Contents
Displaying 18281-18290 of 25083 results.
Content:
18660
Category: 10
Sub Category:
Heading: ആക്രമണത്തില്‍ ഇരകളാക്കപ്പെടുന്നവരുടെ അടുത്തെത്തി വൈദികർക്ക് പ്രാർത്ഥിക്കാം: പുതിയ തീരുമാനവുമായി ബ്രിട്ടീഷ് പോലീസ്
Content: ലണ്ടന്‍: ബ്രിട്ടനിൽ കുറ്റകൃത്യങ്ങളുടെ ഇരകളാക്കപ്പെടുന്നവരുടെ അടുത്തെത്തി വൈദികർക്ക് പ്രാർത്ഥിക്കാൻ അനുവദിക്കുന്നതു സംബന്ധിച്ച നിർദ്ദേശം ബ്രിട്ടീഷ് പോലീസ് ഔദ്യോഗികമായി പുറത്തിറക്കി. കഴിഞ്ഞവർഷം ഒരു തീവ്രവാദിയുടെ ആക്രമണമേറ്റ് ബ്രിട്ടീഷ് എംപിയായ ഡേവിഡ് അമെസ് മരണത്തെ മുഖാമുഖം കണ്ടു കിടക്കുമ്പോൾ അവിടേക്ക് എത്തിയ വൈദികന് രോഗിലേപനം നൽകാൻ ബ്രിട്ടീഷ് പോലീസ് അനുമതി നൽകാതിരുന്നത് വലിയ വിവാദമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് പഠനത്തിന് ശേഷം പുതിയ തീരുമാനം പോലീസ് വിഭാഗം കൈക്കൊണ്ടിരിക്കുന്നത്. ഇംഗ്ലണ്ടിലും, വെയിൽസിലും കുറ്റകൃത്യങ്ങളുടെ ഇരകളാക്കപ്പെടുന്നവരുടെ മതപരമായ ആവശ്യം നിറവേറ്റാൻ ഉത്തരവ് ഉപകാരപ്രദമാകുമെന്ന് കത്തോലിക്കാ നേതാക്കൾ ആത്മവിശ്വാസം പ്രകടിപ്പിച്ചു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 15നു എസക്സിൽ ജനങ്ങളുമായി സമ്പർക്കത്തിൽ ഏർപ്പെട്ടിരുന്ന സമയത്താണ് അടിയുറച്ച കത്തോലിക്ക വിശ്വാസിയും പ്രോലൈഫ് ഇടപെടലുകളിലൂടെ ശ്രദ്ധേയമായ ഇടപെടല്‍ നടത്തുകയും ചെയ്ത ബ്രിട്ടീഷ് എംപി ഡേവിഡ് അമെസ് സോമാലിയന്‍ വേരുകളുള്ള അലി ഹർബി അലി എന്ന ആളുടെ കത്തി അക്രമണത്തിന് ഇരയാകുന്നത്. സര്‍ ഡേവിഡ് അമെസ് കത്തിക്കുത്തേറ്റ് മരണാസന്നനായി കിടക്കുകയാണെന്ന വിവരം അറിഞ്ഞ ഉടന്‍ തന്നെ അന്ത്യകൂദാശ നല്‍കുന്നതിനായി സംഭവസ്ഥലത്ത് ഫാ. ജെഫ്രി എന്ന വൈദികന്‍ എത്തിചേര്‍ന്നെങ്കിലും പോലീസ് തടയുകയായിരിന്നു. അധികം വൈകാതെ അദ്ദേഹം മരിച്ചു. ഇതിന് പിന്നാലേ വ്യാപക വിമര്‍ശനമാണ് രാജ്യമെമ്പാടും ഉയര്‍ന്നത്. പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ആക്രമണങ്ങളിൽ മരണാസന്നരായവര്‍ക്ക് രോഗിലേപനം നൽകാൻ കത്തോലിക്ക വൈദികർക്ക് അനുവാദം നൽകുന്നതിനെപ്പറ്റി പഠിക്കാൻ പുതിയ സമിതിക്ക് ബ്രിട്ടീഷ് മെത്രാൻ സമിതി അധ്യക്ഷനും വെസ്റ്റ് മിന്‍സ്റ്റർ ആർച്ച്ബിഷപ്പുമായ കർദ്ദിനാൾ വിൻസന്റ് നികോൾസും, ലണ്ടൻ പോലീസ് മേധാവി ക്രസേഡ ഡിക്കും രൂപം നൽകിയിരിന്നു. ഈ സമിതിയുടെ തീരുമാനമാണ് ഒടുവില്‍ ഫലം കണ്ടിരിക്കുന്നത്. വ്യക്തവും, വിവേകപരവുമായ നിർദ്ദേശങ്ങൾ പുറത്തിറക്കുന്നതിനു വേണ്ടി പ്രവർത്തിച്ച എല്ലാവർക്കും നന്ദി പറയുന്നതായി കാത്തലിക്ക് യൂണിയൻ ഓഫ് ഗ്രേറ്റ് ബ്രിട്ടണിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ നൈജൽ പാർക്കർ പറഞ്ഞു.
Image: /content_image/News/News-2022-04-06-11:50:18.jpg
Keywords: അന്ത്യകൂദാശ

18661
Category: 18
Sub Category:
Heading: സീറോ മലബാർ സഭ മെത്രാൻ സിനഡിന്റെ പ്രത്യേക സമ്മേളനം തുടരും
Content: കാക്കനാട്: സീറോമലബാർ സഭയുടെ മെത്രാൻസിനഡിന്റെ പ്രത്യേക സമ്മേളനം മേജർ ആർച്ചുബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ അധ്യക്ഷതയിൽ ഓൺലൈനിൽ ചേര്‍ന്നു. എറണാകുളം-അങ്കമാലി അതിരൂപതയിൽ വി. കുർബാനയുടെ ഏകീകൃത അർപ്പണ രീതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ചർച്ച ചെയ്തത്. സിനഡിന്റെ പ്രത്യേക സമ്മേളനം ഇന്നും തുടരുമെന്ന് മീഡിയ കമ്മീഷൻ സെക്രട്ടറി ഫാ. അലക്സ് ഓണംപള്ളി അറിയിച്ചു.
