Contents

Displaying 18461-18470 of 25081 results.
Content: 18850
Category: 1
Sub Category:
Heading: വാഴ്ത്തപ്പെട്ട ദൈവസഹായം പിള്ളയുടെ വിശുദ്ധപദവി ആഘോഷിക്കാൻ പ്രത്യേക പരിപാടികൾ
Content: ഭാരതത്തില്‍ നിന്നുള്ള ആദ്യത്തെ അൽമായ രക്തസാക്ഷിയായ വാഴ്ത്തപ്പെട്ട ദേവസഹായം പിള്ളയെ ഫ്രാൻസിസ് പാപ്പ വിശുദ്ധനായി നാമകരണം ചെയ്യുന്ന 2022 മെയ് പതിനഞ്ചാം തീയതി ഞായറാഴ്ച രാവിലെ കേരള ലത്തീൻ സഭയുടെ കീഴിലുള്ള എല്ലാ ദേവാലയങ്ങളിലും ദിവ്യബലിയിൽ ദിവ്യഭോജന പ്രാർത്ഥനയ്ക്ക് ശേഷം നന്ദിസൂചകമായി സ്തോത്രഗീതം ആലപിക്കപ്പെടും. അന്നേദിവസം ഉച്ചകഴിഞ്ഞ് 2:30ന് കേരള ലത്തീൻ സഭയുടെ കീഴിലുള്ള എല്ലാ ദേവാലയങ്ങളിലും സ്ഥാപനങ്ങളിലും ഒരു മിനിറ്റ് സമയത്തേക്ക് പള്ളിമണികൾ മുഴക്കണമെന്നും തിരുവനന്തപുരം അതിരൂപത അധ്യക്ഷൻ പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ പറയുന്നു. ഇതുകൂടാതെ വാഴ്ത്തപ്പെട്ട ദൈവസഹായം പിള്ളയെ വിശുദ്ധപദവിയിലേക്ക് ഉയർത്തുന്ന അതേദിവസം തന്നെ വൈകുന്നേരം 5 മണിക്ക് പാളയം സെന്റ് ജോസഫ് കത്തീഡ്രൽ ദൈവാലയത്തിൽ പൊന്തിഫിക്കൽ ദിവ്യബലി ഉണ്ടായിരിക്കുമെന്നും വിജ്ഞാപനത്തിൽ പറയുന്നു. രക്തസാക്ഷിയായ ദൈവസഹായം എന്ന പുണ്യാത്മാവിന്റെ ജീവിതത്തെക്കുറിച്ചും, കൊടും പീഡനങ്ങളുടെയും കഠിന യാതനകളുടെയും മധ്യേ ക്രിസ്തുവിലുള്ള തന്റെ വിശ്വാസം അവസാനശ്വാസംവരെ ധീരതയോടെ പ്രഘോഷിച്ച ഉജ്ജ്വല മാതൃകയെ കുറിച്ചും നാം എല്ലാവരും, പ്രത്യേകിച്ച് നമ്മുടെ യുവജനങ്ങൾ ആഴത്തിൽ പഠിക്കുകയും ജീവിതത്തിൽ പകർത്തുകയും ചെയ്യേണ്ടതുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നാമകരണത്തോടനുബന്ധിച്ച് ഭാരത സഭ ദേശീയ തലത്തിൽ വിവിധ പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുകയാണ്. കോട്ടാർ രൂപതയിൽ പ്രവർത്തിച്ചു വരുന്ന വിശുദ്ധ നാമകരണ കമ്മിറ്റിയോട് സഹകരിച്ച് സി.സി.ബി.ഐ ദേശീയ ക്വിസ് മത്സരവും, ഹൈസ്കൂൾ ഹയർസെക്കൻഡറി വിദ്യാർത്ഥികൾ, കോളേജ്- യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾ, പൊതു യുവജനങ്ങൾ, വിവാഹിതരായ അല്മായർ എന്നീ വിഭാഗങ്ങൾക്കായി ദേശീയ ലേഖന മത്സരവും സംഘടിപ്പിക്കുന്നു. മഹാമാരി സമയത്ത് ദേശീയതലത്തിൽ നടത്തപ്പെട്ട തിരു മണിക്കൂറിന് സമാനമായി 2022 ജൂൺ 24 വെള്ളിയാഴ്ച തിരുഹൃദയ തിരുനാൾ ദിനത്തിൽ ഒരു മണിക്കൂർ വിദേശത്തും സ്വദേശത്തും ആയിരിക്കുന്ന എല്ലാവരും സംയുക്തമായി പ്രാർത്ഥനാ മണിക്കൂർ ആചരിക്കണമെന്ന് നിർദ്ദേശം നൽകി. വിശുദ്ധപദവി പ്രഖ്യാപനത്തോട് അനുബന്ധിച്ച് 2022 ജൂൺ അഞ്ചിന് വൈകിട്ട് 4 മണിക്ക് ദേവസഹായത്തിന്റെ രക്തസാക്ഷിത്വത്താൽ പാവനമാക്കപ്പെട്ട സ്ഥലത്ത് കോട്ടാർ, കുഴിത്തുറ രൂപതകളുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ദേശീയ കൃതജ്ഞതാ ആഘോഷങ്ങളിൽ ഭാരത സഭയും പങ്കു ചേരുമെന്ന് കേരള ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതി പുറപ്പെടുവിച്ച വിജ്ഞാപനത്തിലൂടെ അറിയിച്ചു. പതിനെട്ടാം നൂറ്റാണ്ടിൽ തിരുവിതാംകൂർ രാജ്യത്ത് ഉദ്യോഗസ്ഥനായിരിക്കെ, ഹൈന്ദവ വിശ്വാസം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച വ്യക്തിയാണ് വാഴ്ത്തപ്പെട്ട ദേവസഹായം പിള്ള. 1712 ഏപ്രിൽ 23-ന് കന്യാകുമാരി ജില്ലയിലെ നട്ടാലത്തായിരിന്നു അദ്ദേഹത്തിന്റെ ജനനം. വിശ്വാസ പരിവർത്തനത്തിനു മുൻപ് നീലകണ്ഠപിള്ള എന്ന് പേരുണ്ടായിരുന്ന അദ്ദേഹം മാർത്താണ്ഡവർമ്മയുടെ കൊട്ടാരത്തിൽ കാര്യദർശിയായിരുന്നു. ഡച്ച് സൈന്യാധിപൻ ഡിലനോയിൽ നിന്നു ക്രിസ്തുവിനെ അറിഞ്ഞ പിള്ള തെക്കൻ തിരുവിതാം കൂറിലെ നേമം എന്ന സ്ഥലത്ത് മിഷനറിയായിരുന്ന ബുട്ടാരി എന്ന ഈശോസഭാവൈദികനിൽ നിന്ന് 1745 മേയ് 17-ന് ലാസര്‍ എന്നര്‍ത്ഥമുള്ള ദേവസഹായം പിള്ള എന്ന പേരില്‍ ജ്ഞാനസ്നാനം സ്വീകരിച്ചു. രാമപുരം, വടക്കേക്കുളം, നെയ്യാറ്റിന്‍കര തുടങ്ങിയ സ്ഥലങ്ങളിലെല്ലാം പോയി പിള്ള ക്രിസ്തുവിനെ പ്രസംഗിച്ചത് രാജസേവകരെയും സഹപ്രവര്‍ത്തകരെയും ചൊടിപ്പിക്കുകയായിരിന്നു. പിള്ളയ്ക്കെതിരായി അവര്‍ ഉപജാപം നടത്തി അവര്‍ രാജദ്രോഹക്കുറ്റം ചാര്‍ത്തി. അദ്ദേഹത്തിന്റെ കൈകാലുകള്‍ ബന്ധിച്ച് ദിവസവും 30 അടി വീതം കാല്‍വെള്ളയില്‍ അടിക്കാന്‍ രാജാവ് ഉത്തരവിട്ടു. വഴിപോക്കര്‍ പോലും പിള്ളയെ മര്‍ദിച്ചു രസിച്ചു. മുളകുപോടി ചുറ്റിനും ഇട്ടു പുകയ്ക്കുക, എരുക്കിന്‍ പൂമാലയണിയിച്ച് പൊള്ളുന്ന വെയിലത്ത് എരുമപ്പുറത്ത് കയറ്റി നാടുചുറ്റിക്കുക, മുറിവില്‍ മുളകു പുരട്ടുക തുടങ്ങിയ മര്‍ദനമുറകള്‍. നാലു കൊല്ലത്തോളം ജയില്‍ വാസം. 1752 ജനുവരി 14ന് വെടിവച്ചു കൊല്ലാനുള്ള ഉത്തരവുമായി രാജഭടന്‍മാര്‍ പിള്ളയെ കാറ്റാടി മലയിലേക്ക് കൊണ്ടുപോയി. തനിക്ക് പോകാന്‍ സമയമായി എന്നറിഞ്ഞ പിള്ള അവസാനമായി പ്രാര്‍ത്ഥിക്കാന്‍ അനുവാദം ചോദിച്ചു. പാറയില്‍ ചങ്ങലകളില്‍ ബന്ധിക്കപ്പെട്ടു പ്രാര്‍ത്ഥിക്കുന്ന ചിത്രം പിന്നീട് വിശ്വാസചരിത്രത്തിനു വിളക്കായി മാറി.
