Contents

Displaying 18501-18510 of 25081 results.
Content: 18890
Category: 11
Sub Category:
Heading: ലോക യുവജന സംഗമത്തിന് ജോൺ പോൾ പാപ്പയും കാര്‍ളോ അക്യുട്ടിസും ഉൾപ്പെടെ 13 മധ്യസ്ഥർ
Content: ലിസ്ബണ്‍: പോർച്ചുഗൽ തലസ്ഥാനമായ ലിസ്ബണിൽ അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക യുവജന സംഗമത്തിന്റെ മധ്യസ്ഥ വിശുദ്ധരെ പ്രഖ്യാപിച്ചു. വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ ജന്മദിനമായിരുന്ന മെയ് 18നു ലിസ്ബൺ പാത്രിയാർക്കീസ് കർദ്ദിനാൾ മാനുവൽ ക്ലെമന്റേയാണ് 13 മധ്യസ്ഥ വിശുദ്ധരുടെ പേരുകൾ പുറത്തുവിട്ടത്. പട്ടികയിൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയും, ദിവ്യകാരുണ്യത്തിന്റെ സൈബര്‍ അപ്പസ്തോലന്‍ കാർളോ അക്യുട്ടിസും ഉൾപ്പെടുന്നു. പരിശുദ്ധ കന്യകാമറിയമാണ് സംഗമത്തിന്റെ 'അതിവിശിഷ്ട മധ്യസ്ഥ' യെന്ന് അദ്ദേഹം പറഞ്ഞു. ഓഗസ്റ്റ് ഒന്നു മുതൽ ആറാം തീയതി വരെയാണ് ലോക യുവജന സംഗമം നടക്കുന്നത്. വിശുദ്ധ ഡോൺ ബോസ്കോ, വിശുദ്ധ ജോൺ ബ്രിട്ടോ, വിശുദ്ധ വിൻസെന്റ് ഓഫ് സർഗോസ, പാദുവായിലെ വിശുദ്ധ അന്തോണീസ്, വിശുദ്ധ ബർത്തലോമിയോ, വാഴ്ത്തപ്പെട്ട ജൊവാന ഓഫ് പോർച്ചുഗൽ, വാഴ്ത്തപ്പെട്ട ജോവോ ഫെർണാണ്ടസ്, വാഴ്ത്തപ്പെട്ട മരിയ ക്ലാര ഡെൽ നിനോ ജീസസ് എന്നിവരാണ് ശേഷിക്കുന്ന മധ്യസ്ഥ വിശുദ്ധര്‍. 1985ൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയാണ് ലോകയുവജന സംഗമത്തിന് തുടക്കമിടുന്നത്. ഓരോ തവണയും പതിനായിരകണക്കിന് യുവജനങ്ങളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് സംഗമത്തിൽ പങ്കെടുക്കാൻ എത്താറുള്ളത്. കൊറോണ വൈറസ് വ്യാപനത്തിന്റെ നാളുകൾ പിന്നിടുമ്പോൾ പുതിയ പ്രതീക്ഷകൾ പുനരുജ്ജീവിപ്പിക്കാനുളള അവസരമാണ് ലോക യുവജന സംഗമം നൽകുന്നതെന്ന് മുഖ്യ സംഘാടകരിൽ ഒരാളായ ഫാ. അമേരിക്കോ മാനുവൽ ആൽവസ് കാത്തലിക്ക് ന്യൂസ് ഏജൻസിയോട് പറഞ്ഞു. സാധാരണയായി മൂന്നുവർഷം ഇടവിട്ടാണ് ലോക യുവജന സംഗമം ക്രമീകരിക്കുന്നത്. 2022 ഓഗസ്റ്റ് മാസം നടത്താനിരുന്ന യുവജനങ്ങളുടെ സംഗമം കൊറോണ വൈറസ് വ്യാപനത്തെ തുടർന്നാണ് വത്തിക്കാൻ മാറ്റിവെച്ചത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DzBREE8AIMJEytlrdeZAhm}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-05-20-14:46:00.jpg
Keywords: യുവജന സംഗമ
Content: 18891
Category: 1
Sub Category:
Heading: യുഎസ് മെക്സിക്കന്‍ അതിര്‍ത്തിയില്‍ വൈദികനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി
Content: ടിജുവാന (മെക്സിക്കോ): അമേരിക്കയുടെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന മെക്‌സിക്കൻ സംസ്ഥാനമായ ബജാ കാലിഫോർണിയയിൽ കത്തോലിക്ക വൈദികനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ടെകേറ്റ് നഗരത്തിന്റെ പ്രാന്തപ്രദേശത്താണ് ടിജുവാന അതിരൂപത വൈദികനായ ഫാ. ജോസ് ഗ്വാഡലുപ്പെ റിവാസ് സാൽഡാന (57) യുടെ മൃതദേഹം കണ്ടെത്തിയത്. ടിജുവാനയിൽ നിന്ന് ഏകദേശം 30 മൈൽ കിഴക്കുള്ള ടെക്കേറ്റിലെ വിശുദ്ധ യൂദാതദേവൂസ് ഇടവക വികാരിയായും പ്രാദേശിക കരിസ്മാറ്റിക് നവീകരണ പ്രസ്ഥാനത്തിന്റെ ആത്മീയ പിതാവുമായി സേവനം ചെയ്യുകയായിരിന്നു അദ്ദേഹം. ടെക്കേറ്റിന്റെ പ്രാന്തപ്രദേശത്ത് വൈദികന്റെ മൃതദേഹം മര്‍ദ്ദനമേറ്റ നിലയില്‍ കണ്ടെത്തുകയായിരിന്നുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വൈദികന്റെ ആകസ്മിക വിയോഗത്തില്‍ ടിജുവാന അതിരൂപത ആർച്ച് ബിഷപ്പ് ഫ്രാൻസിസ്കോ മൊറേനോ ബാരോന്‍ ദുഃഖം രേഖപ്പെടുത്തി 25 വർഷത്തിലേറെയായി ടിജുവാന അതിരൂപതയിൽ സേവനമനുഷ്ഠിച്ച ഫാ. റിവാസ് സാൽഡാനയുടെ വേര്‍പാടില്‍ ദുഃഖിതരായവര്‍ക്ക് ഉത്ഥിതനായ ക്രിസ്തു ശക്തിയും ആശ്വാസവും പകരട്ടെയെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്ത് ഏറ്റവും കൂടുതൽ അക്രമങ്ങൾ നടക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് മെക്സിക്കോയിലെ ബജ കാലിഫോർണിയ സംസ്ഥാനം. നാഷണൽ പബ്ലിക് സെക്യൂരിറ്റി സിസ്റ്റത്തിന്റെ എക്സിക്യൂട്ടീവ് സെക്രട്ടേറിയറ്റിന്റെ കണക്കനുസരിച്ച് വർഷത്തിലെ ആദ്യ മൂന്ന് മാസങ്ങളിൽ 593 കൊലപാതകങ്ങളാണ് ഇവിടെ അരങ്ങേറിയിരിക്കുന്നത്. 2018 ഒക്ടോബറിൽ ടിജുവാന അതിരൂപതയിലെ മറ്റൊരു വൈദികൻ കൊല്ലപ്പെട്ടിരിന്നു, ടിജുവാനയിലെ സെന്റ് ലൂയിസ് ഇടവക വികാരിയായിരുന്ന ഫാ. ഉമർ അർതുറോ ഒർട്ടയുടെ മൃതദേഹം ദിവസങ്ങളോളം കാണാതായ ശേഷം ഉപേക്ഷിക്കപ്പെട്ട കാറിൽ കണ്ടെത്തുകയായിരിന്നു. ലോകത്ത് വൈദികര്‍ക്കു നേരെ ഏറ്റവും കൂടുതല്‍ അതിക്രമം നടക്കുന്ന ലാറ്റിനമേരിക്കന്‍ രാജ്യമാണ് മെക്സിക്കോ. കഴിഞ്ഞ ഇരുപത്തിയഞ്ച് വർഷത്തിനിടയിൽ മെക്സിക്കോയിൽ മാത്രം അറുപതോളം വൈദികര്‍ വ്യക്തമായ കാരണങ്ങളില്ലാതെ വധിക്കപ്പെട്ടെന്നു ചർച്ച് ഇൻ നീഡ് പൊന്തിഫിക്കൽ ഫൗണ്ടേഷന്‍ രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് റിപ്പോര്‍ട്ട് ചെയ്തിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DzBREE8AIMJEytlrdeZAhm}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-05-20-15:57:17.jpg
Keywords: മെക്സിക്കോ
Content: 18892
Category: 1
Sub Category:
Heading: വിശ്വാസ ജീവിതത്തിലെ സംശയങ്ങള്‍ക്കുള്ള ഉത്തരവുമായി 28ാമത്തെ ഓണ്‍ലൈന്‍ ക്ലാസ് നാളെ (മെയ് 21) ശനിയാഴ്ച
Content: റോം: തിരുസഭ പ്രബോധനങ്ങള്‍ അതിന്റെ സമഗ്രതയില്‍ അവതരിപ്പിക്കുന്ന രണ്ടാം വത്തിക്കാന്‍ കൗൺസിൽ ഓണ്‍ലൈന്‍ പഠന പരമ്പരയുടെ ഇരുപത്തിയെട്ടാമത്തെ ഓണ്‍ലൈന്‍ ക്ലാസ് നാളെ (മെയ് 21) ശനിയാഴ്ച Zoom-ല്‍ നടക്കും. കത്തോലിക്ക സഭയിലെ ദൈവശാസ്ത്രജ്ഞനും പാലക്കാട് രൂപതയുടെ സെന്റർ ഫോർ ഇന്റഗ്രൽ ഫോർമേഷന്റെ ഡയറക്ടറുമായ റവ. ഫാ. ഡോ. അരുൺ കലമറ്റത്തില്‍ നയിക്കുന്ന ക്ലാസില്‍ വൈദികരും സന്യസ്തരും അല്‍മായരും അടക്കം നൂറുകണക്കിന് ആളുകളാണ് പങ്കുചേരുന്നത്. പ്രധാനമായും