Image: /content_image/India/India-2022-04-07-06:08:27.jpg
Keywords: ആലഞ്ചേരി

18662
Category: 18
Sub Category:
Heading: എറണാകുളം-അങ്കമാലി അതിരൂപതയിൽ ഏകീകൃത കുർബാന ഡിസംബർ 25 മുതലെന്ന് മാർ ആന്റണി കരിയില്‍
Content: കൊച്ചി: എറണാകുളം - അങ്കമാലി അതിരൂപതയിൽ ഏകീകൃത കുർബാന 2022 ഡിസംബർ 25 മുതൽ നടപ്പാക്കണമെന്നു നിർദേശിച്ച് അതിരൂപതയിലെ വൈദികർക്ക് മെത്രാപ്പോലീത്തൻ വികാരി ആർച്ച്ബിഷപ് മാർ ആന്റണി കരിയിലിന്റെ സർക്കുലർ. ഫ്രാൻസീസ് മാർപാപ്പയുടെ ആഹ്വാനം കണക്കിലെടുത്ത്, സീനഡ് തീരുമാനമനുസരിച്ചുള്ള വിശുദ്ധ കുർബാനയർപ്പണരീതിയിൽ നിന്ന് മുമ്പ് അതിരൂപതയ്ക്ക് നൽകിയ ഒഴിവ് ഇതിനാൽ ഭേദഗതി ചെയ്തതായും സർക്കുലറിൽ വ്യക്തമാക്കി. അന്നുമുതൽ എറണാകുളം-അങ്കമാലി അതിരൂപതയിലെ എല്ലാ പള്ളികളിലും സ്ഥാപനങ്ങളിലും സിനഡ് തീരുമാനപ്രകാരമുള്ള കുർബാനയർപ്പണരീതി നടപ്പിലാക്കേണ്ടതാണ്.അതിനുമുമ്പായി ഏകീകൃത കുർബാനയർപ്പണ രീതി സംബന്ധിച്ച എല്ലാ ക്രമീകരണ ങ്ങളും ചെയ്യണം. പുതിയ സാഹചര്യത്തിൽ, അതിരൂപതയിലെ എല്ലാ ഇടവകകളിലും സ്ഥാപനങ്ങളി ലും ഏകീകൃത അർപ്പണരീതി സംബന്ധിച്ച് ബോധനപ്രക്രിയ നടത്തേണ്ടതുള്ളതിനാലും, അതിരൂപതയിൽ എല്ലായിടങ്ങളിലും ഒരേദിവസംതന്നെ ഈ അർപ്പണരീതി ആരംഭിക്കുന്നതിലുള്ള നന്മ കണക്കിലെടുത്തും മറിച്ചായാൽ സംഭവിക്കാനിടയുള്ള അജപാലന പ്രശ്നങ്ങൾ പരിഗണിച്ചുമാണ് ഈ സമയക്രമീകരണം നിശ്ചയിച്ചിരിക്കുന്നതെന്നും സർക്കുലറിൽ പറയുന്നു. സീറോ മലബാർ സഭാസിനഡ് നിശ്ചയിച്ച ഏകീകൃത കുർബാനക്രമം നടപ്പിലാക്കാത്ത എറണാകുളം-അങ്കമാലി അതിരൂപതയുടെ നടപടിയില്‍ ഖേദം പ്രകടിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പ മേജർ ആർച്ച്ബിഷപ്പ്, മേജർ ആർച്ച്ബിഷപ്പിന്റെ വികാരി, എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികർ, സന്യസ്തർ, അൽമായ വിശ്വാസികൾ എന്നിവർക്കായി കത്തെഴുതിയിരിന്നു. വിശുദ്ധ കുർബാനയാഘോഷത്തിന്റെ ഏകീകൃത രൂപം എങ്ങനെയാകണമെന്ന സിനഡിന്റെ തീരുമാനം 2022 ഈസ്റ്ററിനു മുന്പായി താമസംവിനാ നടപ്പാക്കാൻ പാപ്പ നിര്‍ദ്ദേശിച്ചിരിന്നു.