Image: /content_image/News/News-2022-05-13-04:43:00.jpg
Keywords: daivasahayam, pillai, saint, vatican. catholic
Content: 18851
Category: 9
Sub Category:
Heading: പരിശുദ്ധ അമ്മയോടുള്ള മെയ് മാസ വണക്കത്തിൽ ബെഥേലിൽ നാളെ വീണ്ടും രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ: ഫാ.ഷൈജു നടുവത്താനിയും, ബ്രദർ സന്തോഷ് കരുമത്രയും നയിക്കും
Content: ആയിരങ്ങളുടെ പ്രാർത്ഥനയ്ക്കും കാത്തിരിപ്പിനും പരിണിതഫലമെന്നോണം കോവിഡ് മഹാമാരിക്കുശേഷം ബിർമിങ്ഹാം ബെഥേൽ കൺവെൻഷൻ സെന്ററിൽ നാളെ വീണ്ടും രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ നടക്കും. യൂറോപ്പിന്റെ ചരിത്രത്തിൽ സെഹിയോൻ യുകെ മിനിസ്ട്രിയിലൂടെ അനേകായിരങ്ങൾക്ക് ക്രൈസ്തവവിശ്വത്തിന്റെ പുത്തൻ ഉണർവ്വ് സമ്മാനിച്ച Second Saturday ബൈബിൾ കൺവെൻഷൻ കോവിഡ് ലോക്ക്ഡൗണിനു ശേഷം നാളെ മുതൽ വീണ്ടും ബെഥേൽ കൺവെൻഷൻ സെന്ററിൽ ആരംഭിയ്ക്കുമ്പോൾ അത് അനേകരുടെ കാത്തിരിപ്പിനും പ്രാർത്ഥനകൾക്കും ദൈവം നൽകുന്ന ഉത്തരമായി മാറുന്നു. കഴിഞ്ഞ കാലങ്ങളിൽ യൂറോപ്പിന്റെ നാനാഭാഗങ്ങളിൽ നിന്നും ആയിരക്കണക്കിന് ആളുകളാണ് സെഹിയോൻ യുകെ യുടെ സ്ഥാപകൻ റവ.ഫാ സോജി ഓലിക്കൽ 2009ൽ തുടക്കമിട്ട ഈ കൺവെൻഷനിൽ പങ്കുചേർന്നിരുന്നത്. അനേകരെ ശക്തമായ മാനസാന്തരത്തിലേക്ക് നയിച്ചുകൊണ്ട് അത്ഭുതങ്ങളിലൂടെയും അടയാളങ്ങളിലൂടെയും രോഗശാന്തികളിലൂടെയും ദൈവസാന്നിധ്യം നിറഞ്ഞുനിന്നിരുന്ന ഈ കൺവെൻഷൻ യൂറോപ്പിലെ ക്രൈസ്‌തവ സാക്ഷ്യത്തിന്റെ ശക്തമായ അടയാളമായി മാറുകയായിരുന്നു.. നാളെ മെയ് 14-ന് സെഹിയോൻ യുകെ യുടെ അത്മീയ നേതൃത്വം റവ. ഫാ ഷൈജു നടുവത്താനിയിൽ നയിക്കുന്ന കൺവെൻഷനിൽ യൂറോപ്പിലെ പ്രമുഖ സുവിശേഷ പ്രവർത്തകൻ കാനൻ ജോൺ യൂഡ്രിസ്‌ , സഭയുടെ ആനുകാലിക ശബ്ദം ഷെക്കീനായ് മിനിസ്ട്രി, ലൈവ് ടി വി .എന്നിവയുടെ സ്ഥാപകനും പ്രമുഖ സുവിശേഷ പ്രഘോഷകനുമായ ബ്രദർ സന്തോഷ് കരുമത്ര എന്നിവർ പങ്കെടുക്കും . ലോക പ്രശസ്ത സുവിശേഷകൻ റവ ഫാ സേവ്യർ ഖാൻ വട്ടായിൽ രൂപം കൊടുത്ത സെഹിയോൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ ലോക സുവിശേഷവത്ക്കരണം ലക്ഷ്യമാക്കി യുകെ യിൽ നിന്നും കത്തിപ്പടർന്ന വിവിധങ്ങളായ ശുശ്രൂഷകൾക്ക് ജീവവായുവായി നിലനിൽക്കുന്ന , സെഹിയോൻ യുകെ സ്ഥാപക ഡയറക്ടർ റവ. ഫാ . സോജി ഓലിക്കൽ തുടക്കമിട്ട , പ്രതിമാസ രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷൻ കോവിഡ് മഹാമാരിക്കുശേഷം വീണ്ടും പുനഃരാരംഭിക്കുമ്പോൾ അത് മുൻപത്തേതുപോലെ വീണ്ടും യൂറോപ്പിൽ ക്രൈസ്തവ മാഹാത്മ്യത്തിന്റെ ഉയിർത്തെഴുന്നേൽപ്പിന് പ്രത്യുത സഭയ്ക്ക് താങ്ങും തണലുമായിത്തീരും. വിവിധ പ്രദേശങ്ങളിൽനിന്നും കോച്ചുകളും മറ്റ്‌ വാഹനങ്ങളും വിശ്വാസികളുമായി കൺവെൻഷനിലേക്ക് എത്തിച്ചേരും . വിവിധ ഭാഷാ ദേശക്കാരായ അനേകർ പങ്കെടുത്തുവരുന്നതും . മാനവരാശിയെ പ്രത്യാശയിലേക്കും നിത്യ രക്ഷയിലേക്കും നയിക്കുകയെന്ന വർത്തമാന കാലത്തിന്റെ ആവശ്യകതയെയും മുൻനിർത്തി നടക്കുന്ന കൺവെൻഷനിൽ കുട്ടികൾക്കും ടീനേജുകാർക്കും സെഹിയോൻ യുകെ യുടെ കിഡ്സ് ഫോർ കിങ്‌ഡം , ടീൻസ് ഫോർ കിങ്ഡം ടീമിന്റെ നേതൃത്വത്തിൽ പ്രത്യേക ശുശ്രൂഷയും ക്ലാസ്സുകളും ഉണ്ടായിരിക്കും . കൺവെൻഷനിലുടനീളം കുമ്പസാരത്തിനും സ്‌പിരിച്വൽ ഷെയറിങിനും സൗകര്യമുണ്ടായിരിക്കുന്നതാണ് .സെഹിയോൻ ബുക്ക് മിനിസ്‌ട്രി "എൽഷദായ്" കൺവെൻഷൻ സെന്റെറിൽ പ്രവർത്തിക്കും . അത്ഭുതകരമായ വിടുതലും രോഗശാന്തിയും ജീവിത നവീകരണവും ഓരോതവണയും സംഭവിച്ചുകൊണ്ടിരിക്കുന്ന,രോഗപീഡകൾക്കെതിരെ പ്രാർത്ഥനയുടെ കോട്ടകൾ തീർത്തുകൊണ്ട് ,ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുക്കുന്ന ,ജപമാല , വി. കുർബാന,വചന പ്രഘോഷണം, ആരാധന എന്നിവ ഉൾപ്പെടുന്ന രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനിലേക്ക് സെഹിയോൻ മിനിസ്ട്രി യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു . കൂടുതൽ വിവരങ്ങൾക്ക് ജോൺസൺ ‭07506 810177‬, അനീഷ് ‭07760 254700‬, ബിജുമോൻ മാത്യു ‭07515 368239‬ കൺവെൻഷനിലേക്ക് വിവിധ പ്രദേശങ്ങളിൽനിന്നുമുള്ള വാഹന യാത്രാ സൗകര്യങ്ങൾക്ക് വിളിക്കുക ബിജു എബ്രഹാം 07859 890267, ജോബി ഫ്രാൻസിസ് 07588 809478.
Image: /content_image/Events/Events-2022-05-13-13:22:28.jpg
Keywords: second, saturday, bible, convention
Content: 18852
Category: 1
Sub Category:
Heading: OCD വൈദികർക്കെതിരെ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതം: തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടികളുമായി മുന്നോട്ടുപോകും
Content: "ലത്തീൻ സഭാ വൈദികനെതിരെ സന്യാസിനിമാർ വനിതാ കമ്മീഷന് പരാതി നൽകി" എന്ന വിധത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാന രഹിതവും വാസ്തവ വിരുദ്ധവുമാണെന്ന് OIC മദർ സുപ്പീരിയർ. OIC സന്യാസിനീ സമൂഹത്തിൻ്റെ സാന്റ ബിയാട്രീസ് കോൺവെൻ്റിൽ നിന്ന് എന്ന വിധത്തിൽ ഏകദേശം ഒരു വർഷം മുമ്പ് ഇതേ രീതിയിൽ ഒരു പരാതി സംസ്ഥാന വനിതാ കമ്മീഷന് ലഭിക്കുകയുണ്ടായിരുന്നു. എന്നാൽ, ആരാണ് പരാതി നൽകിയത് എന്നു പോലും അന്വേഷണത്തിൽ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. നിക്ഷിപ്ത താത്പര്യക്കാരായ മറ്റാരോ സന്യാസിനിമാരുടെ പേരിൽ കെട്ടിച്ചമച്ചത് എന്ന നിഗമനത്തിലാണ് കമ്മീഷൻ അധികൃതരും OlC സന്യാസ സഭാ നേതൃത്വവും എത്തിച്ചേർന്നത്. അതേ ലെറ്ററിൻ്റെ ചില ഭാഗങ്ങൾ പ്രചരിപ്പിച്ചു കൊണ്ടാണ് ഇപ്പോൾ ചില തൽപ്പരകക്ഷികൾ വീണ്ടും വ്യാജവാർത്ത സൃഷ്ടിക്കാൻ ശ്രമിക്കുന്നത്. ഇത്തരമൊരു വിഷയത്തിൽ OIC സന്യാസിനീ സമൂഹത്തിലെ ആർക്കും ബന്ധമില്ലെന്നും, പ്രചരിക്കുന്ന കാര്യങ്ങളിൽ തെല്ലും വാസ്തവമില്ലെന്നും സാന്റ ബിയാട്രീസ് കോൺവെന്റ് പുറത്തിറക്കിയ വാർത്താകുറിപ്പിൽ അറിയിച്ചു. സഭയെയും സന്യാസസമൂഹങ്ങളെയും വൈദികരെയും സന്യസ്തരെയും മോശക്കാരായി ചിത്രീകരിക്കാനുള്ള ഇത്തരം ശ്രമങ്ങൾക്കെതിരെ നിയമനടപടികളുമായി മുന്നോട്ടുപോകുന്നതാണെന്ന് മദർ സുപ്പീരിയർ Sr. Teresita OIC വ്യക്തമാക്കി .