മെത്രാന്‍മാരുടെ അധികാരവും വൈദികരുടെ ശുശ്രൂഷയും എന്ന വിഷയത്തെ കേന്ദ്രീകരിച്ചുള്ള ക്ലാസാണ് നാളെ നടക്കുക. തിരുസഭയില്‍ വൈദികരുടെ സ്ഥാനമെന്താണ്? വൈദികര്‍ക്ക് മെത്രാനോടും സഹവൈദികരോടും ജനങ്ങളോടുമുള്ള ബന്ധം എപ്രകാരമുള്ളതായിരിക്കണം? അവരോടുള്ള ബന്ധത്തിന്റെ പ്രത്യേകതയെന്താണ്? മെത്രാനുമായുള്ള കൂട്ടായ്മയില്‍ അദ്ദേഹത്തെ ആശ്രയിച്ചുമല്ലാതെ വൈദികര്‍ക്ക് തങ്ങളുടെ ശുശ്രൂഷ നിര്‍വ്വഹിക്കുവാന്‍ കഴിയുകയില്ലായെന്ന് പറയാന്‍ കാരണമെന്ത്? തുടങ്ങീ നിരവധിയായ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം നാളത്തെ ക്ലാസില്‍ പങ്കുവെയ്ക്കപ്പെടും. ക്ലാസിന് ശേഷം ഓരോരുത്തര്‍ക്കും സംശയനിവാരണത്തിനും പ്രത്യേക അവസരമുണ്ട്. നാളെ ശനിയാഴ്ച ഇന്ത്യന്‍ സമയം വൈകീട്ട് 05:25നു ജപമാല ആരംഭിക്കും, തുടര്‍ന്നു കൃത്യം 6 മണിക്ക് ആരംഭിക്കുന്ന ക്ലാസിന് ഒരു മണിക്കൂര്‍ ദൈര്‍ഖ്യമാണുള്ളത്. വൈദികരും സന്യസ്തരും വിശ്വാസികളും അടക്കം നിരവധി പേര്‍ തങ്ങളുടെ വിശ്വാസ ജീവിതത്തെ നവീകരിക്കുവാന്‍ സഹായിച്ചിട്ടുണ്ടെന്ന് സാക്ഷ്യപ്പെടുത്തിയ ക്ലാസിന് കേരള കത്തോലിക്ക സഭയിലെ മെത്രാന്‍മാരുടെ അനുഗ്രഹാശിസ്സുകളുമുണ്ട്. ➧ {{Zoom Link-> https://us02web.zoom.us/j/8641730546?pwd=V1ZjdUtjQ2hNNk1aTWI1UC9icmhYdz09}} <br> ➧ #{blue->none->b->Meeting ID: 864 173 0546 ‍}# <br> ➧ #{blue->none->b-> Passcode: 3040 ‍}# ➧ {{ രണ്ടാം വത്തിക്കാൻ കൗൺസില്‍ പഠനപരമ്പരയ്ക്കായുള്ള വാട്സാപ്പ് ഗ്രൂപ്പില്‍ ഇതുവരെ അംഗമാകാത്തവര്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/FmNfZeumsJY4UFMVfJHqD6}}
Image: /content_image/News/News-2022-05-20-16:47:15.jpg
Keywords: ഓണ്‍ലൈന്‍
Content: 18893
Category: 18
Sub Category:
Heading: സഭാസ്നേഹവും സഭയുമായുള്ള സംസർഗവും ഈശോയോടുള്ള സമ്പർക്കത്തിലേക്ക് വളരണം: മാർ പീറ്റർ കൊച്ചുപുരയ്ക്കൽ
Content: കോട്ടയം: ചങ്ങനാശേരി അതിരൂപതയുടെ സഭാ സ്നേഹം മാതൃകാപരമാണെന്നും അതിരറ്റ സഭാസ്നേഹവും സഭയുമായുള്ള സംസർഗവും ഈശോയോടുള്ള സമ്പർക്കത്തിലേക്ക് വളരണമെന്നും പാലക്കാട് ബിഷപ്പ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ. കോട്ടയം ലൂർദ് ഫൊറോന പള്ളിയിലെ നിധീരിക്കൽ മാണിക്കത്തനാർ നഗറിൽ നട ന്ന 136-ാമതു ചങ്ങനാശേരി അതിരൂപതാ ദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മാർ പീറ്റർ കൊച്ചുപുരയ്ക്കൽ. വിശ്വാസികളായ നാം സഭയോടും ഈശോയോടും ഉൾചേർന്നിരിക്കണം. പ്രതിസന്ധികൾ തരണം ചെയ്യാൻ കഴിയുന്ന പോസിറ്റീവ് മനസ് ഉണ്ടാകുന്നതിനൊ പ്പം പുതിയ കാലത്തെ സംഭവങ്ങളെ വിവേചനത്തോടെ തിരിച്ചറിയാനുള്ള ജാഗ്രതയു ണ്ടായിരിക്കണമെന്നും മാർ പീറ്റർ കൊച്ചുപുരയ്ക്കൽ ഉദ്ബോധിപ്പിച്ചു. ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിച്ചു. ഇടവകയോടും രൂപതയോടും ചേർന്നുള്ള സഭാത്മക കുടുംബങ്ങളായി നമ്മുടെ ഓരോ കുടുംബങ്ങളും മാറണമെന്ന് മാർ പെരുന്തോട്ടം ഉദ്ബോധിപ്പിച്ചു. ബ്രഹ്മോസ് എയ്റോ സ്പേയ്സ് മാനേജിംഗ് ഡയറക്ടർ ഡോ. എ. ജോസഫ് മുഖ്യപ്രഭാഷണം നടത്തി. അതിരൂപതാ ദിനത്തിൽ നൽകുന്ന പരമോന്നത ബഹുമതിയായ എ ക്സലൻസ് അവാർഡ് പ്രമുഖ മാധ്യമ പ്രവർത്തകനും ദീപിക മുൻ എക്സിക്യൂട്ടീവ് എ ഡിറ്ററുമായ ടി. ദേവപ്രസാദിനു ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം സമ്മാനി ച്ചു. സംസ്ഥാന, ദേശീയ, അന്തർദേശീയ തലങ്ങളിൽ നേട്ടങ്ങൾ കൈവരിച്ച അതിരൂപ താംഗങ്ങളെയും സമ്മേളനത്തിൽ ഉപഹാരം നൽകി ആദരിച്ചു. അവാർഡ് ജേതാക്കളെ പിആർഒ ജോജി ചിറയിൽ പരിചയപ്പെടുത്തി. അതിരൂപതാദിനാചരണ പരിപാടികൾക്ക് ആരംഭം കുറിച്ചു പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഡോ. ഡൊമിനിക് വഴിപ്പറമ്പിൽ പതാക ഉയർത്തി. വികാരി ജനറാൾ റവ. ഡോ. തോമസ് പാടിയത്ത് ഖുഥ്ആ പ്രാർഥനയ്ക്ക് നേതൃത്വം നൽകി. അതിരൂപ താദിന പ്രതിജ്ഞ ചൊല്ലികൊടുത്തു. വികാരി ജനറാൾ മോൺ. ജോസഫ് വാണിയപ്പുരയ്ക്കൽ അതിരൂപതാ ജീവകാരുണ്യ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ലൂർദ് ഫൊറോന വികാരി റവ.ഡോ. ഫിലിപ്പ് നെല്‍പുരപ്പറമ്പിൽ സമ്മേളന നഗറിനെ പരിചയപ്പെടുത്തി. എൽഎസ്ഡിപി മദർ ജനറാൾ സിസ്റ്റർ മേരി റോസിലി, യുവദീപ്തി എസ്എംവൈഎം ഡെപ്യൂട്ടി പ്രസിഡന്റ് ജാനറ്റ് മാത്യു, ടി. ദേവപ്രസാദ്, ഫാ. സെബാസ്റ്റ്യൻ ചാമക്കാല എന്നിവർ പ്രസംഗിച്ചു.
Image: /content_image/India/India-2022-05-21-07:59:00.jpg
Keywords: ചങ്ങനാശേരി
Content: 18894
Category: 18
Sub Category:
Heading: ചങ്ങനാശേരി അതിരൂപതക്ക് പുതുതായി 2 ഫൊറോനകൾ കൂടി പ്രഖ്യാപിച്ചു
Content: ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതക്ക് പുതുതായി രണ്ടു ഫൊറോനകൾ കൂടി പ്രഖ്യാപിച്ചു. ചെങ്ങന്നൂരും മുഹമ്മയുമാണ് പുതിയ ഫൊറോനകൾ, കോട്ടയത്തു നടന്ന അതിരൂപതാ ദിനത്തിൽ ആർച്ച്ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടമാണ് പ്രഖ്യാപനം നടത്തിയത്. ചെങ്ങന്നൂർ ഫൊറോനയുടെ കീഴിൽ ചെങ്ങന്നൂർ, അടൂർ, പന്തളം, മാവേലിക്കര, അയി രൂർ, തടിയൂർ, എഴുമറ്റൂർ, നെടുമൺ, കല്ലൂപ്പാറ പുതുശ്ശേരി എന്നീ ഒമ്പത് ഇടവകകളാ ണ് ഉൾപ്പെടുന്നത്. മുഹമ്മ ഫൊറോനയുടെ കീഴിൽ മുഹമ്മ, കലവൂർ, എസ്എൽപുരം, പാദുവാപുരം, ചാരമംഗലം, മണ്ണഞ്ചേരി എന്നീ ആറ് ഇടവകകളാണ് ഉൾപ്പെടുന്നത്. ചങ്ങനാശേരി മെത്രാപ്പോലീത്തൻ പള്ളിയുടെ കീഴിലുള്ള വെട്ടിത്തുരുത്ത് സെന്റ് ആന്റണീസ് കുരിശുപ ള്ളി, എടത്വാ ഫൊറോനാക്കു കീഴിലുള്ള തകഴി-കിഴുപ്പാറ സെന്റ് ജൂഡ് കുരിശടി, തിരു വനന്തപുരം ലൂർദ് ഫൊറോനാക്കു കീഴിലുള്ള വെള്ളായണി ലിറ്റിൽ ഫ്ളവർ കുരിശടി എന്നീ കുരിശടികളെ അതിർത്തി തിരിഞ്ഞ് കുരിശുപള്ളികളായി പ്രഖ്യാപിച്ചു. അടുത്തവർഷം നടക്കുന്ന 137-ാമത് അതിരൂപതാ ദിനം പുതുതായി രൂപീകരിച്ച മുഹമ്മ ഫൊറോന പള്ളിയിൽ നടത്തുമെന്ന് അതിരൂപതാ സഹായമെത്രാൻ മാർ തോമസ് തറയിൽ അറിയിച്ചു.
