Contents

Displaying 18181-18190 of 25087 results.
Content: 18559
Category: 18
Sub Category:
Heading: ജീവന്റെ സമൃദ്ധിക്കും കുടുംബങ്ങളുടെ വിശുദ്ധീകരണത്തിനും 1000 കുടുംബങ്ങൾക്കു മുത്തിയൂട്ടുമായി ലവീത്താ മൂവ്‌മെന്റ്
Content: മുണ്ടക്കയം: ഇന്നലെ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ ദിനത്തില്‍ വിവിധ നിയോഗങ്ങളുമായി ലവീത്താ മൂവ്‌മെന്റ് മുത്തിയൂട്ട് നേര്‍ച്ചയ്ക്ക് ആരംഭം കുറിച്ചു. കേരളമെമ്പാടും 1000 കുടുംബങ്ങൾക്കായി മുത്തിയൂട്ട് നേര്‍ച്ച നടത്താനാണ് ലവീത്താ മൂവ്‌മെന്റ് ലക്ഷ്യമിടുന്നത്. ഇതിൽ ആദ്യത്തെ മുത്തിയൂട്ട് നേർച്ച മുണ്ടക്കയം സെന്റ് മേരിസ് ദേവാലയത്തിൽവെച്ച് നടന്നു. 20 കുടുംബങ്ങൾ മുത്തിയൂട്ടിൽ സംബന്ധിച്ചു. വികാരി റവ. ഫാ. ടോം ജോസിന്റെ നേതൃത്വത്തിൽ മുത്തിയൂട്ടിനുള്ള ക്രമീകരണങ്ങൾ നടത്തി. ലവീത്തായുടെ സ്പിരിച്വൽ ഡയറക്ടർ റവ. ഫാ.റോബർട്ട് ചവറനാനിക്കൽ വി. സി വിശുദ്ധ കുർബാനയർപ്പിച്ച് സന്ദേശം നൽകി. തുടർന്ന് റവ. ഫാ. അനീഷ്‌ പൂവത്തേൽ മുത്തിയൂട്ട് ഉദ്ഘാടനം ചെയ്തു. വരും നാളുകളില്‍ അനേകം ഇടങ്ങളില്‍ മുത്തിയൂട്ട് ക്രമീകരിക്കും. ജീവന്റെ സമൃദ്ധിക്കും, കുടുംബങ്ങളുടെയും തലമുറകളുടെയും വിശുദ്ധീകരണത്തിനും വേണ്ടി പ്രവർത്തിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ അത്മായ ശുശ്രൂഷയാണ് ലവീത്താ. 2010-ൽ അന്നത്തെ കെ‌സി‌ബി‌സി ഫാമിലി കമ്മീഷൻ ചെയർമാനായിരുന്ന ദിവംഗതനായ മാർ മാത്യു ആനിക്കുഴിക്കാട്ടിൽ പിതാവിന്റെ അനുമതിയോടെ കെ‌സി‌ബി‌സി ആസ്ഥാനമായ പി‌ഓ‌സിയിൽ വച്ച് അദ്ദേഹത്തിൽ നിന്നും ആശീർവാദം സ്വീകരിച്ച് ഫാ. റോബർട്ട് ചവറനാനിക്കൽ വി. സി. പ്രാരംഭം കുറിച്ച ആത്മീയ ശുശ്രൂഷയാണിത്. ലോകം മുഴുവനിലുമുള്ള ലക്ഷക്കണക്കിന് വിശ്വാസികൾ ഓരോ ദിവസവും ലവീത്താ പ്രാർത്ഥനയിൽ പങ്കുചേരുന്നുണ്ട്. തിരുസഭ മാർ യൗസേപ്പിനെ പ്രത്യേകമായി അനുസ്മരിക്കുന്ന 2021 വർഷം മുതൽ ഓരോ വർഷവും കേരളത്തിലെ വിവിധ രൂപതകളിലായി ആയിരം കുടുംബങ്ങൾക്കായി ലവീത്താ ശുശ്രൂഷകർ പരമ്പരാഗത രീതിയിൽ മുത്തിയൂട്ട് ക്രമീകരിക്കുന്നുണ്ട്. തിരുക്കുടുംബത്തെ അനുസ്മരിച്ച് മാർ യൗസേപ്പിന്റെ മാദ്ധ്യസ്ഥം തേടി കുടുംബങ്ങളിൽ നടത്തുന്ന ഊട്ടുനേർച്ചയാണ് മുത്തിയൂട്ട്. ക്രൈസ്തവ കുടുംബങ്ങളിൽ ഭ്രൂണഹത്യ വഴി കൊല്ലപ്പെട്ട കുഞ്ഞുങ്ങളുടെ രക്തപാതകത്തിന് പരിഹാരം തേടി, ഉദരത്തിൽ വച്ച് മരണപ്പെട്ട അജാത ശിശുക്കളെ അനുസ്മരിച്ച്, മരിച്ചുപോയ പൂർവ്വികരുടെ ആത്മശാന്തിക്ക് വേണ്ടി, ക്രൈസ്തവർക്കെതിരെയുള്ള ഇതര മതപീഡനങ്ങളും മതപരിവർത്തനങ്ങളും ഇല്ലാതാകുവാൻ, യുവജനങ്ങൾ യഥാകാലം കുടുംബജീവിതത്തിൽ പ്രവേശിക്കുവാനും വിവാഹ തടസ്സം മാറുവാനും, മക്കളില്ലാത്തവർക്ക് സന്താന സമൃദ്ധിക്കായി, വിവാഹമോചനങ്ങൾ ഇല്ലാതാകുവാൻ, തിരുസഭയിലെ കുടുംബങ്ങളിൽ ദൈവ പദ്ധതിയിലുള്ള മക്കളെല്ലാം ജനിക്കുവാനും മാമ്മോദീസാകളുടെ സമൃദ്ധിക്കും വേണ്ടി, വ്യക്തിപരമായ മറ്റു നിയോഗങ്ങൾക്കായി തുടങ്ങീ നിയോഗങ്ങളാണ് മുത്തിയൂട്ട് നേര്‍ച്ചയുടെ നിയോഗങ്ങള്‍. ലവീത്ത സ്പിരിച്വൽ ഡയറക്ടർ: റവ. ഫാ.റോബർട്ട് ചവറനാനിക്കൽ: - 9446117172. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/E6mk5Ts7C9E18f2XV4hGol}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/India/India-2022-03-20-07:18:29.jpg
Keywords: ലവീത്ത
Content: 18560
Category: 1
Sub Category:
Heading: യുക്രൈന്‍ പ്രതിസന്ധി: പരിഹാരത്തിനുള്ള പാപ്പയുടെ ശ്രമങ്ങളെ വിലമതിക്കുന്നതായി റഷ്യ
