Contents

Displaying 18451-18460 of 25081 results.
Content: 18839
Category: 10
Sub Category:
Heading: മുൻ പ്രൊട്ടസ്റ്റന്റ് പ്രഭാഷകൻ കത്തോലിക്കാ വിശ്വാസം സ്വീകരിച്ചു
Content: മെത്തഡിസ്റ്റ് സഭയുമായി ബന്ധമുള്ള വെസ്ലിയൻ സഭയുടെ പ്രഭാഷകൻ കത്തോലിക്കാ വിശ്വാസം സ്വീകരിച്ചു. ഏപ്രിൽ പതിനാറാം തീയതി അമേരിക്കയിലെ നെബ്രാസ്കയിലുള്ള സെന്റ് പാട്രിക് ദേവാലയത്തിൽ വച്ച് സ്റ്റീവ് ഡോവ് എന്ന പ്രൊട്ടസ്റ്റന്റ് പ്രഭാഷകനാണ് ക്രിസ്‌തു സ്ഥാപിച്ച ഏകവും പരിശുദ്ധവും സാർവ്വത്രികവും അപ്പസ്തോലികവുമായ കത്തോലിക്കാ സഭയിലേയ്ക്ക് കടന്നുവന്നത്. ഇറ്റേണൽ വേൾഡ് ടെലിവിഷൻ നെറ്റ്‌വർക്ക് എന്ന കത്തോലിക്കാ മാധ്യമത്തിലെ പരിപാടികൾ കാണാൻ ഇടയായതാണ് അദ്ദേഹത്തിന്റെ ജീവിതത്തിൽ വഴിത്തിരിവായത്. ഇതിലൂടെ കത്തോലിക്കാസഭയെ പറ്റി താൻ കേട്ടതും, ധരിച്ചുവച്ചിരിക്കുന്നതും തെറ്റായിട്ടുള്ള അറിവുകളാണെന്ന് സ്റ്റീവ് ഡോവ് മനസ്സിലാക്കി. കത്തോലിക്കർ വിശ്വസിക്കുന്ന കാര്യങ്ങളിൽ കഴമ്പുണ്ടെന്ന് മനസ്സിലാക്കുകയും, സഭയിലേക്ക് ആകർഷിക്കപ്പെടുകയും ചെയ്തെങ്കിലും പ്രൊട്ടസ്റ്റൻറ് സഭ യിലെ പ്രഭാഷകൻ എന്ന നിലയിലുള്ള ജോലി ഉപേക്ഷിച്ചാൽ വരുമാനം നിലയ്ക്കും എന്നൊരു തോന്നൽ അദ്ദേഹത്തിന് ഉണ്ടായിരുന്നു. കുറച്ചു നാളുകൾക്ക് ശേഷം സ്റ്റീവ് തന്റെ ജോലി ഉപേക്ഷിച്ചു. പിന്നീടുള്ള കാലഘട്ടം അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ദൈവത്തിന്റെ അസ്ഥിത്വത്തെ പോലും ചോദ്യം ചെയ്യുന്ന ഒരു കാലഘട്ടമായിരുന്നു. എട്ടുവർഷത്തോളം വിവിധ മതങ്ങളുടെ ആരാധനകളിൽ പങ്കെടുത്തെങ്കിലും അദ്ദേഹത്തിന് അതിലൊന്നും സംതൃപ്തി തോന്നിയില്ല. ജോലി ഉപേക്ഷിച്ചതിനുശേഷം പിതാവിനൊപ്പം സ്റ്റീവ് കൃഷിപ്പണിക്കിറങ്ങി. കൂടാതെ വളർച്ചാ പ്രശ്നം നേരിടുന്ന കുട്ടികൾക്കുവേണ്ടി വേണ്ടി പ്രവർത്തിക്കുന്ന ഒരു പ്രസ്ഥാനത്തിലും അദ്ദേഹം അംഗമായി. വിശ്വാസത്തോട് സ്റ്റീവ് കാണിക്കുന്ന അകൽച്ച ബൈബിൾ കോളേജിൽ അദ്ദേഹം കണ്ടുമുട്ടി വിവാഹംചെയ്ത അമൻഡ എന്ന മുൻ കത്തോലിക്കാ വിശ്വാസിയെ അലോസരപ്പെടുത്തി. കാര്യങ്ങൾ ഇങ്ങനെയൊക്കെ ആയിരുന്നെങ്കിലും ഇതിനെന്നെക്കാൾ വലിയ മറ്റൊന്ന് ജീവിതത്തിൽ ഉണ്ടെന്ന് അദ്ദേഹത്തിന്റെ ഹൃദയത്തിൽ എപ്പോഴും തോന്നുമായിരുന്നു. രക്ഷാകര പദ്ധതി ഉൾക്കൊള്ളുന്ന 'ദി ഷാക്ക്' എന്നൊരു ചലച്ചിത്രം ഒരു ദിവസം സ്റ്റീവ് കണ്ടു. ജീവിതത്തിൽ ഇതിലും വലിയ മറ്റൊരു കാര്യം ഉണ്ട് എന്ന് മനസ്സിലാക്കിയ അദ്ദേഹം പൊട്ടിക്കരഞ്ഞു. പിന്നാലെ കൂടുതൽ കത്തോലിക്കാ പുസ്തകങ്ങൾ വായിക്കാൻ സ്റ്റീവ് ആരംഭിച്ചു. ഹാലോ എന്ന ആപ്പ് വഴി അദ്ദേഹം ജപമാല പ്രാർത്ഥനയും ചൊല്ലാൻ തുടങ്ങി. സെന്റ് പാട്രിക് ദേവാലയത്തിലെ ഓൺലൈൻ കുർബാനയിൽ പങ്കെടുത്തിരുന്ന സ്റ്റീവ് കത്തോലിക്കാ വിശ്വാസം സ്വീകരിക്കാൻ വേണ്ടി പരിശീലനം നൽകുന്ന ആർസിഐഎയിൽ പരിശീലനം ആരംഭിച്ചു. അദ്ദേഹത്തിന്റെ അറിവും, കത്തോലിക്കാ വിശ്വാസത്തോട് കാണിക്കുന്ന തുറവിയും പരിശീലനം നൽകിയിരുന്ന ഡീക്കൻ എം ജെ കെർസെൻബ്രോക്ക് സ്റ്റീവിനെ പ്രശംസിക്കാൻ കാരണമായി. വിശുദ്ധ കുർബാനയാണ് സ്റ്റീവിനെ കത്തോലിക്കാ വിശ്വാസം സ്വീകരിക്കാൻ പ്രേരിപ്പിച്ച മറ്റൊരു പ്രധാന ഘടകം. നേരത്തെ വിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ പറ്റുമായിരുന്നെങ്കിലും, കുർബാന സ്വീകരിക്കാൻ സാധിക്കില്ലായിരുന്നു. എന്നാൽ ഈസ്റ്റർ ദിനം മുതൽ വിശുദ്ധ കുർബാന സ്വീകരിക്കാൻ അവസരം ലഭിച്ചതിലുള്ള വലിയ ആനന്ദത്തിലാണ് സ്റ്റീവ് ഡോവ് ഇപ്പോഴുള്ളത്. അദ്ദേഹത്തിന്റെ ഭാര്യയും കത്തോലിക്കാ സഭയിലേക്ക് മടങ്ങി വന്നത് ഇരട്ടിമധുരത്തിന് കാരണമായിട്ടുണ്ട്.
