Contents
Displaying 18251-18260 of 25084 results.
Content:
18629
Category: 10
Sub Category:
Heading: 5000 മീറ്റര്‍ ഉയരത്തില്‍ കിളിമഞ്ചാരോ പര്‍വ്വത മുകളില്‍ ജീവസന്ദേശവുമായി വിശുദ്ധ കുര്‍ബാനയര്‍പ്പണം
Content: കിളിമഞ്ചരോ: വടക്ക് കിഴക്കൻ ടാൻസാനിയയിലെ അയ്യായിരം മീറ്ററിലധികം ഉയരമുള്ള കിളിമഞ്ചരോ കൊടുമുടിയുടെ മുകളില്‍ പ്രോലൈഫ് ദൗത്യവുമായി വൈദികന്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാന വിശ്വാസത്തിന്റെ വേറിട്ട മാതൃകയായി. ഡൊമിനിക്കന്‍ വൈദികനായ ഫാ. കോര്‍വിന്‍ ലോ’യാണ് വടക്ക്-കിഴക്കന്‍ ടാന്‍സാനിയയിലെ നിഷ്ക്രിയ അഗ്നിപര്‍വ്വതവും, ആഫ്രിക്കയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയുമായ കിളിമഞ്ചാരോയുടെ മുകളില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചത്. ‘വോക്ക് ഫോര്‍ ലൈഫ് വെസ്റ്റ് കോസ്റ്റ്’, ‘ലൈഫ് റണ്ണേഴ്സ്’ എന്നീ പ്രോലൈഫ് സംഘടനകള്‍ക്ക് വേണ്ടി ധനസമാഹരണം നടത്തുന്ന ഡോളോറെസ് മീഹന്റെ ക്ഷണം സ്വീകരിച്ചാണ് അമേരിക്കയിലെ ഓറിഗോണിലെ പോര്‍ട്ട്‌ലാന്‍ഡിലെ ഹോളി റോസറി ഇടവക വികാരിയായ ഫാ. കോര്‍വിന്‍ ഈ കൊടുമുടി കയറ്റത്തിന്റെ ഭാഗമായത്. പ്രോലൈഫ് പ്രശ്നങ്ങള്‍ ലോക ശ്രദ്ധയില്‍ കൊണ്ടുവരിക എന്നതായിരുന്നു കൊടുമുടി കയറ്റത്തിന്റെ ലക്ഷ്യമെന്നും ധ്യാനത്തിനുതകുന്ന ഏറ്റവും നല്ല സമയമാണ് മലകയറ്റമെന്നും ഫാ. കോര്‍വിന്‍ നാഷണല്‍ കാത്തലിക് രജിസ്റ്ററിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ദൈവകരങ്ങളുടെ സൃഷ്ടിയുടെ അഭൗമ സൗന്ദര്യത്തില്‍ ധ്യാനിക്കാതിരിക്കുവാന്‍ സാധ്യമല്ലെന്നും, ഒരുപാട് പ്രാവശ്യം ജപമാലകള്‍ ചൊല്ലുവാനും, ഇടവകയുടെ ആവശ്യങ്ങള്‍ക്കും തന്നോട് പ്രാര്‍ത്ഥനാ സഹായം ആവശ്യപ്പെട്ടിട്ടുള്ളവര്‍ക്ക് വേണ്ടിയും പ്രാര്‍ത്ഥിക്കുവാനും കൊടുമുടിയില്‍ തനിക്ക് കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊടുമുടി കയറ്റത്തിനിടയിലെ അനുഭവത്തേക്കുറിച്ചുള്ള ചോദ്യത്തിന്, ഒരു ദശകത്തിനിടയിലെ ഏറ്റവും വലിയ ഇടിമിന്നലിനും, മഴക്കുമാണ് കിളിമഞ്ചാരോ മേഖല സാക്ഷ്യം വഹിച്ചതെന്നും, കൊടുമുടിയുടെ ചില ഭാഗങ്ങളില്‍ രണ്ടിഞ്ചോളം മഞ്ഞു മൂടിക്കിടക്കുകയായിരുന്നെന്നും, വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുവാന്‍ കഴിയുമോ എന്ന കാര്യം സംശയത്തിലായിരുന്നെന്നുമായിരുന്നു മറുപടി. പ്രതികൂല കാലാവസ്ഥയിലും വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുവാന്‍ തന്നെയായിരുന്നു സംഘത്തിന്റെ തീരുമാനം. കൊടുമുടിയുടെ മുകളിലെത്തിയപ്പോള്‍ അല്‍പ്പം ഭേദപ്പെട്ട കാലാവസ്ഥയായി. ക്രിസ്തുരാജന് വേണ്ടിയുള്ള വിശുദ്ധ കുര്‍ബാന അര്‍പ്പണം കഴിഞ്ഞ ഉടന്‍ മഴമേഘങ്ങള്‍ മൂടിയത് ഒരത്ഭുതം പോലെയാണ് തങ്ങള്‍ക്ക് തോന്നിയതെന്നും ഫാ. കോര്‍വിന്‍ പറഞ്ഞു. കൊടുമുടിയെ കീഴടക്കുന്നതിലും ഉപരിയായി ദൈവത്തെ പുകഴുത്തുവാനും മറ്റുള്ളവര്‍ക്ക് സാക്ഷ്യമാകുവാനും വേണ്ടി ഇനിയും കൊടുമുടി കയറുവാന്‍ തനിക്കിഷ്ടമാണെന്നും ഈ വൈദികന്‍ പറയുന്നു. തനിക്കൊപ്പം കൊടുമുടികയറിയവരെ കര്‍ത്താവിന്റെ വചനം അറിയിച്ച ശേഷമാണു ഫാ. കോര്‍വിന്‍ കൊടുമുടി ഇറങ്ങിയത്. വൈദികനും സംഘവും നടത്തിയ കിളിമഞ്ചരോ പര്‍വ്വതാരോഹണത്തിന്റെയും ബലിയര്‍പ്പണത്തിന്റെയും ചിത്രങ്ങള്‍ നവമാധ്യമങ്ങളില്‍ വൈറലായി മാറുകയാണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FFCrofAvok20Z7NjnNYbwg}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-04-01-10:29:27.jpg
Keywords:

18630
Category: 1
Sub Category:
Heading: സിറിയന്‍ ക്രൈസ്തവര്‍ക്ക് ഹംഗറി ഭരണകൂടം നല്‍കിയ സഹായങ്ങള്‍ക്ക് നന്ദി പറഞ്ഞ് അര്‍മേനിയന്‍ മെത്രാന്‍
