Contents
Displaying 18221-18230 of 25084 results.
Content:
18599
Category: 1
Sub Category:
Heading: അറുതിയില്ലാതെ നൈജീരിയന്‍ പ്രതിസന്ധി: വീണ്ടും കത്തോലിക്ക വൈദികനെ തട്ടിക്കൊണ്ടുപോയി
Content: അബൂജ: ക്രൈസ്തവ കൊലപാതകങ്ങളും ആക്രമണങ്ങളും തട്ടിക്കൊണ്ടുപോകലുമായി ആഗോള തലത്തില്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ച നൈജീരിയയിലെ പ്രതിസന്ധി തുടരുന്നു. നൈജീരിയയിലെ സാരിയ രൂപതാംഗമായ വൈദികനെ തട്ടിക്കൊണ്ടുപോയതാണ്. ക്രൈസ്തവ സമൂഹത്തെ കടുത്ത ആശങ്കയിലാഴ്ത്തിയ അവസാന സംഭവം. ഫാ. ഫെലിക്സ് സക്കാരി ഫിഡ്സണിന്റെ മോചനത്തിനായി രൂപതാ നേതൃത്വം വിശ്വാസി സമൂഹത്തോട് പ്രാർത്ഥന ആവശ്യപ്പെട്ടിരിക്കുകയാണ്. മാർച്ച് 24 വ്യാഴാഴ്ചയാണ് സെന്റ് ആൻസ് ഇടവകയുടെ ചുമതല ഉണ്ടായിരുന്ന വൈദികനെ ഏതാനും പേർ ചേർന്ന് തട്ടിക്കൊണ്ടുപോയത്. വസതിയിൽ നിന്ന് രൂപതാ ആസ്ഥാനത്തേക്കു പുറപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് സംഭവം. ഇക്കാര്യം സ്ഥിരീകരിച്ച് പിറ്റേ ദിവസം രൂപതയുടെ ചാൻസിലർ പാട്രിക് അടിക്വൂ പത്രക്കുറിപ്പ് പുറത്തിറക്കി. വെള്ളിയാഴ്ച മംഗളവാർത്ത തിരുനാൾ ദിനം ആയിരുന്നതിനാൽ, പരിശുദ്ധ കന്യകാമറിയത്തിന്റെ മാധ്യസ്ഥത്തിലൂടെ ഫാ. ഫെലിക്സിന്റെയും, തട്ടിക്കൊണ്ട് പോകപെട്ട മറ്റുള്ളവരുടെയും മോചനത്തിനുവേണ്ടി പ്രത്യേകമായി പ്രാർത്ഥിക്കണമെന്ന് അദ്ദേഹം പത്രക്കുറിപ്പിൽ ആവശ്യപ്പട്ടിരിന്നു. വൈദികന്‍ ഇതുവരെ മോചിതനായിട്ടില്ല. 2009ൽ ബോക്കോഹറം ഇസ്ലാമിക തീവ്രവാദ സംഘടനയുടെ ആവിർഭാവത്തോടു കൂടി വലിയ സുരക്ഷാ ഭീഷണിയുടെ നടുവിലാണ് നൈജീരിയയിലെ ജനങ്ങൾ ജീവിക്കുന്നത്. ദേവാലയങ്ങളെയും, പൌരന്മാരെയും ലക്ഷ്യമിട്ട് നിരവധി ആക്രമണങ്ങളാണ് ഇതിനുശേഷം തീവ്രവാദ സംഘടന നടത്തിയത്. കന്നുകാലികളെ വളർത്തിയിരുന്ന ഫുലാനി മുസ്ലിം വിഭാഗവും തീവ്രവാദ പ്രവർത്തനങ്ങളിലേക്ക് കടന്നത് പ്രശ്നങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കി. ഇതിനിടയിൽ നിരവധി വൈദികരെ വിവിധ തീവ്രവാദ സ്വഭാവമുള്ള സംഘടനകൾ തട്ടിക്കൊണ്ടു പോയിട്ടുണ്ട്. ഈ മാസത്തിന്റെ ആരംഭത്തില്‍ നൈജീരിയയിലെ കടുണ അതിരൂപതയിൽ സേവനം ചെയ്തിരുന്ന ഫാ. ജോസഫ് അകേതെ എന്ന വൈദികനെ ആയുധധാരികൾ തട്ടിക്കൊണ്ടുപോയിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-03-27-13:10:21.jpg
Keywords: നൈജീ

18600
Category: 11
Sub Category:
Heading: ഗര്‍ഭഛിദ്രം നരകത്തിലേക്കുള്ള ഇറക്കം: അബോര്‍ഷന്‍ ക്ലിനിക്കില്‍ സേവനം ചെയ്തിട്ടുള്ള മുന്‍ നിരീശ്വരവാദിയുടെ തുറന്നുപറച്ചില്‍
Content: മാഡ്രിഡ്: ഗര്‍ഭസ്ഥ ശിശുക്കളുടെ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള ‘അന്താരാഷ്ട്ര ഗര്‍ഭസ്ഥ ശിശുദിന’മായ മാര്‍ച്ച് 25ന് അബോര്‍ഷന്‍ ക്ലിനിക്കിലെ മുന്‍ ജീവനക്കാരിയും, നിരീശ്വരവാദിയുമായിരുന്ന മരിയ ഡെല്‍ ഹിമാലയ എന്ന സ്പാനിഷ് വനിത പങ്കുവെച്ച അനുഭവ സാക്ഷ്യം മാധ്യമ ശ്രദ്ധ നേടുന്നു. ഭ്രൂണഹത്യ നരകത്തിലേക്കുള്ള ഇറക്കമാണെന്നു ഡെല്‍ ഹിമാലയ പറഞ്ഞു. ഗര്‍ഭസ്ഥ ശിശുദിനത്തോടനുബന്ധിച്ച് സ്പെയിനിലെ ഏറ്റവും വലിയ ഭ്രൂണഹത്യ കേന്ദ്രമായ ഡേറ്റര്‍ ക്ലിനിക്കിന് മുന്നില്‍ സ്ഥാപിച്ചിട്ടുള്ള പ്രോലൈഫ് ഷെല്‍ട്ടറില്‍ നടന്ന ‘എക്സ്പോവിദ’ പ്രോലൈഫ് പ്രദര്‍ശനത്തില്‍വെച്ചായിരുന്നു ഹിമാലയയുടെ സാക്ഷ്യം. ഒരിക്കല്‍ അബോര്‍ഷന് വേണ്ടി വാദിച്ചിരുന്ന