Image: /content_image/News/News-2022-05-09-11:36:46.jpg
Keywords: catholic, conversion, methodist,Steve, Dow
Content: 18840
Category: 13
Sub Category:
Heading: ഞായറാഴ്ച വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തപ്പെടുന്നവരിൽ വാഴ്ത്തപ്പെട്ട ദൈവസഹായം പിള്ള ഉള്‍പ്പെടെ 10 പേര്‍
Content: ഭാരതത്തില്‍ നിന്നുള്ള ആദ്യത്തെ അൽമായ രക്തസാക്ഷിയായ വാഴ്ത്തപ്പെട്ട ദേവസഹായം പിള്ള ഉള്‍പ്പെടെ 10 പേരെ ഫ്രാന്‍സിസ് മാർപാപ്പ ഈ വരുന്ന ഞായറാഴ്ച (മെയ് 15-ന്) വിശുദ്ധരുടെ ഗണത്തിലേക്കുയര്‍ത്തും. ഇരുപതാം നൂറ്റാണ്ടില്‍ നാസി ജര്‍മ്മനിയുടെ ആദ്യ തടങ്കല്‍പ്പാളയമായ ഡാച്ചാവു കോണ്‍സന്‍ട്രേഷന്‍ ക്യാമ്പിൽ വെച്ച് ക്രിസ്തുവിലുള്ള വിശ്വാസത്തെ പ്രതി രക്തസാക്ഷിത്വം വഹിച്ച വാഴ്ത്തപ്പെട്ട ടൈറ്റസ് ബ്രാന്‍ഡ്സ്മായോടും മറ്റ് വാഴ്ത്തപ്പെട്ടവരോടുമൊപ്പം, നമ്മുടെ മണ്ണിൽ ജീവിച്ചു മരിച്ച ദേവസഹായം പിള്ളയും വിശുദ്ധരുടെ ഗണത്തിലേക്കുയരുമ്പോൾ അത് ഓരോ ഭാരതീയനും അഭിമാനത്തിന്റെ നിമിഷം. കഴിഞ്ഞ നവംബറില്‍ പ്രഖ്യാപിക്കപ്പെട്ട 7 പേരെ വിശുദ്ധരായി പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് ഇക്കഴിഞ്ഞ മാര്‍ച്ച് 4-ന് റോമില്‍ വെച്ച് നടന്ന കര്‍ദ്ദിനാളുമാരുടെ കൂടിക്കാഴ്ചക്കിടയില്‍ 3 പേരുടെ പേര്‍കൂടി ഫ്രാൻസിസ് മാർപാപ്പ നിര്‍ദ്ദേശിക്കുകയായിരുന്നു. ഈ ലോകത്തിൽ ക്രിസ്തുവിനു വേണ്ടി ജീവിക്കുകയും ക്രിസ്തുവിനു വേണ്ടി മരിക്കുകയും ചെയ്‌തുകൊണ്ട്‌ കഴിഞ്ഞ നൂറ്റാണ്ടുകളിൽ വിശുദ്ധിയുടെ പാതയിൽ സഞ്ചരിച്ച്, 2022 മെയ് 15-ന് വിശുദ്ധരുടെ ഗണത്തിലേക്ക് ഉയർത്തപ്പെടുന്ന 10 പേർ: #{red->none->b->വാഴ്ത്തപ്പെട്ട ടൈറ്റസ് ബ്രാന്‍ഡ്സ്മ: }# യഹൂദരെ സഹായിക്കുകയും, പത്ര സ്വാതന്ത്ര്യത്തിന് വേണ്ടി നിലകൊള്ളുകയും ചെയ്തതിന്റെ പേരില്‍ നാസികളുടെ കുപ്രസിദ്ധമായ ഡാച്ചൌ തടങ്കല്‍പ്പാളയത്തിലേക്ക് അയക്കപ്പെട്ട ഡച്ച് സ്വദേശിയായ കാര്‍മ്മലൈറ്റ് ഫ്രിയാര്‍ ആണ് വാഴ്ത്തപ്പെട്ട ബ്രാന്‍ഡ്സ്മ. ജര്‍മ്മനിയുടെ ഡച്ച് അധിനിവേശത്തേത്തുടര്‍ന്ന്‍ മൂന്നാം റെയിക്ക് നിയമം ലംഘിക്കുവാനും, നാസികളുടെ പ്രചാരണങ്ങള്‍ അച്ചടിക്കാതിരിക്കുവാനും ഡച്ച് കത്തോലിക്കാ പത്രപ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തതിനെ തുടര്‍ന്ന് ലോകത്തെ ഏറ്റവും വലിയ ‘പുരോഹിത സെമിത്തേരി’ എന്നറിയപ്പെടുന്ന ഡാച്ചൌ തടങ്കല്‍പ്പാളയത്തിലേക്ക് അയക്കപ്പെട്ട 2,400 കത്തോലിക്കാ പുരോഹിതര്‍ ഉള്‍പ്പെടെയുള്ള 2,700 പുരോഹിതരില്‍ ഇദ്ദേഹവും ഉള്‍പ്പെട്ടിരുന്നു. 1942-ല്‍ 61-മത്തെ വയസ്സില്‍ നാസികള്‍ ഇദ്ദേഹത്തെ മാരകമായ വിഷം കുത്തിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. വിശ്വാസത്തിന്റെ പേരില്‍ രക്തസാക്ഷിത്വം വഹിച്ച ടൈറ്റസ് ബ്രാന്‍ഡ്സ്മയെ 1985-ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമനാണ് വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത്. #{red->none->b->വാഴ്ത്തപ്പെട്ട മേരി റിവിയര്‍:}# നിരവധി കത്തോലിക്കാ കോണ്‍വെന്റുകള്‍ അടക്കപ്പെടുകയും മതപരമായ പ്രവര്‍ത്തനങ്ങള്‍ നിയമവിരുദ്ധമാക്കപ്പെടുകയും ചെയ്ത ഫ്രഞ്ച് വിപ്ലവ കാലഘട്ടമായ 1796-ല്‍ ‘സിസ്റ്റേഴ്സ് ഓഫ് ദി പ്രസന്റേഷന്‍ ഓഫ് മേരി’ സന്യാസിനി സഭക്ക് രൂപം നല്‍കിയ ഫ്രഞ്ച് കന്യാസ്ത്രീയായ സിസ്റ്റര്‍ മേരി റിവിയര്‍ 1768-ലാണ് ജനിച്ചത്. 1838-ല്‍ മരണമടഞ്ഞ സിസ്റ്ററിനെ 1982-ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമനാണ് വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചത്. #{red->none->b->വാഴ്ത്തപ്പെട്ട കരോലിന സാന്റോകനാലെ:}# വാഴ്ത്തപ്പെട്ട മേരി ഓഫ് ജീസസ് എന്നറിയപ്പെടുന്ന ഇറ്റാലിയന്‍ കന്യാസ്ത്രീയായ കരോലിന സാന്റോകനാലെ 1852-ലാണ് ജനിച്ചത്. ‘കപ്പൂച്ചിന്‍ സിസ്റ്റേഴ്സ് ഓഫ് ദി ഇമ്മാക്കുലേറ്റ് ഓഫ് ലൂര്‍ദ്ദ്സ്’ സന്യാസിനി സഭക്ക് തുടക്കം കുറിച്ച സിസ്റ്റര്‍ കരോലിന സാന്റോകനാലെ 1923-ല്‍ പാലെര്‍മോയില്‍ വെച്ചാണ് മരണപ്പെടുന്നത്. #{red->none->b->വാഴ്ത്തപ്പെട്ട ചാള്‍സ് ഡെ ഫുക്കോള്‍ഡ്:}# 1858-ല്‍ ഫ്രാന്‍സിലെ സ്ട്രാസ്ബര്‍ഗില്‍ ജനിച്ച ചാള്‍സ് ഡെ ഫുക്കോള്‍ഡ് തന്റെ കൗമാരകാലത്ത് വിശ്വാസത്തില്‍ നിന്നും അകന്ന ജീവിതമായിരുന്നു നയിച്ചിരുന്നത്. മൊറോക്കോയിലേക്കുള്ള ഒരു യാത്രയാണ് അദ്ദേഹത്തിന്റെ ജീവിതത്തെ മാറ്റിമറിച്ചത്. അവിടത്തെ മുസ്ലീങ്ങളുടെ മതപരമായ തീഷ്‌ണതയിൽ പ്രചോദിതനായ അദ്ദേഹം തനിക്കും സ്വന്തം വിശ്വാസത്തിൽ ആഴപ്പെട്ടു ജീവിക്കണം എന്ന ആഗ്രഹത്തോടെ സഭയിലേക്ക് മടങ്ങിവന്നു. ട്രാപ്പിസ്റ്റ് സഭയില്‍ ചേര്‍ന്ന ഫുക്കോള്‍ഡ് ഫ്രാന്‍സിലും, സിറിയയിലുമായി ആശ്രമജീവിതം നയിച്ചു. പിന്നീട് അദ്ദേഹം കഠിനമായ സന്യാസ ജീവിതത്തിലേക്ക് പ്രവേശിക്കുന്നത്. 1901-ല്‍ തിരുപ്പട്ട സ്വീകരണം നടത്തിയ ഫുക്കോള്‍ഡ്, പാവപ്പെട്ടവര്‍ക്കിടയിലാണ് തന്റെ പ്രേഷിത മേഖല കണ്ടെത്തിയത്. അള്‍ജീരിയയിലെ ടാമന്‍റാസെറ്റില്‍ സ്ഥിരതമാസമാക്കിയ അദ്ദേഹം 1916-ല്‍ കവര്‍ച്ചക്കാരുടെ കൈകളാല്‍ കൊല്ലപ്പെടുകയായിരുന്നു. ലിറ്റില്‍ ബ്രദേഴ്സ് ഓഫ് ജീസസ്, ലിറ്റില്‍ സിസ്റ്റേഴ്സ് ഓഫ് ജീസസ് എന്നീ സഭകളുടെ സ്ഥാപനത്തിന് പ്രചോദനമായത് ഫുക്കോള്‍ഡിന്റെ രചനകളാണ്. #{red->none->b->വാഴ്ത്തപ്പെട്ട സെസാര്‍ ഡെ ബുസ്:}# വിദ്യഭ്യാസം, അജപാലനം, മതബോധനം തുടങ്ങിയ പ്രേഷിത മേഖലകളില്‍ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്ന ‘ഫാദേഴ്സ് ഓഫ് ക്രിസ്റ്റ്യന്‍ ഡോക്ടറിന്‍’ സഭയുടെ സ്ഥാപകനായ വാഴ്ത്തപ്പെട്ട സെസാര്‍ ഡെ ബുസ് 1544-ല്‍ ഫ്രാന്‍സിലാണ് ജനിച്ചത്. 'കുടുംബമതബോധനം' എന്ന ആശയം ഇദ്ദേഹമാണ് വികസിപ്പിച്ചെടുത്തത്. 1607-ല്‍ മരണപ്പെട്ട ഇദ്ദേഹം 1975-ലാണ് വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തപ്പെടുന്നത്. #{red->none->b->വാഴ്ത്തപ്പെട്ട ലൂയിജി മരിയ പാലാസോളോ:}# ഇറ്റാലിയന്‍ പുരോഹിതനായ ഫാദര്‍ ലൂയിജി മരിയ പാലാസോളോയാണ് ‘സിസ്റ്റേഴ്സ് ഓഫ് ദി പുവര്‍’ സന്യാസിനി സഭയുടെ സ്ഥാപകന്‍. 1963-ല്‍ വിശുദ്ധ ജോണ്‍ ഇരുപത്തിമൂന്നാമന്‍ പാപ്പയാണ് ഇദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത്. 