Contents

Displaying 18341-18350 of 25081 results.
Content: 18724
Category: 11
Sub Category:
Heading: സ്വവര്‍ഗ്ഗ ബന്ധം: സഭാപ്രബോധനങ്ങളെ തെറ്റിക്കരുതെന്ന അഭ്യര്‍ത്ഥനയുമായി മെത്രാന്‍മാര്‍ക്കു വൈദികന്റെ തുറന്ന കത്ത്
Content: ബെര്‍ലിന്‍: സ്വവര്‍ഗ്ഗ ബന്ധം സംബന്ധിച്ച കത്തോലിക്ക സഭയുടെ പാരമ്പര്യ പ്രബോധനങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണമെന്ന അപേക്ഷയുമായി യൂറോപ്പില്‍ നിര്‍ണ്ണായക സ്വാധീനമുള്ള രണ്ടു കര്‍ദ്ദിനാളുമാര്‍ക്ക് വൈദികന്റെ തുറന്ന കത്ത്. ഇത് സംബന്ധിച്ച സഭാ പ്രബോധനങ്ങളില്‍ മാറ്റം വരുത്തണമെന്ന് യൂറോപ്യന്‍ യൂണിയന്‍ മെത്രാന്‍ സമിതി കമ്മീഷന്റെ പ്രസിഡന്റും, ലക്സംബര്‍ഗ്‌ മെത്രാപ്പോലീത്തയുമായ കര്‍ദ്ദിനാള്‍ ജീന്‍-ക്ലോഡ് ഹോള്ളെറിച്ചിനും, ജര്‍മ്മന്‍ കര്‍ദ്ദിനാള്‍ റെയിന്‍ഹാര്‍ഡ് മാര്‍ക്സിനും ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഫാ. ഫിലിപ് ജി. ബൊച്ചാന്‍സ്കി എന്ന വൈദികന്‍ തുറന്ന കത്തെഴുതിയത്. സ്വവര്‍ഗ്ഗാനുരാഗ പ്രവണതയുള്ളവരെ സത്യത്തിലും സ്‌നേഹത്തിലും പരിശുദ്ധമായ ജീവിതം നയിക്കാൻ സഹായിക്കുന്ന ‘കറേജ് ഇന്റര്‍നാഷണല്‍’ എന്ന കൂട്ടായ്മയുടെ എക്സിക്യുട്ടീവ്‌ ഡയറക്ടറാണ് ഫാ. ഫിലിപ് ജി. ബൊച്ചാന്‍സ്കി. സ്വവര്‍ഗ്ഗബന്ധം സംബന്ധിച്ച കത്തോലിക്ക പ്രബോധനത്തിന്റെ സാമൂഹികവും, ശാസ്ത്രീയവുമായ അടിത്തറ ശരിയല്ലെന്ന വാദവുമായി, കര്‍ദ്ദിനാള്‍ ഹോള്ളെറിച്ച് ഫെബ്രുവരിയില്‍ രംഗത്തുവന്നിരിന്നു. സ്വവര്‍ഗ്ഗബന്ധം സംബന്ധിച്ച കത്തോലിക്കാ പ്രബോധനം ആശങ്കയുളവാക്കുന്നതാണെന്ന്‍ മാര്‍ച്ചില്‍ നടത്തിയ ഒരഭിമുഖത്തില്‍ കര്‍ദ്ദിനാള്‍ റെയിന്‍ഹാര്‍ഡ് മാക്സും പറയുകയുണ്ടായി. ഇതില്‍ വ്യാപക വിമര്‍ശനം ഉയര്‍ന്നിരിന്നു. സ്വവര്‍ഗ്ഗാനുരാഗികള്‍ക്ക് ഇടയില്‍ വര്‍ഷങ്ങളായി പ്രേഷിത പ്രവര്‍ത്തനം നടത്തിവരുന്ന ഒരു പുരോഹിതനെന്ന നിലയില്‍ വളരെയേറെ ആശങ്കയോടെയാണ് ഇതുസംബന്ധിച്ച കത്തോലിക്കാ പ്രബോധനങ്ങളെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ വായിച്ചത് എന്ന മുഖവുരയോടെയാണ് വൈദികന്റെ കത്ത് ആരംഭിക്കുന്നത്. സ്വവര്‍ഗ്ഗാനുരാഗം സംബന്ധിച്ച കത്തോലിക്ക പ്രബോധനങ്ങള്‍ ശക്തവും, വിശുദ്ധ ലിഖിതങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും, കാലാകാലങ്ങളായുള്ള സഭാപാരമ്പര്യമാണെന്നും (നമ്പര്‍ 2357) ഫാ. ബൊച്ചാന്‍സ്കി ചൂണ്ടിക്കാട്ടി. തിരുപ്പട്ട സ്വീകരണത്തിന് തയ്യാറെടുക്കുമ്പോള്‍, സഭാപ്രബോധനങ്ങളെ മുറുകെപ്പിടിക്കുമെന്നും, അത് വിശ്വസ്തപൂര്‍വ്വം പഠിപ്പിക്കുമെന്നും, അതിന് വിരുദ്ധമായ കാര്യങ്ങളെ ഒഴിവാക്കുമെന്നുമുള്ള വൃതവാഗ്ദാനം നടത്തിയിട്ടുള്ള കാര്യം ഓര്‍ക്കണമെന്നും, തങ്ങളുടെ പൗരോഹിത്യ വാഗ്ദാനത്തോട് വിശ്വസ്തരായിരിക്കണമെന്നും ഫാ. ബൊച്ചാന്‍സ്കി ഇരു പിതാക്കന്മാരോടും അഭ്യര്‍ത്ഥിച്ചു. സഭാപ്രബോധനങ്ങളോടുള്ള എതിര്‍പ്പ് ആശങ്കക്കും, വിഭാഗീയതക്കും മാത്രമാണ് ഗുണം ചെയ്യുക. തിരുപ്പട്ട വൃതവാഗ്ദാന ലംഘനം “കള്ളസാക്ഷ്യം” എന്ന മാരക പാപമാണെന്ന ഓര്‍മ്മപ്പെടുത്തലോടെയുമാണ്‌ കത്തവസാനിക്കുന്നത്. തിരുസഭയുടെ പ്രബോധനങ്ങള്‍ക്കും പാരമ്പര്യത്തിനും വിരുദ്ധമായി ചില ജര്‍മ്മന്‍ വൈദികര്‍ സ്വവര്‍ഗ്ഗ പങ്കാളികളെ ആശീര്‍വ്വദിച്ചത് അടുത്തിടെ വലിയ വിവാദത്തിന് ഇടയാക്കിയിരിന്നു. സ്വവര്‍ഗ്ഗ ബന്ധങ്ങളെ അനുകൂലിച്ച് ചില ഉന്നത ജര്‍മ്മന്‍ മെത്രാന്‍മാര്‍ മുന്‍പോട്ടു വന്നതും അടുതകാലത്ത് വിവാദമായിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Ii7q2T9vRhQ8ejuOcYjJ7f}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-04-20-12:45:55.jpg
Keywords: ജര്‍മ്മ
Content: 18725
Category: 1