ഹിമാലയ ഇന്ന്‍ ജീവന്റെ സംരക്ഷണത്തിന് വേണ്ടി നിലകൊള്ളുന്ന ശക്തയായ പോരാളിയാണ്. ബില്‍ബാവോവിലെ ഭ്രൂണഹത്യ ക്ലിനിക്കില്‍ വര്‍ഷങ്ങളോളം ജോലി ചെയ്യുകയും, നിരവധി അബോര്‍ഷനുകളില്‍ പങ്കെടുക്കുകയും ചെയ്തിട്ടുള്ള ഹിമാലയ ഭ്രൂണഹത്യയുടേയും, ദയാവധത്തിന്റേയും വക്താവ് കൂടിയായിരുന്നു. ഒരു അള്‍ട്രാസൗണ്ട് കാണുവാനിടയായതാണ് കടുത്ത നിരീശ്വവാദിയും, ഫെമിനിസ്റ്റുമായിരുന്ന ഹിമാലയയുടെ ജീവിതത്തെ മാറ്റിമറിച്ചത്. “അള്‍ട്രാസൗണ്ടില്‍ ഒരു ശിശുവിന്റെ യഥാര്‍ത്ഥ രൂപം കണ്ടപ്പോള്‍ മുതല്‍ ഇനി അബോര്‍ഷന്‍ ചെയ്യില്ലെന്ന് ഞാന്‍ തീരുമാനിച്ചതാണ്. നിരവധി ശിശുക്കളുടെ ജീവന്‍ ബലികഴിച്ചുകൊണ്ടാണ് പണത്തിന് വേണ്ടിയുള്ള എന്റെ ആര്‍ത്തി ഞാന്‍ അടക്കിയത്. സ്ട്രെച്ചറില്‍ കിടക്കുന്ന സ്ത്രീകളെ ധനസമ്പാദനത്തിനുള്ള മാര്‍ഗ്ഗമായി പിന്നീടൊരിക്കലും ഞാന്‍ കണ്ടിട്ടില്ല” - ഹിമാലയ പറയുന്നു. ഗര്‍ഭഛിദ്രം ചെയ്യപ്പെട്ട ഭ്രൂണാവശിഷ്ടങ്ങളും, താന്‍ ചെയ്യുന്നതെന്നതിനെക്കുറിച്ചുള്ള പുനര്‍വിചിന്തനത്തിന് തന്നെ പ്രേരിപ്പിച്ചുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഗര്‍ഭഛിദ്രം സംബന്ധിയായ ചിത്രങ്ങളിലൂടെയും, വീഡിയോകളിലൂടേയും, ശില്‍പ്പങ്ങളിലൂടെയുമുള്ള ഒരു യാത്രയാണ് ‘എക്സ്പോവിദ’ പ്രദര്‍ശനം. ഈ എക്സിബിഷന്‍ കാണുന്നവരാരും ഇക്കാര്യത്തില്‍ നിസ്സംഗത പാലിക്കില്ലെന്ന്‍ തനിക്കറിയാമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ‘എക്സ്പോവിദ’ പ്രദര്‍ശനത്തിലൂടെ ഗര്‍ഭാവസ്ഥയുടെ വിവിധ ഘട്ടങ്ങളും, ഭ്രൂണഹത്യയുടെ കാഠിന്യവും നമുക്ക് കാണുവാനും, ശാരീരികമായി രൂപപ്രാപ്തി ലഭിച്ച ഒരു ശിശുവിനെ കൊലക്ക് വിധിക്കുന്ന ഗര്‍ഭഛിദ്രം എന്താണെന്നറിയുവാനും സാധിക്കുമെന്നും അവര്‍ പറഞ്ഞു. താന്‍ തിരിച്ചറിഞ്ഞ ബോധ്യങ്ങള്‍ ആയിരങ്ങളിലേക്ക് എത്തിക്കുവാനുള്ള കഠിന ശ്രമത്തിലാണ് ഇന്ന്‍ മരിയ ഡെല്‍ ഹിമാലയ.
Image: /content_image/News/News-2022-03-27-16:15:17.jpg
Keywords: ഗര്‍ഭഛിദ്ര

18601
Category: 18
Sub Category:
Heading: തെക്കൻ കുരിശുമല 65-ാമത് മഹാതീര്‍ത്ഥാടനത്തിന് ആരംഭം
Content: വെള്ളറട: പ്രസിദ്ധ തീർഥാടന കേന്ദ്രമായ തെക്കൻ കുരിശുമല 65-ാമത് മഹാതീര്‍ത്ഥാടനത്തിന് ആരംഭം കുറിച്ച് നെയ്യാറ്റിൻകര രൂപതാ മെത്രാൻ ഡോ.വിൻസെന്റ് സാമുവൽ പതാക ഉയർത്തി. ഇന്നലെ ആരംഭിച്ച ഒന്നാംഘട്ട തീർഥാടനം ഏപ്രിൽ മൂന്നിനു സമാപിക്കും. യുദ്ധവിരുദ്ധ മണ്ഡപത്തിൽ നടന്ന പ്രാർത്ഥനയും പ്രതിജ്ഞയും നെയ്യാറ്റിൻകര രൂപതാ വികാരി ജനറാൾ മോൺ.ജി. ക്രിസ്തുദാസ് ഉദ്ഘാടനം ചെയ്തു. തെക്കൻ കുരിശുമല ഡയറക്ടർ മോൺ.ഡോ.വിൻസെന്റ് പീറ്റർ ആമുഖ സന്ദേശം നൽകി. ഫാ. അജീഷ് ക്രിസ്തു യുദ്ധവിരുദ്ധ പ്രതി ചൊല്ലിക്കൊടുത്തു. നെയ്യാറ്റിൻകര ശ്രീ ആചാര്യ രാജേന്ദ്ര നാഥ സൂര്യവംശി (ഗുരുരാജ മിഷൻ നെയ്യാറ്റിൻകര), എഫ്.നാലുദ്ദീൻ മൗലവി (മുസ്ലീം ജമാഅദ് മുങ്ങോട്) എന്നിവർ സന്ദേശം നൽകി. യുദ്ധവിരുദ്ധ സ്മാരകത്തിൽ മതസൗഹാർദത്തിന്റെ അടയാളമായി പ്രതിനിധികൾ തിരികൾ തെളിച്ചു. സമാധാനത്തിന്റെ പ്രതീകമായി പ്രാവുകളെയും പറത്തി. തുടർന്ന് കുരിശുമലയിലേക്ക് നടന്ന സിനഡാത്മകം കുരിശിന്റെ വഴിയിൽ വൈദികരും കന്യാസ്ത്രീകളും, വിശ്വാസികളുമുൾപ്പടെ ആയിരക്കണക്കിനുപേർ പങ്കെടുത്തു. പതാക ഉയർത്തലിനു ശേഷം നടന്ന പ്രാരംഭ പൊന്തിഫിക്കൽ ദിവ്യബലിക്കു നനയ്യാറ്റിൻകര രൂപതാ ബിഷപ്പ് ഡോ.