Contents

Displaying 18381-18390 of 25081 results.
Content: 18766
Category: 1
Sub Category:
Heading: കാനെ തനാക അന്തരിച്ചതോടെ ലോകത്തെ ഏറ്റവും പ്രായമേറിയ വ്യക്തിയെന്ന റെക്കോര്‍ഡ് സിസ്റ്റര്‍ ആന്‍ഡ്രെയ്ക്ക്
Content: പാരീസ്: ലോകത്തെ ഏറ്റവും പ്രായമുള്ള വ്യക്തിയെന്ന പേരോടെ ശ്രദ്ധ നേടിയ ജപ്പാന്‍ സ്വദേശിനി കാനെ തനാക അന്തരിച്ചതോടെ ഈ പദവി കത്തോലിക്ക സന്യാസിനിയ്ക്ക്. ‘ഡോട്ടേഴ്സ് ഓഫ് ചാരിറ്റി സമൂഹാംഗവും ഫ്രഞ്ച് സ്വദേശിനിയുമായ സിസ്റ്റര്‍ ആന്‍ഡ്രെ എന്നറിയപ്പെടുന്ന ലുസില്ലേ റാണ്ടോണ്‍ ആണ് പ്രായ റെക്കോര്‍ഡില്‍ ഒന്നാമത് എത്തിയിരിക്കുന്നത്. 118 വയസ്സു പ്രായമാണ് സിസ്റ്റര്‍ക്കുള്ളത്. ഒരു ഗ്ലാസ്സ് വൈനും, ചോക്കലേറ്റുമായി ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് സിസ്റ്റര്‍ തന്റെ 118-മത് ജന്മദിനം ആഘോഷിച്ചത്. തന്റെ 117-മത്തെ ജന്മദിനത്തിനു മുന്നായി സിസ്റ്റര്‍ ആന്‍ഡ്രെക്ക് കോവിഡ് പിടിപ്പെട്ടിരുന്നു. എന്നാല്‍ രോഗത്തെ അതിജീവിക്കുവാന്‍ സിസ്റ്റര്‍ക്ക് കഴിഞ്ഞു. ഒന്നാം ലോക മഹായുദ്ധത്തിനും ഒരു ദശകം മുന്‍പ് 1904 ഫെബ്രുവരി 11 നാണ് സിസ്റ്റര്‍ ആന്‍ഡ്രെയുടെ ജനനം. തന്റെ പത്തൊന്‍പതാമത്തെ വയസ്സില്‍ കത്തോലിക്കാ വിശ്വാസം സ്വീകരിച്ച അവര്‍ ഇരുപത്തിയഞ്ചാമത്തെ വയസ്സില്‍ ഒരു ഫ്രഞ്ച് ആശുപത്രിയില്‍ പ്രായമായവരെയും അനാഥരെയും ശുശ്രൂഷിക്കുവാന്‍ തുടങ്ങി. 40-മത്തെ വയസ്സിലാണ് ഡോട്ടേഴ്സ് ഓഫ് ചാരിറ്റി സമൂഹത്തില്‍ ചേരുന്നത്. ഫ്രാന്‍സിലെ ടൌലോണിലെ സെന്റ്‌-കാതറിന്‍ ലബോറെ റിട്ടയര്‍മെന്റ് ഹോമിലാണ് അന്ധയായ സിസ്റ്റര്‍ ആന്‍ഡ്രി ഇപ്പോള്‍ കഴിയുന്നത്. വീല്‍ ചെയറില്‍ ആണെങ്കിലും വളരെ സന്തോഷത്തോടെയാണ് സിസ്റ്റര്‍ ജീവിക്കുന്നതെന്നു ഹോമിന്റെ കമ്മ്യൂണിക്കേഷന്‍ ഡയറക്ടറായ ഡേവിഡ് ടാവെല്ല ഫ്രഞ്ച് മാധ്യമമായ ‘ഫ്രാന്‍സ് 24’നോട് പറഞ്ഞു.

New record: Oldest living person - Sister André, aged 118 years and 73 days old.

Sister André, born 11 February 1904 as Lucile Randon, is the oldest living person as well as the world's oldest nun and the oldest person to survive COVID-19 pic.twitter.com/3HisPI4saO
— Guinness World Records (@GWR) April 25, 2022

1997-ല്‍ 122-മത്തെ വയസ്സില്‍ മരണമടഞ്ഞ ജിയന്നെ കാല്‍മെന്റിനെ മറികടക്കണമെന്നാണ് സിസ്റ്ററിന്റെ ആഗ്രഹമെന്നും ടാവെല്ല പറഞ്ഞു. ദിവസംതോറുമുള്ള പ്രാര്‍ത്ഥനയും, ചോക്കലേറ്റുമാണ് തന്റെ ആരോഗ്യത്തിന്റേയും, സന്തോഷത്തിന്റെയും രഹസ്യമെന്ന് സിസ്റ്റര്‍ പറഞ്ഞിട്ടുണ്ട്. പുതിയ റെക്കോര്‍ഡിന് സിസ്റ്റര്‍ അര്‍ഹയായതോടെ സെന്റ്‌-കാതറിന്‍ റിട്ടയര്‍മെന്റ് ഹോം ഏപ്രില്‍ 26-ന് ഒരു വാര്‍ത്താ സമ്മേളനം വിളിച്ചുകൂട്ടാന്‍ പദ്ധതിയിടുന്നുണ്ട്. കാനെ തനാകയുടെ മരണവാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ ‘ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സ്’ അധികൃതര്‍ സിസ്റ്റര്‍ ആന്‍ഡ്രെയുടെ ജീവിതത്തെ കുറിച്ച് വീഡിയോ പുറത്തുവിട്ടിരുന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Jd4JwSSChzI0h4nqhXWQmV}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-04-26-19:35:30.jpg
Keywords: റെക്കോ, പ്രായ
Content: 18767
Category: 18
Sub Category:
Heading: എടത്വ തീർത്ഥാടന കേന്ദ്രത്തില്‍ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാളിന് കൊടിയേറി
