Contents

Displaying 18391-18400 of 25081 results.
Content: 18776
Category: 1
Sub Category:
Heading: കാലിലെ പ്രശ്നം ഭേദമായിട്ടില്ല; ആരോഗ്യ പ്രതിസന്ധിയില്‍ വിശ്വാസികളോട് ക്ഷമ ചോദിച്ച് ഫ്രാൻസിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: കാലിലെ വേദന ഭേദമാകാൻ വൈകുന്നതിനാൽ ഇന്നലെ ബുധനാഴ്ചത്തെ പൊതു കൂടിക്കാഴ്ചയിൽ ഫ്രാൻസിസ് മാർപാപ്പ വിശ്വാസികളെ അഭിവാദനം ചെയ്തത് കസേരയിൽ ഇരുന്നുക്കൊണ്ട്. ഇതുമായി ബന്ധപ്പെട്ട് നടക്കാൻ ബുദ്ധിമുട്ടുന്ന അവസ്ഥയാണ് നിലവിലുള്ളതെന്ന് പാപ്പ വിശ്വാസികളോട് പറഞ്ഞു. ഇരുന്നുകൊണ്ട് അഭിവാദനം ചെയ്യുന്നതിൽ ഫ്രാൻസിസ് മാർപാപ്പ വിശ്വാസികളോട് ക്ഷമ ചോദിച്ചു. "ഇരിന്നുക്കൊണ്ട് അഭിവാദ്യം ചെയ്യുന്നതില്‍ ക്ഷമ ചോദിക്കുന്നു, കാരണം ഈ കാൽമുട്ട് ഇപ്പോഴും സുഖം പ്രാപിച്ചിട്ടില്ല, എനിക്ക് അത്രയും നേരം നിൽക്കാൻ കഴിയില്ല,"- പാപ്പ പറഞ്ഞു. പോപ്പ്മൊബൈലിലാണ് ഇന്നലെ പാപ്പ സെന്റ് പീറ്റേഴ്സ് ചത്വരത്തിലേയ്ക്ക് എത്തിയത്. ഇത് വിശ്വാസികളുടെ ഇടയിലൂടെ കടന്നു പോയി. പൊതു കൂടിക്കാഴ്ചക്കിടയിൽ മുഴുവൻ സമയവും ഫ്രാൻസിസ് മാർപാപ്പ ഇരിക്കുകയായിരുന്നു. എന്നാൽ ആശിർവാദം നൽകുന്ന സമയത്ത് പരിശുദ്ധ പിതാവ് എഴുന്നേറ്റുനിന്നു. ഇതിനുശേഷം ലോകത്തിന്റെ വിവിധ സ്ഥലങ്ങളിൽ നിന്നെത്തിയ മെത്രാന്മാരെ അഭിവാദനം ചെയ്തതും ഇരുന്നുകൊണ്ട് തന്നെയായിരുന്നു. കാലിലെ വേദന മൂലം ഇക്കഴിഞ്ഞ ചൊവ്വാഴ്ച പാപ്പയുടെ എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കപ്പെട്ടിരുന്നു. ദീർഘനാളായി പപ്പയുടെ കാലിൽ പ്രശ്നം ഉണ്ടായിരുന്നെങ്കിലും, അത് കൂടുതൽ ഗുരുതരമായത് ഈ വർഷമാണ്. കാലിലെ അനാരോഗ്യം ഈ വർഷത്തെ തിരുക്കർമ്മങ്ങളെ പോലും ബാധിച്ചു. ദുഃഖവെള്ളിയാഴ്ച എല്ലാവർഷവും ചെയ്യുന്നതുപോലെ വിശുദ്ധ കുരിശിന്റെ മുന്നിൽ സാഷ്ടാംഗം പ്രണമിക്കാൻ പാപ്പയ്ക്ക് സാധിച്ചിരുന്നില്ല. ഈസ്റ്റർ ദിനത്തിലെ വിശുദ്ധ കുർബാനയിൽ കാർമികത്വം വഹിക്കുന്നതിനുപകരം സന്ദേശം നൽകാൻ മാത്രമാണ് ഫ്രാൻസിസ് മാർപാപ്പയ്ക്ക് സാധിച്ചത്. ദിവ്യകാരുണ്യ ഞായറാഴ്ചയിലെ തിരുകർമ്മങ്ങളിലും പാപ്പ കാർമികത്വം വഹിച്ചിരിന്നില്ല. അന്നേ ദിവസം സന്ദേശം നല്‍കുക മാത്രമാണ് ചെയ്തത്. രണ്ടു മാസങ്ങള്‍ക്ക് മുന്‍പ് ജനുവരി 26ന് നടന്ന പൊതു സദസ്സിൽ, തീർത്ഥാടകരെ അഭിവാദ്യം ചെയ്യാൻ കഴിയാതെ വന്നതിന് കാരണം കാൽമുട്ട് ലിഗമെന്റിന്റ വീക്കം സംഭവിച്ചതാണെന്ന് പാപ്പ പറഞ്ഞിരിന്നു "ഇത് പ്രായമായ ആളുകൾക്ക് മാത്രമേ സംഭവിക്കൂ എന്ന് അവർ പറയുന്നു, എന്തുകൊണ്ടാണ് എനിക്ക് ഇത് സംഭവിച്ചതെന്ന് എനിക്കറിയില്ല ..." എന്ന പാപ്പയുടെ വാക്കുകള്‍ അന്ന്‍ സദസ്സില്‍ ചിരി പടര്‍ത്തിയിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DD74tv2659MGDVUGb3RUxh}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-04-28-11:35:41.jpg
Keywords: ആരോഗ്യ
Content: 18777
Category: 1
Sub Category:
Heading: സന്യാസിനി സമൂഹങ്ങളിലെ സുപ്പീരിയർ ജനറലുമാരുടെ ആഗോള സമ്മേളനം മെയ് രണ്ടു മുതൽ റോമില്‍
Content: റോം: ലോകമെമ്പാടുമുള്ള കത്തോലിക്ക സഭയിലെ സന്യാസിനി സമൂഹങ്ങളുടെ സുപ്പീരിയർ ജനറലുമാരുടെ ആഗോള സമ്മേളനം റോമില്‍ നടക്കും. സുപ്പീരിയർ ജനറൽമാരുടെ ഇരുപത്തിരണ്ടാമത് പ്ലീനറി സമ്മേളനം മെയ് രണ്ടു മുതല്‍ ആറ് വരെയാണ് നടക്കുക. "ദൗർബല്യങ്ങളിൽനിന്ന് സിനഡൽ മാർഗ്ഗത്തിലേക്കുള്ള ഞങ്ങളുടെ യാത്ര" എന്ന പ്രമേയം കേന്ദ്രീകരിച്ചാണ് ഇത്തവണത്തെ സംഗമം റോമിലുള്ള എർജിഫ് ഹോട്ടലിൽ നടക്കുക. 700 സുപ്പീരിയർ ജനറൽമാരായിരിക്കും സമ്മേളനത്തില്‍ പങ്കെടുക്കുക. ഇവരിൽ 520 പേർ റോമില്‍ നേരിട്ടെത്തും. ബാക്കിയുള്ളവര്‍ ഓണ്‍ലൈന്‍ മുഖാന്തിരം ആയിരിയ്ക്കും ചര്‍ച്ചകളില്‍ പങ്കെടുക്കുക. സമ്മേളനത്തിൽ ചർച്ചചെയ്യപ്പെടുന്ന വിഷയങ്ങൾ, നാളെ ഏപ്രിൽ 29-ന് പരിശുദ്ധസിംഹാസനത്തിന്റെ പ്രസ് ഓഫിസില്‍ അവതരിപ്പിക്കപ്പെടും. 