Image: /content_image/India/India-2022-04-07-06:15:38.jpg
Keywords: കരിയി

18663
Category: 1
Sub Category:
Heading: അതിക്രൂരമായ രക്തചൊരിച്ചില്‍ തുടരുന്ന ബുച്ചായില്‍ നിന്നെത്തിച്ച യുക്രൈന്‍ പതാകയില്‍ ചുംബിച്ച് പാപ്പ
Content: വത്തിക്കാൻ സിറ്റി: അതിക്രൂരമായ വിധത്തില്‍ റഷ്യന്‍ സൈന്യം ആക്രമണം തുടരുന്ന ബുച്ചായില്‍ നിന്നെത്തിച്ച യുക്രൈന്‍ പതാകയില്‍ ചുംബിച്ച് ഫ്രാന്‍സിസ് പാപ്പ. യുക്രൈനിൽ നിന്നു വത്തിക്കാനിലെത്തിച്ച പതാകയാണിതെന്നും നിരപരാധികൾ കൊല്ലപ്പെടുന്ന യുദ്ധം അവസാനിപ്പിക്കണമെന്നും ഇന്നലെ വത്തിക്കാനിലെ പോൾ ആറാമൻ ഹാളിൽ പ്രതിവാര പൊതുദർശന പരിപാടിക്കിടെ മാർപാപ്പ പറഞ്ഞു. പൊതുദർശന പരിപാടിയുടെ അവസാനം യുക്രൈന്‍ കുട്ടികളെ വേദിയിലേക്കു ക്ഷണിച്ച അദ്ദേഹം അവർക്ക് ചോക്ലേറ്റുകളും ഈസ്റ്റർ മുട്ടകളും സമ്മാനിച്ചു. യുദ്ധത്തിന്റെ അനന്തരഫലമായി സ്വന്തം രാജ്യം ഉപേക്ഷിച്ചുപോകേണ്ടിവന്നവരാണ് ഇവരെന്നും, എല്ലാ യുദ്ധങ്ങളും ഇതുപോലുള്ള ദുരിതഫലങ്ങൾ ഉളവാക്കുന്നുണ്ടെന്നും പാപ്പ പറഞ്ഞു. ഇങ്ങനെയുള്ള ആളുകളെ മറക്കരുത്. സ്വന്തം മണ്ണിൽനിന്നും പിഴുതെറിയപ്പെടുന്നത് അതികഠിനമായ ഒരു കാര്യമാണ്. ബുച്ച കൂട്ടക്കൊല, കൊടുംക്രൂരതയുടെ സാക്ഷ്യമാണെന്നും സമാധാനവും പ്രതീക്ഷയും കൊണ്ടുവരുന്നതിന് പകരം, പുതിയ ക്രൂരതയുടെ സാക്ഷ്യങ്ങളാണ് പുറത്തുവരുന്നതെന്നും പാപ്പ വേദനയോടെ പറഞ്ഞു. സാധാരണക്കാർക്കും, സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയാണ് ഈ ഭീകര ആക്രമണം നടന്നിരിക്കുന്നത്. അവരുടെ നിഷ്കളങ്കരക്തം, ഈ യുദ്ധം അവസാനിക്കുവാനും, ആയുധങ്ങൾ നിശബ്ദമാകുന്നതിനും, മരണവും നാശവും വിതയ്ക്കപ്പെടുന്നത് നിറുത്തുവാനുമായി സ്വർഗ്ഗത്തിലേക്ക് നിലവിളി ഉയർത്തുകയാണെന്ന് പാപ്പ പറഞ്ഞു. യുക്രൈന്‍ തലസ്ഥാനമായ കീവിന്റെ വടക്കുപടിഞ്ഞാറുള്ള ബുച്ചാ പട്ടണത്തിൽ 320 സിവിലിയന്മാരെ റഷ്യൻ പട്ടാളം കൊലചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ മുപ്പതു പേരുടെ മൃതദേഹങ്ങൾ നിരത്തിൽ കണ്ടെത്തി. ബുച്ച പട്ടണത്തിൽ റഷ്യ സാധാരണ പൗരൻമാരെ കൂട്ടക്കൊല തുടരുകയാണെന്ന വിദേശകാര്യമന്ത്രി ഡിമിത്രോ കുലേബ യുക് പ്രോസിക്യൂട്ടർ ജനറൽ ഇറിന് വെനഡിക്ടോവ എന്നിവരുടെ വെളിപ്പെടുത്തലിന് പിന്നാലെ രാജ്യാന്തരതലത്തിൽ റഷ്യയ്ക്കെതിരെ പ്രതിഷേധം ഉയർന്നിരുന്നു. റഷ്യൻ സൈനികർ പലരുടെയും കൈ കാലുകൾ മുറിച്ചു മാറ്റിയെന്നും നിരവധി സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്തുവെന്നും നിരപരാധികളെയും പിഞ്ചുകുഞ്ഞുങ്ങളെയും കൊന്നുവെന്നും ആരോപണമുണ്ടായിരിന്നു. ഇക്കാര്യം തന്നെ വെളിപ്പെടുത്തി യുക്രൈനിലെ മലയാളി കന്യാസ്ത്രീ സിസ്റ്റര്‍ ലിജി പയ്യപ്പിള്ളിയും കഴിഞ്ഞ ദിവസം രംഗത്തുവന്നിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-04-07-08:32:27.jpg
Keywords: യുക്രൈ

18664
Category: 1
Sub Category:
Heading: ആരോഗ്യപ്രവർത്തകരെ സമര്‍പ്പിച്ച് ഫ്രാന്‍സിസ് പാപ്പയുടെ ഏപ്രില്‍ മാസത്തെ പ്രാര്‍ത്ഥനാനിയോഗം