Sub Category:
Heading: ദേവാലയം പുനര്‍നിര്‍മ്മിക്കുന്നതിന് അനുവാദം നല്‍കാത്തതിനെതിരെ പ്രതിഷേധിച്ചതിന് 9 ഈജിപ്ഷ്യന്‍ ക്രൈസ്തവര്‍ തടവില്‍
Content: കെയ്റോ: ഈജിപ്തില്‍ സംശയകരമായ അഗ്നിബാധയെ തുടര്‍ന്ന്‍ തകര്‍ന്ന ദേവാലയം പുനര്‍നിര്‍മ്മിക്കുന്നതിന് അനുവാദം നല്‍കാത്തതിനെതിരെ പ്രതിഷേധിച്ചതിന് തടവിലാക്കപ്പെട്ട ഒന്‍പത് ഈജിപ്ഷ്യന്‍ ക്രൈസ്തവര്‍ക്ക് മാസങ്ങള്‍ കഴിഞ്ഞിട്ടും മോചനം ലഭിക്കാത്തതില്‍ പ്രതിഷേധം ശക്തമാകുന്നു. 2016-ല്‍ മിന്യാ പ്രവിശ്യയിലെ എസ്ബേത്ത് ഫരാഗ് അല്ലാ ഗ്രാമത്തിലെ സെന്റ്‌ ജോസഫ് ആന്‍ഡ്‌ അബു സെഫെയിന്‍ കോപ്റ്റിക് ഓര്‍ത്തഡോക്സ് ദേവാലയത്തിന് അവിചാരിതമായുണ്ടായ തീപിടുത്തത്തില്‍ കേടുപാടുകള്‍ പറ്റിയിരുന്നു. മേഖലയിലെ എണ്ണൂറോളം ക്രൈസ്തവരുടെ ആശ്രയമായിരുന്ന ഈ ദേവാലയത്തിന് മനപ്പൂര്‍വ്വം ആരോ തീ കൊളുത്തിയതാണെന്ന ആശങ്ക അക്കാലത്ത് ശക്തമായിരുന്നു. ഇതിനിടെ ദേവാലയ കെട്ടിടം പൊളിച്ചു കളയുവാന്‍ അനുവാദം നല്‍കിയ സര്‍ക്കാര്‍ അധികാരികള്‍ ദേവാലയം പുനര്‍നിര്‍മ്മിക്കുന്നതിനുള്ള അനുവാദം നല്‍കിയിരിന്നില്ല. ഇതില്‍ പ്രതിഷേധവും ശക്തമായിരിന്നു. ഇക്കഴിഞ്ഞ ജനുവരി 30-നാണ് പ്രദേശവാസികളായ ഒന്‍പത് ക്രൈസ്തവരെ സുരക്ഷാ സേന അറസ്റ്റ് ചെയ്യുന്നത്. അബാനൗബ് മഗ്ദി സെമാന്‍, ഗെര്‍ജെസ് സമീര്‍ ഗെര്‍ജെസ്, ജൈദ് സാദ് സെക്രി, മിലാദ് മഹ്രൂസ് തൌഫിക്, മിലാദ് രേദാ തൌഫിക് അയ്യാദ്, മിനാ സാലിബ് ഹോസ്നി, മൌനിര്‍ സമീര്‍ മൌനിര്‍, റെയ്മണ്ട് മാംദൌ വില്ല്യം, ഷെനൗദാ സാലിബ് ഹോസ്നി എന്നിവരാണ്‌ തടവില്‍ കഴിയുന്ന ക്രൈസ്തവര്‍. തീവ്രവാദം, പൊതുസമാധാനത്തിന് ഭീഷണിയായ ഒത്തുകൂടല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്ക് മേല്‍ ചുമത്തിയിരിക്കുന്നത്. പൊതു അധികാരികളെ ബാധിക്കുന്ന ഒത്തുകൂടല്‍ സംഘടിപ്പിച്ചു എന്ന കുറ്റവും മാര്‍ക്കോ സമീര്‍ എന്നറിയപ്പെടുന്ന മൌനിര്‍ സമീര്‍ മൌനിറിന്റെ മേല്‍ ചുമത്തിയിട്ടുണ്ട്. ദേവാലയ നിര്‍മ്മാണത്തിനുള്ള അപേക്ഷ ലഭിച്ച് നാലുമാസത്തിനുള്ള പ്രതികരണം നല്‍കിയിരിക്കണമെന്നാണ് 2016-ല്‍ പാസ്സാക്കിയ ‘ചര്‍ച്ച് ബില്‍ഡിംഗ്‌ ലോ 60’തില്‍ പറയുന്നത്. എന്നാല്‍ ഇത് യാതൊരു കാരണവും കൂടാതെ വൈകിപ്പിക്കുകയായിരിന്നു. മനപ്പൂര്‍വ്വവും, അന്യായവുമായ കാലതാമസമാണിതെന്നു പ്രമുഖ മനുഷ്യാവകാശ സംഘടനയായ “ഇനീഷ്യെറ്റീവ് ഫോര്‍ പെഴ്സണല്‍ റൈറ്റ്സ്” പറയുന്നു. ഇവരുടെ മേല്‍ ആരോപിക്കപ്പെട്ട “തീവ്രവാദ” ആരോപണം വ്യാജമാണെന്ന് വ്യക്തമാക്കിക്കൊണ്ട് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണലും രംഗത്തെത്തിയിട്ടുണ്ട്. തടവിലാക്കപ്പെട്ടവരെ സംബന്ധിച്ചു കുടുംബാംഗങ്ങള്‍ക്ക് യാതൊരു വിവരവും കൈമാറിയിട്ടില്ലെന്നും, കണ്ണുകെട്ടി കയ്യാമം വെച്ച് മനുഷ്യത്വരഹിതമായിട്ടാണ് ഇവരെ ചോദ്യം ചെയ്തതെന്നും ആംനസ്റ്റി ഇന്റര്‍നാഷണല്‍ പറയുന്നു. പ്രതിഷേധം സംഘടിപ്പിച്ചവരെയും, പ്രതിഷേധത്തിന്റെ വീഡിയോ പകര്‍ത്തി സമൂഹമാധ്യമത്തില്‍ പോസ്റ്റ്‌ ചെയ്തവരേയും കുറിച്ചായിരുന്നു ചോദ്യം ചെയ്യല്‍. ദേവാലയനിര്‍മ്മാണവുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ 2016-ല്‍ അയവുവരുത്തിയെങ്കിലും, ദേവാലയ നിര്‍മ്മാണ, പുനര്‍നിര്‍മ്മാണ അപേക്ഷകളില്‍ ഭൂരിഭാഗവും തള്ളപ്പെടുകയാണ് പതിവ്. ഈജിപ്തിലെ മതസ്വാതന്ത്ര്യം അല്‍പ്പം ഭേദപ്പെട്ടിട്ടുണ്ടെന്ന്‍ അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള യു.എസ് കമ്മീഷന്‍ പറയുന്നുണ്ടെങ്കിലും, ഗ്രാമപ്രദേശങ്ങളില്‍ കാര്യങ്ങള്‍ ഇപ്പോഴും പഴയ സാഹചര്യം തന്നെയാണ്. മുസ്ലീം ഭൂരിപക്ഷരാജ്യമായ ഈജിപ്തിലെ മൊത്തം ജനസംഖ്യയുടെ പത്തു ശതമാനത്തോളം കോപ്റ്റിക് ഓര്‍ത്തഡോക്സ് ക്രൈസ്തവരാണ്.
