Contents

Displaying 18301-18310 of 25082 results.
Content: 18684
Category: 13
Sub Category:
Heading: തിന്മയുടെ വലയം തകർത്തു പുറത്തുവരാനാണ് യേശു നമ്മോടു പറയുന്നത്: ഓശാന ഞായര്‍ സന്ദേശത്തില്‍ പാപ്പ
Content: വത്തിക്കാൻ സിറ്റി: തിന്മയുടെ വലയം തകർത്തു പുറത്തുവരാനാണ് യേശു നമ്മെ പഠിപ്പിക്കുന്നതെന്നും നമ്മൾ ക്രിസ്തുവിന്‍റേതാണെന്ന് സ്ഥിരീകരിക്കണമെങ്കിൽ, നമ്മെ വേദനിപ്പിച്ചവരോട് നമ്മൾ എങ്ങനെ പെരുമാറുന്നുവെന്ന് നോക്കിയാൽ മതിയെന്നും ഫ്രാൻസിസ് പാപ്പ. ഇന്നലെ ഓശാന ഞായറാഴ്ച (10/04/22), വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ ചത്വരത്തിൽ തിരുനാൾക്കുർബാന അർപ്പിച്ചു സന്ദേശം നൽകുകയായിരുന്നു പാപ്പ. നമ്മുടെ ചെയ്തികളാൽ നാം അവിടത്തെ വേദനിപ്പിക്കുമ്പോൾ, അവിടന്ന് യാതന അനുഭവിക്കുന്നു, അവിടത്തെ ആഗ്രഹം ഒന്നു മാത്രമാണ്: നമ്മോട് പൊറുക്കുക. ഇത് മനസ്സിലാക്കണമെങ്കിൽ, നാം കുരിശിലേക്കു നോക്കണം. അവിടുത്തെ മുറിവുകളിൽ നിന്നാണ്, നമ്മുടെ ആണികൾ ഉണ്ടാക്കിയ വേദനയുടെ സുഷിരങ്ങളിൽ നിന്നാണ് മാപ്പ് നിർഗ്ഗമിക്കുന്നതെന്നും പാപ്പ പറഞ്ഞു. നമ്മോടു ദ്രോഹം ചെയ്തവരെയും, നമ്മെ നിരാശപ്പെടുത്തിയവരേയും, ദുർമാതൃക നൽകിയവരേയും ഓർത്ത് സമയം ചിലവഴിക്കുന്ന നമ്മോടു, തിന്മയുടെയുടേയും വലയം തകർത്തു പുറത്തുവരാനാണ് യേശു പഠിപ്പിക്കുന്നത്. നല്ലവരെന്നോ, ചീത്തവരെന്നോ, സുഹൃത്തുക്കളെന്നോ ശത്രുക്കളെന്നോ നമ്മെ വേർതിരിക്കാതെ, ദൈവം ഓരോ വ്യക്തിയിലും ഒരു മകനേയോ മകളേയോ കാണുന്നുവെന്ന് പാപ്പ ഓർമ്മിപ്പിച്ചു. സുവിശേഷം അനുസരിച്ച് ആണിതറയ്ക്കുന്ന നേരത്തു മാത്രമല്ല ക്ഷമിക്കാൻ യേശു പ്രാർത്ഥിച്ചത്. മറിച്ച് തന്നെ ക്രൂശിക്കുന്ന നേരം മുഴുവനും യേശുവിന്റെ ഹൃദയത്തിലും ചുണ്ടിലും അവനെ ക്രൂശിക്കുന്നവരോടു ക്ഷമിക്കാനുള്ള പ്രാർത്ഥനയായിരുന്നുവെന്ന് പാപ്പ ഓർമ്മിച്ചു. "ദൈവം ക്ഷമിക്കുന്നതിൽ ഒരിക്കലും തളരുന്നില്ല. നാം പ്രലോഭിപ്പിക്കപ്പെടുന്നതുപോലെ, കുറച്ചു കാലം സഹിച്ച ശേഷം, അവൻ മനസ്സു മാറ്റില്ല." ദൈവത്തിന്റെ ക്ഷമ പ്രഘോഷിക്കുന്നതിൽ നമുക്ക് ഒരിക്കലും തളരാതിരിക്കാമെന്നും പാപ്പ പറഞ്ഞു. ഉത്ഥാനത്തിരുന്നാളിനു മുൻപുള്ള ദിവസങ്ങളിലാണ് നമ്മൾ. പാപത്തിൻറെയും മരണത്തിൻറെയും മേൽ കർത്താവായ യേശുക്രിസ്തു വരിച്ച വിജയം ആഘോഷിക്കാൻ നമ്മൾ തയ്യാറെടുക്കുകയാണ്. പാപത്തിൻറെയും മരണത്തിൻറെയും മേലാണ് അവിടുത്തെ വിജയം, അല്ലാതെ, ആരുടെയെങ്കിലും മേലോ മറ്റൊരാൾക്കെതിരായോ അല്ല. എന്നാൽ ഇന്ന് യുദ്ധമാണ് നടക്കുന്നത്. ലോകത്തിൻറെതായ രീതിയിൽ ജയിക്കാൻ ആഗ്രഹിക്കുന്നതെന്തിനാണ്? അങ്ങനെ തോൽവി മാത്രമാണ് ഉണ്ടാകുന്നത്. എന്തുകൊണ്ട് ക്രിസ്തുവിനെ ജയിക്കാൻ അനുവദിച്ചുകൂടാ? സമാധാന ആഹ്വാനത്തോടെയാണ് പാപ്പ തന്റെ സന്ദേശം അവസാനിപ്പിച്ചത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-04-11-18:37:21.jpg