Image: /content_image/News/News-2022-05-13-14:53:05.jpg
Keywords: OCD, OIC
Content: 18853
Category: 14
Sub Category:
Heading: 'വിശുദ്ധ ദേവസഹായം: സഹനസഭയുടെ പ്രതിരൂപം'; 4 ഭാഷകളിൽ ആനിമേഷൻ ഡോക്യുമെന്ററി പുറത്തിറക്കി
Content: കൊച്ചി: ഭാരതത്തിൽനിന്നുള്ള ആദ്യ അല്മായ വിശുദ്ധനായി നാളെ ഉയർത്തപ്പെടുന്ന വാഴ്ത്തപ്പെട്ട ദേവസഹായത്തെക്കുറിച്ചുള്ള ആനിമേഷൻ ഡോക്യുമെന്ററി വിശുദ്ധ ദേവസഹായം: സഹനസഭയുടെ പ്രതിരൂപം പ്രകാശനം ചെയ്തു. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ് ഭാഷകളിൽ നിർമിക്കപ്പെട്ട 30 മിനിറ്റ് ദൈർഘ്യമുള്ള ആനിമേഷൻ ഡോക്യുമെന്ററി കാത്തലിക് ഫോക്കസ് യുട്യൂബ് ചാനലിലാണ് പ്രകാശനം ചെയ്തിരിക്കുന്നത്. കല്യാൺ രൂപതയുടെ മാധ്യമവിഭാഗവും കാത്തലിക് ഫോക്കസും ചേർന്നാണ് നിർമ്മാണം. പാലാരിവട്ടം പിഓസിയിൽ നടന്ന ചടങ്ങിൽ വരാപ്പുഴ അതിരൂപത മുൻ അധ്യക്ഷൻ ആർച്ച്ബിഷപ്പ് എമരിറ്റസ് ഡോ. ഫ്രാൻസീസ് കല്ലറയ്ക്കൽ പ്രകാശനം നിർവഹിച്ചു. ഉറച്ച വിശ്വാസത്തോടെ നിലകൊണ്ട് വ്യക്തിത്വമായിരുന്നു വാഴ്ത്തപ്പെട്ട ദേവസഹായമെന്ന് അദ്ദേഹം പറഞ്ഞു. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറിയും പിഓസി ഡയറക്ടറുമായ ഫാ. ജേക്കബ് പാലയ്ക്കാപ്പിള്ളി ആശംസകൾ നേർന്നു. ഡോക്യുമെന്ററി പ്രോജക്ട് ഡയറക്ടറും കല്യാൺ മീഡിയ സെൽ ഡയറക്ടറുമായ ഫാ. ഫ്രാങ്ക്ളിൻ ജോസഫ് പൊട്ടനാനിക്കൽ ഡോക്യുമെന്ററി വിശദീകരിച്ചു. തിരുവനന്തപുരം അതിരൂപത മീഡിയ കമ്മീഷൻ സെക്രട്ടറി ഇഗ്നേഷ്യസ് തോമസ് സ്വാഗതവും ഫാ. ടോണി കോഴിമണ്ണിൽ നന്ദിയും പറഞ്ഞു.
Image: /content_image/News/News-2022-05-14-10:50:52.jpg
Keywords: ദേവസഹായ
Content: 18854
Category: 18
Sub Category:
Heading: ഗുഡ്ഗാവ് രൂപതയുടെ നിയുക്ത ബിഷപ്പ് തോമസ് മാർ അന്തോണിയോസ് 30ന് ചുമതലയേൽക്കും
Content: ന്യൂഡൽഹി: മലങ്കര കത്തോലിക്കാ സഭയുടെ ഗുഡ്ഗാവ് ഡൽഹി രൂപതയുടെ പുതിയ ബിഷപ്പ് തോമസ് മാർ അന്തോണിയോസ് 30ന് ചുമതലയേൽക്കും. ഡൽഹി നേബ് സരായിയിലുള്ള സെന്റ് മേരീസ് കത്തീഡ്രൽ ദേവാലയത്തിൽ നടക്കുന്ന ആഘോഷമായ ദിവ്യബലിക്കു ശേഷമാകും ഗുഡ്ഗാവ് രൂപതയുടെ രണ്ടാമത്തെ സാരഥിയായി അദ്ദേഹം ചുമതലയേൽക്കുക. ഡൽഹിയിൽ ഇന്നലെയെത്തിയ മലങ്കര കത്തോലിക്കാ സഭയുടെ പൂന രൂപതയുടെ പ്രഥമ മെത്രാനായ തോമസ് മാർ അന്തോണിയോസിന് വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം നൽകി. ഗുഡ്ഗാവ് രൂപതാ അഡ്മിനിസ്ട്രേറ്റർ ഫാ. വർഗീസ് വിനയാനന്ദ് ഒഐസി, ചാൻസലർ ഫാ ജോൺ ഫെലിക്സ് ഒഐസി, പ്രൊക്യുറേറ്റർ ഫാ. ഫിലിപ്സ്, റെക്ടർ ഫാ. അജി തോമസ്, അത്മായ പ്രതിനിധികൾ എന്നിവർ ചേർന്നു മെത്രാനെ സ്വീകരിച്ചു. ഗുഡ്ഗാവ് രൂപതാ ആസ്ഥാനത്തെത്തിയ ബിഷപ്പ് പിന്നീട് വൈദികരും സന്യസ്തരും വിശ്വാസികളുമായി കൂടിക്കാഴ്ച നടത്തി. പൂന ബിഷപ്പ് തോമസ് മാർ അന്തോണിയോസിനെ കഴിഞ്ഞ ശനിയാഴ്ചയാണ് ഗുഡ്ഗാവ് രൂപതയുടെ മെത്രാനായി നിയമിച്ചത്. പകരം സംവിധാനം ഉണ്ടാകുന്നതുവരെ പൂന രൂപതയുടെ ചുമതലയിൽ മെത്രാൻ തുടരും. ഗുഡ്ഗാവ് രൂപതയുടെ പ്രഥമ മെത്രാൻ ജേക്കബ് മാർ ബർണബാസിന്റെ അകാലത്തിലുള്ള മരണത്തെ തുടർന്നായിരുന്നു മാർ അന്തോണിയോസിന്റെ നിയമനം.