1995-ല്‍ കോംഗോയില്‍ എബോള രോഗികളെ പരിചരിക്കുന്നതിനിടയില്‍ മരണപ്പെട്ട സിസ്റ്റേഴ്സ് ഓഫ് ദി പുവര്‍ സഭാംഗങ്ങളായ 6 പേരുടെ നാമകരണ നടപടികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. #{red->none->b->വാഴ്ത്തപ്പെട്ട ഗിയുസ്റ്റിനോ മരിയ റുസോലില്ലോ:}# സൊസൈറ്റി ഓഫ് ഡിവൈന്‍ വൊക്കേഷന്റേയും, വൊക്കേഷനിസ്റ്റ് സിസ്റ്റേഴ്സിന്റേയും സ്ഥാപകനായ ഫാദര്‍ ഗിയുസ്റ്റിനോ മരിയ റുസോലില്ലോ 1891-ല്‍ ഇറ്റലിയിലാണ് ജനിച്ചത്. 1955-ലായിരുന്നു മരണം. യുവാക്കളെ ദൈവവിളി തിരിച്ചറിയുവാന്‍ സഹായിക്കുന്നതിന് വേണ്ടിയാണ് അദ്ദേഹം തന്റെ ജീവിതം ചിലവഴിച്ചത്. 2011-ല്‍ ബെനഡിക്ട് പതിനാറാമന്‍ പാപ്പയാണ് ഇദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത്. #{red->none->b->വാഴ്ത്തപ്പെട്ട അന്നാ മരിയ റുബാറ്റോ:}# കപ്പൂച്ചിന്‍ സിസ്റ്റേഴ്സ് ഓഫ് മദര്‍ റുബാറ്റോ എന്നറിയപ്പെടുന്ന സന്യാസിനി സഭയുടെ സ്ഥാപകയായ അന്നാ മരിയ റുബാറ്റോ 1844-ല്‍ ഇറ്റലിയിലെ കാര്‍മാഗ്നോളയിലാണ് ജനിച്ചത്. 1904-ല്‍ ഉറുഗ്വേയിലെ മോണ്ടെവിഡിയോയില്‍ വെച്ചായിരുന്നു അന്ത്യം. 1993-ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമനാണ് അന്നാ മരിയ റുബാറ്റോയേ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്നത്. #{red->none->b->വാഴ്ത്തപ്പെട്ട മരിയ ഡൊമേനിക്കാ മാന്റോവനി:}# ലിറ്റില്‍ സിസ്റ്റേഴ്സ് ഓഫ് ദി ഹോളി ഫാമിലി സഭയുടെ സഹ-സ്ഥാപകയും, ആദ്യ സുപ്പീരിയര്‍ ജനറലുമായ മരിയ ഡൊമേനിക്കാ മാന്റോവനി 1862-ല്‍ ഇറ്റലിയിലെ കാസ്റ്റെല്ലെറ്റോ ഡി ബ്രെന്‍സോണിലാണ് ജനിച്ചത്. രോഗികള്‍ക്കും പാവപ്പെട്ടവര്‍ക്കും വേണ്ട സമര്‍പ്പിക്കപ്പെട്ട ജീവിതമായിരുന്നു മാന്റോവനിയുടേത്. 1934-ല്‍ മരണപ്പെട്ട സിസ്റ്റര്‍ മാന്റോവനി 2003-ലാണ് വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തപ്പെടുന്നത്. #{red->none->b->വാഴ്ത്തപ്പെട്ട ദേവസഹായം പിള്ള:}# പതിനെട്ടാം നൂറ്റാണ്ടിൽ തിരുവിതാംകൂർ രാജ്യത്ത് ഉദ്യോഗസ്ഥനായിരിക്കെ, ഹൈന്ദവ വിശ്വാസം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച വ്യക്തിയാണ് വാഴ്ത്തപ്പെട്ട ദേവസഹായം പിള്ള. 1712 ഏപ്രിൽ 23-ന് കന്യാകുമാരി ജില്ലയിലെ നട്ടാലത്തായിരിന്നു അദ്ദേഹത്തിന്റെ ജനനം. വിശ്വാസ പരിവർത്തനത്തിനു മുൻപ് നീലകണ്ഠപിള്ള എന്ന് പേരുണ്ടായിരുന്ന അദ്ദേഹം മാർത്താണ്ഡവർമ്മയുടെ കൊട്ടാരത്തിൽ കാര്യദർശിയായിരുന്നു. ഡച്ച് സൈന്യാധിപൻ ഡിലനോയിൽ നിന്നു ക്രിസ്തുവിനെ അറിഞ്ഞ പിള്ള തെക്കൻ തിരുവിതാം കൂറിലെ നേമം എന്ന സ്ഥലത്ത് മിഷനറിയായിരുന്ന ബുട്ടാരി എന്ന ഈശോസഭാവൈദികനിൽ നിന്ന് 1745 മേയ് 17-ന് ലാസര്‍ എന്നര്‍ത്ഥമുള്ള ദേവസഹായം പിള്ള എന്ന പേരില്‍ ജ്ഞാനസ്നാനം സ്വീകരിച്ചു. രാമപുരം, വടക്കേക്കുളം, നെയ്യാറ്റിന്‍കര തുടങ്ങിയ സ്ഥലങ്ങളിലെല്ലാം പോയി പിള്ള ക്രിസ്തുവിനെ പ്രസംഗിച്ചത് രാജസേവകരെയും സഹപ്രവര്‍ത്തകരെയും ചൊടിപ്പിക്കുകയായിരിന്നു. പിള്ളയ്ക്കെതിരായി അവര്‍ ഉപജാപം നടത്തി അവര്‍ രാജദ്രോഹക്കുറ്റം ചാര്‍ത്തി. അദ്ദേഹത്തിന്റെ കൈകാലുകള്‍ ബന്ധിച്ച് ദിവസവും 30 അടി വീതം കാല്‍വെള്ളയില്‍ അടിക്കാന്‍ രാജാവ് ഉത്തരവിട്ടു. വഴിപോക്കര്‍ പോലും പിള്ളയെ മര്‍ദിച്ചു രസിച്ചു. മുളകുപോടി ചുറ്റിനും ഇട്ടു പുകയ്ക്കുക, എരുക്കിന്‍ പൂമാലയണിയിച്ച് പൊള്ളുന്ന വെയിലത്ത് എരുമപ്പുറത്ത് കയറ്റി നാടുചുറ്റിക്കുക, മുറിവില്‍ മുളകു പുരട്ടുക തുടങ്ങിയ മര്‍ദനമുറകള്‍. നാലു കൊല്ലത്തോളം ജയില്‍ വാസം. 1752 ജനുവരി 14ന് വെടിവച്ചു കൊല്ലാനുള്ള ഉത്തരവുമായി രാജഭടന്‍മാര്‍ പിള്ളയെ കാറ്റാടി മലയിലേക്ക് കൊണ്ടുപോയി. തനിക്ക് പോകാന്‍ സമയമായി എന്നറിഞ്ഞ പിള്ള അവസാനമായി പ്രാര്‍ത്ഥിക്കാന്‍ അനുവാദം ചോദിച്ചു. പാറയില്‍ ചങ്ങലകളില്‍ ബന്ധിക്കപ്പെട്ടു പ്രാര്‍ത്ഥിക്കുന്ന ചിത്രം പിന്നീട് വിശ്വാസചരിത്രത്തിനു വിളക്കായി മാറി.
Image: /content_image/News/News-2022-05-10-04:50:23.jpg
Keywords: saints, catholic, 10 saints, de Bus, Palazzolo, Russolillo,
Content: 18841
Category: 10
Sub Category:
Heading: ദിവ്യകാരുണ്യത്തിന്റെ അഗ്നി ജ്വാലയുമായി ഈ 56 വൈദികർ അമേരിക്കയിലുടനീളം സഞ്ചരിക്കും
Content: ന്യൂയോർക്ക്: വിശ്വാസികളുടെ ഇടയിൽ ദിവ്യകാരുണ്യ ഭക്തി പ്രചരിപ്പിക്കുക എന്ന ദൗത്യവുമായി 56 കത്തോലിക്കാ വൈദികർ വരുന്ന മൂന്ന് വർഷം അമേരിക്കയിലുടനീളം സഞ്ചരിക്കും. നാഷണൽ യൂക്കാരിസ്റ്റിക്ക് പ്രീചേഴ്സ് എന്ന പേരിലാണ് ഇവരുടെ സംഘം അറിയപ്പെടുന്നത്. ദേശീയ ദിവ്യകാരുണ്യ നവീകരണ പദ്ധതിയുടെ ഭാഗമായി അമേരിക്കൻ മെത്രാൻ സമിതിയാണ് വൈദികരുടെ സംഘത്തിന് രൂപം നൽകിയത്. ജൂൺ പത്തൊൻപതാം തീയതി ദിവ്യകാരുണ്യത്തിന്റ തിരുനാൾ ദിവസം ആരംഭിച്ച നവീകരണ പരിപാടികൾ 2024ൽ അമേരിക്കയിലെ ഇന്ത്യാനാപോളിസിൽ നടക്കുന്ന ദേശീയ ദിവ്യകാരുണ്യ കോൺഗ്രസോടു കൂടിയായിരിക്കും സമാപിക്കുന്നത്. അമേരിക്കയിലെ കത്തോലിക്കാ വിശ്വാസത്തിന്റെ നവീകരണത്തിന് വലിയ സംഭാവന നൽകാൻ നാഷണൽ യൂക്കാരിസ്റ്റിക്ക് പ്രീചേഴ്സിനു സാധിക്കും എന്ന് സഹ കോഡിനേറ്റർ പദവി വഹിക്കുന്ന സിസ്റ്റർ അലിസിയ ടോറസ് പറഞ്ഞു. ദിവ്യകാരുണ്യത്തിൽ കർത്താവ് സന്നിഹിതനാണെന്നും, കർത്താവുമായുള്ള ബന്ധം ജീവിതത്തെ മാറ്റിമറിക്കുമെന്നുമുളള സന്ദേശം, തങ്ങളെ ക്ഷണിക്കുന്ന രൂപതകളിൽ വൈദികർ ഒരു പുതിയ രീതിയിൽ പങ്കുവെക്കുന്ന പദ്ധതിയാണ് വിഭാവനം ചെയ്തിരിക്കുന്നതെന്ന് സിസ്റ്റർ അലിസിയ വ്യക്തമാക്കി. 2019ലെ പ്യൂ റിസർച്ച് റിപ്പോർട്ട് പ്രകാരം അമേരിക്കയിലെ ഭൂരിപക്ഷം കത്തോലിക്കാ വിശ്വാസികളും വിശുദ്ധ കുർബാനയിലുള്ള ദൈവത്തിന്റെ സാന്നിധ്യത്തിൽ വിശ്വസിക്കുന്നില്ല. ഒരു ന്യൂനപക്ഷം മാത്രം ദിവ്യകാരുണ്യത്തിൽ വിശ്വസിക്കുന്ന ഘട്ടത്തിലേക്ക് നാം എത്തി എന്നത് വലിയ ഒരു പ്രതിസന്ധിയെയാണ് സൂചിപ്പിക്കുന്നതെന്ന് ക്രക്സ് എന്ന കത്തോലിക്കാ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സിസ്റ്റർ അലിസിയ പറഞ്ഞു. ഈ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് ദിവ്യകാരുണ്യ ഭക്തി പ്രചരിപ്പിക്കാൻ വേണ്ടിയുള്ള ആലോചനകൾക്ക് അമേരിക്കൻ മെത്രാൻസമിതി തുടക്കമിടുന്നത്. അമേരിക്കൻ മെത്രാൻ സമിതി ഈ വർഷം ആദ്യം നടത്തിയ ഒരു സർവ്വേയിൽ, വിശ്വാസപരമായ കാര്യങ്ങളെ പറ്റി പഠിക്കുവാൻ, വൈദികൻ വിശുദ്ധ കുർബാനയ്ക്കിടയിൽ നൽകുന്ന സന്ദേശം വലിയ തോതിൽ സഹായകമാകുന്നുണ്ട് എന്ന് വിശ്വാസികൾ അഭിപ്രായപ്പെട്ടിരുന്നു. അതിനാൽ വിവിധ രൂപതകളിൽ നിന്നും, സന്യാസസഭകിൽ നിന്നുമുള്ള 56 വൈദികർ വരുന്ന മൂന്ന് വർഷം അമേരിക്കയിലുടനീളം സഞ്ചരിച്ചുകൊണ്ട് ദിവ്യകാരുണ്യ ഭക്തി പ്രചരിപ്പിക്കും.