Content: മോസ്കോ: യുക്രൈന്‍ പ്രതിസന്ധി പരിഹരിക്കാനുള്ള ഫ്രാൻസിസ് മാർപാപ്പയുടെ ശ്രമങ്ങളെ വിലമതിക്കുന്നതായി റഷ്യന്‍ വിദേശകാര്യമന്ത്രാലയം പ്രതിനിധി അലക്സി പരമോനോവ് . വിഷയത്തിൽ വത്തിക്കാനുമായി തുടർചർച്ചകൾ നടക്കുകയാണെന്നും അലക്സി വ്യക്തമാക്കി. യുക്രൈനും റഷ്യയും തമ്മിലുള്ള ചർച്ചകൾക്ക് ഏതുതരത്തിലുള്ള മധ്യസ്ഥതയ്ക്കും തയാറാണെന്ന വത്തിക്കാന്റെ ആവർത്തിച്ചുള്ള നിർദേശത്തെ അങ്ങേയറ്റം വിലമതിക്കുകയാണെന്നാണ് അലക്സി പരമോനോവ് പറഞ്ഞത്. മറ്റു നേതാക്കളിൽ നിന്ന് വ്യത്യസ്തമായി, റഷ്യക്കെതിരേ തിടുക്കത്തിൽ വിധി കൽപ്പിക്കാൻ പാപ്പ തയാറായിട്ടില്ലായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം ഇരു രാജ്യങ്ങളും സമാധാനത്തിലേക്ക് കടന്നുവരണമെന്ന ആഹ്വാനം നിരവധി തവണ പാപ്പ സന്ദേശങ്ങളില്‍ ആവര്‍ത്തിച്ചിരിന്നു. ഇരു രാജ്യങ്ങള്‍ക്ക് വേണ്ടി മധ്യസ്ഥ ശ്രമം നടത്താന്‍ തയാറാണെന്ന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയട്രോ പരോളിന്‍ അറിയിച്ചിരിന്നു. മാര്‍ച്ച് 25നു റഷ്യയെയും യുക്രൈനേയും ദൈവമാതാവിന്റെ വിമലഹൃദയത്തിന് സമര്‍പ്പിക്കുവാന്‍ പാപ്പ തീരുമാനമെടുത്തിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/E6mk5Ts7C9E18f2XV4hGol}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/India/India-2022-03-20-07:31:52.jpg
Keywords: റഷ്യ, പാപ്പ
Content: 18561
Category: 1
Sub Category:
Heading: ആയിരങ്ങളെ സാക്ഷിയാക്കി തിരുവനന്തപുരം ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോ അഭിഷിക്തനായി
Content: തിരുവനന്തപുരം: നേരിട്ടും ഓണ്‍ലൈന്‍ മുഖാന്തിരവും സംബന്ധിച്ച ആയിരങ്ങളെ സാക്ഷിയാക്കി തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ ആർച്ച് ബിഷപ്പായി മോൺ. തോമസ് ജെ. നെറ്റോ അഭിഷിക്തനായി. ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച് ബിഷപ്പ് ലിയോപോൾഡോ ജിറേലിയുടെ സാന്നിധ്യത്തില്‍ ചെറുവെട്ടുകാട് സെന്റ് സെബാസ്റ്റ്യൻ ഗ്രൗണ്ടിലെ ചടങ്ങിൽ അതിരുപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ഡോ.എം.സൂസപാക്യം മുഖ്യഅഭിഷേകനും മുഖ്യകാർമികനുമായി. റോമിൽ നിന്നുള്ള പ്രഖ്യാപനം വായിച്ചാണ് ചടങ്ങുകൾ ആരംഭിച്ചത്. തുടർന്ന് കൈവയ്പ് കർമം, സുവിശേഷ ഗ്രന്ഥം നിയുക്ത മെത്രാന്റെ ശിരസ്സിൽ വച്ച് പ്രതിഷ്ഠാപന പ്രാർത്ഥന, തൈലാഭിഷേകം തുടങ്ങിയ ചടങ്ങുകൾക്കുശേഷം സ്ഥാനചിഹ്നങ്ങളായ അംശവടി, അംശമുടി (തൊപ്പി), മോതിരം എന്നിവ അണിയിച്ചു. തുടർന്ന് എല്ലാ മെത്രാന്മാരും പുതിയ ആർച്ച് ബിഷപ്പിനു സമാധാനചുംബനം നൽകി. സമൂഹ ദിവ്യബലിക്കൊപ്പമായിരുന്നു അഭിഷേക ചടങ്ങുകൾ. മലങ്കര കത്തോലിക്കാ സഭാ മേജർ ആർച്ച് ബിഷപ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ സുവിശേഷ പ്രഘോഷണം നടത്തി. ചെറുവെട്ടുകാട് ഗ്രൗണ്ടിൽ ചടങ്ങുകൾക്ക് സമൂഹത്തിന്റെ നാനാതുറകളിലുള്ളവർ സാക്ഷ്യം വഹിക്കാനെത്തിയിരുന്നു. തിരുവനന്തപുരം ലത്തീൻ അതിരൂപത സഹായമെത്രാൻ ഡോ.ആർ. ക്രിസ്തുദാസ് ആമുഖപ്രഭാഷണം നടത്തി. ആർച്ച്ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ, ആർച്ച്ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം ബിഷപ്പുമാരായ ഡോ. സ്റ്റാൻലി റോമൻ, ഡോ. പോൾ ആന്റണി മുല്ലശേരി, മാർ ജോർജ് രാജേന്ദ്രൻ, ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ, ഡോ. സ്റ്റീഫൻ അത്തിപ്പൊഴിയിൽ, ഡോ.ആർ.ക്രിസ്തുദാസ്, സാമുവൽ മാർ ഐറേ നിയോസ്, മാർ തോമസ് പുളിക്കൽ, ഡോ. നസയിൻ സൂസൈ, ഡോ. സെബാസ്റ്റ്യൻ തെക്കത്തെച്ചേരിൽ, ഡോ. ജോഷ്വ മാർ ഇഗ്നാത്തിയോസ്, ഡോ. വിൻസന്റ് സാമുവൽ, ഡോ. പീറ്റർ അബിർ സ്വാമി, ഡോ. അലക്സ് വടക്കുംതല, ഡോ. വർഗീസ് ചക്കാല യ്ക്കൽ, ഡോ. ജോസഫ് കാരിക്കാശേരി, മാർ ടോണി നീലങ്കാവിൽ, ഡോ. ജയിംസ് ആനാപറമ്പിൽ, ഡോ. വിൻസെന്റ് മാർ പൗലോസ്, മാർ മാത്യു അറയ്ക്കൽ, മാർ ജോസഫ് കല്ലറങ്ങാട്ട് തുടങ്ങിയവര്‍ അഭിഷേക ചടങ്ങുകളിൽ പങ്കെടുത്തു. ഡോ.എം.സൂസപാക്യം വിരമിച്ച സാഹചര്യത്തിലാണു നിയുക്ത ആർച്ച് ബിഷപ്പായി മോൺ. തോമസ് ജെ.നെറ്റോയെ ഫ്രാൻസിസ് മാർപാപ്പ ഫെബ്രുവരി 2നു നിയമിച്ചത്. പുതിയതുറ സെന്റ് നിക്കോളാസ് ഇടവകാംഗമായ ഡോ.തോമസ് നെറ്റോ (58) തിരുവനന്തപുരം ലത്തീൻ അതിരൂപത ശുശ്രൂഷകളുടെ കോ-ഓർഡിനേറ്റർ സ്ഥാനത്തുനിന്നാണ് അതിരൂപതയുടെ പുതിയ ഇടയനാകുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/E6mk5Ts7C9E18f2XV4hGol}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/India/India-2022-03-20-07:47:50.jpg
Keywords: ലത്തീന്‍, തിരുവനന്ത
Content: 18562
Category: 18
Sub Category:
Heading: തിരുവനന്തപുരം ലത്തീൻ അതിരൂപതയ്ക്ക് ലഭിച്ചത് നാടിനെ അറിയുന്ന ഇടയന്‍: മുഖ്യമന്ത്രി പിണറായി വിജയൻ
Content: തിരുവനന്തപുരം: തിരുവനന്തപുരം ലത്തീൻ അതിരൂപതയ്ക്ക് ലഭിച്ചത് നാടിനെ അറിയുന്ന ഇടയനെയാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം ലത്തീൻ - അതിരൂപത ആർച്ച് ബിഷപ്പായി അഭിഷിക്തനായ ഡോ.തോമസ് ജെ.നെറ്റോയെ അനുമോദിക്കുന്ന ചടങ്ങ് സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രളയകാലത്ത് കേരളത്തിന്റെ സ്വന്തം സൈന്യമായ തീരദേശ ജനതയെ രക്ഷാ പ്രവർത്തനങ്ങൾക്കായി അയച്ചത് മാതൃകാപരവും അഭിനന്ദനാർഹവുമാണ്. ത്യാഗപൂർണമായ ഒരു ഭൂതകാലമാണ്. തിരുവനന്തപുരം ലത്തീൻ അതിരൂപതയ്ക്കുള്ളത്. ആ ത്യാഗങ്ങളുടെ അടിസ്ഥാനത്തിലാണ് ഭാരതത്തിന്റെ തന്നെ ബഹിരാകാശ മുന്നേറ്റങ്ങൾ സാധ്യമായതെന്നും മുഖ്യമന്ത്രി പറഞ്ഞു. സഭയെ നയിക്കാനുള്ള വലിയ ഉത്തരവാദിത്വമാണ് പുതിയ ആർച്ച് ബിഷപ്പിനുള്ളത്. ഈ നാട്ടുകാരൻ, ഇവിടുത്തെ ചരിത്രം നന്നായി അറിയാവുന്നയാൾ, ചുമതലകൾ നിറവേറ്റുന്നതിന് എന്തുകൊണ്ടും അദ്ദേഹം പ്രാപ്തനാണ്. ഒരുമിച്ചു പ്രവർത്തിക്കേണ്ട മേ ഖലകളിൽ സർക്കാരിന്റെ പിന്തുണ ഉറപ്പു നൽകുന്നതായും മുഖ്യമന്ത്രി പറഞ്ഞു. അജഗണങ്ങളെ നന്നായി അറിയുന്നവനാണ് നല്ല ഇടയനെന്ന് സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പറഞ്ഞു. ദൈവത്തിൽ അടിയുറച്ച വിശ്വാസത്തിൽ വലിയ ശുശ്രൂഷയാണ് ആർച്ച് ബിഷപ്പ് ഡോ.എം. സൂസപാക്യം സഭയ്ക്കും സമൂഹത്തിനും നൽകിയത്. അജപാലന ദൗത്യത്തിന്റെ പൂർണതയിലേക്ക് ഉയർത്തപ്പെട്ട ആർച്ച് ബിഷപ്പ് ഡോ.തോമസ് ജെ.നെറ്റോ സേവനത്തിന്റെ പാതയിൽ മുന്നേറട്ടെയെന്നും അദ്ദേഹം ആശംസിച്ചു. സഭയുടെയും സമൂഹത്തിന്റെയും ആശംസകൾക്കും അനുമോദനങ്ങൾക്കും നന്ദി അറിയിക്കുന്നതായി മറുപടി പ്രസംഗത്തിൽ ആർച്ച് ബിഷപ്പ് ഡോ.തോമസ് ജെ നെറ്റോ പറഞ്ഞു. തന്റെ പ്രവർത്തനങ്ങൾക്ക് എല്ലാവരുടെയും പിന്തുണയുണ്ടാകണമെന്നും അദ്ദേഹം അഭ്യർഥിച്ചു. ആർച്ച് ബിഷപ്പ് ഡോ. എം. സൂസപാക്യം, മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ, കൊല്ലം രൂപ താ ബിഷപ് ഡോ. പോൾ മുല്ലശേരി, സിഎസ്ഐ മോഡറേറ്റർ ധർമരാജ് റസാലം, ഓർത്തഡോക്സ് സഭ തിരുവനന്തപുരം ഭദ്രാസനാധിപൻ ഡോ. ഗബ്രിയേൽ മാർ ഗ്രിഗോ റിയോസ്, ബിഷപ്പ് ഡോ. ഗീവർഗീസ് മാർ കൂറിലോസ്, കേന്ദ്രമന്ത്രി വി. മുരളീധരൻ, ഗ താഗത മന്ത്രി ആന്റണി രാജു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ശശി തരൂർ എം പി, എം. വിൻസെന്റ് എംഎൽഎ, ലത്തീൻ അതിരൂപത സഹായ മെത്രാൻ ഡോ.ആർ. ക്രിസ്തുദാസ്, പാളയം ഇമാം വി.പി. സുഹൈബ് മൗലവി, സാഹിത്യകാരൻ ഡോ. ജോർജ് ഓണക്കൂർ, കെആർഎൽസിസി സംസ്ഥാന സമിതി അംഗം ആന്റണി ആൽബർട്ട്, പ്രോഗ്രാം കമ്മിറ്റി കൺവീനർ മോൺ ടി. നിക്കോളാസ് എന്നിവർ പ്രസംഗിച്ചു.
