ലോകമെമ്പാടുമുള്ള വിശ്വാസികളോടും നവനാള്‍ പ്രാര്‍ത്ഥനയില്‍ ഭാഗഭാക്കാകുവാന്‍ മെത്രാപ്പോലീത്ത അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. 1987-ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ റഷ്യയെ മാതാവിന് സമര്‍പ്പിച്ചുവെങ്കിലും അന്നത്തെ സമര്‍പ്പണം ശരിയായ രീതിയിലായിരുന്നെങ്കിലും, യുദ്ധത്തിന്റേതായ ഈ സാഹചര്യത്തില്‍ ഒന്നുകൂടി സമര്‍പ്പിച്ചാല്‍ നന്നായിരിക്കുമെന്ന് മെത്രാപ്പോലീത്ത പറഞ്ഞു. ഈ അഭ്യര്‍ത്ഥന തങ്ങളുടെ ആഗ്രഹവും, യുക്രൈന്‍ ജനതയുടെ ശബ്ദവുമാണെന്നു ആര്‍ച്ച് ബിഷപ്പ് മൈക്ക്സിസ്ലോ പറയുന്നു. പേപ്പല്‍ ചാരിറ്റിയുടെ തലവനായ കര്‍ദ്ദിനാള്‍ കോണ്‍റാഡ് ക്രജേവ്സ്കിയുടെ സന്ദര്‍ശനത്തിനും മെത്രാപ്പോലീത്ത നന്ദി അറിയിച്ചു. കഴിഞ്ഞയാഴ്ച പാപ്പ യുക്രൈനിലേക്കയച്ച രണ്ടംഗ സംഘത്തിലെ ഒരാളായിരുന്നു കര്‍ദ്ദിനാള്‍ ക്രജേവ്സ്കി. മാര്‍ച്ച് 25-ന് റോമിലും, ഫാത്തിമായിലുംവെച്ച് ഒരേസമയം യുക്രൈന്റേയും റഷ്യയുടേയും സമര്‍പ്പണ കര്‍മ്മം നടത്താനാണ് തീരുമാനം. റോമിലെ കര്‍മ്മങ്ങള്‍ക്ക് ഫ്രാന്‍സിസ് പാപ്പായും ഫാത്തിമായിലെ കര്‍മ്മങ്ങള്‍ക്ക് കര്‍ദ്ദിനാള്‍ ക്രജെവ്സ്കിയുമായിരിക്കും നേതൃത്വം നല്‍കുക.
Image: /content_image/News/News-2022-03-16-16:44:01.jpg

18534
Category: 18
Sub Category:
Heading: കത്തോലിക്ക ടെലിവിഷന്‍ ചാനലുകള്‍ക്ക് സീറോ മലബാര്‍ മതബോധന കമ്മീഷന്റെ ആദരവ്
Content: എറണാകുളം: ശാലോം, ഗുഡ്‌നെസ്, ഷെക്കെയ്‌ന എന്നീ കത്തോലിക്ക ടെലിവിഷന്‍ ചാനലുകള്‍ക്ക് സീറോ മലബാര്‍ മതബോധന കമ്മീഷന്റെ ആദരവ്. വിശ്വാസ പരിശീലന രംഗത്ത് നല്‍കിയ സംഭാവനകളെ മുന്‍നിര്‍ത്തിയാണ് ആദരിച്ചത്. കോവിഡ് കാലത്ത് ദൈവാലയങ്ങള്‍ അടഞ്ഞുകിടക്കുകയും മതബോധന ക്ലാസുകള്‍ നടത്താന്‍ സാധിക്കാതിരിക്കുകയും ചെയ്ത സാഹചര്യത്തില്‍ വിശ്വാസ പരിശീലന ക്ലാസുകള്‍ ശാലോം, ഗുഡ്‌നെസ്, ഷെക്കെയ്‌ന എന്നീ ചാനലുകളിലൂടെയായിരുന്നു കുട്ടികളിലേക്ക് എത്തിച്ചത്. കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടന്ന ആദരിക്കല്‍ ചടങ്ങ് സീറോ മലബാര്‍ സഭാധ്യക്ഷന്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. കോവിഡ് കാലത്ത് എങ്ങനെ സഭാത്മകമായി വിശ്വാസ പരിശീലനം നല്‍കാന്‍ സാധിക്കുമെന്ന സിനഡ് പിതാക്കന്‍മാരുടെ ചിന്തയില്‍നിന്നാണ് ഇത്തരത്തിലൊരാശയം