Content: ബുഡാപെസ്റ്റ്: പത്തുവര്‍ഷങ്ങള്‍ നീണ്ട ആഭ്യന്തര യുദ്ധം സര്‍വ്വവും തകര്‍ത്തെറിഞ്ഞ സിറിയയില്‍ സാമ്പത്തിക അരക്ഷിതാവസ്ഥയ്ക്കിടെ മതന്യൂനപക്ഷങ്ങളായ ക്രൈസ്തവരെ സഹായിച്ചതിന് ഹംഗേറിയന്‍ സര്‍ക്കാരിനോട് നന്ദി പറഞ്ഞ് ഡമാസ്കസിലെ അര്‍മേനിയന്‍ ബിഷപ്പ് അര്‍മാഷ് നല്‍ബന്ദിയാന്‍. ഇക്കഴിഞ്ഞ വ്യാഴാഴ്ച ഹംഗറി തലസ്ഥാനമായ ബുഡാപെസ്റ്റില്‍വെച്ചാണ് ഡമാസ്കസിലെ അര്‍മേനിയന്‍ രൂപതാധ്യക്ഷനായ മെത്രാന്‍ നല്‍ബന്ദിയാന്‍ ഹംഗറി സര്‍ക്കാരിന് നന്ദി അറിയിച്ചത്. ഹംഗറിയുടെ സഹായം സിറിയയെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യമര്‍ഹിക്കുന്നതായിരുന്നുവെന്നും തകര്‍ക്കപ്പെട്ട ദേവാലയങ്ങളും, സ്കൂളുകളും പുനര്‍നിര്‍മ്മിക്കുവാനുള്ള ശ്രമത്തിലാണ് തങ്ങളെന്നും അറിയിച്ചു. കുടുംബങ്ങളുടെ വിശ്വാസവും, അവരെ ജന്മദേശത്ത് നിലനിര്‍ത്തുവാന്‍ സഹായിക്കുക എന്നതുമാണ് ഏറ്റവും വലിയ വെല്ലുവിളി എന്നുപറഞ്ഞ മെത്രാന്‍, തങ്ങളുടെ പുതിയ പദ്ധതികള്‍ ആരംഭിക്കുന്നതിനായി കൂടുതല്‍ സഹായം അഭ്യര്‍ത്ഥിച്ചു. പദ്ധതികളുടെ ഇതുവരെയുള്ള പുരോഗതി വിലയിരുത്തുന്നതിനും, സിറിയുടെ ഇപ്പോഴത്തെ അവസ്ഥ എന്തെന്നറിയുന്നതിനുമായി ബിഷപ്പ് നല്‍ബന്ദിയാനുമായി കൂടിക്കാഴ്ച നടത്തിയതായി മതപീഡനത്തിനിരയാകുന്ന ക്രൈസ്തവരെ സഹായിക്കുവാന്‍ ചുമതലപ്പെട്ട ഹംഗറിയുടെ സ്റ്റേറ്റ് സെക്രട്ടറിയും, ഹംഗറി ഹെല്‍പ്സ് പദ്ധതിയുടെ അമരക്കാരനുമായ ട്രിസ്റ്റാന്‍ അസ്ബേജ് പറഞ്ഞു. അഞ്ചുവര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഹംഗറിയുടെ മാനുഷിക സഹായ പദ്ധതി ആരംഭിച്ചത്. ഇതുവരെ 50 രാജ്യങ്ങളിലായി അഞ്ചുലക്ഷത്തിലധികം ആളുകളെ സഹായിക്കുവാന്‍ ഈ പദ്ധതികൊണ്ട് സാധിച്ചുവെന്നും അസ്ബേജ് പറഞ്ഞു. മധ്യപൂര്‍വ്വേഷ്യയിലെ ക്രൈസ്തവര്‍ എപ്പോഴും തങ്ങളുടെ പരിഗണനയിലുണ്ടെങ്കിലും നിലവില്‍ യുദ്ധത്തിനിരയായി കൊണ്ടിരിക്കുന്ന യുക്രൈന്‍ ജനതയിലാണ് തങ്ങള്‍ ശ്രദ്ധ പതിപ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവരുടെ അതിജീവനത്തിന് ദശലക്ഷകണക്കിന് തുക ചെലവഴിക്കുന്ന രാഷ്ട്രമാണ് ഹംഗറി. സിറിയന്‍ ആഭ്യന്തരയുദ്ധത്തെ തുടര്‍ന്നു രണ്ടായിരത്തോളം കുടുംബങ്ങളില്‍ ഓരോ അംഗങ്ങള്‍ വീതം നഷ്ടപ്പെടുകയും, എണ്ണൂറോളം കുടുംബങ്ങളിലെ ഓരോ അംഗങ്ങള്‍ വീതം കാണാതാകപ്പെടുകയും ചെയ്തിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ ‘എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ്' നിരവധി സഹായ പദ്ധതികളുമായി സിറിയയില്‍ സജീവമാണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FFCrofAvok20Z7NjnNYbwg}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-04-01-12:40:01.jpg
Keywords: ഹംഗ

18632
Category: 1
Sub Category:
Heading: അനേകം സംശയങ്ങള്‍ക്കുള്ള ഉത്തരവുമായി പ്രവാചകശബ്ദം ഒരുക്കുന്ന ഓണ്‍ലൈന്‍ പഠനപരമ്പരയുടെ 26ാമത്തെ ക്ലാസ് ശനിയാഴ്ച (ഏപ്രില്‍ 2)
Content: തിരുസഭ പ്രബോധനങ്ങള്‍ വളരെ ആഴത്തിലും ലളിതവുമായ വിധത്തില്‍ പഠിപ്പിക്കുന്ന പ്രവാചകശബ്ദം ഒരുക്കുന്ന രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ഓണ്‍ലൈന്‍ പഠനപരമ്പയുടെ ഇരുപത്തിയാറാമത്തെ ക്ലാസ് ശനിയാഴ്ച (നാളെ ഏപ്രില്‍ 2 ശനിയാഴ്ച) നടക്കും. കത്തോലിക്ക സഭയിലെ ദൈവശാസ്ത്രജ്ഞനും പാലക്കാട് രൂപതയുടെ സെന്റർ ഫോർ ഇന്റഗ്രൽ ഫോർമേഷന്റെ ഡയറക്ടറുമായ റവ. ഫാ. ഡോ. അരുൺ കലമറ്റത്തിലാണ് പഠനപരമ്പര പതിവുപോലെ നയിക്കുന്നത്. ക്ലാസിന്റെ ഇരുപത്തിയാറാം ഭാഗം ശനിയാഴ്ച ഇന്ത്യന്‍ സമയം വൈകീട്ട് 6 മണി മുതല്‍ 7 മണി വരെ ZOOM പ്ലാറ്റ്ഫോമിലൂടെയാണ് നടക്കുക. മെത്രാന്മാരുടെ ഭരണകര്‍ത്തവ്യത്തെ കുറിച്ച് തിരുസഭ എന്താണ് പഠിപ്പിക്കുന്നത്? എങ്ങനെയാണ് അവര്‍ തങ്ങളുടെ അധികാരം വിനിയോഗിക്കുന്നത്? ഏതൊക്കെ മേഖലകളിലാണ് മെത്രാന്‍മാര്‍ക്ക് അധികാരമുള്ളത്? മെത്രാന്‍മാര്‍ മാര്‍പാപ്പയുടെ വികാരിമാരാണോ? തുടങ്ങീ വിവിധങ്ങളായ ചോദ്യങ്ങള്‍ക്കുള്ള ഉത്തരവും സമഗ്രമായ തിരുസഭ പ്രബോധനങ്ങളും ക്ലാസില്‍ പങ്കുവെയ്ക്കപ്പെടും. ഓരോരുത്തരുടെയും സംശയനിവാരണത്തിനും ക്ലാസില്‍ പ്രത്യേക അവസരമുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി വൈദികരും സന്യസ്തരും മതാധ്യാപകരും അല്‍മായരും ഉള്‍പ്പെടെ നിരവധി പേരാണ് ക്ലാസില്‍ പങ്കുചേര്‍ന്നുക്കൊണ്ടിരിക്കുന്നത്. ക്ലാസിന് ഒരുക്കമായി ഇന്ത്യന്‍ സമയം വൈകീട്ട് 5.30നു ജപമാല ആരംഭിക്കും. ➧ ക്ലാസ് തീയതി: ഏപ്രില്‍ 02, ശനിയാഴ്ച ➧ സമയം: വൈകീട്ട് 6PM-7PM (ഇന്ത്യന്‍ സമയം) ➧ #{black->none->b->ZOOM LINK: }# {{ https://us02web.zoom.us/j/8641730546?pwd=V1ZjdUtjQ2hNNk1aTWI1UC9icmhYdz09 -> https://us02web.zoom.us/j/8641730546?pwd=V1ZjdUtjQ2hNNk1aTWI1UC9icmhYdz09}} ➧ Meeting ID: 864 173 0546 ➧ Passcode: 3040 {{ രണ്ടാം വത്തിക്കാൻ കൗൺസില്‍ പഠനപരമ്പരയ്ക്കായുള്ള വാട്സാപ്പ് ഗ്രൂപ്പില്‍ ഇതുവരെ അംഗമാകാത്തവര്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/CCVq7Zi7NLRAsn6hJzQmOl}}
Image: /content_image/News/News-2022-04-01-14:23:37.jpg
Keywords: രണ്ടാം വത്തി

18633
Category: 11
Sub Category:
Heading: ഒമാനിന്റെ ചരിത്രത്തിലാദ്യമായി തിരുപ്പട്ട സ്വീകരണം
Content: മസ്കറ്റ്: പടിഞ്ഞാറേ ഏഷ്യയിലെ ഇസ്ലാമിക ഭൂരിപക്ഷ രാഷ്ട്രമായ ഒമാന്റെ ചരിത്രത്തില്‍ ഇതാദ്യമായി പൗരോഹിത്യ പട്ട സ്വീകരണം. സലേഷ്യന്‍ സമൂഹത്തിന്റെ ബാംഗ്ലൂര്‍ പ്രോവിന്‍സ് അംഗമായ ഫാ. ഡിക്സന്‍ യൂജിനാണ് സതേണ്‍ അറേബ്യന്‍ അപ്പസ്തോലിക വികാരിയും, നോര്‍തേണ്‍ അറേബ്യയുടെ അപ്പസ്തോലിക അഡ്മിനിസ്ട്രേറ്ററുമായ ബിഷപ്പ് പോള്‍ ഹിൻഡറിൽ നിന്ന് തിരുപ്പട്ടം സ്വീകരിച്ചത്. ഒമാനില്‍ ജനിച്ചു വളര്‍ന്ന വ്യക്തിയാണ് ഫാ. ഡിക്സന്‍. കൊറോണ പകര്‍ച്ചവ്യാധിയെ തുടര്‍ന്നുള്ള പരിമിതികള്‍ ഉണ്ടായിരുന്നുവെങ്കിലും തിരുപ്പട്ട സ്വീകരണ ചടങ്ങ് വളരെ മനോഹരമായിരുന്നുവെന്ന് ബിഷപ്പ് സ്മരിച്ചു. തിരുപ്പട്ടം സ്വീകരിച്ച ഫാ. ഡിക്സന്‍ പള്ളിയിലെ അള്‍ത്താര ബാലനായിരുന്നുവെന്നും, ഇവിടത്തെ സ്കൂളില്‍ പഠിച്ച ശേഷമാണ് സലേഷ്യന്‍ സഭയില്‍ അദ്ദേഹം ചേര്‍ന്നതെന്നും ബിഷപ്പ് പറഞ്ഞു. ഇടവകയുടെ ചൈതന്യവും, സമൃദ്ധിയുമാണ് ഫാ. ഡിക്സനെ പ്രാര്‍ത്ഥനയിലും ഉപവിയിലും ജീവിക്കുവാനും, ആവശ്യമുള്ളവരോട് ശ്രദ്ധയും കരുണയും കാണിക്കുവാനും പ്രാപ്തനാക്കിയതെന്ന്‍ പറഞ്ഞ മെത്രാന്‍, മറ്റ് ചെറുപ്പക്കാരുമായി വര്‍ഷങ്ങളായി അദ്ദേഹം വളര്‍ത്തിയെടുത്ത ബന്ധം സമര്‍പ്പിത ജീവിതം ആഗ്രഹിക്കുന്ന ആണ്‍കുട്ടികള്‍ക്കും, പെണ്‍കുട്ടികള്‍ക്കും ഒരു മാതൃകയാവുമെന്നും കൂട്ടിച്ചേര്‍ത്തു. ഇന്ത്യ, ഫിലിപ്പീന്‍സ്, യൂറോപ്പ്, അമേരിക്ക, ആഫ്രിക്ക തുടങ്ങിയ മേഖലകളില്‍ നിന്നുള്ള പ്രവാസികള്‍ ഉള്‍പ്പെടുന്ന ഒമാനിലെ പ്രവാസി സഭ ശക്തമായ സാമുദായിക ബോധവും, ആത്മീയതയുമുള്ള സഭയാണെന്നു ബിഷപ്പ് ഹിന്‍ഡര്‍ ഓർമ്മിപ്പിച്ചു. അജപാലക പ്രവര്‍ത്തനങ്ങളില്‍ ഓരോരുത്തരുടേയും ആവശ്യങ്ങള്‍ മാനിക്കുകയെന്നതാണ് ഗള്‍ഫ് സഭ നേരിടുന്ന പ്രധാന വെല്ലുവിളിയെന്ന് മെത്രാന്‍ ചൂണ്ടിക്കാട്ടി. മസ്കറ്റിലെ രണ്ട് ഇടവകകള്‍ക്ക് പുറമേ, ‘യു.എ.ഇ’യോട് അതിര്‍ത്തി പങ്കിടുന്ന മേഖലയിലും, മസ്കറ്റില്‍ നിന്നും ആയിരം കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന സലാലയിലുമായി രണ്ടു കത്തോലിക്കാ ഇടവകകള്‍ കൂടി ഒമാനിലുണ്ടെന്നും ഇവക്ക് രണ്ടിനുമായി ഒരു പുരോഹിതന്‍ മാത്രമാണ് ഉള്ളതെന്നും, ഈ ഇടവകാംഗങ്ങളില്‍ ആരും തന്നെ ഒമാന്‍ പൗരന്‍മാരല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരുപ്പട്ട സ്വീകരണത്തിനും കുട്ടികളുടെ വിശ്വാസ സ്ഥിരീകരണത്തിനും പുറമേ, ഒമാനിലെ വൈദികരുടെ കൂടിക്കാഴ്ചക്കും കഴിഞ്ഞ വാരാന്ത്യത്തില്‍ മസ്കറ്റ് സാക്ഷ്യം വഹിച്ചു.