വിൻസെന്റ് സാമുവൽ മുഖ്യകാർമികത്വം വഹിച്ചു. മോ ൺ.ജി.ക്രിസ്തുദാസ്, മോൺ.വിൻസെന്റ് കെ.പീറ്റർ എന്നിവരും നെയ്യാറ്റിൻകര രൂപത യിലെ നിരവധി വൈദികരും സഹാകാർമികരായിരുന്നു. തുടർന്ന് സംഗമവേദിയിൽ ന ടന്ന സമ്മേളനം തമിഴ്നാട് ഐടി മന്ത്രി മനോ തങ്കരാജ് ഉദ്ഘാടനം ചെയ്തു. സി. കെ.ഹരീന്ദ്രൻ എം.എൽ.എ. കെ.ആൻസലൻ എംഎൽഎ, കുളച്ചൽ എംഎൽഎ പ്രിൻസ് എം.ജികമാർ, വെള്ളറട പഞ്ചായത്ത് പ്രസിഡന്റ് എം.രാജ്മോഹൻ, ജില്ലാ പഞ്ചായത്ത് മെമ്പർ അൽസജി സൽ, പത്തുകാണി വാർഡ് മെമ്പർ രാജൻ, കാ തുക്കി വാർഡ് മെമ്പർ കെ. ലീല, സി.സ്റ്റാലിൻ, എസ്.ജ്ഞാനദാസ് എന്നിവർ പ്രസം ഗിച്ചു.
Image: /content_image/India/India-2022-03-28-08:26:36.jpg
Keywords: കുരിശുമല

18602
Category: 18
Sub Category:
Heading: കുടുംബങ്ങളെ ശക്തിപ്പെടുത്തുന്നതിന് ഫാമിലി കമ്മീഷന് വലിയ പങ്കുണ്ടെന്ന് മന്ത്രി ആന്റണി രാജു
Content: ആലപ്പുഴ: കാലഘട്ടം നേരിടുന്ന വെല്ലുവിളികളെ അതിജീവിച്ച് കുടുംബങ്ങളെ ശക്തിപ്പെടുത്തുന്നതിന് കെആര്‍എല്‍സിബിസി ഫാമിലി കമ്മീഷന് വലിയ പങ്കുണ്ടെന്ന് മന്ത്രി ആന്റണി രാജു. കുടുംബ വര്‍ഷാചരണത്തിന്റെ ഭാഗമായി കെആര്‍എല്‍സിബിസി ഫാമിലി കമ്മീഷന്റെ നേതൃത്വത്തില്‍ കേരളത്തിലെ 12 ലത്തീന്‍ രൂപതകളില്‍ നിന്നു ള്ള കുടുംബങ്ങളുടെ സംഗമം അര്‍ത്തുങ്കല്‍ സെന്റ് ആന്‍ഡ്രൂസ് ബസിലിക്കയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് ഡോ. ജോസഫ് കാരിക്കശ്ശേരി അധ്യക്ഷത വഹിച്ചു. കെസിബിസി ഫാമിലി കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് ഡോ. പോള്‍ ആന്റണി മുല്ലശ്ശേരി സമ്മേളനം ഉദ്ഘാടനം ചെയ്തു. കുടംബങ്ങള്‍ പ്രതിസന്ധിഘട്ടങ്ങളില്‍ മാതൃകയാക്കേണ്ടത് ദൈവഹിതം നിറവേറ്റാന്‍ മുന്നില്‍ നിന്ന് നസ്രത്തിലെ തിരുക്കുടുംബത്തെയാണെന്ന് അദ്ദേഹം പറഞ്ഞു. ആലപ്പുഴ ബിഷപ്പ് ഡോ. ജെയിംസ് റാഫേല്‍ ആനാപറമ്പില്‍ അനുഗ്രഹപ്രഭാഷണം നടത്തി. മുന്‍ ഡിജിപി അലക്‌സാണ്ടര്‍ ജേക്കബ് മുഖ്യ പ്രാഭാഷണം നടത്തി. കമ്മീഷന്‍ സെക്രട്ടറി റവ. ഡോ. എ.ആര്‍. ജോണ്‍ സ്വാഗതവും ആലപ്പുഴ രൂപത കുടുംബ ശുശ്രൂഷ ഡയറക്ടര്‍ ഫാ. ഫ്രാന്‍സിസ് കൊടിയനാട് നന്ദി യും അര്‍പ്പിച്ചു. തുടര്‍ന്നു നടന്ന സെമിനാറിന് ഡോ. മാമന്‍ പി. ചെറിയാന്‍ നേതൃത്വം നല്‍കി. അര്‍ത്തുങ്കല്‍ ബസിലിക്കയില്‍ തിരുവനന്തപുരം ആര്‍ച്ച്ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോയു ടെ മുഖ്യകാര്‍മികത്വത്തില്‍ ബിഷപ്പുമാര്‍ ദിവ്യബലിയര്‍പ്പിച്ചു. കോഴിക്കോട് ബിഷപ്പ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ വചനസന്ദേശം നല്‍കി. ഉച്ചയ്ക്കുശേഷം ദമ്പതികള്‍ക്കായി നടന്ന സെമിനാറിന് ബിഷപ്പ് ഡോ. ജെയിംസ് ആ നാപറമ്പില്‍ നേത്യത്വം നല്‍കി. കെസിബിസി യുവജന കമ്മീഷന്‍ ചെയര്‍മാന്‍ ബിഷ പ് ഡോ. ആര്‍. ക്രിസ്തുദാസ് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് നടന്ന പൊതുസമ്മേളനത്തില്‍ കെആര്‍എല്‍സിസി പ്രസിഡന്റ് ബിഷപ്പ് ഡോ. ജോസഫ് കരിയില്‍ അധ്യക്ഷത വഹിച്ചു. കൃഷി മന്ത്രി പി. പ്രസാദ് പ്രസംഗിച്ചു. ഫമീലിയ കുടുംബമാസികയുടെ പ്രകാശനം പുനലൂര്‍ ബിഷപ് ഡോ. സില്‍വസ്റ്റര്‍ പൊന്നുമുത്തന്‍ നിര്‍വഹിച്ചു. കൗണ്‍സി ഡയറക്ടറി പ്രകാശനം ആലപ്പുഴ രൂപതാ മുന്‍ ബിഷപ്പ് ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍ നിര്‍വഹിച്ചു. വലിയ കുടുംബങ്ങളെ കണ്ണൂര്‍ ബിഷപ്പ് ഡോ. അലക്‌സ് വടക്കുംതല ആദരിച്ചു.