Image: /content_image/India/India-2022-05-14-11:18:36.jpg
Keywords: മലങ്കര
Content: 18855
Category: 13
Sub Category:
Heading: വാഴ്ത്തപ്പെട്ട ദേവസഹായം പിള്ളയടക്കം 10 പുണ്യാത്മാക്കൾ നാളെ വിശുദ്ധ പദവിയിലേക്ക്
Content: വത്തിക്കാൻ സിറ്റി: ഭാരത കത്തോലിക്ക സഭയ്ക്കു അഭിമാനമായി വാഴ്ത്തപ്പെട്ട ദേവസഹായം പിള്ളയടക്കം 10 പുണ്യാത്മാക്കൾ നാളെ വിശുദ്ധ പദവിയിലേക്ക്. ഭാരതത്തിന്റെ പ്രഥമ അൽമായ വിശുദ്ധന്‍ എന്ന ഖ്യാതിയോടെയാണ് ക്രിസ്തു വിശ്വാസത്തെ പ്രതി രക്തസാക്ഷിത്വം വരിച്ച വാഴ്ത്തപ്പെട്ട ദേവസഹായം പിള്ള വിശുദ്ധാരാമത്തിലേക്ക് ചേര്‍ക്കപ്പെടുന്നത്. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ മുന്‍പില്‍ ക്രമീകരിക്കുന്ന ബലിവേദിയിൽ വത്തിക്കാൻ സമയം രാവിലെ 10.00നു ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ഒന്നരയോടെ ശുശ്രൂഷകള്‍ ആരംഭിക്കും. തിരുകര്‍മ്മങ്ങളുടെ തത്സമയ സംപ്രേക്ഷണം പ്രവാചകശബ്ദം യൂട്യൂബ് ചാനലിലും ഫേസ്ബുക്ക് പേജിലും ലഭ്യമാകുന്നതാണ്. വാഴ്ത്തപ്പെട്ട ദേവസഹായം പിള്ളയുടെ വിശുദ്ധ പദവി പ്രഖ്യാപനത്തിന്റെ ഭാഗമായി തമിഴ്നാട്ടിലെ കോട്ടാർ, കുഴിത്തുറ രൂപതകളുടെ കീഴിലുള്ള ദേവാലയങ്ങളിൽ പ്രത്യേക പ്രാർഥനകൾ വ്യാഴാഴ്ച ആരംഭിച്ചു. നെയ്യാറ്റിൻകര രൂപതയിലെ പാറശാല ഫൊറോനയിലുള്ള ചാവല്ലൂർ പൊറ്റയിൽ വാഴ്ത്തപ്പെട്ട ദേവസഹായത്തിന്റെ നാമധേയത്തിലുള്ള ആദ്യ ദേവാലയത്തിലും ആഘോഷങ്ങളുണ്ട്. നാളെ വൈകിട്ട് 6 നു നടക്കുന്ന പൊന്തിഫിക്കൽ ദിവ്യബലിയിൽ നെയ്യാറ്റിൻകര രൂപത മെത്രാൻ ഡോ. വിൻസെന്റ് സാമുവൽ മുഖ്യകാർമികനാകും. വൈകിട്ട് 5നു തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ.നെറ്റോ മുഖ്യകാർമികനായി പാളയം സെന്റ് ജോസഫ്സ് കത്തീഡ്രലിൽ പൊന്തിഫിക്കൽ ദിവ്യബലി നടക്കും. യഹൂദരെ സഹായിക്കുകയും, പത്ര സ്വാതന്ത്ര്യത്തിന് വേണ്ടി നിലകൊള്ളുകയും ചെയ്തതിന്റെ പേരില്‍ നാസികളുടെ കുപ്രസിദ്ധമായ ഡാച്ചൌ തടങ്കല്‍പ്പാളയത്തിലേക്ക് അയക്കപ്പെടുകയും രക്തസാക്ഷിത്വം വരിക്കുകയും ചെയ്ത വാഴ്ത്തപ്പെട്ട ടൈറ്റസ് ബ്രാന്‍ഡ്സ്മ, ഫ്രഞ്ച് വിപ്ലവ കാലഘട്ടമായ 1796-ല്‍ ‘സിസ്റ്റേഴ്സ് ഓഫ് ദി പ്രസന്റേഷന്‍ ഓഫ് മേരി’ സന്യാസിനി സഭക്ക് രൂപം നല്‍കിയ സിസ്റ്റര്‍ മേരി റിവിയര്‍, ‘കപ്പൂച്ചിന്‍ സിസ്റ്റേഴ്സ് ഓഫ് ദി ഇമ്മാക്കുലേറ്റ് ഓഫ് ലൂര്‍ദ്ദ്സ്’ സന്യാസിനി സഭക്ക് തുടക്കം കുറിച്ച സിസ്റ്റര്‍ കരോലിന സാന്റോകനാലെ, ഫ്രാന്‍സിലും, സിറിയയിലുമായി ആശ്രമജീവിതം നയിച്ച് പാവപ്പെട്ടവര്‍ക്കിടയില്‍ തന്റെ പ്രേഷിത മേഖല കണ്ടെത്തിയ വാഴ്ത്തപ്പെട്ട ചാള്‍സ് ഡെ ഫുക്കോള്‍ഡ്, വിദ്യഭ്യാസം, അജപാലനം, മതബോധനം തുടങ്ങിയ പ്രേഷിത മേഖലകളില്‍ ശ്രദ്ധകേന്ദ്രീകരിച്ചിന്ന വാഴ്ത്തപ്പെട്ട സെസാര്‍ ഡെ ബുസ് അടക്കമുള്ളവരാണ് വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്നത്. രോഗികള്‍ക്കും പാവപ്പെട്ടവര്‍ക്കും വേണ്ട സമര്‍പ്പിക്കപ്പെട്ട ലിറ്റില്‍ സിസ്റ്റേഴ്സ് ഓഫ് ദി ഹോളി ഫാമിലി സഭയുടെ സഹ-സ്ഥാപക വാഴ്ത്തപ്പെട്ട മരിയ ഡൊമേനിക്കാ മാന്റോവനി, കപ്പൂച്ചിന്‍ സിസ്റ്റേഴ്സ് ഓഫ് മദര്‍ റുബാറ്റോ എന്നറിയപ്പെടുന്ന സന്യാസിനി സഭയുടെ സ്ഥാപകയായ അന്നാ മരിയ റുബാറ്റോ, ദൈവവിളി തിരിച്ചറിയുവാന്‍ യുവജനങ്ങള്‍ക്കിടയില്‍ ശക്തമായി പ്രവര്‍ത്തിച്ച വാഴ്ത്തപ്പെട്ട ഗിയുസ്റ്റിനോ മരിയ റുസോലില്ലോ, ‘സിസ്റ്റേഴ്സ് ഓഫ് ദി പുവര്‍’ സന്യാസിനി സഭയുടെ സ്ഥാപകനായ വാഴ്ത്തപ്പെട്ട ലൂയിജി മരിയ പാലാസോളോയാണ് വിശുദ്ധാരാമത്തിലേക്ക് ഉയര്‍ത്തപ്പെടുന്ന ശേഷിക്കുന്ന 5 പേര്‍. ഇവരില്‍ അഞ്ച് പേർ ഇറ്റലിയിൽനിന്നും മൂന്നു പേർ ഫ്രാൻസിൽ നിന്നുമുള്ളവരും ഒരാള്‍ ഡച്ച് സ്വദേശിയുമാണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DD74tv2659MGDVUGb3RUxh}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-05-14-14:53:53.jpg
Keywords: ദേവസഹായ
Content: 18856
Category: 1
Sub Category:
Heading: നൈജീരിയയില്‍ മതനിന്ദ ആരോപിച്ച് ക്രൈസ്തവ വിദ്യാർത്ഥിനിയെ കല്ലെറിഞ്ഞുകൊന്നു അഗ്നിക്കിരയാക്കി
Content: സോകോട്ടോ: മതനിന്ദ നടത്തിയെന്ന് ആരോപണമുന്നയിച്ച് നൈജീരിയയിലെ സോകോട്ടോയിൽ മുസ്ലിം സഹപാഠികൾ ക്രൈസ്തവ വിദ്യാർത്ഥിനിയെ കല്ലെറിഞ്ഞുകൊന്നു മൃതശരീരം അഗ്നിക്കിരയാക്കി. ഷെഹു ഷാഗിരി കോളേജിലെ വിദ്യാർത്ഥിനി ദെബോറ യുക്കുബുവാണ് ക്രൂരമായ കൊലപാതകത്തിന് ഇരയായത്. ഇസ്ലാമിക പ്രവാചകനായ മുഹമ്മദിനെ നിന്ദിക്കുന്ന പരാമർശം വിദ്യാർത്ഥികളുടെ വാട്സ്ആപ്പ് കൂട്ടായ്മയിൽ ദെബോറ നടത്തിയെന്ന ആരോപണമാണ് അക്രമത്തിലേക്ക് നയിച്ചത്. സംഭവത്തിൽ രണ്ട് പേരെ പോലീസ് ഇതിനോടകം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിദ്യാർത്ഥിനിയുടെ കൊലപാതകത്തിൽ കനത്ത പ്രതിഷേധം ഉയരുകയാണെന്ന് വാര്‍ത്ത ഏജന്‍സിയായ 'റോയിട്ടേഴ്സ്' റിപ്പോര്‍ട്ട് ചെയ്യുന്നു. അക്രമികൾ തന്നെ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചുവെന്നാണ് സൂചന. ആക്രമണ സമയത്ത് 'അല്ലാഹു അക്ബർ' എന്ന് അവർ ഉച്ചത്തിൽ പറയുന്നത് വീഡിയോദൃശ്യങ്ങളിൽ വ്യക്തമാണ്. സ്ഥലത്തെ സുരക്ഷാ ഉദ്യോഗസ്ഥർ ഇതിനിടയിൽ ദെബോറയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും അവരുടെ പരിശ്രമം വിഫലമാവുകയായിരുന്നു.

A female student of Shehu Shagari College of Education. COE Sokoto was been beaten and burnt to death for blasphemy. #Sokoto #COE #Justice pic.twitter.com/tPQhAjPWr1
— GanzyMalgwi (@GanzyMalgwi) May 12, 2022

കൊലപാതകത്തെ പറ്റി വിശദമായ അന്വേഷണം നടത്താൻ സോകോട്ടോ ഗവർണർ അമിനു വാഹിരി തംബുവാൽ ഉന്നതവിദ്യാഭ്യാസ വകുപ്പിനോടും, സുരക്ഷാ ഏജൻസികളോടും ആവശ്യപ്പെട്ടു. താൽക്കാലികമായി കോളേജ് അടച്ചിടാനും അദ്ദേഹം നിർദ്ദേശം നൽകി. കൊലപാതകത്തിൽ പങ്കാളികളായവരെ കസ്റ്റഡിയിലെടുത്ത് നീതി നടപ്പാക്കണമെന്ന് സംഭവത്തെ അപലപിച്ചു കൊണ്ട് സോകോട്ടോ ബിഷപ്പ് മാത്യു ഹസൻ കുക്ക പറഞ്ഞു. ക്രൈസ്തവ വിശ്വാസികളോട് സംയമനം പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. നൈജീരിയയില്‍ ക്രൈസ്തവര്‍ക്ക് നേരെ നടക്കുന്ന ക്രൂരമായ ആക്രമണങ്ങളുടെ ഒടുവിലത്തെ ഇരയാണ് ദെബോറ.