Image: /content_image/News/News-2022-04-01-18:16:20.jpg
Keywords: ഗൾഫ

18634
Category: 1
Sub Category:
Heading: നിലപാട് ഖേദകരം: എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് ഫ്രാൻസിസ് പാപ്പയുടെ കത്ത്
Content: വത്തിക്കാൻ സിറ്റി: സീറോ മലബാർ സഭാസിനഡ് നിശ്ചയിച്ച ഏകീകൃത കുർബാനക്രമം നടപ്പിലാക്കാത്ത എറണാകുളം-അങ്കമാലി അതി രൂപതയുടെ നടപടിയില്‍ ഖേദം പ്രകടിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പ. മേജർ ആർച്ച്ബിഷപ്പ്, മേജർ ആർച്ച്ബിഷപ്പിന്റെ വികാരി, എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികർ, സന്യസ്തർ, അൽമായ വിശ്വാസികൾ എന്നിവർക്കായി മാർപാപ്പ എഴുതിയ കത്ത് ഇന്നലെ പരസ്യപ്പെടുത്തിയത്. "ഏകീകൃത വിശുദ്ധ കുർബാന നടപ്പിലാക്കാൻ തെരഞ്ഞെടുക്കപ്പെട്ട തീയതിയായ 2021 നവംബർ 28 മുതൽ സിനഡിന്റെ തീരുമാനം നടപ്പിൽ വരുത്താൻ 34 രൂപതകൾ തീരുമാനിച്ചിരുന്നു. നിങ്ങളുടെ കാര്യത്തിൽ ഇതുണ്ടായില്ലെന്നതു ഖേദകരമാണ്. പകരം സീറോമലബാർ സഭയിലെ മറ്റുള്ളവരിൽനിന്ന് ഒറ്റപ്പെട്ട്, പ്രത്യേക ആരാധനക്രമരീതി തുടരാൻ തീരുമാനിച്ചു". ക്രൈസ്തവവിശ്വാസികൾ എന്ന നിലയിൽ, നമ്മുടെ പെരുമാറ്റം, വിയോജിപ്പു പ്രകടിപ്പിക്കുന്നുവെന്നും പാപ്പ കത്തില്‍ കുറിച്ചു. "വൈഷമ്യം നിറഞ്ഞതും വേദനാജനകവുമായ ഒരു ചുവടുവയ്ക്കാൻ ഞാൻ നിങ്ങളോടു ആവശ്യപ്പെടുകയാണ് എന്നു ഞാൻ തിരിച്ചറിയുന്നു; എന്നാൽ കർത്താവിന്റെ സ്വരം ശ്രവി ക്കാനും മാർപാപ്പയുടെ ഉപദേശത്തിലും അഭ്യർഥനയിലും വിശ്വാസമർപ്പിക്കാനും തയ്യാറുള്ള പുരോഹിതരുടെയും അൽമായ വിശ്വാസികളുടെയും മാതൃക ഞാൻ നിങ്ങളിൽ കാണുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഇതു സീറോമലബാർ സഭയുടെ നൂറ്റാണ്ടുകളിലൂടെ പ്രകടമായിട്ടുള്ള വ്യതിരിക്ത സ്വഭാവസവിശേഷതയാണ്". സിനഡ് നിശ്ചയിച്ച പ്രകാരം, വിശുദ്ധ കുർബാനയാഘോഷത്തിന്റെ രൂപം എങ്ങനെയാകണമെന്ന സിനഡിന്റെ തീരുമാനം 2022 ഈസ്റ്ററിനു മുന്പായി താമസംവിനാ നടപ്പാക്കാൻ പിതൃനിർവിശേഷമായി ഉദ്ബോധിപ്പിക്കുന്നുവെന്നും പാപ്പ കത്തില്‍ കുറിച്ചു.