Content: എടത്വ : പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ എടത്വ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാളിന് കൊടിയേറി. ഇന്നു രാവിലെ ആറിന് മധ്യസ്ഥ പ്രാർത്ഥനയ്ക്കും വിശുദ്ധ കുർബാനയ്ക്കും ശേഷം നടന്ന കൊടിയേറ്റിന് വികാരി ഫാ. മാത്യു ചൂരവടി മുഖ്യകാർമികത്വം വഹിച്ചു. അസിസ്റ്റന്റ് വികാരിമാരായ ഫാ. വർഗീസ് പുത്തൻപുര, ഫാ. മിജോ കൈതപറമ്പിൽ, ഫാ തോമസ് പുതിയാപറമ്പിൽ, ഫാ. തോമസ് ആര്യകാല, ഫാ. തോമസ് കാരക്കാട്, ഫാ. തോമസ് മുട്ടേൽ, ഫാ. ജോസി പൂവത്താലിൽ എന്നിവർ സഹകാർമികത്വം വഹിച്ചു. പ്രധാന തിരുനാൾ മേയ് ഏഴിനാണ്. അന്ന് ഉച്ചകഴിഞ്ഞു നാലിന് വിശുദ്ധന്റെ തിരുസ്വ രൂപവും വഹിച്ചുള്ള ചരിത്ര പ്രസിദ്ധമായ പ്രദക്ഷിണം പള്ളിക്കു ചുറ്റും നടക്കും. എട്ടാമിടത്തിന് കുരിശടിയിലേക്കും പ്രദക്ഷിണമുണ്ടാകും. മേയ് മൂന്നിന് രാവിലെ 7.30 ന് വിശുദ്ധ കുർബാനയ്ക്കു ശേഷം വിശുദ്ധന്റെ തിരുസ്വരൂപം പരസ്യവണക്കത്തിനായി ദേവാലയ കവാടത്തിൽ പ്രതിഷ്ഠിക്കും. തിരുനാളിൽ പങ്കെടുക്കാനായി തീർത്ഥാടകർ ഇന്നലെ മുതലേ എത്തിത്തുടങ്ങിയിട്ടുണ്ട്. തമിഴ്നാട്ടിൽ നിന്നുള്ള തീർത്ഥാടകരാണ് ഏറെയും എത്തുന്നത്. പള്ളിയിലെ തിരുക്കർമങ്ങളിൽ പങ്കെടുക്കാൻ കന്യാകുമാരി, രാജാക്കമംഗലം, മാർത്താണ്ഡം തുറക്കാർ ഇന്നലെത്തന്നെ പള്ളി പരിസരങ്ങളിൽ തമ്പടിച്ചു തുടങ്ങി. ആറിന് നടക്കുന്ന ചെറിയ പ്രദക്ഷിണത്തിന് രൂപവും കൊടിയും കുരിശും വഹിക്കുന്നത് മാർത്താണഡം തുറക്കാരാണ്. മേയ് 14 ന് എട്ടാമിടത്തോടെ തിരുനാള്‍ സമാപിക്കും.
Image: /content_image/News/News-2022-04-27-09:54:33.jpg
Keywords: ഗീവര്‍
Content: 18768
Category: 18
Sub Category:
Heading: മദ്യപാനം ഒരു വ്യക്തിയുടെ സർവനന്മകളെയും നശിപ്പിക്കുന്ന മരണകാരിയായ വിഷം: മാർ ജോർജ് വലിയമറ്റം
Content: ഉളിക്കൽ (കണ്ണൂർ): മദ്യപാനശീലം വെറുമൊരു ദുശ്ശീലം മാത്രമല്ല ഒരു വ്യക്തിയുടെ സർവനന്മകളെയും നശിപ്പിക്കുന്ന മരണകാരികൂടിയായ വിഷമാണെന്നും ആർച്ച്ബിഷപ്പ് എമിരിറ്റസ് മാർ ജോർജ് വലിയമറ്റം. ഉളിക്കൽ ഇൻഫന്റ് ജീസസ് ദേവാലയത്തിൽ കെസിബിസി മദ്യവിരുദ്ധസമിതി 23-ാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരിന്നു അദ്ദേഹം. കുടുംബങ്ങളുടെ സമാധാനത്തിന് ഭംഗം വരുത്തുന്ന മഹാതിന്മയായ മദ്യപാനത്തെ സർക്കാർ ഒരിക്കലും പ്രോത്സാഹിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു. കെസിബിസി മദ്യവിരുദ്ധസമിതി സംസ്ഥാന വക്താവ് ഫാ. ചാക്കോ കുടിപ്പറമ്പിൽ മുഖ്യ പ്രഭാഷണം നടത്തി, നെല്ലിക്കാംപൊയിൽ സെന്റ് സെബാസ്റ്റ്യൻസ് ഫൊറോന വികാരി ഫാ. ജോസഫ് കാവനാടിയിൽ അധ്യക്ഷത വഹിച്ചു. ഫാ.മാത്യു കാരിക്കൽ, ഫാ.അമൽ പഞ്ഞിക്കുന്നേൽ, ഫാ.ജെയ്സൻ കുനാനിക്കൽ, ഡോ.ജോസ്ലെറ്റ് മാത്യു, സിസ്റ്റർ ജോസ് മരിയ, ജിൻസി കുഴിമുള്ളിൽ എന്നിവർ പ്രസംഗിച്ചു. ടോമി വെട്ടിക്കാട്ട് സ്വാഗതവും മേരിക്കുട്ടി ചാക്കോ പാലക്കലോടി നന്ദിയും പറഞ്ഞു. ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന വക്താവ് ഫാ. ചാക്കോ കുടിപ്പറമ്പിൽ ഉദ്ഘാടനം ചെയ്യും. സംസ്ഥാന വൈസ് പ്രസിഡന്റ് തങ്കച്ചൻ കൊല്ലക്കൊമ്പിൽ അധ്യക്ഷത വഹിക്കും. സമാപനദിവസമായ നാളെ ഉച്ചകഴിഞ്ഞ് ബഹുജനറാലി നടക്കും. തുടർന്നു നടക്കുന്ന പൊതുസമ്മേളനം തലശേരി അതിരൂപത ആർച്ച്ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്യും. കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന ചെയർമാൻ ബിഷപ്പ് യുഹാനോൻ മാർ തിയഡോഷ്യസ് അധ്യക്ഷത വഹിക്കും. ആർച്ച്ബിഷപ്പ് എമിരിറ്റസ് മാർ ജോർജ് ഞരളക്കാട്ട് അനുഗ്രഹ പ്രഭാഷണം നടത്തും.
