category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingകാലിലെ പ്രശ്നം ഭേദമായിട്ടില്ല; ആരോഗ്യ പ്രതിസന്ധിയില്‍ വിശ്വാസികളോട് ക്ഷമ ചോദിച്ച് ഫ്രാൻസിസ് പാപ്പ
Contentവത്തിക്കാന്‍ സിറ്റി: കാലിലെ വേദന ഭേദമാകാൻ വൈകുന്നതിനാൽ ഇന്നലെ ബുധനാഴ്ചത്തെ പൊതു കൂടിക്കാഴ്ചയിൽ ഫ്രാൻസിസ് മാർപാപ്പ വിശ്വാസികളെ അഭിവാദനം ചെയ്തത് കസേരയിൽ ഇരുന്നുക്കൊണ്ട്. ഇതുമായി ബന്ധപ്പെട്ട് നടക്കാൻ ബുദ്ധിമുട്ടുന്ന അവസ്ഥയാണ് നിലവിലുള്ളതെന്ന് പാപ്പ വിശ്വാസികളോട് പറഞ്ഞു. ഇരുന്നുകൊണ്ട് അഭിവാദനം ചെയ്യുന്നതിൽ ഫ്രാൻസിസ് മാർപാപ്പ വിശ്വാസികളോട് ക്ഷമ ചോദിച്ചു. "ഇരിന്നുക്കൊണ്ട് അഭിവാദ്യം ചെയ്യുന്നതില്‍ ക്ഷമ ചോദിക്കുന്നു, കാരണം ഈ കാൽമുട്ട് ഇപ്പോഴും സുഖം പ്രാപിച്ചിട്ടില്ല, എനിക്ക് അത്രയും നേരം നിൽക്കാൻ കഴിയില്ല,"- പാപ്പ പറഞ്ഞു. പോപ്പ്മൊബൈലിലാണ് ഇന്നലെ പാപ്പ സെന്റ് പീറ്റേഴ്സ് ചത്വരത്തിലേയ്ക്ക് എത്തിയത്. ഇത് വിശ്വാസികളുടെ ഇടയിലൂടെ കടന്നു പോയി. പൊതു കൂടിക്കാഴ്ചക്കിടയിൽ മുഴുവൻ സമയവും ഫ്രാൻസിസ് മാർപാപ്പ ഇരിക്കുകയായിരുന്നു. എന്നാൽ ആശിർവാദം നൽകുന്ന സമയത്ത് പരിശുദ്ധ പിതാവ് എഴുന്നേറ്റുനിന്നു. ഇതിനുശേഷം ലോകത്തിന്റെ വിവിധ സ്ഥലങ്ങളിൽ നിന്നെത്തിയ മെത്രാന്മാരെ അഭിവാദനം ചെയ്തതും ഇരുന്നുകൊണ്ട് തന്നെയായിരുന്നു. കാലിലെ വേദന മൂലം ഇക്കഴിഞ്ഞ ചൊവ്വാഴ്ച പാപ്പയുടെ എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കപ്പെട്ടിരുന്നു. ദീർഘനാളായി പപ്പയുടെ കാലിൽ പ്രശ്നം ഉണ്ടായിരുന്നെങ്കിലും, അത് കൂടുതൽ ഗുരുതരമായത് ഈ വർഷമാണ്. കാലിലെ അനാരോഗ്യം ഈ വർഷത്തെ തിരുക്കർമ്മങ്ങളെ പോലും ബാധിച്ചു. ദുഃഖവെള്ളിയാഴ്ച എല്ലാവർഷവും ചെയ്യുന്നതുപോലെ വിശുദ്ധ കുരിശിന്റെ മുന്നിൽ സാഷ്ടാംഗം പ്രണമിക്കാൻ പാപ്പയ്ക്ക് സാധിച്ചിരുന്നില്ല. ഈസ്റ്റർ ദിനത്തിലെ വിശുദ്ധ കുർബാനയിൽ കാർമികത്വം വഹിക്കുന്നതിനുപകരം സന്ദേശം നൽകാൻ മാത്രമാണ് ഫ്രാൻസിസ് മാർപാപ്പയ്ക്ക് സാധിച്ചത്. ദിവ്യകാരുണ്യ ഞായറാഴ്ചയിലെ തിരുകർമ്മങ്ങളിലും പാപ്പ കാർമികത്വം വഹിച്ചിരിന്നില്ല. അന്നേ ദിവസം സന്ദേശം നല്‍കുക മാത്രമാണ് ചെയ്തത്. രണ്ടു മാസങ്ങള്‍ക്ക് മുന്‍പ് ജനുവരി 26ന് നടന്ന പൊതു സദസ്സിൽ, തീർത്ഥാടകരെ അഭിവാദ്യം ചെയ്യാൻ കഴിയാതെ വന്നതിന് കാരണം കാൽമുട്ട് ലിഗമെന്റിന്റ വീക്കം സംഭവിച്ചതാണെന്ന് പാപ്പ പറഞ്ഞിരിന്നു "ഇത് പ്രായമായ ആളുകൾക്ക് മാത്രമേ സംഭവിക്കൂ എന്ന് അവർ പറയുന്നു, എന്തുകൊണ്ടാണ് എനിക്ക് ഇത് സംഭവിച്ചതെന്ന് എനിക്കറിയില്ല ..." എന്ന പാപ്പയുടെ വാക്കുകള്‍ അന്ന്‍ സദസ്സില്‍ ചിരി പടര്‍ത്തിയിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DD74tv2659MGDVUGb3RUxh}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2022-04-28 11:35:00
Keywordsആരോഗ്യ
Created Date2022-04-28 11:35:41