Contents
Displaying 18161-18170 of 25087 results.
Content:
18539
Category: 13
Sub Category:
Heading: അഭയാർത്ഥികളെ സ്വീകരിക്കാൻ ആയിരത്തിലധികം മഠങ്ങൾ തുറന്നുകൊടുത്ത് കത്തോലിക്ക സന്യാസിനികള്‍
Content: യുക്രൈന്‍ അഭയാർത്ഥികളെ സ്വീകരിക്കാൻ ആയിരത്തിലധികം മഠങ്ങൾ തുറന്നുകൊടുത്ത് യുക്രൈനിലെയും പോളണ്ടിലെയും കത്തോലിക്ക സന്യാസിനികള്‍. പോളണ്ടിലെ 924 കോൺവെന്റുകളിലും യുക്രൈനിലെ 98 കോൺവെന്റുകളിലും സന്യാസിനികൾ യുദ്ധത്തിൽ നിന്ന് പലായനം ചെയ്യുന്ന ദുർബ്ബലരായ ആളുകൾക്ക് ആത്മീയവും മാനസീകവും വൈദ്യശാസ്ത്രപരവും ഭൗതികവുമായ സഹായം നൽകുന്നുവെന്ന് പോളണ്ടിലെ സന്യാസിനി സമൂഹ മേലദ്ധ്യക്ഷമാരുടെ കൗൺസിൽ ചൊവ്വാഴ്ച പുറപ്പെടുവിച്ച പ്രസ്താവനയില്‍ വെളിപ്പെടുത്തി. യുക്രൈന് നേരെയുള്ള റഷ്യൻ അധിനിവേശത്തിന്റെ ആരംഭം മുതൽ, പോളണ്ടിലും യുക്രൈനിലും പ്രവർത്തിക്കുന്ന നൂറ്റിയന്‍പതോളം കന്യാസ്ത്രീ മഠങ്ങൾ ഓരോന്നും ആവശ്യമുള്ളവർക്ക് അഭയവും മറ്റ് തരത്തിലുള്ള സഹായങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ടെന്ന് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. പോളണ്ടിൽ 498 കോൺവെന്റുകളും യുക്രൈനിൽ 76 കോൺവെന്റുകളും നിലവിൽ അഭയാർത്ഥികൾക്ക് താമസ സൗകര്യം വാഗ്ദാനം ചെയ്യുന്നുവെന്ന് വത്തിക്കാന്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. മൂവായിരത്തിലധികം കുട്ടികളും അത്രയും മുതിർന്നവരും ഉൾപ്പെടുന്ന കുറഞ്ഞത് 2400 കുടുംബങ്ങള്‍ക്കു എങ്കിലും മഠങ്ങളിൽ അഭയം കണ്ടെത്തിട്ടുണ്ട്. ചൂടുള്ള ഭക്ഷണം, ശുചിത്വ ഉൽപ്പന്നങ്ങൾ, വസ്ത്രങ്ങൾ, പുതപ്പുകൾ എന്നിവ തയ്യാറാക്കുന്നതിലും വിതരണത്തിലും സന്യാസിനികള്‍ സദാകര്‍മ്മനിരതരാണ്. യുദ്ധ ബാധിത സ്ഥലങ്ങളിൽ നിന്ന് ആളുകളെ എത്തിക്കുന്നതിലും പോളണ്ടിലെ അഭയാർത്ഥികൾക്ക് തൊഴിലവസരങ്ങൾ തേടുന്നതിലും അവരുടെ സ്വന്തം കേന്ദ്രങ്ങളിൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും ഇവർ സജീവമാണ്. യുക്രൈനില്‍ നിന്നുള്ള കുട്ടികളെ പോളണ്ടിലെ സ്കൂളുകളിൽ രജിസ്റ്റർ ചെയ്യാനും വിവർത്തകരായി വര്‍ത്തിക്കുവാനും കുട്ടികൾക്കും അമ്മമാർക്കുമായി ക്ലാസുകൾ സംഘടിപ്പിക്കാനും പ്രായമായവർക്കും വികലാംഗർക്കും സേവനങ്ങൾ നൽകാനും പ്രത്യേകം സമയം സന്യാസിനികള്‍ മാറ്റിവെയ്ക്കുന്നുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JKIOkNlRYkLA23CxpnjNvt}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-03-17-12:59:45.jpg
Keywords: യുക്രൈ

18540
Category: 1
Sub Category:
Heading: “താന്‍ രക്ഷപ്പെട്ടത് അത്ഭുതം തന്നെ” : ക്രൂരമായ വെടിവെപ്പില്‍ നിന്നും രക്ഷപ്പെട്ടതിന്റെ നടുക്കുന്ന ഓര്‍മ്മകളുമായി നൈജീരിയന്‍ കന്യാസ്ത്രീ