Content: വത്തിക്കാന്‍ സിറ്റി: രോഗികളെയും പ്രായമായവരെയും സേവിക്കുന്ന ആരോഗ്യ പരിപാലന പ്രവർത്തകർക്കായി പ്രത്യേകം പ്രാർത്ഥിക്കാൻ ആഹ്വാനവുമായി പാപ്പ. ഏപ്രില്‍ മാസത്തെ പ്രാര്‍ത്ഥനാനിയോഗം ഉള്‍ക്കൊള്ളിച്ചുള്ള വീഡിയോയിലാണ് ആരോഗ്യപ്രവർത്തകരെ സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കുവാനുള്ള ആഹ്വാനമുള്ളത്. കോവിഡ് മഹാമാരി, ആരോഗ്യ പ്രവർത്തകരുടെയും സന്നദ്ധപ്രവർത്തകരുടെയും അവരുടെ സഹായികളുടെയും വൈദികരുടെയും സന്യാസീസന്യാസിനികളുടെയും സമർപ്പണവും ഉദാരതയും നമുക്ക് കാണിച്ചുതന്നതിനോടൊപ്പം തന്നെ, നല്ലൊരു പൊതു ആരോഗ്യ പരിരക്ഷാ സംവിധാനം എല്ലാവർക്കും പ്രാപ്യമല്ല എന്ന വസ്തുത തുറന്നുകാട്ടിയെന്നും പാപ്പ പറയുന്നു. ദരിദ്ര രാജ്യങ്ങളെ, ഏറ്റവും ദുർബ്ബലമായ രാജ്യങ്ങളെ, അലട്ടുന്ന എണ്ണമറ്റ രോഗങ്ങൾക്ക് ആവശ്യമായ ചികിത്സ ലഭ്യമല്ലായെന്നതും പലപ്പോഴും, സംവിധാനങ്ങള്‍ മോശമായരീതിയിൽ കൈകാര്യം ചെയ്യുന്നതും ഗൗരവതരമായ രാഷ്ട്രീയ പ്രതിബദ്ധതയുടെ അഭാവവുമാണെന്നും പാപ്പ തന്റെ സന്ദേശത്തിൽ വ്യക്തമാക്കി. എല്ലാവർക്കും പ്രാപ്യമായ, നല്ല ആരോഗ്യപരിരക്ഷയാണ് മുൻഗണനയെന്ന കാര്യം മറക്കരുത്. ആരോഗ്യപരിപാലന പ്രവർത്തകർക്കായി, പ്രത്യേകിച്ച്, ദരിദ്ര രാജ്യങ്ങളിലെ രോഗികളെയും പ്രായമായവരെയും സേവിക്കുന്നവർക്കായി പ്രാർത്ഥിക്കാൻ എല്ലാവരെയും ക്ഷണിച്ച പാപ്പ, സർക്കാരുകളും പ്രാദേശിക സമൂഹങ്ങളും അവർക്ക് മതിയായ പിന്തുണയേകട്ടെയെന്ന് ആശംസിക്കുകയും ചെയ്തു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-04-07-09:07:53.jpg
Keywords: പാപ്പ, ആരോഗ്യ

18665
Category: 1
Sub Category:
Heading: ബുർക്കിനഫാസോയിൽ യുഎസ് വംശജയായ കത്തോലിക്ക സന്യാസിനിയെ തട്ടിക്കൊണ്ടുപോയി
Content: ഔഗാഡൗഗു (ബുർക്കിനഫാസോ): ആഫ്രിക്കൻ രാജ്യമായ ബുർക്കിനഫാസോയിൽ നിന്ന് അമേരിക്കൻ വംശജയായ കത്തോലിക്ക സന്യാസിനിയെ തട്ടിക്കൊണ്ടുപോയി. മരിയാനൈറ്റ്സ് ഓഫ് ഹോളിക്രോസ് സന്യാസിനി സമൂഹാംഗമായ സിസ്റ്റർ സുവല്ലൻ ടെന്നിസണാണ് തട്ടിക്കൊണ്ടുപോകലിന് ഇരയായിരിക്കുന്നത്. പില്‍ക്കാലത്ത് സന്യാസിനി സമൂഹത്തിന്റെ തലപ്പത്ത് സേവനം ചെയ്തിരുന്ന സിസ്റ്റര്‍ സുവല്ലൻ തീക്ഷ്ണമതിയായ മിഷ്ണറി ആയിരുന്നു. 2011ൽ രാജ്യത്തേക്ക് നടത്തിയ ഒരു സന്ദർശനത്തിനു പിന്നാലെയാണ് അവിടെ ഒരു സന്യാസ ഭവനം ആരംഭിക്കാൻ അധികൃതർ തീരുമാനിക്കുന്നത്. ഇതുപ്രകാരം 2014 മുതൽ സിസ്റ്റർ സുവല്ലൻ ടെന്നിസൺ ബുർക്കിന ഫാസോയിൽ സേവനം ചെയ്തു വരികയാണ്. സിസ്റ്ററിനൊപ്പം രണ്ടുപേർ കൂടി അവിടെ താമസിക്കുന്നുണ്ടായിരുന്നു. ഏപ്രിൽ അഞ്ചാം തീയതിയാണ് സിസ്റ്റർ സുവല്ലനെ ആയുധധാരികൾ തട്ടിക്കൊണ്ടു പോകുന്നത്. 83 വയസ്സുള്ള സിസ്റ്ററിനെ മാത്രമേ ആയുധധാരികൾ തട്ടിക്കൊണ്ടുപോയിട്ടുള്ളൂവെന്ന് ഇപ്പോൾ കോൺഗ്രിഗേഷന്റെ നേതൃത്വം വഹിക്കുന്ന സിസ്റ്റര്‍ ആൻ ലാക്കൂർ പറഞ്ഞു. സിസ്റ്റർ സുവല്ലന്റെ സുരക്ഷയ്ക്കും, മോചനത്തിനും വേണ്ടിയാണ് സന്യാസിനി സഭയിലെ അംഗങ്ങൾ ഇപ്പോൾ പ്രധാനമായും പ്രാർത്ഥിക്കുന്നതെന്നും ക്ലാരിയോൺ ഹെറാൾഡ് എന്ന മാധ്യമത്തോട് അവർ പറഞ്ഞു. ആയുധധാരികളുടെ അക്രമത്തിന് സാക്ഷ്യം വഹിച്ച മറ്റ് രണ്ട് സന്യസ്തർക്കു വേണ്ടി പ്രാർത്ഥിക്കണമെന്ന് സിസ്റ്റർ ആൻ ലാക്കൂർ വിശ്വാസി സമൂഹത്തോട് അഭ്യർത്ഥിച്ചു. 1838ൽ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തപ്പെട്ട ഫാ. ബേസിൽ മോറേയു എന്ന വൈദികനാണ് മരിയാനൈറ്റ്സ് ഓഫ് ഹോളിക്രോസ് സന്യാസിനി സമൂഹം സ്ഥാപിക്കുന്നത്. കോൺഗ്രിഗേഷനിൽ 140 അംഗങ്ങൾ ഉണ്ട്. ഇതിൽ 40 പേർ അമേരിക്കയിലെ ന്യൂ ഓർലിയൻസിലാണുള്ളത്. 2012 വരെ സന്യാസിനി സമൂഹത്തെ സിസ്റ്റർ സുവല്ലനാണ് നയിച്ചുക്കൊണ്ടിരിന്നത്. ന്യൂ ഓർലിയൻസ് ആര്‍ച്ച് ബിഷപ്പ് ഗ്രിഗറി ഏയ്മണ്ടും സിസ്റ്ററിന്റെ മോചനത്തിന് വേണ്ടി പ്രാർത്ഥിക്കാൻ വിശ്വാസികളോട് അഭ്യർത്ഥിച്ചിട്ടുണ്ട്. 2016 മുതൽ ഇസ്ലാമിക തീവ്രവാദത്തിന്റെയും, മറ്റ് അക്രമങ്ങളുടെയും ഭീതിയിലാണ് ബുർക്കിനഫാസോയിലെ രണ്ടു കോടി ജനങ്ങൾ കഴിയുന്നത്. ഇവിടുത്തെ ജനസംഖ്യയുടെ 61% ഇസ്ലാം മതവിശ്വാസികളും, 23% ക്രൈസ്തവ വിശ്വാസികളുമാണ്. രാജ്യത്തു അനുദിനം നിരവധി ആക്രമണങ്ങളാണ് ക്രൈസ്തവർക്ക് നേരെ നടക്കുന്നത്. 2019 മെയ് മാസത്തില്‍ വിശുദ്ധ കുർബാനയ്ക്കിടെ തീവ്രവാദികൾ കത്തോലിക്ക ദേവാലയം തീവെച്ച് നശിപ്പിച്ച് വൈദികൻ ഉൾപ്പെടെ ആറുപേരെ ക്രൂരമായി കൊലപ്പെടുത്തിയിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-04-07-12:50:12.jpg
Keywords: ബുർക്കിന

18666
Category: 13
Sub Category:
Heading: പെറുവിലെ ആമസോണ്‍ മേഖലയ്ക്കു ക്രിസ്തുവിനെ നല്‍കാന്‍ അര്‍ജന്റീനയില്‍ നിന്ന് മിഷ്ണറി സംഘം
Content: ബ്യൂണസ് അയേഴ്സ്: യേശു ക്രിസ്തു ഏല്‍പ്പിച്ച സുവിശേഷ ദൗത്യം സധൈര്യം മുന്നോട്ടു കൊണ്ടുപോകുവാനായി പെറുവിലെ ആമസോണ്‍ മേഖലയെ സുവിശേഷവല്‍ക്കരിക്കുക എന്ന ദൗത്യവുമായി അര്‍ജന്റീനയിലെ മെത്രാന്‍ സമിതി പൊന്തിഫിക്കല്‍ മിഷന്‍ സൊസൈറ്റികളുടെ (പി.എം.എസ്) സഹായത്തോടെ എട്ടു പേരടങ്ങുന്ന ഒരു സുവിശേഷക സംഘത്തെ പെറുവിലെ ആമസോണ്‍ മേഖലയിലേക്കു അയക്കുന്നു. ഇതിന്റെ ആദ്യഘട്ടം എന്ന നിലയില്‍ ഒരു വൈദികനെയും, കന്യാസ്ത്രീയെയും ഇതിനോടകം തന്നെ മേഖലയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. സിസ്റ്റര്‍ മായ്ര മോണ്‍സ്ലാവേ, ഫാ. ജുവാന്‍ മാനുവല്‍ ഓര്‍ട്ടിസ് ഡെ റോസാ എന്നിവരെയാണ് അയച്ചിരിക്കുന്നത്. പ്യൂയര്‍ട്ടോ മാല്‍ഡൊണാഡോ വികാരിയത്തിലായിരിക്കും ഇവര്‍ തങ്ങളുടെ പ്രേഷിത ദൗത്യം നടത്തുക. ഒരു വൈദികനും രണ്ടു കന്യാസ്ത്രീകളും അഞ്ച് അല്‍മായരും അടങ്ങുന്നതാണ് എട്ടംഗ മിഷ്ണറി സംഘം. ഇക്കഴിഞ്ഞ ഏപ്രില്‍ 3ന് ബ്യൂണസ് അയേഴ്സിന് സമീപമുള്ള അല്‍മാഗ്രോയിലെ സെന്റ് മേരി ഓഫ് ബെഥനി ഇടവക ദേവാലയത്തില്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയോടെയാണ് ഇവരെ പെറുവിലേക്ക് യാത്രയാക്കിയത്. ബ്യൂണസ് അയേഴ്സ് മെത്രാന്‍ അലെജാണ്ട്രോ ഡാനിയല്‍ ഗ്യോര്‍ജ്ജിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനക്ക്, പി.എം.എസ് അര്‍ജന്റീനയുടെ ഡയറക്ടറായ ഫാ. ജെര്‍സി സഹകാര്‍മ്മികത്വം വഹിച്ചു. 