Image: /content_image/News/News-2022-05-14-16:42:17.jpg
Keywords: നൈജീ
Content: 18857
Category: 1
Sub Category:
Heading: വാഴ്ത്തപ്പെട്ട ദേവസഹായം പിള്ള അടക്കം 10 പേരുടെ വിശുദ്ധ പദവി പ്രഖ്യാപനത്തിന് ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം; പ്രവാചകശബ്ദത്തില്‍ തത്സമയം
Content: വത്തിക്കാന്‍ സിറ്റി; ഭാരതത്തിലെ ആദ്യത്തെ അല്‍മായ രക്തസാക്ഷി വാഴ്ത്തപ്പെട്ട ദേവസഹായം പിള്ള അടക്കം 10 പേരുടെ വിശുദ്ധ പദവി പ്രഖ്യാപനം ഇന്ന്‍. വത്തിക്കാന്‍ സെന്‍റ് പീറ്റേഴ്സ് സ്ക്വയറില്‍ ഭാരതത്തില്‍ നിന്നടക്കമുള്ള പതിനായിരങ്ങളെ സാക്ഷിയാക്കി നടന്ന നാമകരണ ചടങ്ങുകള്‍ക്ക് ഫ്രാന്‍സിസ് പാപ്പ മുഖ്യകാര്‍മ്മികത്വം വഹിക്കും. വത്തിക്കാൻ സമയം രാവിലെ 10.00നു ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ഒന്നരയോടെ ശുശ്രൂഷകള്‍ ആരംഭിക്കും. തിരുകര്‍മ്മങ്ങളുടെ തത്സമയ സംപ്രേക്ഷണം പ്രവാചകശബ്ദം യൂട്യൂബ് ചാനലിലും ഫേസ്ബുക്ക് പേജിലും ലഭ്യമാക്കുന്നതാണ്. നാമകരണത്തില്‍ ആഹ്ലാദസൂചകമായി കത്തോലിക്കാ ദേവാലയങ്ങളിൽ ഇന്ന് 2.30നു മണി മുഴങ്ങും.

ദേവസഹായത്തെ വിശുദ്ധ പദവിയിലേക്ക് ഉയർത്തിയതിന്റെ ദേശീയതല ആഘോഷം ഭൗതിക ശരീരം അടക്കം ചെയ്ത നാഗർകോവിൽ കോട്ടാർ സെന്റ് ഫ്രാൻസിസ് സേവ്യർ ദേവാലയത്തിൽ ജൂൺ 5നാണ് നടക്കുക. ചടങ്ങുകള്‍ക്ക് മുന്നോടിയായി വത്തിക്കാനില്‍ 10 വിശുദ്ധരുടെയും ചിത്രങ്ങള്‍ ഇന്നലെ ബസിലിക്കയുടെ മുന്‍ ഭാഗത്ത് സ്ഥാപിച്ചു. 5 രൂപങ്ങളിലായി 10 വിശുദ്ധര്‍ ഉള്‍പ്പെടുന്ന രീതിയിലാണ് ചിത്രം ക്രമീകരിച്ചിരിക്കുന്നത്. പതിനെട്ടാം നൂറ്റാണ്ടിൽ തിരുവിതാംകൂർ രാജ്യത്ത് ഉദ്യോഗസ്ഥനായിരിക്കെ, ഹൈന്ദവ വിശ്വാസം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച വ്യക്തിയാണ് വാഴ്ത്തപ്പെട്ട ദേവസഹായം പിള്ള. 1712 ഏപ്രിൽ 23-ന് കന്യാകുമാരി ജില്ലയിലെ നട്ടാലത്തായിരിന്നു അദ്ദേഹത്തിന്റെ ജനനം. വിശ്വാസ പരിവർത്തനത്തിനു മുൻപ് നീലകണ്ഠപിള്ള എന്ന് പേരുണ്ടായിരുന്ന അദ്ദേഹം മാർത്താണ്ഡവർമ്മയുടെ കൊട്ടാരത്തിൽ കാര്യദർശിയായിരുന്നു. ഡച്ച് സൈന്യാധിപൻ ഡിലനോയിൽ നിന്നു ക്രിസ്തുവിനെ അറിഞ്ഞ പിള്ള തെക്കൻ തിരുവിതാം കൂറിലെ നേമം എന്ന സ്ഥലത്ത് മിഷനറിയായിരുന്ന ബുട്ടാരി എന്ന ഈശോസഭാവൈദികനിൽ നിന്ന് 1745 മേയ് 17-ന് ലാസര്‍ എന്നര്‍ത്ഥമുള്ള ദേവസഹായം പിള്ള എന്ന പേരില്‍ ജ്ഞാനസ്നാനം സ്വീകരിച്ചു. രാമപുരം, വടക്കേക്കുളം, നെയ്യാറ്റിന്‍കര തുടങ്ങിയ സ്ഥലങ്ങളിലെല്ലാം പോയി പിള്ള ക്രിസ്തുവിനെ പ്രസംഗിച്ചത് രാജസേവകരെയും സഹപ്രവര്‍ത്തകരെയും ചൊടിപ്പിക്കുകയായിരിന്നു. പിള്ളയ്ക്കെതിരായി അവര്‍ ഉപജാപം നടത്തി അവര്‍ രാജദ്രോഹക്കുറ്റം ചാര്‍ത്തി. അദ്ദേഹത്തിന്റെ കൈകാലുകള്‍ ബന്ധിച്ച് ദിവസവും 30 അടി വീതം കാല്‍വെള്ളയില്‍ അടിക്കാന്‍ രാജാവ് ഉത്തരവിട്ടു. വഴിപോക്കര്‍ പോലും പിള്ളയെ മര്‍ദിച്ചു രസിച്ചു. മുളകുപോടി ചുറ്റിനും ഇട്ടു പുകയ്ക്കുക, എരുക്കിന്‍ പൂമാലയണിയിച്ച് പൊള്ളുന്ന വെയിലത്ത് എരുമപ്പുറത്ത് കയറ്റി നാടുചുറ്റിക്കുക, മുറിവില്‍ മുളകു പുരട്ടുക തുടങ്ങിയ മര്‍ദനമുറകള്‍. നാലു കൊല്ലത്തോളം ജയില്‍ വാസം. 1752 ജനുവരി 14ന് വെടിവച്ചു കൊല്ലാനുള്ള ഉത്തരവുമായി രാജഭടന്‍മാര്‍ പിള്ളയെ കാറ്റാടി മലയിലേക്ക് കൊണ്ടുപോയി. തനിക്ക് പോകാന്‍ സമയമായി എന്നറിഞ്ഞ പിള്ള അവസാനമായി പ്രാര്‍ത്ഥിക്കാന്‍ അനുവാദം ചോദിച്ചു. പാറയില്‍ ചങ്ങലകളില്‍ ബന്ധിക്കപ്പെട്ടു പ്രാര്‍ത്ഥിക്കുന്ന ചിത്രം പിന്നീട് വിശ്വാസചരിത്രത്തിനു വിളക്കായി മാറി. നാഗർകോവിൽ കോട്ടാർ സെന്റ് സേവ്യേഴ്സ് ദേവാലയത്തിലാണ് മൃതദേഹം അടക്കം ചെയ്തിരിക്കുന്നത്. 2004-ൽ, ഭാരത മെത്രാന്മാരുടെ സമിതിയുടെ തമിഴ്നാട് ശാഖ, ദേവസഹായം പിള്ളയെ വിശുദ്ധപദവിയിലേയ്ക്ക് ഉയർത്തണമെന്ന് വത്തിക്കാനോട് ശുപാർശചെയ്തു. ദേവസഹായം പിള്ളയെ രക്തസാക്ഷി പദവിയിലേക്ക് ഉയർത്താനുള്ള നടപടികൾക്ക് 2012-ൽ ബനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ അംഗീകാരം ലഭിച്ചു. 2012 ഡിസംബർ 2ന് ഇദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. ക്രൂര പീഡനങ്ങൾക്ക് ദേവസഹായം ഇരയായെന്നു കരുതപ്പെടുന്ന മുട്ടിടിച്ചാൻ പാറ എന്ന പിന്നീട് നി‍ർമിച്ച പള്ളിയില്‍ ധാരാളം വിശ്വാസികൾ ഇന്നും എത്തുന്നുണ്ട്. #{blue->none->b->ദേവസഹായം പിള്ളയെ കൂടാതെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്ന 9 പേര്‍ ഇവര്‍; ‍}# #{red->none->b->വാഴ്ത്തപ്പെട്ട ടൈറ്റസ് ബ്രാന്‍ഡ്സ്മ: }# യഹൂദരെ സഹായിക്കുകയും, പത്ര സ്വാതന്ത്ര്യത്തിന് വേണ്ടി നിലകൊള്ളുകയും ചെയ്തതിന്റെ പേരില്‍ നാസികളുടെ കുപ്രസിദ്ധമായ ഡാച്ചൌ തടങ്കല്‍പ്പാളയത്തിലേക്ക് അയക്കപ്പെട്ട ഡച്ച് സ്വദേശിയായ കാര്‍മ്മലൈറ്റ് ഫ്രിയാര്‍ ആണ് വാഴ്ത്തപ്പെട്ട ബ്രാന്‍ഡ്സ്മ. ജര്‍മ്മനിയുടെ ഡച്ച് അധിനിവേശത്തേത്തുടര്‍ന്ന്‍ മൂന്നാം റെയിക്ക് നിയമം ലംഘിക്കുവാനും, നാസികളുടെ പ്രചാരണങ്ങള്‍ അച്ചടിക്കാതിരിക്കുവാനും ഡച്ച് കത്തോലിക്കാ പത്രപ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തതിനെ തുടര്‍ന്ന് ലോകത്തെ ഏറ്റവും വലിയ ‘പുരോഹിത സെമിത്തേരി’ എന്നറിയപ്പെടുന്ന ഡാച്ചൌ തടങ്കല്‍പ്പാളയത്തിലേക്ക് അയക്കപ്പെട്ട 2,400 കത്തോലിക്കാ പുരോഹിതര്‍ ഉള്‍പ്പെടെയുള്ള 2,700 പുരോഹിതരില്‍ ഇദ്ദേഹവും ഉള്‍പ്പെട്ടിരുന്നു. 1942-ല്‍ 61-മത്തെ വയസ്സില്‍ നാസികള്‍ ഇദ്ദേഹത്തെ മാരകമായ വിഷം കുത്തിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. വിശ്വാസത്തിന്റെ പേരില്‍ രക്തസാക്ഷിത്വം വഹിച്ച ടൈറ്റസ് ബ്രാന്‍ഡ്സ്മയെ 1985-ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമനാണ് വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത്. #{red->none->b->വാഴ്ത്തപ്പെട്ട മേരി റിവിയര്‍:}# നിരവധി കത്തോലിക്കാ കോണ്‍വെന്റുകള്‍ അടക്കപ്പെടുകയും മതപരമായ പ്രവര്‍ത്തനങ്ങള്‍ നിയമവിരുദ്ധമാക്കപ്പെടുകയും ചെയ്ത ഫ്രഞ്ച് വിപ്ലവ കാലഘട്ടമായ 1796-ല്‍ ‘സിസ്റ്റേഴ്സ് ഓഫ് ദി പ്രസന്റേഷന്‍ ഓഫ് മേരി’ സന്യാസിനി സഭക്ക് രൂപം നല്‍കിയ ഫ്രഞ്ച് കന്യാസ്ത്രീയായ സിസ്റ്റര്‍ മേരി റിവിയര്‍ 1768-ലാണ് ജനിച്ചത്. 1838-ല്‍ മരണമടഞ്ഞ സിസ്റ്ററിനെ 1982-ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമനാണ് വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചത്. #{red->none->b->വാഴ്ത്തപ്പെട്ട കരോലിന സാന്റോകനാലെ:}# വാഴ്ത്തപ്പെട്ട മേരി ഓഫ് ജീസസ് എന്നറിയപ്പെടുന്ന ഇറ്റാലിയന്‍ കന്യാസ്ത്രീയായ കരോലിന സാന്റോകനാലെ 1852-ലാണ് ജനിച്ചത്. ‘കപ്പൂച്ചിന്‍ സിസ്റ്റേഴ്സ് ഓഫ് ദി ഇമ്മാക്കുലേറ്റ് ഓഫ് ലൂര്‍ദ്ദ്സ്’ സന്യാസിനി സഭക്ക് തുടക്കം കുറിച്ച സിസ്റ്റര്‍ കരോലിന സാന്റോകനാലെ 1923-ല്‍ പാലെര്‍മോയില്‍ വെച്ചാണ് മരണപ്പെടുന്നത്. #{red->none->b->വാഴ്ത്തപ്പെട്ട ചാള്‍സ് ഡെ ഫുക്കോള്‍ഡ്:}# 1858-ല്‍ ഫ്രാന്‍സിലെ സ്ട്രാസ്ബര്‍ഗില്‍ ജനിച്ച ചാള്‍സ് ഡെ ഫുക്കോള്‍ഡ് തന്റെ കൗമാരകാലത്ത് വിശ്വാസത്തില്‍ നിന്നും അകന്ന ജീവിതമായിരുന്നു നയിച്ചിരുന്നത്. മൊറോക്കോയിലേക്കുള്ള ഒരു യാത്രയാണ് അദ്ദേഹത്തിന്റെ ജീവിതത്തെ മാറ്റിമറിച്ചത്. അവിടത്തെ മുസ്ലീങ്ങളുടെ മതപരമായ തീഷ്‌ണതയിൽ പ്രചോദിതനായ അദ്ദേഹം തനിക്കും സ്വന്തം വിശ്വാസത്തിൽ ആഴപ്പെട്ടു ജീവിക്കണം എന്ന ആഗ്രഹത്തോടെ സഭയിലേക്ക് മടങ്ങിവന്നു. ട്രാപ്പിസ്റ്റ് സഭയില്‍ ചേര്‍ന്ന ഫുക്കോള്‍ഡ് ഫ്രാന്‍സിലും, സിറിയയിലുമായി ആശ്രമജീവിതം നയിച്ചു. പിന്നീട് അദ്ദേഹം കഠിനമായ സന്യാസ ജീവിതത്തിലേക്ക് പ്രവേശിക്കുന്നത്. 1901-ല്‍ തിരുപ്പട്ട സ്വീകരണം നടത്തിയ ഫുക്കോള്‍ഡ്, പാവപ്പെട്ടവര്‍ക്കിടയിലാണ് തന്റെ പ്രേഷിത മേഖല കണ്ടെത്തിയത്. അള്‍ജീരിയയിലെ ടാമന്‍റാസെറ്റില്‍ സ്ഥിരതമാസമാക്കിയ അദ്ദേഹം 1916-ല്‍ കവര്‍ച്ചക്കാരുടെ കൈകളാല്‍ കൊല്ലപ്പെടുകയായിരുന്നു. ലിറ്റില്‍ ബ്രദേഴ്സ് ഓഫ് ജീസസ്, ലിറ്റില്‍ സിസ്റ്റേഴ്സ് ഓഫ് ജീസസ് എന്നീ സഭകളുടെ സ്ഥാപനത്തിന് പ്രചോദനമായത് ഫുക്കോള്‍ഡിന്റെ രചനകളാണ്. #{red->none->b->വാഴ്ത്തപ്പെട്ട സെസാര്‍ ഡെ ബുസ്:}# വിദ്യഭ്യാസം, അജപാലനം, മതബോധനം തുടങ്ങിയ പ്രേഷിത മേഖലകളില്‍ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്ന ‘ഫാദേഴ്സ് ഓഫ് ക്രിസ്റ്റ്യന്‍ ഡോക്ടറിന്‍’ സഭയുടെ സ്ഥാപകനായ വാഴ്ത്തപ്പെട്ട സെസാര്‍ ഡെ ബുസ് 1544-ല്‍ ഫ്രാന്‍സിലാണ് ജനിച്ചത്. 'കുടുംബമതബോധനം' എന്ന ആശയം ഇദ്ദേഹമാണ് വികസിപ്പിച്ചെടുത്തത്. 1607-ല്‍ മരണപ്പെട്ട ഇദ്ദേഹം 1975-ലാണ് വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തപ്പെടുന്നത്. #{red->none->b->വാഴ്ത്തപ്പെട്ട ലൂയിജി മരിയ പാലാസോളോ:}# ഇറ്റാലിയന്‍ പുരോഹിതനായ ഫാദര്‍ ലൂയിജി മരിയ പാലാസോളോയാണ് ‘സിസ്റ്റേഴ്സ് ഓഫ് ദി പുവര്‍’ സന്യാസിനി സഭയുടെ സ്ഥാപകന്‍. 1963-ല്‍ വിശുദ്ധ ജോണ്‍ ഇരുപത്തിമൂന്നാമന്‍ പാപ്പയാണ് ഇദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത്. 1995-ല്‍ കോംഗോയില്‍ എബോള രോഗികളെ പരിചരിക്കുന്നതിനിടയില്‍ മരണപ്പെട്ട സിസ്റ്റേഴ്സ് ഓഫ് ദി പുവര്‍ സഭാംഗങ്ങളായ 6 പേരുടെ നാമകരണ നടപടികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. #{red->none->b->വാഴ്ത്തപ്പെട്ട ഗിയുസ്റ്റിനോ മരിയ റുസോലില്ലോ:}# സൊസൈറ്റി ഓഫ് ഡിവൈന്‍ വൊക്കേഷന്റേയും, വൊക്കേഷനിസ്റ്റ് സിസ്റ്റേഴ്സിന്റേയും സ്ഥാപകനായ ഫാദര്‍ ഗിയുസ്റ്റിനോ മരിയ റുസോലില്ലോ 1891-ല്‍ ഇറ്റലിയിലാണ് ജനിച്ചത്. 1955-ലായിരുന്നു മരണം. യുവാക്കളെ ദൈവവിളി തിരിച്ചറിയുവാന്‍ സഹായിക്കുന്നതിന് വേണ്ടിയാണ് അദ്ദേഹം തന്റെ ജീവിതം ചിലവഴിച്ചത്. 2011-ല്‍ ബെനഡിക്ട് പതിനാറാമന്‍ പാപ്പയാണ് ഇദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത്. #{red->none->b->വാഴ്ത്തപ്പെട്ട അന്നാ മരിയ റുബാറ്റോ:}# കപ്പൂച്ചിന്‍ സിസ്റ്റേഴ്സ് ഓഫ് മദര്‍ റുബാറ്റോ എന്നറിയപ്പെടുന്ന സന്യാസിനി സഭയുടെ സ്ഥാപകയായ അന്നാ മരിയ റുബാറ്റോ 1844-ല്‍ ഇറ്റലിയിലെ കാര്‍മാഗ്നോളയിലാണ് ജനിച്ചത്. 1904-ല്‍ ഉറുഗ്വേയിലെ മോണ്ടെവിഡിയോയില്‍ വെച്ചായിരുന്നു അന്ത്യം. 1993-ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമനാണ് അന്നാ മരിയ റുബാറ്റോയേ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്നത്. #{red->none->b->വാഴ്ത്തപ്പെട്ട മരിയ ഡൊമേനിക്കാ മാന്റോവനി:}# ലിറ്റില്‍ സിസ്റ്റേഴ്സ് ഓഫ് ദി ഹോളി ഫാമിലി സഭയുടെ സഹ-സ്ഥാപകയും, ആദ്യ സുപ്പീരിയര്‍ ജനറലുമായ മരിയ ഡൊമേനിക്കാ മാന്റോവനി 1862-ല്‍ ഇറ്റലിയിലെ കാസ്റ്റെല്ലെറ്റോ ഡി ബ്രെന്‍സോണിലാണ് ജനിച്ചത്. രോഗികള്‍ക്കും പാവപ്പെട്ടവര്‍ക്കും വേണ്ട സമര്‍പ്പിക്കപ്പെട്ട ജീവിതമായിരുന്നു മാന്റോവനിയുടേത്. 1934-ല്‍ മരണപ്പെട്ട സിസ്റ്റര്‍ മാന്റോവനി 2003-ലാണ് വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തപ്പെടുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DD74tv2659MGDVUGb3RUxh}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-05-15-08:49:06.jpg
Keywords: ദേവസഹായ
Content: 18858
Category: 1
Sub Category:
Heading: ആരായിരിന്നു ദേവസഹായം പിള്ള? അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ഇവയാണ്..!