Content: എക്വുലോബിയ: ക്രൈസ്തവരുടെ കുരുതിക്കളമായി അറിയപ്പെടുന്ന നൈജീരിയയിലെ ആനംബ്ര സംസ്ഥാനത്തില്‍ അടുത്തിടെ നടന്ന വെടിവെപ്പില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടതിന്റെ നടുക്കുന്ന ഓര്‍മ്മകളുമായി കത്തോലിക്ക കന്യാസ്ത്രീ. ഇന്നലെ മാര്‍ച്ച് 16-ന് എ.സി.ഐ ആഫ്രിക്കക്ക് നല്‍കിയ അഭിമുഖത്തിലാണ് നൈജീരിയയിലെ ഏക്വുലോബിയ രൂപതയിലെ ഹാന്‍ഡ്മെയിഡ്സ് ഓഫ് ചൈല്‍ഡ് ജീസസ് സന്യാസ സമൂഹാംഗമായ സിസ്റ്റര്‍ എസ്തേര്‍ ന്‍കിരു എസെഡിനാച്ചി, കൊലപാതകത്തിന്റെയും തട്ടിക്കൊണ്ടുപോകലിന്റെയും ആക്രമണങ്ങളുടെ നടുക്കുന്ന ഓര്‍മ്മകള്‍ പങ്കുവെച്ചത്. നിഷ്ടൂരമായ ഈ ആക്രമണത്തെ പാശ്ചാത്യ മാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ കണ്ടില്ലെന്നു നടിച്ചതു ഏറ്റവും ഖേദകരമായെന്ന് സിസ്റ്റര്‍ പറയുന്നു. ഫെബ്രുവരി 24 തനിക്കൊരിക്കലും മറക്കുവാന്‍ കഴിയുകയില്ലെന്ന്‍ പറഞ്ഞുകൊണ്ടാണ് സിസ്റ്റര്‍ എസ്തേര്‍ അഭിമുഖത്തില്‍ പറഞ്ഞു തുടങ്ങിയത്. ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുന്ന വഴിക്ക് രാത്രി 7 മണിയോടെയാണ് സിസ്റ്റര്‍ ഉള്‍പ്പെടെയുള്ളവര്‍ യാത്ര ചെയ്തിരുന്ന വാഹനം എക്വുലോബിയ-ഉഫുമ റോഡില്‍ വെച്ച് ആക്രമണത്തിനിരയായത്. ആക്രമണത്തേക്കുറിച്ച് തങ്ങള്‍ക്ക് മുന്‍പില്‍ പോയവര്‍ ഫോണിലൂടെ മുന്നറിയിപ്പ് തന്നിരുന്നതിനാല്‍ പരിചയമില്ലാത്ത മറ്റൊരു റോഡിലൂടെയാണ് തങ്ങള്‍ മടങ്ങിയതെന്ന്‍ പറഞ്ഞ സിസ്റ്റര്‍, മോഷ്ടിച്ച വാഹനങ്ങളില്‍ അപ്രതീക്ഷിതമായെത്തിയ അക്രമികള്‍ റോഡ് ബ്ലോക്ക് ചെയ്തശേഷം അരമണിക്കൂറോളം നിര്‍ത്താതെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നും കൂട്ടിച്ചേര്‍ത്തു. ജീവനുവേണ്ടി അടുത്തുള്ള കുറ്റിക്കാട്ടിലേക്ക് ഓടിയ സിസ്റ്റര്‍ എസ്തേര്‍ അത്ഭുതകരമായാണ് വെടിയേല്‍ക്കാതെ രക്ഷപ്പെട്ടത്. സിസ്റ്റര്‍ എസ്തേറിന്റെ ഹാന്‍ഡ് ബാഗും, രേഖകളും ഫോണും അക്രമികള്‍ കൊണ്ടുപോയിരുന്നു. ഇതിനിടെ ഒരു പ്രൊഫസ്സര്‍ കൊല്ലപ്പെടുകയും നിരവധിപേര്‍ തട്ടിക്കൊണ്ടുപോകലിന് ഇരയാകുകയും ചെയ്തു. ഉദ്യോഗജനമായ ആക്രമണത്തിനിടെ താന്‍ രക്ഷപ്പെട്ടത് ഒരു അത്ഭുതമായാണ് സിസ്റ്റര്‍ വിവരിക്കുന്നത്. തീവ്രവാദി ആക്രമണങ്ങള്‍ക്കിരയാവുന്നവര്‍ക്കിടയില്‍ നടത്തുന്ന മനശ്ശാസ്ത്രപരമായ സേവനങ്ങള്‍ക്ക് പുറമേ, ബൊക്കോഹറാമിന്റേയും, ഫുലാനി ഗോത്രവര്‍ഗ്ഗക്കാരുടേയും ആക്രമണങ്ങള്‍ കാരണം ഭവനരഹിതരായ നൂറുകണക്കിന് കുട്ടികള്‍ക്ക് ഭക്ഷണം നല്‍കുന്ന സേവനം അടക്കം അനേകം കാര്യങ്ങളില്‍ വ്യാപൃതയാണ് സിസ്റ്റര്‍ എസ്തേര്‍. എന്നാല്‍ തുടര്‍ച്ചയായ ആക്രമണങ്ങള്‍ കാരണം തങ്ങളുടെ പ്രേഷിത ദൗത്യത്തില്‍ വേണ്ടത്ര ശ്രദ്ധിക്കുവാന്‍ കഴിയുന്നില്ലെന്നു സിസ്റ്റര്‍ പറയുന്നു. വോട്ട് മാത്രം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയക്കാരാണ് നൈജീരിയയുടെ ഇന്നത്തെ അവസ്ഥയുടെ പ്രധാന കാരണമായി സിസ്റ്റര്‍ ചൂണ്ടിക്കാട്ടുന്നത്. തൊഴില്‍ രഹിതരായ യുവജനങ്ങള്‍ രാഷ്ട്രീയക്കാരുടെ നെറികെട്ട പ്രവര്‍ത്തങ്ങള്‍ക്കുള്ള ഉപകരണങ്ങള്‍ ആയി മാറിയിരിക്കുകയാണെന്നും, നൈജീരിയയിലെ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഒരു കണ്ണ് തുറന്നുവെച്ച് ഉറങ്ങുവാന്‍ മാത്രമാണ് തങ്ങള്‍ക്ക് കഴിയുന്നതെന്നും പറഞ്ഞുകൊണ്ടാണ് സിസ്റ്റര്‍ എസ്തേറിന്റെ അഭിമുഖം അവസാനിക്കുന്നത്. ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങള്‍ കൊണ്ട് കുപ്രസിദ്ധിയാര്‍ജ്ജിച്ച രാജ്യമാണ് നൈജീരിയ.