Image: /content_image/India/India-2022-04-27-10:15:51.jpg
Keywords: മദ്യപാ
Content: 18769
Category: 10
Sub Category:
Heading: ശത്രു പദ്ധതികൾ തകർത്തുകൊണ്ട് ഉത്ഥിതൻ യുക്രൈനെ ഉയിർത്തെഴുന്നേല്‍പ്പിക്കും: യുക്രൈനിലെ മേജർ ആർച്ച് ബിഷപ്പ്
Content: വത്തിക്കാന്‍ സിറ്റി: ശത്രുക്കളുടെ പദ്ധതികൾ തകർത്തുകൊണ്ട് ഉത്ഥിതൻ യുക്രൈനെ ഉയിർത്തെഴുന്നേല്പ്പിക്കുമെന്ന് യുക്രൈനിലെ ഗ്രീക്കു കത്തോലിക്ക സഭയുടെ മേജർ ആർച്ച് ബിഷപ്പ് സ്വിയാറ്റോസ്ലാവ് ഷെവ്ചുക്. ജൂലിയൻ കലണ്ടര്‍ പിൻചെല്ലുന്ന പൌരസ്ത്യ ഓര്‍ത്തഡോക്സ് സഭകള്‍ ഈസ്റ്റര്‍ ആചരിച്ച ഇക്കഴിഞ്ഞ ഞായറാഴ്‌ച (24/04/22) പുറപ്പെടുവിച്ച വീഡിയോ സന്ദേശത്തിലാണ് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചത്. യുദ്ധവേളയിലാണ് ഈ ഉയിർപ്പുതിരുന്നാൾ ആഘോഷിക്കുന്നതെന്നും ഈ സ്വർഗ്ഗീയാനന്ദം തകർന്നടിഞ്ഞ ഭവനങ്ങളിലേക്കും സ്വഭവനവും നാടു വിട്ട ഒരു കോടി അഭയാർത്ഥികളിലേക്കും ഇറങ്ങുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഈ പരിശുദ്ധ ദിനത്തിൽ പോലും ശത്രുക്കൾ യുക്രൈനിലെ ജനങ്ങളെ കൊന്നൊടുക്കുന്നതിനുള്ള പദ്ധതികൾ ഉപേക്ഷിച്ചില്ല. യുക്രൈനിൽ മരണവുമായെത്തുന്ന മിസൈലുകളിലും ബോംബുകളിലും പോലും ശത്രുക്കൾ “ക്രിസ്തു ഉയിർത്തെഴുന്നേറ്റു” എന്ന് നിന്ദ്യമായ രീതിയിൽ കുറിച്ചുവെച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തന്റെ സന്ദേശത്തില്‍ രാജ്യത്തിന്റെ നിലനില്‍പ്പിന് വേണ്ടി പോരാടുന്ന യുക്രൈന്‍ സൈന്യത്തെ അദ്ദേഹം അഭിനന്ദിച്ചു. "ക്രിസ്തു ഉയിർത്തെഴുന്നേറ്റു!" എന്ന ഈ വിജയകരമായ അഭിവാദനത്തോടെ സൈനികരെ അഭിനന്ദിക്കുകയാണെന്നും പ്രിയപ്പെട്ട സൈനിക സഹോദരീ സഹോദരന്മാര്‍ക്ക് നന്ദി അര്‍പ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഫെബ്രുവരി 24-ന് ആരംഭിച്ച യുദ്ധം അറുപതാം ദിവസത്തിലേക്കു കടന്ന ദിനം കൂടിയായിരിന്നു ഇക്കഴിഞ്ഞ ഞായറാഴ്‌ച. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Jd4JwSSChzI0h4nqhXWQmV}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-04-27-10:51:59.jpg
Keywords: യുക്രൈ
Content: 18770
Category: 10
Sub Category:
Heading: ഭാര്യ മരിച്ചു, ദൈവത്തില്‍ നിന്നകന്നു, ഒടുവില്‍ അറുപത് കഴിഞ്ഞപ്പോള്‍ പൗരോഹിത്യ സ്വീകരണം; സ്പെയിനില്‍ നിന്നും ഒരു ദൈവവിളിയുടെ കഥ
Content: മാഡ്രിഡ്: ഭാര്യയുടെ മരണത്തോടെ ആത്മീയ ജീവിതത്തില്‍ നിന്ന് അകന്നുപോകുകയും പിന്നീടുണ്ടായ ക്രിസ്താനുഭവത്തില്‍ വിശ്വാസത്തിലേക്ക് മടങ്ങിയെത്തി വൈദിക പഠന ശേഷം തിരുപ്പട്ടം സ്വീകരിക്കുകയും ചെയ്ത സ്പാനിഷ് സ്വദേശിയുടെ ദൈവവിളിയുടെ അനുഭവം വാര്‍ത്തകളില്‍ വീണ്ടും ഇടംനേടുന്നു. 2019-ല്‍ തിരുപ്പട്ടം സ്വീകരിച്ച് പൗരോഹിത്യത്തിലേക്ക് പ്രവേശിച്ച സ്പാനിഷ് രൂപതാവൈദികനും അറുപത്തിനാലുകാരനുമായ ഫാ. കാര്‍ലോസ് ബൌ അലിയാഗയുടെ ദൈവസേവനത്തിലേക്കുള്ള യാത്രയാണ് ആരേയും അമ്പരിപ്പിക്കുന്നത്. അടുത്തിടെ എച്ച്.