Image: /content_image/News/News-2022-04-20-14:13:32.jpg
Keywords: ഈജിപ്തില്‍
Content: 18726
Category: 14
Sub Category:
Heading: യേശുവിനെ അടക്കം ചെയ്ത തിരുക്കല്ലറപ്പള്ളിയില്‍ പുരാതന അള്‍ത്താര കണ്ടെത്തി
Content: ജെറുസലേം: യേശു ക്രിസ്തുവിനെ അടക്കം ചെയ്ത കല്ലറ സ്ഥിതിചെയ്യുന്ന ജെറുസലേമിലെ ഹോളി സെപ്പള്‍ക്കര്‍ ദേവാലയത്തില്‍ (തിരുക്കല്ലറ പള്ളി) മധ്യകാല ഘട്ടത്തില്‍ ആരാധനക്കായി ഉപയോഗത്തിലിരുന്ന പുരാതന അള്‍ത്താര കണ്ടെത്തി. 1244-ൽ ജെറുസലേം മുസ്ലീങ്ങൾ തിരിച്ചുപിടിക്കുന്നത് വരെ കത്തോലിക്ക വൈദികര്‍ വിശുദ്ധ കുര്‍ബാന അര്‍പ്പണത്തിനായി ഉപയോഗിച്ചിരുന്ന അള്‍ത്താരയാണ് ഉദ്ഖനനം നടത്തിക്കൊണ്ടിരുന്ന ഗവേഷകര്‍ കണ്ടെടുത്തിരിക്കുന്നത്. 1808-ല്‍ ഉണ്ടായ അഗ്നിബാധയില്‍ സാരമായ കേടുപാടുകള്‍ സംഭവിച്ചിരിന്നു. തിരുകല്ലറപ്പള്ളിയുടെ കുരിശുയുദ്ധക്കാലത്ത് നിര്‍മ്മിക്കപ്പെട്ട ഭാഗത്തായിട്ടാണ് അള്‍ത്താര കണ്ടെത്തിയിരിക്കുന്നതെന്നു റോയിട്ടേഴ്സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ദേവാലയത്തിന്റെ പിന്‍ഭാഗത്തെ ഇടനാഴിയുടെ ഭിത്തിയില്‍ ചേര്‍ന്നിരുന്ന 2.5 x 1.5 മീറ്റര്‍ വലുപ്പമുള്ള ശിലാപാളിയുടെ പിന്‍ഭാഗത്തായി കണ്ടെത്തിയ അലങ്കാരങ്ങളും ചമയങ്ങളുമാണ് ഈ ശിലാപാളി നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് വിശുദ്ധ കുര്‍ബാനക്കായി ഉപയോഗിച്ചിരുന്ന അള്‍ത്താരയുടെ മുന്‍ഭാഗമായിരുന്നുവെന്ന കണ്ടെത്തലിലേക്ക് ഗവേഷകരെ നയിച്ചത്. കണ്ടെത്തല്‍ യേശുക്രിസ്തു അടക്കം ചെയ്യപ്പെട്ട ഈ സ്ഥലത്തിന്റെ പ്രാധാന്യത്തിന് വീണ്ടും മുതല്‍ക്കൂട്ടാവുമെന്ന് ജെറുസലേമിലെ ഗ്രീക്ക് ഓര്‍ത്തഡോക്സ് പാത്രിയാര്‍ക്കേറ്റിന്റെ ചീഫ് സെക്രട്ടറിയായ അരിസ്റ്റാര്‍ക്കോസ് മെത്രാപ്പോലീത്ത പറഞ്ഞു. കൗതുകകരമായ സംഭവമാണിതെന്ന് ഇസ്രായേല്‍ ആന്റിക്വിറ്റി അതോറിറ്റിയിലെ ഗവേഷകനായ അമിത് റെയീം പറഞ്ഞു. അമൂല്യമായ മാര്‍ബിള്‍ കഷണങ്ങളും, ചില്ലുകഷണങ്ങളും ഉപയോഗിച്ച് ബൈസന്റൈന്‍, പുരാതന കലാശൈലികള്‍ സമന്വയിപ്പിച്ചാണ് ശിലാപാളിയിലെ അലങ്കാര പണികള്‍ നടത്തിയിരിക്കുന്നത്. ഓസ്ട്രിയന്‍ അക്കാദമി ഓഫ് സയന്‍സസിലെ ഇല്യാ ബെര്‍ക്കോവിച്ചിനോടൊപ്പമാണ് റെയീം ഈ ഉദ്ടഖനനം നടത്തുന്നത്. 12, 13 നൂറ്റാണ്ടുകളിലെ സമാന ശൈലിയിലുള്ള അള്‍ത്താരകള്‍ ഇതിനുമുന്‍പു റോമില്‍ കണ്ടെത്തിയിട്ടുണ്ടെന്ന്‍ റെയീം പറഞ്ഞു. അതേസമയം തിരുക്കല്ലറ പള്ളിയിലെ അള്‍ത്താര സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഇസ്രായേല്‍ എക്സ്പ്ലൊറേഷന്‍ സൊസൈറ്റി പുറത്തുവിടുമെന്നാണ് പ്രതീക്ഷ. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Ii7q2T9vRhQ8ejuOcYjJ7f}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-04-20-16:16:22.jpg
Keywords: പുരാതന, കണ്ടെ
Content: 18727
Category: 18
Sub Category:
Heading: തലശ്ശേരി അതിരൂപതയുടെ അധ്യക്ഷനായി മാർ ജോസഫ് പാംപ്ലാനി സ്ഥാനമേറ്റു
