category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading വിവിധ ക്ഷേമ പദ്ധതികളെക്കുറിച്ച് കേരളത്തിലെ ന്യൂനപക്ഷങ്ങള്‍ അറിയുന്നില്ല: കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി ജോൺ ബർള
Contentതിരുവനന്തപുരം: ലഭിക്കേണ്ട ആനുകൂല്യങ്ങളെക്കുറിച്ച് കേരളത്തിലെ ന്യൂനപക്ഷങ്ങൾക്കു വേണ്ടത്ര അവബോധമില്ലെന്നു കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി ജോൺ ബർള. പട്ടം ബിഷപ്പ് ഹൌസില്‍ ക്രൈസ്തവ സഭാ നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം നടത്തിയ പത്രസമ്മേളനത്തിലാണ് കേന്ദ്രമന്ത്രി ഇങ്ങനെ പ്രതികരിച്ചത്. നിരവധി പദ്ധതികളാണ് കേന്ദ്ര സർക്കാർ ന്യൂനപക്ഷങ്ങളുടെ ക്ഷേമത്തിനായി നടപ്പിലാക്കിവരുന്നത്. എന്നാൽ വിദ്യാഭ്യാസ സ്കോളർഷിപ്പ് അല്ലാതെ കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന മറ്റുക്ഷേമ പദ്ധതികളെക്കുറിച്ചൊന്നും കേരളത്തിലെ ന്യൂനപക്ഷ വിഭാഗക്കാർ അറിയുന്നില്ല. ഇതിലേയ്ക്കായി കൂടുതൽ ബോധവത്കരണം നടത്തണം. ന്യൂനപക്ഷങ്ങളുടെ പരിധിയിൽ മുസ്ലിംകൾ, ക്രിസ്ത്യൻ, ബുദ്ധമതക്കാർ, ഷിയ തുട ങ്ങിയ വിഭാഗക്കാരെല്ലാം ഉൾപ്പെടുന്നു. സംസ്ഥാനത്തിന്റെ സഹകരണം ഉണ്ടായാൽ മാത്രമേ വേണ്ട പദ്ധതികൾ നടപ്പിലാക്കാൻ സാധിക്കൂ. റെസിഡൻഷ്യൽ സ്കൂളുകൾ, കൺവൻഷൻ സെന്ററുകൾ, സ്റ്റേഡിയങ്ങൾ തുടങ്ങിയവ ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനു വേണ്ടി പല സംസ്ഥാനങ്ങളിലും നിർമിച്ചിട്ടു ണ്ട്. ഇതു കേരളത്തിലെ സഭാ നേതൃത്വത്തിന്റെ മുന്നിൽ അവതരിപ്പിക്കാൻ കൂടിയാണ് താൻ എത്തിയതെന്നും ജോൺ ബർള കൂട്ടിച്ചേർത്തു. സീറോ മലങ്കര മേജര്‍ ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ക്ലീമിസ് കാതോലിക്കാ ബാവ, ലത്തീൻ അതിരൂപത സഹായമെത്രാൻ ഡോ.ആർ.ക്രിസ്തുദാസ്, മോൺ. മാത്യു മനക്കരക്കാവിൽ കോർ എപ്പിസ്കോപ്പ, അഡ്വ. ഡാനി ജെ. പോൾ തുടങ്ങിയവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2022-04-29 09:27:00
Keywordsന്യൂനപക്ഷ
Created Date2022-04-29 09:30:55