12 വര്‍ഷങ്ങളോളം സാന്‍ ഇസിദ്രോ രൂപതയിലെ വൈദികനായി സേവനം ചെയ്തിട്ടുള്ള നാല്‍പ്പത്തിമൂന്നുകാരനായ ഫാ. ഓര്‍ട്ടിസ് രൂപതയുടെ അഡിക്ഷന്‍ മിനിസ്ട്രിയിലും, നാഷ്ണല്‍ ഡ്രഗ് അഡിക്ഷന്‍ കമ്മീഷനിലും സേവനം ചെയ്തിട്ടുണ്ട്. പെറുവിലെ മാന്റാരോയായിരിക്കും ഇനി അദ്ദേഹത്തിന്റെ പ്രേഷിത മേഖല. 2017-ല്‍ അദ്ദേഹം പെറുവിയന്‍ വനമേഖലയായ യൂരിമാഗ്വാസ് സന്ദര്‍ശിച്ചിരുന്നു. നാല്‍പ്പത്തിമൂന്നുകാരിയായ സിസ്റ്റര്‍ മായ്ര മോണ്‍സ്ലാവേ ടെറിട്ടിയറി ഫ്രാന്‍സിസ്കന്‍ മിഷ്ണറി സമൂഹാംഗമാണ്. വിശുദ്ധ ലിഖിതങ്ങളിലെ പ്രൊഫസര്‍ കൂടിയായ സിസ്റ്റര്‍ വിദ്യഭ്യാസ മേഖലയിലും സേവനം ചെയ്തിട്ടുണ്ട്. കോര്‍ഡോബ റിയോ കുവാര്‍ട്ടോ, ബ്യൂണസ് അയേഴ്സ്, വില്ലാ മരിയ, വില്ല നുയേവ എന്നീ നഗരങ്ങളില്‍, കുട്ടികള്‍, യുവജനങ്ങള്‍, സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ എന്നിവരുമായി ബന്ധപ്പെട്ട ലിവിംഗ് സ്റ്റോണ്‍സ് മിഷ്ണറി സംരഭത്തിന്റെ ഭാഗമായും സിസ്റ്റര്‍ സേവനം ചെയ്തിട്ടുണ്ട്. എട്ടംഗ സംഘത്തിന്റെ മിഷ്ണറി പ്രവര്‍ത്തനത്തിനു വേണ്ട സാമ്പത്തിക സഹായം പങ്കുവെയ്ക്കാന്‍ അര്‍ജന്റീനിയന്‍ സഭ വിശ്വാസികളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. പെറുവിലേക്കുള്ള യാത്രയ്ക്കും, ഇമിഗ്രേഷന്‍ നടപടികള്‍ക്കും ആവശ്യമായ ചിലവ് ഓരോ മിഷ്ണറിമാരുടേയും സ്വന്തം രൂപതയാണ് വഹിക്കുന്നത്. ഏതാണ്ട് 40,000 ഡോളര്‍ ചിലവില്‍ ചിരിയുംപിയാരിയിലും, മാന്റാരോവിലും ഓരോ മിഷന്‍ കേന്ദ്രങ്ങള്‍ നിര്‍മ്മിക്കുകയാണ് എട്ടംഗ മിഷ്ണറി സംഘത്തിന്റെ പ്രാഥമിക ദൗത്യം. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-04-07-13:48:49.jpg
Keywords: പെറു

18667
Category: 18
Sub Category:
Heading: എറണാകുളം-അങ്കമാലി അതിരൂപതയിൽ ഏകീകൃത വിശുദ്ധ കുർബാനയർപ്പണരീതി ഓശാന ഞായർ മുതൽ: പുതിയ സംയുക്ത സര്‍ക്കുലര്‍
Content: കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിൽ സിനഡ് തീരുമാനമനുസരിച്ചുള്ള ഏകീകൃത വിശുദ്ധ കുർബാനയർപ്പണരീതി ഓശാന ഞായർ മുതൽ നിലവിൽ വരുന്നതാണെന്ന് അതിരൂപതയുടെ മെത്രാപ്പോലീത്തൻ ആർച്ച്ബിഷപ്പും സീറോമലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പുമായ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയും അതിരൂപതയ്ക്കുവേണ്ടിയുള്ള മേജർ ആർച്ച്ബിഷപ്പിന്റെ വികാരി ആർച്ച്ബിഷപ്പ് മാർ ആന്റ ണി കരിയിലും സംയുക്തമായി പുറപ്പെടുവിച്ച സർക്കുലറിൽ വ്യക്തമാക്കി. തങ്ങള്‍ രണ്ടുപേരും ഒരുമിച്ച് ഓശാനഞായറാഴ്ച അതിരൂപതയുടെ കത്തിഡ്രൽ ബസലിക്കയി ൽ ഏകീകൃത രീതിയിൽ വിശുദ്ധ കുർബാന അർപ്പിക്കുന്നതാണെന്നും സർക്കുലറിൽ പറയുന്നു. വിശുദ്ധ കുർബാനയുടെ ഏകീകൃത അർപ്പണരീതി സഭയിൽ പൂർണമായി നടപ്പിലാ ക്കാൻ നിശ്ചയിക്കപ്പെട്ടിരിക്കുന്നത് 2022 ഏപ്രിൽ 17 ഈസ്റ്റർ ഞായറാഴ്ചയാണ്. അതിനകം അതിരൂപതയിൽ വിശുദ്ധ കുർബാനയർപ്പിക്കുന്ന എല്ലാ സ്ഥലങ്ങളിലും സിനഡ് തീരുമാനമനുസരിച്ചു വിശുദ്ധ കുർബാനയർപ്പിക്കേണ്ടതാണെന്നും സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്. പ്രസ്തുത സർക്കുലർ ഓശാന ഞായറാഴ്ച അതിരൂപതയിലെ എല്ലാ പള്ളികളിലും സ്ഥാപനങ്ങളിലും വിശുദ്ധ കുർബാനമധ്യേ വായിക്കേണ്ടതാണെന്നും ഫ്രാൻസിസ് മാർപാപ്പ എറണാകുളം അങ്കമാലി അതിരൂപതയ്ക്കായി 2022 മാർച്ച് 25-ന് നൽകിയ കത്ത് അതിരൂപതയിലെ എല്ലാ പള്ളികളിലും സ്ഥാപനങ്ങളിലും ഉചിതമായ മറ്റൊരു ഞായറാഴ്ച വായിക്കേണ്ടതാണെന്നും സർക്കുലറിൽ അറിയിച്ചിട്ടുണ്ട്.