Content: കണ്ണൂർ: ആയിരങ്ങളുടെ സാന്നിധ്യത്തില്‍ തലശ്ശേരി അതിരൂപതയുടെ അധ്യക്ഷനായി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി സ്ഥാനമേറ്റു. ചടങ്ങുകൾക്ക് സീറോ - മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യകാർമികത്വം വഹിച്ചു. തലശ്ശേരി സെന്റ് ജോസഫ്സ് കത്തീഡ്രലിലായിരുന്നു സ്ഥാനാരോഹണം. മാർ ജോസഫ് പാംപ്ലാനിയെ തലശേരി അതിരൂപത അധ്യക്ഷനായി നിയമിച്ചുകൊണ്ടുള്ള സീറോ മലബാർ സഭ അധ്യക്ഷന്റെ നിയമന പ്രതിക തലശ്ശേരി അതിരൂപത ചാൻസിലർ ഡോ. തോമസ് തെങ്ങുംപള്ളിൽ വായിച്ചു. നിയമ പ്രതിക മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി, ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയ്ക്ക് കൈമാറി. സിറോ- മലങ്കര സഭയുടെ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ വചനസന്ദേശം നൽകി. വിപരീത സാഹചര്യങ്ങളുടെയും സമ്മര്‍ദ്ധങ്ങളുടെയും നടുവിലാണ് ഇടയന്റെ നടപാതയെന്നും മാർ ജോസഫ് പാംപ്ലാനിയ്ക്കു ആശംസകള്‍ അറിയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പൊതുസമ്മേളനം ഭാരത കത്തോലിക്കാ മെത്രാൻ സമിതി പ്രസിഡന്റ് കർദ്ദിനാൾ ഓസ്വാൾസ് ഗ്രേഷ്യസ് ഉദ്ഘാടനം ചെയ്തു. ചടങ്ങിന് മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി അധ്യക്ഷത വഹിച്ചു. ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച് ബിഷപ് ആർച്ച്ബിഷപ്പ് ലെയോപോൾദോ ജിറേലിയായിരുന്നു മുഖ്യാതിഥി. കേന്ദ്ര വിദേശ കാര്യ സഹമന്ത്രി വി.മുരളീധരൻ, മന്ത്രിമാരായ എം.വി.ഗോവിന്ദൻ, റോഷി അഗസ്റ്റിൻ, കൊച്ചി രൂപത അധ്യക്ഷൻ ബിഷപ്പ് മാർ ജോസഫ് കരിയിൽ, എംപിമാർ, എംഎൽഎമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. സ്ഥാനാരോഹണം കണക്കിലെടുത്ത് നിരാലംബരും അശരണരുമായ 10,000 പേർക്ക് അവർ ആയിരിക്കുന്ന കേന്ദ്രങ്ങളിൽ ഉച്ചഭക്ഷണം നൽകി. ഷെക്കെയ്ന ചാനലിലൂടെയും തലശ്ശേരി അതിരൂപതയുടെ ടെല്‍ മീ യൂട്യൂബ് ചാനലിലൂടെയും ആയിരങ്ങളാണ് തിരുകര്‍മ്മങ്ങള്‍ തത്സമയം കണ്ടത്.
Image: /content_image/India/India-2022-04-20-17:15:43.jpg
Keywords: തലശ്ശേരി
Content: 18728
Category: 1
Sub Category:
Heading: കുടുങ്ങിക്കിടക്കുന്ന ആളുകളെ സഹായിക്കണം: പാപ്പയുടെ സഹായം അഭ്യര്‍ത്ഥിച്ച് യുക്രൈന്‍ മിലിട്ടറി കമാന്‍ഡറിന്റെ കത്ത്
Content: മരിയുപോള്‍: കഴിഞ്ഞ അന്‍പതു ദിവസമായി തുടരുന്ന റഷ്യന്‍ ബോംബാക്രമണത്തില്‍ ഭക്ഷണവും കുടിവെള്ളവും ഇല്ലാതെ കഷ്ടപ്പെടുന്ന യുക്രൈനിലെ മരിയുപോള്‍ പട്ടണത്തിലെ ജനങ്ങളെ രക്ഷിക്കണമെന്ന അഭ്യര്‍ത്ഥനയുമായി ഫ്രാന്‍സിസ് പാപ്പക്ക് യുക്രൈന്‍ മിലിട്ടറി കമാന്‍ഡറിന്റെ കത്ത്. തീരദേശ നഗരമായ മരിയുപോളിലെ 36-മത് മറൈന്‍ ബ്രിഗേഡിനെ നയിക്കുന്ന മേജര്‍ സെര്‍ഹി വൊലീനയാണ് ഫ്രാന്‍സിസ് പാപ്പക്ക് കത്തെഴുതിയിരിക്കുന്നത്. താന്‍ സാക്ഷ്യം വഹിച്ച യുദ്ധഭീകരതയെക്കുറിച്ച് വിവരിച്ചുകൊണ്ട് മരിയുപോളില്‍ കുടുങ്ങിക്കിടക്കുന്നവരെ സുരക്ഷിതമായി മാറ്റിപ്പാര്‍പ്പിക്കുവാന്‍ എന്തെങ്കിലും ചെയ്യണമെന്ന്‍ മേജര്‍ വൊലീന പാപ്പയോട് തന്റെ കത്തിലൂടെ അഭ്യര്‍ത്ഥിച്ചു. പ്രാര്‍ത്ഥന മാത്രം മതിയാവാത്ത സമയം വന്നുകഴിഞ്ഞുവെന്നും അതുകൊണ്ടാണ് കത്തോലിക്കനല്ലാത്ത താന്‍ ഫ്രാന്‍സിസ് പാപ്പയുടെ ശക്തമായ സഹായം ആവശ്യപ്പെടുന്നതെന്നും കത്തില്‍ പറയുന്നു. “അങ്ങൊരുപക്ഷേ ജീവിതത്തില്‍ ഒരുപാട് കാര്യങ്ങള്‍ കണ്ടിട്ടുണ്ടാവാം. എന്നാല്‍ മരിയുപോളില്‍ നടക്കുന്ന കാര്യങ്ങള്‍ അങ്ങൊരിക്കലും കണ്ടിട്ടുണ്ടാവില്ലെന്ന്‍ എനിക്കുറപ്പുണ്ട്” എന്ന് പറഞ്ഞുകൊണ്ട് ആരംഭിക്കുന്ന കത്തില്‍, മരിയുപോളില്‍ താന്‍ ദിവസവും കണ്ടുകൊണ്ടിരിക്കുന്ന ഭീകരതകളെക്കുറിച്ച് വിവരിക്കുവാന്‍ തനിക്ക് വളരെ കുറച്ച് സമയം മാത്രമാണ് ഉള്ളതെന്നും, കമ്പനികളിലും, ബങ്കറുകളിലുമാണ് കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെയുള്ളവര്‍ താമസിക്കുന്നതെന്നും, വിശപ്പും തണുപ്പും സഹിച്ച് കഴിയുന്ന അവര്‍ ഓരോദിവസവും റഷ്യന്‍ വിമാനങ്ങളുടെ നിരീക്ഷണത്തിലാണെന്നും പറയുന്നുണ്ട്. മരുന്നും, കുടിവെള്ളവും, ഭക്ഷണവും ഇല്ലാത്തതിനാല്‍ പരിക്കേറ്റവര്‍ ദിവസം ചെല്ലുംതോറും മരണപ്പെട്ടുകൊണ്ടിരിക്കുകയാണ്. ലോകത്തിനു സത്യം വെളിപ്പെടുത്തുക, ജനങ്ങളെ സുരക്ഷിതമായി മാറ്റിപ്പാര്‍പ്പിച്ച് സാത്താന്റെ കൈകളില്‍ നിന്നും അവരുടെ ജീവന്‍ രക്ഷിക്കണമെന്നും മേജര്‍ വൊലീന അഭ്യര്‍ത്ഥിച്ചു. മാര്‍ച്ച് 1 മുതലാണ് റഷ്യന്‍ സൈന്യം മരിയുപോളില്‍ കനത്ത ബോംബാക്രമണം ആരംഭിച്ചത്. ഒരു ലക്ഷത്തിലധികം ആളുകളാണ് ആവശ്യത്തിന് ഭക്ഷണവും വെള്ളവും ഇല്ലാതെ മരിയുപോളില്‍ കുടുങ്ങിക്കിടക്കുന്നതെന്നു യുക്രൈന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്കി അറിയിച്ചിരിന്നു. മരിയുപോളിലെ സ്ഥിതിഗതികളില്‍ ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറലിന്റെ പ്രതിനിധിയും ആശങ്ക അറിയിച്ചിട്ടുണ്ട്. കീഴടങ്ങുവാനുള്ള റഷ്യയുടെ ആവശ്യം യുക്രൈന്‍ നിരസിച്ചതിനെ തുടര്‍ന്ന്‍ റഷ്യ ആക്രമണം കടുപ്പിച്ചിരിക്കുകയാണ്. റഷ്യന്‍ ബോംബിംഗ് മരിയുപോളിനേ ഒരു സെമിത്തേരിയാക്കി മാറ്റിയിരിക്കുകയാണെന്നു യുക്രൈനിലെ ഗ്രീക്ക് കത്തോലിക്കാ സഭാതലവന്‍ മെത്രാപ്പോലീത്ത സ്വിയാട്ടോവ് ഷെവ്ചുക്ക് പറഞ്ഞിരിന്നു. റഷ്യന്‍ ആക്രമണത്തില്‍ ആര്‍ക്കും വിശ്വാസമില്ലെന്നും, തനിക്ക് ദൈവത്തില്‍ വിശ്വാസമുണ്ടെന്നും, അന്ധകാരത്തിനുമേല്‍ പ്രകാശം എപ്പോഴും വിജയം വരിക്കുമെന്ന് തനിക്കറിയാമെന്നും പറഞ്ഞുകൊണ്ടാണ് മേജര്‍ സെര്‍ഹി വൊലീനയുടെ കത്തവസാനിക്കുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Ii7q2T9vRhQ8ejuOcYjJ7f}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-04-20-20:39:15.jpg
Keywords: യുക്രൈ
Content: 18729
Category: 18
Sub Category:
Heading: സീറോ മലബാർ സഭയിലെ ആരാധനാക്രമം സമ്പന്നം: കർദ്ദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ്
Content: തലശ്ശേരി: സമ്പന്നമായ ആരാധനക്രമ പാരമ്പ ര്യവും അനുഷ്ഠാന രീതികളുമുള്ള സഭാസമൂഹമെന്നതും സീറോ മലബാർ സഭയുടെ ധന്യതയാണെന്നും സിബിസിഐ പ്രസിഡന്റും മുംബൈ ആർച്ച് ബിഷപ്പുമായ കർദ്ദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ്. ഇന്നലെ മാര്‍ ജോസഫ് പാംപ്ലാനിയുടെ സ്ഥാനാരോഹനത്തിന് പിന്നാലേ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരിന്നു അദ്ദേഹം. ലത്തീൻ റീത്തിൽ ധാരാളം സ്ഥാനാരോഹണത്തിൽ പങ്കെടുത്തിട്ടുണ്ട്, എനിക്ക് മലയാളം അറിയില്ല, മാത്രമല്ല നിങ്ങളുടെ പൗരസ്ത്യ സുറിയാനി ആരാധനാക്രമത്തെക്കുറിച്ചും അറിയില്ലായിരുന്നു. പക്ഷേ ശുശ്രൂഷകളെ .ഞാന്‍ മനസിലാക്കി. ലത്തീൻ ആരാധനാക്രമത്തെക്കാളും സമ്പന്നമാണ് നിങ്ങളുടെ ആരാധനാക്രമമെന്ന് എനിക്ക് മനസ്സിലായി. കാരണം അതിലെ ആചാരങ്ങളും അതിലെ പ്രതീകാത്മകതയും വളരെ ചെറുതും അതിലേറെ അർത്ഥമുള്ളതുമാണ്. സീറോ മലബാര്‍ സഭയുടെ ആരാധനാക്രമത്തിൽ നിന്നും ധാരാളം പഠിക്കാനുണ്ടെന്നും കർദ്ദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ് പറഞ്ഞു.
