Content | പനാജി: വിശുദ്ധ ഫ്രാൻസിസ് സേവ്യറിനെ അവഹേളിച്ചതിന് ആർഎസ്എസ് ഗോവ മുൻ അധ്യക്ഷൻ സുഭാഷ് വെലിംഗ്കറിനെതിരേ തൃണമൂൽ കോൺഗ്രസ് നേതാവ് ചർച്ചിൽ അലിമാവോ സൗത്ത് ഗോവയിലെ കൊളാവ പോലീസിൽ പരാതി നല്കി. ഗോവയുടെ രക്ഷാധികാരിയാകാനുള്ള യോഗ്യത വിശുദ്ധ ഫ്രാൻസിസ് സേവ്യറിനില്ലെന്നും പരശുരാമനാണ് ഗോവയുടെ യഥാർത്ഥ രക്ഷാധികാരിയെന്നുമാണ് വെലിംഗ്റിനെതിരെ പറഞ്ഞത്. സെന്റ് ഫ്രാൻസിസ് സേവ്യറുടെ തിരുശേഷിപ്പ് സൂക്ഷിച്ചിരിക്കുന്ന ബസിലിക്ക ഉൾപ്പെടുന്ന ഓൾഡ് ഗോവ ഗ്രാമത്തിൽ ആർഎസ്എസ് നേതാവിനെ പ്രവേശി പ്പിക്കരുതെന്നും ഉടൻ അറസ്റ്റ് ചെയ്യണമെന്നുമാണു പരാതിയിലെ ആവശ്യം. ഇതു സംബന്ധിച്ച് ഗോവാ മന്ത്രി ഫ്രാൻസിസ്കോ മിക്കി പചയോ നേരത്തേ കൊളാവ പോലീസിൽ പരാതി നല്കിയിരുന്നു. |