Contents
Displaying 18411-18420 of 25081 results.
Content:
18797
Category: 18
Sub Category:
Heading: കെസിബിസി കേന്ദ്ര ന്യൂനപക്ഷ സഹമന്ത്രി ജോൺ ബർളയ്ക്കു നിവേദനം നൽകി
Content: കൊച്ചി: ദേശീയ വിദ്യാഭ്യാസനയവുമായി ബന്ധപ്പെട്ട് കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ കേന്ദ്ര ന്യൂനപക്ഷ സഹമന്ത്രി ജോൺ ബർളയ്ക്കു നിവേദനം നൽകി. ഭാരതത്തിന്റെ വിദ്യാഭ്യാസ പുരോഗതിയുടെ ചരിത്രത്തിൽ ക്രൈസ്തവർ നൽകിയ സംഭാവനകൾക്കു ദേശീയ വിദ്യാഭ്യാസ നയം 2020ൽ വേണ്ടത്ര പ്രാധാന്യം നൽകിയിട്ടില്ലെന്നും എയ്ഡഡ് മേഖലയെക്കുറിച്ച് മൗനം പാലിക്കുന്നുവെന്നും നിവേദനത്തിൽ പറയുന്നു. ന്യൂനപക്ഷ പദവി സർട്ടിഫിക്കറ്റ് ലഭ്യമാക്കാൻ പ്രത്യേക അദാലത്ത് സംഘടിപ്പിച്ച് ക്രമീകരണങ്ങൾ ചെയ്യണമെന്നും ആവശ്യപ്പെട്ടു. പ്രധാനമന്ത്രി ജാൻ വികാസ കാര്യക്രമം പദ്ധതിയുടെ നടപടിക്രമങ്ങൾ ഏറെ സങ്കീർണമാണെന്നും ഇതിൽ സത്വര പരിഹാരങ്ങൾ വേണമെന്നും നിവേദനത്തിൽ വ്യക്തമാക്കി. അധ്യാപക ഗുണനിലവാരം ഉറപ്പാക്കുന്നതിലേക്ക് സി-ടെറ്റ്, കെ-ടെറ്റ് പരീക്ഷകൾ നടപ്പാക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്തു. കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ സെക്രട്ടറി ഫാ. ചാൾസയോൺ, കെസിബിസി സെക്രട്ടറി ഫാ. ജേക്കബ് പാലയ്ക്കാപ്പിള്ളി, ദളിത് കമ്മീഷൻ സെക്രട്ടറി ഫാ. ജോസഫ് എന്നിവർ ചേർന്നാണ് നിവേദനം കൈമാറിയത്.
Image: /content_image/News/News-2022-05-01-07:56:46.jpg
Keywords: വിദ്യാഭ്യാ

18798
Category: 18
Sub Category:
Heading: വിശുദ്ധ ഫ്രാൻസിസ് സേവ്യറിനെ അവഹേളിച്ച ആർഎസ്എസ് നേതാവിനെതിരെ കേസ്
Content: പനാജി: വിശുദ്ധ ഫ്രാൻസിസ് സേവ്യറിനെ അവഹേളിച്ചതിന് ആർഎസ്എസ് ഗോവ മുൻ അധ്യക്ഷൻ സുഭാഷ് വെലിംഗ്കറിനെതിരേ തൃണമൂൽ കോൺഗ്രസ് നേതാവ് ചർച്ചിൽ അലിമാവോ സൗത്ത് ഗോവയിലെ കൊളാവ പോലീസിൽ പരാതി നല്കി. ഗോവയുടെ രക്ഷാധികാരിയാകാനുള്ള യോഗ്യത വിശുദ്ധ ഫ്രാൻസിസ് സേവ്യറിനില്ലെന്നും പരശുരാമനാണ് ഗോവയുടെ യഥാർത്ഥ രക്ഷാധികാരിയെന്നുമാണ് വെലിംഗ്റിനെതിരെ പറഞ്ഞത്. സെന്റ് ഫ്രാൻസിസ് സേവ്യറുടെ തിരുശേഷിപ്പ് സൂക്ഷിച്ചിരിക്കുന്ന ബസിലിക്ക ഉൾപ്പെടുന്ന ഓൾഡ് ഗോവ ഗ്രാമത്തിൽ ആർഎസ്എസ് നേതാവിനെ പ്രവേശി പ്പിക്കരുതെന്നും ഉടൻ അറസ്റ്റ് ചെയ്യണമെന്നുമാണു പരാതിയിലെ ആവശ്യം. ഇതു സംബന്ധിച്ച് ഗോവാ മന്ത്രി ഫ്രാൻസിസ്കോ മിക്കി പചയോ നേരത്തേ കൊളാവ പോലീസിൽ പരാതി നല്കിയിരുന്നു.