എം.ടി ടെലിവിഷന്റെ കാംബിയോ ഡെ അഗുജാസ് പരിപാടിയില്‍വെച്ചാണ് രണ്ടു കുട്ടികളുടെ പിതാവു കൂടിയായ ഫാ. കാര്‍ലോസ് ബൌ അലിയാഗ ഒരു .വൈദികനായി തീരുവാന്‍ ദൈവം തന്നെ പരുവപ്പെടുത്തിയത് എപ്രകാരമാണെന്നതിനെ കുറിച്ച് വിവരിച്ചത്. വലെന്‍സിയാക്ക് സമീപമുള്ള ഒരു ചെറിയ ഭവനത്തിലാണ് .അദ്ദേഹം താമസിച്ചിരുന്നത്. സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍ ആയെങ്കിലും സാധാരണമായൊരു യുവത്വം തന്നെയായിരുന്നു തനിക്കും ഉണ്ടായിരുന്നതെന്നു ഫാ. കാര്‍ലോസ് പറയുന്നു. സഭാചാരപ്രകാരം വിവാഹിതനായ കാര്‍ലോസിന് രണ്ടുകുട്ടികളാണ് ഉള്ളത്. മകളുടെ ജനനസമയത്ത് മകളും, ഭാര്യയും ഏതാണ്ട് മരണപ്പെട്ട അവസ്ഥയിലായിരുന്നു. ലുക്കീമിയ ബാധിതയായ ഭാര്യ അധികം താമസിയാതെ മരണപ്പെട്ടു. ഭാര്യയുടെ മരണത്തിന് ശേഷം ദൈവത്തോടുള്ള തന്റെ ആഭിമുഖ്യം കുറയുവാന്‍ തുടങ്ങിയെന്ന് കാര്‍ലോസ് പറയുന്നു. അധികം വൈകാതെ മാതാപിതാക്കളുടെ വീടുപേക്ഷിച്ചു. പിന്നീട് 34, 35 പ്രായത്തില്‍ തന്റെ രണ്ടു മക്കള്‍ക്കും ഒപ്പമാണ് കാര്‍ലോസ് വീണ്ടും വീട്ടില്‍ തിരിച്ചെത്തിയത്. ഒരു ബഹുരാഷ്ട്ര കമ്പനിയില്‍ ജോലിയില്‍ പ്രവേശിച്ചതിന് ശേഷമാണ് ദൈവം തനിക്കൊപ്പം ഉണ്ടെന്ന് മനസ്സിലാവാന്‍ തുടങ്ങിയതെന്ന് കാര്‍ലോസ് പറയുന്നു. അധികം താമസിയാതെ രോഗബാധിതനായ അദ്ദേഹം കുമ്പസ്സാരിക്കുവാനും, വീണ്ടും പള്ളിയില്‍ പോകുവാനും തുടങ്ങി. ഒരു പാപിയായി മരണപ്പെടുവാന്‍ കാര്‍ലോസ് ആഗ്രഹിച്ചിരുന്നില്ല. 15 വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു അദ്ദേഹത്തിന്റെ കുമ്പസാരം. ബൈബിളിലെ ധൂര്‍ത്തപുത്രന്റെ ഉപമയിലെ സ്നേഹവാനായ പിതാവിന്റെ മുഖമുള്ള ഒരു പുരോഹിതനായിരുന്നു തന്നെ കുമ്പസാരിപ്പിച്ചതെന്നും, അദ്ദേഹം തന്നോട് ഒന്നും ചോദിച്ചില്ലെന്നും, തന്റെ പാപങ്ങള്‍ എല്ലാം പറഞ്ഞ ശേഷം “ശാന്തനാകൂ.. ശാന്തനാകൂ.. ദൈവം നിന്നോടു ക്ഷമിച്ചിരിക്കുന്നു” എന്ന് പറയുകയും, തന്നെ ആശ്ലേഷിക്കുകയും മാത്രമാണ് ചെയ്തതെന്നും കാര്‍ലോസ് പറയുന്നു. ആ നിമിഷം മുതലാണ് കാര്‍ലോസില്‍ മനപരിവര്‍ത്തനം ഉണ്ടായി തുടങ്ങിയത്. ദൈവത്തിന്റെ അനന്തമായ സ്നേഹം തനിക്ക് അനുഭവപ്പെട്ടുവെന്ന്‍ പറഞ്ഞ കാര്‍ലോസ് ആ വൈദികന്റെ ആശ്ലേഷമാണ് തന്റെ ജീവിതത്തേ എന്നെന്നേക്കുമായി മാറ്റിയതെന്നും കൂട്ടിച്ചേര്‍ത്തു. അധികം വൈകാതെ മകളായ മരിയയേ വൈകല്യമുള്ളവര്‍ക്കായി കന്യാസ്ത്രീമാര്‍ നടത്തുന്ന സ്ഥാപനത്തിലാക്കി. ഇതിനു ശേഷമാണ് കാര്‍ലോസ് തിയോളജി പഠിക്കുവാന്‍ ചേര്‍ന്നത്. ഫാ. ഡോണ്‍ ഫെര്‍ണാണ്ടോ റാമോണ്‍, ഫാ. ഡോണ്‍ ജാവിയര്‍ ഗ്രാന്‍ഡെ എന്നീ വൈദികരാണ് പൗരോഹിത്യത്തിലേക്കുള്ള യാത്രയില്‍ ഫാ. കാര്‍ലോസിനെ സഹായിച്ചത്. വലെന്‍സിയ സെമിനാരിയില്‍ പ്രവേശിച്ച കാര്‍ലോസ് 2018 സെപ്റ്റംബര്‍ 28-ന് 10 സെമിനാരി വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ഡീക്കന്‍ പട്ടം സ്വീകരിച്ചു. 