Image: /content_image/India/India-2022-03-21-09:53:08.jpg
Keywords: മുഖ്യമ, പിണറാ
Content: 18563
Category: 13
Sub Category:
Heading: യുദ്ധഭൂമിയില്‍ കണ്ണീര്‍ തുടച്ച് ക്രിസ്ത്യന്‍ സംഘടന: 15 ടണ്ണോളം അവശ്യ സാധനങ്ങളുമായി സമരിറ്റന്‍ പേഴ്സിന്റെ വിമാനം നാലാമതും യുക്രൈനിലേക്ക്
Content: ഗ്രീന്‍സ്ബോറോ: യുദ്ധത്താല്‍ കഷ്ടപ്പെടുന്ന യുക്രൈന്‍ ജനതക്കുള്ള മരുന്നുകളും അടിയന്തര സാധനങ്ങളുമായി ബില്ലി ഗ്രഹാം ഇവാഞ്ചലിക്കല്‍ ഫൗണ്ടേഷന്റെ കീഴിലുള്ള അന്താരാഷ്ട്ര ക്രിസ്ത്യന്‍ സന്നദ്ധ സംഘടനയായ സമരിറ്റന്‍ പേഴ്സിന്റെ ഡിസി-8 വിമാനം നാലാമതും യാത്ര തിരിച്ചു. യുക്രൈനിലെ ആശുപത്രികളില്‍ മരുന്നുകളുടെയും അവശ്യ സാധനങ്ങളുടെയും ദൗര്‍ലഭ്യം നേരിടുന്ന സാഹചര്യത്തിലാണ് ഫാര്‍മസ്യൂട്ടിക്കല്‍സ്, ബാന്‍ഡേജുകള്‍, ഐ.വി ഉപകരണങ്ങള്‍, ആന്റിസെപ്റ്റിക് സൊലൂഷന്‍സ്, സര്‍ജിക്കല്‍ ഉപകരണങ്ങള്‍, അസ്ഥികള്‍ കൂട്ടിച്ചേര്‍ക്കുന്നതിനുള്ള ഉപകരണങ്ങള്‍ ഉള്‍പ്പെടെ 15 ടണ്ണോളം വരുന്ന സാധനങ്ങളുമായി വിമാനം പുറപ്പെട്ടിരിക്കുന്നത്. പലായനം ചെയ്യുന്നവരുടെ എണ്ണം വര്‍ദ്ധിച്ചതോടെ അഭയാര്‍ത്ഥികള്‍ക്കു അത്യാവശ്യമായ മെഡിക്കല്‍ ഉപകരണങ്ങളുടെ ഉപയോഗവും വര്‍ദ്ധിച്ചിരിക്കുകയാണ്. ലിവിവ് നഗരത്തിനു പുറത്തായി 58 കിടക്കകളോടു കൂടിയ സുസജ്ജമായ ഫീല്‍ഡ് ഹോസ്പിറ്റലും, നഗരകേന്ദ്രത്തിലുള്ള ട്രെയിന്‍ സ്റ്റേഷനില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ക്ലിനിക്കും സമരിറ്റന്‍ പഴ്സ് സജ്ജമാക്കിയിട്ടുണ്ട്. ഇതിനുപുറമേ, തെക്കന്‍ യുക്രൈനില്‍ ദിവസവും ഇരുനൂറോളം പേര്‍ക്ക് അടിയന്തിര വൈദ്യ സഹായം നല്‍കുവാന്‍ കഴിവുള്ള ഒരു എമര്‍ജന്‍സി ഔട്ട്‌പേഷ്യന്റ് ക്ലിനിക്കും തുറന്നിട്ടുണ്ട്. പ്രാഥമിക ചികിത്സ, മൈനര്‍ ട്രോമാ കെയര്‍, ശിശുക്കള്‍ക്ക് വേണ്ട അടിസ്ഥാന ചികിത്സകള്‍, പകര്‍ച്ചവ്യാധികള്‍ക്കുള്ള ചികിത്സ, അവശ്യ മരുന്നുകള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഈ ക്ലിനിക്കില്‍ ഉണ്ട്. ഇവക്കെല്ലാം ഉപരിയായി, പ്രസവത്തിനും, പ്രസവാനന്തര പരിചരണത്തിനുമുള്ള സൗകര്യങ്ങളും സമരിറ്റന്‍ പേഴ്സിന്റെ ഫീല്‍ഡ് ഹോസ്പിറ്റലുകളില്‍ ഒരുക്കിയിട്ടുണ്ട്. മെഡിക്കല്‍ സേവനങ്ങള്‍ക്ക് പുറമേ, തങ്ങളുടെ പങ്കാളികളുടെ സഹകരണത്തോടെ അഭയാര്‍ത്ഥികള്‍ക്ക് വേണ്ട ശുചീകരണ സാമഗ്രികളും, പുതപ്പുകളും സമരിറ്റന്‍ പഴ്സ് വിതരണം ചെയ്യുന്നുണ്ട്. വേദനിക്കുന്നവരെ യേശുവിന്റെ നാമത്തില്‍ പരിചരിക്കുവാനുള്ള തങ്ങളുടെ ശ്രമങ്ങള്‍ക്ക് സമരിറ്റന്‍ പേഴ്സിന്റെ ഈ സഹായങ്ങള്‍ ശക്തിപകരുമെന്നു ലിവിവിലെ വചനപ്രഘോഷകനായ അലെക്സ് പറഞ്ഞു. സമരിറ്റന്‍ പേഴ്സ് കൊണ്ടുവന്ന സാധനങ്ങള്‍ അഭയാര്‍ത്ഥികള്‍ക്ക് ഉപയോഗപ്രദമായ സാധനങ്ങളാണെന്നും, ബാക്കി യാത്രയില്‍ അവര്‍ക്കു അത് ഉപകരിക്കുമെന്നും അലെക്സ് പറഞ്ഞു. അഭയാര്‍ത്ഥികള്‍ തങ്ങളോടു സാധനങ്ങള്‍ ആവശ്യപ്പെട്ടപ്പോള്‍ തങ്ങള്‍ ദൈവത്തോട് പ്രാര്‍ത്ഥിച്ചുവെന്നും, ദൈവമാണ് സമരിറ്റന്‍ പേഴ്സിനെ അയച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാരിത്താസ് ഇന്റര്‍നാഷണല്‍, കത്തോലിക്കാ റിലീഫ് സര്‍വ്വീസസ് തുടങ്ങീ നിരവധി കത്തോലിക്ക സന്നദ്ധ സംഘടനകളും യുക്രൈന്‍ ജനതയുടെ സഹായത്തിനായി സജീവമായി തന്നെ രംഗത്തുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/E6mk5Ts7C9E18f2XV4hGol}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-03-21-10:22:35.jpg