Image: /content_image/News/News-2022-04-02-11:33:11.jpg
Keywords: പാപ്പ

18635
Category: 1
Sub Category:
Heading: വിശുദ്ധ പൗലോസ് ശ്ലീഹാ സുവിശേഷ വിത്ത് വിതച്ച മാള്‍ട്ടയില്‍ പാപ്പയുടെ സന്ദര്‍ശനം ഇന്ന് ആരംഭിക്കും
Content: റോം: വത്തിക്കാന് സമീപത്ത് സ്ഥിതിചെയ്യുന്ന രാജ്യമായ മാൾട്ടയിൽ ഫ്രാൻസിസ് മാർപാപ്പയുടെ രണ്ടു ദിവസം നീണ്ടുനില്‍ക്കുന്ന സന്ദര്‍ശനം ഇന്ന് ആരംഭിക്കും. ഔദ്യോഗിക കണക്കുകൾ പ്രകാരം മാൾട്ടയുടെ ജനസംഖ്യയുടെ 85 ശതമാനവും കത്തോലിക്കരാണ്. ആദിമ നൂറ്റാണ്ടിൽ തന്നെ ക്രൈസ്തവ വിശ്വാസം എത്തിയ രാജ്യമായതിനാൽ, ഫ്രാൻസിസ് മാർപാപ്പയുടെ സന്ദർശനം രാജ്യത്തെ ജനങ്ങളെ തങ്ങളുടെ പ്രാചീന വേരുകളെ പറ്റി ചിന്തിക്കാൻ പ്രേരിപ്പിക്കുമെന്ന് സെന്റ് പോൾ ബസിലിക്കയുടെ ചുമതലയുള്ള ഫാ. ജോസഫ് മിസി വത്തിക്കാൻ ന്യൂസിനോട് പറഞ്ഞു. വിജാതിയരുടെ അപ്പസ്തോലനായ വിശുദ്ധ പൗലോസ് റോമിലേക്ക് യാത്ര ചെയ്യുന്നതിനിടയിൽ കൊടുങ്കാറ്റിൽ അകപ്പെട്ട് മാൾട്ടയിൽ എത്തിച്ചേർന്ന സംഭവം അപ്പസ്തോലന്മാരുടെ പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. അവിടുത്തെ ജനങ്ങൾ പൗലോസിനോടും, കൂടെയുള്ളവരോടും അസാധാരണമായ ആതിധേയത്വ മര്യാദ കാണിച്ചുവെന്നും വിശുദ്ധ ഗ്രന്ഥത്തിൽ പറയുന്നു. 'അവർ തങ്ങളോട് അസാധാരണമായ കരുണ കാണിച്ചു' എന്നതാണ് ഫ്രാൻസിസ് മാർപാപ്പയുടെ മാൾട്ടാ സന്ദർശനത്തിന്റെ ആപ്തവാക്യം. ദ്വീപിലെ പ്രമാണിയായ പുബ്‌ളിയൂസിന്റെ പിതാവിനും, മറ്റ് രോഗികൾക്കും പൗലോസ് രോഗസൗഖ്യം നൽകിയത് വളരെ സുപ്രധാനമായ ഒരു സംഭവമായിരുന്നുവെന്ന് ഫാ. മിസി സ്മരിച്ചു. അവിടെവച്ച് വിശുദ്ധ പൗലോസ് സുവിശേഷം പ്രസംഗിക്കുകയും, ആദ്യത്തെ വിശുദ്ധ കുർബാന അർപ്പിക്കുകയും, നിരവധി പേർക്ക് ജ്ഞാനസ്നാനം നൽകുകയും ചെയ്തു. ഇതിൽ റോമൻ ഗവർണർ പുബ്‌ളിയൂസും ഉൾപ്പെടുന്നു. അദ്ദേഹം പിന്നീട് ദ്വീപിലെ ആദ്യത്തെ മെത്രാനായി. അന്ന് വിശുദ്ധ പൗലോസ് ക്രൈസ്തവവിശ്വാസത്തിലേക്ക് കൊണ്ടുവന്ന ചെറിയ സമൂഹം പിന്നീട് ഒരു വലിയ സമൂഹം ആയി മാറുകയായിരിന്നു. വിശുദ്ധ പൗലോസ് മൂന്നുമാസ കാലത്തോളം താമസിച്ചു എന്ന് കരുതപ്പെടുന്ന സ്ഥലത്ത് ഇപ്പോൾ വിശുദ്ധന്റെ പേരിൽ ഒരു ഗ്രോട്ടോ ഉണ്ട്. ഇതിന്റെ മേൽനോട്ട ചുമതല ഫാ. ജോസഫ് മിസിക്കാണ്. നേരത്തെ ജോൺ പോൾ രണ്ടാമൻ മാർപാപ്പയും, ബെനഡിക്റ്റ് പതിനാറാമൻ മാർപാപ്പയും ഗ്രോട്ടോ സന്ദർശിക്കാൻ എത്തിയിരുന്നുവെന്നും, ഇപ്പോൾ ഫ്രാൻസിസ് പാപ്പ കൂടി ഗ്രോട്ടോയിൽ സന്ദർശനം നടത്തുന്നത് അതിന്റെ പ്രത്യേകതയിലേക്കാണ് വിരൽചൂണ്ടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫ്രാൻസിസ് മാർപാപ്പ രാജ്യത്ത് നൽകുന്ന സന്ദേശങ്ങൾ ഹൃദയത്തിൽ സ്വീകരിക്കാൻ തയ്യാറാകണമെന്ന് ഫാ. മിസി വിശ്വാസി സമൂഹത്തോട് ആഹ്വാനം ചെയ്തു. ഇന്ന്‍ ഏപ്രിൽ രണ്ട് പ്രാദേശിക സമയം രാവിലെ 10.00ന് (ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30) മാൾട്ട അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഫ്രാൻസിസ് പാപ്പയ്ക്കു സ്വീകരണം നല്‍കും. വലെറ്റ, റാബാറ്റ്, ഫ്‌ളോറിയാന അടക്കമുള്ള നഗരങ്ങള്‍ പാപ്പ സന്ദര്‍ശിക്കും. മാൾട്ടീസ് പ്രസിഡന്റ് ജോർജ് വെൽ, പ്രധാനമന്ത്രി റോബർട്ട് അബെല എന്നിവരുമായുള്ള കൂടിക്കാഴ്ചയും നടക്കും. 2010ൽ ബെനഡിക്ട് പതിനാറാമൻ പാപ്പ മാള്‍ട്ട സന്ദര്‍ശിച്ചിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-04-02-12:10:18.jpg
Keywords: മാള്‍ട്ട

18636
Category: 11
Sub Category:
Heading: സ്വർഗ്ഗീയ പിതാവിന്റെ സന്നിധിയിൽ അജ്നയ്ക്കു ഇന്ന് 28ാം പിറന്നാള്‍: അനുസ്മരണ ബലിയും പ്രാര്‍ത്ഥനയുമായി ജീസസ് യൂത്ത്
Content: കൊച്ചി: കാൻസറിനോട് അഞ്ചു വർഷങ്ങൾ നീണ്ട സഹന പോരാട്ടം ക്രിസ്തുവിലുള്ള അടിയുറച്ച പ്രത്യാശയോടെ ദിവ്യകാരുണ്യത്തോട് ചേർന്ന് വിശ്വാസ പ്രഘോഷണമാക്കി മാറ്റി നിത്യസമ്മാനത്തിന് വിളിക്കപ്പെട്ട അജ്നക്ക് ഇന്ന് 28 വയസ്സ്. നിത്യതയിൽ വിശ്രമിക്കുന്ന അജ്നയുടെ അനുസ്മരണാർത്ഥം ഇന്ന് പ്രത്യേക പ്രാർത്ഥനയും ബലിയർപ്പണവും നടത്തും. സെന്റ് റാഫേൽ ദേവാലയത്തിലെ അജ്നയുടെ കല്ലറയിൽ ഉച്ചകഴിഞ്ഞ് 3.00 മണിക്കു ഒപ്പീസ് ചൊല്ലി പ്രാർത്ഥിക്കും. അജ്നയുടെ ഇടവക ദേവാലയമായ വൈറ്റില സെന്റ് പാട്രിക് ദേവാലയത്തിൽ വൈകീട്ട് 4 മണിക്ക് വിശുദ്ധ കുർബാന അർപ്പിക്കപ്പെടും. ജീസസ് യൂത്ത് പ്രവർത്തകരും വിശ്വാസികളും ഇതിൽ ഭാഗഭാക്കാകും. മുഴുവൻ ശുശ്രൂഷകളും ജീസസ് യൂത്ത് ഇന്റർനാഷ്ണൽ യൂറ്റൂബ് പേജിലൂടെ തൽസമയം സംപ്രേഷണം ചെയ്യുമെന്ന് നേതൃത്വം അറിയിച്ചു. ബിരുദാനന്തര ബിരുദം മികച്ച മാർക്കോടെ പാസായ അജ്ന, തേവര എസ്.എച്ച് കോളജിലെ കോമേഴ്‌സ് ഡിപ്പാർട്ടുമെന്റിൽ അസിസ്റ്റന്റ് പ്രൊഫസറായി ഉദ്യോഗം ലഭിച്ച നാളുകളിലാണ് കാന്‍സര്‍ സ്ഥിരീകരിക്കുന്നത്. അർബുദം കണ്ണും, കാതും, കരളും, വായും, താടിയെല്ലും കാർന്നെടുത്തപ്പോഴും ദിവ്യകാരുണ്യ നാഥനെ മഹത്വപ്പെടുത്തി അടിയുറച്ച ക്രിസ്തു വിശ്വാസവുമായി അവള്‍ മുന്നോട്ട് പോകുകയായിരിന്നു. അസഹനീയമായ വേദനകളുടെ നടുവിലും കണ്ണിന്റെ കാഴ്ചയും കാതിന്റെ കേൾവിയും മുഖകാന്തിയും കാൻസർ കാര്‍ന്ന് വിഴുങ്ങിയപ്പോഴും സംസാരശേഷി നഷ്ട്ടപ്പെട്ടപ്പോഴും അവളിലെ പുഞ്ചിരി മാഞ്ഞിരിന്നില്ല. രോഗാവസ്ഥയില്‍ നൽകാനായി കൊണ്ടുവരുന്ന തിരുവോസ്തിക്കു മുൻപിൽ ഒരു മണിക്കൂറോളം സമയം മനസ്സുകൊണ്ട് സ്തുതി ആരാധന അർപ്പിച്ച ശേഷം മാത്രമാണ് അവൾ ഈശോയെ സ്വീകരിച്ചിരുന്നത്. അവസാന സമയങ്ങളിൽ തിരുവോസ്തി സ്വീകരിക്കാൻ അധരങ്ങൾ കൊണ്ട് സാധ്യമാകാതിരുന്നപ്പോൾ പോലും തിരുവോസ്തി വെള്ളത്തിൽ അലിയിച്ച് ഭക്ഷണം നൽകാൻ വയറു തുളച്ചിട്ടിരുന്ന ട്യൂബിലൂടെ ഉൾക്കൊണ്ടിരിന്നു. ഏകദേശം ഏഴ് മാസത്തോളം ഇപ്രകാരമായിരുന്നു ഈ യുവതിയുടെ ദിവ്യകാരുണ്യ സ്വീകരണം. ഇക്കഴിഞ്ഞ ജനുവരി 21 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് കൃത്യം മൂന്നുമണിക്കാണ് രോഗിലേപനവും ദിവ്യകാരുണ്യഈശോയെയും സ്വീകരിച്ച് അജ്ന നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FFCrofAvok20Z7NjnNYbwg}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-04-02-13:38:49.jpg
Keywords: അജ്ന

18637
Category: 11
Sub Category:
Heading: അനിശ്ചിതത്വത്തിന്റെ നാളുകളില്‍ യൗസേപ്പിതാവിന്റെ മാധ്യസ്ഥം തേടി റാലിയുമായി സ്പാനിഷ് യുവജനസംഘടന
Content: മാഡ്രിഡ്: തൊഴിലാളികളുടെ മധ്യസ്ഥനായ യൗസേപ്പിതാവിന്റെ തിരുനാൾ ദിനമായ മെയ് ഒന്നാം തീയതി വിശുദ്ധന്റെ മാധ്യസ്ഥം തേടി പ്രത്യേക റാലിയുമായി സെന്റ് ജോസഫ് യൂത്ത് എന്ന സ്പാനിഷ് യുവജന സംഘടന. രാഷ്ട്രീയ, സാമൂഹിക, ആരോഗ്യ മേഖലകളിലെ പുരോഗതിക്കുവേണ്ടി അവർ മാധ്യസ്ഥം തേടും. തെരേസ നഗരത്തിന് സമീപത്ത് സ്ഥിതി ചെയ്യുന്ന ഇമ്മാക്കുലേറ്റ് ഹേർട്ട് ഓഫ് മേരി സ്കൂളിൽ നടക്കുന്ന റാലിയുടെ ആപ്തവാക്യം 'ബീയിങ് അനദർ ജോസഫ് ഫോർ മേരി' എന്നാണ്. ലോകം അനിശ്ചിതത്വത്തിലൂടെ കൂടെ കടന്നു പോകുമ്പോൾ വിശുദ്ധ യൗസേപ്പിതാവിലേയ്ക്ക് തിരിയാനുളള കത്തോലിക്കാസഭ നല്കുന്ന ആഹ്വാനം ശ്രവിക്കണമെന്ന് യുവജന സംഘടന ജനങ്ങളോട് ആവശ്യപ്പെട്ടു. റാലിയുടെ ഭാഗമായി സംഘടനയുടെ സന്നദ്ധ പ്രവർത്തനങ്ങൾക്കും, മിഷ്ണറി പ്രവർത്തനങ്ങൾക്കും വിശുദ്ധനോട് മാധ്യസ്ഥം തേടും. ദൈവത്തോടുള്ള സ്നേഹത്തെപ്രതിയും, സഭയോടുള്ള സ്നേഹത്തെപ്രതിയും തങ്ങൾ ചെയ്യുന്ന സന്നദ്ധ പ്രവർത്തനങ്ങളും, മിഷ്ണറി പ്രവർത്തനങ്ങളും വിശുദ്ധന്റെ പാദത്തിന്റെ കീഴിൽ സമർപ്പിക്കുകയാണെന്ന് സംഘടന പ്രസ്താവിച്ചു. ഭവനരഹിതരായവരെ സഹായിക്കാൻ വേണ്ടി സംഘടന ആരംഭിച്ച സെന്റ് ജോസഫ്സ് ഹോം പദ്ധതി സാമ്പത്തിക പ്രതിസന്ധിയെ തുടർന്നു മുന്നോട്ടുകൊണ്ടുപോകാൻ ബുദ്ധിമുട്ടുന്നതിലുള്ള വേദന യുവജനങ്ങൾ പങ്കുവെച്ചു. റാലി നടക്കുന്ന ദിവസം കുട്ടികളുടെ ഇടയിൽ യൗസേപ്പിതാവിനോടും, പരിശുദ്ധ കന്യകാമറിയത്തോടുമുള്ള ഭക്തി സുദൃഢമാക്കാൻ വേണ്ടി മറ്റ് ചില പരിപാടികളും സെന്റ് ജോസഫ് യൂത്ത് പദ്ധതിയിടുന്നുണ്ട്. ഇതിൽ പങ്കെടുക്കുന്നവർക്ക് സ്വർഗ്ഗീയ അനുഗ്രഹം ലഭിക്കുമെന്ന പ്രതീക്ഷയും അവർ പങ്കുവച്ചു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-04-02-14:54:20.jpg
Keywords: യൗസേ

18638
Category: 1
Sub Category:
Heading: വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ ഈ ലോകത്തോട് വിടപറഞ്ഞിട്ട് ഇന്നേക്ക് പതിനേഴ് വർഷം
Content: വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ ഈ ലോകത്തോട് വിടപറഞ്ഞിട്ട് ഇന്ന് പതിനേഴ് വർഷം തികയുകയാണ്. "പിതാവിന്റെ ഭവനത്തിലേക്ക് പോകുവാൻ എന്നെ അനുവദിക്കൂ" എന്ന് പോളണ്ട് ഭാഷയിൽ ഉരുവിട്ടതിനുശേഷമായിരുന്നു മാർപാപ്പയുടെ വേർപാട്. ജോൺ പോൾ ഒന്നാമൻ മാർപാപ്പയുടെ വിയോഗത്തോടെ സഭയിൽ ഉടലെടുത്ത അനാഥത്വം മാറ്റാൻ ദൈവം കനിഞ്ഞു നല്കിയ വ്യക്തിയാണ് രണ്ടുനൂറ്റുണ്ടുകളുടെ മധ്യത്തിൽ മാർപാപ്പയായിരിക്കാൻ ഭാഗ്യം ലഭിച്ച പോളണ്ടുകാരനായ കരോൾ വോയ്റ്റീല എന്ന ജോൺ പോൾ രണ്ടാമൻ മാർപാപ്പ. "എന്റെ ഇറ്റാലിയനിൽ കുറവുകളുണ്ട്, നിങ്ങൾ എന്നെ തിരുത്തുക" എന്ന് പറഞ്ഞുകൊണ്ട് തന്റെ പ്രഥമ കൂടിക്കാഴ്ചയിൽ തന്നെ അദ്ദേഹം ഇറ്റലിക്കാരുടെ ഹൃദയത്തിൽ ഇടം നേടി. നീണ്ട ഇരുപത്തിയെട്ട് വർഷക്കാലത്തെ തന്റെ ഭരണകാലത്ത് കത്തോലിക്കാവിശ്വാസികളെ രണ്ടായിരാം ജൂബിലിവർഷത്തിലൂടെ പുതിയ നൂറ്റാണ്ടിലേക്ക് കൈപിടിച്ച് നടത്തിയത് അദ്ദേഹമാണ്. "ഭയപ്പെടേണ്ടതില്ല.. ക്രിസ്തുവിനായി നിങ്ങളുടെ വാതിലുകൾ വിശാലമായി തുറന്നിടുക" എന്ന് പറഞ്ഞ് വത്തിക്കാൻ ചത്വരത്തിൽ സമ്മേളിച്ച വിശ്വാസികളെ ധൈര്യപ്പെടുത്തിയ വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ എളിമകൊണ്ടും ജീവിതലാളിത്യം കൊണ്ടും സൗഹൃദങ്ങൾകൊണ്ടും എല്ലാവരുടെയും പ്രിയപ്പെട്ടവനായി. അദ്ദേഹം, ലോകയുവജനസമ്മേളനത്തിൽ യുവാക്കൾക്കൊപ്പം നൃത്തം ചെയ്തതിന്റെയും, വത്തിക്കാനിൽ വി. മദർ തെരേസയെ സ്വീകരിച്ചപ്പോൾ സ്നേഹചുംബനം നൽകിയതിൻറെയും ചിത്രങ്ങൾ ഇന്നും ആയിരങ്ങളുടെ ഹൃദയങ്ങളിൽ ഒളിമങ്ങാതെ നിൽക്കുന്നു. സഭയുടെ സന്ദേശങ്ങളെ ലോകത്തെ അറിയിക്കാൻ സാമൂഹ്യമാധ്യമങ്ങളെ ഫലവത്തായി ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയെ വളരെ പ്രാധാന്യത്തോടെ ഉത്ബോധിപ്പിച്ചിരുന്ന വ്യക്തിയായിരുന്നു വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ. 2005 മാർച്ച് മുപ്പതാം തീയതി, മരണത്തിന് മൂന്ന് ദിവസം മുൻപ്, രോഗാസ്വസ്ഥകൾ സമ്മാനിച്ച കഠിനമായ വേദനകൾ ഉളളിലൊതുക്കി, വത്തിക്കാൻ ചത്വരത്തിൽ കൂടിയ വിശ്വാസികളെ അദ്ദേഹം ആശീർവ്വദിച്ച കാഴ്ച ലോകത്തിന് മുഴുവൻ ഹൃദയഭേദകമായിരുന്നു. 1920 മെയ് 18 ന് പോളണ്ടിൽ ജനിച്ച ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ 2005 ഏപ്രിൽ രണ്ടാം തീയതിയാണ് എല്ലാവരെയും കണ്ണീരിലാഴ്ത്തി ഈ ലോകത്തോട് വിടപറഞ്ഞത്. വത്തിക്കാനിലെ വി.