2019-ല്‍ തിരുപ്പട്ടം സ്വീകരിക്കുകയും ചെയ്തു. .നമ്മുടെ ഹൃദയത്തേ നിറക്കുവാന്‍ കഴിവുള്ളത് ദൈവത്തിന് മാത്രമാണെന്ന്‍ പറഞ്ഞുകൊണ്ടാണ് ഫാ. കാര്‍ലോസ് തന്റെ അഭിമുഖം അവസാനിപ്പിക്കുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Jd4JwSSChzI0h4nqhXWQmV}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-04-27-12:49:54.jpg
Keywords: സ്പാനി
Content: 18771
Category: 13
Sub Category:
Heading: സമാധാനത്തിന്റെ യഥാർത്ഥ വക്താക്കളാകാം: റഷ്യൻ ഓർത്തഡോക്സ് തലവന് മാർപാപ്പയുടെ സന്ദേശം
Content: വത്തിക്കാന്‍ സിറ്റി: വിവിധ ഓർത്തഡോക്സ് സഭകൾ ഈസ്റ്റർ ദിനമായി ആചരിച്ച ഏപ്രിൽ 24നോട് അനുബന്ധിച്ച് ഫ്രാൻസിസ് മാർപാപ്പ, റഷ്യൻ ഓർത്തഡോക്സ് സഭയുടെ തലവനായ പാത്രിയാർക്കീസ് കിറിലിന് അയച്ച സന്ദേശത്തില്‍ സമാധാനത്തിന്റെ യഥാർത്ഥ വക്താക്കളാകാന്‍ ആഹ്വാനം. പാപ്പയുടെ പൂർണമായ സന്ദേശം ഓർത്തഡോക്സ് സഭയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഞായറാഴ്ച പ്രസിദ്ധീകരിച്ചിരുന്നു. പരിശുദ്ധാത്മാവ് നമ്മുടെ ഹൃദയങ്ങളെ രൂപാന്തരപ്പെടുത്തുകയും നമ്മെ യഥാർത്ഥ സമാധാന വക്താക്കളാക്കി മാറ്റുകയും ചെയ്യട്ടെയെന്നും യുദ്ധത്തിൽ തകർന്ന യുക്രൈന് മരണത്തിൽ നിന്ന് ക്രിസ്തുവിൽ പുതിയ ജീവിതത്തിലേക്കുള്ള മഹത്തായ ഈസ്റ്റർ പാത തുറന്നു ലഭിക്കട്ടെയെന്നും പാപ്പ ആശംസിച്ചു. നേരത്തെ യുദ്ധങ്ങൾ ആവശ്യമാണ് എന്ന തരത്തിൽ വിവിധ വ്യാഖ്യാനങ്ങൾ നടത്തിയിരുന്നെങ്കിലും, ഇക്കാലത്ത് അങ്ങനെ സംസാരിക്കാൻ സാധിക്കില്ലെന്നും, സമാധാനത്തിന്റെ പ്രാധാന്യം മനസ്സിലാക്കുന്ന ക്രൈസ്തവ ബോധ്യം ഇപ്പോൾ രൂപപ്പെട്ട് വന്നിട്ടുണ്ടെന്നും പാത്രിയാർക്കീസിനോട് ഫ്രാൻസിസ് മാർപാപ്പ വ്യക്തമാക്കിയതായി വത്തിക്കാൻ പ്രസ് ഓഫീസ് പറഞ്ഞു. റഷ്യൻ ഓർത്തഡോക്സ് സഭയുടെ തലവന് മാത്രമല്ല മറ്റ് പൗരസ്ത്യ ഓർത്തഡോക്സ് സഭകളുടെ തലവൻമാർക്കും ഫ്രാൻസിസ് മാർപാപ്പ സന്ദേശം അയച്ചിരിന്നു. ജറുസലേമിൽ റഷ്യൻ പാത്രിയാർക്കീസുമായി നടത്താനിരുന്ന കൂടിക്കാഴ്ചയെ പറ്റിയുളള ആലോചനകൾ വേണ്ടെന്നുവെച്ചതായി അടുത്തിടെ വത്തിക്കാന്‍ വ്യക്തമാക്കിയിരുന്നു. പാത്രിയാർക്കീസുമായുള്ള ബന്ധം നല്ല നിലയിൽ ആണെങ്കിലും, ഈയൊരു സമയത്ത് കൂടിക്കാഴ്ച നടത്തുന്നത് നിരവധി സംശയങ്ങൾക്ക് ഇടയാക്കുമെന്നതിനാലാണ് ഇങ്ങനെ ഒരു തീരുമാനത്തിൽ എത്തിച്ചേർന്നതെന്ന് പാപ്പ വിശദീകരിച്ചു. റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിനുമായി അടുത്ത ബന്ധമുള്ള പാത്രിയാർക്കീസ് കിറില്‍, യുദ്ധത്തെ അപലപിക്കണമെന്ന് യൂറോപ്പിലെ കത്തോലിക്കാ മെത്രാന്മാർ ഏതാനും നാളുകളായി ആവശ്യപ്പെട്ട് വരികയാണ്. അയർലൻഡ്, പോളണ്ട്, ജർമനി തുടങ്ങിയ രാജ്യങ്ങളിലെ മെത്രാന്മാർ ആണ് ഈ ആവശ്യം ഉന്നയിച്ചത്. 15 കോടിയോളം അംഗങ്ങൾ ഉള്ള സഭയാണ് റഷ്യൻ ഓർത്തഡോക്സ് സഭ. അധിനിവേശത്തോടെയുള്ള യുദ്ധം ആരംഭിച്ചതിനുശേഷം ഓർത്തഡോക്സ് സഭകളുടെ ഇടയിൽ റഷ്യൻ ഓർത്തഡോക്സ് സഭ ഒറ്റപ്പെട്ട സാഹചര്യമാണ് നിലവിലുള്ളത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Jd4JwSSChzI0h4nqhXWQmV}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-04-27-14:30:55.jpg
