category_idFaith And Reason
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingപത്തുലക്ഷത്തോളം സുഡാനികൾക്ക് ഒരു സർജൻ: പ്രതിസന്ധികളിലും പതറാത്തതിന് കാരണം ക്രിസ്തു വിശ്വാസമെന്ന് ഡോക്ടർ ടോം കറ്റീന
Contentഖ്വാര്‍റ്റോം: സര്‍ക്കാര്‍ അട്ടിമറി ശ്രമം നടന്ന സുഡാൻ കടുത്ത സാമ്പത്തിക, രാഷ്ട്രീയ അരക്ഷിതാവസ്ഥയിലൂടെ കടന്നുപോകുമ്പോള്‍ 10 ലക്ഷത്തോളം സുഡാൻ വംശജർക്ക് സേവനം നൽകുന്ന കത്തോലിക്കാ വിശ്വാസിയായ ഡോക്ടർ ടോം കറ്റീന വാർത്തകളിൽ ഇടം പിടിക്കുന്നു. നുബ മലനിരകളിൽ സ്ഥിതിചെയ്യുന്ന മദർ ഓഫ് മേഴ്സി ഹോസ്പിറ്റലിലെ ഏക സർജനും അടിയുറച്ച കത്തോലിക്ക വിശ്വാസിയുമായ ഡോക്ടർ ടോം കറ്റീനയാണ് ശ്രദ്ധ നേടുന്നത്. 14 വർഷങ്ങൾക്ക് മുമ്പാണ് ഡോക്ടർ ഇവിടെ സേവനം ചെയ്യാനെത്തിയത്. 2011 മുതൽ 2017 വരെ നുബ മലനിരകളെ ചൊല്ലി സുഡാനും, ദക്ഷിണ സുഡാനും തമ്മിൽ ആഭ്യന്തര സംഘർഷം ഉണ്ടായിരുന്നു. ഏറെ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന രാജ്യങ്ങള്‍ കൂടിയാണ് സുഡാന്‍. എന്നാല്‍ കത്തോലിക്ക വിശ്വാസമാണ് അവിടെ സേവനം ചെയ്യാൻ തന്നെ പ്രേരിപ്പിക്കുന്നതെന്ന് ഇറ്റേണൽ വേൾഡ് ടെലിവിഷൻ നെറ്റ്‌വർക്കിന്റെ ന്യൂസ് നൈറ്റ്ലി പരിപാടിക്ക് അനുവദിച്ച അഭിമുഖത്തിൽ ടോം പറഞ്ഞു. തന്റെ ജോലി ഏറെ വെല്ലുവിളികളും, പ്രതിസന്ധികളും നിറഞ്ഞതാണെന്ന് അദ്ദേഹം വിശദീകരിച്ചു. ഒരുപാട് നിരാശയും, മോശം ഫലങ്ങളും ഉണ്ടാകാറുണ്ട്. വിശ്വാസമാണ് ഒരുപാട് വർഷങ്ങളായി ഇവിടെ എന്നെ നിലനിർത്തുന്നത്. എന്റെ ഈ ചെറിയ സഹോദരന്മാർക്ക് ചെയ്ത സഹായം എനിക്ക് തന്നെയാണ് ചെയ്തത് എന്ന ക്രിസ്തുവചനം ജോലിയിൽ മുന്നോട്ടു പോകാൻ പ്രചോദനം നൽകുന്നുണ്ടെന്നു ടോം കറ്റീന പറഞ്ഞു. ഒന്നരലക്ഷത്തിലധികം രോഗികൾക്ക് ഓരോ വർഷവും ആശുപത്രി സേവനം നൽകാറുണ്ട്. കൂടാതെ 2100 ശസ്ത്രക്രിയകളും ഇവിടെ നടത്തുന്നു. ആശുപത്രിയുടെ സേവനം സ്വീകരിക്കുന്ന നിരവധി രോഗികൾ മുസ്ലീം മത വിശ്വാസികൾ ആണെന്ന് ഡോക്ടർ ടോം പറഞ്ഞു. ഇത് അകത്തോലിക്കരിലേയ്ക്കും എത്തിച്ചേരാൻ സഭയ്ക്ക് ലഭിച്ചിരിക്കുന്ന ഒരവസരമായാണ് അദ്ദേഹം കാണുന്നത്. ആറുമാസം മുമ്പ് സർക്കാരിനെ അട്ടിമറിക്കാൻ ശ്രമം നടന്ന സുഡാൻ കടുത്ത സാമ്പത്തിക, രാഷ്ട്രീയ അരക്ഷിതാവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. ദക്ഷിണ സുഡാനിലും അക്രമങ്ങൾ അനുദിനം വർദ്ധിക്കുന്നുണ്ട്. ഭക്ഷണ ദൗർലഭ്യവും രാജ്യം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നമാണ്. ഇതിനിടെയിലും ലാഭ വരുമാനമോ മറ്റ് ഗുണങ്ങളോ ഒന്നും ലക്ഷ്യംവെയ്ക്കാതെ ക്രിസ്തു പകര്‍ന്ന ചൈതന്യം ജീവിതത്തില്‍ ഉള്‍ചേര്‍ത്ത് നിസ്വാര്‍ത്ഥ സേവനം തുടരുകയാണ് ഈ ഡോക്ടര്‍. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DD74tv2659MGDVUGb3RUxh}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2022-04-29 10:56:00
Keywordsസുഡാ
Created Date2022-04-29 10:56:39