പത്രോസിൻറെ ചത്വരത്തിൽ പൊതുദർശനത്തിനു വച്ച അദ്ദേഹത്തിൻറെ ഭൗതികശരീരം കാണുവാൻ ‘എത്രയും വേഗം അദ്ദേഹത്തെ വിശുദ്ധനാക്കണം’ എന്നെഴുതിയ പോസ്റ്ററുകളുമായി അനേകായിരങ്ങൾ കിലോമീറ്ററുകളോളം ക്യൂ നിന്നു. ഈ ക്യൂവിൽ സ്ഥാനം പിടിക്കാനായി തലേദിവസംതന്നെ റോമൻ തെരുവുകളിൽ കിടന്നുറങ്ങിയ യുവാക്കൾക്ക് ഒരേയൊരു ആഗ്രഹം മാത്രമേ ഉണ്ടായിരിന്നുളളു, എത്ര കഷ്ടപ്പാട് സഹിച്ചാണെങ്ങിലും തങ്ങൾ നെഞ്ചിലേറ്റിയ ആ വലിയ മുക്കുവനെ, തങ്ങളോടൊപ്പം ലോകയുവജനസമ്മേളനങ്ങളിൽ നൃത്തം ചെയ്ത, പ്രാർത്ഥിച്ച, ഹൃദയത്തെ സ്പർശിക്കുന്ന സന്ദേശങ്ങൾ നല്കിയ തങ്ങളുടെ സ്വന്തം ജോൺ പോൾ രണ്ടാമൻ മാർപാപ്പയെ അവസാനമായി ഒന്നുകൂടി കാണുക, ഒരു addio (good bye) പറയുക. തങ്ങളുടെ പ്രിയപ്പെട്ട പാപ്പായ്ക്ക് വേണ്ടി തെരുവുകളിൽ ജപമാലചൊല്ലി പ്രാർത്ഥിച്ച് രാത്രിചിലവഴിച്ച യുവജനങ്ങൾ ആക്ഷരാർത്ഥത്തിൽ ഞെട്ടിച്ചത് ലോകം മുഴുവനെയാണ്. ജോൺ പോൾ രണ്ടാമൻ മാർപാപ്പയെ ജനങ്ങൾ എത്രമാത്രം സ്നേഹിച്ചിരുന്നു എന്ന് തെളിയിക്കുന്നതായിരുന്നു ആ കാഴ്ചകൾ. 2011 മെയ് ഒന്നാം തീയതി ബനഡിക്ട് പതിനാറാമൻ മാർപാപ്പ അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുകയും 2014 ഏപ്രിൽ 27നു ഫ്രാൻസിസ് മാർപാപ്പ വത്തിക്കാനിൽ വച്ച് വിശുദ്ധരുടെ ഗണത്തിലേക്ക് ഉയർത്തുകയും ചെയ്തു. പതിനാറാം നൂറ്റാണ്ടിൽ മാർപാപ്പയായിരുന്ന അഡ്രിയാൻ പതിനാറാമനുശേഷം ഇറ്റലിയുടെ പുറത്തുനിന്നു തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ മാർപാപ്പയായിരുന്നു വി. ജോൺ പോൾ രണ്ടാമൻ. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-04-02-20:32:28.jpg
Keywords: ജോണ്‍ പോള്‍

18639
Category: 18
Sub Category:
Heading: ഏകീകൃത കുർബാനക്രമം: അഭിപ്രായവ്യത്യാസങ്ങൾ വിട്ടു വീഴ്ചയിലൂടെ പരിഹരിക്കണമെന്ന് കത്തോലിക്ക കോൺഗ്രസ്
Content: കൊച്ചി: ഏകീകൃത കുർബാനക്രമം സംബന്ധിച്ചുള്ള അഭിപ്രായവ്യത്യാസങ്ങൾ വിട്ടു വീഴ്ചയിലൂടെ പരിഹരിച്ച് ഉടൻ സഭയിൽ കൂട്ടായ്മ സാധ്യമാക്കണമെന്ന് കത്തോലി ക്ക കോൺഗ്രസ് ഗ്ലോബൽ സമിതി. ഈസ്റ്ററോടെ ഏകീകൃത കുർബാന എല്ലായിടത്തും നടപ്പിലാക്കണമെന്ന ഫ്രാൻസിസ് മാർപാപ്പയുടെ നിർദേശം സീറോ മലബാർ സഭയുടെ കൂട്ടായ്മയ്ക്കും വളർച്ചയ്ക്കും വേണ്ടിയാണ്. ഏകീകൃത കുർബാനയോടുള്ള എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികരുടെ അഭിപ്രായവ്യത്യാസങ്ങൾ ചർച്ചയിലൂടെ പരിഹരിച്ച് ഐക്യത്തി ലേക്ക് എത്തിക്കാൻ മെത്രാപ്പോലീത്തൻ വികാരി നേതൃത്വം നൽകണം. ഏകീകൃത കു ർബാന നടപ്പിലാക്കാൻ തീർത്തും ബുദ്ധിമുട്ടുള്ള ഇടവകകൾക്ക് താത്കാലിക ഒഴിവ് നൽകുന്നതിന് മേജർ ആർച്ച്ബിഷപ്പിൽനിന്ന് അനുമതി നേടി പ്രതിസന്ധികൾ പരിഹ രിക്കണം. സീറോ മലബാർ സഭ പൊതുസമൂഹത്തിൽ അവഹേളിക്കപ്പെടുന്നതിൽ സമുദായത്തി ന് അതിയായ ഉത്കണ്ഠയുണ്ട്. നോമ്പിന്റെ ചൈതന്യം ഉൾക്കൊണ്ട് ഒരുമിച്ച് മുന്നേറു ന്ന സഭയെ പൊതുസമൂഹത്തിൽ കാണിച്ചുകൊടുക്കാൻ ഈസ്റ്ററോട് കൂടി സാധിക്കു മെന്നും കത്തോലിക്ക കോൺഗ്രസ് വ്യക്തമാക്കി. പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി രാജീവ് കൊച്ചുപറമ്പിൽ, ഭാരവാഹികളായ ഡോ. ജോബി കാക്കശേരി, ഡോ. ജോസ്കുട്ടി ജെ. ഒഴുകയിൽ, തോമസ് പീടികയിൽ, രാജേഷ് ജോൺ, ബേബി നെട്ടനാനി, ടെസി ബിജു, ബെന്നി ആന്റണി തുടങ്ങിയവർ പ്രസംഗിച്ചു.
Image: /content_image/India/India-2022-04-03-06:46:07.jpg
Keywords: ഏകീകൃത