Keywords: പാപ്പ
Content: 18685
Category: 18
Sub Category:
Heading: ബിഷപ്പ് ഡോ. സ്റ്റീഫൻ അത്തിപ്പൊഴിയിലിന്റെ കബറടക്കം ഇന്ന്
Content: ആലപ്പുഴ: കാലം ചെയ്ത ആലപ്പുഴ മുൻ ബിഷപ്പ് ഡോ. സ്റ്റീഫൻ അത്തിപ്പൊഴിയിലിന്റെ കബറടക്കം ഇന്നു രാവിലെ 10.30 ന് ആലപ്പുഴ മൗണ്ട് കാർമൽ കത്തീഡ്രലിൽ നടക്കും. പ്രഭാത പ്രാർത്ഥനയ്ക്ക് ആർച്ച്ബിഷപ്പ് മാർ ജോസഫ് പവ്വത്തിൽ നേതൃത്വം നൽകും. തുടർന്നുള്ള പ്രാർത്ഥന ശുശ്രൂഷയ്ക്ക് തൃശൂർ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തെ നേതൃത്വം നൽകും. ഇന്നു രാവിലെ ഒമ്പതിന് നഗരികാണിക്കൽ, ആലപ്പുഴ രൂപതയിലെ എല്ലാ ദേവാലയങ്ങളിൽനിന്നുമുള്ള ദർശ ന സമൂഹം പ്രാർഥനയുമായി നഗരികാണിക്കൽ ചടങ്ങിൽ പങ്കുചേരും കത്തീഡ്രൽ ദേവാലയത്തിൽനിന്ന് ഭൗതികശരീരവുമായി കണ്ണൻ വർക്കി പാലം, ശവക്കോട്ടപ്പാലം എന്നിവിടങ്ങളിലേക്ക് വിലാപയാത്ര നടത്തും. തുടർന്ന് കത്തീഡ്രലിൽ വിശുദ്ധ ബലിയും അന്ത്യകർമങ്ങളും ആരംഭിക്കും. ആലപ്പുഴ രൂപതാധ്യക്ഷൻ ബിഷപ്പ് ഡോ.ജയിംസ് റാഫേൽ ആനാപറമ്പിൽ മുഖ്യകാർമികത്വം വഹിക്കും. തി രുവനന്തപുരം അതിരൂപത മുൻ അധ്യക്ഷൻ ആർച്ച്ബിഷപ്പ് ഡോ. സൂസൈപാക്യം വചനപ്രഘോഷണം നടത്തും. ഉച്ചയ്ക്ക് ഒന്നിനു ചേരുന്ന അനുസ്മരണ സമ്മേളനത്തിൽ രാഷ്ട്രീയ നേതാക്കൾ, മത, സാമൂഹിക ഗങ്ങളിലെ വിശിഷ്ടവ്യക്തികൾ, ബിഷപ്പുമാർ തുടങ്ങിയവർ സംബന്ധിക്കും.
Image: /content_image/India/India-2022-04-12-07:45:23.jpg
Keywords: ആലപ്പുഴ
Content: 18686
Category: 10
Sub Category:
Heading: ഐ‌എസ് നരനായാട്ട് നടത്തിയ ഇറാഖില്‍ ദാവീദിന്റെ പുത്രന് ഓശാന പാടി പതിനായിരങ്ങള്‍ തെരുവില്‍
Content: മൊസൂൾ: ഇസ്ലാമിക് സ്റ്റേറ്റ് താണ്ഡവമാടി ക്രൈസ്തവ കൂട്ടക്കുരുതി നടത്തിയ ഇറാഖിൽ പ്രതീക്ഷയുടെ കാഹളം മുഴക്കി ഓശാന തിരുനാൾ ആഘോഷം. ഇക്കഴിഞ്ഞ ഞായറാഴ്ച രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ തിരുക്കർമ്മങ്ങളിലും, നഗരപ്രദക്ഷിണങ്ങളിലും പങ്കെടുക്കാൻ എത്തിയത് നൂറുകണക്കിന് വിശ്വാസികളാണ്. ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ തലസ്ഥാനമാക്കി ഭരണം നടത്തിയിരുന്ന മൊസൂൾ നഗരത്തിന് സമീപം സ്ഥിതിചെയ്യുന്ന പട്ടണമായ ക്വാരഘോഷിൽ ഇരുപത്തിയ്യായിരത്തോളം അസീറിയൻ ക്രൈസ്തവ വിശ്വാസികൾ ദാവീദിന്റെ പുത്രന് ഹോസാന പാടി. ഞായറാഴ്ച ക്വാരഘോഷിൽ സിറിയൻ കത്തോലിക്ക സഭയുടെ പാത്രിയാർക്കീസ് ഇഗ്നേഷ്യസ് എഫ്രേം ജോസഫ് മൂന്നാമന്‍ ദിവ്യബലിക്കും, പ്രദക്ഷിണത്തിനും നേതൃത്വം നൽകി. ഇറാഖിലെ പേപ്പൽ പ്രതിനിധി മിറ്റ്ജ ലെസ്കോവാറും, മറ്റ് നിരവധി മെത്രാന്മാരും തിരുകർമ്മങ്ങളുടെ ഭാഗമായി. അൽ താഹിറയിലെ പരിശുദ്ധ കന്യകാമറിയത്തിന്റെ നാമധേയത്തിലുള്ള ദേവാലയത്തിൽ നിന്നാണ് പ്രദിക്ഷണം ആരംഭിച്ചത്. ഈസ്റ്റർ ദിനത്തിൽ കത്തോലിക്കാ വിശ്വാസം സ്വീകരിക്കാൻ തയ്യാറെടുപ്പ് നടത്തുന്നവരും പ്രദക്ഷിണത്തിൽ പങ്കെടുത്തു. ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ നാശംവിതച്ച ഇറാഖിലെ അൽ താഹിറ ദേവാലയം എയിഡ് ടു ദി ചർച്ച് ഇൻ നീഡ് അടക്കമുള്ള സന്നദ്ധ സംഘടനകളുടെ സഹായത്തോടെ പൂര്‍ത്തീകരിക്കുകയായിരിന്നു. 2021 മാർച്ചില്‍ ഫ്രാൻസിസ് മാർപാപ്പ നടത്തിയ ഇറാഖ് സന്ദർശനത്തിന്റെ സമയത്താണ് ദേവാലയത്തിന്റെ പുനർനിർമാണം പൂർത്തിയായത്. രണ്ട് പതിറ്റാണ്ടിന് മുന്‍പ് 15 ലക്ഷത്തോളം ക്രൈസ്തവരാണ് മൊസൂളിലും, ക്വാരഘോഷിലും, നിനവേയിലെ മറ്റ് പട്ടണങ്ങളിലും ജീവിച്ചിരുന്നത്. 2004 ലെ അമേരിക്കൻ അധിനിവേശത്തിനും, 2014ലെ ഇസ്ലാമിക് സ്റ്റേറ്റ് ആവിർഭാവത്തിനും ശേഷം ക്രൈസ്തവരുടെ എണ്ണം മൂന്നു ലക്ഷമായി ചുരുങ്ങിയിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-04-12-10:31:00.jpg
Keywords: ഇറാഖ
Content: 18687
Category: 10
Sub Category:
Heading: വിശുദ്ധവാരം രക്ഷാകരം, കാഴ്ചക്കാരായി മാറാതെ തിരുകര്‍മ്മങ്ങളില്‍ സജീവ പങ്കാളിത്തം വേണം: പോളിഷ് മെത്രാന്റെ ആഹ്വാനം
Content: വാര്‍സോ: വിശുദ്ധവാരം നമുക്ക് രക്ഷ നേടി തരുമെന്നും കാഴ്ചക്കാരായി മാറാതെ തിരുകര്‍മ്മങ്ങളില്‍ സജീവ പങ്കാളിത്തം വേണമെന്നും ആരാധനയ്ക്കും, കൂദാശകൾക്കുമായുള്ള പോളിഷ് മെത്രാൻ സമിതിയുടെ കമ്മീഷൻ അധ്യക്ഷൻ ബിഷപ്പ് പിയോറ്റർ ഗ്രിഗർ. ഓശാന തിരുനാൾ സന്ദേശം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മെ പിതാവിനോട് ചേർക്കാൻ വേണ്ടിയാണ് യേശു പീഡാനുഭവ വാരത്തിലൂടെ കടന്നു പോയതെന്നും, നാം വെറും കാഴ്ചക്കാരായി മാറാതെ സജീവമായി ഓരോ ദിവസത്തെയും തിരുക്കർമ്മങ്ങളുടെ ഭാഗമായി മാറണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. രക്ഷാകര ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവ വികാസങ്ങളുടെ ഭാഗമാകാൻ ഓശാന തിരുനാൾ ദിനത്തില്‍ യേശുവിനോടൊപ്പം നാമും ജറുസലേമിലേക്ക് പ്രവേശിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. പെസഹാ തിരുനാൾ, ദുഃഖവെള്ളി, ഈസ്റ്റർ ദിന അനുസ്മരണങ്ങളുടെ പ്രത്യേകത ബിഷപ്പ് പിയോറ്റർ ഗ്രിഗർ വിവരിച്ചു. കിഴക്ക് ദേശത്ത് യുദ്ധം നടക്കുമ്പോൾ, പെസഹാ വ്യാഴാഴ്ച കാൽകഴുകൽ ശുശ്രൂഷയിലൂടെ ക്രിസ്തു പഠിപ്പിച്ച നിസ്വാർത്ഥ സേവനത്തിന്റെയും, സ്നേഹത്തിന്റെയും കൽപ്പനയ്ക്ക് കൂടുതൽ അർത്ഥം കൈ വരികയാണ്. ദുഃഖവെള്ളിയാഴ്ച ശുശ്രൂഷയുടെ പ്രധാനപ്പെട്ട ഭാഗമാണ് കുരിശിന്റെ വണക്കം. ഈ നിമിഷങ്ങളിൽ നാം ദൈവത്തിൻറെ അളവില്ലാത്ത സ്നേഹം അനുഭവിക്കുന്നു. അത് ക്രിസ്തുവിന്റെ കുരിശിലൂടെ രക്ഷ കൈവരുന്ന സ്നേഹത്തെ സ്ഥിരീകരിക്കുകയാണ്. നമ്മെ ക്രൈസ്തവ വ്യക്തിത്വത്തിലേക്ക് തിരികെ കൊണ്ടുപോകുന്ന തരത്തിൽ നാം സ്വീകരിച്ച മാമോദിസ പ്രതിജ്ഞ പുതുക്കുന്ന ദിവസമാണ് വിശുദ്ധ വാരത്തിലെ ശനിയാഴ്ച ദിവസം. ക്രിസ്തുവിനോടൊപ്പം പുതിയ ജീവിതത്തിലേക്ക് പ്രവേശിക്കാൻ ഇത് വഴിയൊരുക്കുന്നുവെന്നും ബിഷപ്പ് ഓര്‍മ്മിപ്പിച്ചു. ഏഴു ലക്ഷത്തിലധികം വിശ്വാസികളെ ഉള്‍ക്കൊള്ളുന്ന ബീൽസ്‌കോ-യുവീക് രൂപതയുടെ അധ്യക്ഷന്‍ കൂടിയാണ് ബിഷപ്പ് പിയോറ്റർ ഗ്രിഗർ. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-04-12-12:48:33.jpg