71 രാജ്യങ്ങളിൽനിന്നുള്ള ആളുകളാണ് പ്രധാനപ്പെട്ട ഈ സമ്മേളനത്തിൽ സംബന്ധിക്കുന്നത്, ഇതിൽ ഭൂരിഭാഗവും യൂറോപ്യൻ രാജ്യങ്ങളിൽനിന്നുള്ളവരാണ്. ഏഷ്യയിൽ ഇന്ത്യയിൽ നിന്നും, തെക്കേ അമേരിക്കയിൽ മെക്സിക്കോ, ബ്രസീൽ എന്നിവിടങ്ങളിൽനിന്നുമാണ് കൂടുതൽ സന്യസ്തർ എത്തുക. ആഫ്രിക്കയിൽ കോംഗോ ഡെമോക്രാറ്റിക്‌ റിപ്പബ്ലിക്കിൽ നിന്നാണ് കൂടുതൽ പ്രതിനിധികള്‍ എത്തുക. 1965 മുതൽ സന്ന്യാസിനീസമൂഹങ്ങളിലെ സുപ്പീരിയർ ജനറൽമാരുടെ സമ്മേളനങ്ങൾ നടക്കാറുണ്ട്. സമർപ്പിതജീവിതവുമായി ബന്ധപ്പെട്ട്, പുതിയ നയങ്ങളും രീതികളും രൂപീകരിക്കുന്നതിനുവേണ്ടി പരസ്പരവിനിമയം സാധ്യമാക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. ലോകമെമ്പാടുമായി രണ്ടായിരത്തിനടുത്ത് സുപ്പീരിയർ ജനറൽമാരാണ് ഈ കൂട്ടായ്മയില്‍ അംഗങ്ങളായുള്ളത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DD74tv2659MGDVUGb3RUxh}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-04-28-13:53:54.jpg
Keywords: സന്യാസ, സന്യാസി
Content: 18778
Category: 1
Sub Category:
Heading: സ്പാനിഷ് കർദ്ദിനാൾ കാർലോസ് അമിഗോ വല്ലെജോ ദിവംഗതനായി
Content: മാഡ്രിഡ്: ക്രൈസ്തവരും ഇസ്ലാം മതസ്ഥരും യഹൂദരും തമ്മിലുള്ള സംവാദത്തിന് വേണ്ടി വാദിച്ചിരുന്ന സ്പാനിഷ് കർദ്ദിനാൾ കാർലോസ് അമിഗോ വല്ലെജോ (87) ദിവംഗതനായി. ഇടത് ശ്വാസകോശത്തിൽ നിന്ന് ദ്രാവകം നീക്കം ചെയ്യുന്നതിനായി ഏപ്രിൽ 25ന് നടത്തിയ ഓപ്പറേഷനെ തുടർന്ന് കാര്യമായ അവശത നേരിടുകയായിരിന്നു. ഇന്നലെ സ്പെയിനിലെ ഗ്വാഡലജാരയിലെ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽവെച്ച് ഹൃദയസ്തംഭനത്തെ തുടര്‍ന്നാണ് അന്ത്യം. സെവില്ലെ അതിരൂപതയുടെ മുന്‍ അധ്യക്ഷനായിരിന്നു. ഇക്കഴിഞ്ഞ ഫെബ്രുവരി അവസാനം ആർച്ച് ബിഷപ്പ് കഴിഞ്ഞിരിന്ന മാഡ്രിഡിലെ അൽമുദേന കത്തീഡ്രലിൽ കുർബാനയ്ക്കിടെ വീണതിനെത്തുടർന്ന് ഇടുപ്പ് ഒടിഞ്ഞും അദ്ദേഹം ശസ്ത്രക്രിയയ്ക്ക് വിധേയനായിരിന്നു. ഓർഡർ ഓഫ് ഫ്രിയേഴ്സ് മൈനറിൽ അംഗമായിരുന്ന കർദ്ദിനാൾ 27 വർഷം സെവില്ലെ അതിരൂപതയുടെ അധ്യക്ഷനായി സേവനം ചെയ്തു. 2009-ലാണ് സെവില്ലെ ആർച്ച് ബിഷപ്പു സ്ഥാനത്ത് നിന്ന്‍ അദ്ദേഹം വിരമിച്ചത്. 1974 മുതൽ 1982 വരെ മൊറോക്കോയിലെ ടാൻജിയർ അതിരൂപതയെ അദ്ദേഹം നയിച്ചിരുന്നു. മൊറോക്കോയിൽ സേവനമനുഷ്ഠിക്കുമ്പോൾ, ലിബിയയിലെ ട്രിപ്പോളിയിൽ 1976-ൽ ഇസ്‌ലാമിക-ക്രിസ്ത്യൻ സംഭാഷണങ്ങൾക്കായുള്ള യോഗത്തില്‍ വത്തിക്കാന്‍ പ്രതിനിധി സംഘത്തിൽ അമിഗോയും ഉണ്ടായിരിന്നു. ഇസ്ളാമിക ഭൂരിപക്ഷ രാജ്യമായ മൊറോക്കോയിൽ, മുസ്ലീം സ്ത്രീകളുടെ സാമൂഹിക സാഹചര്യം മെച്ചപ്പെടുത്തുന്നതിനും ക്രിസ്ത്യന്‍, ഇസ്ലാം, യഹൂദ മതാനുയായികൾക്കിടയിൽ ചർച്ചകൾ നടത്തുന്നതിനും വേണ്ടി അദ്ദേഹം പ്രവർത്തിച്ചു. കര്‍ദ്ദിനാളിന്റെ സംസ്കാരം ഏപ്രിൽ 30 ന് സെവില്ലെ കത്തീഡ്രലിലെ സെന്റ് പോൾ ചാപ്പലിൽ നടക്കും. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DD74tv2659MGDVUGb3RUxh}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-04-28-14:58:43.jpg
Keywords: സ്പെയി, സ്പാനി
Content: 18779
Category: 13
Sub Category:
Heading: അര നൂറ്റാണ്ടിന് ശേഷം പാരീസ് അതിരൂപതയ്ക്ക് പുറത്തു നിന്നുള്ള മെത്രാപ്പോലീത്ത
Content: പാരീസ്: 54 വര്‍ഷങ്ങള്‍ക്ക് ശേഷം ഇതാദ്യമായി പാരീസ് അതിരൂപതയ്ക്ക് പുറത്തു നിന്നുള്ള മെത്രാന്‍. നിലവിലെ ആര്‍ച്ച് ബിഷപ്പ് മൈക്കെല്‍ ഓപെറ്റിറ്റിന്റെ രാജിക്കത്ത് മാര്‍പാപ്പ സ്വീകരിച്ചതിനെ തുടര്‍ന്ന്‍ ഡിസംബര്‍ 2 മുതല്‍ ഇടയനില്ലാതെ കിടന്നിരുന്ന പാരീസ് അതിരൂപതയുടെ പുതിയ അധ്യക്ഷനായി ലോറന്റ് ഉള്‍റിച്ചിനെയാണ് ഫ്രാന്‍സിസ് പാപ്പ നിയമിച്ചിരിക്കുന്നത്. 1968-ന് ശേഷം ഇതാദ്യമായാണ് പാരീസിനു പുറത്തുള്ള ഒരു വ്യക്തി പാരീസ് അതിരൂപതയുടെ മെത്രാപ്പോലീത്ത ആകുന്നത്. ബുർഗണ്ടിയുടെ തലസ്ഥാനമായ ഡിജോണ്‍ സ്വദേശിയാണ് ഇദ്ദേഹം. ലിയോണ്‍, ഡിജോണ്‍ അതിരൂപതാ വൈദികനായി സേവനം ചെയ്യുകയായിരുന്ന ലോറന്റ് ഉള്‍റിച്ചിനെ 2000 ജൂണില്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമനാണ് ചംബേരി മെത്രാപ്പോലീത്തയായി നിയമിക്കുന്നത്. പേപ്പല്‍ ന്യൂണ്‍ഷോയില്‍ നിന്നും നിയമന വാര്‍ത്ത കേട്ട താന്‍ ആശ്ചര്യഭരിതനായെന്ന് എഴുപതുകാരനായ മെത്രാപ്പോലീത്ത ‘ആര്‍.സി.എഫ് ഹോട്സ്-ഡെ-ഫ്രാന്‍സ്’ റേഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.“ഇത് എനിക്കുള്ളതല്ല, ഈ ശുശ്രൂഷയ്ക്കു ഒട്ടും യോഗ്യനല്ല” എന്ന് പറഞ്ഞ മെത്രാപ്പോലീത്ത താന്‍ പദവികള്‍ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ലെന്നും, സഭ തന്നോട് പറയുന്നത് ചെയ്യുക എന്നതല്ലാതെ മറ്റൊരു ആഗ്രഹവും തനിക്കില്ലായിരുന്നെന്നും കൂട്ടിച്ചേര്‍ത്തു. 