ഉരുത്തിരിഞ്ഞതെന്നും അത് വലിയ വിജയമാക്കിത്തീര്‍ക്കാന്‍ ശാലോം, ഗുഡ്‌നെസ്, ഷെക്കെയ്‌ന ചാനലുകള്‍ക്ക് കഴിഞ്ഞുവെന്നും മാര്‍ ആലഞ്ചേരി പറഞ്ഞു. ഈ നൂതന ആശയത്തോടുള്ള ക്രൈസ്തവാത്മകമായ പ്രതികരണത്തിനും സമര്‍പ്പണത്തിനും മൂന്നു ടെലിവിഷന്‍ ചാനലുകളെയും കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരി അഭിനന്ദിച്ചു. മതബോധനം നല്‍കുക എന്നത് സഭയുടെ ദൗത്യമാണെന്ന് സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച സീറോ മലബാര്‍ മതബോധന കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ച്ച്ബിഷപ്പ് മാര്‍ ജോര്‍ജ് ഞരളക്കാട്ട് പറഞ്ഞു. ശാലോം ടെലിവിഷന്‍ ജനറല്‍ മാനേജര്‍ സിബി തോമസ് പുല്ലന്‍പ്ലാവില്‍, ഗുഡ്‌നെസ് ടിവി ജനറല്‍ മാനേജര്‍ സിബി വല്ലൂരാന്‍, ഷെക്കെയ്‌ന ടിവി ഡയറക്ടര്‍ സന്തോഷ് കരുമാത്ര എന്നിവരെ ചടങ്ങില്‍ ആദരിച്ചു. രൂപതാ മതബോധന ഡയറക്ടര്‍മാര്‍, മികച്ച മതബോധന അധ്യാപകര്‍ എന്നിവരെയും ചടങ്ങില്‍ ആദരിച്ചു. മതബോധന കമ്മീഷന്‍ സെക്രട്ടറി റവ. ഡോ. തോമസ് മേല്‍വെട്ടത്ത് സ്വാഗതം ആശംസിച്ചു. സിബി തോമസ് പുല്ലന്‍പ്ലാവില്‍, സിബി വല്ലൂരാന്‍, സന്തോഷ് കരുമാത്ര എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2022-03-16-16:52:28.jpg
Keywords: ദൃശ്യ, മാധ്യമ

18535
Category: 14
Sub Category:
Heading: യേശുവിനെ അടക്കം ചെയ്ത തിരുക്കല്ലറപ്പള്ളിയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് പുനഃരാരംഭം
Content: ജെറുസലേം: യേശുവിനെ അടക്കം ചെയ്തിരിക്കുന്ന കല്ലറ സ്ഥിതിചെയ്യുന്ന തിരുക്കല്ലറപ്പള്ളിയില്‍ (ഹോളി സെപ്പള്‍ച്ചര്‍) വര്‍ഷങ്ങളായി നടന്നുവരുന്ന പുനരുദ്ധാരണ പദ്ധതിയുടെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ സുപ്രധാന ഘട്ടത്തില്‍. തറയുടെ പുനരുദ്ധാരണവും, കല്ലറയുടെ സുരക്ഷ ഉറപ്പാക്കുന്ന ജോലികള്‍ക്കും തുടക്കമായെന്ന്‍ വിശുദ്ധ നാടിന്റെ നടത്തിപ്പ് ചുമതല നിര്‍വഹിക്കുന്ന കത്തോലിക്ക, ഗ്രീക്ക് ഓര്‍ത്തഡോക്സ്, അര്‍മേനിയന്‍ സഭാ പ്രതിനിധികള്‍ അറിയിച്ചു. ഇക്കഴിഞ്ഞ മാര്‍ച്ച് 14-ന് ബസിലിക്കയില്‍ സംഘടിപ്പിച്ച പ്രവര്‍ത്തനങ്ങള്‍ക്കു ഗ്രീക്ക് ഓര്‍ത്തഡോക്സ് സഭാ തലവന്‍ തിയോഫിലോസ് മൂന്നാമന്‍, അര്‍മേനിയന്‍ പാത്രിയാര്‍ക്കീസ് പ്രതിനിധി ആര്‍ച്ച് ബിഷപ്പ് സെവാന്‍ ഘരീബിയാന്‍, ഫാ. ഫ്രാന്‍സെസ്കോ പാറ്റണ്‍ തുടങ്ങിയവര്‍ സംയുക്തമായ ആരംഭം കുറിച്ചു. ഗ്രീക്ക്, ലാറ്റിന്‍, അര്‍മേനിയന്‍ ഭാഷകളില്‍ ചൊല്ലിയ പ്രാര്‍ത്ഥനയോടെ ആരംഭിച്ച ചടങ്ങില്‍, മൂന്ന് ക്രിസ്ത്യന്‍ നേതാക്കളും ഒരുമിച്ച് തിരുക്കല്ലറയുടെ ആദ്യ കല്ല് ഉയര്‍ത്തിക്കൊണ്ടാണ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ഗ്രീക്ക് ഓര്‍ത്തഡോക്സ് പാത്രിയാര്‍ക്കേറ്റിന്റെ നേതൃത്വത്തില്‍ 2016-2017 കാലയളവിലാണ് പുനരുദ്ധാരണ പദ്ധതി ആരംഭിച്ചത്. ‘ലാ വെനാരിയറിയല്‍ ഫൌണ്ടേന്‍’, റോമിലെ ‘ലാ സാപിയന്‍സാ’ സര്‍വ്വകലാശാല, മിലാന്‍ പൊളിടെക്നിക്ക്, പാദുവായിലെ മാനെന്‍സ് കമ്പനി, ടൂറിനിലെ ഐ.ജി. ജിയോടെക്നിക്കല്‍ എഞ്ചിനീയറിംഗ് എന്നിവരുമായി സഹകരിച്ചാണ് രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നത്. തറയുടെ രൂപകല്‍പ്പന-പുനരുദ്ധാരണം, യേശുവിന്റെ കല്ലറ സ്ഥിതി ചെയ്യുന്ന എഡിക്യൂളിന്റെ അറ്റകുറ്റപ്പണികള്‍, ഇലക്ട്രിക്കല്‍, ഹൈഡ്രോളിക്, മെക്കാനിക്കല്‍, അഗ്നിശമന ഉപകരണങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുമാണ് ഈ ഘട്ടത്തില്‍ നടത്തുക. എഡിക്യൂളിന്റെ പുനരുദ്ധാരണം ലോകത്തിന്റെ പ്രതീക്ഷയുടെ അടയാളമാണെന്നു പാത്രിയാര്‍ക്കീസ് തിയോഫിലോസ് മൂന്നാമന്‍ പറഞ്ഞു. കൊറോണ പകര്‍ച്ചവ്യാധിയെ തുടര്‍ന്നു പ്രഖ്യാപിക്കപ്പെട്ട രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുവാന്‍ കഴിഞ്ഞിരിന്നെല്ലെന്നു ഫാ. ഫ്രാന്‍സെസ്കോ പാറ്റണ്‍ പ്രസ്താവിച്ചു. യുദ്ധത്തിന്റേയും പകര്‍ച്ചവ്യാധിയുടേതുമായ ഈ കാലഘട്ടത്തില്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് മറ്റൊരു അര്‍ത്ഥതലമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പദ്ധതിയുടെ ഭാഗമായ വിദഗ്ദര്‍ തങ്ങളാല്‍ കഴിയും വിധം ഏറ്റവും നന്നായി തന്നെ ഈ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുമെന്ന പ്രത്യാശ ആര്‍ച്ച് ബിഷപ്പ് സെവാന്‍ ഘരീബിയാന്‍ പങ്കുവെച്ചു. ലോക പ്രശസ്തമായ തിരുക്കല്ലറ ദേവാലയം ലക്ഷകണക്കിന് ആളുകള്‍ സന്ദര്‍ശിക്കുന്ന സ്ഥലമാണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JKIOkNlRYkLA23CxpnjNvt}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-03-16-21:19:26.jpg
Keywords: തിരുകല്ലറ

18536
Category: 18
Sub Category:
Heading: 'തോമാശ്ലീഹായുടെ വർഷം ഉദ്ഘാടനം ചെയ്തു