Image: /content_image/News/News-2022-05-10-06:20:04.jpg
Keywords: priest, America, usa, eucharist
Content: 18842
Category: 13
Sub Category:
Heading: ചൈനയിൽ കത്തോലിക്കാ വിശ്വാസം എത്തിച്ച മാറ്റിയോ റിക്കിയെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ മാതൃകയാക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ
Content: വിദ്യാഭ്യാസ സ്ഥാപനങ്ങൾ ചൈനയിൽ കത്തോലിക്കാ വിശ്വാസം എത്തിച്ച ഈശോസഭ വൈദികനായിരുന്ന മാറ്റിയോ റിക്കിയെ മാതൃകയാക്കണമെന്ന് ഫ്രാൻസിസ് പാപ്പ പറഞ്ഞു. മറ്റുള്ളവർക്ക് വിദ്യാഭ്യാസം പകർന്ന് നൽകുന്നതിലും, സംവാദങ്ങൾ നടത്തുന്നതിനും റിക്കി മികച്ച ഉദാഹരണമാണെന്ന് പാപ്പ ചൂണ്ടിക്കാട്ടി. ഇറ്റലിയിലെ മാർച്ചി പ്രദേശത്ത് സ്ഥിതിചെയ്യുന്ന മസറേറ്റ സർവകലാശാലയിലെ വിദ്യാർത്ഥികളോടും, അധ്യാപകരോടും വത്തിക്കാനിൽ വച്ച് സംസാരിക്കുകയായിരുന്നു ഫ്രാൻസിസ് മാർപാപ്പ. 1290ൽ ആരംഭിച്ച മസറേറ്റ സർവ്വകലാശാല ഇപ്പോൾ നിലവിലുള്ള യൂറോപ്പിലെ ഏറ്റവും പ്രാചീന സർവകലാശാലകളിൽ ഒന്നാണ്. മാറ്റിയോ റിക്കി 1552-ൽ മസറേറ്റയിലാണ് ജനിക്കുന്നത്. വിശുദ്ധ ഫ്രാൻസിസ് സേവ്യർ നടത്തിയ ചെറിയ ശ്രമങ്ങൾക്ക് ശേഷം, റിക്കിക്കും, സഹചാരികൾക്കും വിജയകരമായി തന്നെ ചൈനയിൽ വിശ്വാസം പ്രചരിപ്പിക്കാൻ സാധിച്ചു. വിശുദ്ധന്റെ ഓർമ്മകൾ സംരക്ഷിക്കുന്നതിലും, അദ്ദേഹത്തെ പാഠ്യപദ്ധതിയുടെ ഭാഗമാക്കിയതിലും പരിശുദ്ധ പിതാവ് സർവകലാശാലയിൽനിന്ന് എത്തിയവരെ അഭിനന്ദിച്ചു. ഏതാനും നാളുകൾക്കുമുമ്പ് വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെട്ട കർദ്ദിനാൾ ജോൺ ഹെൻറി ന്യൂമാനെയും ഫ്രാൻസിസ് മാർപാപ്പ സ്മരിച്ചു. ശാന്തത, സ്വാതന്ത്ര്യം, ജ്ഞാനം തുടങ്ങിയ ഗുണങ്ങൾ ഉൾച്ചേരുന്ന സ്വഭാവ രൂപീകരണം സർവ്വകലാശാലകളിലാണ് നടക്കുന്നതെന്ന് ന്യൂമാൻ പറഞ്ഞ വാചകം പാപ്പ പങ്കുവെച്ചു. വിദ്യാർഥികൾക്കും, അധ്യാപകർക്കും അനുഗ്രഹം നൽകിയും, തനിക്ക് വേണ്ടി പ്രാർത്ഥന സഹായം അഭ്യർത്ഥിച്ചുമാണ് ഫ്രാൻസിസ് മാർപാപ്പ കൂടിക്കാഴ്ച്ച അവസാനിപ്പിച്ചത്.
Image: /content_image/News/News-2022-05-11-03:36:19.jpg
Keywords: pope, francis, Matteo, Ricci
Content: 18843
Category: 1
Sub Category:
Heading: ജൂൺ 5 മുതൽ ഇംഗ്ലണ്ടിൽ വീണ്ടും ഞായറാഴ്ച കടമുള്ള ദിവസം: വിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ ദേവാലയങ്ങളിലേക്ക് തിരികെ മടങ്ങണമെന്ന് മെത്രാൻ സമിതിയുടെ ആഹ്വാനം
Content: വിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ ദേവാലയങ്ങളിലേക്ക് തിരികെ മടങ്ങണമെന്ന് ഇംഗ്ലീഷ് മെത്രാൻ സമിതിയുടെ ആഹ്വാനം. കൊറോണ വൈറസ് വ്യാപനം കുറഞ്ഞ പശ്ചാത്തലത്തിൽ വിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ ദേവാലയങ്ങളിലേക്ക് തിരികെ മടങ്ങണമെന്ന് ഇംഗ്ലണ്ടിലെയും, വെയിൽസിലെയും മെത്രാൻസമിതി വിശ്വാസി സമൂഹത്തോട് ആഹ്വാനം ചെയ്തു. മെത്രാൻ സമിതി അനുവദിച്ചിരുന്ന ഇളവ് അവസാനിച്ച പശ്ചാത്തലത്തിൽ ഈ വർഷത്തെ പെന്തക്കുസ്താ തിരുനാൾ ദിനമായ ജൂൺ 5 മുതൽഞായറാഴ്ച കടമുള്ള ദിവസം ആയിരിക്കും. വൈറസ് വ്യാപനത്തിന്റെ ശക്തി കുറഞ്ഞതിൽ മെത്രാൻ സമിതി അംഗങ്ങൾ ദൈവത്തോട് നന്ദി പറഞ്ഞു. കൊറോണവൈറസ് പ്രതിസന്ധി ഏറെക്കുറെ അവസാനിച്ചിരിക്കുകയാണ് എന്നും, ഭൂരിപക്ഷം ആളുകളും സാധാരണ ജീവിതത്തിലേക്ക് തിരികെ മടങ്ങിയെന്നും അവർ ചൂണ്ടിക്കാട്ടി. കത്തോലിക്കാ വിശ്വാസികളെ ഞായറാഴ്ചയും, മറ്റ് വിശുദ്ധ ദിവസങ്ങളിലും കുർബാനയിൽ പങ്കെടുക്കുന്നതിൽ നിന്ന് ഇളവ് നൽകിയിരുന്ന കാരണങ്ങൾ ഇനി പ്രസക്തമല്ല എന്നും മെത്രാൻ സമിതിയുടെ പ്ലീനറി സമ്മേളനത്തിൽ പാസാക്കിയ പ്രമേയത്തിൽ പറയുന്നു. ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലും സമ്മേളനത്തിൽ പങ്കെടുത്തു. "സ്വർഗ്ഗത്തിൽ നിന്നിറങ്ങിയ ജീവനുള്ള അപ്പം ഞാനാണ്"എന്ന ക്രിസ്തുവിന്റെ വചനത്തോട് കൂടിയാണ് അവരുടെ ആഹ്വാനം ആരംഭിക്കുന്നത്. കത്തോലിക്കാ വിശ്വാസത്തിന്റെ മനോഹരമായ ഒരു മുദ്രയാണ് വിശുദ്ധ ബലിയിൽ പങ്കെടുക്കാനും, കുർബാന പങ്കുവെക്കാനുമുള്ള അഗാധമായ ആഗ്രഹം. ദൈവത്തെ ആരാധിക്കാനും, ജീവിതയാത്രയിൽ മറ്റുള്ളവർക്കും ബലം പകരാനും, ലോകത്തിന് വിശ്വാസ സാക്ഷ്യം നൽകാനും വിശുദ്ധ കുർബാന നമ്മെ പ്രാപ്തരാക്കുമെന്ന് മെത്രാൻ സമിതി വിശദീകരിച്ചു. കൊറോണ വൈറസ് വ്യാപനം പൊട്ടിപ്പുറപ്പെട്ടതിനുശേഷം 176000 ആളുകളാണ് ബ്രിട്ടനിൽ മാത്രം മരണപ്പെട്ടത്. 850000 ആളുകൾ ആശുപത്രികളിൽ ചികിത്സ തേടിയിട്ടുണ്ട്.