2008-ല്‍ ബനഡിക്ട് പതിനാറാമനാണ് അദ്ദേഹത്തിനു ‘ലില്ലേ’ എന്ന പേര് നല്‍കിയത്.. “എന്റെ കഴിവുകള്‍വെച്ച് സാധിക്കുമോ എന്നെനിക്കറിയില്ല. ശരിക്കും ക്രിസ്തുവിന്റെ സൗഹൃദം പ്രകടിപ്പിക്കുവാന്‍ കഴിയുമോ എന്നെനിക്കറിയില്ല, പാരീസ് ജനതയെ എന്റെ സുഹൃത്തുക്കളായി കണക്കാക്കണമെന്നത് ഏറ്റവും ഏറ്റവും വലിയ ആഗ്രഹം”- നിയുക്ത മെത്രാപ്പോലീത്ത പറഞ്ഞു. മെയ് 23-നായിരിക്കും നിയുക്ത മെത്രാപ്പോലീത്തയുടെ അഭിഷേക കര്‍മ്മം നടക്കുക. മൂന്നാം നൂറ്റാണ്ടിൽ, വിശുദ്ധ ഡെന്നിസ് രൂപം നല്‍കിയതാണ് പാരീസ് രൂപത. 1622 ഒക്ടോബർ 20-ന് അതിരൂപതയുടെ പദവിയിലേക്ക് ഉയർത്തപ്പെട്ടു. അതിരൂപതയുടെ ആസ്ഥാനം ലോക പ്രശസ്തമായ നോട്രഡാം കത്തീഡ്രലാണ്. 2019-ലെ കണക്കുകള്‍ പ്രകാരം പാരീസ് അതിരൂപതയിൽ നൂറു ഇടവകകളും, 492 വൈദികരും, 126 സ്ഥിരം ഡീക്കന്മാരും, 67 സെമിനാരി വിദ്യാര്‍ത്ഥികളുമുണ്ട്. 1,351 സന്യസ്തരാണ് അതിരൂപതയുടെ കീഴില്‍ സേവനം ചെയ്യുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DD74tv2659MGDVUGb3RUxh}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-04-28-17:40:15.jpg
Keywords: പാരീസ, ഫ്രഞ്ച
Content: 18781
Category: 4
Sub Category:
Heading: വിശുദ്ധ ജിയന്നായുടെ നാട്ടില്‍ നിന്നു അതേ ചൈതന്യം സ്വീകരിച്ച മറ്റൊരു വിശുദ്ധ കൂടി ഒരുങ്ങുന്നു
Content: വി. ജിയന്നാ ബറേറ്റാ മോളയുടെ നാടായ ഇറ്റലിയിൽ നിന്നു അതേ ചൈതന്യം സ്വീകരിച്ച മറ്റൊരു വിശുദ്ധ കൂടി പിറക്കാൻ ഒരുങ്ങുന്നു. ഇരുപത്തിയെട്ടുകാരി ക്യാര കൊർബെല്ലയുടെ അത്ഭുതപ്പെടുത്തുന്ന ജീവിത കഥ. പല തവണ ക്യാരയുടെയും എൻറികൊയുടെയും കഥ ഞാൻ വായിച്ചെങ്കിലും ഈ പ്രഭാതത്തിൽ വീണ്ടും വായിച്ചപ്പോൾ ആ കഥ അറിയാത്തവർക്കായി ഒന്നു കുറിക്കാമെന്നു കരുതി. തീർച്ചയായും എല്ലാ നവദമ്പതികൾ വായിച്ചിരിക്കേണ്ട നല്ല സുവിശേഷമാണ് ക്യാര കൊർബെല്ലയുടെയും (Chiara Corbella ) ഭർത്താവ് എൻറികൊ പെത്രില്ലൊയുടെയും (Enrico Petrillo ) ജീവിതം. ക്യാരയും എൻറികൊയും അവരുടെ മകൻ ഫ്രാൻസിസ്കോയെ സ്വീകരിക്കാൻ ഒരുങ്ങുമ്പോഴാണ് ഇടിത്തീപ്പോലെ ആ വാർത്ത അറിയുന്നത്- ക്യാര മാരകമായ ക്യാൻസറിനു അടിമപ്പെട്ടിരിക്കുന്നു. അസുഖത്തിനു ചികിത്സ തുടങ്ങിയാൽ ഉദരത്തിൽ വളരുന്ന കുഞ്ഞിനു എന്തു സംഭവിക്കാം, അവർ ചികത്സ കുഞ്ഞിന്റെ ആരോഗ്യത്തിനായി നീട്ടിവച്ചു. ഫ്രാാൻസിസ്കോ ജനിച്ചതിനു ഒരു വർഷത്തിനു ശേഷം ഇരുപത്തിതിയെട്ടാം വയസ്സിൽ ക്യാര മരണത്തിനു കീഴടങ്ങി. 2002 ലെ വേനൽ അവധിക്കാലത്തു മരിയൻ തീർത്ഥാടന കേന്ദ്രമായ മെഡ്ജുഗറിയിലാണ് ക്യാരയും എൻറികൊയും ആദ്യമായി കണ്ടുമുട്ടുന്നത്. ആറു വർഷങ്ങൾക്കു ശേഷം 2008 സെപ്റ്റംബർ മാസം 21-ാം തീയതി വിശുദ്ധ മത്തായിയുടെ തിരുനാൾ ദിനം അവർ വിവാഹിതരായി. കുറച്ചു മാസങ്ങൾക്കു ശേഷം ക്യാര ഗർഭവതിയായി. ദുരിതങ്ങളുടെ തുടക്കമായി അതു ആദ്യ അൾട്രാസൗണ്ടു സ്കാനിങ്ങിൽ തന്നെ മനസ്സിൽ ഇടിത്തീ മിന്നി. ഗർഭസ്ഥ ശിശുവിൽ തലച്ചോറിൽ വളർച്ച ഇല്ലാത്ത അവസ്ഥ (anencephaly )തിരിച്ചറിഞ്ഞു. സാധാരണ ഗതിയിൽ ഇത്തരം ശിശുക്കൾ ജനിച്ച ഉടനെ മരണത്തിനു കീഴടങ്ങുകയാണ് പതിവ്. മരണ വിധിയെ കൂട്ടുപിടിച്ചു മരിയ ഗ്രാസിയേ ലെറ്റീസിയാ എന്ന പെൺ കുഞ്ഞു അവരുടെ ജീവിതത്തിലേക്കു വന്നു. എങ്കിലും ആ കുഞ്ഞു മാലാഖ അവരുടെ ഹൃദയം തുറക്കുകയും കൃപയുടെ വാതിലുകൾ നിത്യതയോടുള്ള സ്നേഹമാണെന്നു പഠിപ്പിക്കുകയും ചെയ്തു. ഗർഭവസ്ഥ ശിശുവിന്റെ ഓരോ ചവിട്ടുകളും വലിയ ദാനമായാണ് ക്യാര മനസ്സിലാക്കിയിരുന്നത്. വെറും അരമണിക്കൂറേ മരിയാ ഗ്രാസിയായിക്ക് ഈ ഭൂമിയിൽ ആയുസ്സുണ്ടായിരുന്നുള്ളു. അവൾക്കു വേണ്ടി എൻറികൊ ഒരു സ്മരണിക ഉണ്ടാക്കി അതിൽ ഇപ്രകാരം എഴുതിയിരുന്നു: ഒരിക്കലും മരിക്കാതിരിക്കുന്നതിനാണ് ഞങ്ങൾ ജനിച്ചിരിക്കുന്നത് .