Keywords: സമരി
Content: 18564
Category: 11
Sub Category:
Heading: ചികിത്സയിലുള്ള യുക്രൈന്‍ അഭയാര്‍ത്ഥി കുട്ടികള്‍ക്ക് സാന്ത്വനവുമായി പാപ്പയുടെ അപ്രതീക്ഷിത സന്ദര്‍ശനം
Content: വത്തിക്കാന്‍ സിറ്റി: റോമില്‍ വത്തിക്കാന്റെ കീഴിലുള്ള കുട്ടികള്‍ക്ക് വേണ്ടിയുള്ള പ്രശസ്ത ചികിത്സാകേന്ദ്രമായ ബാംബിനോ ഗെസു ചില്‍ഡ്രന്‍സ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുക്രൈന്‍ അഭയാര്‍ത്ഥി കുട്ടികളെ അമ്പരിപ്പിച്ചുകൊണ്ട് ഫ്രാന്‍സിസ് പാപ്പയുടെ അപ്രതീക്ഷിത സന്ദര്‍ശനം. വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാള്‍ ദിനമായ മാര്‍ച്ച് 19-ന് ഉച്ചകഴിഞ്ഞ് 4 മണിക്കായിരുന്നു പാപ്പയുടെ സന്ദര്‍ശനം. യുക്രൈനില്‍ നിന്നുള്ള കുട്ടികള്‍ ചികിത്സയില്‍ കഴിയുന്ന മുറികളിലെത്തിയ പാപ്പ അവരോട് കുശലാന്വേഷണം നടത്തുകയും ചെയ്ത ശേഷമാണ് വത്തിക്കാനിലേക്ക് മടങ്ങിയത്. ഇവരില്‍ ചിലര്‍ ഗുരുതരമായ രോഗങ്ങളുമായി യുദ്ധത്തിന്റെ ആരംഭത്തില്‍ തന്നെ എത്തിയവരാണ്. ഈ അടുത്ത ദിവസങ്ങളിലും ചില കുട്ടികള്‍ എത്തിയിരുന്നു. ആശുപത്രിയിലും പരിസര പ്രദേശങ്ങളിലുമായി നിലവില്‍ യുക്രൈനില്‍ നിന്നുള്ള പത്തൊന്‍പതോളം കുട്ടികളാണുള്ളത്. യുദ്ധം ആരംഭിച്ച ശേഷം ഏതാണ്ട് അന്‍പതോളം കുട്ടികള്‍ എത്തിയിരുന്നു. ഇവെരെല്ലാവരും തന്നെ അര്‍ബുദം, നാഡീവ്യൂഹ സംബന്ധിയായ രോഗങ്ങളെ തുടര്‍ന്നാണ് ആശുപത്രിയില്‍ എത്തിയത്. സമീപ ദിവസങ്ങളില്‍ എത്തിയ കുട്ടികളില്‍ ചിലര്‍ക്ക് സ്ഫോടനങ്ങള്‍ മൂലമുള്ള മുറിവുകളും ഉണ്ട്. ആശുപത്രി സന്ദര്‍ശനത്തിന്റെ തലേന്ന് ഒരു സംഘം അദ്ധ്യാപകരുമായി സംസാരിക്കവേ ബാംബിനോ ഗെസു ചില്‍ഡ്രന്‍സ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുക്രൈന്‍ കുട്ടികളെ കുറിച്ച് പാപ്പ പരാമര്‍ശിച്ചിരിന്നു. “യുദ്ധം വിദൂരത്തല്ല: അത് നമ്മുടെ പടിവാതിക്കല്‍ തന്നെയുണ്ട്. ഇക്കാര്യത്തില്‍ എന്താണ് നമ്മള്‍ ചെയ്യുന്നത്? ഇവിടെ റോമില്‍, ബാംബിനോ ഗെസു ആശുപത്രിയില്‍ ബോംബ്‌ സ്ഫോടനങ്ങളില്‍ പരിക്ക് പറ്റിയ കുട്ടികളുണ്ട്. ഞാന്‍ പ്രാര്‍ത്ഥിക്കണോ? ഞാന്‍ ഉപവസിക്കണോ? ഞാന്‍ അനുതപിക്കണോ? അതോ, വിദൂരദേശങ്ങളില്‍ നടക്കുന്ന യുദ്ധങ്ങളില്‍ സാധാരണ ചെയ്യാറുള്ളതുപോലെ ഇതിലൊന്നും ശ്രദ്ധിക്കാതെ കഴിയണോ? യുദ്ധം എപ്പോഴും മാനവരാശിയുടെ പരാജയം തന്നെയാണ്”- പാപ്പയുടെ പ്രതികരണം ഇങ്ങനെയായിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/E6mk5Ts7C9E18f2XV4hGol}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-03-21-14:09:37.jpg
Keywords: യുക്രൈ
Content: 18565
Category: 18
Sub Category:
Heading: കെ റെയിൽ സംബന്ധിച്ച സാധാരണക്കാരുടെ ആശങ്കകളെ സർക്കാർ അവഗണിക്കരുത്: കെസിബിസി ജാഗ്രതാ കമ്മീഷൻ
Content: കൊച്ചി: ജനങ്ങളെ മറന്നുകൊണ്ടുള്ള വികസനമല്ല, ജനങ്ങളെ ഒപ്പം നിർത്തിക്കൊണ്ടുള്ള വികസനമാണ് നാടിന് ആവശ്യമെന്നും കെ റെയിൽ സംബന്ധിച്ച സാധാരണക്കാരുടെ ആശങ്കകളെ സർക്കാർ അവഗണിക്കരുതെന്നും കെസിബിസി ഐക്യജാഗ്രതാ കമ്മീഷൻ. ചില വികസന പദ്ധതികളുടെ പേരിൽ എല്ലാം നഷ്ടപ്പെട്ട നിരവധിപ്പേർ ഇന്നും ജീവിച്ചിരിക്കുന്ന നാടാണ് കേരളം. വാഗ്ദാനങ്ങൾ ലംഘിക്കപ്പെട്ട ചരിത്രങ്ങൾ ഏറെയാണ്. അത്തരം മുന്നനുഭവങ്ങളുടെ പേരിൽ ജനങ്ങൾക്കിടയിൽ നിലനിൽക്കുന്ന ആകുലതകൾ പരിഹരിക്കാനുള്ള ഉത്തരവാദിത്തത്തിൽനിന്നും സർക്കാർ ഒഴിഞ്ഞുമാറരുതെന്ന് കെ‌സി‌ബി‌സി ആവശ്യപ്പെട്ടു. സംസ്ഥാനം വലിയ സാമ്പത്തികപ്രതിസന്ധികളെ നേരിട്ടുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ താങ്ങാനാവാത്ത ബാധ്യത വരുത്തിവയ്ക്കുന്ന ഇത്തരം പദ്ധതികൾ പ്രായോഗികമാണോ എന്നുള്ളതിനും വ്യക്തമായ വിശദീകരണം ലഭിക്കേണ്ടതുണ്ട്. അടിസ്ഥാന ഗതാഗത സൗകര്യമായ റോഡ് ഗതാഗതവുമായി ബന്ധപ്പെട്ട നിരവധി അപര്യാപ്തതകൾ കേരളത്തിന്റെ പ്രധാന പ്രതിസന്ധിയാണ്. ആവശ്യത്തിന് സൗകര്യമുള്ള റോഡുകളും, ഓവർബ്രിഡ്ജുകളും സംസ്ഥാനത്തിന്റെ അടിയന്തിര ആവശ്യങ്ങളാണ്. ഒരിക്കലും മാറ്റിനിർത്താൻ കഴിയാത്ത അത്തരം അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾക്ക് അർഹിക്കുന്ന പരിഗണന നൽകാതെ പുതിയ പദ്ധതികൾ നടപ്പാക്കാൻ ശ്രമിക്കുന്നത് യുക്തമാണോ എന്നും ആലോചിക്കേണ്ടതുണ്ട്. പരിസ്ഥിതി - സാമൂഹിക പ്രവർത്തകർ മുതൽ സാധാരണക്കാർ വരെയുള്ള വലിയൊരു സമൂഹം കെ റെയിൽ പദ്ധതിയെക്കുറിച്ച് ആശങ്കപ്പെടുമ്പോൾ സർക്കാർ നടപടികൾ കൂടുതൽ സുതാര്യമാവേണ്ടതുണ്ട്. എല്ലാവിധത്തിലുള്ള ആശങ്കകളെയും പരിഹരിച്ച് യുക്തമായ തീരുമാനമെടുക്കാൻ തയ്യാറാവുന്നതോടൊപ്പം വല്ലാർപാടം കണ്ടെയ്‌നർ ടെർമിനൽ റോഡ് നിർമ്മാണം പോലുള്ള മുൻ പദ്ധതികളിൽ കിടപ്പാടം നഷ്ടപ്പെട്ടവർക്ക് ഇനിയെങ്കിലും അർഹിക്കുന്ന നീതി നടപ്പാക്കി നൽകാനും സർക്കാർ തയ്യാറാകണമെന്ന് കെസിബിസി ഐക്യജാഗ്രതാ കമ്മീഷൻ സെക്രട്ടറി ഫാ. മൈക്കിൾ പുളിക്കൽ സി‌എം‌ഐ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ,
Image: /content_image/India/India-2022-03-21-14:21:22.jpg
Keywords: ജാഗ്രത
Content: 18566
Category: 14
Sub Category:
Heading: പ്രശസ്തമായ മിലാന്‍ കത്തീഡ്രലിന്റെ മാതൃകയില്‍ ഭീമന്‍ കേക്ക്: പൂനെ സ്വദേശിനി ‘വേള്‍ഡ് ബുക്ക് ഓഫ് റെക്കോര്‍ഡ്’സില്‍
Content: പൂനെ: പരിശുദ്ധ ദൈവമാതാവിന്റെ തിരുപ്പിറവിക്ക് സമര്‍പ്പിക്കപ്പെട്ട ഇറ്റലിയിലെ ഏറ്റവും വലിയ പള്ളി എന്ന ഖ്യാതി നേടിയിട്ടുള്ള മിലാന്‍ കത്തീഡ്രലിന്റെ (ഡുവോമോ ഡി മിലാനോ) മാതൃകയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഭീമന്‍ കേക്ക് ‘വേള്‍ഡ് ബുക്ക്‌ ഓഫ് റെക്കോര്‍ഡ്’സില്‍ ഇടം നേടി. 6.5 അടി നീളത്തിലും 4.5 അടി വീതിയിലും, 100 കിലോ തൂക്കത്തിലുമുള്ള ഈ മനോഹരമായ കേക്ക്, പൂനെ സ്വദേശിനിയും അന്താരാഷ്ട്ര തലത്തില്‍ അറിയപ്പെടുന്ന കേക്ക് നിര്‍മ്മാതാവുമായ പ്രാച്ചി ധാബല്‍ ദേബ് ആണ് നിര്‍മ്മിച്ചിരിക്കുന്നത്. മുട്ട ഉപയോഗിക്കാതെ നിര്‍മ്മിച്ചതെന്ന പ്രത്യേകതയും ഈ കേക്കിനുണ്ട്. ഇറ്റലിയിലെ ഏറ്റവും വലിയ ദേവാലയത്തോടുള്ള (സെന്റ്‌ പീറ്റേഴ്സ് ബസലിക്കയാണ് വലുതെങ്കിലും അത് വത്തിക്കാന്‍ പരമാധികാര രാഷ്ട്രത്തിലാണ് സ്ഥിതി ചെയ്യുന്നത്) തന്റെ ആദരവാണ് റെക്കോര്‍ഡിനര്‍ഹമായ തന്റെ ഈ കേക്കിലൂടെ പ്രാച്ചി പ്രകടിപ്പിച്ചിരിക്കുന്നത്. 