Image: /content_image/India/India-2022-05-21-08:01:58.jpg
Keywords: ചങ്ങനാ
Content: 18895
Category: 18
Sub Category:
Heading: സര്‍ക്കാരിന്റെ മദ്യനയം: വീണ്ടും വിമര്‍ശനവുമായി മാർ ജോസഫ് പെരുന്തോട്ടം
Content: കോട്ടയം: സംസ്ഥാന സർക്കാരിന്റെ മദ്യനയത്തിനെതിരേ രൂക്ഷവിമർശനവുമായി ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം. അതിരൂപതാ ദിനത്തിൽ നടത്തിയ പ്രസംഗ ത്തിനിടയിലാണ് ആർച്ച് ബിഷപ് സർക്കാരിനെ രൂക്ഷമായി വിമർശിച്ചത്. സർക്കാരിന്റെ വാർഷികവുമായി ബന്ധപ്പെട്ട് എല്ലാ പത്രങ്ങളിലും നൽകിയ പരസ്യ ത്തിൽ വാഗ്ദാനങ്ങൾ പാലിച്ചു എന്നാണു പറയുന്നത്. മദ്യലഭ്യത കുറയ്ക്കുമെന്ന് വാ ഗ്ദാനം നൽകി അധികാരത്തിലേറിയ സർക്കാർ പൂട്ടിയ 85 മദ്യഷാപ്പുകൾ തുറന്നു. 275 മദ്യഷാപ്പുകൾ കൂടി തുറക്കേണ്ടി വരുമെന്നാണ് സർക്കാർ പറയുന്നത്. ഇതിനെതി രേ ശക്തമായ പ്രതിഷേധം ഉണ്ടാകണമെന്നും മാർ പെരുന്തോട്ടം പറഞ്ഞു.
Image: /content_image/India/India-2022-05-21-08:11:53.jpg
Keywords: പെരുന്തോ
Content: 18896
Category: 1
Sub Category:
Heading: ഭ്രൂണഹത്യ പിന്തുണ: യുഎസ് സ്പീക്കർ നാൻസി പെലോസിയ്ക്കു വിശുദ്ധ കുർബാന സ്വീകരണത്തിന് വിലക്കിട്ട് സാൻ ഫ്രാൻസിസ്കോ മെത്രാപ്പോലീത്ത
Content: സാൻ ഫ്രാൻസിസ്കോ (അമേരിക്ക): ഭ്രൂണഹത്യയെ പിന്തുണയ്ക്കുന്ന നിലപാട് തുടർച്ചയായി സ്വീകരിച്ചതിന്റെ പേരിൽ യുഎസ് ഹൗസ് സ്പീക്കർ നാൻസി പെലോസി വിശുദ്ധ കുർബാന സ്വീകരിക്കുന്നത് തടഞ്ഞ് സാൻ ഫ്രാൻസിസ്കോ ആർച്ച് ബിഷപ്പ് സാൽവത്തോറ കോർഡിലിയോണി. ഡെമോക്രാറ്റിക് പാർട്ടി അംഗമായ സ്പീക്കറിന് വിശുദ്ധ കുർബാന നൽകരുതെന്ന നിർദേശവും ആർച്ച് ബിഷപ്പ് അതിരൂപതയിലെ വൈദികർക്ക് നൽകിയിട്ടുണ്ട്. ഭ്രൂണഹത്യ അനുകൂല നിലപാടിൽ മാറ്റം ഉണ്ടാകുന്നതുവരെ നാൻസി പെലോസിക്ക് ഇനി വിശുദ്ധ കുർബാന സ്വീകരിക്കാൻ സാധിക്കില്ല. നിരവധിതവണ വിഷയത്തെപ്പറ്റി ചർച്ചചെയ്യാൻ സ്പീക്കറിനെ ക്ഷണിച്ചെങ്കിലും പരാജയമായിരുന്നു ഫലമെന്നും, ഇപ്പോൾ എടുത്തിരിക്കുന്ന നടപടി, രാഷ്ട്രീയപരമായ നടപടിയല്ല മറിച്ച് അജപാലനപരമായ നടപടിയാണെന്നും സാൽവത്തോറ കോർഡിലിയോണി പറഞ്ഞു. തന്റെ തീരുമാനം അതിരൂപതയിലെ അംഗമായ നാൻസിയെ മെയ് 19ന് അറിയിച്ചിരുന്നുവെന്നും ആർച്ച് ബിഷപ്പ് വിശദീകരിച്ചു. ഇതിനുശേഷമാണ് മാധ്യമങ്ങളിൽ പ്രസിദ്ധീകരണത്തിനു വേണ്ടി കത്ത് നൽകിയത്. താൻ സ്ഥിരമായി വിശുദ്ധ കുർബാന സ്വീകരിക്കുന്ന ആളായതിനാൽ, വിശുദ്ധ കുർബാന സ്വീകരിക്കാൻ സാധിക്കാത്ത സാഹചര്യമുണ്ടായാൽ അത് വലിയ തിരിച്ചടി ആയിരിക്കുമെന്ന് 2008ൽ സി-സ്പാനിന് നൽകിയ അഭിമുഖത്തിൽ നാൻസി പെലോസി പറഞ്ഞിരുന്നു. കോർഡിലിയോണിയുടെ നിർദ്ദേശം സാൻഫ്രാൻസിസ്കോ അതിരൂപതയിൽ മാത്രമായിരിക്കും പ്രാബല്യത്തിൽ വരിക. മറ്റ് രൂപതകളിലെ തീരുമാനമെടുക്കേണ്ടത് അതാത് രൂപതകളിലെ മെത്രാന്മാരാണ്. പ്രത്യക്ഷമായ മാരക പാപത്തിൽ കഴിയുന്ന ആളുകൾ വിശുദ്ധ കുർബാന സ്വീകരിക്കാൻ പാടില്ലെന്ന കാനോൻ നിയമ സംഹിതയിലെ 915 നിയമം ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ആർച്ച് ബിഷപ്പ്, നാൻസി പെലോസിക്ക് വിശുദ്ധ കുർബാന സ്വീകരിക്കുന്നതിൽ നിന്നും വിലക്കേർപ്പെടുത്തിയത്. അന്നേദിവസം തന്നെ അതിരൂപതയിലെ വൈദികർക്ക് അയച്ച കത്തിൽ താൻ വിശുദ്ധ കുർബാനയെ ആയുധമാക്കുകയല്ല മറിച്ച് സഭാ നിയമം പ്രാബല്യത്തിൽ നടപ്പിലാക്കുക മാത്രമാണ് ചെയ്യുന്നതെന്ന് ആർച്ച് ബിഷപ്പ് കോർഡിലിയോണി വ്യക്തമാക്കി. നിരവധി തവണ ശ്രമിച്ചിട്ടും സ്പീക്കറിനെ ഭ്രൂണഹത്യ അനുകൂല നിലപാടിൽ നിന്ന് പിന്തിരിപ്പിക്കാൻ കഴിയാത്തത് മൂലം, കാര്യത്തിന്റെ ഗൗരവത്തെ പറ്റി ബോധ്യപ്പെടുത്താൻ വേണ്ടി വിശുദ്ധ കുർബാന വിലക്കുക എന്നതല്ലാതെ മറ്റ് മാർഗങ്ങളൊന്നും ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2012ൽ ബെനഡിക്ട് പതിനാറാമൻ മാർപാപ്പയാണ് സാൽവത്തോറ കോർഡിലിയോണിയെ സാൻഫ്രാൻസിസ്കോ ആർച്ച് ബിഷപ്പ് ആയി നിയമിക്കുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DCIIwBPcvw90fNKGtNT0lq}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/News/News-2022-05-21-10:47:21.jpg
Keywords: നാൻസി, സ്പീക്ക
Content: 18897
Category: 14
Sub Category:
Heading: ആദിമ ക്രൈസ്തവര്‍ രഹസ്യമായി താമസിച്ചിരുന്ന ഭൂഗര്‍ഭ നഗരം തുര്‍ക്കിയില്‍ കണ്ടെത്തി
Content: ഇസ്താംബൂള്‍: റോമക്കാരുടെ പീഡനത്തില്‍ നിന്നും രക്ഷപ്പെടുവാന്‍ പുരാതന ക്രൈസ്തവര്‍ അഭയം പ്രാപിച്ചിരുന്നതെന്ന് കരുതപ്പെടുന്ന രണ്ടായിരം വര്‍ഷങ്ങളുടെ പഴക്കമുള്ള വലിയ ഭൂഗര്‍ഭ നഗരം പുരാവസ്തു ഗവേഷകര്‍ തുര്‍ക്കിയില്‍ നിന്നും കണ്ടെത്തി. ശാസ്ത്രസംബന്ധിയായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന വെബ്സൈറ്റായ ‘ലൈവ് സയന്‍സ്’ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തുര്‍ക്കിയിലെ മാര്‍ഡിന്‍ പ്രവിശ്യയിലെ മിദ്യാത്ത് ജില്ലയിലെ ചുണ്ണാമ്പ് കല്ല്‌ ഗുഹക്കുള്ളിലായിട്ടാണ് ഈ പാര്‍പ്പിട സമുച്ചയം കണ്ടെത്തിയിരിക്കുന്നത്. ഭക്ഷണം, വെള്ളം എന്നിവ ശേഖരിച്ച് വെക്കുവാനുള്ള സൗകര്യങ്ങള്‍ക്ക് പുറമേ, വീടുകളും, ആരാധനാലയങ്ങളും ഈ ഭൂഗര്‍ഭ നഗരത്തിലുണ്ട്. ഭിത്തിയില്‍ ദാവീദിന്റെ നക്ഷത്രം എന്ന് കരുതപ്പെടുന്ന പെയിന്റിംഗോട് കൂടിയ ദേവാലയവും ഇതില്‍ ഉള്‍പ്പെടുന്നു. ഭൂഗര്‍ഭനഗരത്തിന്റെ 5 ശതമാനത്തില്‍ താഴെ മാത്രമേ തങ്ങള്‍ക്ക് ഉദ്ഘനനം ചെയ്യുവാന്‍ കഴിഞ്ഞിട്ടുള്ളുവെന്നാണ് പുരാവസ്തു ഗവേഷകര്‍ പറയുന്നത്. മുഴുവന്‍ സമുച്ചയവും ഏതാണ്ട് 40,00,000 ചതുരശ്ര അടി വരുമെന്നാണ് കണക്കാക്കപ്പെടുന്നത്. 