Image: /content_image/News/News-2022-05-11-13:32:54.jpg
Keywords: obligation, uk, sunday, bishop
Content: 18844
Category: 1
Sub Category:
Heading: ഭവനത്തിൽ പ്രാർത്ഥനാ കൂട്ടായ്മ സംഘടിപ്പിച്ചതിന് ഇറാനില്‍ ക്രൈസ്‌തവ വിശ്വാസിക്ക് 10 വര്‍ഷത്തെ തടവുശിക്ഷയും പൗരത്വ അവകാശങ്ങള്‍ക്കു വിലക്കും
Content: ടെഹ്‌റാന്‍: ഇസ്ലാമിക രാഷ്ട്രമായ ഇറാനില്‍, സ്വന്തം ഭവനത്തിൽ പ്രാർത്ഥനാ കൂട്ടായ്മ സംഘടിപ്പിച്ച കുറ്റത്തിന് 60 കാരനായ ക്രൈസ്‌തവ വിശ്വാസിക്ക് 10 വര്‍ഷത്തെ തടവുശിക്ഷ. അനൂഷാവാന്‍ അവേദിയാന്‍ എന്ന ഇറാനിയന്‍-അര്‍മേനിയന്‍ ക്രൈസ്തവനാണ് ടെഹ്റാനിലെ റെവല്യൂഷണറി കോടതി 10 വര്‍ഷത്തെ തടവു ശിക്ഷ വിധിച്ചിരിക്കുന്നത്. ഇറാനിലെ ക്രൈസ്തവര്‍ നേരിടുന്ന മതപീഡനങ്ങളെ നിരീക്ഷിക്കുന്നതിനായി യു.കെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘ആര്‍ട്ടിക്കിള്‍ 18’ എന്ന ക്രിസ്ത്യന്‍ സന്നദ്ധ സംഘടനയാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. ഈ പ്രാർത്ഥനാ കൂട്ടായ്മയിലെ അംഗങ്ങളായിരുന്ന അബ്ബാസ് സൂരി (45), മര്യം മൊഹമ്മദി (46) എന്നീ പരിവര്‍ത്തിത ക്രൈസ്തവര്‍ക്കും കോടതി ശിക്ഷ വിധിച്ചിട്ടുണ്ട്. അവേദിയാന്റെ പൗരത്വ അവകാശങ്ങള്‍ക്കും 10 വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. 2,000 ഡോളര്‍ പിഴയും, രാഷ്ട്രീയ സംഘടനകളില്‍ നിന്നും 10 വര്‍ഷത്തെ വിലക്കും, രണ്ടു വര്‍ഷത്തെ നാടുകടത്തലുമാണ് അബ്ബാസ് സൂരിക്കും, മര്യം മൊഹമ്മദിനും വിധിച്ചിരിക്കുന്ന ശിക്ഷ. 2020 ഓഗസ്റ്റിലാണ് ഇവര്‍ അറസ്റ്റിലായെങ്കിലും ഇക്കാര്യം ഇപ്പോഴാണ് പുറത്തുവരുന്നത്. അവേദിയാന്റെ ഭവനത്തില്‍ അതിക്രമിച്ചു കയറിയ 30-തോളം ഇന്റലിജന്‍സ് ഏജന്റ് മാരടങ്ങുന്ന സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. അവിടെ ഉണ്ടായിരുന്ന ബൈബിളുകൾ ഈ സംഘം പിടിച്ചെടുത്തു. ജയിലില്‍ വെച്ച് നടന്ന ചോദ്യം ചെയ്യല്‍ പരമ്പരക്കിടെ ഇവര്‍ക്ക് കടുത്ത മാനസിക പീഡനങ്ങള്‍ നേരിടേണ്ടി വന്നതായാണ് ഓണ്‍ലൈന്‍ കത്തോലിക്കാ വാര്‍ത്താമാധ്യമമായ ‘അലെറ്റിയ’യുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. അറസ്റ്റിലായ ക്രൈസ്തവര്‍ക്ക് പറയുവാനുള്ളത് കേള്‍ക്കുന്നതിനു പകരം അവരെ അപമാനിക്കുകയാണു കോടതി ചെയ്തതെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ഒരു ദശകത്തിനിടയില്‍ ഇറാനില്‍ പേര്‍ഷ്യന്‍ ഭാഷയില്‍ ആരാധനകള്‍ നടത്തുന്ന ക്രിസ്ത്യന്‍ ദേവാലയങ്ങളില്‍ ഭൂരിഭാഗവും സര്‍ക്കാര്‍ അടച്ചു പൂട്ടിയെന്നാണ് ‘ആര്‍ട്ടിക്കിള്‍ 18’ സന്നദ്ധ സംഘടന പറയുന്നത്. ലോകത്ത് ക്രൈസ്തവര്‍ ഏറ്റവും കൂടുതലായി പീഡിപ്പിക്കപ്പെടുന്ന അമ്പത് രാഷ്ട്രങ്ങളെക്കുറിച്ചുള്ള അന്താരാഷ്ട്ര മതസ്വാതന്ത്ര്യ നിരീക്ഷ സംഘനയായ ഓപ്പണ്‍ഡോഴ്സിന്റെ ഏറ്റവും പുതിയ പട്ടികയില്‍ ഒമ്പതാമതാണ് ഇറാന്റെ സ്ഥാനം. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ഏകദൈവം മാത്രമാണ് സത്യദൈവമെന്നും, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷക്കായി യേശുനാമമല്ലാതെ മറ്റൊരു നാമവും നൽകപ്പെട്ടിട്ടില്ല എന്നും തിരിച്ചറിഞ്ഞുകൊണ്ട് നിരവധി പേരാണ് ഇറാനിൽ അനുദിനം ഇസ്ലാം മതം ഉപേക്ഷിച്ചു ക്രൈസ്‌തവ വിശ്വാസം സ്വീകരിക്കുന്നത്. ഇപ്രകാരം ഇസ്ലാമില്‍ നിന്നും ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തവരാണ് ഏറ്റവും കൂടുതലായി മതപീഡനത്തിന് ഇരയാകുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
Image: /content_image/News/News-2022-05-11-16:09:06.jpg
Keywords: iran
Content: 18845
Category: 1
Sub Category:
Heading: ആലപ്പുഴ രൂപത വൈദീകനായ ഫാ. റെന്‍സണ്‍ പൊള്ളയില്‍ മരണമടഞ്ഞു.
Content: ഇന്നലെ രാവിലെ ഉണ്ടായ ബൈക്ക് അപകടത്തെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ആയിരുന്ന ഫാ. റെന്‍സണ്‍ പൊള്ളയില്‍ മരണമടഞ്ഞു. അദ്ദേഹത്തിന്റെ ഭൗതികശരീരം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ഭവനത്തിലും തുടര്‍ന്ന് ഇടവക ദൈവാലയത്തിലും ഇന്ന് രാത്രി 9 മണിയോടു കൂടി പൊതു ദര്‍ശനത്തിനു വയ്ക്കും. നാളെ, മെയ് 12 ന് ഉച്ചകഴിഞ് 3 മണിക്ക് മൃതസംസ്‌കാര ശുശ്രൂഷകള്‍ നടത്തപ്പെടും. ആലപ്പുഴ രൂപത സേവ്യര്‍ ദേശ് ഇടവക, പൊള്ളയില്‍ തോമസിന്റെയും റോസിയുടെയും മുന്നു മക്കളില്‍ രണ്ടാമത്തെ പുത്രനായി 981 മെയ് മാസം 31-ന് ജനിച്ച ഇദ്ദേഹം 2009 ഏപ്രിൽ 18-നാണ് തിരുപ്പട്ടം സ്വീകരിക്കുന്നത്. തുടർന്ന് ബിഷപ്പിന്റെ സെക്രട്ടറിയായും, വൈസ് ചാന്‍സലറായും ബിഷപ്പ് കൂരിയ നോട്ടറിയായും നിയമിതനായി. പിന്നീട് 2011-ൽ വട്ടയാല്‍ സെന്റ് പീറ്റേഴ്‌സ് ഇടവക സഹവികാരിയായി നിയമിക്കപ്പെട്ട ഇദ്ദേഹം ജീസസ് ഫ്രട്ടേണിറ്റിയുടെ രൂപത ഡയറക്ടറായും ആലപ്പുഴയിലെ സെന്റ് പീറ്റേഴ്‌സ് കോളേജ് മാനേജരായും സേവനം അനുഷ്ഠിച്ചു. 2012-ൽ ചെട്ടികാട് വിശുദ്ധ മരിയ ഗൊരേറ്റി ചാപ്പലിന്റെ ചാപ്‌ളിനായി ചുമതലയേറ്റു. 2018 ജൂലൈ 25 മുതല്‍ രൂപത മതബോധന കേന്ദ്രമായ സുവിശേഷ ഭവന്‍ ഡയറക്ടാറായും ആലപ്പുഴയിലെ മോര്‍ണിങ് സ്റ്റാര്‍ സ്‌കൂള്‍ മാനേജരായും സേവനമനുഷ്ഠിച്ചു. ഫാ. റെന്‍സണ്‍ പൊള്ളയിലിന്റെ നിര്യാണത്തിൽ പ്രവാചക ശബ്ദം ടീമിന്റെ അനുശോചനവും പ്രാർത്ഥനകളും നേരുന്നു.
Image: /content_image/News/News-2022-05-11-18:36:12.jpg
Keywords: റെന്‍സണ്‍, പൊള്ളയില്‍
Content: 18846
Category: 1
Sub Category:
Heading: ജനാധിപത്യ അവകാശങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചു: കർദ്ദിനാൾ ജോസഫ് സെന്നിനെ അറസ്റ്റ് ചെയ്തു; പിന്നാലെ മോചനം
Content: ജനാധിപത്യ അവകാശങ്ങൾക്ക് വേണ്ടി നിരന്തരം പ്രവർത്തിച്ച ഹോങ്കോങ്ങിലെ മുൻ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ജോസഫ് സെന്നിനെ വിദേശ ശക്തികളുമായി സഹകരിച്ചു എന്ന് ആരോപണമുന്നയിച്ച് ബുധനാഴ്ച വൈകുന്നേരം പോലീസ് അറസ്റ്റ് ചെയ്തു. വിഷയം അന്താരാഷ്ട്രതലത്തിൽ വലിയ പ്രതിഷേധങ്ങൾക്ക് വഴി തുറന്നതിന് പിന്നാലെ അദ്ദേഹത്തിന് ജാമ്യം നൽകി വിട്ടയക്കുകയും ചെയ്തു. ഹോങ്കോങ്ങിൽ ഏതാനും നാളുകൾക്കു മുമ്പ് നടന്ന ജനാധിപത്യ പ്രതിഷേധങ്ങളിൽ പങ്കെടുത്ത ആളുകൾക്ക് നിയമപരമായ സഹായം നൽകാൻ സ്ഥാപിതമായ 612 ഹ്യൂമാനിറ്റേറിയൻ റിലീഫ് ഫണ്ടിന്റെ ട്രസ്റ്റി സ്ഥാനം വഹിച്ചതാണ് കർദ്ദിനാളിനെതിരെ ആരോപിക്കപ്പെട്ട കുറ്റം. ബുധനാഴ്ച സെന്നിനോടൊപ്പം ഹോങ്കോങ് സ്വദേശിനിയായ കനേഡിയൻ ഗായകർ ഡെന്നീസ് ഹോയും, മറ്റു രണ്ടുപേരുംകൂടി അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. പിന്നാലെ സംഭവത്തിൽ ആശങ്ക രേഖപ്പെടുത്തി വത്തിക്കാൻ പത്രക്കുറിപ്പും ഇറക്കിയിരുന്നു. 2020ൽ ജനാധിപത്യ അവകാശങ്ങൾക്ക് വലിയതോതിൽ തുരങ്കം വെക്കുന്ന ദേശീയ സുരക്ഷാ നിയമം ഹോങ്കോങ്ങ് സർക്കാർ പാസാക്കിയതിനെത്തുടർന്നാണ് രാജ്യത്ത് വലിയ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്. പുതിയ നിയമം ഹോങ്കോങ്ങിലെ സഭയെ നിശബ്ദമാക്കാൻ ഉപയോഗിക്കുമെന്ന് കർദ്ദിനാൾ സെൻ നിരന്തരം അഭിപ്രായപ്പെട്ടിരുന്നു.