Image: /content_image/India/India-2022-04-08-10:06:37.jpg
Keywords: ഏകീകൃത

18669
Category: 1
Sub Category:
Heading: താലിബാന് കീഴില്‍ അഫ്ഗാന്‍ ക്രൈസ്തവരുടെ നിലവിലെ അവസ്ഥ പരിതാപകരം
Content: കാബൂള്‍: അമേരിക്കന്‍ സേനയുടെ പിന്‍മാറ്റത്തേത്തുടര്‍ന്ന്‍ താലിബാന്റെ നിയന്ത്രണത്തിലുള്ള അഫ്ഗാനിസ്ഥാനിലെ നിലവിലെ സാഹചര്യങ്ങളെക്കുറിച്ച് ഒബെദ് എന്ന ക്രൈസ്തവ വിശ്വാസി നല്‍കിയ വിവരണം രാജ്യത്തെ ഇന്നത്തെ അവസ്ഥയുടെ നേര്‍ക്കാഴ്ചയാകുന്നു. മതപീഡനത്തിനിരയാകുന്ന ക്രിസ്ത്യാനികള്‍ക്ക് വേണ്ടി നിലകൊള്ളുന്ന “വോയിസ് ഓഫ് ദി മാര്‍ട്ടിയേഴ്സ്” എന്ന കനേഡിയന്‍ സംഘടനക്ക് നല്‍കിയ അഭിമുഖത്തിലാണ് ഒബെദ് അഫ്ഗാനിസ്ഥാന്റെ ഇപ്പോഴത്തെ അവസ്ഥ ചൂണ്ടിക്കാട്ടിയത്. താലിബാന്‍ ഭരണത്തിന്‍ കീഴില്‍ അഫ്ഗാനിസ്ഥാന്‍ പട്ടിണിയിലായികൊണ്ടിരിക്കുകയാണെന്ന് പറഞ്ഞ ഒബെദ്, രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 30 ശതമാനം ജനങ്ങള്‍ക്കും (2.3 കോടി) മാനുഷിക സഹായം ആവശ്യമുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. ഈ പ്രതിസന്ധി ഇരുപത് വര്‍ഷക്കാലം നീണ്ട മുന്‍യുദ്ധത്തില്‍ കൊല്ലപ്പെട്ടതിനേക്കാള്‍ കൂടുതല്‍ ആളുകളുടെ മരണത്തിനു കാരണമാകുമോ എന്ന ഭയം മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കുണ്ടെന്നു ഒബെദ് പറയുന്നു. ഒരുപാട് ക്രൈസ്തവര്‍ ഭവനരഹിതരായിട്ടുണ്ട്. രാജ്യത്തിന്റെ തെക്ക് ഭാഗത്ത് നിന്നും വടക്കേ ഭാഗത്തേക്ക് പലായനം ചെയ്ത നിരവധി ക്രിസ്ത്യാനികളെ തനിക്കറിയാമെന്നും അദ്ദേഹം പറഞ്ഞു. താലിബാനെ ഭയന്ന്‍ രഹസ്യമായിട്ടാണ് അഫ്ഗാന്‍ ക്രൈസ്തവര്‍ ഇപ്പോള്‍ കഴിഞ്ഞുവരുന്നത്. “അഫ്ഗാന്‍ ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം ഇതൊരു സാധാരണ കാര്യമാണ്. ഞങ്ങള്‍ മതപീഡനം നേരിട്ടുകൊണ്ടിരിക്കുന്നവരാണ്, കുഴപ്പമില്ല. യേശു ഞങ്ങള്‍ക്കൊപ്പമുണ്ട്. ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണം” - ഒബെദ് പറയുന്നു. ഞങ്ങള്‍ അഫ്ഗാനിസ്ഥാന്‍ വിടണമെന്നാണ് ദൈവത്തിന്റെ ആഗ്രഹമെങ്കില്‍ അതിനൊരു വഴിയും ദൈവം കണ്ടെത്തിയിരിക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു.