Content: കൊച്ചി: ഭാരതത്തിന്റെ അപ്പസ്തോലനായ മാർ തോമാശ്ലീഹായുടെ രക്തസാക്ഷിത്വ ത്തിന്റെ 1950 -ാമത് വാർഷികാഘോഷങ്ങളോടനുബന്ധിച്ചു സെന്റ് തോമസ് മിഷ്ണറി സൊസൈറ്റി (എംഎസ്ടി നടത്തുന്ന തോമാശ്ലീഹായുടെ വർഷം ഉദ്ഘാടനവും ലോഗോ പ്രകാശനവും നടത്തി. സീറോ മലബാർ സഭ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടന്ന ചടങ്ങിൽ മേജർ ആർച്ച്ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം നിർവഹിച്ചു. തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 1950 വർഷങ്ങൾ പൂർത്തിയാകുന്ന ഈ ചരിത്ര മുഹൂർത്തത്തിൽ സഭയ്ക്ക് ഉണർവേകാൻ എംഎസ്ടി നടത്തുന്ന വിവിധ പരിപാടികളെ കർദ്ദിനാൾ അഭിനന്ദിച്ചു. എംഎസ് ടി ഡയറക്ടർ ജനറാൾ റവ.ഡോ. ആന്റണി പെരുമാനൂർ, ആഘോഷ കമ്മിറ്റി കൺവീനർ റവ.ഡോ. ജെയിംസ് കുരികിലാംകാട്ട് എന്നിവർ പ്രസംഗിച്ചു. എ.ഡി. 52ൽ കേരളത്തിൽ വന്ന മാർ തോമാശ്ലീഹാ ഇവിടെ ഏഴു സ്ഥലങ്ങളിൽ ക്രൈസ്തവ സഭാ സമൂഹങ്ങൾ സ്ഥാപിച്ചതിനു ശേഷം മൈലാപ്പൂരിലേക്ക് പോയി അവിടെ രക്തസാക്ഷിയായി എന്നാണ് ചരിത്രവും പാരമ്പര്യവും പറയുന്നത്. ശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 1950 വർഷങ്ങൾ പൂർത്തിയാകുന്നതോടനുബന്ധിച്ച് ഒരു വർഷം നീണ്ടുനിൽക്കുന്ന വിവിധ പരിപാടികളാണ് എംഎസ്ടി നടപ്പാക്കുന്നത്.
Image: /content_image/India/India-2022-03-17-10:33:03.jpg
Keywords: തോമ

18537
Category: 18
Sub Category:
Heading: സാധു ഇട്ടിയവിരയുടെ ജന്മശതാബ്ദി ആഘോഷം നാളെ
Content: കോതമംഗലം: ദൈവത്തിന്റെ സന്ദേശവാഹകൻ എന്നു ക്രൈസ്തവരും സ്വാമി ഇട്ടിയവിര എന്ന് അക്രൈസ്തവരും വിളിച്ച് ആദരിക്കുന്ന സാധു ഇട്ടിയവിരയുടെ ജന്മശതാബ്ദി ആഘോഷം അദ്ദേഹത്തിന്റെ ഭവനമായ ഇരവിനല്ലൂരിലെ ജീവജ്യോതിയിൽ നാളെ നടക്കും. വൈകുന്നേരം 3.30ന് മോൺ. റവ. ഡോ. പയസ് മലേക്കണ്ടത്തിൽ അധ്യക്ഷത വഹിക്കുന്ന സമ്മേളനം കോതമംഗലം രൂപതാധ്യക്ഷൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ ഉദ്ഘാടനം ചെയ്യും. സാധു ഇട്ടിയവിര, ജിജോ ഇട്ടി, മാത്യു എം. കണ്ടത്തിൽ, ഡോ. സെബാസ്റ്റ്യൻ ഐക്കര എന്നിവർ പ്രസംഗിക്കും. ജന്മശതാബ്ദി സ്മാരകമായി പ്രസിദ്ധീകരിക്കുന്ന സ്മരണിക, സാധു ഇട്ടിയവിരയുടെ കൊച്ചുമകൾ മാസ് എമ്മാ മരിയ ജിജോയ്ക്കു നൽകി മാർ ജോർജ് മഠത്തിക്കണ്ടത്തിൽ പ്രകാശനം ചെയ്യും. യോഗത്തിൽ പ്രമുഖർ പ്രസംഗിക്കും.
Image: /content_image/India/India-2022-03-17-11:08:11.jpg

18538
Category: 1
Sub Category:
Heading: വിമലഹൃദയത്തിന് സമർപ്പിക്കാനുള്ള പാപ്പയുടെ തീരുമാനം രക്തച്ചൊരിച്ചിൽ അവസാനിപ്പിക്കും: പ്രതീക്ഷ പങ്കുവെച്ച് റഷ്യന്‍ ആർച്ച് ബിഷപ്പ്
Content: മോസ്ക്കോ/ വത്തിക്കാന്‍ സിറ്റി: വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽവെച്ച് റഷ്യയെ മാതാവിന്റെ വിമല ഹൃദയത്തിന് സമർപ്പിക്കാനുള്ള ഫ്രാൻസിസ് മാർപാപ്പയുടെ തീരുമാനത്തെ റഷ്യന്‍ തലസ്ഥാനമായ മോസ്കോയിലെ മദർ ഓഫ് ഗോഡ് അതിരൂപതയുടെ ആർച്ച് ബിഷപ്പ് പൗളോ പെസി സ്വാഗതം ചെയ്തു. റഷ്യയിലെ കത്തോലിക്ക മെത്രാൻ സമിതിയുടെ ഒരു കൂടിക്കാഴ്ച സൈബീരിയയിൽ വച്ച് നടന്നിരുന്നു. ഇവിടെനിന്ന് ഫോണിൽ സംസാരിക്കവേയാണ് പരിശുദ്ധ കന്യകാമറിയത്തിന്റെ മധ്യസ്ഥ പ്രാർത്ഥനയുടെ ശക്തി രക്തച്ചൊരിച്ചിൽ അവസാനിപ്പിക്കുമെന്ന പ്രതീക്ഷ ആർച്ച് ബിഷപ്പ് പ്രകടിപ്പിച്ചതെന്ന് ഇറ്റാലിയൻ മെത്രാൻ സമിതിയുടെ വാർത്താ മാധ്യമം എസ് ഐ ആർ റിപ്പോർട്ട് ചെയ്തു. ഫാത്തിമ പ്രത്യക്ഷീകരണത്തിന് റഷ്യയുമായും, ലോകത്തിൽ എവിടെ സംഘർഷം നടന്നാലും ആ സ്ഥലവുമായും ബന്ധമുണ്ടെന്ന് ആർച്ച് ബിഷപ്പ് ചൂണ്ടിക്കാട്ടി. 2011 മുതൽ 17 വരെ റഷ്യന്‍ മെത്രാൻ സമിതിയുടെ അധ്യക്ഷ പദവിയിൽ സേവനം ചെയ്ത ആളാണ് പൗളോ പെസി. ഇറ്റലിയിലെ റുസിയിൽ 1960ൽ ജനിച്ച പെസി 1993 മുതൽ റഷ്യയിൽ സേവനം ചെയ്തു വരികയാണ്. 14 വർഷമായി മദർ ഓഫ് ഗോഡ് അതിരൂപതയെ നയിക്കുന്ന അദ്ദേഹത്തിന് 2011ൽ റഷ്യൻ പൗരത്വം ലഭിച്ചു. സൈബീരിയയിലെ കത്തോലിക്കാ പീഡനത്തെ പറ്റിയാണ് റോമിലെ പൊന്തിഫിക്കൽ ലാറ്ററൻ സർവകലാശാലയിൽ ഡോക്ടറേറ്റ് നേടാനായി പഠിച്ചപ്പോൾ അദ്ദേഹം ഗവേഷണം നടത്തിയത്. ഇത് പിന്നീട് പുസ്തക രൂപത്തിലാക്കി ഇറ്റാലിയൻ ഭാഷയിൽ പ്രസിദ്ധീകരിച്ചിരിന്നു. റഷ്യയോടൊപ്പം, യുക്രൈനെയും മാർച്ച് 25നു മാതാവിന്റെ വിമല ഹൃദയത്തിന് സമർപ്പിക്കപ്പെടും. 1984, മാർച്ച് 25നു, വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ റഷ്യയെ മാതാവിന്റെ വിമല ഹൃദയത്തിന് സമർപ്പിച്ചിരുന്നു. മാർച്ച് 25നു മംഗളവാർത്ത ദിനമായാണ് കത്തോലിക്കാസഭയിൽ ആചരിക്കുന്നത്. അതേ ദിവസം തന്നെ പോർച്ചുഗലിലെ ഫാത്തിമ തീർത്ഥാടന കേന്ദ്രത്തിൽ ഫ്രാൻസിസ് മാർപാപ്പയുടെ കീഴിൽ പ്രവർത്തിക്കുന്ന ഉപവി പ്രവർത്തനങ്ങൾക്ക് വേണ്ടിയുള്ള വിഭാഗഗത്തിന്റെ തലവൻ കർദ്ദിനാൾ കൊൺറാഡ് ക്രജേവ്സ്കിയും ഇരുരാജ്യങ്ങളെയും മാതാവിന്റെ വിമല ഹൃദയത്തിന് സമർപ്പിക്കും.
Image: /content_image/News/News-2022-03-17-11:56:56.jpg
Keywords: റഷ്യ