Image: /content_image/TitleNews/TitleNews-2022-05-12-13:40:29.jpg
Keywords: cardinal, zen, hong, kong
Content: 18847
Category: 14
Sub Category:
Heading: ലോകോത്തര സിനിമകളിലെ ഈ 13 പുരോഹിതരെ നിങ്ങൾ തീർച്ചയായും കണ്ടിരിക്കണം
Content: കത്തോലിക്കാ സഭയിലെ കൂദാശകളെ അവഹേളിച്ചുകൊണ്ടും, പുരോഹിതരെ അപമാനിച്ചുകൊണ്ടും സിനിമയെടുക്കുന്ന മലയാളത്തിലെ സംവിധായകരും, അതുകണ്ടു രസിക്കുന്ന പ്രേക്ഷകരും ലോകോത്തര സിനിമകളിലെ ഈ 13 പുരോഹിതരെ തീർച്ചയായും കണ്ടിരിക്കണം. കൂദാശകളും അതു പരികർമ്മം ചെയ്യുന്ന പുരോഹിതരും എങ്ങനെയാണ് ലോകത്തെ മാറ്റിമറിച്ചുകൊണ്ട് മാനവകുലത്തെ നന്മയിലേക്ക് കൈപിടിച്ചു നടത്തിയതെന്ന് ഇത്തരം സിനിമകൾ നിങ്ങൾക്ക് കാണിച്ചുതരും. സമീപകാലത്ത് പുറത്തിറങ്ങിയ ‘ഫാദര്‍ സ്റ്റു’ എന്ന വിശ്വാസാധിഷ്ടിത സിനിമ തിയറ്ററുകളെ ഇളക്കിമറിച്ചുകൊണ്ട് പ്രദര്‍ശനം തുടരുകയാണ്. ലോകസിനിമാ ചിത്രത്തിൽ പുരോഹിതരും കൂദാശകളും നിരവധി സിനിമകൾക്ക് പ്രചോദനമായിട്ടുണ്ട്. നിരവധി ഓസ്‌കാർ അവാര്‍ഡുകള്‍ വാരിക്കൂട്ടിയ ചിത്രങ്ങളടക്കം ലോകപ്രശസ്ത സിനിമകളിലെ 13 പുരോഹിത കഥാപാത്രങ്ങളെ നമുക്ക് പരിചയപ്പെടാം: #{red->none->b->1. ഫാദര്‍ ബ്രൌണ്‍ ദി ഡിറ്റക്ടീവ് (Father Brown Detective) എന്ന സിനിമയിലെ ഫാദര്‍ ബ്രൌണ്‍:}# 1954-ല്‍ പുറത്തിറങ്ങിയ ഫാദര്‍ ബ്രൌണ്‍ എന്ന സിനിമയിലെ കേന്ദ്രകഥാപാത്രമാണ് ഫാദര്‍ ബ്രൌണ്‍ എന്ന കുറ്റാന്വോഷകന്‍ കൂടിയായ പുരോഹിതന്‍. തന്റെ സാമര്‍ത്ഥ്യം ഉപയോഗിച്ച് മോഷ്ടാക്കളെ കണ്ടെത്തി പിടികൂടുകയും അവരെ നല്ലവരായി ജീവിക്കുവാന്‍ പ്രേരിപ്പിക്കുകയും ചെയ്യുകയാണ് ഫാദര്‍ ബ്രൌണ്‍. ലോക പ്രശസ്ത ഇംഗ്ലീഷ് നോവലിസ്റ്റായ ജി.കെ ചെസ്റ്റര്‍ട്ടന്റെ ഭാവനയില്‍ വിരിഞ്ഞ കഥാപാത്രമാണ് ഫാദര്‍ ബ്രൌണ്‍. ചെസ്റ്റര്‍ട്ടനെ കത്തോലിക്കാ വിശ്വാസത്തിലേക്ക് നയിച്ച ബ്രാഡ്ഫോഡിലെ ഇടവക വികാരിയായിരുന്ന മോണ്‍. ജോണ്‍ ഒ’കൊണ്ണോറില്‍ നിന്നും പ്രചോദനം സ്വീകരിച്ചാണ് ചെസ്റ്റര്‍ട്ടന്‍ ഈ കഥാപാത്രത്തെ സൃഷ്ടിച്ചതെന്നാണ് പറയപ്പെടുന്നത്. അലെക് ഗിന്നസ് എന്ന നടനാണ് ഫാദര്‍ ബ്രൌണ്‍ എന്ന കഥാപാത്രത്തിന് ജീവൻ നൽകിയത്. #{red->none->b->2. ദി ഹൂഡ്ലം പ്രീസ്റ്റ് (The Hoodlum Priest) എന്ന സിനിമയിലെ ഫാദര്‍ ചാള്‍സ് ക്ലാര്‍ക്ക്:}# സെന്റ്‌ ലൂയീസിലെ ചാള്‍സ് ദിസ്മാസ് ക്ലാര്‍ക്ക് എന്ന പുരോഹിതന്റെ ജീവിതത്തെ ആസ്പദമാക്കി 1961-ല്‍ പുറത്തിറങ്ങിയ സിനിമയാണ് ‘ദി ഹൂഡ്ലം പ്രീസ്റ്റ്.’ ജയില്‍പ്പുള്ളികള്‍ക്കും, ജയില്‍ മോചിതര്‍ക്കും വേണ്ടി ജീവിതം സമര്‍പ്പിച്ച വ്യക്തിയാണ് ഫാദര്‍ ചാള്‍സ് ക്ലാര്‍ക്ക്. ദി ഹൂഡ്ലം പ്രീസ്റ്റ് എന്ന പേരിലായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്. 1961-ലെ കാന്‍ ഫിലിം ഫെസ്റ്റിവലിലും ഈ സിനിമ പ്രദര്‍ശിപ്പിക്കുകയുണ്ടായി. ഈ സിനിമയില്‍ നിന്നുള്ള ഫണ്ട് മുന്‍തടവുപുള്ളികളുടെ പുനരുദ്ധാരണത്തിനു വേണ്ടിയാണ് ഉപയോഗിച്ചത്. ഡോണ്‍ മുറേ എന്ന നടനാണ് ഈ സിനിമയിൽ ഫാദര്‍ ചാള്‍സ് ക്ലാര്‍ക്ക് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. #{red->none->b->3. റ്റു കില്‍ എ പ്രീസ്റ്റ് (To Kill a Priest) എന്ന സിനിമയിലെ ഫാദര്‍ അലെക്:}# കമ്മ്യൂണിസത്തിനെതിരെ സംസാരിച്ചതുകൊണ്ടും, സോളിഡാരിറ്റി മൂവ്മെന്റിനെ പിന്തുണച്ചതുകൊണ്ടും കൊല ചെയ്യപ്പെട്ട പോളണ്ട് കാരനായ ഫാദര്‍ ജെര്‍സി പോപിയലുസ്കോ എന്ന കത്തോലിക്കാ പുരോഹിതന്റെ യഥാര്‍ത്ഥ ജീവിതകഥയാണ് 1988-ല്‍ പുറത്തിറങ്ങിയ ‘റ്റു കില്‍ എ പ്രീസ്റ്റ്’ എന്ന സിനിമ. ഫാദര്‍ ജെര്‍സിയേക്കുറിച്ച് ലോകം അറിയുന്നതിന് ഈ സിനിമയും ഒരു കാരണമാണ്. ക്രിസ്റ്റഫര്‍ ലാംബെര്‍ട്ട് എന്ന നടനാണ് ഈ സിനിമയിൽ ഫാദര്‍ അലെക് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. #{red->none->b->4. ദി റോസ്മേരി മര്‍ഡേഴ്സ് (The Rosemary Murders) എന്ന സിനിമയിലെ ഫാദര്‍ റോബര്‍ട്ട് കോയ്സ്ലര്‍:}# തന്റെ സഹപ്രവര്‍ത്തകരായ പുരോഹിതരേയും, കന്യാസ്ത്രീകളേയും കൊലപ്പെടുത്തുന്ന ഒരു സീരിയകില്ലറിന്റെ കുമ്പസ്സാരം കേട്ട് പ്രതിസന്ധിയിലായ ഫാദര്‍ കോയ്സ്ലര്‍ എന്ന പുരോഹിതനാണ് 1987-ല്‍ പുറത്തിറങ്ങിയ ദി റോസ്മേരി മര്‍ഡേഴ്സ് എന്ന സിനിമയിലെ പ്രധാന കഥാപാത്രം. ഡൊണാള്‍ഡ് സൂതര്‍ലാന്‍ഡ് എന്ന നടനാണ് ഈ സിനിമയിൽ ഫാദര്‍ റോബര്‍ട്ട് കോയ്സ്ലര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. #{red->none->b->5. ദി സ്കാര്‍ലറ്റ് ആന്‍ഡ്‌ ദി ബ്ലാക്ക് (The Scarlet and the Black) എന്ന സിനിമയിലെ മോണ്‍ ഹഗ് ഒ’ഫ്ലാഹെര്‍ട്ടി:}# റോമിന് മേലുള്ള ജര്‍മ്മന്‍ അധിനിവേശ കാലത്ത് തന്റെ രഹസ്യ സംഘടന വഴി ആയിരകണക്കിന് ജൂതരേയും, അഭയാര്‍ത്ഥികളേയും രക്ഷപ്പെടുത്തിയ വത്തിക്കാനിലെ ഐറിഷ് പുരോഹിതനായിരുന്ന മോണ്‍. ഹഗ് ഒ’ഫ്ലാഹെര്‍ട്ടിയുടെ കഥ പറയുന്ന ടെലിവിഷന്‍ സിനിമയാണ് 1983-ല്‍ നിര്‍മ്മിക്കപ്പെട്ട ‘ദി സ്കാര്‍ലറ്റ് ആന്‍ഡ് ദി ബ്ബ്ലാക്ക്’. ജോര്‍ജ്ജ് പെക്ക് എന്ന നടനാണ് ഈ സിനിമയിൽ മോണ്‍. ഹഗ് ഒ’ഫ്ലാഹെര്‍ട്ടി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. #{red->none->b->6. ബ്രോക്കണ്‍ (Broken) എന്ന ടെലിവിഷന്‍ പരമ്പരയിലെ ഫാദര്‍ മൈക്കേല്‍ കെറിഗന്‍:}# ബി.ബി.