1386-ല്‍ ആരംഭിച്ച മിലാന്‍ കത്തീഡ്രലിന്റെ നിര്‍മ്മാണം 1965-ല്‍ ആണ് പൂര്‍ത്തീകരിച്ചത്. കത്തീഡ്രൽ നിര്‍മ്മിക്കുവാന്‍ ആറ് നൂറ്റാണ്ടുകള്‍ എടുത്തെങ്കില്‍, കത്തീഡ്രലിന്റെ കേക്കിലുള്ള പതിപ്പ് നിര്‍മ്മിക്കുവാന്‍ പ്രാച്ചി എടുത്തത് ഒരു മാസമാണ്. യൂറോപ്യന്‍-ഇന്ത്യന്‍ വാസ്തുകലയിലുള്ള നിരവധി പ്രമുഖ കെട്ടിടങ്ങളുടെ മാതൃകകള്‍ താന്‍ കേക്കില്‍ ഉണ്ടാക്കിയിട്ടുണ്ടെന്നു റോയിട്ടേഴ്സ് ട്വിറ്ററില്‍ പങ്കുവെച്ചിട്ടുള്ള ഒരു വീഡിയോയിലൂടെ പ്രാച്ചി പറയുന്നത്. ആയിരത്തിയഞ്ഞൂറോളം പീസുകള്‍ കൂട്ടിച്ചേര്‍ത്താണ് പ്രാച്ചി ഈ ഭീമന്‍ കേക്ക് നിര്‍മ്മിച്ചിരിക്കുന്നത്. ദേശീയ തലത്തിലും, അന്താരാഷ്ട്ര തലത്തിലും നിരവധി പുരസ്കാരങ്ങള്‍ പ്രാച്ചിയെ തേടി എത്തിയിട്ടുണ്ട്. നിരവധി സ്തൂപങ്ങളോടു കൂടിയ ഇറ്റാലിയന്‍ ഗോഥിക് ശൈലിയില്‍ നിമ്മിക്കപ്പെട്ട മനോഹരമായ ദേവാലയമാണ് ഇറ്റലിയിലെ ലൊംബാര്‍ഡിയിലെ മിലാനില്‍ നിര്‍മ്മിച്ചിരിക്കുന്ന മിലാന്‍ കത്തീഡ്രല്‍. ഇന്ത്യയിലെ ഏറ്റവും പ്രശസ്തയായ റോയല്‍ ഐസിംഗ് കലാകാരിയായായ പ്രാച്ചി ആഡംബര കേക്കുകള്‍ നിര്‍മ്മിക്കുന്നതില്‍ അന്താരാഷ്ട്ര തലത്തില്‍ തന്നെ പ്രശസ്തയാണ്. കേക്കുകളും കുക്കീസുകളും ഏറ്റവും മനോഹരമായി നിര്‍മ്മിക്കുവാനും, അലങ്കരിക്കുവാനുമുള്ള വൈദഗ്ദ്യം പ്രാച്ചിയെ 2019-ലെ കേക്ക് മാസ്റ്റേഴ്സ് മാഗസിന്‍ അവാര്‍ഡിനര്‍ഹയാക്കിയിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/E6mk5Ts7C9E18f2XV4hGol}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-03-21-15:48:52.jpg
Keywords: ഭീമ, റെക്കോ
Content: 18567
Category: 14
Sub Category:
Heading: തിരുസഭയുടെ സാന്ത്വനം അറിയിക്കാന്‍ ഷോർട്ട് വേവ് റേഡിയോ: റഷ്യൻ, യുക്രേനിയൻ ഭാഷകളിൽ പ്രക്ഷേപണവുമായി വത്തിക്കാൻ റേഡിയോ
Content: വത്തിക്കാന്‍ സിറ്റി: യുദ്ധത്തില്‍ പരസ്പരം പോരാടിക്കൊണ്ടിരിക്കുന്ന രാജ്യങ്ങള്‍ക്ക് ഇടയില്‍ തിരുസഭയുടെ സാന്ത്വനം അറിയിക്കാന്‍ റഷ്യൻ, യുക്രേനിയൻ ഭാഷകളിൽ, ഷോർട്ട് വേവ് റേഡിയോ പ്രക്ഷേപണം, വത്തിക്കാൻ റേഡിയോ ഉടന്‍ ആരംഭിക്കും. 20 മിനിറ്റ് വീതമായിരിക്കും ഇരു ഭാഷകളിലും വിവിധ സന്ദേശങ്ങളും, പരിപാടികളും വത്തിക്കാൻ റേഡിയോ പ്രക്ഷേപണം ചെയ്യുക. യുദ്ധത്തിൽ വേദന അനുഭവിക്കുന്ന ജനവിഭാഗത്തിന് ആശ്വാസം നൽകുക എന്ന ലക്ഷ്യത്തോടുകൂടിയാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് വത്തിക്കാൻ റേഡിയോ വിഭാഗത്തിന്റെ തലവൻ മാസിമിലിയാനോ മനിചേറ്റി പറഞ്ഞു. ദീർഘദൂര സ്ഥലങ്ങളിലുള്ള വീടുകളിൽ ഷോർട്ട് വേവിലൂടെ ആത്മീയ പിന്തുണ നൽകാൻ സാധിക്കുമെന്ന് അദ്ദേഹം വിശദീകരിച്ചു. പുതിയ കമ്മ്യൂണിക്കേഷൻ വിഭാഗം വത്തിക്കാനിൽ നിലവിൽ വരുന്നതിനു മുമ്പ് വത്തിക്കാൻ റേഡിയോയിൽ പരമ്പരാഗത പ്രക്ഷേപണ മാർഗമായ ഷോർട്ട് വേവിന്റെ ഉപയോഗം കുറയ്ക്കാൻ പദ്ധതിയിട്ടിരുന്നു. എന്നാൽ ചില സ്ഥലങ്ങളിലെ ഇന്റർനെറ്റ് അടക്കമുള്ള ആധുനിക സംവിധാനങ്ങളുടെ കുറവും, മറ്റ് ചില പ്രശ്നങ്ങളും മൂലം, പരമ്പരാഗത പ്രക്ഷേപണ മാർഗങ്ങൾ വെട്ടിച്ചുരുക്കുന്നതിൽ ആശങ്ക നിലനിന്നിരുന്നു. ഇറ്റാലിയൻ വൈദികനായ ഫാ. പിയർലൂയിജി മക്കാലി എന്ന വൈദികൻ നൈജറിൽ തടങ്കലിൽ ആയിരുന്നപ്പോൾ ഷോർട്ട് വേവ് പ്രക്ഷേപണം വഴിയുള്ള ഫ്രഞ്ച് ഭാഷയിലുള്ള സന്ദേശങ്ങൾ വത്തിക്കാൻ റേഡിയോയിൽ നിന്ന് കേൾക്കാൻ സാധിച്ചത് ആത്മവിശ്വാസം നൽകിയിരുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തിയിരിന്നു. ഇത് ഷോർട്ട് വേവിന് ഇപ്പോഴും പ്രാധാന്യമുണ്ടെന്നതിലേക്ക് വിരൽചൂണ്ടുന്ന സംഭവമായിരുന്നുവെന്ന വിലയിരുത്തലുമുണ്ടായി. ഇതിനുമുമ്പും യുദ്ധസമയത്ത് യുക്രേനിയൻ ഭാഷയിൽ വത്തിക്കാൻ റേഡിയോ ജനങ്ങളിലേക്ക് എത്തിയിട്ടുണ്ട്. 1939ൽ പടിഞ്ഞാറൻ യുക്രൈനിൽ സോവിയറ്റ് സേന കടന്നു കയറിയപ്പോഴാണ് യുക്രേനിയൻ ഭാഷയിലെ ആദ്യത്തെ പ്രക്ഷേപണമുണ്ടായത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/E6mk5Ts7C9E18f2XV4hGol}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-03-21-18:19:53.jpg
