category_idFaith And Reason
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingവിമല ഹൃദയ സമർപ്പണത്തിന് മുന്നോടിയായി ഫാത്തിമ തിരുസ്വരൂപം യുദ്ധഭൂമിയായ യുക്രൈനിലെത്തിച്ചു
Contentലിവിവ്: യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന റഷ്യയെയും, യുക്രൈനെയും പരിശുദ്ധ കന്യകാമറിയത്തിന്റെ വിമലഹൃദയത്തിന് ഫ്രാൻസിസ് മാർപാപ്പ സമർപ്പിക്കുന്നതിന് മുന്നോടിയായി ഫാത്തിമ മാതാവിന്റെ പ്രത്യേക തിരുസ്വരൂപം പോർച്ചുഗലിൽ നിന്ന് യുക്രൈനിലെ ലിവിവിലുളള ദി ചർച്ച് ഓഫ് ദി നേറ്റിവിറ്റി ഓഫ് ദി ബ്ലസ്ഡ് വെർജിൻ ദേവാലയത്തിലെത്തിച്ചു. ഫാത്തിമ പ്രത്യക്ഷീകരണത്തിന്റെ സാക്ഷികളിൽ ഒരാളായ സിസ്റ്റർ ലൂസിയയുടെ സഹായത്തോടെ 1920ൽ ജോസ് ഫെറേറ ടെഡിൻ എന്ന ശില്പിയാണ് ആദ്യത്തെ ഫാത്തിമ മാതാവിന്റെ രൂപം നിർമ്മിക്കുന്നത്. പിന്നീട് ഇതിനു സമാനമായ 13 രൂപങ്ങള്‍ കൂടി നിർമിക്കപ്പെട്ടു. അവയിലൊന്നാണ് രാജ്യത്തെത്തിച്ചിരിക്കുന്നത്. യുക്രൈനിലും, ലോകമെമ്പാടും സമാധാനവും, സുരക്ഷിതത്വം നൽകണമെന്ന് മാധ്യസ്ഥം യാചിക്കന്‍ വേണ്ടിയാണ് പോർച്ചുഗലിലെ ഫാത്തിമ തീർത്ഥാടന കേന്ദ്രത്തിൽ നിന്നും ആദ്യത്തെ ശില്പത്തിന്റെ പതിപ്പ് കൈമാറിയതെന്ന് ദി ചർച്ച് ഓഫ് ദി നേറ്റിവിറ്റി ഓഫ് ദി ബ്ലസ്ഡ് വെർജിൻ ദേവാലയത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പറയുന്നു. പോർച്ചുഗലിൽ നിന്ന് പോളണ്ട് വഴിയാണ് ഫാത്തിമ മാതാവിന്റെ രൂപം യുക്രൈനിൽ എത്തിച്ചത്. മാർച്ച് 17 മുതൽ ഏപ്രിൽ 15 വരെ രൂപം ദേവാലയത്തിൽ വണക്കത്തിനായി പ്രതിഷ്ഠിക്കും. യുക്രേനിയൻ ഗ്രീക്ക് കത്തോലിക്ക സഭയുടെ ലിവിവിലെ ആർച്ച് ബിഷപ്പ് ഫാത്തിമ മാതാവിന്റെ തിരുസ്വരൂപം നൽകണമെന്ന് നേരത്തെ പോർച്ചുഗലിലെ തീർത്ഥാടന കേന്ദ്രത്തിന്റെ അധികൃതരോട് അഭ്യർത്ഥിച്ചിരുന്നു. </p> <iframe src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fpravachakasabdam%2Fposts%2F2155685391253424&show_text=true&width=500" width="500" height="850" style="border:none;overflow:hidden" scrolling="no" frameborder="0" allowfullscreen="true" allow="autoplay; clipboard-write; encrypted-media; picture-in-picture; web-share"></iframe> <p> രൂപം തീർത്ഥാടന കേന്ദ്രത്തിൽ നിന്നും കൊടുത്തുവിടുന്ന വേളയിൽ റഷ്യൻ ആക്രമണത്തിന്റെ ഇരകൾക്കു വേണ്ടി പ്രാർത്ഥിക്കണമെന്ന് തീർത്ഥാടന കേന്ദ്രത്തിലെ ആരാധനയുടെ ചുമതല വഹിക്കുന്ന ഫാ. ജൊവാക്കിം ഗൻഹായോ വിശ്വാസി സമൂഹത്തോട് ആഹ്വാനം ചെയ്തിരിന്നു. യുദ്ധത്തിന് യുദ്ധവും, തിന്മക്ക് തിന്മയും, വെറുപ്പിന് വെറുപ്പും അല്ല മറുപടിയായി നൽകേണ്ടതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. വരുന്ന 25നു സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍വെച്ചാണ് ഫ്രാൻസിസ് മാർപാപ്പ ഇരുരാജ്യങ്ങളെയും മാതാവിന്റെ വിമല ഹൃദയത്തിന് സമർപ്പിക്കുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/E6mk5Ts7C9E18f2XV4hGol}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2022-03-18 11:51:00
Keywordsഫാത്തിമ
Created Date2022-03-18 11:52:34