60,000 മുതല്‍ 70,000 ആളുകള്‍ക്ക് വരെ ഇതില്‍ താമസിക്കുവാന്‍ കഴിയും. മാറ്റിയേറ്റ് എന്ന് ഔദ്യോഗികമായി വിളിക്കപ്പെട്ടിരുന്ന ഈ നഗരത്തില്‍ നിന്നും നാണയങ്ങള്‍, വിളക്ക് തുടങ്ങിയ റോമന്‍ കാലഘട്ടത്തിലെ പുരാവസ്തുക്കള്‍ കിട്ടിയിട്ടുള്ളതിനാല്‍ എ.ഡി 2, 3 നൂറ്റാണ്ടുകളിലായി നിര്‍മ്മിക്കപ്പെട്ടതാണ് ഈ ഭൂഗര്‍ഭ നഗരമെന്നാണ് ഗവേഷകരുടെ അനുമാനം. റോമാക്കാരുടെ മതപീഡനത്തില്‍ നിന്നും രക്ഷപ്പെടുവാനുള്ള ഒളിസങ്കേതമെന്ന നിലയില്‍ നിര്‍മ്മിക്കപ്പെട്ടതാണിതെന്നു മാര്‍ഡിന്‍ മ്യൂസിയത്തിന്റെ ഡയറക്ടറും, ഉദ്ഘനനത്തിന്റെ തലവനുമായ ഗാനി ടാര്‍കാന്‍ തുര്‍ക്കി സര്‍ക്കാരിന്റെ കീഴിലുള്ള വാര്‍ത്താ ഏജന്‍സിയായ ‘അനഡോളു ഏജന്‍സി’യോട് പറഞ്ഞു. രണ്ടാം നൂറ്റാണ്ടില്‍ ക്രിസ്തുമതം ഒരു ഔദ്യോഗിക മതമായിരുന്നില്ലെന്നും, ക്രിസ്തുമതം സ്വീകരിക്കുന്നവര്‍ റോമിന്റെ പീഡനത്തേ ഭയന്ന് ഭൂഗര്‍ഭ നഗരങ്ങളില്‍ ഒളിച്ചു താമസിക്കുകയായിരുന്നു പതിവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആദിമക്രൈസ്തവര്‍ സുരക്ഷക്കായി അഭയം പ്രാപിച്ചിരുന്ന അഭയകേന്ദ്രമാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നതെന്നു മാര്‍ഡിന്‍സ് മ്യൂസിയത്തിലെ മേല്‍നോട്ട ചുമതലയുള്ള ലോസന്‍ ബേയര്‍ എന്ന പുരാവസ്തുഗവേഷകന്‍ പറഞ്ഞു. ആദിമ ക്രൈസ്തവരില്‍ നിരവധി പേര്‍ യേശുവിനെ രക്ഷകനായി അംഗീകരിച്ച യഹൂദരായിരിന്നു. രണ്ടുമതങ്ങളും വിഗ്രഹാരാധകരായിരുന്ന റോമാക്കാരുടെ കടുത്ത പീഡനത്തിന് ഇരയായികൊണ്ടിരുന്ന കാലമായിരുന്നു അത്. റോമാക്കാര്‍ക്ക് ശേഷം പേര്‍ഷ്യാക്കാരും ആദിമ ക്രൈസ്തവരെ മതപീഡനത്തിനിരയാക്കിയിട്ടുണ്ട്. മതപീഡനത്തില്‍ നിന്നും രക്ഷനേടുവാന്‍ നിരവധി ക്രിസ്ത്യാനികള്‍ ഇന്ന്‍ തുര്‍ക്കി എന്നറിയപ്പെടുന്ന തെക്കന്‍ മേഖലകളില്‍ അഭയം പ്രാപിച്ചിരുന്നുവെന്ന്‍ ഭൂമിശാസ്ത്രകാരന്‍മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GBzwSPeQGFn5IlZSxmqKBi}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/News/News-2022-05-21-12:23:34.jpg
Keywords: തുര്‍ക്കി
Content: 18898
Category: 1
Sub Category:
Heading: ഷെയ്ഖ് ഖലീഫയുടെ വിയോഗത്തില്‍ ദുഃഖം അറിയിച്ചും അൽ നഹ്യാന് ആശംസകള്‍ നേര്‍ന്നും ഫ്രാൻസിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: യുഎഇ പ്രസിഡന്‍റും അബുദാബിയുടെ പരമാധികാരിയുമായിരുന്ന ഷെയ്ഖ് ഖലീഫയുടെ നിര്യാണത്തിൽ ഫ്രാൻസിസ് പാപ്പ അനുശോചനം രേഖപ്പെടുത്തി. യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ പുതിയ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ അൽ നഹ്യാന് അയച്ച സന്ദേശത്തിൽ, മുൻ പ്രസിഡന്റിന്റെ ആത്മശാന്തിക്കായി പാപ്പ തന്റെ പ്രാർത്ഥനകൾ വാഗ്ദാനം ചെയ്യുകയും വിയോഗത്തില്‍ വേദനിക്കുന്നവരോട് സഹാനുഭാവം പ്രകടിപ്പിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ നിര്യാണത്തിൽ താൻ ദുഃഖിക്കുന്നതായും, തന്റെ അനുശോചനങ്ങളും പ്രാർത്ഥനകളും