Image: /content_image/India/India-2022-05-01-08:07:06.jpg
Keywords: ആര്‍എസ്‌എസ്, ബിജെപി

18799
Category: 1
Sub Category:
Heading: ഫാ. ഫ്രാന്‍സെസ്കോ പാറ്റണിനു വീണ്ടും വിശുദ്ധ നാടിന്റെ സംരക്ഷണ ചുമതല
Content: ജെറുസലേം: വിശുദ്ധ നാടിൻറെയും സിയോൺ മലയുടെയും സംരക്ഷണ ചുമതലയ്ക്ക് ഫ്രാൻസിസ്ക്കൻ വൈദികനായ ഫാ. ഫ്രാന്‍സെസ്കോ പാറ്റണ്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 2016 മെയ് 20 മുതൽ കഴിഞ്ഞ ആറ് വർഷമായി വിശുദ്ധനാടിൻറെ സംരക്ഷണച്ചുമതല വഹിച്ചുവരവെയാണ് രണ്ടാം വട്ടവും തൽസ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഫ്രാൻസിസ്ക്കൻ ഫ്രയേഴ്സ് മൈനർ, സമൂഹത്തിൻറെ ഉന്നതാധികാരസമിതിയാണ് അദ്ദേഹത്തെ വീണ്ടും ഉന്നത പദവിയിലേക്ക് തിരഞ്ഞെടുത്തത്. 2025 വരെയാണ് ഫാ. പാറ്റണിനു ചുമതലയുള്ളത്. 1963 ഡിസംബര്‍ 23-നു ഇറ്റലിയിലെ ത്രെന്തൊയിലാണ് ഫാ. ഫ്രാന്‍സെസ്കോയുടെ ജനനം. 2003-ലും 2009-ലും, ഫ്രയേഴ്സ് മൈനർ, സമൂഹത്തിൻറെ പൊതുസംഘത്തിൻറെ, അഥവാ, ജനറൽ ചാപ്റ്ററിൻറെ, ജനറല്‍ സെക്രട്ടറിയായും 2008 മുതൽ 2016 വരെ സമൂഹത്തിൻറെ ത്രെന്തൊയിലെ വിശുദ്ധ വിജീലിയൊ പ്രവിശ്യയുടെ മിനിസ്റ്റർ പ്രോവിൻഷ്യലായും, 2010 മുതൽ 2013 വരെ ഇറ്റലി, അൽബേനിയ എന്നിവിടങ്ങളിലെ മിനിസ്റ്റർ പ്രൊവിൻഷ്യൽമാരുടെ സംഘത്തിൻറെ അദ്ധ്യക്ഷനുമായും അദ്ദേഹം സേവനം ചെയ്തിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DD74tv2659MGDVUGb3RUxh}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-05-01-08:53:56.jpg
Keywords: വിശുദ്ധ നാട

18800
Category: 14
Sub Category:
Heading: ഹോളിവുഡ് ചിത്രങ്ങളെ പിന്നിലാക്കി യുഎസ് ബോക്സ്ഓഫീസിലെ ആദ്യ പത്തില്‍ ദിവ്യകാരുണ്യ സിനിമ
Content: ന്യൂയോര്‍ക്ക്: ദിവ്യകാരുണ്യ ഡോക്യുമെന്ററി ചിത്രം 'എലൈവ്' (സ്പാനിഷ് പേര് വിവോ) അമേരിക്കൻ ബോക്സോഫീസിലെ ആദ്യ 10 ചിത്രങ്ങളുടെ പട്ടികയിൽ സ്ഥാനം പിടിച്ചു. പ്രമുഖമായ മറ്റ് നിരവധി ഹോളിവുഡ് ചിത്രങ്ങളെ പിന്നിലാക്കി പ്രദർശനത്തിന്റെ ആദ്യദിവസമായ ഏപ്രിൽ 25 മുതല്‍ തന്നെ എലൈവ് മുന്നേറ്റം നടത്തിയത് വലിയ നേട്ടമായാണ് കരുതപ്പെടുന്നത്. പട്ടികയിൽ ആറാം