Keywords: പോളിഷ
Content: 18688
Category: 1
Sub Category:
Heading: പാഷൻ ഓഫ് ദി ക്രൈസ്റ്റ് രണ്ടാം ഭാഗത്തിനു വേണ്ടി കാത്തിരിക്കണമെന്ന് മെല്‍ ഗിബ്സൺ: 'ഫാ. സ്റ്റു' നാളെ തിയേറ്ററുകളിലേക്ക്
Content: വാഷിംഗ്ടണ്‍ ഡി‌സി: ബോക്സിംഗ് വിട്ട് പൗരോഹിത്യം സ്വീകരിച്ച ഫാ. സ്റ്റുവര്‍ട്ട് ലോംഗ് എന്ന കത്തോലിക്ക വൈദികന്റെ പ്രചോദനാത്മകമായ യഥാര്‍ത്ഥ ജീവിതത്തെ ആസ്പദമാക്കി നിർമ്മിക്കപ്പെട്ട ഫാ. സ്റ്റു എന്ന ചിത്രം നാളെ (ഏപ്രിൽ പതിമൂന്നാം തീയതി) തിയേറ്ററുകളിലെത്തും. പ്രശസ്ത ഹോളിവുഡ് താരം മാർക്ക് വാൽബർഗ് പ്രധാന കഥാപാത്രമായെത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് റോസാലിൻഡ് റോസാണ്. അമേരിക്കയിലെ മൊണ്ടാന സ്വദേശിയായിരുന്ന സ്റ്റുവർട്ട് ലോങ്ങ് അപൂർവ്വമായ ഒരു അസ്ഥി രോഗം ബാധിച്ചാണ് 2014ൽ മരണമടയുന്നത്. ചിത്രത്തിൽ പാഷൻ ഓഫ് ദ ക്രൈസ്റ്റ് സിനിമയുടെ നിർമാതാവും, സംവിധായകനും ആയിരുന്ന മെൽ ഗിബ്സൺ വൈദികന്റെ പിതാവ് ആയിട്ടാണ് അഭിനയിക്കുന്നത്. ഏപ്രിൽ ഏഴാം തീയതി കത്തോലിക്കാ മാധ്യമമായ ഇറ്റേണൽ വേൾഡ് ടെലിവിഷൻ നെറ്റ്‌വർക്കിന്റെ വേൾഡ് ഓവർ എന്ന വാർത്താ പരിപാടിയിൽ മൂന്നു പേരും ചിത്രവുമായി വിശേഷങ്ങള്‍ പങ്കുവെച്ചു. പാഷൻ ഓഫ് ദ ക്രൈസ്റ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ പറ്റിയുള്ള ചോദ്യത്തിന് യേശുവിന്റെ ഉയിർപ്പും പിന്നീടുള്ള കാര്യങ്ങളും സ്ക്രീനിൽ കൊണ്ടുവരികയെന്നത് വലിയ സങ്കീർണതകളും, വെല്ലുവിളിയും നിറഞ്ഞ കാര്യമാണെന്ന് മെൽ ഗിബ്സൺ മറുപടി നൽകി. ചിത്രത്തിന്റെ റിലീസിന് സംബന്ധിച്ച് ഒന്നും പറഞ്ഞില്ലെങ്കിലും, തന്റെ കൈവശം നല്ല രണ്ട് തിരക്കഥകൾ ഉണ്ടെന്നും ഗിബ്സൺ പറഞ്ഞു. നാളെ റിലീസ് ചെയ്യുന്ന 'ഫാ. സ്റ്റു'വിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് വേദനയുടെയും, ശക്തിയുടെയും, കൃപയുടെയും ജീവിക്കുന്ന സാക്ഷ്യമായിരുന്നു ഫാ. സ്റ്റുവെന്ന് റോസാലിൻഡ് റോസ് പറഞ്ഞു. അദ്ദേഹം ആരുടെയൊക്കെ ജീവിതങ്ങളെ സ്പർശിച്ചുവോ അവരെല്ലാം ഇങ്ങനെ തന്നെ പറയും. വൈദികന്റെ കഥയും, തന്റെ കത്തോലിക്കാ വിശ്വാസവുമാണ് ഈ ചിത്രത്തിന്റെ ഭാഗമാകാൻ തന്നെ പ്രേരിപ്പിച്ചതെന്ന് മാർക്ക് വാൽബർഗ് പറഞ്ഞു. വളരെ ദുരിതപൂർണ്ണമായ ഒരു കാലം തനിക്ക് ഉണ്ടായിരുന്നുവെന്നും, ജീവിതം തിരികെ ശരിയായ പാതയിലാക്കാൻ വിശ്വാസമാണ് തന്നെ സഹായിച്ചതെന്നും ഹോളിവുഡ് താരം കൂട്ടിച്ചേർത്തു. തന്റെ കഴിവുകൾ എങ്ങനെ ദൈവത്തിനുവേണ്ടി വിനിയോഗിക്കാം എന്നതിനെപ്പറ്റിയുളള ചിന്തയിലായിരുന്നു താനെന്നും വാൽബർഗ് ഓർത്തെടുത്തു. കൂടാതെ പാഷൻ ഓഫ് ദ ക്രൈസ്റ്റ് ചിത്രം യാഥാർഥ്യമാക്കിയ മെൽ ഗിബ്സണെ അദ്ദേഹം പ്രകീർത്തിച്ചു. ഒരു സംവിധായകനും, നടനും എന്ന നിലയിലുള്ള വളർച്ചയ്ക്കും, ബിസിനസ്സിലെ വളർച്ചയ്ക്കും ഊന്നൽ കൊടുക്കാതെ ദൈവത്തിന്റെ ജോലിക്കുവേണ്ടി ഊന്നൽ കൊടുക്കേണ്ടിവരുന്ന ഒരു സമയം ഉണ്ടാകുമെന്ന് തനിക്ക് അറിയാമായിരുന്നു. ആ നാളുകളിലാണ് ഇങ്ങനെ ഒരു ചിത്രം തന്നെ തേടിയെത്തുന്നതെന്നും മാർക്ക് വാൽബർഗ് പങ്കുവെച്ചു. 