(We are born never to die). ആദ്യമായാണ് അവന്റെ വീട്ടുകാരും സുഹൃത്തുക്കളും ആ വാചകം കാണുന്നത്. ഈ പേരിൽ എൻറികൊ തന്റെ ഓർമ്മക്കുറിപ്പുകൾ ഒരു ഗ്രന്ഥമായി പിന്നിടു പ്രസദ്ധീകരിച്ചട്ടുണ്ട്. ക്യാര വീണ്ടും ഗർഭിണിയായി , ആദ്യ കുട്ടിക്കുണ്ടായിരുന്ന അതേ പ്രശ്നങ്ങൾ ദാവിദ് ജിയോവാനിക്കും ഉണ്ടായിരുന്നു. എന്തിനാണ് വീണ്ടും ഒരു ഗർഭധാരണത്തിനു തയ്യാറായത് എന്നു മറ്റുള്ളവർ ചോദിക്കുമ്പോൾ “ദൈവം നിത്യതയ്ക്കു വേണ്ടിയാണ് ജീവൻ സൃഷ്ടിച്ചതെങ്കിൽ അതിനോടു എതിരു പറയാൻ ഞങ്ങൾ ആരാണ് " എന്ന മറു ചോദ്യം ആ ദമ്പതികൾ ചോദിക്കുമായിരുന്നു. ’” “ ഇരുളടഞ്ഞ വീഥികളിലൂടെ നമ്മൾ നടക്കുമ്പോൾ നയിക്കാനായി ആരെങ്കിലും ഉണ്ടെങ്കിൽ, അവരെ നമുക്കു കാണാൻ കഴിയില്ലങ്കിലും, അവനിൽ ശരണപ്പെടുക എത്രയോ മനോഹരമാണ് . അതു മാനുഷിക യുക്തിക്കപ്പുറമാണ് ” ഈ ഭൂമിയിൽ ജനിച്ചതിനു 38 മിനിറ്റുകൾക്കു ശേഷം ദാവീദ് സ്വർഗ്ഗത്തിലേക്കു മടങ്ങിപ്പോയി. രണ്ടു സംഭവങ്ങളിലും ഭ്രൂണഹത്യ എന്ന വാക്കു പോലും തങ്ങളുടെ മനസ്സിലേക്കു വന്നില്ലാ എൻറികൊ സാക്ഷ്യപ്പെടുത്തുന്നു. അവർക്കു തിരഞ്ഞെടുപ്പിന്റെ ഒരു പ്രശ്നം നിലനിന്നിരുന്നില്ല. രണ്ടു അനുഭവങ്ങൾക്കു ശേഷം മൂന്നാമതായി ഒരു കുഞ്ഞിനു വേണ്ടി പരിശ്രമിക്കേണ്ടാ എന്നു പലരും നിർബന്ധിച്ചു.കാത്തിരിക്കാൻ മറ്റു ചിലർ ആവശ്യപ്പെട്ടു. ക്യാരയുടെ വാക്കിൽ പറഞ്ഞാൽ കാത്തിരിക്കാനുള്ള ആശയം അവളെ ദു:ഖിതയാക്കി. ക്യാര വീണ്ടും ഗർഭം ധരിച്ചു. ഗർഭാവസ്ഥ പുരോഗമിക്കുമ്പോൾ ഒരു ദിവസം അവളുടെ നാവിൽ ഒരു ചെറിയ മുറിവ് ഉണ്ടായതു ശ്രദ്ധയിൽപ്പെട്ടെങ്കിലും അതിനു വല്യ ഗൗരവ്വം നൽകിയില്ല. ഗർഭസ്ഥ ശിശുവിന്റെ വളർച്ചയ്ക്കനുസരിച്ചു വായിലെ വ്രണവും വളർന്നു. പരിശോധന നടത്തിയപ്പോൾ ഫ്രാൻസിസ്കോ അമ്മയുടെ ഉദരത്തിൽ സുരക്ഷിതനാണ്. ഇതിനിടയിൽ ദമ്പതികൾ അസ്സീസിയിലേക്കു ഒരു തീർത്ഥയാത്ര നടത്തി. അവിടെ വച്ചു അവർ തങ്ങളുടെ ആത്മീയ നിയന്താവായ ഫാ: വീറ്റോയെ കണ്ടുമുട്ടി. ക്യാരയുടെ നാവിലെ മുറിവു വളരാൻ തുടങ്ങി. പരിശോധനകൾക്കു ശേഷം നാവിൽ ക്യാൻസറാണന്നു തിരിച്ചറിഞ്ഞു.2011 മാർച്ചിൽ അവൾ ഒരു ശസ്ത്രക്രിയക്കു വിധേയയായി. പരാതി കടാതെ പുതിയ പരീക്ഷണവും പുഞ്ചിരിയോടെ അവൾ സ്വീകരിച്ചു. അക്കാലത്തെക്കുറിച്ചു എൻറി കൊ പറയുന്നതു ഇങ്ങനെ: “ ഞങ്ങൾ അഭിമുഖീകരിച്ച കുരിശുകൾക്കപ്പുറം ദൈവസാന്നിധ്യം ഞങ്ങൾ അടുത്തറിഞ്ഞു, അതിനാൽ അവസാന നിമിഷം വരെ ഞങ്ങൾ ചിരിക്കുകയും തമാശകൾ പറയുകയും ചെയ്തിരുന്നു. എപ്പോഴും പുഞ്ചരിക്കുന്ന ക്യാരയുടെ മുഖം ഒരു അതിശയം തന്നെയായിരുന്നു". ചില സമയങ്ങളിൽ സംസാരിക്കാനോ ഭക്ഷണം ഇറക്കാനോ ക്യാരക്കു കഴിഞ്ഞുരുന്നില്ല. വേദന ചില അവസരങ്ങളിൽ അതി കഠിനമായിരുന്നെങ്കിലും ഉദരത്തിൽ വളരുന്ന കുഞ്ഞിനു വേണ്ടി വേദനസംഹാരികൾ അവൾ ഉപേക്ഷിച്ചു. മാർച്ചിലെ ചികത്സകൾ ആദ്യപടി മാത്രമായിരുന്നു. കീമോ തെറാപ്പിയും റേഡിയേഷനും ക്യാരയ്ക്കൂ വളരെ അത്യാവശ്യമായിരുന്നതിനാൽ ഏഴാം മാസത്തിൽ തന്നെ പ്രസവം നടത്താൻ ഡോക്ടർമാർ നിർബദ്ധിച്ചെങ്കിലും ദമ്പതികൾ നിരസിച്ചു. ഉദരത്തിൽ വളരുന്ന കുഞ്ഞിന്റെ ആരോഗ്യം മാത്രമായിരുന്നു അവളുടെ ഏക ശ്രദ്ധ. ഫ്രാൻസിസ്കോയിക്കു വേണ്ടി ഏതു റിസ്ക്കും എടുക്കാൻ തയ്യാറായ ആ ദമ്പതികൾക്കു ഗർഭവസ്ഥയുടെ മുപ്പത്തിയേഴാം ആഴ്ചയിൽ 2011 മെയ് മാസം തീയതി ഫ്രാൻസിസ്കോ ജനിച്ചു. രണ്ടു ദിവസങ്ങൾക്കു ശേഷം ക്യാരയുടെ ഗ്രന്ഥികൾ വൃത്തിയാക്കുന്ന രണ്ടാം ശസ്ത്രക്രിയയും നടന്നു. ദുഃഖവെള്ളിയാഴ്ചയിലെ ക്രിസ്തുവിനെയാണ് രോഗവസ്ഥയിലെ ക്യാരയിൽ കണ്ടതെന്ന് അവളുടെ ആത്മീയ പിതാവ് ഫാ. വീറ്റോ പറയുന്നു. യേശു കുരിശിൽ ആയിരിക്കുമ്പോൾ അവനോടു സംസാരിച്ചത് അവനെ ഇഷ്ടപ്പെട്ട മറ്റൊരു ക്രൂശിതൻ ആയിരുന്നു. “സഹനത്തിന്റെ സമയങ്ങളിലൂടെ നമ്മൾ കടന്നു പോകുമ്പോൾ ദൈവവുമായുള്ള നമ്മുടെ സുഹൃത്ബന്ധത്തിനു ദൃഢത കൈവരും. സഹനങ്ങൾ ഒരു ദാനമായി തിരിച്ചറിയും, കാരണം ജീവിതത്തിൽ ഒരു ക്രമം കൊണ്ടുവരുവാനും നമ്മൾ ആരാണന്നു മനസ്സിലാക്കാനും സഹനങ്ങൾ സഹായിക്കും" ” എൻറികോ തറപ്പിച്ചു പറയുന്നു. ഓരോ ആഴ്ചയിലും 5 വീതം റേഡിയേഷൻ ഇരുപത്തിഒന്നു ദിവസം കൂടുമ്പോഴുള്ള കീമോതെറാപ്പി. ഇതായിരുന്നു ക്യാരയുടെ മുമ്പോട്ടുള്ള ചികത്സാ രീതി. ദുരിതകാലത്തിനു ശേഷം നടന്ന പരിശോധനകളിൽ പ്രതീക്ഷയുടെ ചില വകകൾ നൽകിയെങ്കിലും 2012 മാർച്ചുമാസമായപ്പോഴെക്കും രോഗാവസ്ഥ തീവ്രമായി. കാൻസറിന്റെ അണുക്കൾ കരളിനെയും ശ്വാസകോശത്തെയും ഒരു കണ്ണിനെയും കീഴടക്കാൻ തുടങ്ങിയിരുന്നു. ആ ഈസ്റ്റർ കാലം എൻറികൊ മറക്കാൻ ഇഷ്ടപ്പെടുന്നു. പുതിയ ആന്റിബയോട്ടിക്കുകളും പുതിയ ടെസ്റ്റുകളുമായി ക്യാര ആശുപത്രിയിലും, ഫ്രാൻസിസ്കോ യെ പരിചരിച്ചുകൊണ്ടു വീട്ടിലും എത്രയോ വേദനാജനകം. “ഏറ്റവും