category_idLife In Christ
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading അര നൂറ്റാണ്ടിന് ശേഷം പാരീസ് അതിരൂപതയ്ക്ക് പുറത്തു നിന്നുള്ള മെത്രാപ്പോലീത്ത
Contentപാരീസ്: 54 വര്‍ഷങ്ങള്‍ക്ക് ശേഷം ഇതാദ്യമായി പാരീസ് അതിരൂപതയ്ക്ക് പുറത്തു നിന്നുള്ള മെത്രാന്‍. നിലവിലെ ആര്‍ച്ച് ബിഷപ്പ് മൈക്കെല്‍ ഓപെറ്റിറ്റിന്റെ രാജിക്കത്ത് മാര്‍പാപ്പ സ്വീകരിച്ചതിനെ തുടര്‍ന്ന്‍ ഡിസംബര്‍ 2 മുതല്‍ ഇടയനില്ലാതെ കിടന്നിരുന്ന പാരീസ് അതിരൂപതയുടെ പുതിയ അധ്യക്ഷനായി ലോറന്റ് ഉള്‍റിച്ചിനെയാണ് ഫ്രാന്‍സിസ് പാപ്പ നിയമിച്ചിരിക്കുന്നത്. 1968-ന് ശേഷം ഇതാദ്യമായാണ് പാരീസിനു പുറത്തുള്ള ഒരു വ്യക്തി പാരീസ് അതിരൂപതയുടെ മെത്രാപ്പോലീത്ത ആകുന്നത്. ബുർഗണ്ടിയുടെ തലസ്ഥാനമായ ഡിജോണ്‍ സ്വദേശിയാണ് ഇദ്ദേഹം. ലിയോണ്‍, ഡിജോണ്‍ അതിരൂപതാ വൈദികനായി സേവനം ചെയ്യുകയായിരുന്ന ലോറന്റ് ഉള്‍റിച്ചിനെ 2000 ജൂണില്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമനാണ് ചംബേരി മെത്രാപ്പോലീത്തയായി നിയമിക്കുന്നത്. പേപ്പല്‍ ന്യൂണ്‍ഷോയില്‍ നിന്നും നിയമന വാര്‍ത്ത കേട്ട താന്‍ ആശ്ചര്യഭരിതനായെന്ന് എഴുപതുകാരനായ മെത്രാപ്പോലീത്ത ‘ആര്‍.സി.എഫ് ഹോട്സ്-ഡെ-ഫ്രാന്‍സ്’ റേഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.“ഇത് എനിക്കുള്ളതല്ല, ഈ ശുശ്രൂഷയ്ക്കു ഒട്ടും യോഗ്യനല്ല” എന്ന് പറഞ്ഞ മെത്രാപ്പോലീത്ത താന്‍ പദവികള്‍ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ലെന്നും, സഭ തന്നോട് പറയുന്നത് ചെയ്യുക എന്നതല്ലാതെ മറ്റൊരു ആഗ്രഹവും തനിക്കില്ലായിരുന്നെന്നും കൂട്ടിച്ചേര്‍ത്തു. 2008-ല്‍ ബനഡിക്ട് പതിനാറാമനാണ് അദ്ദേഹത്തിനു ‘ലില്ലേ’ എന്ന പേര് നല്‍കിയത്.. “എന്റെ കഴിവുകള്‍വെച്ച് സാധിക്കുമോ എന്നെനിക്കറിയില്ല. ശരിക്കും ക്രിസ്തുവിന്റെ സൗഹൃദം പ്രകടിപ്പിക്കുവാന്‍ കഴിയുമോ എന്നെനിക്കറിയില്ല, പാരീസ് ജനതയെ എന്റെ സുഹൃത്തുക്കളായി കണക്കാക്കണമെന്നത് ഏറ്റവും ഏറ്റവും വലിയ ആഗ്രഹം”- നിയുക്ത മെത്രാപ്പോലീത്ത പറഞ്ഞു. മെയ് 23-നായിരിക്കും നിയുക്ത മെത്രാപ്പോലീത്തയുടെ അഭിഷേക കര്‍മ്മം നടക്കുക. മൂന്നാം നൂറ്റാണ്ടിൽ, വിശുദ്ധ ഡെന്നിസ് രൂപം നല്‍കിയതാണ് പാരീസ് രൂപത. 1622 ഒക്ടോബർ 20-ന് അതിരൂപതയുടെ പദവിയിലേക്ക് ഉയർത്തപ്പെട്ടു. അതിരൂപതയുടെ ആസ്ഥാനം ലോക പ്രശസ്തമായ നോട്രഡാം കത്തീഡ്രലാണ്. 2019-ലെ കണക്കുകള്‍ പ്രകാരം പാരീസ് അതിരൂപതയിൽ നൂറു ഇടവകകളും, 492 വൈദികരും, 126 സ്ഥിരം ഡീക്കന്മാരും, 67 സെമിനാരി വിദ്യാര്‍ത്ഥികളുമുണ്ട്. 1,351 സന്യസ്തരാണ് അതിരൂപതയുടെ കീഴില്‍ സേവനം ചെയ്യുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DD74tv2659MGDVUGb3RUxh}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2022-04-28 17:38:00
Keywordsപാരീസ, ഫ്രഞ്ച
Created Date2022-04-28 17:40:15