സി സംപ്രേഷണം ചെയ്ത 2016-ല്‍ നിര്‍മ്മിക്കപ്പെട്ട ബ്രിട്ടീഷ് ടെലിവിഷന്‍ പരമ്പരയാണ് 'ബ്രോക്കണ്‍'. തന്റെ ദുരിതപൂര്‍ണ്ണമായ ബാല്യകാലത്തിന്റെ കഷ്ടതകള്‍ക്കിടയിലും തന്റെ ഇടവകയിലെ നിത്യവൃത്തിക്കായി കഷ്ടപ്പെടുന്നവരെ സഹായിക്കുവാന്‍ ശ്രമിക്കുന്ന ദയാലുവായ പുരോഹിതന്റെ കഥയാണ്‌ ഈ പരമ്പരയില്‍ പറയുന്നത്. സീന്‍ ബീന്‍ എന്ന നടനാണ് ഇതിൽ ഫാദര്‍ മൈക്കേല്‍ കെറിഗന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. #{red->none->b->7. ഓണ്‍ ദി വാട്ടര്‍ഫ്രൺട് (On the Waterfront) എന്ന സിനിമയിലെ ഫാദര്‍ ബാരി:}# എട്ട് ഓസ്‌കാർ അവാര്‍ഡുകള്‍ കരസ്ഥമാക്കിയ ഓണ്‍ ദി വാട്ടര്‍ഫ്രൺട് 1954-ല്‍ പുറത്തിറങ്ങിയ ഇംഗ്ലീഷ് സിനിമയാണ്. യേശു ക്രിസ്തു എപ്പോഴും നിങ്ങള്‍ക്കൊപ്പം ഉണ്ടാകും എന്ന് പറഞ്ഞുകൊണ്ട്, അസ്വസ്ഥരായ തുറമുഖ ജീവനക്കാരെ ആശ്വസിപ്പിക്കുന്ന ഫാദര്‍ ബാരി ഈ സിനിമയിലെ ഒരു പ്രധാനപ്പെട്ട കഥാപാത്രമാണ്. കാള്‍ മാള്‍ഡന്‍ എന്ന നടനാണ് ഈ സിനിമയിൽ ഫാദര്‍ ബാരി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. #{red->none->b->8. ദി അസീസി അണ്ടര്‍ഗ്രൗണ്ട് (The Assisi Underground) എന്ന സിനിമയിലെ ഫാദര്‍ റുഫീനോ:}# 1943-ല്‍ അസീസിയിലെ നാസി അധിനിവേശക്കാലത്ത് സ്വന്തം ജീവന്‍ പണയപ്പെടുത്തി യഹൂദരെ രക്ഷപ്പെടുത്തുന്ന ഫാദര്‍ റുഫീനോ എന്ന കത്തോലിക്കാ പുരോഹിതന്റെ കഥ പറയുന്ന സിനിമയാണ് 1985-ല്‍ പുറത്തിറങ്ങിയ ദി അസീസി അണ്ടര്‍ഗ്രൗണ്ട്. ഇതേ പേരില്‍ തന്നെയുള്ള ഒരു നോവലിനെ അടിസ്ഥാനമാക്കിയാണ് ഈ സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. ബെന്‍ ക്രോസ് എന്ന നടനാണ് ഈ സിനിമയിൽ ഫാദര്‍ റുഫീനോ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. #{red->none->b->9. ദി എക്സോര്‍സിസ്റ്റ് (The Exorcist) എന്ന സിനിമയിലെ ഫാദര്‍ ഡാമിയന്‍ കാരാസ്:}# 12 കാരിയായ പെണ്‍കുട്ടിയെ പ്രേതബാധയില്‍ നിന്നും ഭൂതോച്ചാടനം വഴി രക്ഷപ്പെടുത്തുന്ന ഫാദര്‍ കാരാസ് എന്ന പുരോഹിതന്റെ കഥപറയുന്ന ഹൊറര്‍ സിനിമയാണ് 1973-ല്‍ പുറത്തിറങ്ങിയ ദി എക്സോര്‍സിസ്റ്റ്. കത്തോലിക്കാ പുരോഹിതരുടെ ഭൂതോച്ചാടനം കൂടുതല്‍ ജനകീയമാക്കിയതില്‍ ഈ സിനിമ ഒരു വലിയ പങ്കുവഹിച്ചു. ജേസണ്‍ മില്ലര്‍ എന്ന നടനാണ് ഈ സിനിമയിൽ ഫാദര്‍ ഡാമിയന്‍ കാരാസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. #{red->none->b->10. ഗോയിംഗ് മൈ വേ (Going My Way) എന്ന സിനിമയിലെ ഫാദര്‍ ചക്ക് ഒ’മാല്ലി:}# സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഒരു ഇടവകയുടെ ഭരണം ഏറ്റെടുക്കുന്ന ഫാദര്‍ ചക്ക് ഒ’മാല്ലി എന്ന ഒരു യുവപുരോഹിതനാണ് 1944-ല്‍ പുറത്തിറങ്ങിയ ഈ സിനിമയിലെ മുഖ്യ കഥാപാത്രം. ഫാദര്‍ ചക്ക് ഒ’മാല്ലിയെ അവതരിപ്പിച്ച ബിങ്ങ് ക്രോസ്ബിക്ക് മികച്ച നടനുള്ള അവാർഡ് ഉൾപ്പെടെ ഏഴ് ഓസ്‌കാർ അവാര്‍ഡുകള്‍ കരസ്ഥമാക്കിയ ഈ സിനിമ ആ കാലഘട്ടത്തിൽ വലിയ ബോക്സ് ഓഫീസ് വിജയം നേടിയ ഒരു ചിത്രം കൂടിയായിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഈ ചിത്രത്തിന്റെ സംവിധായകനായ ലിയോ മക്കാരിയും, ഫാദര്‍ ചക്ക് ഒ’മാല്ലിയെ അവതരിപ്പിച്ച ബിങ്ങ് ക്രോസ്ബിയും വത്തിക്കാനിൽ പന്ത്രണ്ടാം പീയൂസ് മാർപാപ്പയെ സന്ദർശിച്ച് ഈ സിനിമയുടെ ഒരു കോപ്പി അദ്ദേഹത്തിന് സമ്മാനിക്കുകയുണ്ടായി. #{red->none->b->11. ദി കൊയറ്റ് മാന്‍ (The Quiet Man) എന്ന സിനിമയിലെ ഫാദര്‍ പീറ്റര്‍ ലോണര്‍ഗാന്‍:}# ഒരു പ്രണയത്തില്‍ ഇടപെടേണ്ടി വരുന്ന ഫാദര്‍ പീറ്റര്‍ ലോണര്‍മാന്‍ എന്ന പുരോഹിതന്‍ 1952-ല്‍ അയര്‍ലന്‍ഡില്‍ നിര്‍മ്മിക്കപ്പെട്ട ദി കൊയറ്റ് മാന്‍ എന്ന റൊമാന്റിക് കോമഡി സിനിമയിലെ പ്രധാന കഥാപാത്രങ്ങളില്‍ ഒന്നാണ്. വാര്‍ഡ്‌ ബോണ്ട്‌ എന്ന നടനാണ് ഈ ചിത്രത്തിൽ ഫാദര്‍ പീറ്റര്‍ ലോണര്‍ഗാന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. #{red->none->b->12. ഗ്രാന്‍ ടോറിനൊ ( Gran Torino ) എന്ന സിനിമയിലെ ഫാദര്‍ ജാനോവിച്ച്:}# മനസ്സ് തളര്‍ന്ന ഒരു യുദ്ധവീരനും (ക്ലിന്റ് ഈസ്റ്റ്വുഡ്) അദ്ദേഹത്തിന്റെ ഭാര്യയുടെ അന്ത്യാഭിലാഷം നിറവേറ്റുവാന്‍ പ്രോത്സാഹിപ്പിക്കുന്ന ഫാദര്‍ ജാനോവിച്ച് എന്ന യുവ പുരോഹിതനുമാണ് 2008-ല്‍ പുറത്തിറങ്ങിയ ഈ സിനിമയിലെ മുഖ്യ കഥാപാത്രങ്ങള്‍. ക്രിസ്റ്റഫര്‍ കാര്‍ലി എന്ന നടനാണ് ഈ ചിത്രത്തിൽ ഫാദര്‍ ജാനോവിച്ചിന്റെ വേഷത്തിൽ പ്രത്യക്ഷപ്പെടുന്നത്. #{red->none->b->13. മാഷ്‌ ( M*A*S*H) എന്ന സിനിമയിലെയും ടിവി പരമ്പരയിലെയും ഫാദര്‍ ഫ്രാന്‍സിസ് മുള്‍ക്കാഹി:}# കൊറിയന്‍ യുദ്ധക്കാലത്ത് 4077 മൊബൈല്‍ ആര്‍മി സര്‍ജിക്കല്‍ ഹോസ്പിറ്റലിലെ യു.എസ് ആര്‍മി ചാപ്ലൈന്‍ എന്ന ത്യാഗോജ്വലമായ വൈദികസേവനത്തിന്റെ കഥ പറയുകയാണ് 1970-ൽ പുറത്തിറങ്ങിയ ‘മാഷ്‌’ എന്ന സിനിമയും, 1972-ൽ പ്രക്ഷേപണം ചെയ്‌ത ടിവി പരമ്പരയും. റെനെ ഓബര്‍ജോണോയിസും, വില്ല്യം ക്രിസ്റ്റഫറും ആയിരുന്നു യഥാക്രമം ഈ ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ചത്. ഇത്തരം ലോകപ്രശസ്‌ത സിനിമകൾ എത്രയോ ആദരവോടും ഗൗരവത്തോടെയുമാണ് കൂദാശകളെയും പുരോഹിതരെയും സിനിമകളിൽ അവതരിപ്പിച്ചതെന്ന് നാം തിരിച്ചറിയണം. അതിനാൽ, കത്തോലിക്കാ സഭയിലെ കൂദാശകളെ അവഹേളിച്ചുകൊണ്ടും, പുരോഹിതരെ അപമാനിച്ചുകൊണ്ടും സിനിമയെടുക്കാൻ തയ്യാറെടുക്കുന്ന സംവിധായകരോടും അതുകണ്ടു രസിക്കുക്കുവാൻ കാത്തിരിക്കുന്ന പ്രേക്ഷകരോടും ഒന്നു മാത്രമേ പറയാനുള്ളൂ: നിങ്ങൾ അവഹേളിച്ചാൽ ഇല്ലാതാകുന്നതല്ല കൂദാശകളും പുരോഹിതരും. ക്രിസ്‌തു സ്ഥാപിച്ച സഭയിലെ കൂദാശകളും അവിടുത്തെ പുരോഹിതരും എല്ലാ എതിർപ്പുകളെയും പരിഹാസങ്ങളെയും അതിജീവിച്ചുകൊണ്ട് ലോകാവസാനം വരെ ഈ ഭൂമിയിൽ നിലനിൽക്കുക തന്നെ ചെയ്യും.