ഭീതിജനമായ ആഴ്ചകളായിരുന്നുവെങ്കിലും ദൈവം ഞങ്ങളെ ഒരിക്കലും കൈവിടില്ല" എന്നു എൻറികൊ സാക്ഷ്യപ്പെടുത്തുന്നു. എൻറികായ്ക്കു ക്യാരുടെ ട്യൂമർ , ഉത്ഥാനത്തിനു ശേഷം യേശു പത്രോസിനോടു ചോദിച്ച മൂന്നാമത്തെ ചോദ്യം പോലെയായിരുന്നു. അപ്പസ്തോലനെപ്പോലെ അവനു മറുപടി നൽകി "കര്‍ത്താവേ, നീ എല്ലാം അറിയുന്നു. ഞാന്‍ നിന്നെ സ്‌നേഹിക്കുന്നുവെന്നും നീ അറിയുന്നു“. (യോഹന്നാന്‍ 21:17). ഇത്തരം സന്ദർഭങ്ങളിൽ ദേഷ്യവും കോപവും വരിക സ്വഭാവികമല്ല എന്ന ചോദ്യത്തിനു എൻ റികൊയുടെ മറുപടി ഇപ്രകാരമായിരുന്നു. “അതൊരു തിരഞ്ഞെടുക്കലാണ്. കോപം വരും ശരിയാണ്. ദൈവത്തോടൊപ്പം നിങ്ങളുടെ ജീവിതത്തിന്റെ തീരുമാനമെടുക്കാം ദൈവമില്ലാതെയും തീരുമാനിക്കാം. പക്ഷേ ഞാൻ ഒരിക്കലും ദ്വേഷ്യപ്പെട്ടിട്ടില്ല കാരണം ദൈവം ഞങ്ങളുടെ ജീവിതത്തിൽ ഉണ്ടായിരുന്നു അവൻ ദയാലുവായ പിതാവായി ഞങ്ങൾ അറിഞ്ഞിരുന്നു. .” മരിക്കുന്നതിനു ഒരു മാസം മുമ്പു 2012 മെയ് മാസത്തിൽ കൈക്കുഞ്ഞുമായി ക്യാരയും എൻറികൊയും ബനഡിക്ട് പതിനാറാമൻ പാപ്പയെ സന്ദർശിച്ചിരുന്നു. 2012 മെയ് മാസം അവസാനമായപ്പോഴെക്കും ക്യാര ശരിക്കും കാൽവരിയിലായിരുന്നു. ഈ സമയത്തു മുൻപെന്നും ഇല്ലാത്ത വിധം അവൾ കുരിശിനെ വാരി പുണർന്നിരുന്നു. ജൂൺ പന്ത്രണ്ടിനു അവൾ അവസാന പോരാട്ടത്തിനു സജ്ജയായി. അവൾ പൂർണ്ണമായും ശാന്തയും സ്വച്ഛയുമായിരുന്നു. ക്യാരയുടെ "സന്തോഷമരണം " കണ്ടു എന്നാണ് എൻറി കൊ പറയുന്നത്. പുഞ്ചിരിച്ചു കൊണ്ടല്ല അവൾ മരിച്ചത് കാരണം മരിക്കുമ്പോൾ നമുക്കു പുഞ്ചിരിക്കാൻ കഴിയില്ലല്ലോ. പക്ഷേ എവിടേക്കാണ് പോകുന്നത് എന്നറിഞ്ഞ ഒരു വ്യക്തിയുടെ പൂർണ്ണമായ ആനന്ദം ക്യാരയിൽ ഞാൻ കണ്ടിരുന്നു. ശാന്തമായ ഒരു മരണം മാത്രമായിരുന്നില്ല ക്യാരയുടേത്. അത് അതിലും ഉന്നതമായിരുന്നു. കുരിശിൽ കിടന്നു പുഞ്ചിരിക്കുന്ന ക്രിസ്തുവിലേക്കു നോക്കുന്നതു പോലെയായിരുന്നു അവരുടെ മരണനിമിഷം. “ ഫ്രാൻസിസ്കോ എപ്പോഴും പറയുന്നു എനിക്കു സ്വർഗ്ഗത്തിൽ ഒരമ്മയും ഭൂമിയിൽ ഒരു അപ്പനുമുണ്ട് എന്ന് .” മരിക്കുന്നതിനു മുമ്പു ഫ്രാൻസിസ്കോയിക്കെഴുതിയ കത്തിൽ ക്യാര അവനോടു എപ്പോഴും ദൈവത്തിൽ ശരണപ്പെടാൻ ആവശ്യപ്പെടുന്നു. ധീരോത്തമായ ക്രൈസ്തവ സാക്ഷ്യത്തിന്റെ ഫലമായി എൻറികൊയിക്കും ക്യാരയ്ക്കും മൂന്നു കുട്ടികളും ധാരാളം ആത്മീയ സന്താനങ്ങളുമുണ്ടായി. “തുറന്നു പറയുകയാണങ്കിൽ ക്യാര എന്നോടൊപ്പം ആയിരിക്കാനും അവളൊടൊപ്പം വാർദ്ധ്യ ക്യ കാലം ചെലവഴിക്കാനും ഞാൻ അത്യധികം ആഗ്രഹിച്ചു. ക്യായാരയുടെ സാക്ഷ്യം ശ്രവിച്ച് ധാരാളം മാതാപിതാക്കൾ കുഞ്ഞുങ്ങൾക്കു വേണ്ടി ആഗ്രഹിക്കുകയും തൽഫലമായി നിരവധി കുഞ്ഞുങ്ങൾ ഈ ഭൂമിയിൽ ഇന്നു ജീവിക്കുന്നതു കാണുകയും ചെയ്യുമ്പോൾ എന്റെ ഉള്ളിൽ ഒത്തിരി ആശ്വാസം ഞാൻ അനുഭവിക്കുന്നു. ആ ചിന്ത എന്റെ ഹൃദയത്തെ ആനന്ദം കൊണ്ടു നിറയ്ക്കുന്നു”. ഇരുപത്തിയെട്ടാം വയസ്സിൽ തന്റെ പ്രിയപ്പെട്ടവരുടെ ഇടയിൽ നിന്നു സ്വർഗ്ഗീയ രാമത്തിലേക്കു പറിച്ചു നടപ്പെടുമ്പോൾ അവളുടെ ജീവിതം മൗനമായി പറഞ്ഞു “ നിത്യത നമ്മുടെ റഫറൻസ് പോയിന്റായാൽ എന്തെല്ലാം പ്രതിബന്ധങ്ങൾ ഉണ്ടായാലും ഈ ലോകത്തിൽ വച്ചു തന്നെ നമുക്കു സന്തോഷം അനുഭവിക്കാൻ കഴിയും, കാരണം ഈ ലോക ദു:ഖങ്ങളെല്ലാം ക്ഷണികമാണ്.” മരിക്കുന്നതിനു മുമ്പ് ക്യാര അവളുടെ മകനായി ഇപ്രകാരം എഴുതി: “നീ എന്തു ചെയ്താലും നിത്യതയെപ്പറ്റി ചിന്തിച്ചു കൊണ്ടു ചെയ്താൽ മാത്രമേ അവ അർത്ഥവത്താവു. നീ യഥാർത്ഥത്തിൽ സ്നേഹിക്കുന്നുവെങ്കിൽ, ഒന്നും നിന്റെ സ്വന്തമല്ലന്നു നീ മനസ്സിലാക്കും കാരണം എല്ലാം ദൈവ ദാനമാണ്. ക്യാരുടെ സുവിശേഷം നിത്യജീവന്റെ സുവിശേഷമാണ് അവൾ ജനിച്ചത് ഒരിക്കലും മരിക്കാതിരിക്കാനാണ്. റോം രൂപതാ 2018 സെപ്റ്റംബർ 21 നു ക്യാരയുടെയും ഭർത്താവ് എൻറികൊയുടെയും വിവാഹത്തിന്റെ പത്താം വാർഷികത്തിൽ നാമകരണത്തിനുള്ള നടപടികൾ സെന്റ് ജോൺ ലാറ്ററൻ ബസിലിക്കായിൻ ആരംഭിച്ചു. റോമാ രൂപതയുടെ പേപ്പൽ വികാരി ആർച്ചുബിഷപ് ആഞ്ചലോ ദേ ദോനാത്തിസാണ് തിരുകർമ്മങ്ങൾക്കു മുഖ്യകാർമ്മികത്വം വഹിച്ചത്. ക്യാരയുടെ നാമകരണ നടപടി യുടെ പോസ്റ്റുലേറ്ററായ ഫാ. ഗാംബാൽഗുനായുടെ ആഭിപ്രായത്തിൽ ഇരുപത്തിയെട്ടാം വയസ്സിൽ മരിക്കുന്നതുവരെ ഒരു സാധാരണ ജീവിതം നയിച്ച ക്യാര വിശുദ്ധയായി ജനിച്ചവരല്ല, ഓരോ ദിവസം പിന്നിട്ടു വിശുദ്ധ ആയവളാണ്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/Mirror/Mirror-2022-04-28-18:16:09.jpg