Content: പതിനെട്ടാം നൂറ്റാണ്ടിൽ തിരുവിതാംകൂർ രാജ്യത്ത് ഉദ്യോഗസ്ഥനായിരിക്കെ, ഹൈന്ദവ വിശ്വാസം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച് വ്യക്തിയാണ് വാഴ്ത്തപ്പെട്ട ദേവസഹായം പിള്ള. 1712 ഏപ്രിൽ 23-ന് കന്യാകുമാരി ജില്ലയിലെ നട്ടാലത്ത് ജനിച്ചു. വിശ്വാസ പരിവർത്തനത്തിനു മുൻപ് നീലകണ്ഠപിള്ള എന്ന് പേരുണ്ടായിരുന്ന അദ്ദേഹം മാർത്താണ്ഡവർമ്മയുടെ കൊട്ടാരത്തിൽ കാര്യദർശിയായിരുന്നു. കുളച്ചൽ യുദ്ധത്തിൽ തിരുവിതാംകൂർ സൈന്യം ഡച്ച് സൈന്യത്തെ പരാജയപ്പെടുത്തി. തുടർന്ന്, തിരുവിതാംകൂർ സൈന്യത്തിന്റെ നവീകരണച്ചുമതല മാർത്താണ്ഡവർമ മഹാരാജാവ് ഡച്ച് സൈന്യാധിപൻ ഡിലനോയിയെ ഏൽപ്പിച്ചു. ഡിലനോയിയുടെ സഹായിയായി മഹാരാജാവ് പിള്ളയെ നിയമിച്ചു. അദ്ദേഹത്തിൽ നിന്നാണ് പിള്ള യേശുക്രിസ്തുവിനെ കുറിച്ച് കേട്ടറിഞ്ഞത്. തുടർന്ന്, തെക്കൻ തിരുവിതാം കൂറിലെ നേമം എന്ന സ്ഥലത്ത് മിഷനറിയായിരുന്ന ബുട്ടാരി എന്ന ഈശോസഭാവൈദികനിൽ നിന്ന് 1745 മേയ് 17-ന് ലാസര്‍ എന്നര്‍ത്ഥമുള്ള ദേവസഹായം പിള്ള എന്ന പേരില്‍ ജ്ഞാനസ്നാനം സ്വീകരിച്ചു. അറിഞ്ഞ ക്രിസ്തുവിനെ പ്രഘോഷിക്കാതിരിക്കാന്‍ പിള്ളയ്ക്കു സാധിച്ചില്ല. രാമപുരം, വടക്കേക്കുളം, നെയ്യാറ്റിന്‍കര തുടങ്ങിയ സ്ഥലങ്ങളിലെല്ലാം പോയി പിള്ള ക്രിസ്തുവിനെ പ്രസംഗിച്ചു. ഇത് രാജസേവകരുടെയും പിള്ളയുടെ സഹപ്രവര്‍ത്തകരുടെയും കോപം ജ്വലിപ്പിച്ചു. നമ്പൂതിരിമാരെ വെറുത്തിരുന്ന രാമയ്യന്‍ ദളവയുടെ കൂടി സഹായത്തോടെ പിള്ളയ്ക്കെതിരായി അവര്‍ ഉപജാപം നടത്തി രാജദ്രോഹക്കുറ്റം ചാര്‍ത്തി രാജസമക്ഷം അവതരിപ്പിച്ചു. ‘ജീവന്‍ വേണമെങ്കില്‍ ക്രിസ്തുവിനെ ഉപേക്ഷിക്കുക.’ രാജാവ് ഉത്തരവിട്ടു. പ്രാണനെക്കാള്‍ ക്രിസ്തുവിനെ സ്നേഹിച്ച പിള്ള പക്ഷേ, ക്രിസ്തുവിനൊപ്പം നിന്നു. പിള്ളയുടെ കൈകാലുകള്‍ ബന്ധിച്ച് ദിവസവും 30 അടി വീതം കാല്‍വെള്ളയില്‍ അടിക്കാന്‍ രാജാവ് ഉത്തരവിട്ടു. വഴിപോക്കര്‍ പോലും പിള്ളയെ മര്‍ദിച്ചു രസിച്ചു. മുളകുപൊടി ചുറ്റിനും ഇട്ടു പുകയ്ക്കുക, എരുക്കിന്‍ പൂമാലയണിയിച്ച് പൊള്ളുന്ന വെയിലത്ത് എരുമപ്പുറത്ത് കയറ്റി നാടുചുറ്റിക്കുക, മുറിവില്‍ മുളകു പുരട്ടുക തുടങ്ങിയ മര്‍ദനമുറകള്‍. നാലു കൊല്ലത്തോളം ജയില്‍ വാസം. 1752 ജനുവരി 14ന് വെടിവച്ചു കൊല്ലാനുള്ള ഉത്തരവുമായി രാജഭടന്‍മാര്‍ പിള്ളയെ കാറ്റാടി മലയിലെ ഒരു പാറയില്‍ കൊണ്ടു ചെന്നുനിര്‍ത്തി. തനിക്ക് പോകാന്‍ സമയമായി എന്നറിഞ്ഞ പിള്ള അവസാനമായി പ്രാര്‍ത്ഥിക്കാന്‍ അനുവാദം ചോദിച്ചു. പാറയില്‍ ചങ്ങലകളില്‍ ബന്ധിക്കപ്പെട്ടു പ്രാര്‍ത്ഥിക്കുന്ന ചിത്രം പിന്നീട് വിശ്വാസചരിത്രത്തിനു വിളക്കായി. അങ്ങനെ ധീരരക്തസാക്ഷിത്വം വരിച്ചു. ചങ്ങലകളാൽ ബന്ധിക്കപ്പെട്ട നിലയിൽ മുട്ടിൽ നിന്നു് പ്രാർത്ഥിക്കുന്ന ദേവസഹായം പിള്ളയുടെ പെയിന്‍റിംഗ് ഇന്നും അദ്ദേഹത്തിന്റെ വീരോചിത വിശ്വാസ സാക്ഷ്യത്തെ എടുത്തുക്കാട്ടുന്നു. 2004-ൽ, ഭാരത മെത്രാന്മാരുടെ സമിതിയുടെ തമിഴ്നാട് ശാഖ, ദേവസഹായം പിള്ളയെ വിശുദ്ധപദവിയിലേയ്ക്ക് ഉയർത്തണമെന്ന് വത്തിക്കാനോട് ശുപാർശചെയ്തു. ദൈവസഹായം പിള്ളയെ രക്തസാക്ഷി വിശുദ്ധ പദവിയിലേക്ക് ഉയർത്താനുള്ള നടപടികൾക്ക് 2012-ൽ ബനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ അംഗീകാരം ലഭിച്ചു. 2012 ഡിസംബർ 2-ന് കത്തോലിക്ക സഭ ഇദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. അന്നത്തെ വിശുദ്ധരുടെ നാമകരണത്തിന് വേണ്ടിയുള്ള തിരുസംഘത്തിന്റെ തലവന്‍ കര്‍ദ്ദിനാള്‍ ആഞ്ചലോ അമാത്തോ, ഇന്ത്യന്‍ മനഃസാക്ഷിയുടെയും തമിഴിന്റെയും പ്രതീകമായാണ് ദേവസഹായം പിള്ളയെ വിശേഷിപ്പിച്ചത്. അദ്ദേഹത്തിന്റെ ജീവിതവും രക്തസാക്ഷിത്വവുമായി ബന്ധമുള്ള സ്ഥലങ്ങള്‍ കന്യാകുമാരി ജില്ലയിലെ കോട്ടാര്‍ രൂപതയിലാണ്. നാഗര്‍കോവിലിലെ സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ കത്തീഡ്രലിലെ അദ്ദേഹത്തിന്റെ ശവകുടീരത്തില്‍ എന്നും ആയിരക്കണക്കിന് വിശ്വാസികളാണ് പ്രാര്‍ത്ഥനാപൂര്‍വ്വം കടന്നുചെല്ലുന്നത്. ജനുവരി 14നാണ് വാഴ്ത്തപ്പെട്ട ദൈവസഹായം പിള്ളയുടെ തിരുനാളായി സഭ ആചരിക്കുന്നത്. 2022 മെയ് 15ന് വാഴ്ത്തപ്പെട്ട ദേവസഹായം പിള്ളയെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തിയപ്പോൾ പ്രധാനമായും രണ്ട് കാര്യങ്ങള്‍ അദ്ദേഹത്തിന്റെ പേരില്‍ ചേര്‍ക്കപ്പെട്ടു. 1. ഭാരതത്തിലെ ആദ്യത്തെ അല്‍മായ വിശുദ്ധന്‍ 2. തിരുസഭ അംഗീകരിച്ച ഭാരതത്തിലെ ആദ്യത്തെ അല്‍മായ രക്തസാക്ഷി. #{green->none->b->വിശുദ്ധ ദേവസഹായം പിള്ളയെ, ഞങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കേണമേ. ‍}# #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DD74tv2659MGDVUGb3RUxh}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-05-15-09:10:54.jpg