സ്ഥാനമാണ് എലൈവിനുളളത്. ദിവ്യകാരുണ്യത്തിലുളള വിശ്വാസത്തിലൂടെ ജീവിതത്തിൽ മാറ്റങ്ങൾ അനുഭവിച്ചവരുടെ സാക്ഷ്യമാണ് ഈ സ്പാനിഷ് ഡോക്യുമെന്ററിയിലൂടെ ആളുകളിലേക്ക് എത്തിക്കുന്നത്. ജോർജ്ജ് പരീജ സംവിധാനം നിർവഹിച്ച ചിത്രത്തിന്റെ തിരക്കഥയെഴുതിയിരിക്കുന്നത് ജെയ്മി പിനേഡയാണ്. ഹക്കുന ഫിലിംസാണ് നിർമ്മാണം. ചിത്രത്തിന്റെ വിതരണാവകാശം ബോസ്കോ ഫിലിംസിനാണ്. ഫാതോം ഇവന്റസിന്റെ സഹകരണം വഴിയാണ് അമേരിക്കയിലെ തിയേറ്ററുകളിൽ ചിത്രം പ്രദർശനത്തിനെത്തിയത്. അമേരിക്കയിൽ എത്തുന്നതിന് മുമ്പേ തന്നെ ഒരു ലക്ഷത്തോളം ആളുകൾ മറ്റു രാജ്യങ്ങളിൽ ചിത്രം കണ്ടതായി ബോസ്കോ ഫിലിംസ് പറഞ്ഞു. മെക്സിക്കോയിലും, സ്പെയിനിലും ആദ്യ ആഴ്ചയിൽ ബോക്സ് ഓഫീസിലെ ആദ്യ പത്തിൽ തന്നെ ഇടം പിടിക്കാൻ ചിത്രത്തിനു സാധിച്ചു. ആളുകൾക്ക് പ്രത്യാശ നൽകാനും, അവരുടെ ഹൃദയങ്ങളെ സ്പർശിക്കാനുമാണ് ചിത്രം നിർമിച്ചതെന്ന് ജോർജ്ജ് പരീജ വ്യക്തമാക്കിയിരുന്നു. സാധാരണ ചിത്രങ്ങൾ കാണാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്ന തിങ്കളാഴ്ച ദിവസം എലൈവ് പ്രദർശനത്തിന് എത്തിച്ചിട്ടും പതിനായിരങ്ങളാണ് ചിത്രം തിയേറ്ററുകളിലെത്തി കണ്ടതെന്നും വിതരണക്കാർ പറയുന്നു. 742 തിയേറ്ററുകളിലാണ് പ്രദർശനം നടന്നത്.
Image: /content_image/News/News-2022-05-01-13:42:56.jpg
Keywords: സിനിമ, ചലച്ചി

18801
Category: 18
Sub Category:
Heading: കർണാടകയിലെ ക്രിസ്ത്യന്‍ മാനേജ്മെന്‍റ് സ്കൂളിന് നോട്ടീസയച്ച നടപടി പ്രതിഷേധാർഹം: സീറോമലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷൻ
Content: കാക്കനാട്: ക്രൈസ്തവ വിദ്യാർത്ഥികൾക്ക്, ക്രിസ്തീയ മതബോധനം നൽകുകയെന്നത് ക്രിസ്ത്യൻ ന്യൂനപക്ഷപദവിയുള്ള വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് ഭരണഘടനാപരമായിനൽകപ്പെട്ടിരിക്കുന്ന ന്യൂനപക്ഷാവകാശങ്ങളുടെയും മതസ്വാതന്ത്ര്യത്തിന്റെയും ഭാഗമാണെന്നും എന്നാല്‍ സ്കൂൾ പഠനത്തിൽ ബൈബിൾ ഉൾപ്പെടുത്തിയതിന്റെ പേരിൽ ക്രൈസ്തവമാനേജ്മെന്റ് സ്കൂളിന് നോട്ടീസയച്ച കർണാടക വിദ്യാഭ്യാസവകുപ്പിന്റെ നടപടി തികച്ചും പ്രതിഷേധാർഹമാണെന്നും സീറോമലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷൻ. ഭാരതത്തിന്റെ ദേശീയതയും അഖണ്ഡതയും മുറുകെപ്പിടിച്ചുകൊണ്ട് രാഷ്ട്രപുരോഗതിക്കും സാമൂഹിക ഉന്നമനത്തിനുമായി പ്രയത്നിക്കുന്ന പാരമ്പര്യമാണ് ക്രൈസ്തവ സഭകൾക്കുള്ളതെന്ന് ചെയർമാൻ ആർച്ചുബിഷപ്പ് ആൻഡ്രൂസ് താഴത്ത് പ്രസ്താവിച്ചു. ഇന്ത്യൻ ഭരണഘടനയുടെ 29, 30 അനുച്ഛേദങ്ങൾ പ്രകാരം ന്യൂനപക്ഷങ്ങൾക്ക് സ്വതന്ത്രമായി വിദ്യാഭ്യാസസ്ഥാപനങ്ങൾ നടത്തുന്നതിനും തങ്ങളുടെ സംസ്കാരവും പാരമ്പര്യവും സംരക്ഷിക്കുന്നതിനും തലമുറകളിലേക്ക് കൈമാറുന്നതിനുമുള്ള അവകാശം മൗലികമായി വ്യവസ്ഥ ചെയ്തിട്ടുള്ളതാണ്. അതുപോലെതന്നെ ഭരണഘടനയുടെ 25ാം അനുച്ഛേദപ്രകാരം ഒരു ഇന്ത്യൻപൗരന് ഏതുമതവും വിശ്വസിക്കുന്നതിനും ആചരിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും മൗലികമായ അവകാശമുണ്ട്. ആയതിനാൽ സ്കൂൾ പഠനത്തോടൊപ്പം തന്നെ ക്രൈസ്തവ വിദ്യാർത്ഥികൾക്ക്, ക്രിസ്തീയ മതബോധനം നൽകുകയെന്നത് ക്രിസ്ത്യൻ ന്യൂനപക്ഷപദവിയുള്ള വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് ഭരണഘടനാപരമായിനൽകപ്പെട്ടിരിക്കുന്ന ന്യൂനപക്ഷാവകാശങ്ങളുടെയും മതസ്വാതന്ത്ര്യത്തിന്റെയും ഭാഗമാണ്. വസ്തുത ഇതായിരിക്കെ, ക്രിസ്ത്യൻകുട്ടികൾക്ക് മാത്രമായി, സ്കൂൾ പഠനത്തിൽ ബൈബിൾ ഉൾപ്പെടുത്തിയതിന്റെ പേരിൽ ക്രൈസ്തവമാനേജ്മെന്റ് സ്കൂളിന് നോട്ടീസയച്ച കർണാടക വിദ്യാഭ്യാസവകുപ്പിന്റെ നടപടി തികച്ചും പ്രതിഷേധാർഹമാണ്. ഭാരതത്തിന്റെ ദേശീയതയും അഖണ്ഡതയും മുറുകെപ്പിടിച്ചുകൊണ്ട് രാഷ്ട്രപുരോഗതിക്കും സാമൂഹിക ഉന്നമനത്തിനുമായി പ്രയത്നിക്കുന്ന പാരമ്പര്യമാണ് ക്രൈസ്തവ സഭകൾക്കുള്ളത്. ബാംഗ്ലൂർ ക്ലാരിൻസ് സ്കൂളിൽ ക്രൈസ്തവ വിദ്യാർഥികളുടെ മതപഠനത്തെച്ചൊല്ലിയുള്ള അനാവശ്യ വിവാദങ്ങളും നിയമവിരുദ്ധ വാദങ്ങളും അവസാനിപ്പിക്കണമെന്ന് സീറോമലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷൻ ആവശ്യപ്പെടുന്നു. രാജ്യത്തെ ന്യൂനാൽ ന്യൂനപക്ഷമായ ക്രിസ്തുമത വിശ്വാസികളുടെ ഭരണഘടനാപരമായ അവകാശങ്ങളെ ഹനിക്കുന്ന നീക്കങ്ങൾ ആരുനടത്തിയാലും അതിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കാൻ സീറോമലബാർസഭ പ്രതിജ്ഞാബദ്ധമാണെന്ന് ഇതിനാൽ വ്യക്തമാക്കിക്കൊള്ളുന്നുവെന്നും കമ്മീഷന്‍ പ്രസ്താവിച്ചു.