Keywords: ഗര്‍ഭസ്ഥ
Content: 18782
Category: 18
Sub Category:
Heading: വിവിധ ക്ഷേമ പദ്ധതികളെക്കുറിച്ച് കേരളത്തിലെ ന്യൂനപക്ഷങ്ങള്‍ അറിയുന്നില്ല: കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി ജോൺ ബർള
Content: തിരുവനന്തപുരം: ലഭിക്കേണ്ട ആനുകൂല്യങ്ങളെക്കുറിച്ച് കേരളത്തിലെ ന്യൂനപക്ഷങ്ങൾക്കു വേണ്ടത്ര അവബോധമില്ലെന്നു കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി ജോൺ ബർള. പട്ടം ബിഷപ്പ് ഹൌസില്‍ ക്രൈസ്തവ സഭാ നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം നടത്തിയ പത്രസമ്മേളനത്തിലാണ് കേന്ദ്രമന്ത്രി ഇങ്ങനെ പ്രതികരിച്ചത്. നിരവധി പദ്ധതികളാണ് കേന്ദ്ര സർക്കാർ ന്യൂനപക്ഷങ്ങളുടെ ക്ഷേമത്തിനായി നടപ്പിലാക്കിവരുന്നത്. എന്നാൽ വിദ്യാഭ്യാസ സ്കോളർഷിപ്പ് അല്ലാതെ കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന മറ്റുക്ഷേമ പദ്ധതികളെക്കുറിച്ചൊന്നും കേരളത്തിലെ ന്യൂനപക്ഷ വിഭാഗക്കാർ അറിയുന്നില്ല. ഇതിലേയ്ക്കായി കൂടുതൽ ബോധവത്കരണം നടത്തണം. ന്യൂനപക്ഷങ്ങളുടെ പരിധിയിൽ മുസ്ലിംകൾ, ക്രിസ്ത്യൻ, ബുദ്ധമതക്കാർ, ഷിയ തുട ങ്ങിയ വിഭാഗക്കാരെല്ലാം ഉൾപ്പെടുന്നു. സംസ്ഥാനത്തിന്റെ സഹകരണം ഉണ്ടായാൽ മാത്രമേ വേണ്ട പദ്ധതികൾ നടപ്പിലാക്കാൻ സാധിക്കൂ. റെസിഡൻഷ്യൽ സ്കൂളുകൾ, കൺവൻഷൻ സെന്ററുകൾ, സ്റ്റേഡിയങ്ങൾ തുടങ്ങിയവ ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനു വേണ്ടി പല സംസ്ഥാനങ്ങളിലും നിർമിച്ചിട്ടു ണ്ട്. ഇതു കേരളത്തിലെ സഭാ നേതൃത്വത്തിന്റെ മുന്നിൽ അവതരിപ്പിക്കാൻ കൂടിയാണ് താൻ എത്തിയതെന്നും ജോൺ ബർള കൂട്ടിച്ചേർത്തു. സീറോ മലങ്കര മേജര്‍ ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ക്ലീമിസ് കാതോലിക്കാ ബാവ, ലത്തീൻ അതിരൂപത സഹായമെത്രാൻ ഡോ.ആർ.ക്രിസ്തുദാസ്, മോൺ. മാത്യു മനക്കരക്കാവിൽ കോർ എപ്പിസ്കോപ്പ, അഡ്വ. ഡാനി ജെ. പോൾ തുടങ്ങിയവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
Image: /content_image/India/India-2022-04-29-09:30:55.jpg
Keywords: ന്യൂനപക്ഷ
Content: 18783
Category: 18
Sub Category:
Heading: ലഹരിമുക്ത കേരളം വാഗ്ദാനം ചെയ്തവര്‍ മദ്യപ്പുഴ ഒഴുക്കുന്നു: മാര്‍ ജോസഫ് പാംപ്ലാനി
Content: ഉളിക്കൽ (കണ്ണൂർ): ലഹരിമുക്ത കേരളത്തിനായി സാധ്യമായതെല്ലാം ചെയ്യുമെന്നു പറഞ്ഞ് അധികാരത്തിലെത്തിയ പിണറായി സർക്കാർ കേരളത്തിൽ ഇപ്പോൾ മദ്യപ്പുഴ ഒഴുക്കുകയാണെന്നു തലശേരി ആർച്ച്ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. ഉളിക്കലിൽ മൂന്നു ദിവസമായി നടന്നുവന്ന കെസിബിസി മദ്യവിരുദ്ധസമിതി 23-ാം സംസ്ഥാന സമ്മേളനത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പൊതുനന്മയ്ക്കായി മദ്യത്തിനും മയക്കുമരുന്നിനുമെതിരേ കെസിബിസി മദ്യവിരുദ്ധ സമിതി സൂര്യനുള്ളിടത്തോളം കാലം പ്രതികരിക്കും. മദ്യവിമുക്ത പ്രവർത്തനങ്ങൾക്ക് അഞ്ച് വയസുള്ള വിദ്യാർഥികളെ മുതൽ ചേർത്തുനിർത്തി സാധ്യമായ പ്രവർത്തനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. 2021ലെ മികച്ച പ്രവർത്തനത്തിന് കെസിബിസി മദ്യവിരുദ്ധ സമിതിയുടെ സംസ്ഥാന അവാർഡ് തലശേരി അതിരൂപത കരസ്ഥമാക്കി. ചെയർമാനിൽനിന്ന് അതിരൂപത ഭാര വാഹികൾ എവർ റോളിംഗ് ട്രോഫിയും കാഷ് അവാർഡും ഏറ്റുവാങ്ങി. നവകേരളം സൃഷ്ടിക്കുമെന്നു പറയുന്ന സർക്കാർ ഇങ്ങനെ മദ്യശാല അനുവദിച്ചാൽ കേരളത്തിലെ യുവതലമുറ മദ്യത്തിനും മയക്കുമരുന്നിനും അടിമയാകുമെന്നും പിന്നെയെങ്ങനെയാണ് നവകേരളം സൃഷ്ടിക്കാനാകുകയെന്നും ചടങ്ങിൽ അധ്യക്ഷത വഹി ച്ച കെസിബിസി മദ്യവിരുദ്ധസമിതി സംസ്ഥാന ചെയർമാൻ ബിഷപ്പ് യൂഹാനോൻ മാർ തിയോഡോഷ്യസ് ചോദിച്ചു. സമാപനസമ്മേളനത്തിനുമുമ്പ് ഉളിക്കൽ ടൗണിൽ നടന്ന ബഹുജന റാലിക്ക് ഫാ. ചാക്കോ കുടിപ്പറമ്പിൽ, ഫാ. ജോസഫ് കാവനാടിയിൽ, ഫാ. ജോസഫ് പൂവത്തോലിൽ, ഫാ. ഷാജി ആശാരിക്കുന്നേൽ, ഫാ. ജിൻസ് വാളിപ്ലാക്കൽ, ഫാ. അമൽ പഞ്ഞിക്കു ന്നേൽ, ഫാ. ജെയ്സൺ കൂനാനിക്കൽ, സിസ്റ്റർ ജോസ് മരിയ സിഎംസി, മേരിക്കുട്ടി ചാക്കോ പാലയ്ക്കലോടി, ടി.ഡി. ദേവസ്യ, സെബാസ്റ്റ്യൻ കുന്നിന്, ടോമി വെട്ടിക്കാട്ട് എന്നിവർ നേതൃത്വം നൽകി. 24 കാം .