Keywords: ദേവസഹായ
Content: 18859
Category: 13
Sub Category:
Heading: അരലക്ഷം പേര്‍ നേരിട്ട് സാക്ഷി; ഭാരതത്തിന്റെ പ്രഥമ അല്‍മായ രക്തസാക്ഷി ഇനി വിശുദ്ധന്‍
Content: വത്തിക്കാൻ സിറ്റി: വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് സ്ക്വയറില്‍ പതിനായിരങ്ങളെ സാക്ഷിയാക്കി ക്രിസ്തു വിശ്വാസത്തെ പ്രതി ജീവത്യാഗം ചെയ്ത ഭാരതത്തിലെ ആദ്യ അല്മായ രക്തസാക്ഷി ദേവസഹായം പിള്ളയെ ഫ്രാന്‍സിസ് പാപ്പ വിശുദ്ധനായി പ്രഖ്യാപിച്ചു. നാമകരണ കുർബാനയിൽ 45,000 പേരോളം പങ്കെടുത്തുവെന്ന് കാത്തലിക് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ചടങ്ങിനു സാക്ഷ്യം വഹിക്കാൻ നൂറുകണക്കിന് ആളുകളാണ് തമിഴ്നാട്ടില്‍ നിന്നും കേരളത്തില്‍ നിന്നുമെത്തിയത്. ദേവസഹായം പിള്ളയ്ക്കു പുറമെ മറ്റ് ഒൻപതു പേരെക്കൂടി വിശുദ്ധരായി പ്രഖ്യാപിച്ചു. 2019 ഒക്‌ടോബറിൽ സെന്റ് ജോൺ ഹെൻറി ന്യൂമാനും മറ്റ് നാല് പേർക്കും ശേഷം തിരുസഭയില്‍ നടക്കുന്ന ആദ്യ വിശുദ്ധ പദ പ്രഖ്യാപനമാണ് ഇത്. നാമകരണ തിരുസംഘത്തിന്റെ അധ്യക്ഷന്‍ കർദിനാൾ മാർസെല്ലോ സെമെരാരോ ഓരോ വാഴ്ത്തപ്പെട്ടവരുടെയും ലഘു ജീവചരിത്രങ്ങൾ വായിച്ചതോടെയാണ് ചടങ്ങുകള്‍ക്ക് ആരംഭമായത്. ഫ്രാൻസിസ് മാർപാപ്പ വിശുദ്ധ പദ പ്രഖ്യാപനം നടത്തുന്നതിന് മുന്‍പ് വിശുദ്ധരുടെ ലുത്തീനിയ ആലപിച്ചിരിന്നു. ഇറ്റാലിയൻ പ്രസിഡന്റ് സെർജിയോ മാറ്ററെല്ല, ഫ്രഞ്ച് ആഭ്യന്തര മന്ത്രി ജെറാൾഡ് ഡാർമനിൻ, ഡച്ച് വിദേശകാര്യ മന്ത്രി വോപ്‌കെ ഹോക്‌സ്‌ട്രാ, തമിഴ്നാട് ന്യൂനപക്ഷ മന്ത്രി ജിംഗീ കെ.എസ്. മഥൻ, ഹൈ ഇസ്‌ലാമിക് കമ്മിറ്റിയുടെ അൾജീരിയൻ പ്രസിഡന്റ് ബൗബ്ദല്ല ഗൗലമല്ല എന്നിവരും സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്തു. കഴിഞ്ഞ ദിവസങ്ങളിൽ കാൽമുട്ട് വേദനയും നടത്തം ഒഴിവാക്കാൻ വീൽചെയർ ഉപയോഗിച്ചിരുന്ന ഫ്രാൻസിസ് മാർപാപ്പയ്ക്ക് കുർബാനയ്ക്കിടെ അൽപനേരം നിൽക്കാന്‍ കഴിഞ്ഞു. ദേവസഹായം പിള്ളയുടെ ജന്മനാടായ കന്യാകുമാരിയിൽ അദ്ദേഹത്തെ വിശുദ്ധഗണത്തിലേക്ക് ഉയർത്തുന്ന ചടങ്ങ് കാണാന്‍ നിരവധി പേരാണ് എത്തിയത്. ബിഗ് സ്ക്രീനിന് മുന്നില്‍ ആയിരങ്ങള്‍ തത്സമയം ശുശ്രൂഷകളില്‍ പങ്കുചേര്‍ന്നു. തിരുവിതാംകൂർ രാജ്യത്ത് ഉദ്യോഗസ്ഥനായിരിക്കെ, ഹൈന്ദവ വിശ്വാസം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച വ്യക്തിയാണ് വാഴ്ത്തപ്പെട്ട ദേവസഹായം പിള്ള. 1712 ഏപ്രിൽ 23-ന് കന്യാകുമാരി ജില്ലയിലെ നട്ടാലത്തായിരിന്നു ജനനം. വിശ്വാസ പരിവർത്തനത്തിനു മുൻപ് നീലകണ്ഠപിള്ള എന്ന് പേരുണ്ടായിരുന്ന അദ്ദേഹം മാർത്താണ്ഡവർമ്മയുടെ കൊട്ടാരത്തിൽ കാര്യദർശിയായിരുന്നു. ഡച്ച് സൈന്യാധിപൻ ഡിലനോയിൽ നിന്നു ക്രിസ്തുവിനെ അറിഞ്ഞ പിള്ള തെക്കൻ തിരുവിതാം കൂറിലെ നേമം എന്ന സ്ഥലത്ത് മിഷനറിയായിരുന്ന ബുട്ടാരി എന്ന ഈശോസഭാവൈദികനിൽ നിന്ന് 1745 മേയ് 17-ന് ലാസര്‍ എന്നര്‍ത്ഥമുള്ള ദേവസഹായം പിള്ള എന്ന പേരില്‍ ജ്ഞാനസ്നാനം സ്വീകരിച്ചു. രാമപുരം, വടക്കേക്കുളം, നെയ്യാറ്റിന്‍കര തുടങ്ങിയ സ്ഥലങ്ങളിലെല്ലാം പോയി പിള്ള ക്രിസ്തുവിനെ പ്രസംഗിച്ചത് രാജസേവകരെയും സഹപ്രവര്‍ത്തകരെയും ചൊടിപ്പിക്കുകയായിരിന്നു. പിള്ളയ്ക്കെതിരായി അവര്‍ ഉപജാപം നടത്തി അവര്‍ രാജദ്രോഹക്കുറ്റം ചാര്‍ത്തി. അദ്ദേഹത്തിന്റെ കൈകാലുകള്‍ ബന്ധിച്ച് ദിവസവും 30 അടി വീതം കാല്‍വെള്ളയില്‍ അടിക്കാന്‍ രാജാവ് ഉത്തരവിട്ടു. വഴിപോക്കര്‍ പോലും പിള്ളയെ മര്‍ദിച്ചു രസിച്ചു. മുളകുപോടി ചുറ്റിനും ഇട്ടു പുകയ്ക്കുക, എരുക്കിന്‍ പൂമാലയണിയിച്ച് പൊള്ളുന്ന വെയിലത്ത് എരുമപ്പുറത്ത് കയറ്റി നാടുചുറ്റിക്കുക, മുറിവില്‍ മുളകു പുരട്ടുക തുടങ്ങിയ മര്‍ദനമുറകള്‍. നാലു കൊല്ലത്തോളം ജയില്‍ വാസം. 1752 ജനുവരി 14ന് വെടിവച്ചു കൊല്ലാനുള്ള ഉത്തരവുമായി രാജഭടന്‍മാര്‍ പിള്ളയെ കാറ്റാടി മലയിലേക്ക് കൊണ്ടുപോയി. തനിക്ക് പോകാന്‍ സമയമായി എന്നറിഞ്ഞ പിള്ള അവസാനമായി പ്രാര്‍ത്ഥിക്കാന്‍ അനുവാദം ചോദിച്ചു. പാറയില്‍ ചങ്ങലകളില്‍ ബന്ധിക്കപ്പെട്ടു പ്രാര്‍ത്ഥിക്കുന്ന ചിത്രം പിന്നീട് ആയിരങ്ങള്‍ക്ക് മുന്‍പില്‍ വിശ്വാസ വിളക്കായി തന്നെ മാറി. #{blue->none->b->ഭാരതത്തിലെ ആദ്യ അല്മായ രക്തസാക്ഷി ദേവസഹായം പിള്ളേ, വിശ്വാസത്തില്‍ അടിയുറച്ച ജീവിതം നയിക്കുവാന്‍ ഞങ്ങളെ സഹായിക്കണമേ. ‍}#
Image: /content_image/News/News-2022-05-15-20:04:40.jpg
Keywords: ദേവസഹായ