Image: /content_image/India/India-2022-05-01-19:40:01.jpg
Keywords: കര്‍ണ്ണാ

18802
Category: 1
Sub Category:
Heading: ബിഷപ്പ് പൗലോ മാർട്ടിനെല്ലി ദക്ഷിണ അറേബ്യയുടെ പുതിയ അപ്പസ്‌തോലിക് വികാരി
Content: വത്തിക്കാൻ സിറ്റി: യു.എ.ഇ, ഒമാൻ, യെമൻ എന്നിവിടങ്ങളുടെ പരിധിയിലുള്ള ദക്ഷിണ അറേബ്യയുടെ അപ്പസ്‌തോലിക് വികാരിയായി ബിഷപ്പ് പൗലോ മാർട്ടിനെല്ലിയെ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. അന്‍പത്തിയെട്ടുകാരനായ മാർട്ടിനെല്ലി കപ്പൂച്ചിൻ സമൂഹാംഗമാണ്. 2014 മുതൽ അദ്ദേഹം മിലാൻ അതിരൂപതയിൽ സഹായ മെത്രാനായി പ്രവർത്തിച്ചു വരികയായിരിന്നു. നിയമന ഉത്തരവ് ഒരേസമയം, വത്തിക്കാനിലും ദക്ഷിണ അറേബ്യ വികാരിയാത്തിന്റെ ആസ്ഥാനമായ അബുദാബിയിലും വായിച്ചു. 17 വർഷമായി തെക്കൻ അറേബ്യയിലെ അപ്പസ്തോലിക് വികാരിയായി സേവനം ചെയ്യുന്ന ആർച്ച് ബിഷപ്പ് പോൾ ഹിൻഡറിന്റെ പിന്‍ഗാമിയായാണ് ബിഷപ്പ് പൗലോ മാർട്ടിനെല്ലി ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ പോകുന്നത്. 1958 ഒക്ടോബർ 22ന് ഇറ്റലിയിലെ മിലാനിലാണ് അദ്ദേഹത്തിന്റെ ജനനം. ഇരുപതാമത്തെ വയസ്സിൽ, കപ്പൂച്ചിൻ സമൂഹത്തില്‍ അംഗമായി. മിലാനിൽ ദൈവശാസ്ത്രം പഠിച്ച അദ്ദേഹം 1985 സെപ്റ്റംബർ 7-ന് വൈദികനായി അഭിഷിക്തനായി. പിന്നീട് പൊന്തിഫിക്കൽ ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിയിൽ പഠനം പൂര്‍ത്തിയാക്കി ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റും നേടി. പൊന്തിഫിക്കൽ ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിയിലും (1992 മുതൽ) അന്റോണിയം പൊന്തിഫിക്കൽ യൂണിവേഴ്സിറ്റിയിലും (1993 മുതൽ) ദൈവശാസ്ത്ര വിഭാഗത്തിന്റെ ഫാക്കൽറ്റി അംഗമായിരുന്നു അദ്ദേഹം. 2004-2014 കാലയളവില്‍ ഫ്രാൻസിസ്കൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പിരിച്വാലിറ്റിയുടെ ഡീനായും സേവനം ചെയ്തു. 2014 മെയ് 24-ന് ഫ്രാൻസിസ് മാർപാപ്പ മാർട്ടിനെല്ലിയെ മിലാൻ മെട്രോപൊളിറ്റൻ അതിരൂപതയുടെ സഹായ മെത്രാനായി ഉയര്‍ത്തി. 2015 മുതൽ ഇറ്റാലിയൻ ബിഷപ്പ് കോൺഫറൻസിൽ അംഗമാണ്. കഴിഞ്ഞ വര്‍ഷം കോൺഫറൻസിന്റെ വൈദികർക്കും സമർപ്പിത ജീവിതത്തിനുമുള്ള എപ്പിസ്കോപ്പൽ കമ്മീഷന്റെ പ്രസിഡന്റായി അദ്ദേഹത്തെ തിരഞ്ഞെടുത്തിരിന്നു. മതങ്ങൾ തമ്മിലുള്ള സംവാദത്തിൽ ഏറെ പ്രാധാന്യം നല്‍കുന്ന വ്യക്തിയാണ് നിയുക്ത അപ്പസ്‌തോലിക് വികാരി. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DD74tv2659MGDVUGb3RUxh}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-05-01-20:45:35.jpg
Keywords: അറേബ്യ

18803
Category: 18
Sub Category:
Heading: ചങ്ങനാശേരി അതിരൂപതയുടെ ആഭിമുഖ്യത്തില്‍ മെയ് ദിനറാലിയും സംഗമവും നടന്നു
Content: ചങ്ങനാശേരി അതിരൂപതയുടെ ആഭിമുഖ്യത്തിലുള്ള കേരള ലേബർ മൂവ്മെന്റ് (കെഎൽഎം) മെയ് ദിനറാലിയും സംഗമവും നടന്നു. നൂറിലേറെ യൂണിറ്റുകളിൽ നിന്നുള്ള ആയിരക്കണക്കിനു പ്രവർത്തകരാണ് പ്രത്യേക വേഷവിധാനങ്ങളിഞ്ഞ് മെയ്ദിന സന്ദേശ റാലിയിലും സമ്മേളനത്തിലും അണിചേർന്നത്. അരമനപ്പടിയിൽ നിന്ന് ആരംഭിച്ച റാലി അതിരൂപത സഹായ മെത്രാൻ മാർ തോമസ് തറയിൽ ഫ്ളാഗ് ഓഫ് ചെയ്തു. കെ.എൽഎം അതിരൂപത ഡയറക്ടർ ഫാ. ജോൺ വടക്കേക്കളത്തിന് പതാക കൈമാറി. പാരിഷ് ഹാളിൽ ചേർന്ന സമ്മേളനം ആർച്ച്ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്തു. തൊഴിലും തൊഴിലാളിയും സമൂഹത്തിന്റെ പ്രധാന ശക്തിയാണ ന്നും മനുഷ്യ സമൂഹത്തെ വളർത്തുന്നതും നിലനിർത്തുന്നതും അധ്വാനവർഗമാണന്നും തൊഴിലാളികൾ എന്നും ആദരിക്കപ്പെടേണ്ടവരാണെന്നും മാർ പെരുന്തോട്ടം പറഞ്ഞു വികാരി ജനറാൾ മോൺ. ജോസഫ് വാണിയപ്പുരയ്ക്കൽ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ ഡോ.പി.കെ. ജയശ്രീ മുഖ്യപ്രഭാഷണം നടത്തി. അതിരൂപതാ ഡയറക്ടർ ഫാ. ജോൺ വടക്കേക്കളം, കത്തീഡ്രൽ വികാരി റവ.ഡോ. ജോസ് കൊച്ചുപറമ്പിൽ, റോയ് ജോസ്, സിസ്റ്റർ ഹിമ എംഎസ്, സണ്ണീ അഞ്ചിൽ എന്നിവർ പ്രസംഗിച്ചു.
Image: /content_image/India/India-2022-05-02-10:09:32.jpg
Keywords: ചങ്ങനാശേരി

18804
Category: 18
Sub Category:
Heading: ചെറുപുഷ്പ മിഷൻ ലീഗ് സംസ്ഥാന അവാര്‍ഡ് പ്രഖ്യാപിച്ചു
Content: പാലാരിവട്ടം: ചെറുപുഷ്പ മിഷൻ ലീഗ് കേരള സംസ്ഥാന സമിതി സ്ഥാപക ഡയറക്ടർ ഫാ. ജോസഫ് മാലിപ്പറമ്പിൽ, സ്ഥാപക നേതാവ് പി.സി ഏബ്രഹാം പല്ലാട്ടുകുന്നേൽ (കുഞ്ഞേട്ടൻ) എന്നിവരുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ ഈ വർഷത്തെ അവാ ർഡുകൾ പ്രഖ്യാപിച്ചു. പാലാ രൂപതയിലെ ഫാ. കുര്യൻ മാതോത്ത്, മാനന്തവാടി രൂപതയിലെ തോമസ് എറണാട്ട് എന്നിവർക്കാണു പുരസ്കാരം. സംസ്ഥാന പ്രസിഡന്റ് ബേബി പ്ലാശേരിയുടെ അധ്യക്ഷതയിൽ ചേർന്ന അവാർഡ് നിർണയ യോഗത്തിൽ ചെറുപുഷ്പ മിഷൻ ലീഗ് രക്ഷാധികാരി റവ.ഡോ.തോമസ് മാർ കൂറിലോസ് അവാർഡുകൾ പ്രഖ്യാപിച്ചു. സംഘടന, സഭ, മിഷൻ, ജീവകാരുണ്യ, സാമൂഹ്യ പ്രവർത്തനങ്ങൾ തുടങ്ങി വിവിധ മേഖലകളിലെ പ്രവർത്തനമികവ് വിലയിരുത്തിയാണു പുരസ്കാര ജേതാക്കളെ തെര ഞ്ഞെടുത്തത്. സംസ്ഥാന ഡയറക്ടർ ഫാ.ഷിജു ഐക്കരക്കാനായിൽ, ജനറൽ സെക്രട്ട റി ജിന്റോ തകിടിയേൽ, ജനറൽ ഓർഗനൈസർ അരുൺ ജോസ് പുത്തൻപുരയ്ക്കൽ, സിസ്റ്റർ ലിസി എസ്ഡി, അതുല്യ ജോസ് എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്കാര ജേതാക്കളെ തെരഞ്ഞെടുത്തത്.