Image: /content_image/India/India-2022-04-29-10:14:42.jpg
Keywords: കെ‌സി‌ബി‌സി മദ്യ
Content: 18784
Category: 13
Sub Category:
Heading: പത്തുലക്ഷത്തോളം സുഡാനികൾക്ക് ഒരു സർജൻ: പ്രതിസന്ധികളിലും പതറാത്തതിന് കാരണം ക്രിസ്തു വിശ്വാസമെന്ന് ഡോക്ടർ ടോം കറ്റീന
Content: ഖ്വാര്‍റ്റോം: സര്‍ക്കാര്‍ അട്ടിമറി ശ്രമം നടന്ന സുഡാൻ കടുത്ത സാമ്പത്തിക, രാഷ്ട്രീയ അരക്ഷിതാവസ്ഥയിലൂടെ കടന്നുപോകുമ്പോള്‍ 10 ലക്ഷത്തോളം സുഡാൻ വംശജർക്ക് സേവനം നൽകുന്ന കത്തോലിക്കാ വിശ്വാസിയായ ഡോക്ടർ ടോം കറ്റീന വാർത്തകളിൽ ഇടം പിടിക്കുന്നു. നുബ മലനിരകളിൽ സ്ഥിതിചെയ്യുന്ന മദർ ഓഫ് മേഴ്സി ഹോസ്പിറ്റലിലെ ഏക സർജനും അടിയുറച്ച കത്തോലിക്ക വിശ്വാസിയുമായ ഡോക്ടർ ടോം കറ്റീനയാണ് ശ്രദ്ധ നേടുന്നത്. 14 വർഷങ്ങൾക്ക് മുമ്പാണ് ഡോക്ടർ ഇവിടെ സേവനം ചെയ്യാനെത്തിയത്. 2011 മുതൽ 2017 വരെ നുബ മലനിരകളെ ചൊല്ലി സുഡാനും, ദക്ഷിണ സുഡാനും തമ്മിൽ ആഭ്യന്തര സംഘർഷം ഉണ്ടായിരുന്നു. ഏറെ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന രാജ്യങ്ങള്‍ കൂടിയാണ് സുഡാന്‍. എന്നാല്‍ കത്തോലിക്ക വിശ്വാസമാണ് അവിടെ സേവനം ചെയ്യാൻ തന്നെ പ്രേരിപ്പിക്കുന്നതെന്ന് ഇറ്റേണൽ വേൾഡ് ടെലിവിഷൻ നെറ്റ്‌വർക്കിന്റെ ന്യൂസ് നൈറ്റ്ലി പരിപാടിക്ക് അനുവദിച്ച അഭിമുഖത്തിൽ ടോം പറഞ്ഞു. തന്റെ ജോലി ഏറെ വെല്ലുവിളികളും, പ്രതിസന്ധികളും നിറഞ്ഞതാണെന്ന് അദ്ദേഹം വിശദീകരിച്ചു. ഒരുപാട് നിരാശയും, മോശം ഫലങ്ങളും ഉണ്ടാകാറുണ്ട്. വിശ്വാസമാണ് ഒരുപാട് വർഷങ്ങളായി ഇവിടെ എന്നെ നിലനിർത്തുന്നത്. എന്റെ ഈ ചെറിയ സഹോദരന്മാർക്ക് ചെയ്ത സഹായം എനിക്ക് തന്നെയാണ് ചെയ്തത് എന്ന ക്രിസ്തുവചനം ജോലിയിൽ മുന്നോട്ടു പോകാൻ പ്രചോദനം നൽകുന്നുണ്ടെന്നു ടോം കറ്റീന പറഞ്ഞു. ഒന്നരലക്ഷത്തിലധികം രോഗികൾക്ക് ഓരോ വർഷവും ആശുപത്രി സേവനം നൽകാറുണ്ട്. കൂടാതെ 2100 ശസ്ത്രക്രിയകളും ഇവിടെ നടത്തുന്നു. ആശുപത്രിയുടെ സേവനം സ്വീകരിക്കുന്ന നിരവധി രോഗികൾ മുസ്ലീം മത വിശ്വാസികൾ ആണെന്ന് ഡോക്ടർ ടോം പറഞ്ഞു. ഇത് അകത്തോലിക്കരിലേയ്ക്കും എത്തിച്ചേരാൻ സഭയ്ക്ക് ലഭിച്ചിരിക്കുന്ന ഒരവസരമായാണ് അദ്ദേഹം കാണുന്നത്. ആറുമാസം മുമ്പ് സർക്കാരിനെ അട്ടിമറിക്കാൻ ശ്രമം നടന്ന സുഡാൻ കടുത്ത സാമ്പത്തിക, രാഷ്ട്രീയ അരക്ഷിതാവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. ദക്ഷിണ സുഡാനിലും അക്രമങ്ങൾ അനുദിനം വർദ്ധിക്കുന്നുണ്ട്. ഭക്ഷണ ദൗർലഭ്യവും രാജ്യം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നമാണ്. ഇതിനിടെയിലും ലാഭ വരുമാനമോ മറ്റ് ഗുണങ്ങളോ ഒന്നും ലക്ഷ്യംവെയ്ക്കാതെ ക്രിസ്തു പകര്‍ന്ന ചൈതന്യം ജീവിതത്തില്‍ ഉള്‍ചേര്‍ത്ത് നിസ്വാര്‍ത്ഥ സേവനം തുടരുകയാണ് ഈ ഡോക്ടര്‍. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DD74tv2659MGDVUGb3RUxh}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-04-29-10:55:36.jpg
Keywords: സുഡാനി
Content: 18785
Category: 10
Sub Category:
Heading: പത്തുലക്ഷത്തോളം സുഡാനികൾക്ക് ഒരു സർജൻ: പ്രതിസന്ധികളിലും പതറാത്തതിന് കാരണം ക്രിസ്തു വിശ്വാസമെന്ന് ഡോക്ടർ ടോം കറ്റീന
Content: ഖ്വാര്‍റ്റോം: സര്‍ക്കാര്‍ അട്ടിമറി ശ്രമം നടന്ന സുഡാൻ കടുത്ത സാമ്പത്തിക, രാഷ്ട്രീയ അരക്ഷിതാവസ്ഥയിലൂടെ കടന്നുപോകുമ്പോള്‍ 10 ലക്ഷത്തോളം സുഡാൻ വംശജർക്ക് സേവനം നൽകുന്ന കത്തോലിക്കാ വിശ്വാസിയായ ഡോക്ടർ ടോം കറ്റീന വാർത്തകളിൽ ഇടം പിടിക്കുന്നു. നുബ മലനിരകളിൽ സ്ഥിതിചെയ്യുന്ന മദർ ഓഫ് മേഴ്സി ഹോസ്പിറ്റലിലെ ഏക സർജനും അടിയുറച്ച കത്തോലിക്ക വിശ്വാസിയുമായ ഡോക്ടർ ടോം കറ്റീനയാണ് ശ്രദ്ധ നേടുന്നത്. 14 വർഷങ്ങൾക്ക് മുമ്പാണ് ഡോക്ടർ ഇവിടെ സേവനം ചെയ്യാനെത്തിയത്. 2011 മുതൽ 2017 വരെ നുബ മലനിരകളെ ചൊല്ലി സുഡാനും, ദക്ഷിണ സുഡാനും തമ്മിൽ ആഭ്യന്തര സംഘർഷം ഉണ്ടായിരുന്നു. ഏറെ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന രാജ്യങ്ങള്‍ കൂടിയാണ് സുഡാന്‍. എന്നാല്‍ കത്തോലിക്ക വിശ്വാസമാണ് അവിടെ സേവനം ചെയ്യാൻ തന്നെ പ്രേരിപ്പിക്കുന്നതെന്ന് ഇറ്റേണൽ വേൾഡ് ടെലിവിഷൻ നെറ്റ്‌വർക്കിന്റെ ന്യൂസ് നൈറ്റ്ലി പരിപാടിക്ക് അനുവദിച്ച അഭിമുഖത്തിൽ ടോം പറഞ്ഞു. തന്റെ ജോലി ഏറെ വെല്ലുവിളികളും, പ്രതിസന്ധികളും നിറഞ്ഞതാണെന്ന് അദ്ദേഹം വിശദീകരിച്ചു. ഒരുപാട് നിരാശയും, മോശം ഫലങ്ങളും ഉണ്ടാകാറുണ്ട്. വിശ്വാസമാണ് ഒരുപാട് വർഷങ്ങളായി ഇവിടെ എന്നെ നിലനിർത്തുന്നത്. എന്റെ ഈ ചെറിയ സഹോദരന്മാർക്ക് ചെയ്ത സഹായം എനിക്ക് തന്നെയാണ് ചെയ്തത് എന്ന ക്രിസ്തുവചനം ജോലിയിൽ മുന്നോട്ടു പോകാൻ പ്രചോദനം നൽകുന്നുണ്ടെന്നു ടോം കറ്റീന പറഞ്ഞു. ഒന്നരലക്ഷത്തിലധികം രോഗികൾക്ക് ഓരോ വർഷവും ആശുപത്രി സേവനം