Image: /content_image/News/News-2022-03-17-15:38:20.jpg
Keywords: നൈജീ

18541
Category: 1
Sub Category:
Heading: റഷ്യ യുക്രൈന്‍ വിമലഹൃദയ സമര്‍പ്പണം: മാര്‍പാപ്പയോടൊപ്പം ഭാഗഭാക്കാകുമെന്ന് ലാറ്റിന്‍ അമേരിക്കന്‍ മെത്രാന്‍ സമിതി
Content: വത്തിക്കാന്‍ സിറ്റി: മാര്‍ച്ച് 25ന് റഷ്യയേയും യുക്രൈനേയും ഫ്രാന്‍സിസ് പാപ്പ മാതാവിന്റെ വിമലഹൃദയത്തിന് സമര്‍പ്പിക്കുമ്പോള്‍, പരിശുദ്ധ പിതാവിനൊപ്പം സമര്‍പ്പണത്തില്‍ പങ്കുചേരുമെന്ന് ലാറ്റിന്‍ അമേരിക്കയിലെയും, കരീബിയന്‍ രാഷ്ട്രങ്ങളിലെയും കത്തോലിക്ക മെത്രാന്മാര്‍. വത്തിക്കാനില്‍ നിന്നുള്ള വാര്‍ത്ത വളരെയേറെ ആനന്ദത്തോടും സന്തോഷത്തോടും കൂടിയാണ് തങ്ങള്‍ സ്വീകരിക്കുന്നതെന്നും, ഫ്രാന്‍സിസ് പാപ്പയുടെ നിയോഗം മുന്‍നിറുത്തിക്കൊണ്ട് ഈ സമര്‍പ്പണത്തില്‍ പങ്കുചേരുവാന്‍ കത്തോലിക്ക വിശ്വാസികളെയും, സഭാ സംഘടനകളെയും, ഇരുപത്തിരണ്ടോളം മെത്രാന്‍ സമിതികളെയും തങ്ങള്‍ ക്ഷണിച്ചിട്ടുണ്ടെന്നും ലാറ്റിന്‍ അമേരിക്കന്‍ മെത്രാന്‍ സമിതി (സി.ഇ.എല്‍.എ.എം) പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. സമാധാനത്തിനും ആഗോള സാഹോദര്യത്തിനും വേണ്ടിയുള്ള പ്രാര്‍ത്ഥന വര്‍ദ്ധിപ്പിക്കേണ്ട സമയമാണിതെന്ന് മെത്രാന്‍ സമിതി ചൂണ്ടിക്കാട്ടി. റോമിന്റെ മെത്രാനുമായുള്ള തങ്ങളുടെ സ്നേഹവും സഭാപരമായ ഐക്യവും ഉറപ്പിച്ചുകൊണ്ട്, പരിശുദ്ധ കന്യകാമാതാവിന്റെ മധ്യസ്ഥതയാലുള്ള അപേക്ഷ പിതാവായ ദൈവം കൈകൊള്ളുവാനും, സമാധാനമെന്ന വരദാനം ചൊരിയപ്പെടുവാനും പ്രാര്‍ത്ഥിക്കും. പ്രാര്‍ത്ഥനയോടും, ഐക്യദാര്‍ഢ്യത്തോടും കൂടി ദുര്‍ബ്ബലരായ സഹോദരന്മാരെയും, അക്രമത്തിനിരയായവരെയും തങ്ങള്‍ ചേര്‍ത്ത് പിടിക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു. മംഗളവാര്‍ത്ത തിരുനാള്‍ ദിനമായ മാര്‍ച്ച് 25ന് വൈകിട്ട് 5 മണിക്ക് റോമിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ നടക്കുന്ന അനുതാപ ശുശ്രൂഷാ വേളയില്‍ ഫ്രാന്‍സിസ് പാപ്പ റഷ്യയെയും യുക്രൈനേയും മാതാവിന്റെ വിമല ഹൃദയത്തിന് സമര്‍പ്പിക്കുമെന്ന വാര്‍ത്ത ഇക്കഴിഞ്ഞ ദിവസമാണ് വത്തിക്കാന്‍ പ്രസ്സ് ഓഫീസ് പുറത്തുവിട്ടത്. അന്നേദിവസം അതേസമയത്ത് ഫാത്തിമായിലും സമര്‍പ്പണം നടക്കും. ലാറ്റിന്‍ അമേരിക്കയിലേയും കരീബിയന്‍ രാഷ്ട്രങ്ങളിലേയും പ്രാദേശിക സമയങ്ങള്‍ക്കു അനുസൃതമായിട്ടായിരിക്കും തങ്ങള്‍ സമര്‍പ്പണത്തില്‍ പങ്കെടുക്കുകയെന്ന്‍ ലാറ്റിന്‍ അമേരിക്കന്‍ മെത്രാന്‍ സമിതി വ്യക്തമാക്കി.
Image: /content_image/News/News-2022-03-17-17:07:28.jpg
Keywords: സമര്‍പ്പണ, വിമല

18542
Category: 1
Sub Category:
Heading: കോലം കത്തിക്കൽ ധിക്കാരപരം: കര്‍ശനമായ നടപടി സ്വീകരിക്കുമെന്ന് സീറോ മലബാർ സഭ
Content: കാക്കനാട്: റോമിലെ പൗരസ്ത്യ സഭകൾക്കായുള്ള കാര്യാലയത്തിന്റെ തലവൻ കർദ്ദിനാൾ ലെയൊണാർദോ സാന്ദ്രിയുടെയും സീറോമലബാർസഭയുടെ പിതാവും തലവനുമായ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെയും കോലങ്ങൾ കത്തിച്ച ചില അത്മായ നേതാക്കളുടെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് സീറോ മലബാർ സഭ മാധ്യമ കമ്മീഷൻ. സഭയിലെ മുഴുവൻ വിശ്വാസികളുടെയും ആത്മാഭിമാനത്തെ ചോദ്യംചെയ്യുന്ന ഈ നടപടി തികച്ചും ധിക്കാരപരവും സഭാസംവിധാനങ്ങളോടുള്ള പരസ്യമായ വെല്ലുവിളിയുമാണ്. പൗരസ്ത്യ സഭകൾക്കായുള്ള മാർപാപ്പായുടെ പ്രതിനിധിയെ പരസ്യമായി അധിക്ഷേപിക്കുന്നത് പരിശുദ്ധ പിതാവിനെതിരായ നീക്കമായി മാത്രമേ വിലയിരുത്താനാകൂ. ഗുരുതരമായ ഈ അച്ചടക്കലംഘനം നടത്തിയവർക്കും അതിന് വേദിയൊരുക്കിയവർക്കുമെതിരേ കാനൻ നിയമം അനുശാസിക്കുന്ന കർശന ശിക്ഷാനടപടികൾ ഉടൻ സ്വീകരിക്കുന്നതായിരിക്കും. വർഷങ്ങൾ നീണ്ട പഠനങ്ങൾക്കും കൂടിയാലോചനകൾക്കും ശേഷമാണ് വി. കുർബാനയർപ്പണ രീതിയിൽ ഏകീകരണം നടപ്പിലാക്കാൻ സീറോമലബാർസഭയുടെ സിനഡ് തീരുമാനിച്ചത്. സഭയിലെ 35 രൂപതകളിൽ 34 ലിലും സിനഡ് നിർദ്ദേശിച്ചപ്രകാരം ഏകീകൃത രീതിയിലുള്ള വി. കുർബാനയർപ്പണം നിലവിൽ വന്നു. എന്നാൽ എറണാകുളം - അങ്കമാലി അതിരൂപതയിൽ ഏകീകൃത രീതിയിലുള്ള വി. കുർബാനയർപ്പണത്തിന് മെത്രാപ്പോലീത്തൻ വികാരി ഒഴിവു നൽകുകയായിരുന്നു. ഇപ്രകാരം നൽകപ്പെട്ട ഒഴിവ് കാനോനികമായി അസാധുവാകയാൽ പിൻവലിക്കണമെന്ന് മാർപാപ്പയുടെ നിർദ്ദേശപ്രകാരം റോമിലെ പൗരസ്ത്യ കാര്യാലയം അടുത്തനാളുകളിൽ ആവശ്യപ്പെട്ടിരുന്നു. പൗരസ്ത്യ സഭകൾക്കായുള്ള കാര്യാലയത്തിന്റെ നിർദ്ദേശം അനുസരിക്കാൻ എല്ലാവരും കടപ്പെട്ടവരാണെന്നിരിക്കേ, ഇത്തരം സഭാവിരുദ്ധവും വിശ്വാസ വിരുദ്ധവുമായ പ്രതിഷേധങ്ങൾ നടത്തുന്നത് ഗുരുതരമായ അച്ചടക്കലംഘനമാണ്. എറണാകുളം - അങ്കമാലി അതിരൂപതയിൽ തുടർന്നുവരുന്ന അച്ചടക്കലംഘനങ്ങളിൽ സഭാവിശ്വാസികൾ പ്രകോപിതരാകാതിരിക്കാൻ ശ്രദ്ധിക്കണം. സഭാവിശ്വാസികൾക്കിടയിൽ ഈ നടപടി ഉളവാക്കിയിട്ടുള്ള രോഷവും പ്രതിഷേധവും വിമത വിഭാഗത്തിന്റെ കണ്ണുതുറപ്പിക്കേണ്ടതാണ്. അതിരൂപതയുടെ അജപാലന കേന്ദ്രവും പരിസരങ്ങളും ഇത്തരം സഭാവിരുദ്ധ പ്രവർത്തനങ്ങൾക്കു വേദിയാക്കുന്നത് തികച്ചും അപലപനീയമാണ്. അടുത്തകാലത്തായി എറണാകുളം - അങ്കമാലി അതിരൂപതയിൽ വർദ്ധിച്ചുവരുന്ന അച്ചടക്കലംഘനങ്ങൾക്ക് അറുതിവരുത്തേണ്ട സമയം അതിക്രമിച്ചു എന്നതിന്റെ സൂചനയാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നതെന്നും മാധ്യമ കമ്മീഷൻ വിലയിരുത്തി. അതേസമയം കോലം കത്തിച്ച പ്രവര്‍ത്തിയില്‍ നവമാധ്യമങ്ങളില്‍ അടക്കം ശക്തമായ പ്രതിഷേധം ഉയരുകയാണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JKIOkNlRYkLA23CxpnjNvt}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-03-17-17:22:59.jpg
Keywords: വിമത, അങ്കമാലി

18543
Category: 1
Sub Category:
Heading: തിരുസഭ പ്രബോധനങ്ങളുടെ സമഗ്ര പഠനവുമായി 'പ്രവാചകശബ്ദം' ഒരുക്കുന്ന ഓണ്‍ലൈന്‍ പഠനപരമ്പരയുടെ 25ാമത്തെ ക്ലാസ് ശനിയാഴ്ച
Content: പ്രാര്‍ത്ഥിക്കുന്ന ഏതൊരാള്‍ക്കും പരിശുദ്ധാത്മാവിനെ സ്വീകരിക്കാന്‍ കഴിയുമോ? എന്തുക്കൊണ്ടാണ് മാമ്മോദീസയും സ്ഥൈര്യലേപനവും വിശുദ്ധ കുര്‍ബാനയും ഒരുമിച്ച് കൊടുക്കുന്ന പാരമ്പര്യം സഭ പുനഃരാരംഭിച്ചത്? രോഗിലേപനം അന്ത്യകൂദാശയല്ല: എന്തുക്കൊണ്ട്? കുമ്പസാരത്തില്‍ പാപങ്ങള്‍ എങ്ങനെയാണ് ഏറ്റുപറയേണ്ടത്? കൂദാശകളിലൂടെയുള്ള വിശുദ്ധീകരണം എങ്ങനെയാണ് നടക്കുന്നത്? തുടങ്ങീ വിശ്വാസ ജീവിതത്തില്‍ നാം അഭിമുഖീകരിക്കുന്ന വിവിധങ്ങളായ ചോദ്യങ്ങള്‍ക്കുള്ള ഉത്തരവുമായി രണ്ടാം വത്തിക്കാന്‍ കൗൺസിൽ പഠന പരമ്പരയുടെ ഇരുപത്തിയഞ്ചാമത്തെ ക്ലാസ് ശനിയാഴ്ച (മാര്‍ച്ച് 19) നടക്കും. 'പ്രവാചകശബ്ദം' ഒരുക്കുന്ന പഠനപരമ്പര പാലക്കാട് രൂപതയുടെ സെന്റർ ഫോർ ഇന്റഗ്രൽ ഫോർമേഷന്റെ ഡയറക്ടറുമായ റവ. ഫാ. ഡോ. അരുൺ കലമറ്റത്തിലാണ് നയിക്കുന്നത്. ശനിയാഴ്ച ഇന്ത്യന്‍ സമയം വൈകീട്ട് 6 മണി മുതല്‍ 7 മണി വരെ ZOOM പ്ലാറ്റ്ഫോമിലൂടെയാണ് തത്സമയ ഓണ്‍ലൈന്‍ ക്ലാസ് നടക്കുക. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വൈദികരും സമര്‍പ്പിതരും അല്‍മായരും അടക്കം ഇരുനൂറിലധികം പേരാണ് ക്ലാസില്‍ സജീവമായി പങ്കെടുക്കുന്നത്. ക്ലാസിന് ഒരുക്കമായി ഇന്ത്യന്‍ സമയം വൈകീട്ട് 5.30നു ജപമാല ആരംഭിക്കും. തിരുസഭയെ കുറിച്ചു വ്യക്തവും ലളിതവുമായ ആഴത്തിലുള്ള പഠനവും സംശയങ്ങള്‍ക്കുള്ള ചോദ്യോത്തര വേളയും സെഷനില്‍ ക്രമീകരിച്ചിട്ടുണ്ട്. വൈദികര്‍ക്കും സന്യസ്തര്‍ക്കും മതാധ്യപകര്‍ക്കും യുവജനങ്ങള്‍ക്കും ഓരോ അല്‍മായ വിശ്വാസികള്‍ക്കും ഒരുപോലെ ഉപകാരപ്രദമായ ഈ ക്ലാസിലേക്ക് ഏവരെയും യേശു നാമത്തില്‍ സ്വാഗതം ചെയ്യുന്നു. ➧ {{Zoom Link-> https://us02web.zoom.us/j/8641730546?pwd=V1ZjdUtjQ2hNNk1aTWI1UC9icmhYdz09}} <br> ➧ #{blue->none->b->Meeting ID: 864 173 0546 }# <br> ➧ #{blue->none->b-> Passcode: 3040 }# ➧ {{ രണ്ടാം വത്തിക്കാൻ കൗൺസില്‍ പഠനപരമ്പരയ്ക്കായുള്ള വാട്സാപ്പ് ഗ്രൂപ്പില്‍ ഇതുവരെ അംഗമാകാത്തവര്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/FmNfZeumsJY4UFMVfJHqD6}}
Image: /content_image/News/News-2022-03-17-21:01:14.jpg
Keywords: വത്തിക്കാ

18544
Category: 18
Sub Category:
Heading: പിതാക്കന്മാരുടെ കോലങ്ങൾ കത്തിച്ചത് സഭാവിശ്വാസികളോടുള്ള വെല്ലുവിളി: കത്തോലിക്ക കോൺഗ്രസ്
Content: കൊച്ചി: എറണാകുളം - അങ്കമാലി അതിരൂപതയിലെ വൈദീക സമ്മേളനം നടന്ന വേദിക്കു പുറത്തായി ഏതാനും ചില സഭാവിരുദ്ധർ ചേർന്ന് പിതാക്കന്മാരുടെ കോലങ്ങൾ കത്തിച്ചത് തികഞ്ഞ ധിക്കാരപരവും , സഭാവിശ്വാസികളോടുള്ള വെല്ലുവിളിയുമാണെന്നു കത്തോലിക്കാ കോൺഗ്രസ്. പൗരസ്ത്യ സഭകൾക്കായുള്ള വത്തിക്കാൻ സംഘത്തിന്റെ അധ്യക്ഷൻ കർദ്ദിനാൾ ലിയോണാർഡോ സാന്ദ്രിയുടെയും, സീറോ മലബാർ സഭാ തലവനും എറണാകുളം അങ്കമാലി അതിരൂപത അധ്യക്ഷനുമായ മേജർ ആർച്ച്ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെയും കോലങ്ങൾ കത്തിച്ച നടപടി അപലനീയമാണ്. അനുസരണം പറഞ്ഞു പഠിപ്പിച്ചവരെ തന്നെ ഇതിന്റെ പിന്നിൽ നിൽക്കുന്നത് അങ്ങേയറ്റം ഹീനമാണ്. സഭാസമൂഹത്തെ പൊതുസമൂഹത്തിൽ അവഹേളിക്കുമ്പോൾ സഭ തന്നെയാണ് നശിക്കുന്നതെന്നുള്ള ഓർമ്മ വേണം. ഇത്തരം സഭാവിരുദ്ധ പ്രവർത്തനങ്ങൾക്കു നേതൃത്വം നല്കുന്നവരെയും, അതിനെ ഒളിഞ്ഞും തെളിഞ്ഞും സംരക്ഷിക്കുന്നവർക്കെതിരെയും നടപടിയെടുക്കാൻ വൈകിക്കൂടാ. ഇത്തരം നടപടികൾ സഭയിലെ വിശ്വാസ സമൂഹത്തിനും , പൊതുസമൂഹത്തിനും വളരെയേറെ വേദന ഉളവാക്കിയിട്ടുണ്ട്. സഭാ വിശ്വാസികളുടെ ആത്മാഭിമാനത്തെയും, വിശ്വാസ തീഷ്ണതയേയും മുറിവേൽപ്പിച്ചു ഈ നടപടി തികച്ചും സാമൂഹ്യ വിരുദ്ധ നടപടിയായി മാത്രമേ കാണാൻ കഴിയൂ. അൻപത്തിയഞ്ചു ലക്ഷത്തിലധികം വരുന്ന, ലോകം മുഴുവനുമായി വ്യാപിച്ചു കിടക്കുന്ന സീറോ മലബാർ വിശ്വാസികളോടുള്ള പരസ്യമായ വെല്ലുവിളിയാണ്. പൗരസ്ത്യ സഭകൾക്കായുള്ള മാർപാപ്പയുടെ പ്രതിനിധിയെ പൊതുസമൂഹത്തിൽ അവഹേളിക്കുക വഴി പരിശുദ്ധ സിംഹാസനത്തെയും മാർപാപ്പയെയുമാണ് അവഹേളിച്ചിട്ടുള്ളത്. സഭാതലവനെ അവഹേളിക്കുന്നത് സഭയിലെ വിശ്വാസ സമൂഹത്തോടുള്ള വെല്ലുവിളിയും, നീക്കവുമായി മാത്രമേ കാണാൻ കഴിയൂ. എറണാകളം അങ്കമാലി അതിരൂപതയിലെ വൈദീക സമ്മേളനം നടന്ന സ്ഥലത്തുവെച്ചാണ് കോലം കത്തിക്കൽ നടന്നതെന്നത് വളരെയേറെ ഗൗരവതരമായ കാര്യമാണെന്നും , ഇത്തരം വിധ്വംസക പ്രവർത്തനത്തിന് നേതൃത്വം നല്കിയവർക്കെതിരെ നിയമ നടപടിയായി മുന്നോട്ടു പോകുമെന്നും കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതി പ്രസ്താവിച്ചു. കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് അഡ്വ ബിജു പറയന്നിലം അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി രാജീവ് കൊച്ചുപറമ്പിൽ , ട്രെഷറർ ഡോ. ജോബി കാക്കശ്ശേരി , ഗ്ലോബൽ വൈസ് പ്രസിഡന്റുമാർ , ഗ്ലോബൽ സെക്രട്ടറിമാർ തുടങ്ങിയവർ പ്രസംഗിച്ചു . #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JKIOkNlRYkLA23CxpnjNvt}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/India/India-2022-03-18-10:26:21.jpg
Keywords: കോണ്‍ഗ്ര

18545
Category: 18
Sub Category:
Heading: സാധു ഇട്ടിയവിര സ്നേഹ സംസ്കാരത്തിന്റെ പ്രവാചകൻ: മാർ ജോസഫ് കല്ലറങ്ങാട്ട്
Content: കൊച്ചി: ക്രൈസ്തവ സമൂഹത്തിലെ സഞ്ചരിക്കുന്ന പാഠപുസ്തകവും, സമകാലിക ലോകത്തിന് ഒരു പുതിയ സ്നേഹ സംസ്കാരവും പ്രദാനം ചെയ്ത വ്യക്തിയുമാണ് സാധു ഇട്ടിയവിരയെന്ന് സീറോമലബാർ സഭയുടെ കുടുംബത്തിനും അൽമായർക്കും ജീവനും വേണ്ടിയുള്ള സിനഡൽ കമ്മീഷൻ ചെയർമാൻ മാർ ജോസഫ് കല്ലറങ്ങാട്ട്. നൂറാം ജന്മദിനാഘോഷത്തിന്റെ ഭാഗമായുള്ള അൽമായ കമ്മീഷന്റെ ആദരിക്കൽ ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. തന്റെ ബാല്യ-കൗമാരങ്ങളിലും, മെത്രാൻ ശുശ്രൂഷയിലും ഏറെ സ്വാധീനിച്ച വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്. ഇന്നത്തെ ലോകത്തിലെ സഞ്ചരിക്കുന്ന സിനഡിനു സമാനമാണ് ഇട്ടിയവിര സാറിന്റെ ജീവിതം. എല്ലാവരെയും ഉൾക്കൊള്ളുന്ന പ്രകൃതവും,പ്രായ- ദേശ-അവസ്ഥാ വ്യത്യാസമില്ലാതെ വി.പൗലോസിനെപ്പോലെ തന്നെ കണ്ടുമുട്ടുന്ന എല്ലാവരോടും സ്നേഹത്തിന്റെ സുവിശേഷം പ്രസംഗിക്കുന്ന സവിശേഷ പ്രകൃതവുമാണ്. ദൈവസ്‌നേഹത്തിന്റെ വഴിയിലൂടെ നടക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ലാളിത്യവും മനുഷ്യത്വവും കൊണ്ട് മാതൃക കാണിച്ചു.കർമ്മം കൊണ്ടും ജീവിത സാക്ഷ്യം കൊണ്ടും ആധുനിക ലോകത്തിലെ വലിയ അൽമായ പ്രേഷിതനായി സാധു ഇട്ടിയവിര ഇന്നും നിലകൊള്ളുന്നുവെന്നും മാർ കല്ലറങ്ങാട്ട് പറഞ്ഞു. ദൈവസ്നേഹവും സഹോദരസ്നേഹവും ജീവിതവ്രതങ്ങളായി സ്വീകരിച്ചിരിക്കുന്ന അദ്ദേഹത്തിന്റെ ശാസ്ത്ര സാങ്കേതിക വിഷയങ്ങളിലുള്ള അന്വേഷണതൽപരത പ്രത്യേകം പ്രസ്‌താവ്യമാണ്.'ദൈവം സ്നേഹമാണ്' എന്ന് ലോകത്തോട് വിളിച്ചുപറഞ്ഞ ജീവിത ചിന്തകൾ കൊണ്ടും പ്രവർത്തികൾ കൊണ്ടും സമ്പന്നമാണ് അദ്ദേഹത്തിന്റെ ജീവിതം.നൂറാം വയസ്സിലും വളരെ ഊർജസ്വലതയോടെ ദൈവവചനങ്ങൾ ഉരുവിട്ടും പഠിപ്പിച്ചും ജീവിക്കുന്ന അദ്ദേഹം സഭയ്ക്കും സമൂഹത്തിനും വലിയ പ്രചോദനമാണെന്നും മാർ കല്ലറങ്ങാട്ട് ഓർമ്മിപ്പിച്ചു. കോതമംഗലത്തെ ഇരമല്ലൂരിലെ സാധു ഇട്ടിയവിരയുടെ വസതിയോടനുബന്ധിച്ചുള്ള ജീവജ്യോതിയിൽ നടന്ന സമ്മേളനത്തിൽ അദ്ദേഹത്തെ പൊന്നാട അണിയിച്ചും,ഉപഹാരം നല്‍കിയും മാർ കല്ലറങ്ങാട്ട് ആദരിച്ചു. സീറോ മലബാർ സഭ പ്രോലൈഫ് എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് അധ്യക്ഷനായിരുന്നു. അന്തർദേശീയ മാതൃവേദി ജനറൽ സെക്രട്ടറി റോസിലി പോൾ തട്ടിൽ, ജിജോ ഇട്ടിയവിര തുടങ്ങിയവർ സംസാരിച്ചു. അൽമായ ഫോറം സെക്രട്ടറി ടോണി ചിറ്റിലപ്പിള്ളി ചടങ്ങുകൾക്ക് നേതൃത്വം നൽകി. സാധു ഇട്ടിയവിര മറുപടി പ്രസംഗവും നടത്തി.
