Content | വത്തിക്കാന്‍ സിറ്റി: രോഗികളെയും പ്രായമായവരെയും സേവിക്കുന്ന ആരോഗ്യ പരിപാലന പ്രവർത്തകർക്കായി പ്രത്യേകം പ്രാർത്ഥിക്കാൻ ആഹ്വാനവുമായി പാപ്പ. ഏപ്രില്‍ മാസത്തെ പ്രാര്‍ത്ഥനാനിയോഗം ഉള്‍ക്കൊള്ളിച്ചുള്ള വീഡിയോയിലാണ് ആരോഗ്യപ്രവർത്തകരെ സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കുവാനുള്ള ആഹ്വാനമുള്ളത്. കോവിഡ് മഹാമാരി, ആരോഗ്യ പ്രവർത്തകരുടെയും സന്നദ്ധപ്രവർത്തകരുടെയും അവരുടെ സഹായികളുടെയും വൈദികരുടെയും സന്യാസീസന്യാസിനികളുടെയും സമർപ്പണവും ഉദാരതയും നമുക്ക് കാണിച്ചുതന്നതിനോടൊപ്പം തന്നെ, നല്ലൊരു പൊതു ആരോഗ്യ പരിരക്ഷാ സംവിധാനം എല്ലാവർക്കും പ്രാപ്യമല്ല എന്ന വസ്തുത തുറന്നുകാട്ടിയെന്നും പാപ്പ പറയുന്നു.
ദരിദ്ര രാജ്യങ്ങളെ, ഏറ്റവും ദുർബ്ബലമായ രാജ്യങ്ങളെ, അലട്ടുന്ന എണ്ണമറ്റ രോഗങ്ങൾക്ക് ആവശ്യമായ ചികിത്സ ലഭ്യമല്ലായെന്നതും പലപ്പോഴും, സംവിധാനങ്ങള്‍ മോശമായരീതിയിൽ കൈകാര്യം ചെയ്യുന്നതും ഗൗരവതരമായ രാഷ്ട്രീയ പ്രതിബദ്ധതയുടെ അഭാവവുമാണെന്നും പാപ്പ തന്റെ സന്ദേശത്തിൽ വ്യക്തമാക്കി. എല്ലാവർക്കും പ്രാപ്യമായ, നല്ല ആരോഗ്യപരിരക്ഷയാണ് മുൻഗണനയെന്ന കാര്യം മറക്കരുത്. ആരോഗ്യപരിപാലന പ്രവർത്തകർക്കായി, പ്രത്യേകിച്ച്, ദരിദ്ര രാജ്യങ്ങളിലെ രോഗികളെയും പ്രായമായവരെയും സേവിക്കുന്നവർക്കായി പ്രാർത്ഥിക്കാൻ എല്ലാവരെയും ക്ഷണിച്ച പാപ്പ, സർക്കാരുകളും പ്രാദേശിക സമൂഹങ്ങളും അവർക്ക് മതിയായ പിന്തുണയേകട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.
#{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }#
☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}}
#{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
|