Image: /content_image/India/India-2022-04-21-09:34:57.jpg
Keywords: ഗ്രേഷ്യ
Content: 18730
Category: 18
Sub Category:
Heading: ശ്ലൈഹിക ചുമതലയുള്ളവര്‍ പ്രവാചകധീരതയോടെ പ്രവർത്തിക്കേണ്ടവര്‍: കർദ്ദിനാൾ ജോർജ് ആലഞ്ചേരി
Content: തലശേരി: സഭയിൽ ശ്ലൈഹിക ചുമതലയിൽ ഉള്ളവർ ദൈവത്തോടും സഭയോടുമുള്ള പ്രതിബദ്ധത അരക്കിട്ടുറപ്പിച്ച് പ്രവാചകധീരതയോടെ പ്രവർത്തിക്കേണ്ടവരാണെന്നും ആ ഗുണങ്ങൾ മാർ ജോസഫ് പാംപ്ലാനിയിൽ ഉണ്ടെന്നും മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി. തലശേരി ആർച്ച് ബിഷപ്പായി മാർ ജോസഫ് പാംപ്ലാനിയുടെ സ്ഥാനാരോഹണചടങ്ങിനുശേഷം നടന്ന സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വലിയൊരു പാരമ്പര്യം പുലർത്തുന്ന ഒരു മേഖലയാണ് മലബാർ. അതിന്റെ പ്രധാന കേന്ദ്രം തലശേരി അതിരൂപതയാണ്. ഈ അതിരൂപതയുടെ പ്രധാന ശുശ്രൂഷകനായാണ് മാർ പാംപ്ലാനി ചുമതലയേൽക്കുന്നത്. മെത്രാൻമാരുടെ ഉത്തരവാദിത്വം മൂന്നുതലങ്ങളിൽ പ്രശോഭിക്കേണ്ടതുണ്ട്. ഒന്നാമത്തേത് ആത്മീയ ശുശ്രൂഷയാണ്. രണ്ടാമത്തേ ത് അജപാലന ശുശ്രൂഷയും മൂന്നാമത്തേത് സാമൂഹ്യ ശുശ്രൂഷയുമാണ്. ഈ മൂന്നുതലങ്ങളിലും തലശേരി രൂപതയിൽ വന്നിട്ടുള്ള മേലധ്യക്ഷൻമാർ സ്തുത്യർഹമായ സേവനം നല്കിയിട്ടുണ്ട്. പാംപാനി പിതാവും അതു വേണ്ടവിധത്തിൽ നിർവഹിക്കുമെന്നതിൽ ആർക്കും സംശയമില്ലായെന്ന് മാർ ആലഞ്ചേരി പറഞ്ഞു.
Image: /content_image/India/India-2022-04-21-09:39:50.jpg
Keywords: ആലഞ്ചേരി
Content: 18731
Category: 1
Sub Category:
Heading: വിശുദ്ധവാരത്തില്‍ പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത 55 ക്രൈസ്തവർക്കെതിരെ എഫ്ഐആർ തയ്യാറാക്കി യു‌പി പോലീസ്
Content: ലക്നൌ: ഉത്തരേന്ത്യൻ സംസ്ഥാനമായ ഉത്തർപ്രദേശിൽ പെസഹാ വ്യാഴാഴ്ച പ്രാര്‍ത്ഥനാശുശ്രൂഷയില്‍ പങ്കെടുത്ത 55 ക്രൈസ്തവർക്കെതിരെ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. 26 പേരെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചെങ്കിലും കേസ് രജിസ്റ്റർ ചെയ്യപ്പെട്ട മറ്റുള്ളവരെ അന്വേഷിക്കുന്നതായാണ് പോലീസ് വ്യക്തമാക്കിയിരിക്കുന്നതെന്ന് പ്രമുഖ കത്തോലിക്ക വാര്‍ത്ത ഏജന്‍സിയായ യു‌സി‌എ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. മതപരിവർത്തനം ആരോപിച്ചാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഹരിഹർ ഗഞ്ച് എന്ന ജില്ലയിലെ ആരാധനാലയത്തിലാണ് ഇവാഞ്ചലിക്കൽ സമൂഹത്തിലെ അംഗങ്ങളായ ക്രൈസ്തവര്‍ ഒത്തുകൂടിയത്. ഇതിനിടെ തീവ്ര ഹൈന്ദവ നിലപാടുള്ള ആക്ടിവിസ്റ്റുകൾ പുറത്തേക്കുള്ള രണ്ട് പ്രധാന ഗേറ്റുകൾ പൂട്ടുകയും, മതപരിവർത്തനം അവസാനിപ്പിക്കുക എന്ന മുദ്രാവാക്യം മുഴക്കുകയും ചെയ്തുവെന്ന് ദൃക്സാക്ഷിയായ ഒരു ക്രൈസ്തവ വിശ്വാസി പറഞ്ഞു. അവിടെ എത്തിയ പോലീസ് മൂന്നുമണിക്കൂറോളം ക്രൈസ്തവരെ ചോദ്യം ചെയ്യാൻ വേണ്ടി ദേവാലയത്തിൽ തടഞ്ഞുവച്ചു. ഇതിനിടയിൽ ഹൈന്ദവ നേതാക്കളിൽ ചിലർ ദേവാലയത്തിൽ പ്രവേശിക്കുകയും, ക്രൈസ്തവരുടെ വ്യക്തിപരമായ വിവരങ്ങൾ ആരായുകയും ചെയ്തു. വീട്ടിൽ കൊണ്ടു പോവുക എന്ന വ്യാജേന അവർ സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘത്തെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോവുകയും, 26 പുരുഷന്മാരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തുവെന്നും യു‌സി‌എ ന്യൂസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. തങ്ങളുടെ സുരക്ഷയെ കരുതിയാണ് പോലീസ് തങ്ങളെ അവിടെ പാർപ്പിച്ചിരിക്കുന്നത് എന്ന് ആദ്യം കരുതിയെങ്കിലും, മെഡിക്കൽ പരിശോധനയ്ക്ക് കൊണ്ടുപോകാൻ ഒരുങ്ങുമ്പോഴാണ് സത്യം മനസ്സിലാക്കിയതെന്ന് മറ്റൊരു ക്രൈസ്തവ വിശ്വാസി വെളിപ്പെടുത്തി. പിറ്റേദിവസം ഒൻപത് പേർക്കാണ് ജാമ്യം ലഭിച്ചത്. ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിഞ്ഞ മറ്റുള്ളവർക്ക് ഏപ്രിൽ 16നു ജാമ്യം ലഭിച്ചു. മതപരിവർത്തന നിയമത്തിന്റെ വകുപ്പുകൾ പോലീസ് പിൻവലിച്ചുവെന്നാണ് കരുതപ്പെടുന്നതെങ്കിലും, വിവിധ മത വിഭാഗങ്ങൾ തമ്മിൽ ഭിന്നത ഉണ്ടാക്കിയെന്നുള്ള കുറ്റം ക്രൈസ്തവർക്ക് മേൽ ചുമത്തിയിട്ടുണ്ട്. വ്യാജ ആരോപണം നേരിട്ട ക്രൈസ്തവരെ സഹായിക്കുന്നതിന് പകരം, സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്ന സംഘത്തെ രാത്രി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയാണ് നിയമപാലകർ ചെയ്തതെന്നും, അങ്ങനെ ചെയ്തത് ശരിയായില്ലെന്നും ക്രൈസ്തവർക്ക് നിയമപരമായ സഹായം നൽകാൻ മുന്നോട്ടുവന്ന പ്രമോദ് സിംഗ് എന്ന അഭിഭാഷകൻ യുസിഎ ന്യൂസിനോട് പറഞ്ഞു. ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങൾ നടക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയിൽ ഏറ്റവും മുൻപന്തിയിലാണ് ഉത്തർപ്രദേശുള്ളത്. 2021ൽ സംസ്ഥാനത്ത് 105 അക്രമസംഭവങ്ങളാണ് ക്രൈസ്തവർക്ക് നേരെ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഈ വർഷം ഏപ്രിൽ 13 വരെയുള്ള കണക്കുകൾ പ്രകാരം 127 അക്രമസംഭവങ്ങൾ ക്രൈസ്തവർക്ക് നേരെ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. തീവ്രഹിന്ദുത്വ നിലപാടുള്ള യോഗി ആദിത്യനാഥാണ് യു‌പി ഭരിക്കുന്നത്.