Image: /content_image/India/India-2022-03-18-10:31:23.jpg
Keywords: സീറോ മലബാ

18546
Category: 18
Sub Category:
Heading: ഡോ. തോമസ് ജെ. നെറ്റോ നാളെ അഭിഷിക്തനാകും: ചടങ്ങില്‍ പങ്കുചേരാന്‍ അപ്പസ്തോലിക് ന്യൂണ്‍ഷോയും
Content: തിരുവനന്തപുരം: തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പായി ഡോ. തോമസ് ജെ. നെറ്റോ നാളെ അഭിഷിക്തനാകും. വെട്ടുകാട് പള്ളിക്കു സ മീപമുള്ള ചെറുവെട്ടുകാട് സെന്റ് സെബാസ്റ്റ്യൻ ഗ്രൗണ്ടിൽ വൈകുന്നേരം 4.45ന് പ്രദക്ഷിണം ആരംഭിക്കും. അഞ്ചിന് മെത്രാഭിഷേക കർമങ്ങൾക്കു തുടക്കമാകും. ആർച്ച്ബിഷപ് ഡോ.എം. സൂസപാക്യം മുഖ്യകാർമികത്വം വഹിക്കും. മലങ്കര കത്തോലിക്കാ സഭാ മേജർ ആർച്ച്ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ സുവിശേഷ പ്രഘോഷണം നടത്തും. ചടങ്ങില്‍ ഭാരതത്തിന്റെ അപ്പസ്തോലിക് ന്യൂണ്‍ഷോ ആര്‍ച്ച് ബിഷപ്പ് ലിയോപോൾഡോ ജിറേലി പങ്കെടുക്കും. ചങ്ങനാശേരി ആർച്ച്ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം, വരാപ്പുഴ ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ, നെയ്യാറ്റിൻകര ബിഷപ്പ് ഡോ. വിൻസന്റ് സാമുവൽ, കോട്ടയം ആർച്ച്ബിഷപ്പ് മാർ മാത്യു മൂലക്കാട്ട്, കൊച്ചി ബിഷപ്പ് ഡോ. ജോസഫ് കരി യിൽ, ആലപ്പുഴ ബിഷപ്പ് ഡോ. സ്റ്റീഫൻ അത്തിപ്പൊഴിയിൽ വിജയപുരം ബിഷപ്പ് ഡോ. സെബാസ്റ്റ്യൻ തെക്കത്തേച്ചേരിൽ, കൊല്ലം ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശേരി, കോട്ടാർ ബിഷപ്പ് ഡോ. നസ്രെന്‍ സൂസൈ തുടങ്ങിയ 20 ൽ അധികം ബിഷപ്പുമാർ തിരുകര്‍മ്മങ്ങളില്‍ സഹകാർമികരായിരിക്കും.
Image: /content_image/India/India-2022-03-18-10:57:16.jpg
Keywords: ആര്‍ച്ച് ബിഷപ്പ്

18547
Category: 9
Sub Category:
Heading: സെഹിയോൻ യുകെയുടെ നേതൃത്വത്തിൽ നടക്കുന്ന മൂന്നാം ശനിയാഴ്ച്ച ദിവ്യകാരുണ്യ ആരാധനയും രോഗശാന്തി ശുശ്രൂഷയും നാളെ
Content: സെഹിയോൻ യുകെ മിനിസ്ട്രിയുടെ നേതൃത്വത്തിൽ എല്ലാ മൂന്നാം ശനിയാഴ്ച്ചയും നടക്കുന്ന ദിവ്യകാരുണ്യ ആരാധനയും രോഗശാന്തി ശുശ്രൂഷയും 19 ന് നാളെ നടക്കും.ഡയറക്ടർ റവ.ഫാ.ഷൈജു നടുവത്താനിയിൽ നയിക്കുന്ന ശുശ്രൂഷയിൽ സെഹിയോൻ മിനിസ്ട്രിയുടെ മുഴുവൻ സമയ ആത്മീയ രോഗശാന്തി ശുശ്രൂഷകരും വചന പ്രഘോഷകരുമായ ബ്രദർ ജോസ് കുര്യാക്കോസ്, ബ്രദർ സെബാസ്റ്റ്യൻ സെയിൽസ്, എന്നിവർക്കൊപ്പം ജെസ്സി ബിജു വചന ശുശ്രൂഷ നയിക്കും. യുകെ സമയം വൈകിട്ട് 7 മുതൽ രാത്രി 8.30 വരെയാണ് ശുശ്രൂഷ. വൈകിട്ട് 6.30 മുതൽ സൂമിൽ ഒരോരുത്തർക്കും പ്രത്യേകം പ്രാർത്ഥനയ്ക്കും സൗകര്യമുണ്ടായിരിക്കും. യുകെ സമയത്തിന് ആനുപാതികമായി വിവിധ രാജ്യങ്ങളിൽ സമയക്രമം വ്യത്യസ്തമായിരിക്കും. ഓൺലൈനിൽ സൂം പ്ലാറ്റ്‌ഫോം വഴി 86516796292 എന്ന ഐഡി യിൽ ഈ ശുശ്രൂഷയിൽ ഏതൊരാൾക്കും പങ്കെടുക്കാവുന്നതാണ്. താഴെപ്പറയുന്ന ലിങ്ക് വഴി സെഹിയോൻ യുകെ യുടെ പ്രത്യേക വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗങ്ങളാകുന്നതിലൂടെ ഏതൊരാൾക്കും പ്രാർത്ഥനയും രോഗശാന്തി ശുശ്രൂഷയും , സ്പിരിച്ച്വൽ ഷെയറിങ്ങും സാധ്യമാകുന്നതാണ്. {{ വട്സാപ്പ് ലിങ്ക്-> https://chat.whatsapp.com/CT6Z3qBk1PT7XeBoYkRU4N}} #{blue->none->b->ZOOM LINK }# {{ https://us02web.zoom.us/j/86516796292/-> https://us02web.zoom.us/j/86516796292}} > #{blue->none->b->വിവിധ രാജ്യങ്ങളിലെ സമയക്രമങ്ങൾ ; }# യുകെ & അയർലൻഡ് 7pm to 8.30pm. >>>> യൂറോപ്പ് : 8pm to 9.30pm >>>> സൗത്ത് ആഫ്രിക്ക : 9pm to 10.30pm >>>> ഇസ്രായേൽ : 9pm to 10.30pm >>>> സൗദി : 10pm to 11.30pm. >>>> ഇന്ത്യ 12.30 am to 2am >>>> ഓസ്‌ട്രേലിയ( സിഡ്നി ) : 6am to 7.30am. >>>> നൈജീരിയ : 8pm to 9.30pm. >>>> അമേരിക്ക (ന്യൂയോർക്ക് ): 2pm to 3.30pm >>> UK time 7pm >>> Europe : 8pm >>> South Africa: 9pm >>> Israel : 9pm >>> Saudi / Kuwait : 10pm >>> India 12.30 midnight >>> Sydney: 6am >>> New York: 2pm >>> Oman/UAE 11pm എല്ലാ മൂന്നാം ശനിയാഴ്ച്ചകളിലും നടക്കുന്ന ഈ അനുഗ്രഹീത ശുശ്രൂഷയിലേക്ക് സെഹിയോൻ മിനിസ്ട്രി ഏവരെയും യേശുനാമത്തിൽ ക്ഷണിക്കുന്നു .