Image: /content_image/India/India-2022-03-28-08:38:51.jpg
Keywords: കുടുംബ

18603
Category: 1
Sub Category:
Heading: ലാഹോറില്‍ അല്ലാഹു അക്ബര്‍ വിളിയുമായി കുരിശ് തകർക്കാൻ ശ്രമം: ഒടുവില്‍ വഴുതിവീണപ്പോള്‍ ഇസ്ലാമികവാദിയെ പരിചരിക്കാന്‍ എത്തിയത് ക്രൈസ്തവർ
Content: ലാഹോര്‍: പാക്കിസ്ഥാൻ നഗരമായ ലാഹോറിലെ ഗ്രീൻ ടൗണിൽ സ്ഥിതി ചെയ്യുന്ന വൺ ഇൻ ക്രൈസ്റ്റ് ചർച്ചിലെ കുരിശ് തകർക്കാൻ ശ്രമിച്ച തീവ്ര ഇസ്ലാമികവാദി ദേവാലയ ഗോപുരമുകളില്‍ നിന്ന്‍ വഴുതി വീണപ്പോള്‍ സഹായിക്കാന്‍ എത്തിയത് ക്രൈസ്തവര്‍. ക്രിസ്തു പഠിപ്പിച്ച ക്ഷമയുടെയും കരുണയുടെയും സ്നേഹത്തിന്റെയും സന്ദേശം അക്ഷരാര്‍ത്ഥത്തില്‍ സാക്ഷ്യപ്പെടുത്തിക്കൊണ്ടാണ് ക്രൈസ്തവര്‍ തീവ്ര ഇസ്ലാമികവാദിയെ സഹായിച്ചത്. മാർച്ച് പതിനാറാം തീയതി നടന്ന സംഭവം ബ്രിട്ടീഷ് ഏഷ്യന്‍ ക്രിസ്ത്യന്‍ അസോസിയേഷന്‍ വീഡിയോ സഹിതം പുറത്തുവിടുകയായിരിന്നു. ഏതാനും ചിലരുടെ അലർച്ച കേട്ടാണ് ദേവാലയത്തില്‍ എന്താണ് സംഭവിക്കുന്നത് എന്ന് അറിയാൻ വേണ്ടി വിശ്വാസികൾ ഓടിയെത്തുന്നത്. തീവ്ര ഇസ്ലാമിക വാദികളായ മൂന്നുപേർ അവിടെ ഉണ്ടായിരുന്ന ക്രൈസ്തവരെ മോശം വാക്കുകൾ ഉപയോഗിച്ച് അപമാനിക്കാൻ ആരംഭിച്ചു. ഇതിനിടയിൽ മൂവർ സംഘത്തിലെ മുഹമ്മദ് ബിലാൽ എന്നൊരാൾ പള്ളി കെട്ടിടത്തിന് മുകളിൽ കയറുകയും അവിടെ ഉണ്ടായിരുന്ന കുരിശ് അല്ലാഹു അക്ബര്‍ വിളിയുമായി ഇളക്കി മാറ്റാൻ ശ്രമിക്കുകയുമായിരിന്നു. 20 മിനിറ്റ് ശ്രമിച്ചിട്ടും കുരിശ് ഇളക്കി മാറ്റാൻ അയാൾക്ക് സാധിച്ചില്ല. ഇതിനിടയിൽ 40 അടി താഴ്ചയിലേക്ക് മുഹമ്മദ് ബിലാൽ പതിച്ചു. എന്നാല്‍ പരിക്കുപറ്റി താഴെ വീണു കിടന്നു ബിലാലിനെ 'അവഗണിക്കാന്‍' ക്രൈസ്തവര്‍ തയാറായിരിന്നില്ല. സഹായിക്കാൻ ക്രൈസ്തവ വിശ്വാസികള്‍ തന്നെ ഓടിയെത്തുകയായിരിന്നു. ഉടനെ എത്തിച്ച ഒരു കട്ടിലിൽ കിടത്തിയ ബിലാലിന്, കുടിക്കാൻ വെള്ളം നൽകുകയും ആരോഗ്യസ്ഥിതി വിലയിരുത്തുകയുമായിരിന്നു.. ഇതിനിടയിൽ കൂടെ വന്നവർ മറ്റുചിലരെ വിളിച്ച് സംഭവസ്ഥലത്തുനിന്ന് ബിലാലിന് കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും 45 മിനിറ്റിനുള്ളിൽ പൊലീസെത്തി അയാളെ സ്റ്റേഷനിലേക്ക് കൊണ്ടു പോയി. എന്നാല്‍ വൈകിട്ട് അഭിഭാഷകരെയും കൂട്ടി പോലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ ബിലാലിനെ കേസ് ഒന്നും എടുക്കാതെ പോലീസ് വിട്ടയച്ചതായി അറിയാൻ സാധിച്ചതെന്ന് ദേവാലയത്തിന്റെ ചുമതലയുള്ള എംഎം ആകാശ് പറഞ്ഞു. പിന്നീട് പോലീസ് മേധാവികളുമായി നടത്തിയ ആശയവിനിമയത്തിന് ഒടുവിൽ പുലർച്ചെ രണ്ടു മണിക്കാണ് കേസ് രജിസ്റ്റർ ചെയ്തത്. എന്നാൽ ബിലാലിനൊപ്പം എത്തിയ മറ്റു രണ്ടുപേർക്കെതിരെ കേസെടുക്കാൻ പോലീസ് തയാറായിട്ടില്ല. ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങള്‍ രൂക്ഷമായ രാജ്യമായ പാക്കിസ്ഥാനില്‍ നീതിന്യായ വ്യവസ്ഥ പോലും പലപ്പോഴും ക്രൈസ്തവര്‍ക്ക് എതിരാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JKK4vYgPLj3FxDhb64n3jw}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2022-03-28-12:04:04.jpg
Keywords: പാക്കി

18604
Category: 14
Sub Category:
Heading: ചരിത്ര പ്രസിദ്ധ ദേവാലയങ്ങളുടെ പുനരുദ്ധാരണം മൊസൂളിൽ ആരംഭിച്ചു: ചുക്കാൻ പിടിക്കുന്നത് യുനെസ്കോയും യുഎഇ സർക്കാരും