Image: /content_image/News/News-2022-05-12-18:05:51.jpg
Keywords: film
Content: 18848
Category: 10
Sub Category:
Heading: പത്രപ്രവർത്തകർക്ക് ഈ വിശുദ്ധന്റെ സഹായം തേടാം: വാഴ്ത്തപ്പെട്ട ടൈറ്റസ് ബ്രാന്‍ഡ്സ്മയെ മാധ്യമപ്രവർത്തകരുടെ മാധ്യസ്ഥനാക്കണമെന്ന ആവശ്യമുയരുന്നു
Content: വത്തിക്കാന്‍ സിറ്റി: ഈ വരുന്ന ഞായറാഴ്ച്ച (മെയ് 15-ന്) വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തപ്പെടുവാന്‍ പോകുന്ന വാഴ്ത്തപ്പെട്ട ടൈറ്റസ് ബ്രാന്‍ഡ്സ്മ മാധ്യമപ്രവര്‍ത്തകരുടെ പുതിയ മാധ്യസ്ഥനാകുവാന്‍ കളമൊരുങ്ങുന്നു. ബ്രാന്‍ഡ്സ്മയേ പത്രപ്രവര്‍ത്തനത്തിന്റെ മാധ്യസ്ഥനാക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് നിരവധി പത്രപ്രവര്‍ത്തകര്‍ സംയുക്തമായി ഫ്രാന്‍സിസ് മാർപാപ്പയ്ക്ക് തുറന്ന കത്തെഴുതിയ സാഹചര്യത്തിലാണ് 1942-ല്‍ ഡാച്ചൌ തടങ്കല്‍പ്പാളയത്തില്‍ വെച്ച് രക്തസാക്ഷിത്വം വരിച്ച ഡച്ച് പുരോഹിതനും, പ്രൊഫസ്സറും, പത്രപ്രവര്‍ത്തകനുമായ ടൈറ്റസ് ബ്രാന്‍ഡ്സ്മ പത്രപ്രവര്‍ത്തകാരുടെ പുതിയ മാധ്യസ്ഥനാകുവാന്‍ കളമൊരുങ്ങുന്നത്. നിരവധി മാധ്യമപ്രവര്‍ത്തകര്‍ ക്രൈസ്‌തവ വിശ്വാസത്തിനെതിരെ എഴുതുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഈ കാലഘട്ടത്തിൽ, കടുത്ത ക്രൈസ്‌തവ വിശ്വാസിയായ ടൈറ്റസ് ബ്രാന്‍ഡ്സ്മയെ പൂർണ്ണമായി അംഗീകരിച്ചുകൊണ്ടും ആദരിച്ചുകൊണ്ടും നടത്തിയ ഈ അഭ്യർത്ഥന മാധ്യമലോകം വളരെ ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. "ആധുനിക കാലത്ത് പത്രപ്രവര്‍ത്തനത്തെ നയിക്കേണ്ട ആഴമേറിയ ദൗത്യം പങ്കിട്ട വ്യക്തി, സത്യത്തിനും, സത്യസന്ധതക്കും വേണ്ടിയുള്ള അന്വേഷണവും, ആളുകള്‍ തമ്മിലുള്ള ചര്‍ച്ചയും സമാധാനവും പ്രോത്സാഹിപ്പിച്ച വ്യക്തി” എന്നിങ്ങനെയാണ് കത്തിൽ മാധ്യമപ്രവർത്തകർ വാഴ്ത്തപ്പെട്ട ടൈറ്റസ് ബ്രാന്‍ഡ്സ്മയെ വിശേഷിപ്പിച്ചത്. നിലവില്‍ പത്രപ്രവര്‍ത്തകരുടെ മാധ്യസ്ഥനായ വിശുദ്ധ ഫ്രാന്‍സിസ് ഡി സാലെസ് ആ കാലഘട്ടത്തിൽ വിശ്വസത്തിന്റെ വെളിച്ചം അനേകരിലേക്ക് പകർന്ന ഒരു വിശുദ്ധനാണെങ്കിലും, അദ്ദേഹം ഒരു പത്രപ്രവര്‍ത്തകന്‍ ആയിരുന്നില്ലെന്ന കാര്യവും കത്ത് ചൂണ്ടിക്കാട്ടുന്നുണ്ട്. പക്ഷപാതിത്വവും, വ്യാജ വാര്‍ത്തകളും അരങ്ങുവാഴുന്ന ഇന്നത്തെ പത്രപ്രവര്‍ത്തന മേഖലയിൽ, നാസി അനുകൂല പ്രചാരണങ്ങളെ ശക്തമായി എതിര്‍ത്ത വാഴ്ത്തപ്പെട്ട ബ്രാന്‍ഡ്സ്മയേ പോലെയുള്ള ഒരു മാധ്യസ്ഥനെ ആവശ്യമുണ്ടെന്നും കത്തില്‍ പറയുന്നു. 1935-ല്‍ ഡച്ച് കത്തോലിക്കാ പത്രപ്രവര്‍ത്തകരുടെ അസോസിയേഷന്റെ ആത്മീയ ഉപദേശകനായി നിര്‍ദ്ദേശിക്കപ്പെട്ട ബ്രാന്‍ഡ്സ്മ, നെതര്‍ലന്‍ഡ്‌സിനുമേലുള്ള നാസികളുടെ അധിനിവേശത്തിനു ശേഷം അസോസിയേഷന്റെ പ്രസിഡന്റ് ആയിത്തീര്‍ന്നു. കത്തോലിക്കാ വാര്‍ത്താ പത്രങ്ങളിലൂടെയുള്ള നാസി അനുകൂല പ്രചാരണത്തേ ശക്തിയുക്തം എതിര്‍ത്ത ബ്രാന്‍ഡ്സ്മ, നാസി വിരുദ്ധ സന്ദേശത്തിന്റെ കരടുരൂപം തയ്യാറാക്കുന്നതില്‍ ഡച്ച് മെത്രാന്‍മാരുമായി സഹകരിച്ച് പ്രവര്‍ത്തിച്ചു. കടുത്ത വെല്ലുവിളികളെ വകവെക്കാതെ വെറും 10 ദിവസങ്ങള്‍ക്കുള്ളില്‍ അദ്ദേഹം രാജ്യത്തെ മുഴുവന്‍ കത്തോലിക്കാ മാധ്യമ പ്രവര്‍ത്തന കേന്ദ്രങ്ങളും സന്ദര്‍ശിക്കുകയും, നാസി പ്രചാരണത്തെ എതിര്‍ക്കുവാന്‍ എഡിറ്റര്‍മാരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. നാസികളുടെ കണ്ണിലെ കരടായ ബ്രാന്‍ഡ്സ്മ 1942-ലാണ് അറസ്റ്റിലാകുന്നത്. കുപ്രസിദ്ധമായ ഡാച്ചൌ തടങ്കല്‍പ്പാളയത്തിലേക്ക് അയക്കപ്പെട്ട ബ്രാന്‍ഡ്സ്മയേ കാര്‍ബോറിക് ആസിഡ് എന്ന മാരക വിഷം കുത്തിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. 1985-ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമനാണ് ബ്രാന്‍ഡ്സ്മയേ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്നത്. “ധീരനായ മാധ്യമപ്രവര്‍ത്തകന്‍, അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ രക്തസാക്ഷി” എന്നാണ് പാപ്പ അദ്ദേഹത്തെ വിശേഷിപ്പിച്ചത്. മാധ്യമ സ്വാതന്ത്ര്യത്തിന്റേയും, അഭിപ്രായ സ്വാതന്ത്ര്യത്തിന്റേയും കാര്യത്തില്‍ നമ്മള്‍ എത്രമാത്രം ശ്രദ്ധാലുക്കള്‍ ആയിരിക്കണം എന്നതിനുള്ള മുന്നറിയിപ്പാണ് ബ്രാന്‍ഡ്‌സ്മയുടെ രക്തസാക്ഷിത്വം എന്നാണ് എന്നാണ് ഇക്കഴിഞ്ഞ മെയ് 10-ന് വത്തിക്കാനിലെ ഡച്ച് അംബാസിഡര്‍ കരോളിന്‍ വെയ്ജേഴ്സ് വത്തിക്കാന്‍ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.
Image: /content_image/TitleNews/TitleNews-2022-05-12-22:15:33.jpg
Keywords: Titus, Brandsma