Image: /content_image/News/News-2022-04-08-10:33:34.jpg
Keywords: താലിബാ

18673
Category: 18
Sub Category:
Heading: മാനന്തവാടി രൂപതാ അസംബ്ലി സമാപിച്ചു
Content: മാനന്തവാടി രൂപതയുടെ സുവർണ്ണജൂബിലി ആഘോഷങ്ങളടെ മുന്നോടിയായി ദ്വാരക പാസ്റ്ററൽ സെന്ററിൽ നടന്നുവന്നിരുന്ന മാനന്തവാടി രൂപതാ അസംബ്ലി സമാപിച്ചു. ഏപ്രിൽ നാലാം തിയതി തിങ്കളാഴ്ച വൈകുന്നേരം മൂന്ന് മണിയോടെ ആരംഭിച്ച അസംബ്ലി ഏഴാം തിയതി വ്യാഴാഴ്ച ഉച്ചയോടെ അവസാനിച്ചു. “സഭാശാക്തീകരണം, സാമുദായികാവബോധം” എന്ന പൊതുവിഷയത്തിൽ ഊന്നി നിന്നുകൊണ്ട് ഇരുപത്തിയൊന്നോളം പ്രവർത്തനമേഖലകളാണ് അസംബ്ലി ചർച്ച ചെയ്തത്. ദാരിദ്ര്യം, തൊഴിലില്ലായ്മ, വിദ്യാഭ്യാസം, ഭവനമില്ലായ്മ, ലഹരി എന്നിങ്ങനെ ജനത്തിന്റെ അനുദിനജീവിതത്തിന്റെ പ്രതിസന്ധികളാണ് യോഗം ചർച്ച ചെയ്യുകയും പരിഹാരമാകേണ്ട കർമ്മപദ്ധതികൾക്ക് രൂപം നല്കുകയും ചെയ്തത്. സമാപന സമ്മേളനത്തിൽ മാനന്തവാടി രൂപതാദ്ധ്യക്ഷൻ ബിഷപ് ജോസ് പൊരുന്നേടം സന്നിഹിതനായിരുന്നു. ശ്രീ സെബാസ്റ്റ്യൻ പാലംപറമ്പിൽ അസംബ്ലിയുടെ പ്രവർത്തനങ്ങളെ ആകമാനം വിലയിരുത്തി സംസാരിച്ചു. രൂപതായോഗം ചർച്ച ചെയ്ത് തയ്യാറാക്കിയ പദ്ധതികളും പ്രവർത്തനപദ്ധതിയും അടങ്ങുന്ന റിപ്പോർട്ട് രൂപതാ ചാൻസലർ റവ. ഫാ. അനൂപ് കാളിയാനിയിൽ രൂപതാദ്ധ്യക്ഷൻ ബിഷപ് ജോസ് പൊരുന്നേടത്തിന് കൈമാറി. സമാപനസമ്മേളനത്തിൽ ക്രൈസ്തവസമുദായത്തെ കാലികമായി ബാധിക്കു ന്ന വിഷയങ്ങളിലേക്ക് ബിഷപ് ജോസ് പൊരുന്നേടം വിരൽ ചൂണ്ടി. ജനനനിരക്ക് കുറയുന്നതും, കടബാദ്ധ്യത കൊണ്ട് ജനം വലയുന്നതും യുവജനങ്ങളുടെ വിവാഹപ്രായം വർദ്ധിക്കുന്നതും വിവാഹം കഴിക്കാൻ പറ്റാത്ത പുരുഷന്മാരുടെ എണ്ണം വർദ്ധിക്കുന്നതും ധാരാളം യുവജനങ്ങൾ തൊഴിലില്ലാ യ്മയുടെ ദുരിതങ്ങളനുഭവിക്കുന്നതും അതേസമയം അവർക്കിടയിലെ അമിത മായ ലഹരി ഉപയോഗവും ഭയപ്പെടുത്തുന്ന രീതിയിൽ കുടുംബബന്ധങ്ങളി ലുണ്ടാകുന്ന വിള്ളലുകളും നമ്മെ അസ്വസ്ഥരാക്കുന്നുവെന്ന് ബിഷപ് ജോസ് പൊരുന്നേടം സമാപന സന്ദേശത്തിൽ ചൂണ്ടിക്കാട്ടി. രണ്ട് സംസ്ഥാനങ്ങളിലും നാലു ജില്ലകളിലുമായി കഴിയുന്ന ദൈവജനം എന്ന നിലയില്‍ മാനന്തവാടി രൂപതാംഗങ്ങള്‍ ഫോറസ്റ്റുദ്യോഗസ്ഥരും കാട്ടുമൃഗങ്ങളുമായി നടത്തുന്ന യുദ്ധങ്ങളും ബഫര്‍സോണ്‍,പരിസ്ഥിതി ലോല മേഖല എന്നിവയുമായി ബന്ധപ്പെട്ട് ജനമനുഭവിക്കുന്ന പ്രതിസന്ധികളും ഗൗരവമുള്ളവയാണെന്നും ബിഷപ് പറഞ്ഞു. സുവർണ്ണജൂബിലി വർഷത്തിലേക്ക് പ്രവേശിക്കുന്ന രൂപതക്ക് ഈ വിഷയങ്ങളെ ഫലപ്രദമായി അഭിസംബോധന ചെയ്തുകൊണ്ട് മുന്നോട്ടു പോകാൻ കഴിയുമെന്നും രൂപതായോഗം ഈ മേഖലകളിലെല്ലാം നല്കിയ നിർദ്ദേശങ്ങൾ കഴിയുന്നതും നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. രൂപതാ ജൂബിലിയാഘോഷത്തിന്റെ ജനറൽ കൺവീനർ റവ. ഫാ. ബിജു മാവറ രൂപതായോഗത്തിൽ പങ്കെടുത്തവർക്കും അതിന്റെ പിന്നിൽ അദ്ധ്വാനിച്ചവർക്കും കൃതജ്ഞത പ്രകാശിപ്പിച്ചു. രൂപതാആന്തത്തിനു ശേഷം രൂപതയുടെ പതാക താഴ്ത്തി മാനന്തവാടി രൂപതയുടെ ചരിത്രത്തിലെ രണ്ടാമത് രൂപതാ അസംബ്ലിക്ക് ഉച്ചയോടെ സമാപനം കുറിച്ചു. നാലു ദിവസങ്ങളിലായി നടന്ന അസംബ്ലിയിൽ രൂപതയുടെ വിവിധ സംവിധാനങ്ങളെയും ഫൊറോന കളെയും പ്രതിനിധീകരിച്ച് നൂറ്റിയമ്പതിലധികം പേർ പങ്കെടുത്തിരുന്നു.
Image: /content_image/India/India-2022-04-08-12:34:15.jpg
Keywords: മാനന്തവാടി, ജോസ് പൊരുന്നേടം