Content: മൊസൂള്‍: ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ തകർത്ത ഇറാഖിലെ മൊസൂളിൽ സ്ഥിതിചെയ്യുന്ന രണ്ട് ചരിത്ര പ്രസിദ്ധ ദേവാലയങ്ങളുടെ പുനരുദ്ധാരണ പ്രവർത്തനം ആരംഭിച്ചു. അൽ താഹിറ, അൽസാ ക്രൈസ്തവ ദേവാലയങ്ങളുടെയും, അൽ ഹഡ്ബ ഗോപുരത്തിന്റെയും പുനരുദ്ധാരണ പ്രവർത്തനങ്ങൾ മാർച്ച് ഇരുപത്തിരണ്ടാം തീയതിയാണ് ആരംഭിച്ചതെന്ന് യുനെസ്കോ തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ വ്യക്തമാക്കി. യുനെസ്കോയുടെ 'റിവൈവ് ദ സ്പിരിറ്റ് ഓഫ് മൊസൂൾ ഇനിഷ്യേറ്റീവ്' ന്റെ ഭാഗമായാണ് പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടക്കുന്നത്. യുഎഇ സർക്കാരും സാമ്പത്തിക സഹായങ്ങളുമായി രംഗത്തുണ്ട്. ഇറാഖി സാംസ്കാരിക മന്ത്രാലയവും, സുന്നി വഖഫും പദ്ധതിക്ക് വലിയ പിന്തുണയാണ് നൽകുന്നത്. മൂന്നുവർഷം നീണ്ട തയ്യാറെടുപ്പുകൾക്ക് ഒടുവിലാണ് നിർമ്മാണ പ്രവർത്തനങ്ങളിലേക്ക് യുനെസ്കോ കടന്നിരിക്കുന്നത്. തീവ്രവാദികള്‍ നാശം വിതച്ച ദേവാലയങ്ങളിൽ നിന്ന് നേരത്തെ അവശിഷ്ടങ്ങൾ നീക്കം ചെയ്തിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഒടുവിലായി ഡൊമിനിക്കൻ വൈദികരാണ് അൽസാ ദേവാലയം പണികഴിപ്പിക്കുന്നത്. 2017 ഡിസംബർ മാസത്തില്‍ ഇറാഖിന്റെ നിയന്ത്രണം പിടിച്ചടക്കിയ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ ദേവാലയം നശിപ്പിക്കുകയായിരിന്നു. ഐഎസ് പതനത്തിന് ശേഷം ദേവാലയ പുനരുദ്ധാരണ പദ്ധതികള്‍ ആവിഷ്ക്കരിച്ചെങ്കിലും ഫലപ്രാപ്തിയിലെത്തിയില്ല. ഇതിനിടെയാണ് യുനെസ്കോ രംഗത്ത് വരുന്നത്. ദേവാലയങ്ങളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് വിദഗ്ധരുടെയും, പ്രദേശത്ത് ജീവിക്കുന്ന സാധാരണക്കാരുടെയും അഭിപ്രായങ്ങൾ ആരാഞ്ഞിരുന്നു. 1859ൽ പണികഴിപ്പിച്ച അൽ താഹിറ ദേവാലയം നൂറു വർഷങ്ങൾക്കു ശേഷം പുനരുദ്ധരിക്കപെട്ടിരുന്നു. ഒന്നിൽ കൂടുതൽ അൾത്താരകളുണ്ടെന്നതാണ് ദേവാലയത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ദേവാലയത്തിന്റെ മേൽക്കൂരയും, പുറത്തെ മതിലുകളും, 2017ലെ തീവ്രവാദി ആക്രമണത്തിൽ ഏകദേശം പൂർണമായും തന്നെ തകർന്നു. 2500 വർഷത്തോളം പഴക്കമുള്ള ഇറാഖി നഗരം പുനരുജ്ജീവിപ്പിക്കാൻ യുഎഇയെ കൂടാതെ, മുപ്പതോളം രാജ്യങ്ങൾ കൂടി യുനെസ്കോയ്ക്ക് സഹായങ്ങൾ നൽകുന്നുണ്ട്. ക്രൈസ്തവ വിശ്വാസത്തിന്റെ പിള്ളത്തൊട്ടില്ലായിരിന്ന ഇറാഖിലെ മിക്ക സ്ഥലങ്ങളും ഇന്നു നാമാവിശേഷമാണ്. ഇതിനിടെ പുരാതന ദേവാലയങ്ങള്‍ പുനരുദ്ധാരണം നടത്തുമ്പോള്‍ ഇതിനെ പ്രത്യാശയോടെ ഉറ്റുനോക്കുകയാണ് രാജ്യത്തെ ക്രൈസ്തവ സമൂഹം. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JKK4vYgPLj3FxDhb64n3jw}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2022-03-28-15:36:12.jpg
Keywords: :ഇറാഖ

18605
Category: 1
Sub Category:
Heading: യുക്രൈനിലെ രക്ഷാദൗത്യത്തിന് ആംബുലന്‍സ് സംഭാവന ചെയ്ത് പാപ്പ: സ്വയം ഡ്രൈവ് ചെയ്ത് എത്തിക്കാന്‍ പേപ്പല്‍ ചാരിറ്റീസ് വിഭാഗം തലവന്‍