Image: /content_image/Events/Events-2022-03-18-11:08:04.jpg
Keywords: സെഹിയോന്‍

18548
Category: 10
Sub Category:
Heading: വിമല ഹൃദയ സമർപ്പണത്തിന് മുന്നോടിയായി ഫാത്തിമ തിരുസ്വരൂപം യുദ്ധഭൂമിയായ യുക്രൈനിലെത്തിച്ചു
Content: ലിവിവ്: യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന റഷ്യയെയും, യുക്രൈനെയും പരിശുദ്ധ കന്യകാമറിയത്തിന്റെ വിമലഹൃദയത്തിന് ഫ്രാൻസിസ് മാർപാപ്പ സമർപ്പിക്കുന്നതിന് മുന്നോടിയായി ഫാത്തിമ മാതാവിന്റെ പ്രത്യേക തിരുസ്വരൂപം പോർച്ചുഗലിൽ നിന്ന് യുക്രൈനിലെ ലിവിവിലുളള ദി ചർച്ച് ഓഫ് ദി നേറ്റിവിറ്റി ഓഫ് ദി ബ്ലസ്ഡ് വെർജിൻ ദേവാലയത്തിലെത്തിച്ചു. ഫാത്തിമ പ്രത്യക്ഷീകരണത്തിന്റെ സാക്ഷികളിൽ ഒരാളായ സിസ്റ്റർ ലൂസിയയുടെ സഹായത്തോടെ 1920ൽ ജോസ് ഫെറേറ ടെഡിൻ എന്ന ശില്പിയാണ് ആദ്യത്തെ ഫാത്തിമ മാതാവിന്റെ രൂപം നിർമ്മിക്കുന്നത്. പിന്നീട് ഇതിനു സമാനമായ 13 രൂപങ്ങള്‍ കൂടി നിർമിക്കപ്പെട്ടു. അവയിലൊന്നാണ് രാജ്യത്തെത്തിച്ചിരിക്കുന്നത്. യുക്രൈനിലും, ലോകമെമ്പാടും സമാധാനവും, സുരക്ഷിതത്വം നൽകണമെന്ന് മാധ്യസ്ഥം യാചിക്കന്‍ വേണ്ടിയാണ് പോർച്ചുഗലിലെ ഫാത്തിമ തീർത്ഥാടന കേന്ദ്രത്തിൽ നിന്നും ആദ്യത്തെ ശില്പത്തിന്റെ പതിപ്പ് കൈമാറിയതെന്ന് ദി ചർച്ച് ഓഫ് ദി നേറ്റിവിറ്റി ഓഫ് ദി ബ്ലസ്ഡ് വെർജിൻ ദേവാലയത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പറയുന്നു. പോർച്ചുഗലിൽ നിന്ന് പോളണ്ട് വഴിയാണ് ഫാത്തിമ മാതാവിന്റെ രൂപം യുക്രൈനിൽ എത്തിച്ചത്. മാർച്ച് 17 മുതൽ ഏപ്രിൽ 15 വരെ രൂപം ദേവാലയത്തിൽ വണക്കത്തിനായി പ്രതിഷ്ഠിക്കും. യുക്രേനിയൻ ഗ്രീക്ക് കത്തോലിക്ക സഭയുടെ ലിവിവിലെ ആർച്ച് ബിഷപ്പ് ഫാത്തിമ മാതാവിന്റെ തിരുസ്വരൂപം നൽകണമെന്ന് നേരത്തെ പോർച്ചുഗലിലെ തീർത്ഥാടന കേന്ദ്രത്തിന്റെ അധികൃതരോട് അഭ്യർത്ഥിച്ചിരുന്നു. </p> <iframe src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fpravachakasabdam%2Fposts%2F2155685391253424&show_text=true&width=500" width="500" height="850" style="border:none;overflow:hidden" scrolling="no" frameborder="0" allowfullscreen="true" allow="autoplay; clipboard-write; encrypted-media; picture-in-picture; web-share"></iframe> <p> രൂപം തീർത്ഥാടന കേന്ദ്രത്തിൽ നിന്നും കൊടുത്തുവിടുന്ന വേളയിൽ റഷ്യൻ ആക്രമണത്തിന്റെ ഇരകൾക്കു വേണ്ടി പ്രാർത്ഥിക്കണമെന്ന് തീർത്ഥാടന കേന്ദ്രത്തിലെ ആരാധനയുടെ ചുമതല വഹിക്കുന്ന ഫാ. ജൊവാക്കിം ഗൻഹായോ വിശ്വാസി സമൂഹത്തോട് ആഹ്വാനം ചെയ്തിരിന്നു. യുദ്ധത്തിന് യുദ്ധവും, തിന്മക്ക് തിന്മയും, വെറുപ്പിന് വെറുപ്പും അല്ല മറുപടിയായി നൽകേണ്ടതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. വരുന്ന 25നു സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍വെച്ചാണ് ഫ്രാൻസിസ് മാർപാപ്പ ഇരുരാജ്യങ്ങളെയും മാതാവിന്റെ വിമല ഹൃദയത്തിന് സമർപ്പിക്കുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/E6mk5Ts7C9E18f2XV4hGol}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-03-18-11:52:34.jpg
Keywords: ഫാത്തിമ