1985-ല്‍ ഗോള്‍ഡന്‍ ഗ്ലൌവ്സ് ഹെവിവെയ്റ്റ് പട്ടം കരസ്ഥമാക്കിയ ബോക്സറില്‍ നിന്നും ഫാ. സ്റ്റു എന്ന കത്തോലിക്ക വൈദികനിലേക്കുള്ള സ്റ്റുവാര്‍ട്ട് ലോങ്ങിന്റെ യാത്രയെ കുറിച്ച് പറയുന്ന സിനിമ പ്രമുഖ സിനിമ വിതരണക്കാരായ സോണി പിക്ചേഴ്സാണ് സിനിമ പ്രദര്‍ശനത്തിനെത്തിക്കുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-04-12-15:22:02.jpg
Keywords: പാഷന്‍
Content: 18689
Category: 14
Sub Category:
Heading: പാഷൻ ഓഫ് ദി ക്രൈസ്റ്റ് രണ്ടാം ഭാഗത്തിനു വേണ്ടി കാത്തിരിക്കണമെന്ന് മെല്‍ ഗിബ്സൺ: 'ഫാ. സ്റ്റു' നാളെ തിയേറ്ററുകളിലേക്ക്
Content: വാഷിംഗ്ടണ്‍ ഡി‌സി: ബോക്സിംഗ് വിട്ട് പൗരോഹിത്യം സ്വീകരിച്ച ഫാ. സ്റ്റുവര്‍ട്ട് ലോംഗ് എന്ന കത്തോലിക്ക വൈദികന്റെ പ്രചോദനാത്മകമായ യഥാര്‍ത്ഥ ജീവിതത്തെ ആസ്പദമാക്കി നിർമ്മിക്കപ്പെട്ട ഫാ. സ്റ്റു എന്ന ചിത്രം നാളെ (ഏപ്രിൽ പതിമൂന്നാം തീയതി) തിയേറ്ററുകളിലെത്തും. പ്രശസ്ത ഹോളിവുഡ് താരം മാർക്ക് വാൽബർഗ് പ്രധാന കഥാപാത്രമായെത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് റോസാലിൻഡ് റോസാണ്. അമേരിക്കയിലെ മൊണ്ടാന സ്വദേശിയായിരുന്ന സ്റ്റുവർട്ട് ലോങ്ങ് അപൂർവ്വമായ ഒരു അസ്ഥി രോഗം ബാധിച്ചാണ് 2014ൽ മരണമടയുന്നത്. ചിത്രത്തിൽ പാഷൻ ഓഫ് ദ ക്രൈസ്റ്റ് സിനിമയുടെ നിർമാതാവും, സംവിധായകനും ആയിരുന്ന മെൽ ഗിബ്സൺ വൈദികന്റെ പിതാവ് ആയിട്ടാണ് അഭിനയിക്കുന്നത്. ഏപ്രിൽ ഏഴാം തീയതി കത്തോലിക്കാ മാധ്യമമായ ഇറ്റേണൽ വേൾഡ് ടെലിവിഷൻ നെറ്റ്‌വർക്കിന്റെ വേൾഡ് ഓവർ എന്ന വാർത്താ പരിപാടിയിൽ മൂന്നു പേരും ചിത്രവുമായി വിശേഷങ്ങള്‍ പങ്കുവെച്ചു. പാഷൻ ഓഫ് ദ ക്രൈസ്റ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ പറ്റിയുള്ള ചോദ്യത്തിന് യേശുവിന്റെ ഉയിർപ്പും പിന്നീടുള്ള കാര്യങ്ങളും സ്ക്രീനിൽ കൊണ്ടുവരികയെന്നത് വലിയ സങ്കീർണതകളും, വെല്ലുവിളിയും നിറഞ്ഞ കാര്യമാണെന്ന് മെൽ ഗിബ്സൺ മറുപടി നൽകി. ചിത്രത്തിന്റെ റിലീസിന് സംബന്ധിച്ച് ഒന്നും പറഞ്ഞില്ലെങ്കിലും, തന്റെ കൈവശം നല്ല രണ്ട് തിരക്കഥകൾ ഉണ്ടെന്നും ഗിബ്സൺ പറഞ്ഞു. നാളെ റിലീസ് ചെയ്യുന്ന : 'ഫാ. സ്റ്റു'വിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് വേദനയുടെയും, ശക്തിയുടെയും, കൃപയുടെയും ജീവിക്കുന്ന സാക്ഷ്യമായിരുന്നു ഫാ. സ്റ്റുവെന്ന് റോസാലിൻഡ് റോസ് പറഞ്ഞു. അദ്ദേഹം ആരുടെയൊക്കെ ജീവിതങ്ങളെ സ്പർശിച്ചുവോ അവരെല്ലാം ഇങ്ങനെ തന്നെ പറയും. വൈദികന്റെ കഥയും, തന്റെ കത്തോലിക്കാ വിശ്വാസവുമാണ് ഈ ചിത്രത്തിന്റെ ഭാഗമാകാൻ തന്നെ പ്രേരിപ്പിച്ചതെന്ന് മാർക്ക് വാൽബർഗ് പറഞ്ഞു. വളരെ ദുരിതപൂർണ്ണമായ ഒരു കാലം തനിക്ക് ഉണ്ടായിരുന്നുവെന്നും, ജീവിതം തിരികെ ശരിയായ പാതയിലാക്കാൻ വിശ്വാസമാണ് തന്നെ സഹായിച്ചതെന്നും ഹോളിവുഡ് താരം കൂട്ടിച്ചേർത്തു. തന്റെ കഴിവുകൾ എങ്ങനെ ദൈവത്തിനുവേണ്ടി വിനിയോഗിക്കാം എന്നതിനെപ്പറ്റിയുളള ചിന്തയിലായിരുന്നു താനെന്നും വാൽബർഗ് ഓർത്തെടുത്തു. കൂടാതെ പാഷൻ ഓഫ് ദ ക്രൈസ്റ്റ് ചിത്രം യാഥാർഥ്യമാക്കിയ മെൽ ഗിബ്സണെ അദ്ദേഹം പ്രകീർത്തിച്ചു. ഒരു സംവിധായകനും, നടനും എന്ന നിലയിലുള്ള വളർച്ചയ്ക്കും, ബിസിനസ്സിലെ വളർച്ചയ്ക്കും ഊന്നൽ കൊടുക്കാതെ ദൈവത്തിന്റെ ജോലിക്കുവേണ്ടി ഊന്നൽ കൊടുക്കേണ്ടിവരുന്ന ഒരു സമയം ഉണ്ടാകുമെന്ന് തനിക്ക് അറിയാമായിരുന്നു. ആ നാളുകളിലാണ് ഇങ്ങനെ ഒരു ചിത്രം തന്നെ തേടിയെത്തുന്നതെന്നും മാർക്ക് വാൽബർഗ് പങ്കുവെച്ചു. 1985-ല്‍ ഗോള്‍ഡന്‍ ഗ്ലൌവ്സ് ഹെവിവെയ്റ്റ് പട്ടം കരസ്ഥമാക്കിയ ബോക്സറില്‍ നിന്നും ഫാ. സ്റ്റു എന്ന കത്തോലിക്ക വൈദികനിലേക്കുള്ള സ്റ്റുവാര്‍ട്ട് ലോങ്ങിന്റെ യാത്രയെ കുറിച്ച് പറയുന്ന സിനിമ പ്രമുഖ സിനിമ വിതരണക്കാരായ സോണി പിക്ചേഴ്സാണ് സിനിമ പ്രദര്‍ശനത്തിനെത്തിക്കുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-04-12-15:28:14.jpg
Keywords: പാഷന്‍
Content: 18690
Category: 1
Sub Category:
Heading: ഈജിപ്തില്‍ കോപ്റ്റിക് വൈദികന്‍ കുത്തേറ്റ് കൊല്ലപ്പെട്ടു
Content: കെയ്റോ: ഇസ്ലാമിക ഭൂരിപക്ഷ രാജ്യമായ ഈജിപ്തില്‍ കോപ്റ്റിക് ഓര്‍ത്തഡോക്സ് വൈദികന്‍ കുത്തേറ്റു കൊല്ലപ്പെട്ടു. അലെക്സാണ്ട്രിയായിലെ വെര്‍ജിന്‍ മേരി ആന്‍ഡ്‌ മാര്‍ ബൌലോസ് ദേവാലയത്തിലെ മുഖ്യപുരോഹിതനായ ഫാ. അര്‍സാനിയോസ് വദീദാണ് കൊല്ലപ്പെട്ടത്. കൊലപാതകിയായ അറുപതുകാരനെ അറസ്റ്റ് ചെയ്തതായി ഈജിപ്ഷ്യന്‍ ആഭ്യന്തരമന്ത്രാലയം അറിയിച്ചു.. കടല്‍ത്തീര പാതയിലൂടെ നടക്കുമ്പോഴാണ് അര്‍സാനിയോസ് വദീദ് കൊല്ലപ്പെട്ടതെന്നു 'ഈജിപ്ത് ഇന്‍ഡിപെന്‍ഡന്റ്'ന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. കൊലപാതകത്തിന്റെ കാരണം ഇപ്പോഴും വ്യക്തമല്ല. മൃതസംസ്കാര ചടങ്ങുകള്‍ നടന്നു. കൊലപാതകം ഇസ്ലാമിന്റെ പഠനങ്ങള്‍ക്കു വിരുദ്ധമാണെന്നും രാജ്യത്ത് വിഭാഗീയത വളർത്താൻ മാത്രമേ ഉപയോഗിക്കപ്പെടുള്ളൂവെന്നും ഗ്രാൻഡ് ഇമാം അഹമ്മദ് എൽ-തയ്യിബ് പറഞ്ഞു. കൊലപാതകത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ലെങ്കിലും, റമദാന്‍, ഈസ്റ്റര്‍ കാലത്ത് ഈജിപ്തിലെ ക്രൈസ്തവര്‍ അഭിമുഖീകരിക്കുന്ന ഭീഷണികളെയാണ് ഈ കൊലപാതകം എടുത്തു കാട്ടുന്നതെന്നു അമേരിക്ക ആസ്ഥാനമായി ക്രൈസ്തവര്‍ക്കെതിരായ മതപീഡനങ്ങള്‍ നിരീക്ഷിച്ചു കൊണ്ടിരിക്കുന്ന അന്താരാഷ്ട്ര സംഘടനയായ ‘ഇന്റര്‍നാഷണല്‍ ക്രിസ്റ്റ്യന്‍ കണ്‍സേണ്‍’ (ഐ.സി.സി) ന്റെ പ്രസിഡന്റായ ജെഫ് കിംഗ് പറഞ്ഞു.