Image: /content_image/News/News-2022-04-21-10:16:23.jpg
Keywords: ഉത്തര്‍, യു‌പി
Content: 18732
Category: 1
Sub Category:
Heading: ലോകത്തെ കണ്ണീരിലാഴ്ത്തിയ ശ്രീലങ്കയിലെ ഈസ്റ്റര്‍ കൂട്ടക്കൊലയ്ക്കു ഇന്നേക്ക് മൂന്നു വര്‍ഷം
Content: കൊളംബോ: ലോകത്തെ കണ്ണീരിലാഴ്ത്തി ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ നടന്ന സ്‌ഫോടന പരമ്പരയുടെ നടുക്കുന്ന ഓര്‍മകള്‍ക്ക് ഇന്നേക്ക് മൂന്നു വയസ്. 2019 ഏപ്രില്‍ 21ന് ശ്രീലങ്കയിലെ മൂന്നു ഹോട്ടലുകളിലും ഈസ്റ്റര്‍ ഞായര്‍ ശുശ്രൂഷകള്‍ നടക്കുകയായിരുന്ന മൂന്നു ക്രൈസ്തവ ദേവാലയങ്ങളിലും നടന്ന സ്‌ഫോടനങ്ങളില്‍ 267 പേരാണു കൊല്ലപ്പെട്ടത്. അഞ്ഞൂറിലധികം പേര്‍ക്കു പരിക്കേറ്റു. ഇസ്ലാമിക് സ്റ്റേറ്റ് അനുഭാവമുള്ള ഇസ്ലാമിക തീവ്രവാദ സംഘടനയായ നാഷണല്‍ തൗഹീദ് ജമാഅത്താണ് ആക്രമണം നടത്തിയത്. കൊളംബോയിലെ സെന്റ് ആന്റണീസ് പള്ളിയില്‍ രാവിലെ 8.45നാണ് ആദ്യസ്‌ഫോടനമുണ്ടായത്. കഴിഞ്ഞ വര്‍ഷത്തേതിന് സമാനമായി ഇന്ന് ഇതേ സമയത്ത് ക്രൈസ്തവര്‍ രണ്ടു മിനിട്ട് മൗനം ആചരിച്ചു. 08:50നു തിരി തെളിയിച്ചു. ശ്രീലങ്കയിലെ അപ്പസ്തോലിക് ന്യൂണ്‍ഷോ ഡോ. ബ്രയാന്‍ ഉദ്വൈഗ്വെ, കൊളംബോ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാല്‍ക്കം രഞ്ജിത് എന്നിവര്‍ അനുസ്മരണ സന്ദേശം നല്‍കി. സര്‍ക്കാരുമായി ബന്ധപ്പെട്ട ഉന്നതര്‍ക്ക് ആക്രമണത്തില്‍ പങ്കുണ്ടെന്നു കര്‍ദ്ദിനാള്‍ മാല്‍ക്കം രഞ്ജിത്ത് നേരത്തേ ആരോപിച്ചിരിന്നു. മൂന്ന്‍ ക്രിസ്ത്യന്‍ ദേവാലയങ്ങളിലും, ആഡംബര ഹോട്ടലുകളിലും നടത്തിയ ബോംബാക്രമണത്തിന്റെ മുറിപ്പാടുകള്‍ ഇന്നും ശ്രീലങ്കന്‍ ക്രിസ്ത്യാനികളുടെ മനസ്സില്‍ നിന്നും മാഞ്ഞിട്ടില്ല. ബോംബാക്രമണങ്ങള്‍ക്ക് ശേഷം രാജ്യത്തെ ഇന്റലിജന്‍സ് സംവിധാനം പരിപൂര്‍ണ്ണമായി പരാജയപ്പെട്ടുവെന്ന ആരോപണം ശക്തമാണ്. ആക്രമണത്തിന് ഇരയായവർക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് തലസ്ഥാനമായ കൊളംബോയിൽ ഇക്കഴിഞ്ഞ ഞായറാഴ്ച ഈസ്സര്‍ ദിനത്തില്‍ നടന്ന നിശബ്ദ പ്രതിഷേധത്തില്‍ നൂറുകണക്കിന് ആളുകൾ മെഴുകുതിരികളും ബാനറുകളും പ്ലക്കാർഡുകളുമായി പങ്കെടുത്തു. സ്‌ഫോടനത്തിന് നീതി ലഭ്യമാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്ന് ഇരകളുടെ ബന്ധുക്കൾ ഉൾപ്പെടെയുള്ള പ്രതിഷേധക്കാർ ആരോപിച്ചു. "3 വർഷമായി, ഞങ്ങൾ നീതിക്കുവേണ്ടി നിലവിളിക്കുന്നു", "ആരാണ് ഈ ആക്രമണത്തിന് പിന്നിൽ?" തുടങ്ങീ നിരവധി പ്ലക്കാര്‍ഡുകള്‍ സഹിതമായിരിന്നു പ്രതിഷേധ പ്രകടനം. ക്രൈസ്തവര്‍ക്ക് നേരെ ഇസ്ലാമിക തീവ്രവാദികള്‍ സമീപകാലത്ത് നടത്തിയ ഏറ്റവും വലിയ ആക്രമണമായിരിന്നു ഈസ്റ്റര്‍ സ്ഫോടനം.