Content: വത്തിക്കാന്‍ സിറ്റി: യുക്രൈന്റെ മേലുള്ള റഷ്യന്‍ അധിനിവേശം ഒരു മാസം പിന്നിട്ട സാഹചര്യത്തില്‍ ജീവരക്ഷാര്‍ത്ഥം പലായനം ചെയ്യുന്ന യുക്രൈന്‍ ജനതയുടെ സഹായത്തിനായി ഫ്രാന്‍സിസ് പാപ്പ ആംബുലന്‍സ് സംഭാവന ചെയ്തു. വത്തിക്കാനില്‍ നിന്നും യുക്രൈനിലേക്ക് സ്വയം ഡ്രൈവ് ചെയ്തായിരിക്കും പേപ്പല്‍ ചാരിറ്റീസ് വിഭാഗം തലവനും ഫ്രാന്‍സിസ് പാപ്പയുടെ അടുത്ത സഹായിയുമായ കര്‍ദ്ദിനാള്‍ കോണ്‍റാഡ് ക്രജേവ്സ്കി ആംബുലന്‍സ് എത്തിക്കുക. വത്തിക്കാനില്‍ നടന്ന വിമലഹൃദയ പ്രതിഷ്ഠയുടെ അതേ സമയം തന്നെ ഫാത്തിമായില്‍ വെച്ച് മാതാവിന്റെ വിമല ഹൃദയത്തിന് സമര്‍പ്പിച്ച് മടങ്ങിയെത്തി അധികം താമസിയാതെയാണ് പാപ്പയുടെ ദാനധര്‍മ്മ കാര്യസ്ഥനും, പോളണ്ട് സ്വദേശിയുമായ കര്‍ദ്ദിനാള്‍ ക്രജേവ്സ്കി തന്റെ പുതിയ ദൗത്യം ഏറ്റെടുത്തത്. യുക്രൈനിലെ ലിവിവ് നഗരത്തിലേക്കാണ് ഈ ആംബുലന്‍സ് അയക്കുന്നത്. യുക്രൈന്‍ ജനതയുടെ സഹായത്തിനായി വത്തിക്കാന്‍ പരമാവധി ചെയ്യുന്നുണ്ടെന്ന് പറഞ്ഞ കര്‍ദ്ദിനാള്‍ ആംബുലന്‍സ് അതിന്റെ ഒരു അടയാളമാണെന്നു കത്തോലിക്കാ വാര്‍ത്താ മാധ്യമമായ ‘ക്രക്സ് ന്യൂസ്’ന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ആംബുലന്‍സ് ആശീര്‍വ്വദിച്ച് പാപ്പ പ്രാര്‍ത്ഥിക്കുന്ന ദൃശ്യം കഴിഞ്ഞ ദിവസം വത്തിക്കാന്‍ പുറത്തുവിട്ടിരിന്നു. ആംബുലന്‍സിന്റെ അകം ഒരു ഓപ്പറേഷന്‍ തിയറ്റര്‍ പോലെയാണ് സജ്ജീകരിച്ചിരിക്കുന്നത്. ഫ്രാന്‍സിസ് പാപ്പയുടെ പ്രത്യേക പ്രതിനിധിയായി 6 ദിവസത്തോളം യുക്രൈനില്‍ ചെലവഴിച്ച കര്‍ദ്ദിനാള്‍ ക്രജേവ്സ്കി രാജ്യത്തെ സഭയുടെ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിരിന്നു. അതേസമയം പെസഹ വ്യാഴത്തില്‍ മറ്റൊരു ആംബുലന്‍സ് കൂടി എത്തിക്കുവാന്‍ പദ്ധതിയിടുന്നുണ്ടെന്നും ഇത്തവണത്തെ യാത്രയില്‍ ആവശ്യമുള്ളിടത്തോളം സമയം താന്‍ യുക്രൈനില്‍ തുടരുമെന്നും കൂട്ടിച്ചേര്‍ത്തു. പാപ്പയുടെ ദാനധര്‍മ്മ കാര്യാലയവും യുക്രൈന്‍ ജനതയെ സഹായിക്കുന്നതില്‍ മുന്നിലുണ്ട്. യുക്രൈനിലെ പുരാവസ്തു കേന്ദ്രങ്ങളുടെ സംരക്ഷണത്തിനായി പൊന്തിഫിക്കല്‍ ആര്‍ക്കിയോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടും സാമ്പത്തിക സഹായം ചെയ്തിരുന്നു.
Image: /content_image/News/News-2022-03-28-16:59:07.jpg
Keywords: സഹായ

18606
Category: 1
Sub Category:
Heading: ക്രിസ്ത്യന്‍ മിഷ്ണറിമാരെ നിരീക്ഷിക്കണമെന്ന ഹിന്ദു പരിഷത്തിന്റെ ഹര്‍ജ്ജി സുപ്രീംകോടതി തള്ളി
Content: ന്യൂഡല്‍ഹി: ഭാരതത്തിലെ ക്രിസ്ത്യന്‍ മിഷ്ണറിമാരുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കണമെന്ന തീവ്ര ഹിന്ദുത്വ സംഘടനയായ ഹിന്ദു ധര്‍മ്മ പരിഷദിന്റെ പരാതി സുപ്രീംകോടതി തള്ളി. മേലില്‍ ഇത്തരം പരാതിയുമായി കോടതിയെ സമീപിക്കുകയാണെങ്കില്‍ പിഴ ചുമത്തുമെന്ന മുന്നറിയിപ്പും കോടതി നല്‍കി. ഇതേ ആവശ്യം കഴിഞ്ഞ വര്‍ഷം മദ്രാസ് ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്നാണ് സംഘടന സുപ്രീം കോടതിയെ സമീപിച്ചത്. സുപ്രീം കോടതിയുടെ നടപടിയെ ജെസ്യൂട്ട് സമൂഹാംഗമായ ഫാ. സെഡ്രിക്ക് പ്രകാശ് സ്വാഗതം ചെയ്തു. ശരിയായ ദിശയിലുള്ള ഒരു ചുവടുവെയ്പ്പാണെന്നും, എല്ലാ പൗരന്മാരുടെയും, പ്രത്യേകിച്ച് മതന്യൂനപക്ഷങ്ങളില്‍പ്പെട്ട പൗരന്മാരുടെ നിയമാനുസൃതവും, ഭരണഘടനാപരവുമായ അവകാശങ്ങള്‍ സര്‍ക്കാരും നീതിന്യായ വ്യവസ്ഥയും ഉയര്‍ത്തിപ്പിടിക്കുകയും, സംരക്ഷിക്കുകയും വേണമെന്നും യു.സി.എ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ഫാ. പ്രകാശ് പ്രസ്താവിച്ചു. ഓരോ പൗരനും, മനസാക്ഷിയുടെ സ്വാതന്ത്ര്യവും, തനിക്കിഷ്ടപ്പെട്ട മതം സ്വീകരിക്കുവാനും, പ്രചരിപ്പിക്കുവാനുമുള്ള സ്വാതന്ത്ര്യവും നല്‍കുന്ന ഇന്ത്യന്‍ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 25-ന്റെ നേരിട്ടുള്ള ലംഘനമാണ് പരാതിയെന്ന് ഫാ. പ്രകാശ് പറഞ്ഞു. ഏതെങ്കിലും, വ്യക്തിയോ സംഘടനയോ മതത്തെ ദുരുപയോഗം ചെയ്യുന്നുണ്ടോ എന്ന് പരിശോധിക്കുവാനും, തടയുവാനും ഇന്ത്യന്‍ നിയമവ്യവസ്ഥയിലും ക്രിമിനല്‍ നടപടി ക്രമങ്ങളിലും മതിയായ വ്യവസ്ഥകളുണ്ട്. ഇന്ത്യയിലെ മതന്യൂനപക്ഷങ്ങള്‍ പ്രത്യേകിച്ച് ക്രിസ്ത്യാനികളും മുസ്ലീങ്ങളും മുമ്പെങ്ങുമില്ലാത്തവിധം അപമാനിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും, ഹിന്ദു ധര്‍മ്മ പരിഷദ് പോലെയുള്ള സംഘടനകള്‍ രാജ്യത്തിന്റെ മതനിരപേക്ഷതയെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ ന്യൂനപക്ഷങ്ങള്‍ക്കെതിരെ വിഭാഗീയതയും, അപകീര്‍ത്തിപരമായ പ്രചാരണങ്ങളും നടത്തിവരികയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിര്‍ബന്ധിത മതപരിവര്‍ത്തനം തടയുന്നതിനുള്ള നിയമങ്ങള്‍ ഇതിനോടകം തന്നെ പ്രാബല്യത്തില്‍ ഉണ്ടെന്നായിരുന്നു മദ്രാസ് ഹൈക്കോടതിയുടെ വിധിയില്‍ പറഞ്ഞിരുന്നത്. ഇതിനെ ചോദ്യം ചെയ്തുകൊണ്ടാണ് സംഘടന സുപ്രീംകോടതിയെ സമീപിച്ചത്. ഇന്ത്യയുടെ പരമാധികാരവും, സുസ്ഥിരതയും ഉറപ്പ് വരുത്തുവാന്‍ ക്രിസ്ത്യന്‍ മിഷ്ണറിമാരുടെ സാമ്പത്തിക വരുമാനവും പ്രവര്‍ത്തനങ്ങളും നിരീക്ഷിക്കണമെന്നും, നിരീക്ഷണമില്ലാത്തതിനാല്‍ ക്രിസ്ത്യാനികള്‍ ഉണ്ടാക്കുന്ന വരുമാനം കൊണ്ട് സര്‍ക്കാരേതര സന്നദ്ധ സംഘടന (എന്‍.ജി.ഒ) എന്ന വ്യാജേന നൂറുകണക്കിന് മതന്യൂനപക്ഷ ട്രസ്റ്റുകള്‍ സൃഷ്ടിക്കപ്പെട്ടു കൊണ്ടിരിക്കുകയാണെന്നും ആരോപണം ഉന്നയിച്ചായിരിന്നു ഹര്‍ജ്ജി. ഈ ട്രസ്റ്റുകള്‍ക്ക് വിദേശങ്ങളില്‍ നിന്നും ധാരാളം പണം വരുന്നുണ്ടെന്നും, ഈ പണം സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും, നിഷ്കളങ്കരായ ആളുകളെ പ്രകോപിപ്പിച്ച് രാജ്യത്തെ സമാധാനം തകര്‍ക്കുവാനുമാണ് ഉപയോഗിക്കുന്നതെന്നും പരാതിയില്‍ ആരോപണം ഉയര്‍ത്തി. പരാതിയില്‍ കഴിമ്പില്ലെന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് സുപ്രീം കോടതി ഈ പരാതി തള്ളിയത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-03-28-20:44:11.jpg
Keywords: ഹിന്ദുത്വ, തീവ്ര

18607
Category: 18
Sub Category:
Heading: മാര്‍പാപ്പയുടെ ഭരണപരിഷ്ക്കാരങ്ങള്‍ അൽമായ പങ്കാളിത്തം സജീവമാക്കും: ഷെവ. വി.സി. സെബാസ്റ്റ്യൻ
Content: കൊച്ചി: ആഗോള കത്തോലിക്കാ സഭയിൽ ഫ്രാൻസിസ് മാർപാപ്പ നടപ്പിലാക്കുന്ന ഭരണ പരിഷ്കാരങ്ങളും ഒപ്പുവച്ച പുതിയ ഭരണരേഖകളും സഭയിൽ അൽമായ പങ്കാളിത്തം കൂടുതൽ ശക്തവും സജീവവുമാക്കുമെന്ന് കാത്തലിക് ബിഷപ്പ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ ലെയ്റ്റി കൗൺസിൽ സെക്രട്ടറി ഷെവ. വി.സി. സെബാസ്റ്റ്യൻ. കത്തോലിക്കാ സഭയുടെ ഭരണസംവിധാനത്തിൽ വൻ അഴിച്ചുപണിയാണ് പ്രെഡിക്കാത്തേ എവാഞ്ചലിയും' അഥവാ 'സുവിശേഷ പ്രഘോഷണം എന്ന പുത്തൻ ഭരണ രേഖയിലൂടെ മാർപാപ്പ ലക്ഷ്യമിട്ടിരിക്കുന്നത്. സഭാഭരണ സംവിധാനങ്ങളുടെ വിവിധ തലങ്ങളിലും വേദികളിലും അൽമായ പങ്കാളിത്തവും നേതൃത്വവും ഉറപ്പുവരുത്തുന്ന മാർപാപ്പയുടെ ഉൾക്കാഴ്ചയും ദീർഘവീക്ഷണവും കൂടുതൽ ഉണർവേകുന്നതാണന്നും വി.സി. സെബാസ്റ്റ്യൻ പറഞ്ഞു.