Keywords: കിറില്‍
Content: 18772
Category: 11
Sub Category:
Heading: ജനീവയില്‍ ആഗോള ഭീകര വിരുദ്ധ ചർച്ചകൾക്ക് നേതൃത്വം നൽകിയത് നൈജീരിയന്‍ വൈദികന്‍
Content: ജനീവ: തീവ്രവാദികൾ ഡ്രോൺ സാങ്കേതികവിദ്യ ആക്രമണങ്ങള്‍ക്കു ഉപയോഗിക്കുന്നതിനെ സംബന്ധിച്ചു ജനീവയിലെ ആഗോള ഭീകരവിരുദ്ധ ചർച്ചകൾക്ക് നേതൃത്വം നൽകിയത് നൈജീരിയന്‍ വൈദികന്‍. ഏപ്രിൽ 25-ന് സ്വിറ്റ്‌സർലൻഡിലെ ജനീവയിൽ നടന്ന കോൺഫറൻസിൽ നൈജീരിയയിലെ ഗവേഷണ സ്ഥാപനമായ ദി കുക്ക സെന്ററിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഫാ. ആറ്റ ബാർകിൻഡോയാണ് ചർച്ചകൾക്ക് നേതൃത്വം നൽകിയത്. കഴിഞ്ഞ രണ്ട് ദശകങ്ങളിൽ, സായുധ സേനകൾക്കിടയിൽ ഡ്രോൺ സാങ്കേതികവിദ്യകളുടെ ഉപയോഗത്തിൽ അതിവേഗം വർദ്ധനവുണ്ടായിട്ടുണ്ടെന്നും നൈജീരിയയിലെയും ചാഡ് മേഖലയിലെയും സാഹചര്യങ്ങള്‍ വിലയിരുത്തിക്കൊണ്ട് അദ്ദേഹം പറഞ്ഞു. മാരകമായ വിധത്തിലുള്ള ഉപയോഗമാണ് ഇതില്‍ നടക്കുന്നതെന്നും ആയുധ കയറ്റുമതി നിയന്ത്രണ നടപടികൾ അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. സൈനിക ഡ്രോണുകളുടെ അവസരങ്ങളെയും വെല്ലുവിളികളെയും കുറിച്ചുള്ള ചർച്ചകള്‍ തുടരേണ്ടതുണ്ട്. അതേസമയം തീവ്രവാദപരമായ ഉപയോഗം പ്രതിരോധിക്കുവാന്‍ നടപടികള്‍ സ്വീകരിക്കേണ്ടതുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജനീവ സെന്റർ ഫോർ സെക്യൂരിറ്റി പോളിസിയും നെതര്‍ലണ്ട് ആസ്ഥാനമുള്ള സമാധാന സംഘടനയായ പാക്സും സംയുക്തമായാണ് സമ്മേളനം സംഘടിപ്പിച്ചത്. 2019 ലെ ഓസ്‌ലോ മിലിട്ടറി ഡ്രോണ്‍ കോൺഫറൻസിൽ ഫാ. ബാർക്കിൻഡോ ഡാറ്റ അവതരിപ്പിച്ചിരിന്നു. നൈജീരിയയിലെ തീവ്രവാദ വിരുദ്ധ ഡ്രോണുകളുടെ വർദ്ധിച്ചുവരുന്ന ഉപയോഗത്തെക്കുറിച്ചും ജനസംഖ്യയിൽ ഉണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും ഗവേഷണം തുടരുന്ന വ്യക്തി കൂടിയാണ് ഈ വൈദികന്‍. അതേസമയം ക്രൈസ്തവര്‍ക്കു നേരെ അതിക്രൂരമായ ആക്രമണം തുടരുന്ന നൈജീരിയായില്‍ നിന്നു തന്നെയുള്ള വൈദികനു വിഷയത്തില്‍ ചര്‍ച്ചയ്ക്കു നേതൃത്വം നല്‍കുവാന്‍ കഴിഞ്ഞുവെന്നത് ശ്രദ്ധേയമാണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Jd4JwSSChzI0h4nqhXWQmV}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-04-27-16:08:39.jpg
Keywords: നൈജീ
Content: 18773
Category: 12
Sub Category:
Heading: കുരിശുവരയ്ക്കുമ്പോൾ ആരംഭിക്കേണ്ടത് ഇടതുനിന്ന് വലത്തോട്ടാണോ? അതോ വലതുനിന്ന് ഇടത്തോട്ടാണോ?