നൽകാറുണ്ട്. കൂടാതെ 2100 ശസ്ത്രക്രിയകളും ഇവിടെ നടത്തുന്നു. ആശുപത്രിയുടെ സേവനം സ്വീകരിക്കുന്ന നിരവധി രോഗികൾ മുസ്ലീം മത വിശ്വാസികൾ ആണെന്ന് ഡോക്ടർ ടോം പറഞ്ഞു. ഇത് അകത്തോലിക്കരിലേയ്ക്കും എത്തിച്ചേരാൻ സഭയ്ക്ക് ലഭിച്ചിരിക്കുന്ന ഒരവസരമായാണ് അദ്ദേഹം കാണുന്നത്. ആറുമാസം മുമ്പ് സർക്കാരിനെ അട്ടിമറിക്കാൻ ശ്രമം നടന്ന സുഡാൻ കടുത്ത സാമ്പത്തിക, രാഷ്ട്രീയ അരക്ഷിതാവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. ദക്ഷിണ സുഡാനിലും അക്രമങ്ങൾ അനുദിനം വർദ്ധിക്കുന്നുണ്ട്. ഭക്ഷണ ദൗർലഭ്യവും രാജ്യം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നമാണ്. ഇതിനിടെയിലും ലാഭ വരുമാനമോ മറ്റ് ഗുണങ്ങളോ ഒന്നും ലക്ഷ്യംവെയ്ക്കാതെ ക്രിസ്തു പകര്‍ന്ന ചൈതന്യം ജീവിതത്തില്‍ ഉള്‍ചേര്‍ത്ത് നിസ്വാര്‍ത്ഥ സേവനം തുടരുകയാണ് ഈ ഡോക്ടര്‍. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DD74tv2659MGDVUGb3RUxh}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-04-29-10:56:39.jpg
Keywords: സുഡാ
Content: 18786
Category: 1
Sub Category:
Heading: ഇസ്ലാം വിട്ട് ക്രൈസ്തവനായ പാക്ക് സ്വദേശിയെ തിരിച്ചയക്കുവാനുള്ള സ്വിസ്സ് നടപടിക്കെതിരെ യൂറോപ്യന്‍ കോടതി
Content: സ്ട്രാസ്ബര്‍ഗ്: ഇസ്ലാം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച പാക്കിസ്ഥാന്‍ സ്വദേശിയെ തിരിച്ചയക്കുവാനുള്ള നടപടിയുടെ പേരില്‍ സ്വിറ്റ്സര്‍ലന്‍ഡ് സര്‍ക്കാരിന് യൂറോപ്യന്‍ കോടതി 7000 യൂറോ ($ 7425) പിഴവിധിച്ചു. അഭയത്തിനു വേണ്ടിയുള്ള അപേക്ഷ നിരസിക്കപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ 7 വര്‍ഷങ്ങളായി സ്വിറ്റ്സര്‍ലന്‍ഡില്‍ താമസിച്ചു വരുന്ന ‘എം.എ.എം’ (മാധ്യമങ്ങള്‍ക്ക് യഥാര്‍ത്ഥ പേര് നല്‍കിയിട്ടില്ല) എന്ന പാക്ക് സ്വദേശിയെ പാക്കിസ്ഥാനിലേക്ക് തിരികെ അയച്ചാല്‍ അദ്ദേഹത്തിന്റെ ജീവന് നേരിടേണ്ടി വരുന്ന അപകടങ്ങളെ സ്വിറ്റ്സര്‍ലന്‍ഡ് അവഗണിച്ചുവെന്നും, പിഴത്തുക വ്യക്തിയ്ക്ക് നല്‍കണമെന്നാണ് ഫ്രാന്‍സിലെ സ്ട്രാസ്ബര്‍ഗിലെ കോടതിയിലെ 7 ജഡ്ജിമാരടങ്ങുന്ന ബഞ്ച് പുറപ്പെടുവിച്ച വിധിയില്‍ പറയുന്നത്. അപ്പീല്‍ സാധ്യതയുള്ളതിനാല്‍ കേസിന്റെ വിധി വരുന്നതുവരെ തിരിച്ചയക്കല്‍ കോടതി താല്‍ക്കാലികമായി തടഞ്ഞിരിക്കുകയാണ്. മറ്റ് മതങ്ങളില്‍ നിന്നും വരുന്ന പരിവര്‍ത്തിത ക്രൈസ്തവരുടെ സാഹചര്യങ്ങളെക്കുറിച്ചും, അപേക്ഷകന്റെ വ്യക്തിപരമായ സാഹചര്യത്തെക്കുറിച്ചും വിശദമായി അന്വേഷിക്കുന്നതില്‍ സ്വിസ്സ് സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന്‍ കോടതി നിരീക്ഷിച്ചു. ഭൂമിയുമായി ബന്ധപ്പെട്ട തര്‍ക്കത്തിന്റെ പേരില്‍ പാക്കിസ്ഥാനിലെ ഒരു കുടുംബം തന്നെ കൊലപ്പെടുത്തുവാന്‍ ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ട് 2015-ലാണ് ഇരുപതുകാരനായ എം.എ.എം സ്വിറ്റ്സര്‍ലന്‍ഡില്‍ അഭയത്തിനു അപേക്ഷിക്കുന്നത്. വിവിധ ദേവാലയങ്ങളില്‍ വിശ്വാസപരിശീലന ക്ലാസ്സുകളില്‍ പങ്കെടുത്ത ശേഷം തൊട്ടടുത്ത വര്‍ഷം എം.എ.എം യേശുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ചു. 2018-ല്‍ അദ്ദേഹത്തിന്റെ അപേക്ഷ നിരസിക്കപ്പെടുകയായിരിന്നു. ഇതേത്തുടര്‍ന്നു നിരവധി അപ്പീലുകള്‍ക്ക് ശേഷമാണ് സ്ട്രാസ്ബര്‍ഗിലെ കോടതിയെ സമീപിക്കുന്നത്. അദ്ദേഹത്തെ സ്വിറ്റ്സര്‍ലന്‍ഡില്‍ നിന്നും തിരിച്ചയച്ചാല്‍ അത് ജീവിക്കുവാനുള്ള അവകാശത്തിന്റെ ലംഘനമാകുമെന്നു കോടതിവിധിയില്‍ പറയുന്നുണ്ട്. സ്വിറ്റ്സര്‍ലന്‍ഡില്‍ വീണ്ടും അഭയത്തിനു അപേക്ഷിക്കാമെന്നും, ഈ വിധിയുടെ പശ്ചാത്തലത്തില്‍ അഭയം ലഭിക്കുമെന്നും അഭിഭാഷകനായ ഹോള്‍ജര്‍ ഹെംബാച്ച് പ്രത്യാശ പ്രകടിപ്പിച്ചു. മതപരിവര്‍ത്തിത ക്രിസ്ത്യാനികള്‍ക്ക് മതപീഡനത്തിനു സമാനമായ സാമൂഹ്യ വിവേചനവും, അപമാനവും നേരിടേണ്ടി വരുന്നുണ്ടെന്ന് 2021-ലെ ബ്രിട്ടീഷ് സര്‍ക്കാര്‍ രേഖയെ ഉദ്ധരിച്ചുകൊണ്ട് കോടതി പറഞ്ഞു. ഇസ്ലാമിക ഭൂരിപക്ഷമായ പാക്കിസ്ഥാനിലെ മൊത്തം ജനസംഖ്യയുടെ വെറും 1.6 ശതമാനം മാത്രമാണ് ക്രിസ്ത്യാനികള്‍. പാക്കിസ്ഥാനിലെ കുപ്രസിദ്ധമായ മതനിന്ദാനിയമത്തിന്റെ പേരില്‍ ക്രിസ്ത്യാനികള്‍ ആക്രമിക്കപ്പെടുന്നതും തടവിലാക്കപ്പെടുന്നതും പതിവാണ്. രാജ്യത്തു 2001-നും 2019-നും ഇടയില്‍ 16 പേര്‍ മതനിന്ദയുടെ പേരില്‍ ശിക്ഷിക്കപ്പെട്ടുവെന്നും, മതവിശ്വാസത്തിന്റെ പേരില്‍ 31 ക്രൈസ്തവര്‍ ഉള്‍പ്പെടെ 53 പേരെ ജയിലിലടച്ചിട്ടുണ്ടെന്നും, ഏറ്റവും ചുരുങ്ങിയത് 11 പേരെ വധശിക്ഷക്ക് വിധിച്ചിട്ടുണ്ടെന്നുമാണ് കഴിഞ്ഞവര്‍ഷത്തെ ബ്രിട്ടീഷ് സര്‍ക്കാര്‍ രേഖയില്‍ ചൂണ്ടിക്കാട്ടുന്നത്.
Image: /content_image/News/News-2022-04-29-13:36:40.jpg
Keywords: മനുഷ്യാവകാ