Image: /content_image/India/India-2022-03-29-10:26:46.jpg
Keywords: ലെയ്റ്റി

18608
Category: 18
Sub Category:
Heading: കെ റെയില്‍ പദ്ധതി: സംശയ ദുരീകരണവും ആശങ്കയകറ്റലും പ്രധാനമെന്ന് കെസിബിസി
Content: കൊച്ചി: ജനങ്ങളുടെ ആശങ്കകള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍, ജനങ്ങളുടെ ഭാഗത്തുനിന്നും ചിന്തിച്ചുകൊണ്ട് ഉചിതമായ തീരുമാനങ്ങളെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് കേരള കത്തോലിക്ക മെത്രാന്‍ സമിതി. ഇപ്പോള്‍ ഉയരുന്ന ചോദ്യങ്ങളും വിമര്‍ശനങ്ങളും പൂര്‍ണ്ണമായും അവഗണിക്കാനാവുന്നവയല്ല. പതിനായിരക്കണക്കിന് കുടുംബങ്ങള്‍ അരക്ഷിതാവസ്ഥയില്‍ അകപ്പെട്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ ഗൗരവമായിത്തന്നെ വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളാന്‍ തയ്യാറാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിനോടകം വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട സ്ഥലം ഏറ്റെടുക്കല്‍ നടപടിക്രമങ്ങള്‍ മൂലം അനേക കുടുംബങ്ങള്‍ പാതയോരങ്ങളിലേയ്ക്ക് തള്ളപ്പെട്ട ചരിത്രമാണ് കേരളത്തിനുള്ളത്. പതിറ്റാണ്ടുകള്‍ക്കു ശേഷവും നീതിലഭിക്കാത്ത സാഹചര്യങ്ങള്‍ ഇന്നും തുടരുന്നുണ്ടെന്ന് കെസിബിസി ചൂണ്ടിക്കാട്ടി. മൂലമ്പള്ളി കുടിയിറക്ക്, ശബരി പാതയ്ക്കുള്ള സര്‍വേ, ഏഴിമല നാവിക അക്കാദമിക്ക് വേണ്ടിയുള്ള സ്ഥലമെടുപ്പ് തുടങ്ങിയവ ഉദാഹരണങ്ങളാണ് മുഴപ്പിലങ്ങാട് - മാഹി വഴിയുള്ള തലശ്ശേരി സമാന്തരപാത നിര്‍മ്മാണത്തിന് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് സ്ഥലമെടുപ്പ് കഴിഞ്ഞെങ്കിലും അടുത്തകാലത്ത് മാത്രമാണ് പണി ആരംഭിച്ചിട്ടുള്ളത്. ഇത്തരം മുന്നനുഭവങ്ങളുടെ വെളിച്ചത്തില്‍ ലക്ഷക്കണക്കിന് പേര്‍ മുന്നോട്ടുവയ്ക്കുന്ന ആശങ്കകളെ കണ്ടില്ലെന്ന് നടിക്കാന്‍ പാടില്ല. കേരളത്തിന്റെ വികസനപദ്ധതികള്‍ക്ക് ജനങ്ങള്‍ എതിരല്ല. എന്നാല്‍, ജനങ്ങളെ ഇരുട്ടില്‍ നിര്‍ത്തിക്കൊണ്ട് പദ്ധതികള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതും അതിനായി ബലപ്രയോഗങ്ങള്‍ നടത്തുന്നതും ജനാധിപത്യ വിരുദ്ധമാണ്. അതിനെതിരായ ശബ്ദങ്ങളെ രാഷ്ട്രീയമായും, പോലീസിനെ ഉപയോഗിച്ചുമല്ല നേരിടേണ്ടത്, മറിച്ച് ജനാധിപത്യ മര്യാദയോടെ അഭിമുഖീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കാനുള്ള നടപടികള്‍ക്ക് സര്‍ക്കാര്‍ പ്രാഥമിക പരിഗണന നല്‍കണം. ഭരണകക്ഷി നേതാക്കളും അനുഭാവികളും ഉള്‍പ്പെടെയുള്ളവര്‍പ്പോലും ഇതിനകം പ്രതിഷേധം പ്രകടിപ്പിച്ചിട്ടുള്ള സാഹചര്യത്തില്‍, ആശങ്കകള്‍ക്കും എതിര്‍പ്പുകള്‍ക്കും രാഷ്ട്രീയമാനം നല്‍കി അവഗണിക്കാനുള്ള ശ്രമങ്ങള്‍ ഖേദകരമാണ്. കെ റെയിലിനെക്കുറിച്ച് ഉയരുന്ന ചോദ്യങ്ങളെ കക്ഷി രാഷ്ട്രീയങ്ങള്‍ക്ക് അതീതമായി ജനപക്ഷത്ത് നിന്ന് പരിഗണിക്കാനും അവയെ ശരിയായ അര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളാനും സര്‍ക്കാര്‍ തയ്യാറാകണം. ഏറെയും ജനസാന്ദ്രത കൂടിയ മേഖലകളിലൂടെ കടന്നുപോകുന്നതിനാല്‍, പദ്ധതിയുടെ പൂര്‍ണ്ണ ചിത്രം വെളിപ്പെടുന്നതുവരെ ഇപ്പോഴുള്ള നടപടിക്രമങ്ങള്‍ നിര്‍ത്തിവയ്ക്കണം. പദ്ധതി നടക്കുമോ ഇല്ലയോ എന്നുപോലും ഉറപ്പായിട്ടില്ലെങ്കിലും ഇപ്പോള്‍ അടയാളപ്പെടുത്തപ്പെട്ടുപോയാല്‍ ആ ഭൂമി ഒരുപക്ഷെ പതിറ്റാണ്ടുകളോളം ഉപയോഗശൂന്യമായി കിടക്കുന്ന സാഹചര്യങ്ങള്‍ ഉണ്ടായേക്കാം. അതിനാല്‍, ഇപ്പോഴുള്ള സര്‍വേ രീതിക്ക് പകരം മറ്റു രീതികള്‍ അവലംബിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ഈ പദ്ധതിക്കുവേണ്ടിയുള്ള സാമൂഹിക ആഘാതപഠനത്തെ ആരും എതിര്‍ക്കുന്നില്ല. മറിച്ച് ഇതിനുമുമ്പെങ്ങും കണ്ടിട്ടില്ലാത്ത ജനദ്രോഹപരമായ പഠനരീതിയെയാണ് എതിര്‍ക്കുന്നത്. പൊതുജനത്തിന്റെ സംശയങ്ങള്‍ ദുരീകരിച്ചും ആശങ്കകള്‍ അകറ്റിക്കൊണ്ടും വികസനപ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍ ഭരണാധികാരികള്‍ക്ക് കഴിയണമെന്നും കെ.സി.ബി.സി ഡെപ്യൂട്ടി സെക്രട്ടറി ജനറലും ഔദ്യോഗികവക്താവുമായ ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/E6mk5Ts7C9E18f2XV4hGol}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/India/India-2022-03-29-11:20:23.jpg
Keywords: കെസിബിസി