Content: ഈ രണ്ടു പാരമ്പര്യങ്ങളും കത്തോലിക്കാ സഭയിലും മറ്റുസഭകളിലും കണ്ടുവരുന്നുണ്ട്. കേരളത്തിലെ സഭകളെ സംബന്ധിച്ച് യാക്കോബായ, ഓർത്തഡോക്സ്, സീറോ മലങ്കര, ലത്തീൻ സഭകളിൽ ഇടത്തുനിന്നും വലത്തോട്ടാണ് കുരിശുവരയ്ക്കുന്നത്. സീറോമലബാർ സഭയിലും ഒരു കാലഘട്ടത്തിൽ അങ്ങനെയായിരുന്നു. ഇപ്പോൾ രണ്ടുരീതികളിലും കുരിശുവരയ്ക്കുന്നുണ്ട്. മലങ്കര സഭയിൽ ഇടത്തു നിന്ന് വലത്തേക്ക് കുരിശടയാളം വരയ്ക്കുന്നതിന് "കർത്താവായ ഈശോ സ്വർഗത്തിൽനിന്ന് ഭൂമിയിലേക്ക് ഇറങ്ങിവന്ന് ഇടത്തേതിന്റെ മക്കളെ വലത്തേതിന്റെയാക്കി" എന്ന വിശദീകരണമാണ് നല്കിപ്പോരുന്നത്. അതായത്, ഇടതുവശത്തെ അന്ധകാരത്തിൽ നിന്ന് വലതു വശത്തെ പ്രകാശത്തിലേക്ക് പ്രവേശിച്ചു എന്നു വ്യാഖ്യാനിക്കപ്പെടുന്നു. വലതുവശത്തുനിന്ന് ഇടതുവശത്തേക്കു കുരിശടയാളം വരയ്ക്കുന്നവർ നല്കുന്ന വ്യാഖ്യാനം ഇപ്രകാരമാണ്: കർത്താവായ ഈശോയിലുള്ള മാമ്മോദീസായിലൂടെ വലതുവശത്തെ വെളിച്ചത്തിന്റെ മക്കളായി തീർന്നവരാണ് ക്രൈസ്തവർ. ഈ പ്രകാശം വഹിച്ചുകൊണ്ട് ഇടതുവശത്തെ അന്ധകാരത്തെ ഉന്മൂലനം ചെയ്യാൻ അവർ വിളിക്കപ്പെട്ടിരിക്കുന്നു. വൈദികൻ ജനങ്ങളെ ആശീർവദിക്കുമ്പോൾ അവരുടെ വലത്തുനിന്ന് ഇടത്തോട്ടാണ് കൈകൾ നീങ്ങുന്നത്. അത് . അതിനാൽ മറ്റുള്ളവരെ ആശീർവദിക്കുന്നതുപോലെ സ്വയം ആശീർവദിക്കണം എന്നൊരു വ്യാഖ്യാനവും ഇതിനു കൊടുക്കാറുണ്ട്. ഇപ്പോൾ സീറോമലബാർ സഭയിൽ രണ്ടുരീതിയും അനുവദിച്ചിട്ടുണ്ട്. ഇടത്തുനിന്ന് വലത്തേക്കോ വലത്തുനിന്ന് ഇടത്തേക്കോ എന്നു അതാത് രൂപതയിലെ മെത്രാന് തീരുമാനിക്കാം. ➤ കടപ്പാട്: വിശ്വാസവഴിയിലെ സംശയങ്ങള്‍. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Jd4JwSSChzI0h4nqhXWQmV}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/QuestionAndAnswer/QuestionAndAnswer-2022-04-27-16:27:59.jpg
Keywords: ?
Content: 18774
Category: 1
Sub Category:
Heading: അഫ്ഗാന് പുറമേ, ഇന്ത്യ ഉള്‍പ്പെടെ നാല് രാഷ്ട്രങ്ങളില്‍ മതസ്വാതന്ത്ര്യം അപകടത്തില്‍: യുഎസ് കമ്മീഷന്റെ വാര്‍ഷിക റിപ്പോര്‍ട്ട് പുറത്ത്
Content: വാഷിംഗ്ടണ്‍ ഡി‌.സി: താലിബാന്റെ നിയന്ത്രണത്തിലുള്ള അഫ്ഗാനിസ്ഥാന് പുറമേ, മതസ്വാതന്ത്ര്യം മോശമായിക്കൊണ്ടിരിക്കുന്ന ഇന്ത്യ, നൈജീരിയ, സിറിയ, വിയറ്റ്നാം എന്നീ രാജ്യങ്ങളേയും യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ മതസ്വാതന്ത്ര്യ ലംഘനങ്ങള്‍ നടക്കുന്ന രാഷ്ട്രങ്ങളുടെ പട്ടികയിലെ പ്രത്യേകം ശ്രദ്ധിക്കേണ്ട 10 രാഷ്ട്രങ്ങളോടൊപ്പം (സി.പി.സി) ചേര്‍ക്കണമെന്ന ശുപാര്‍ശയുമായി അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള അമേരിക്കന്‍ കമ്മീഷന്റെ (യു.എസ്.സി.ഐ.ആര്‍.എഫ്) വാര്‍ഷിക റിപ്പോര്‍ട്ട് പുറത്ത്. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്. ചില രാജ്യങ്ങളിലെ പ്രത്യേകിച്ച് അഫ്ഗാനിസ്ഥാനിലെ മതസ്വാതന്ത്ര്യത്തിന്റെ തകര്‍ച്ചയില്‍ തങ്ങള്‍ നിരാശരാണെന്ന്‍ കമ്മീഷന്റെ ചെയറായ നാദൈന്‍ മേയന്‍സി പറയുന്നു. മതന്യൂനപക്ഷങ്ങള്‍ വിശ്വാസത്തിന്റെ പേരില്‍ അപമാനിക്കപ്പെടുകയോ, തടവിലാക്കപ്പെടുകയോ, കൊല്ലപ്പെടുകയോ ചെയ്യുന്നുണ്ടെന്നും, കാലം ചെല്ലുംതോറും സ്ത്രീകളുടെ വിദ്യാഭ്യാസവും പ്രാതിനിധ്യവും ഇല്ലാതാകുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ബര്‍മ, ചൈന, എറിത്രിയ, ഇറാന്‍, ഉത്തര കൊറിയ, പാക്കിസ്ഥാന്‍, റഷ്യ, സൗദി അറേബ്യ, താജിക്കിസ്ഥാന്‍ ടര്‍ക്മെനിസ്ഥാന്‍ തുടങ്ങിയ രാഷ്ട്രങ്ങളാണ് കഴിഞ്ഞ വര്‍ഷത്തെ റിപ്പോര്‍ട്ടില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട രാഷ്ട്രങ്ങളുടെ വിഭാഗത്തില്‍ ഉള്‍പ്പെട്ടിരുന്നത്. പട്ടികയില്‍ ചേര്‍ത്ത് ഒരുവര്‍ഷത്തിന് ശേഷം നൈജീരിയയെ പട്ടികയില്‍ നിന്നും ഒഴിവാക്കിയ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് നടപടിയില്‍ കമ്മീഷന്‍ നിരാശ രേഖപ്പെടുത്തുന്നുണ്ട്. ഭരണത്തിന്റെ ആദ്യ വര്‍ഷത്തില്‍ തന്നെ അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിന് ഊന്നല്‍ നല്‍കണമെന്നും, കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കണമെന്നും ബൈഡന്‍ ഭരണകൂടത്തോടു യു.