നേരുന്നുവെന്നും പാപ്പ കുറിച്ചു. ഷെയ്ഖ് ഖലീഫയുടേത്, വിശിഷ്ഠവും ദീര്‍ഘവീക്ഷണമുള്ളതുമായ ഭരണമായിരുന്നുവെന്നും പാപ്പ അനുസ്മരിച്ചു. പരിശുദ്ധ സിംഹാസനവുമായുള്ള യുഎഇ മുൻ പ്രസിഡന്റിന്റെ പ്രത്യേകമായ ബന്ധത്തിനും, രാജ്യത്തെ കത്തോലിക്ക സമൂഹങ്ങളോടുള്ള ശ്രദ്ധയ്ക്കും നന്ദി രേഖപ്പെടുത്തിയ പാപ്പ, പരസ്പര സംവാദങ്ങൾക്കും, വിവിധ ജനതകൾ തമ്മിലും, മതപരമ്പര്യങ്ങൾ തമ്മിലുമുള്ള ധാരണയ്ക്കും ഷെയ്ഖ് ഖലീഫ കാണിച്ച താല്പര്യവും പ്രത്യേകം അനുസ്മരിച്ചു. രാജ്യത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്ന പുതിയ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദിന് തന്റെ പ്രാർത്ഥനകൾ ഉറപ്പു നൽകിയ ഫ്രാൻസിസ് പാപ്പ, ദൈവാനുഗ്രഹങ്ങൾ നേർന്നുകൊണ്ടാണ് തന്റെ സന്ദേശം അവസാനിപ്പിച്ചത്. 2019 ഫെബ്രുവരിയില്‍ പാപ്പ യു‌എ‌ഇയില്‍ സന്ദര്‍ശനം നടത്തിയിരിന്നു. അന്നു അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധസേനാ ഉപസർവസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നേരിട്ടുള്ള ക്ഷണം സ്വീകരിച്ചാണ് പാപ്പ അറേബ്യന്‍ മണ്ണിലെത്തിയത്. അദ്ദേഹമാണ് ഇപ്പോള്‍ യു‌എ‌ഇ പ്രസിഡന്‍റായി സ്ഥാനമേറ്റെടുത്തിരിക്കുന്നത്.
Image: /content_image/News/News-2022-05-21-21:23:38.jpg
Keywords: പാപ്പ
Content: 18899
Category: 18
Sub Category:
Heading: കേരള കാത്തലിക് സ്റ്റുഡന്റ്സ് ലീഗിന് പുതിയ നേതൃത്വം
Content: കോട്ടയം: കേരള കാത്തലിക് സ്റ്റുഡന്റ്സ് ലീഗിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനതല ത്തിൽ നേതൃത്വപരിശീലന ക്യാമ്പ് കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. ജേക്കബ് പാലയ്ക്കാപ്പിള്ളി ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ബേബി തദേവൂസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ഡയറക്ടർ ഫാ. കുര്യൻ തടത്തിൽ, ജനറൽ ഓർഗനൈസർ മനോജ് പാ ക്കോ വൈസ് പ്രസിഡന്റുമാരായ ജെമിൻ ജെ വാരാപ്പള്ളി, സെക്രട്ടറി ജൊവാന വിൻസന്റ്, തുടങ്ങിയവർ പ്രസംഗിച്ചു. സംസ്ഥാന ചെയർമാനായി കെ.എസ്. അശ്വിൻ ആന്റോ (ചങ്ങനാശേരി) ജനറൽ സെക്രട്ടറിയായി അലിറ്റ മനോജ് (പാലാ) എന്നിവരെയും ഹയർസെക്കൻഡറി വിഭാഗം സെക്രട്ടറിമാരായി ജെർലിൻ ജോൺസ് (ഇടുക്കി) ജി ജോസ് (ഇരിഞ്ഞാലക്കുട), ആനന്ദ് ജോ (കോതമംഗലം) എന്നിവരെയും ഹൈസ്കൂൾ വിഭാഗം സെക്രട്ടറിമാരായി ജിസി ഡാനിയേൽ (മാവേലിക്കര), ക്രിസ്റ്റീന വർഗീസ് (തിരുവനന്തപുരം മലങ്കര), കെവിൻ ബോസ് (കോട്ടപ്പുറം) എന്നിവരെയും യുപി വിഭാഗം സെക്രട്ടറിമാരായി എയ്ഞ്ചൽ സീലിയ (എറണാകുളം അങ്കമാലി) ഐറിൻ ഡേവിഡ് (വരാപ്പുഴ) ഫിവ വി (തിരുവ നന്തപുരം ലാറ്റിൻ) അൽവിൻ ജോസ് (കോട്ടയം) എന്നിവരെയും തെരഞ്ഞെടുത്തു.
Image: /content_image/India/India-2022-05-22-08:07:41.jpg
Keywords: കാത്തലി