Keywords: റേഡിയോ
Content: 18568
Category: 18
Sub Category:
Heading: വിശുദ്ധ യൗസേപ്പിതാവിനെപ്പറ്റി 365 ചിന്തകൾ: ഫാ. ജെയ്സണ്‍ കുന്നേലിന്റെ 'കാവലാള്‍' പ്രകാശനം ചെയ്തു
Content: വിശുദ്ധ യൗസേപ്പിതാവിനെ കുറിച്ച് എഴുതിയ അനുദിന ലേഖനങ്ങളിലൂടെ ഏറെ ശ്രദ്ധ നേടിയ ഫാ. ജെയ്സണ്‍ കുന്നേല്‍ എം‌സി‌ബി‌എസ് വിശുദ്ധനെ കുറിച്ച് എഴുതിയ ലേഖനങ്ങള്‍ സമന്വയിപ്പിച്ച് പുസ്തകം പുറത്തിറക്കി. 'കാവലാള്‍: തിരുകുടുംബത്തിന്റെയും തിരുസഭയുടെയും' എന്നു പേര് നല്കിയിരിക്കുന്ന പുസ്തകം, വിശുദ്ധ യൗസേപ്പിതാവിന്റെ വര്‍ഷത്തില്‍ അദ്ദേഹം എഴുതിയ ലേഖനങ്ങളുടെ സമാഹാരമാണ്. വിശുദ്ധ യൗസേപ്പ് പിതാവിനെ കുറിച്ച് അനുദിനം വിചിന്തനങ്ങളുമായി അദ്ദേഹം എഴുതിയ കുറിപ്പുകള്‍ 'പ്രവാചകശബ്ദ'ത്തിലും 'ലൈഫ്ഡേ'യിലും പ്രസിദ്ധീകരിക്കുന്നുണ്ടായിരിന്നു. 365 ദിവസങ്ങൾ എഴുതുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഒന്നല്ല ഈ ചിന്തകളെന്നും ആദ്യഘട്ടത്തില്‍ യൗസേപ്പിതാവിനെ കുറിച്ച് ചില ചിന്തകൾ പങ്കു വയ്ക്കുക മാത്രമായിരുന്നു ഉദ്ദേശിച്ചിരിന്നതെന്നും ഫാ. ജെയ്സണ്‍ പറയുന്നു. യൗസേപ്പിതാവിനെ കുറിച്ച് ചില ചിന്തകൾ പങ്കു വയ്ക്കുക മാത്രമായിരുന്നു ഉദ്ദേശ്യം. പിന്നീട് പലരുടെയും പ്രോത്സാഹനങ്ങൾ വഴി ആദ്യം നൂറും പിന്നീട് ഇരുന്നൂറും ചിന്തകൾ രൂപപ്പെടുകയായിരിന്നു. ജോസഫ് ചിന്തകൾ ഒരു വർഷം മുഴുവനും എഴുതാൻ സാധിക്കുമെന്ന പ്രോത്സാഹനവുമായി നിരന്തരം തന്നെ പ്രചോദിപ്പിച്ചത് എം‌സി‌ബി‌എസ് സഭാംഗമായ ഫാ. ജോസപ്പുകുട്ടി കിഴക്കേപ്പുറമാണ്. യൗസേപ്പിതാവിൻ്റെ മനോഹരമായ ചിത്രങ്ങളും വിഷയങ്ങളും ചിലപ്പോഴൊക്കെ അച്ചൻ പങ്കുവച്ചിരുന്നു. പൗരോഹിത്യ സ്വീകരണത്തിൻ്റെ രജത ജൂബിലി ആഘോഷിക്കുന്ന അച്ചനുള്ള ഒരു സ്നേഹ സമ്മാനവുമാണ് ഈ എളിയ ഗ്രന്ഥമെന്നും ദിവ്യകാരുണ്യ മിഷ്ണറി സമൂഹാംഗമായ ഫാ. ജെയ്സണ്‍ കൂട്ടിച്ചേര്‍ത്തു. ഏകദേശം 302 ചിന്തകൾ ദിനംപ്രതി എഴുതി കഴിഞ്ഞപ്പോൾ ആരോഗ്യപ്രശ്നങ്ങളാൽ ഒക്ടോബർ മാസം പത്താം തീയതി മുതൽ പത്തു ദിവസത്തേക്ക് അനുദിനം ചിന്തകൾ എഴുതുവാൻ കഴിഞ്ഞിരുന്നില്ല. പിന്നീടുള്ള പത്ത് ദിവസങ്ങൾ രണ്ടു ചിന്തകൾ വീതം എഴുതിയാണ് 2021 ഡിസംബർ മാസം എട്ടാം തീയതി 365 വിചിന്തനങ്ങൾ പൂർത്തിയാക്കിയത്. വേദനകളുടെ നടുവിലും ജോസഫ് ചിന്തകൾ പൂർത്തിയാക്കിയതിൽ യൗസേപ്പിതാവിൻ്റെ പ്രത്യേക അനുഗ്രഹം താന്‍ കാണുകയാണെന്നും ഈ യുവ വൈദികന്‍ പറയുന്നു. ഫാ. ജോസഫ് കിഴക്കേപ്പുറത്തിന്റെ പൗരോഹിത്യ രജതജൂബിലി ആഘോഷത്തോടനുബന്ധിച്ച് കിഴക്കേ മിത്രക്കരി ഹോളി ഫാമിലി ദേവാലയത്തിൽവെച്ചാണ് പുസ്തകം പ്രകാശനം ചെയ്തത്. ജീവന്‍ ബുക്ക്സ് പുറത്തിറക്കിയിരിക്കുന്ന പുസ്തകത്തിന് തലശ്ശേരി അതിരൂപത ആർച്ചുബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയാണ് അവതാരിക എഴുതിയിരിക്കുന്നത്. #{blue->none->b->കോപ്പികൾക്ക് ജീവൻ ബുക്ക്സിൻ്റെ മേൽവിലാസം: ‍}# Jeevan Books, Bharananganam, Kottayam Dt 686578 MOB: +91 80789 99125
Image: /content_image/India/India-2022-03-21-21:09:22.jpg
Keywords: ജോസഫ്, യൗസേ