എസ്.സി.ഐ.ആര്‍.എഫ് ആവശ്യപ്പെടുന്നതിനു പുറമേ, പ്രത്യേകം ശ്രദ്ധിക്കേണ്ട രാഷ്ട്രങ്ങളുടെ പട്ടികയില്‍ നൈജീരിയയെ ഉള്‍പ്പെടുത്തുന്ന കാര്യവും, അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിക്കിടക്കുന്ന മതന്യൂനപക്ഷങ്ങള്‍ക്ക് അഭയം നല്‍കുന്ന കാര്യവും എടുത്ത് പറയുന്നുണ്ട്. 2017 മുതല്‍ റഷ്യയേയും സി.പി.സി വിഭാഗത്തില്‍ ചേര്‍ക്കണമെന്ന് യു.എസ്.സി.ഐ.ആര്‍.എഫ് ആവശ്യപ്പെട്ടുവരുന്നതാണ്. എന്നാല്‍ കഴിഞ്ഞ വര്‍ഷം വരെ റഷ്യയെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഹിന്ദുത്വ ദേശീയ അജണ്ട ഭാരതത്തിലെ മതന്യൂനപക്ഷങ്ങളെ ദോഷമായി ബാധിക്കുന്ന കാര്യവും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. യൂറോപ്യന്‍ ക്രൈസ്തവരും മതപരമായ അസഹിഷ്ണുതക്ക് വിധേയരാകുന്നുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. മതസ്വാതന്ത്ര്യം സംരക്ഷിക്കുവാന്‍ അമേരിക്കന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഇതിനായി കൂടുതല്‍ നടപടികള്‍ കൈകൊള്ളണമെന്നും കമ്മീഷന്റെ വൈസ് ചെയറായ നൂറി ടര്‍ക്കേല്‍ ആവശ്യപ്പെട്ടു. ലോകമെമ്പാടുമുള്ള മതസ്വാതന്ത്ര്യ ലംഘനങ്ങള്‍ അന്വേഷിക്കുകയും കാര്യങ്ങള്‍ ഭരണകൂടത്തെ അറിയിക്കുകയും ചെയ്യുന്ന ഫെഡറല്‍ ഉഭയകക്ഷി കമ്മീഷനാണ് യു.എസ്.സി.ഐ.ആര്‍.എഫ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Jd4JwSSChzI0h4nqhXWQmV}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-04-27-21:26:15.jpg
Keywords: .അഫ്ഗാ
Content: 18775
Category: 18
Sub Category:
Heading: വാണിയപ്പാറയില്‍ ദേവാലയ കൂദാശയ്ക്ക് തൊട്ടുമുന്‍പ് തീപിടുത്തം
Content: കണ്ണൂര്‍: തലശ്ശേരി അതിരൂപതയുടെ കീഴിലുള്ള നവീകരിച്ച വാണിയപ്പാറ ഉണ്ണി മിശിഹ ദേവാലയത്തിന്റെ കൂദാശ കര്‍മ്മത്തിനു തൊട്ടുമുന്‍പ് ദേവാലയത്തിന്റെ സീലിംഗിന് തീപിടിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണം. ഇന്നലെ ബുധനാഴ്ച ഉച്ചക്ക് മൂന്നോടെയാണ് തീപ്പിടുത്തം ഉണ്ടായത്. തലശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി ദേവാലയത്തിന്റെ ഉദ്ഘാടനത്തിന് ശേഷം വെഞ്ചരിപ്പിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഈ സമയങ്ങളില്‍ തുടര്‍ച്ചയായി വൈദ്യുതിക്ക് തടസം സംഭവിക്കുന്നുണ്ടായിരിന്നു. വൈദ്യുതി തടസം നേരിട്ടതിനെ തുടര്‍ന്നു ജനറേറ്റര്‍ പ്രവര്‍ത്തിച്ചിരിന്നു. ഈ സമയമാണ് പള്ളിക്ക് മുകളില്‍ .സീലിംഗില്‍ നിന്ന് തീയും പുകയും ഉണ്ടായത്. കൂദാശാ കര്‍മത്തിനെത്തിയ വിശ്വാസികളും നാട്ടുകാരും ചേര്‍ന്ന് തീ അണയ്ക്കാന്‍ ശ്രമം ആരംഭിച്ചു. ഇരിട്ടിയില്‍ നിന്നും എത്തിയ രണ്ട് യൂണിറ്റ് അഗ്നിനിശമന സേന എത്തിചേര്‍ന്നതോടെയാണ് തീ പൂര്‍ണ്ണമായി നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞത്. തീ പിടിത്തമുണ്ടായതോടെ പള്ളിക്കുള്ളിലെ ഇരിപ്പിടങ്ങളും ഫര്‍ണ്ണിച്ചറുകളും പുറത്തെത്തിച്ചു. തിരുസ്വരൂപങ്ങള്‍ പൂര്‍ണ്ണമായും മാറ്റാനും കഴിഞ്ഞു. സംഭവം നടക്കുമ്പോള്‍ തലശേരി അതീരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി, സണ്ണി ജോസഫ് എംഎല്‍എ, മേഖലയിലെ വൈദികരും പള്ളിക്കുള്ളില്‍ ഉണ്ടായിരുന്നു. ആര്‍ക്കും പരിക്കില്ല. ദേവാലയത്തിന്റെ വെഞ്ചരിപ്പ് കര്‍മ്മം മെയ് 31ലേക്ക് മാറ്റി നിശ്ചയിച്ചു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Jd4JwSSChzI0h4nqhXWQmV}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/India/India-2022-04-28-08:49:21.jpg
Keywords: ദേവാലയ