People bidding a final farewell to Archbishop Arsanios Wadid who was stabbed to death by a man in Alexandria on April 7#Egypt #ArsaniousWadeed | #أرسانيوس_وديد #الأسكندرية pic.twitter.com/RrqBFvSb5s
— Egypt Today Magazine (@EgyptTodayMag) April 8, 2022

ക്രിസ്തുമസ്സ്, ഈസ്റ്റര്‍ തുടങ്ങിയ പുണ്യ കാലങ്ങളില്‍ ഈജിപ്തിലെ ക്രൈസ്തവര്‍ ആക്രമിക്കപ്പെടുന്നത് പതിവാണെന്നും, ക്രൈസ്തവര്‍ക്കെതിരെ ആക്രമണങ്ങള്‍ നടത്തുന്നവരെ മാനസികവിഭ്രാന്തിയുള്ളവരായി വരുത്തിത്തീര്‍ക്കുന്ന പ്രവണത ഈജിപ്തിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈജിപ്ത്യന്‍ ജനസംഖ്യയുടെ പത്തു ശതമാനത്തോളമാണ് കോപ്റ്റിക് ക്രൈസ്തവര്‍. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-04-12-19:45:53.jpg
Keywords: ഈജിപ്
Content: 18691
Category: 18
Sub Category:
Heading: ഒറ്റപ്പെട്ട രക്ഷിതാക്കൾക്കായുള്ള പദ്ധതികളെ പ്രോത്സാഹിപ്പിക്കണമെന്ന് മാർ ആൻഡ്രൂസ് താഴത്ത്
Content: തിരുവനന്തപുരം: ഒറ്റപ്പെട്ട രക്ഷിതാക്കൾക്കായുള്ള പദ്ധതികളെ പ്രോത്സാഹിപ്പിക്കണമെന്ന് തൃശൂർ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്. മുഖ്യമന്ത്രിയുടെ ചേംബറിൽ നടന്ന ജോയ്സ് ടച്ച് ഇന്റഗ്രേറ്റഡ് സ്മാർട്ട് ഹെൽത്ത് വാച്ചിന്റെ പ്രകാശനത്തിനു ശേഷം വൈഎംസിഎ ഹാളിൽ നടന്ന പൊതുസമ്മേളനത്തിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു ആർച്ച് ബിഷപ്പ്. സംസ്ഥാനത്ത് പ്രായമേറുന്നവർ കൂടിവരികയാണ്. കൊട്ടാരം പോലുള്ള വലിയ വീടുകളിൽ ആരും നോക്കാനില്ലാതെ കഴിയുന്നവരുടെ എണ്ണം കൂടിവരുന്നു. അത്തരക്കാരു ടെ ആരോഗ്യപ്രശ്നങ്ങളിൽ പെട്ടെന്ന് ഇടപെടാൻ ജോയ്സ് സ്മാർട്ട് ഹെൽത്ത് വാച്ചി ന് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. വയോധികരുടെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് പുതിയ പ്രശ്നമായി വരുന്നതി നാൽ സന്നദ്ധ സംഘടനകൾക്കു മെച്ചമായ പ്രവർത്തനം കാഴ്ചവയ്ക്കാൻ കഴിയുമെ ന്ന് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ ജോയ്സ് ടച്ച് ഇന്റഗ്രേറ്റഡ് സ്മാർട്ട് ഹെൽത്ത് വാച്ചിന്റെ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. മന്ത്രിമാരായ കെ. രാജൻ, ജി.ആർ, അനിൽ, മാർ ആൻഡ്രൂസ് താഴത്ത്, ശാന്തിഭവൻ പാലിയേറ്റീവ് ഹോസ്പിറ്റൽസ് കോ ഫൗണ്ടറും സിഇഒയുമായ ഫാ. ജോയ് കുത്തൂർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
Image: /content_image/News/News-2022-04-13-10:20:56.jpg
Keywords: ആൻഡ്രൂസ്
Content: 18692
Category: 18
Sub Category:
Heading: മദ്യനയത്തിനെതിരായ പ്രതിഷേധങ്ങൾ സർക്കാർ കണ്ടില്ലെന്ന് നടിക്കുന്നു: കർദ്ദിനാൾ ക്ലീമീസ് ബാവ
Content: തിരുവനന്തപുരം: മദ്യനയത്തിൽ നിന്നു സർക്കാർ പിന്മാറണമെന്നു മലങ്കര കത്തോലിക്കാ സഭാ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലി ക്കാബാവ. കേരള മദ്യവിരുദ്ധ ജനകീയ മുന്നണിയുടെ ആഭിമുഖ്യത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് ധർണയിൽ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മദ്യനയത്തിനെതിരായ പ്രതിഷേധങ്ങൾ ഉയരുമ്പോൾ അതൊന്നും കണ്ടില്ലെന്ന സമീപനമാണു സർക്കാരിനുള്ളത്. മദ്യനയത്തിനെതിരായ പരാതികളും അപേക്ഷകളും ല ഭിക്കുമ്പോഴും ഇതേ നയമാണ് തുടരുന്നത്. ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാർ ഈ രീതി തുടരുന്നത് നല്ലതല്ലെന്നും സർക്കാരിന്റെ മദ്യ നയം തിരുത്തണമെന്നും കർദ്ദിനാൾ ആവശ്യപ്പെട്ടു. സർക്കാരിന്റെ തെറ്റായ നടപടികൾക്കെതിരെ ജനരോഷം ഇല്ലാതാക്കാൻ മദ്യവും മയ ക്കുമരുന്നും നൽകി ജനങ്ങളുടെ കർമശേഷിയെ ഇല്ലാതാക്കുന്നതായി ധർണ ഉദ്ഘാട നം ചെയ്ത കോൺഗ്രസ് നേതാവ് വി.എം. സുധീരൻ പറഞ്ഞു. വമ്പിച്ച ഭൂരിപക്ഷമുണ്ടെന്നു കരുതി എന്തും ചെയ്യാമെന്ന അവസ്ഥ ജനാധിപത്യ സർ ക്കാരിനു ഭൂഷണമല്ലെന്നു മദ്യവിരുദ്ധ മുന്നണി ചെയർമാനും മാവേലിക്കര ബിഷപ്പുമാ യ ജോഷ്വാ മാർ ഇഗ്നാത്തിയോസ് അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. രാജ്യസഭാ മുൻ ഉപാധ്യക്ഷൻ പ്രഫ. പി.ജെ. കുര്യൻ, കുറുക്കോളി മൊയ്തീൻ എം.എ ൽഎ, വി.എസ്. ഹരീന്ദ്രനാഥ്, ഇയ്യഞ്ചേരി കുഞ്ഞുകൃഷ്ണൻ, കുഞ്ഞിക്കോമു മാസ്റ്റർ, അബ്ദുൾ അസീസ് തുടങ്ങിയവർ പ്രസംഗിച്ചു. കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ഫാ. ജോൺ അരീക്കൽ സ്വാഗതവും പ്രഫ. മാമച്ചൻ നന്ദിയും പറഞ്ഞു. ധർണയ്ക്ക് മോൺ. മാത്യു മനക്കാർക്കാവിൽ കോർ എപ്പിസ്കോപ്പ, ഫാ. ദേവസ്യ പന്തല്ലൂക്കാരൻ, ലൂർദ് ഫെറോനാ വികാരി ഫാ. മോർലി കൈതപ്പറമ്പിൽ, ടിഎസ്എൻഎസ് ഡയറക്ടർ ഫാ. സാബാസ് ഇഗ്നേഷ്യസ് തുടങ്ങിയവർ നേതൃത്വം നൽകി.
Image: /content_image/India/India-2022-04-13-11:04:06.jpg
Keywords: മദ്യ
Content: 18693
Category: 10
Sub Category:
Heading: കൊളോസിയത്തിലെ കുരിശിന്റെ വഴിയിൽ പാപ്പയോടൊപ്പം റഷ്യൻ യുക്രേനിയൻ കുടുംബങ്ങളും
Content: റോം: ദുഃഖവെള്ളി ദിനത്തിൽ റോമിലെ കൊളോസിയത്തിൽ ഫ്രാൻസിസ് മാർപാപ്പ നേതൃത്വം നൽകുന്ന കുരിശിന്റെ വഴി പ്രാർത്ഥനയിൽ പരസ്പരം യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന റഷ്യയിൽ നിന്നും, യുക്രൈനിൽ നിന്നും ഓരോ കുടുംബങ്ങൾ കുരിശും വഹിച്ചുകൊണ്ട് പങ്കെടുക്കും. കുരിശിന്റെ വഴി പ്രാർത്ഥനയിലെ പതിമൂന്നാം സ്ഥലത്തെ വിചിന്തനം തയ്യാറാക്കിയിരിക്കുന്നത് ഈ കുടുംബങ്ങളാണ്. 14 സ്ഥലങ്ങൾക്കും വേണ്ടിയുള്ള വിചിന്തനങ്ങൾ വത്തിക്കാൻ തിങ്കളാഴ്ച ദിവസം പുറത്തുവിട്ടിരുന്നു. അടുത്തിടെ വിവാഹിതരായ യുവദമ്പതികൾ, കുഞ്ഞുങ്ങളില്ലാത്ത ദമ്പതികൾ, ഒരു കുട്ടി മരണപ്പെട്ട കുടുംബം, അഭയാർത്ഥികളായ കുടുംബം എന്നിങ്ങനെ വിവിധ ജീവിത സാഹചര്യങ്ങളിലൂടെ കടന്നു പോകുന്ന കുടുംബങ്ങളാണ് 14 വിചിന്തനങ്ങളും എഴുതിയത്. കുരിശിന്റെ വഴി വിചിന്തനങ്ങൾ തയാറാക്കിയ കുടുംബങ്ങൾ വിവിധ കത്തോലിക്കാ സംഘടനകളുമായി ചേർന്ന് പ്രവർത്തിക്കുന്നവരാണെന്നതും ശ്രദ്ധേയമാണ്. കൊളോസിയത്തിലെ കുരിശിന്റെ വഴിയിൽ ഓരോ സ്ഥലത്തും വിചിന്തനത്തോടോപ്പം, ബൈബിൾ വചന വായനയും, പ്രാർത്ഥനയും ഉണ്ടായിരിക്കും. കൂടാതെ 14 പ്രാർത്ഥനാ നിയോഗങ്ങളും സമർപ്പിക്കപ്പെടും. അമോരിസ് ലെത്തീസ്യ എന്ന ഫ്രാൻസിസ് മാർപാപ്പയുടെ അപ്പസ്തോലിക ആഹ്വാനം പുറത്തിറങ്ങിയതിന്റെ അഞ്ചാം വാർഷികം ആയതിനാൽ അതിനോടു ചേർന്നു നിൽക്കുന്നതാണ് ഇത്തവണത്തെ കുരിശിന്റെ വഴിയുടെ പ്രമേയങ്ങൾ. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-04-13-11:26:12.jpg
Keywords: റോമ