Image: /content_image/India/India-2022-05-02-10:40:12.jpg
Keywords: മിഷന്‍ ലീഗ

18805
Category: 10
Sub Category:
Heading: ഐഎസ് ആധിപത്യം സ്ഥാപിച്ച ദേവാലയത്തിൽ 8 വർഷങ്ങൾക്കുശേഷം ദിവ്യബലി അര്‍പ്പണം
Content: നിനവേ: ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ കൈകളിൽ നിന്നും മോചിപ്പിച്ച ഇറാഖിലെ മൊസൂളിലെ മാർ തുമ സിറിയന്‍ കത്തോലിക്ക ദേവാലയത്തിൽ എട്ടു വർഷങ്ങൾക്കുശേഷം ദിവ്യബലിയർപ്പണം നടന്നു. ഏപ്രിൽ 30 ശനിയാഴ്ചയാണ് ബലിയര്‍പ്പണം നടന്നത്. പത്തൊമ്പതാം നൂറ്റാണ്ടിൽ പണികഴിപ്പിച്ച ദേവാലയം ഒരു ജയിലായിട്ടാണ് തീവ്രവാദികൾ ഉപയോഗിച്ചിരുന്നത്. 2014ൽ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ തങ്ങളുടെ സംഹാര താണ്ഡവത്തിന് തുടക്കം കുറിച്ചപ്പോൾ ഉത്തര നിനവേ പ്രവിശ്യയിൽ നിന്ന് നിരവധി ക്രൈസ്തവർക്കാണ് പലായനം ചെയ്യേണ്ടി വന്നത്. ചിലർ കുർദിസ്ഥാൻ മേഖലയിലേക്കും പലായനം ചെയ്തു. . മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് ഇറാഖി സേന തീവ്രവാദികളെ തുരത്തി നഗരത്തിന്റെ അധികാരം തിരികെ സർക്കാരിന് നൽകുന്നത്. മാർ തുമ ദേവാലയത്തിൽ വലിയ നാശനഷ്ടമാണ് തീവ്രവാദികൾ വരുത്തിയത്. ഇവിടുത്തെ വിശുദ്ധ കുരിശ് അവർ തകർത്തിരുന്നു. കൂടാതെ ഷെല്ലാക്രമണങ്ങളിലും ദേവാലയത്തിന് വലിയ നാശനഷ്ടമാണ് ഉണ്ടായത്. 2021 സെപ്റ്റംബർ മാസത്തില്‍ നിരവധി വിശ്വാസികളുടെ സാന്നിധ്യത്തിൽ പുതിയ ദേവാലയ മണി ഉദ്ഘാടനം ചെയ്തിരിന്നു. ലെബനോനിൽ നിർമ്മിച്ച 285 കിലോയോളം ഭാരമുള്ള മണി വിശുദ്ധ കുർബാനക്ക് മുമ്പ് മുഴക്കിയാണ് വിശ്വാസികൾ തങ്ങളുടെ ആഹ്ലാദം പ്രകടിപ്പിച്ചത്. ശനിയാഴ്ച നടന്ന വിശുദ്ധ കുർബാനയിലും നിരവധി വിശ്വാസികളെ സാന്നിധ്യമുണ്ടായിരുന്നു. ഇതാണ് രാജ്യത്തെ ഏറ്റവും മനോഹരമായ ദേവാലയമെന്ന് ഇടവക വികാരിയായ ഫാ. പിയോസ് അഭാസ് പറഞ്ഞു. പഴയ പ്രതാപകാലത്തേക്ക് ദേവാലയത്തെ തിരികെ കൊണ്ടുപോകാൻ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് സഹായം നൽകിയ ആളുകൾക്ക് അദ്ദേഹം നന്ദി പറഞ്ഞു. 2003ലെ യുഎസ് അധിനിവേശത്തിനു ശേഷം 15 ലക്ഷത്തോളം ഉണ്ടായിരുന്ന ഇറാഖിലെ ക്രൈസ്തവ വിശ്വാസികളുടെ എണ്ണം ഇന്ന് നാലുലക്ഷത്തോളം മാത്രമാണ്. കഴിഞ്ഞവർഷം ഫ്രാൻസിസ് മാർപാപ്പ ഇറാഖിൽ സന്ദർശനം നടത്തിയിരുന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DD74tv2659MGDVUGb3RUxh}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-05-02-11:50:56.jpg
Keywords: ഐഎസ്, ഇറാഖ

18806
Category: 9
Sub Category:
Heading: മഹാമാരിക്ക് ശേഷം സെഹിയോൻ യുകെ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ പുനഃരാരംഭിക്കുന്നു; മെയ് മാസ കൺവെൻഷൻ 14ന് ബെഥേലിൽ
Content: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഏറെക്കാലം ഓൺലൈനിൽ നടന്നുവന്നിരുന്ന രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷൻ വീണ്ടും ബർമിങ്ഹാം ബെഥേൽ സെന്റെറിൽ പുനഃരാരംഭിക്കുന്നു. മെയ് മാസം 14 ന് സെഹിയോൻ യുകെ യുടെ അത്മീയ നേതൃത്വം റവ. ഫാ ഷൈജു നടുവത്താനിയിൽ നയിക്കുന്ന കൺവെൻഷനിൽ സഭയുടെ ആനുകാലിക ശബ്ദം ഷെക്കെയ്ന മിനിസ്ട്രി , ലൈവ് ടി വി .എന്നിവയുടെ സ്ഥാപകനും പ്രമുഖ സുവിശേഷ പ്രഘോഷകനുമായ ബ്രദർ സന്തോഷ് കരുമത്ര പങ്കെടുക്കും. ലോക പ്രശസ്ത സുവിശേഷകൻ റവ ഫാ സേവ്യർ ഖാൻ വട്ടായിൽ രൂപം കൊടുത്ത സെഹിയോൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ ലോക സുവിശേഷവത്ക്കരണം ലക്ഷ്യമാക്കി യുകെ യിൽ നിന്നും കത്തിപ്പടർന്ന വിവിധങ്ങളായ ശുശ്രൂഷകൾക്ക് ജീവവായുവായി നിലനിൽക്കുന്ന , സെഹിയോൻ യുകെ സ്ഥാപക ഡയറക്ടർ റവ. ഫാ . സോജി ഓലിക്കൽ തുടക്കമിട്ട , പ്രതിമാസ രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷൻ കോവിഡ് മഹാമാരിക്കുശേഷം വീണ്ടും പുനഃരാരംഭിക്കുമ്പോൾ അത് മുൻപത്തേതുപോലെ വീണ്ടും യൂറോപ്പിൽ ക്രൈസ്തവ മാഹാത്മ്യത്തിന്റെ ഉയിർത്തെഴുന്നേൽപ്പിന് സഭയ്ക്ക് താങ്ങും തണലുമായിത്തീരും . വിവിധ പ്രദേശങ്ങളിൽനിന്നും കോച്ചുകളും മറ്റ് വാഹനങ്ങളും വിശ്വാസികളുമായി കൺവെൻഷനിലേക്ക് എത്തിച്ചേരും . വിവിധ ഭാഷാ ദേശക്കാരായ അനേകർ പങ്കെടുത്തുവരുന്നതും . മാനവരാശിയെ പ്രത്യാശയിലേക്കും നിത്യ രക്ഷയിലേക്കും നയിക്കുകയെന്ന വർത്തമാന കാലത്തിന്റെ ആവശ്യകതയെയും മുൻനിർത്തി നടക്കുന്ന കൺവെൻഷനിൽ കുട്ടികൾക്കും ടീനേജുകാർക്കും സെഹിയോൻ യുകെ യുടെ കിഡ്സ് ഫോർ കിങ്‌ഡം , ടീൻസ് ഫോർ കിങ്ഡം ടീമിന്റെ നേതൃത്വത്തിൽ പ്രത്യേക ശുശ്രൂഷയും ക്ലാസ്സുകളും ഉണ്ടായിരിക്കും . കൺവെൻഷനിലുടനീളം കുമ്പസാരത്തിനും സ്‌പിരിച്വൽ ഷെയറിങിനും സൗകര്യമുണ്ടായിരിക്കുന്നതാണ് . അത്ഭുതകരമായ വിടുതലും രോഗശാന്തിയും ജീവിത നവീകരണവും ഓരോതവണയും സംഭവിച്ചുകൊണ്ടിരിക്കുന്ന,രോഗപീഡകൾക്കെതിരെ പ്രാർത്ഥനയുടെ കോട്ടകൾ തീർത്തുകൊണ്ട് ,ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുക്കുന്ന ,ജപമാല , വി. കുർബാന,വചന പ്രഘോഷണം, ആരാധന എന്നിവ ഉൾപ്പെടുന്ന രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനിലേക്ക് സെഹിയോൻ മിനിസ്ട്രി യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു . #{blue->none->b->കൂടുതൽ വിവരങ്ങൾക്ക്: }# * ജോൺസൺ +44 7506 810177 * അനീഷ് 07760 254700 * ബിജുമോൻ മാത്യു 07515 368239
Image: /content_image/Events/Events-2022-05-02-13:13:09.jpg
Keywords: സെഹിയോ