Image: /content_image/News/News-2022-04-21-11:50:33.jpg
Keywords: ശ്രീലങ്ക, ഈസ്റ്റര്‍
Content: 18733
Category: 1
Sub Category:
Heading: വാഷിംഗ്ടണിൽ കണ്ടെത്തിയ നൂറോളം ഗർഭസ്ഥശിശുക്കളുടെ ഭ്രൂണാവിഷ്ട്ടങ്ങള്‍ അടക്കം ചെയ്തു: വെളിപ്പെടുത്തലുമായി വൈദികൻ
Content: വാഷിംഗ്ടൺ ഡിസി: അമേരിക്കന്‍ തലസ്ഥാനമായ വാഷിംഗ്ടൺ ഡിസിയിലെ ഭ്രൂണഹത്യ ക്ലിനിക്കിൽ നിന്നും കണ്ടെത്തിയ നൂറോളം ഗർഭസ്ഥശിശുക്കളുടെ ശരീരങ്ങൾ അടക്കം ചെയ്യാൻ നേതൃത്വം നൽകിയതായി വെസ്റ്റ് വെർജീനിയ സ്വദേശിയായ കത്തോലിക്ക വൈദികന്റെ വെളിപ്പെടുത്തല്‍. കാത്തലിക്ക് ന്യൂസ് ഏജൻസിക്ക് നൽകിയ അഭിമുഖത്തിലാണ് വെസ്റ്റ് വെർജീനിയ സംസ്ഥാനത്ത് ജയിൽ മിനിസ്ട്രി നടത്തുന്ന ശക്തമായ ഭ്രൂണഹത്യ വിരുദ്ധ നിലപാടുകളുളള ഫാ. ബിൽ കുച്ചിൻസ്കി എന്ന വൈദികന്‍ ഈ വെളിപ്പെടുത്തൽ നടത്തിയത്. ഒരു സ്വകാര്യ ശ്മശാനത്തിലാണ് ശരീരങ്ങൾ അടക്കം ചെയ്തതെന്ന് പറഞ്ഞതല്ലാതെ യഥാർത്ഥ സ്ഥലം അദ്ദേഹം വെളിപ്പെടുത്തിയില്ല. അവർ സമാധാനമുള്ള ഒരു സ്ഥലത്താണ് ഇപ്പോഴെന്നും, അമലോൽഭവ മാതാവിന്റെ ഒരു രൂപം അവരുടെ മുകളിലുണ്ടെന്നും വൈദികൻ പറഞ്ഞു. ഭ്രൂണഹത്യക്ക് വിധേയരായ ഗർഭസ്ഥശിശുക്കളുടെ ശരീരം ബഹുമാനത്തോടെ കൈകാര്യം ചെയ്യാൻ വേണ്ടി താൻ സ്വീകരിച്ച സമീപനത്തിന് രൂപതാധ്യക്ഷനായ ബിഷപ്പ് മാർക്ക് ബ്രണ്ണൻ പൂർണ്ണ പിന്തുണയാണ് നൽകുന്നതെന്നും ബിൽ കുച്ചിൻസ്കി വെളിപ്പെടുത്തി. ഗർഭസ്ഥ ശിശുക്കളുടെ ജീവൻ അനീതിയിലൂടെ ഇല്ലാതാക്കുന്നത് വരെ അവർ മനുഷ്യ കുഞ്ഞുങ്ങൾ ആയിരുന്നുവെന്ന് വൈദികന്റെ പ്രവർത്തി ഓർമ്മപ്പെടുത്തുന്നുവെന്നും, അതിനാൽ അദ്ദേഹത്തിന്റെ പ്രവർത്തിക്ക് പൂർണപിന്തുണ നൽകുന്നുവെന്നും ബിഷപ്പ് കാത്തലിക്ക് ന്യൂസ് ഏജൻസിയോട് പറഞ്ഞു. പ്രോഗ്രസീവ് ആന്റി അബോർഷൻ അപ്രൈസിംഗ് എന്ന സംഘടനയിലെ ഏതാനും ചില പ്രോലൈഫ് ആക്ടിവിസ്റ്റുകളാണ് മെഡിക്കൽ വേസ്റ്റ് കമ്പനിയിലെ ഡ്രൈവറിൽ നിന്ന് ഗർഭസ്ഥ ശിശുക്കളുടെ ശരീരഭാഗങ്ങൾ വീണ്ടെടുത്തത്. നൂറ്റിപതിനഞ്ചോളം ശിശുക്കളുടെ ശരീരഭാഗങ്ങളാണ് അവർക്ക് ലഭിച്ചത്. പ്രോലൈഫ് ആക്ടിവിസ്റ്റുകളില്‍ ഒരാളായ ലോറൻ ഹാൻഡിയാണ് ഫാ. കുച്ചിൻസ്കിയെ വിവരം ധരിപ്പിക്കുന്നത്. തന്റെ വീട്ടിലെ റഫ്രിജറേറ്ററിൽ സൂക്ഷിച്ചിരിക്കുന്ന ചേതനയറ്റ ഗർഭസ്ഥ ശിശുക്കൾക്കു വേണ്ടി പ്രാർത്ഥിക്കാൻ കത്തോലിക്കാ വിശ്വാസി കൂടിയായ ലോറൻ അദ്ദേഹത്തോട് അഭ്യർത്ഥിച്ചു. അവിടെ എത്തിയപ്പോഴാണ് ശിശുക്കൾക്ക് വേണ്ടി സംസ്കാര ശുശ്രൂഷ നടത്തുന്നതിനെപ്പറ്റി വൈദികൻ പറയുന്നത്. കത്തോലിക്കാ വിശ്വാസികളായ നാല് പേര് ഉൾപ്പെടെ 8 പ്രോലൈഫ് ആക്ടിവിസ്റ്റുകൾ സംസ്കാര ശുശ്രൂഷയിൽ പങ്കെടുത്തു.
Image: /content_image/News/News-2022-04-21-14:41:28.jpg
Keywords: