Contents
Displaying 18531-18540 of 25081 results.
Content:
18920
Category: 18
Sub Category:
Heading: തീവ്രവാദത്തിനെതിരെ കാഞ്ഞിരപ്പള്ളി രൂപതയിലെ യുവജനങ്ങളുടെ സമാധാന സന്ദേശ യാത്ര
Content: കാഞ്ഞിരപ്പള്ളി: കൊലവിളികൾ നിറഞ്ഞ തീവ്രവാദ മുദ്രാവാക്യങ്ങൾ മുഴക്കി രാജ്യത്തിന്റെ മതേതരത്വം തകർക്കുന്ന പ്രവണതകൾക്കെതിരെ സമാധാന ആഹ്വാനവുമായി കാഞ്ഞിരപ്പള്ളി രൂപത എസ്.എം.വൈ.എം. സമാധാന സന്ദേശറാലി നടത്തി. ലോകം മുഴുവൻ സുഖം പകരാനായി 'സ്നേഹദീപമേ മിഴിതുറക്കൂ' എന്ന വിശ്വ പ്രശസ്ത ഗാനം ആലപിച്ച്, കൈകളിൽ തിരികളേന്തിയാണ് യുവജനങ്ങൾ സമാധാന റാലി നടത്തിയത്. സഹിഷ്ണുതയുടെ പര്യായമായ ഹൈന്ദവസംസ്കാരത്തിനും സമാധാന ആശയം ലോകത്ത് പടർത്തിയ ക്രൈസ്തവ സംസ്കാരത്തിനുമെതിരെയുള്ള വെല്ലുവിളി ലോകസംസ്കാരത്തിനെതിരെ തന്നെയുള്ള വെല്ലുവിളിയാണെന്ന് ഡയറക്ടർ ഫാ. വർഗീസ് കൊച്ചുപുരയ്ക്കൽ പറഞ്ഞു. മറ്റുമതങ്ങളെ ഇല്ലായ്മ ചെയ്യും എന്ന ആശയം ധ്വനിപ്പിക്കുന്ന മുദ്രാവാക്യങ്ങൾ ആർഷഭാരത സംസ്കാരം പടുത്തുയർത്തിയ സഹിഷ്ണുതയുടെ കടയ്ക്കൽ കോടാലി വയ്ക്കുന്ന രീതിയിലുള്ളതാണെന്ന് റാലി ഉത്‌ഘാടനം ചെയ്തുകൊണ്ട് പ്രസിഡന്റ് ജോപ്പു ഫിലിപ്പ് പറഞ്ഞു. ബ്ര.ലിബിൻ, ബ്ര. അജിൽ,ഷോൺ ജോസ്, അലീന മേരി ജേക്കബ്, അഖിൽ മാത്യു, ആൻ മേരി ജോർജ് എന്നിവർ പ്രസംഗിച്ചു.
Image: /content_image/India/India-2022-05-25-10:38:12.jpg
Keywords: വര്‍ഗ്ഗീയ

18921
Category: 1
Sub Category:
Heading: ദെബോറയുടെ ക്രൂര നരഹത്യ: നൈജീരിയയില്‍ ക്രൈസ്തവരുടെ പ്രതിഷേധം ശക്തി പ്രാപിക്കുന്നു
Content: അബൂജ: ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയില്‍ മതനിന്ദയുടെ പേരില്‍ ഇസ്ലാമിക വര്‍ഗ്ഗീയവാദികളായ സഹപാഠികളുടെ ക്രൂരമായ മര്‍ദ്ദനത്തിനും, കല്ലേറിനും ഇരയായി ക്രിസ്ത്യന്‍ പെണ്‍കുട്ടി അതിക്രൂരമായി കൊല്ലപ്പെട്ട സംഭവത്തില്‍ ക്രൈസ്തവരുടെ പ്രതിഷേധം ശക്തി പ്രാപിക്കുന്നു. ഷെഹു ഷാഗാരി കോളേജ് വിദ്യാര്‍ത്ഥിനിയായ സാമുവല്‍ ദെബോറ യാക്കുബുവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ചുകൊണ്ട് നൂറുകണക്കിന് ക്രൈസ്തവരാണ് ഇക്കഴിഞ്ഞ ഞായറാഴ്ച കടൂണ സബോണ്‍-ടാഷയിലെ ‘ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ഓഫ് വിന്നിംഗ് ഓള്‍’ദേവാലയത്തില്‍ ഒരുമിച്ചു കൂടിയത്. ‘ക്രിസ്ത്യന്‍ അസോസിയേഷന്‍ ഓഫ് നൈജീരിയ’ (സി.എ.എന്‍) യുടെ നേതൃത്വത്തിലാണ് പ്രതിഷേധം വ്യാപിക്കുന്നത്. രാജ്യമെമ്പാടുമുള്ള ക്രൈസ്തവര്‍ ഒരുമിച്ചുകൂടി പ്രതിഷേധിക്കുവാനായിരുന്നു സി.എ.എന്‍ ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് തീരുമാനം മാറ്റി വിശ്വാസികള്‍ തങ്ങളുടെ ദേവാലയങ്ങളില്‍ ഒരുമിച്ച് കൂടി പ്രതിഷേധിച്ചാല്‍ മതിയെന്ന് നിര്‍ദ്ദേശിക്കുകയായിരുന്നു. സി.എ.എന്നിന്റെ കടൂണ ചാപ്റ്ററാണ് സബോണ്‍-ടാഷയിലെ ‘ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ഓഫ് വിന്നിംഗ് ഓള്‍’ദേവാലയത്തിലെ പ്രതിഷേധം സംഘടിപ്പിച്ചത്. പ്രതിഷേധത്തിന്റെ ഭാഗമായി പ്രത്യേക പ്രാര്‍ത്ഥനകളും ഉണ്ടായിരുന്നു. സി.എ.എന്‍ കാടുണ ചാപ്റ്റര്‍ വൈസ് ചെയര്‍മാന്‍ റവ. ക്രിസ് ആന്‍ഗര്‍ പ്രതിഷേധത്തിനിടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചു. രാജ്യത്തെ ചൂഴ്‌ന്നു നില്‍ക്കുന്ന അനിശ്ചിതത്വത്തിനിടയിലും ജീവിച്ചിരിക്കുന്നവര്‍ക്ക് വേണ്ടി കൂടിയാണ് തങ്ങള്‍ ഈ പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നതെന്നു അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. രാജ്യത്ത് നിയമവ്യവസ്ഥയുള്ളതിനാല്‍ ദെബോറയുടെ കൊലപാതകം ഒട്ടും തന്നെ സ്വീകാര്യമല്ല. ദെബോറക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാനും, കൊലപാതകം ഒന്നിനും പരിഹാരമല്ലെന്ന്‍ ലോകത്തെ അറിയിക്കുവാനുമായിട്ടാണ് തങ്ങള്‍ ഇവിടെ കൂടിയിരിക്കുന്നത്. ദേശസ്നേഹികളായ നൈജീരിയക്കാര്‍ എന്ന നിലയില്‍ നിയമങ്ങളെ ബഹുമാനിക്കേണ്ടതുണ്ടെന്നും റവ. ക്രിസ് പറഞ്ഞു. ദെബോറയുടെ കൊലപാതകത്തിന് തൊട്ടുപിന്നാലെ സൊകോട്ടോയിലെ കത്തോലിക്ക ദേവാലയത്തിന് നേര്‍ക്ക് ആക്രമണമുണ്ടായ സാഹചര്യത്തില്‍ രൂപതാധ്യക്ഷന്‍ ബിഷപ്പ് മാത്യു കുക്കാക്ക് ഒന്നും സംഭവിക്കരുതെന്ന ശക്തമായ മുന്നറിയിപ്പും റവ. ക്രിസ് നല്‍കി. ദേവാലയത്തിന് നേര്‍ക്കുണ്ടായ ആക്രമണം മെത്രാനെ ലക്ഷ്യംവെച്ചായിരുന്നെന്നും, മെത്രാന്റേയും, മുഴുവന്‍ നൈജീരിയക്കാരുടേയും ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ടത് നൈജീരിയന്‍ സര്‍ക്കാരിന്റെ ചുമതലയാണെന്നും റവ. ക്രിസ് ഓര്‍മ്മിപ്പിച്ചു. രാജ്യത്തെ ശബ്ദമില്ലാത്തവരുടെ ശബ്ദമായി മാറിയ മെത്രാനെ നിശബ്ദനാക്കുക എന്ന ലക്ഷ്യത്തോടെയുള്ള ആക്രമണമായിരുന്നു ഇതെന്ന് ചൂണ്ടിക്കാട്ടിയ റവ. ക്രിസ്, ക്രൈസ്തവരെയും, രാജ്യത്തെ ജനങ്ങളേയും സംരക്ഷിക്കുവാന്‍ ബന്ധപ്പെട്ട ഏജന്‍സികള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കണമെന്ന്‍ നൈജീരിയന്‍ സര്‍ക്കാരിനോട് ആഹ്വാനം ചെയ്തുകൊണ്ടാണ് മാധ്യമപ്രവര്‍ത്തകരുമായുള്ള കൂടിക്കാഴ്ച അവസാനിപ്പിച്ചത്. അതേസമയം സംഭവത്തില്‍ നീതി ലഭിക്കും വരെ പ്രതിഷേധം കൂടുതല്‍ വ്യാപിപ്പിക്കുവാനാണ് ക്രൈസ്തവ സമൂഹത്തിന്റെ തീരുമാനം.
Image: /content_image/News/News-2022-05-25-11:59:00.jpg
Keywords: നൈജീ

18922
Category: 24
Sub Category:
Heading: "ഞങ്ങൾ അസംതൃപ്തരും അസ്വസ്ഥരുമാണ്...!"
Content: വളരെ അധികം ഉയർന്നു കേൾക്കുന്ന ഒരു വാക്ക് ആണ് അസഹിഷ്ണുത. ചെറുതും വലുതും ആയി അസഹിഷ്ണുത നമ്മുടെ ഇടയിൽ രൂപാന്തര പെടുന്നതിന്റെ ഗൗരവം നാം തിരിച്ചറിയണം. ഇന്ത്യ ഒരു ജനാതിപത്യ മതേതര രാഷ്ട്രം ആയിട്ടാണ് അതിന്റെ ശില്പികൾ രൂപ പെടുത്തിയെടുത്തത്. മഹാനായ ഡോ. അംബേക്റും അന്നത്തെ കോൺസ്റ്റിട്ടുവന്റ് അസംബ്ലി അംഗങ്ങളും ചിന്തിച്ചതും നടപ്പിൽ വരുത്തിയതും അതാണ്. അത് മറന്നു പ്രവർത്തിക്കുന്ന ചെറിയ ചെറിയ സമൂഹങ്ങളാണ് മുകളിൽ പ്രസ്താവിച്ച അസഹിഷ്ണുത പ്രകടിപ്പിക്കുന്നത്. ഞങ്ങൾ അസ്വസ്ഥരാണെന്ന് പോലും പറയാൻ ഞങ്ങൾക്ക് അവകാശം ഇല്ലായെന്ന മട്ടിലാണ് ഇന്നത്തെ രീതികൾ മാറി വന്നിരിക്കുന്നത്. ക്രിസ്താനിയുടെ വിശ്വാസത്തെ ചോദ്യം ചെയ്താലും അധിക്ഷേപിച്ചാലും മൗനം ഭജിക്കുന്ന രാഷ്ട്രീയ നേതാക്കന്മാരും പൗര പ്രമുഖരും ഏതെങ്കിലും ഒരു ക്രിസ്ത്യാനി ആരെയെങ്കിലും പറ്റി ഒരു പ്രസ്താവന ഇറക്കിയാൽ സടകുടഞ്ഞ് എഴുന്നേൽക്കുന്നത് ഈ സാക്ഷരകേരളത്തിൽ തന്നെയാണ്. കേവലം വോട്ടുബാങ്ക് മാത്രം മുന്നിൽനിർത്തി കൊണ്ട് കളിക്കുന്ന ഈ പൊറാട്ട് നാടകം തിരിച്ചറിയാൻ അല്പം വൈകിപ്പോയെങ്കിലും ഇപ്പോൾ ഞങ്ങൾ തിരിച്ചറിഞ്ഞിരിക്കുന്നു. പൊതുവേ രാഷ്ട്രീയ നേതാക്കന്മാർക്കും സാംസ്കാരിക പ്രമുഖർക്കും ഒരു വികാരമുണ്ട്, കേരളത്തിലെ ക്രൈസ്തവ സമൂഹം ഭിന്നിച്ചുനിൽക്കുന്നവരാണെന്ന്. എന്നാൽ ഒന്ന് ഓർത്തുകൊള്ളുക ഞങ്ങളിൽ സീറോ മലബാർ കത്തോലിക്കർ ഉണ്ടാകാം, സീറോ മലങ്കര കത്തോലിക്കർ ഉണ്ടാകാം, ലത്തീൻ കത്തോലിക്കർ ഉണ്ടാകാം, യാക്കോബായ സുറിയാനി ക്രിസ്ത്യാനികൾ ഉണ്ടാകാം, മലങ്കര ഓർത്തഡോക്സ് സുറിയാനി ക്രിസ്ത്യാനികൾ ഉണ്ടാകാം, മാർത്തോമാ ക്രിസ്ത്യാനികൾ ഉണ്ടാകാം, തൊഴിയൂർ സ്വതന്ത്ര സുറിയാനി സഭയുടെ മക്കൾ ഉണ്ടാകാം, കൽദായ സുറിയാനി സഭയുടെ മക്കൾ ഉണ്ടാകാം, നവീകരണ സഭാ വിഭാഗങ്ങളിലെ മക്കളും ഉണ്ടാകാം- ആരാധനക്രമത്തിൽ വൈവിധ്യങ്ങളായ പാരമ്പര്യങ്ങൾ ഉണ്ടെങ്കിലും പൊതു വിശ്വാസവും വികാരവും ഒന്നുതന്നെയാണ്. #{blue->none->b->"ഞങ്ങൾ എല്ലാവരും ഈശോമിശിഹായിൽ വിശ്വസിക്കുന്നു". }# ഞങ്ങളെല്ലാം ചേർത്തു നിൽക്കുന്ന ചേർത്തുനിർത്തുന്ന ഒരു വസ്തുത ഞങ്ങളുടെ വിശ്വാസമാണ്. അത് മിശിഹായിൽ ഉള്ള വിശ്വാസമാണ്. ക്രൈസ്തവ സമൂഹത്തിനു എതിരെ എന്തും പറയാം എന്തും ആരോപിക്കാം എന്തും ചെയ്യാം എന്നുള്ള ഒരു മനോഭാവം കേവലം രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടി രൂപപ്പെടുത്തിയിരിക്കുന്നതാണ്. മറ്റുള്ളവർക്കെതിരെ സംസാരിക്കാൻ കേരളത്തിലെ മാധ്യമങ്ങൾ പോലും ഭയപ്പെടുന്നു. ക്രൈസ്തവ സമൂഹത്തിന് എതിരെ സംസാരിക്കാൻ കേരളത്തിലെ മാധ്യമങ്ങൾക്കോ രാഷ്ട്രീയ നേതാക്കന്മാർക്ക് സാംസ്കാരിക പ്രമുഖർക്കോ യാതൊരു വിമ്മിഷ്ടവും ഇല്ല. ഞങ്ങടെ മതവികാരത്തെ എത്രമാത്രം അപമാനിച്ചാലും വോട്ടുബാങ്ക് രാഷ്ട്രീയം കളിക്കുന്ന രാഷ്ട്രീയ നേതാക്കന്മാർ മൗനികളായി തീരും. പഴയ കേരളത്തിന്റെ ഭക്ഷ്യവകുപ്പ് മന്ത്രി പറഞ്ഞ ഒരു വാക്കാണ് ഇപ്പോൾ മനസ്സിൽ വരുന്നത്. "അരിയാഹാരം കഴിക്കുന്നവർ അല്ലേ'. ഞങ്ങൾ ഇനിയും സഹിക്കും. ഞങ്ങൾ ഇനിയും ക്ഷമിക്കും. കാരണം ഞങ്ങളുടെ നാഥൻ ഞങ്ങളെ പഠിപ്പിച്ചത് ക്ഷമിക്കാനും സ്നേഹിക്കാനും സാഹോദര്യത്തിനുമാണ് ഇനിയും ഞങ്ങളുടെ വിശ്വാസത്തെയും പാരമ്പര്യങ്ങളെയും തിരു വസ്തുക്കളെയും അപമാനിക്കുമെന്നും തെരുവിൽ വലിച്ചിഴക്കുമെന്നും ഞങ്ങൾക്ക് നല്ല ബോധ്യമുണ്ട്. കളിപ്പാട്ടം പിടിച്ചു നടക്കേണ്ട കുട്ടികളുടെ മനസ്സിലേക്ക് കൊലവിളിയും മുറവിളിയുമായി മുന്നോട്ടുപോകാൻ ശക്തി പകർന്ന കരങ്ങളെ സൂക്ഷിക്കണം. വളരെ ഗൗരവമേറിയതാണ്...! ഇതിനെതിരെ പ്രതികരിക്കാത്ത രാഷ്ട്രീയ-സാംസ്കാരിക നേതാക്കന്മാരെ അവളുടെ മുൻകാല പ്രതികരണങ്ങൾ എടുത്തു നോക്കുമ്പോൾ വളരെ രസകരമാണ്. അതാണല്ലോ നിങ്ങളെ രാഷ്ട്രീയക്കാർ എന്ന് വിളിക്കുന്നത്. പ്രിയമുള്ള ക്രൈസ്തവ സഹോദരങ്ങളെ, യോജിപ്പിന്റെയും ഐക്യത്തെയും സമയം ആഗതമായിരിക്കുന്നു. എല്ലാം മറന്ന് നമുക്ക് വിശ്വാസത്തിനുവേണ്ടി കൈകോർക്കാം. ശ്രീനാരായണ. ഗുരുവിന്റെ മഹോന്നതമായ ഒരു ആപ്തവാക്യമാണ് - #സംഘടിക്കുവിൻ, ശക്തരാകുവിൻ. യോജിപ്പിന്റെ സ്വരം നമ്മുടെ ഇടയിൽ നിന്നും ഉയരട്ടെ. വിഘടിപ്പിന്റെയും കലഹത്തിനും ആത്മാവിനെ നമ്മിൽ നിന്നും അകറ്റി കളയാൻ നമുക്ക് സാധിക്കട്ടെ.
Image: /content_image/SocialMedia/SocialMedia-2022-05-25-13:11:48.jpg
Keywords: അസഹി, ഇന്ത്യ

18923
Category: 1
Sub Category:
Heading: മെയ് 29നു പീഡിത ക്രൈസ്തവര്‍ക്ക് ഐക്യദാർഢ്യ ദിനം ആചരിക്കുവാന്‍ റിലീസ് ഇന്റർനാഷണൽ
Content: ലണ്ടന്‍: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പീഡനം അനുഭവിക്കുന്ന ക്രൈസ്തവ സമൂഹത്തിനു വേണ്ടി മെയ് 29നു ഐക്യദാർഢ്യ ദിനമായി ആചരിക്കാൻ അന്തര്‍ദേശീയ സംഘടനയായ റിലീസ് ഇന്റർനാഷണൽ ആഹ്വാനം ചെയ്തു. 'ഓൾ ഔട്ട് ഫോർ ഗോഡ്' എന്ന പേരില്‍ നടത്തുന്ന ദിനാചരണത്തിന്റെ ഭാഗമായി അന്നേ ദിവസത്തെ ആരാധന ക്രൈസ്തവ വിശ്വാസികൾ ദേവാലയത്തിന് പുറത്ത് നടത്തണമെന്ന് സംഘടന അഭ്യര്‍ത്ഥിച്ചു. ഇതിലൂടെ, ദേവാലയങ്ങൾ തകർക്കപ്പെട്ട ക്രൈസ്തവർക്കും, ആരാധന സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട ക്രൈസ്തവർക്കും ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ മറ്റ് വിശ്വാസികൾക്കും അവസരമൊരുക്കുകയെന്നതാണ് സംഘടന ഉദ്ദേശിക്കുന്നത്. മുപ്പതോളം രാജ്യങ്ങളിൽ സാന്നിധ്യമുള്ള യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന റിലീസ് ഇന്റർനാഷണൽ എല്ലാ വർഷവും 'ഓൾ ഔട്ട് ഫോർ ഗോഡ്' എന്ന ക്യാമ്പയിൻ സംഘടിപ്പിക്കാറുണ്ട്. തങ്ങൾക്ക് യുകെയിൽ ആരാധനാലയങ്ങൾ ഉള്ളതുപോലെ, അത് നിഷേധിക്കപ്പെടുന്ന ക്രൈസ്തവ വിശ്വാസികളോട് ഐക്യദാര്‍ഢ്യം പ്രകടമാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് സംഘടനയുടെ സിഇഒ പോൾ റോബിൻസൺ പറഞ്ഞു. റിലീസ് ഇന്റർനാഷണൽ ഈ വർഷം പുറത്തുവിട്ട റിപ്പോർട്ടനുസരിച്ച് നൈജീരിയ, അഫ്ഗാനിസ്ഥാൻ, ഇന്ത്യ, ഉത്തര കൊറിയ തുടങ്ങിയ സ്ഥലങ്ങളിൽ ക്രൈസ്തവർക്ക് നേരെയുള്ള അതിക്രമങ്ങൾ വർദ്ധിച്ചിട്ടുണ്ട്. ഇന്ത്യയിൽ തീവ്ര ഹിന്ദുത്വ വാദികളിൽ നിന്നാണ് ക്രൈസ്തവർ ആക്രമണം നേരിടുന്നതെന്നും നിരവധി സംസ്ഥാനങ്ങൾ മതപരിവർത്തന നിരോധന നിയമം പാസാക്കുന്നുണ്ടെന്ന് സംഘടന ചൂണ്ടിക്കാട്ടി. 2021ൽ താലിബാൻ ഭരണം പിടിച്ചെടുത്തത് മുതൽ തങ്ങളെ ഒറ്റി കൊടുക്കുമോ എന്നുള്ള ഭയത്തിലാണ് അഫ്ഗാനിസ്ഥാനിലെ ക്രൈസ്തവ വിശ്വാസികൾ ജീവിക്കുന്നത്. നൈജീരിയയിൽ പ്രധാനമായും ബൊക്കോഹറാം തീവ്രവാദി സംഘടനയിൽ നിന്നും, മുസ്ലിം ഫുലാനി ഗോത്രവർഗ്ഗക്കാരിൽ നിന്നുമാണ് ക്രൈസ്തവർ പീഡനം ഏൽക്കുന്നത്. ഞായറാഴ്ച ദിവസത്തെ ആരാധനയ്ക്കിടയിൽ അഞ്ചു മിനിറ്റ് സമയം ക്രൈസ്തവ സമൂഹത്തിനു വേണ്ടി മൗനം ആചരിക്കാനും സംഘടന അഭ്യർത്ഥന നടത്തിയിട്ടുണ്ട്. #AllOutForGod എന്ന പേരിൽ സാമൂഹ്യ മാധ്യമങ്ങളിൽ ക്യാമ്പയിനിനും റിലീസ് ഇന്റർനാഷണൽ തുടക്കമിട്ടിട്ടുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DzBREE8AIMJEytlrdeZAhm}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-05-25-15:22:54.jpg
Keywords: പീഡിത

18924
Category: 1
Sub Category:
Heading: "എന്റെ ഹൃദയം തകർന്നു": ടെക്സാസ് വെടിവെയ്പ്പില്‍ അതീവ ദുഃഖം പ്രകടിപ്പിച്ച് പാപ്പ
Content: ടെക്സാസ്/ റോം: ടെക്‌സാസില്‍ 19 സ്കൂള്‍ വിദ്യാര്‍ത്ഥികളെയും രണ്ടു മുതിര്‍ന്നവരെയും പതിനെട്ടുവയസുകാരന്‍ അതിക്രൂരമായി വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ അതീവ ദുഃഖം പ്രകടിപ്പിച്ച് ഫ്രാന്‍സിസ് പാപ്പ. ഇന്ന് മെയ് 25-ന് സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിലെ പൊതു കൂടിക്കാഴ്ചയുടെ അവസാനത്തിലാണ് പാപ്പ തന്റെ വേദന പ്രകടിപ്പിച്ചത്. ടെക്സാസിലെ എലിമെന്ററി സ്‌കൂളിൽ നടന്ന കൂട്ടക്കൊലയിൽ തന്റെ ഹൃദയം തകർന്നിരിക്കുകയാണെന്നും കൊല്ലപ്പെട്ട കുട്ടികൾക്കും മുതിർന്നവർക്കും അവരുടെ കുടുംബങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കുന്നുവെന്നും പാപ്പ പറഞ്ഞു. വിവേചനരഹിതമായ ആയുധക്കടത്തിനോട് 'വേണ്ട' എന്നു പറയേണ്ട സമയമാണിത്. ഇനിയൊരിക്കലും ഇത്തരം ദുരന്തങ്ങൾ ഉണ്ടാകാതിരിക്കാൻ നമുക്കെല്ലാം കഠിനാധ്വാനം ചെയ്യാമെന്നും പാപ്പ പറഞ്ഞു. പാപ്പയുടെ വാക്കുകൾ നിറഞ്ഞ കൈയടികളോടെയാണ് തീർത്ഥാടകർ സ്വീകരിച്ചത്. സംഭവത്തില്‍ വത്തിക്കാനിലെ യുഎസ് അംബാസഡർ ജോ ഡോണെല്ലിയും ദുഃഖം പ്രകടിപ്പിച്ചു. തങ്ങള്‍ തിന്മയുടെ മുഖത്തിനു സാക്ഷ്യം വഹിക്കുകയാണെന്നും കുട്ടികൾക്കും കൊല്ലപ്പെട്ട മറ്റുള്ള ആളുകൾക്കും അവരുടെ കുടുംബങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കുന്നത് തുടരുകയാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. രാജ്യം തിന്മയുടെയും അക്രമത്തിന്റെയും പകർച്ചവ്യാധിയെ അഭിമുഖീകരിക്കുകയാണെന്ന് അമേരിക്കന്‍ കത്തോലിക്ക മെത്രാന്‍ സമിതി പ്രസ്താവിച്ചു. ഇന്നലെയാണ് തെക്കുപടിഞ്ഞാറൻ ടെക്‌സസിലെ ഉവാൾഡെയിലുള്ള റോബ് എലിമെന്ററി സ്‌കൂളിൽ പതിനെട്ടു വയസ്സു മാത്രം പ്രായമുള്ള തോക്കുധാരി വെടിവെയ്പ്പ് നടത്തിയത്. സാൽവഡോർ റാമോസ് എന്ന പ്രതിയെ ഉദ്യോഗസ്ഥർ വെടിവെച്ച് കൊലപ്പെടുത്തി.
Image: /content_image/News/News-2022-05-25-16:53:11.jpg
Keywords: പാപ്പ

18925
Category: 1
Sub Category:
Heading: ചൈനയ്ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനാദിനത്തില്‍ ഹോങ്കോങ്ങ് കര്‍ദ്ദിനാള്‍ ജോസഫ് സെന്‍ കോടതിയില്‍
Content: ഹോങ്കോങ്ങ് സിറ്റി: ജനകീയ പ്രക്ഷോഭങ്ങളില്‍ പൗരന്മാര്‍ക്കൊപ്പം നിലക്കൊണ്ടതിന്റെ പേരില്‍ അറസ്റ്റിലായ മുന്‍ ഹോങ്കോങ്ങ് മെത്രാന്‍ കര്‍ദ്ദിനാള്‍ ജോസഫ് സെന്‍ ഉള്‍പ്പെടെ 5 പേര്‍ ഹോങ്കോങ്ങ് കോടതി മുന്‍പാകെ ഹാജരായി. ചൈനീസ് സഭക്ക് വേണ്ടിയുള്ള ലോക പ്രാര്‍ത്ഥനാദിനമായ ഇന്നലെ മെയ് 24നാണ് 90 കാരനായ കര്‍ദ്ദിനാള്‍ സെന്നും, മറ്റുള്ളവരും കോടതിയില്‍ ഹാജരായത്. കുറ്റവാളികളെ ചൈനക്ക് കൈമാറുവാന്‍ വ്യവസ്ഥ ചെയ്യുന്ന ബില്ലിനെതിരെ ഹോങ്കോങ്ങില്‍ നടന്ന ജനകീയ പ്രതിഷേധങ്ങളില്‍ പങ്കെടുത്തവരുടെ നിയമ പോരാട്ടങ്ങള്‍ക്കാവശ്യമായ സാമ്പത്തിക സഹായം നല്‍കുന്നതിനായി സ്ഥാപിതമായ ‘612 ഹുമാനിറ്റേറിയന്‍ റിലീഫ് ഫണ്ട്’ പോലീസില്‍ രജിസ്റ്റര്‍ ചെയ്യാത്ത കുറ്റമാണ് കര്‍ദ്ദിനാളിനും കൂട്ടര്‍ക്കും നേരെ ആരോപിച്ചിരിക്കുന്നത്. തങ്ങള്‍ക്കെതിരെയുള്ള കുറ്റാരോപണങ്ങളില്‍ കഴമ്പില്ലെന്നും തങ്ങള്‍ കുറ്റമൊന്നും ചെയ്തിട്ടില്ലെന്നും ഇവര്‍ കോടതിയില്‍ ബോധിപ്പിച്ചതായി അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ ‘എ.എഫ്.പി’യുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. 1,274 ഡോളറോളം പിഴ ലഭിക്കാവുന്ന കുറ്റമാണ് കര്‍ദ്ദിനാള്‍ സെന്നിനു മേല്‍ ആരോപിക്കപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഇത് ഹോങ്കോങ്ങിന്റെ നാഷണല്‍ സെക്യൂരിറ്റി നിയമത്തിന്റെ പരിധിയില്‍ വരുന്ന കാര്യമല്ലെന്നാണ് അനുമാനം. സെപ്റ്റംബര്‍ 19-നാണ് ഈ കേസിന്‍മേലുള്ള വിചാരണ ആരംഭിക്കുക. ഹോങ്കോങ്ങിന്റെ വികാര്‍ ജനറാള്‍ ഫാ. ജോസഫ് ചാനും കോടതിയില്‍ സന്നിഹിതനായിരുന്നു. ഇറ്റലി, ഫ്രാന്‍സ്, ജര്‍മ്മനി, സ്വീഡന്‍ തുടങ്ങി നിരവധി യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള നയതന്ത്ര പ്രതിനിധികളും കോടതിയില്‍ സന്നിഹിതരായിരുന്നു. കേസുമായി ബന്ധപ്പെട്ട് മെയ് 11-നാണ് കര്‍ദ്ദിനാള്‍ അറസ്റ്റിലായത്. അന്ന് തന്നെ ജാമ്യം ലഭിച്ചിരിന്നു. കര്‍ദ്ദിനാളിന്റെ അറസ്റ്റിനെതിരെ ലോകമെമ്പാടും കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നത്. ഇക്കാര്യം വളരെ ഗൗരവത്തോടെയാണ് തങ്ങള്‍ വീക്ഷിക്കുന്നതെന്നു വത്തിക്കാന്‍ പ്രതിനിധി പറഞ്ഞിരിന്നു. കര്‍ദ്ദിനാള്‍ ജോസഫ് സെന്നിനേപ്പോലെ അന്യായമായി കുറ്റം ആരോപിക്കപ്പെട്ടവരെ കുറ്റവിമുക്തരാക്കണമെന്ന് വൈറ്റ്‌ഹൗസ് ഡെപ്യൂട്ടി പ്രസ്സ് സെക്രട്ടറി കരീനെ ജീന്‍-പിയറെ ചൈനീസ്, ഹോങ്കോങ്ങ് അധികാരികളോട് ആവശ്യപ്പെട്ടിരുന്നു. ‘ശക്തമായ ഭീഷണിപ്പെടുത്തല്‍’ എ:ന്നാണ് യു.കെ പാര്‍ലമെന്റിന്റെ ഉപരി സഭയായ ഹൗസ് ഓഫ് ലോര്‍ഡ്സിലെ സ്വതന്ത്ര അംഗം ഡേവിഡ് ആള്‍ട്ടണ്‍ കര്‍ദ്ദിനാളിന്റെ അറസ്റ്റിനെ വിശേഷിപ്പിച്ചത്. ചൈനയിലെ സഭക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്നും, അവിടെയുള്ള വിശ്വാസികളുടേയും, അജപാലക ശുശ്രൂഷകരുടെയും ജീവിത സാഹചര്യങ്ങളെ ശ്രദ്ധയോടും, സജീവമായും പിന്തുടരുന്നുവെന്നും പാപ്പ ഇക്കഴിഞ്ഞ ദിവസം പറഞ്ഞിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DzBREE8AIMJEytlrdeZAhm}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-05-25-18:36:02.jpg
Keywords: സെന്‍

18926
Category: 18
Sub Category:
Heading: എയ്ഡഡ് വിദ്യാഭ്യാസ മേഖലയെ ആക്ഷേപിക്കാനുള്ള നീക്കങ്ങള്‍ അപലപനീയം: സീറോ മലബാര്‍ സഭ
Content: കൊച്ചി: കേരളത്തിലെ എയ്ഡഡ് വിദ്യാഭ്യാസ മേഖലയെ ഒന്നടങ്കം ആക്ഷേപിച്ചു കൊണ്ടും, അധ്യാപക നിയമനങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുമുള്ള സിപിഎം കേന്ദ്രകമ്മിറ്റി അംഗം എ. കെ. ബാലന്‍റെ പ്രസ്താവന പ്രതിഷേധാര്‍ഹമാണെന്ന് സീറോ മലബാര്‍ സഭ. രാജ്യത്തെ മതന്യൂനപക്ഷങ്ങള്‍ക്ക് ഭരണഘടന ഉറപ്പുനല്‍കുന്ന പ്രത്യേക വിദ്യാഭ്യാസ അവകാശങ്ങള്‍ നിഷേധിക്കാനുള്ള നീക്കം യാഥാര്‍ത്ഥ്യ ബോധമില്ലാത്തതും, ചരിത്രത്തെ വിസ്മരിച്ചു കൊണ്ടുള്ളതുമാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമന ങ്ങളില്‍ അഴിമതി നടക്കുന്നു എന്ന് ആക്ഷേപിക്കുന്ന പാര്‍ട്ടിനേതാവ് യാഥാര്‍ത്ഥ്യത്തെക്കുറിച്ച് പഠിക്കാന്‍ തയ്യാറാകണമെന്ന് പബ്ലിക് അഫയേഴ്സ് കമ്മിഷന്‍ ആവശ്യപ്പെട്ടു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിവിധതലങ്ങളിലുള്ള ക്രമക്കേടുകള്‍ കണ്ടെത്താനും ഉത്തരവാദികളായവരെ മാതൃകാപരമായി ശിക്ഷിക്കാനും ശ്രമിക്കാതെ വിദ്യാഭ്യാസ മേഖലയില്‍ നൂറ്റാണ്ടുകളായി മാതൃകാപരമായി സേവനംചെയ്യുന്ന വിദ്യാഭ്യാസ ഏജന്‍സികളെ ആക്ഷേപിക്കാനുള്ള ശ്രമങ്ങള്‍ പ്രതിഷേധാര്‍ഹമാണ്. രാജ്യത്തെ പൗരന്‍മാര്‍ക്ക് സാര്‍വത്രിക വിദ്യാഭ്യാസം നല്‍കുന്നതില്‍ ഭരണകൂടം പരാജയ പ്പെട്ടപ്പോള്‍, ആ ഉത്തരവാദിത്വം ഏറ്റെടുക്കുകയും രാജ്യത്തെ മാതൃകാ സംസ്ഥാനമാക്കി കേരളത്തെ മാറ്റിയെടുക്കുന്നതില്‍ സുപ്രധാന പങ്കുവഹിക്കുകയും ചെയ്തവരാണ് ക്രൈസ്തവര്‍. കേരള കത്തോലിക്കാ മെത്രാന്‍ സമിതി പ്രസ്താവിച്ചതുപോലെ ചരിത്ര ബോധവും നിയമാവബോധവുമില്ലാതെ രാഷ്ട്രീയ പ്രവര്‍ത്തകര്‍ പെരുമാറുന്നത് ആശാവഹമല്ലായെന്നും പബ്ലിക് അഫയേഴ്സ് കമ്മിഷന്‍ പ്രസ്താവിച്ചു.
Image: /content_image/India/India-2022-05-26-08:56:43.jpg
Keywords: വിദ്യാഭ്യാ

18927
Category: 18
Sub Category:
Heading: ദൈവദാസി മദർ മേരി ഫ്രാൻസിസ്ക ഷന്താളിന്റെ 50ാം ചരമ വാർഷികാചരണത്തിനു സമാപനം
Content: അതിരമ്പുഴ: വിശുദ്ധ കുർബാനയുടെ ആരാധനാ സന്യാസിനീ സമൂഹത്തിന്റെ സഹ സ്ഥാപക ദൈവദാസി മദർ മേരി ഫ്രാൻസിസ്ക ദ് ഷന്താളിന്റെ അമ്പതാം ചരമ വാർഷികാചരണത്തിനു സമാപനമായി. നൂറുകണക്കിന് വിശ്വാസികളാണ് ഇന്നലെ രാവിലെ മുതൽ ആരാധനാമഠം ചാപ്പലിലെ കബറിടത്തിങ്കലും പ്രധാന തിരുക്കർമങ്ങൾ നടന്ന അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളിയിലും എത്തിയത്. രാവിലെ കബറിടത്തിങ്കൽ ചങ്ങനാശേരി അതിരൂപതാധ്യക്ഷൻ ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടത്തിന്റെ കാർമികത്വത്തിൽ ഒപ്പീസ് നടന്നു. തുടർന്ന് സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ മാർ പെരുന്തോട്ടത്തിന്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചു. പോസ്റ്റുലേറ്റർ റവ.ഡോ.ജോസഫ് കൊല്ലാറ, ചമ്പക്കുളം സെ ന്റ് മേരീസ് ബസിലിക്ക റെക്ടർ ഫാ. ഗ്രിഗറി ഓണംകുളം എന്നിവർ സഹകാർമികരായി രുന്നു. വിശുദ്ധ കുർബാനയ്ക്കു ശേഷം പാരിഷ് ഹാളിൽ സജ്ജീകരിച്ച നേർച്ചഭക്ഷണത്തിൽ പങ്കാളികളായ ശേഷമാണ് വിശ്വാസികൾ മടങ്ങിയത്. കേരളത്തിനകത്തും പുറത്തു നിന്നുമായി വിവിധ പ്രോവിൻസുകളിലെ പ്രോവിൻഷ്യൽമാരും കന്യാസ്ത്രീകളും ഉൾപ്പെടെ ഒട്ടേറെ വിശ്വാസികൾ തിരുക്കർമങ്ങളിൽ പങ്കെടുക്കാനും കബറിടത്തിങ്കൽ പ്രാർഥിക്കാനുമായി എത്തിയിരിന്നു.
Image: /content_image/India/India-2022-05-26-09:02:20.jpg
Keywords: മേരി ഷന്താ

18928
Category: 14
Sub Category:
Heading: 100ാം വയസ്സിലെ അമ്മയുടെ ആഗ്രഹം 'പാപ്പയെ നേരിട്ട് കാണണം': ആഗ്രഹം നിറവേറ്റി മക്കള്‍
Content: വത്തിക്കാന്‍ സിറ്റി: ഒരു നൂറ്റാണ്ടിന്റെ ജീവിതാനുഭവമായി കഴിയുന്ന വയോധികയ്ക്കു തന്റെ നൂറാം ജന്മദിനത്തില്‍ ആഗ്രഹം ഒന്നു മാത്രം. ''ഫ്രാന്‍സിസ് പാപ്പയെ കാണണം''. ഒടുവില്‍ അത് നിറവേറ്റിയതിന്റെ ആഹ്ലാദത്തിലാണ് മക്കളും കൊച്ചുമക്കളും. കഴിഞ്ഞ ഒക്ടോബര്‍ 24നു നൂറു വയസ്സ് തികഞ്ഞ ഇറ്റലിയിലെ മോന്തേ കത്തീനി സ്വദേശിനിയായ റിന മെയൂച്ചിയാണ് തന്റെ മക്കളോടു തന്റെ അതിയായ ആഗ്രഹം പങ്കുവെച്ചത്. കുടുംബത്തിന് വേണ്ടി ഏറെ ത്യാഗങ്ങള്‍ ഏറ്റെടുത്ത അമ്മയുടെ ജീവിതം അടുത്തറിയുന്നവരായിരിന്നു മക്കള്‍. 1921-ൽ പിസ്റ്റോയയിൽ ജനിച്ച്, നാലാം വയസ്സിൽ മോണ്ടെകാറ്റിനിയിലേക്ക് താമസം മാറിയ റിന, സ്‌കൂൾ വിദ്യാഭ്യാസം നേരത്തെ ഉപേക്ഷിച്ച് തന്റെ കുടുംബത്തിന്റെ സുരക്ഷിതത്വത്തിന്വേണ്ടി എംബ്രോയ്ഡറി, തയ്യൽ ജോലി എന്നിവ ഏറ്റെടുത്തിരിന്നു. പിന്നീട് ലിയോനെറ്റോ മ്യൂച്ചിയെ വിവാഹം ചെയ്തു. 37 വർഷത്തെ അവരുടെ ദാമ്പത്യ ജീവിതത്തില്‍ നാലു കുഞ്ഞുങ്ങള്‍ ജനിച്ചു. അന്‍പത്തിയെട്ടാം വയസ്സില്‍ ഭര്‍ത്താവ് അന്തരിച്ചു. ആയുസ്സിന്റെ ദൈര്‍ഖ്യം ദൈവം നൂറു വര്‍ഷം അനുവദിച്ചതോടെ പിറന്നാള്‍ ദിനത്തില്‍ മക്കളായ ജിയോവാനിയോടും എഡ്ജിനോടും തന്റെ ആഗ്രഹം പങ്കുവെയ്ക്കുകയായിരിന്നു. ഒടുവില്‍ ഇന്നലെ മെയ് ഇരുപത്തിയഞ്ചാം തീയതി ബുധനാഴ്ച വത്തിക്കാനിൽ പൊതുകൂടിക്കാഴ്ചയുടെ അവസാനം ഫ്രാൻസിസ് പാപ്പയുമായി നേരിട്ടു കൂടിക്കാഴ്ച നടത്താന്‍ അവസരമൊരുങ്ങിയപ്പോള്‍ റിനയ്ക്കു അത് ജന്മദിന സമ്മാനത്തേക്കാള്‍ സ്വപ്ന സാഫല്യമായി. ഇന്നലെ പൊതുകൂടിക്കാഴ്ചയുടെ അവസാനം ഫ്രാൻസിസ് പാപ്പ, റിന മെയൂച്ചിയെ പ്രത്യേകമായി സ്വീകരിച്ച് അനുഗ്രഹിച്ചു. വത്സല മാതാവിന്റെ ആഗ്രഹം നിറവേറ്റാന്‍ കഴിഞ്ഞതിന്റെ ആഹ്ലാദത്തില്‍ മക്കളും ഒപ്പമുണ്ടായിരിന്നു. തന്റെ കഴിഞ്ഞ പൊതുകൂടിക്കാഴ്ചാവേളകളിൽ വയോധികരുടെ പ്രാധാന്യത്തെക്കുറിച്ചും അവരുമായി മക്കള്‍ പുലര്‍ത്തേണ്ട ബന്ധങ്ങളെ കുറിച്ചും ഫ്രാൻസിസ് പാപ്പ പ്രത്യേകം സന്ദേശം നല്‍കിയിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DzBREE8AIMJEytlrdeZAhm}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-05-26-09:41:36.jpg
Keywords: നൂറാം, വയസ്സ

18929
Category: 14
Sub Category:
Heading: ലോക തായ്ക്വോണ്ടോ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണം നേടിയത് 67 വയസ്സുള്ള കത്തോലിക്ക കന്യാസ്ത്രീ
Content: സിയോള്‍: ദക്ഷിണ കൊറിയയില്‍വെച്ച് നടന്ന ലോക തായ്ക്വോണ്ടോ ചാമ്പ്യന്‍ഷിപ്പില്‍ അറുപത്തിയേഴുകാരിയായ കത്തോലിക്ക കന്യാസ്ത്രീ കൈവരിച്ചത് ആരേയും അമ്പരപ്പിക്കുന്ന നേട്ടം. ചാമ്പ്യന്‍ഷിപ്പ് നേട്ടത്തോടെ വേള്‍ഡ് തായ്ക്വോണ്ടോ പൂംസേ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണം നേടുന്ന ആദ്യ സിംഗപ്പൂര്‍ സ്വദേശിയായി മാറിയിരിക്കുകയാണ് തായ്ക്വോണ്ടോയില്‍ ഫിഫ്ത്-ഡാന്‍ ബ്ലാക്ക്ബെല്‍റ്റുകാരിയായ സിസ്റ്റര്‍ ലിന്‍ഡാ സിം. നേട്ടത്തില്‍ ദൈവത്തിന് നന്ദി സമര്‍പ്പിച്ച സിസ്റ്റര്‍, തന്റെ തായ്ക്വോണ്ടോ യാത്രയിലെ സുപ്രധാന നാഴികക്കല്ല് താന്‍ പിന്നിട്ടപ്പോള്‍ ലോകത്തിന്റെ നെറുകയില്‍ എത്തിയെന്ന തോന്നലാണ് തനിക്കുണ്ടായതെന്നും പറഞ്ഞു. സ്പോര്‍ട്സ് എല്ലാവര്‍ക്കും ഉള്ളതാണെന്ന് സിംഗപ്പൂരുകാരെ ബ്വോധ്യപ്പെടുത്തിയ തിളങ്ങുന്ന ഉദാഹരണമാണ് സിസ്റ്റര്‍ ലിന്‍ഡയെന്നു സിംഗപ്പൂര്‍ തായ്ക്വോണ്ടോ ഫെഡറേഷന്‍ സിസ്റ്റര്‍ ലിന്‍ഡയേ കുറിച്ചോര്‍ത്ത് അഭിമാനിക്കുന്നുവെന്നും, ദേശീയ തായ്ക്വോണ്ടോ ഫൗണ്ടേഷന്റെ (എസ്.ടി.എഫ്) ആക്ടിംഗ് പ്രസിഡന്റ് ഡേവിഡ് കോ പറഞ്ഞു. തായ്ക്വോണ്ടോയിലെ ചലനങ്ങളുടെ ശ്രേണി ആയ ‘പൂംസേ’നൃത്തം പോലെ ഒരു കലാരൂപം തന്നെയാണെന്നും, ചെറിയ ഉയരക്കാരിയായ (4 അടി 11 ഇഞ്ച്) തന്റെ ആയുധം താന്‍ തന്നെയാണെന്നും അവര്‍ പറഞ്ഞു. ചെറുപ്പകാലത്ത് പോലീസില്‍ ചേരണമെന്ന് ആഗ്രഹിച്ചിരുന്ന ലിന്‍ഡ എന്ന ഊര്‍ജ്ജസ്വലയായ കായിക പ്രേമി മുതിര്‍ന്നപ്പോള്‍ സമര്‍പ്പിത ജീവിതം തെരഞ്ഞെടുക്കുകയായിരിന്നു. എല്ലാത്തരം പാര്‍ട്ടികളിലും, സ്പോര്‍ട്സിലും പങ്കെടുത്തിട്ടുണ്ടെങ്കിലും തന്റെ മനസ്സില്‍ ഒരു ശൂന്യത തനിക്ക് അനുഭവപ്പെട്ടിരുന്നുവെന്നും, ദൈവം തന്നെ വിളിക്കുന്നത് പോലെ തനിക്ക് തോന്നിയിരുന്നുവെന്നും സിസ്റ്റര്‍ പറയുന്നു. 43 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ലിന്‍ഡ ഫ്രാന്‍സിസ്കന്‍ മിഷണറീസ് ഓഫ് ദി ഡിവൈന്‍ മദര്‍ഹുഡ് (എഫ്.എം.ഡി.എം) സന്യാസ സമൂഹത്തില്‍ ചേരുന്നത്. കന്യാസ്ത്രീ ആയതിനു ശേഷമാണ് തന്റെ ഉള്ളില്‍ അനുഭവപ്പെട്ടിരിന്ന ശൂന്യത തന്നെ വിട്ടുപോയതെന്നും സിസ്റ്റര്‍ സ്മരിച്ചു. ഇംഗ്ലണ്ട്, സിംബാബ്‌വേ തുടങ്ങിയ രാജ്യങ്ങളില്‍ സേവനം ദീര്‍ഘ കാലത്തോളം സേവനം ചെയ്തിട്ടുള്ള സിസ്റ്ററിന് കാന്‍സര്‍ രോഗികളായ കുട്ടികള്‍ക്കിടയില്‍ സേവനം ചെയ്യുന്നതിനിടയിലാണ് സ്പോര്‍ട്സിനോടുള്ള തന്റെ ഇഷ്ടം ഗൗരവമായി എടുക്കണമെന്ന് തോന്നിയത്. എഫ്.എം.ഡി.എം സമൂഹത്തിന്റെ കീഴിലുള്ള അസീസി ഹോസ്പിറ്റലില്‍ സേവനം ചെയ്യുമ്പോള്‍ സിസ്റ്റര്‍ ‘എസ്.ടി.എഫ്’ന്റെ കീഴിലുള്ള തായ്ക്വോണ്ടോ പരിശീലനം ആരംഭിക്കുകയായിരിന്നു. 25 അന്താരാഷ്ട്ര മത്സരങ്ങളില്‍ പങ്കെടുത്തിട്ടുള്ള സിസ്റ്റര്‍ മുപ്പതോളം മെഡലുകളും കരസ്ഥമാക്കിയിട്ടുണ്ട്. ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടെങ്കിലും വയസ്സ് തന്നെ സംബന്ധിച്ചിടത്തോളം ഒരു പ്രശ്നമല്ലെന്നാണ് സിസ്റ്റര്‍ ഇപ്പോഴും പറയുന്നത്. തായ്ക്വോണ്ടോയോടുള്ള സിസ്റ്ററിന്റെ ഇഷ്ടവും, പ്രതിബദ്ധതയും ഒരു കത്തോലിക്ക കന്യാസ്ത്രീ എന്ന നിലയില്‍ അവര്‍ ചെയ്യുന്ന എല്ലാ പ്രവര്‍ത്തികളിലും പ്രകടമാണെന്നു സിസ്റ്റര്‍ പരിശീലനം നല്‍കുന്ന ഒരു കുട്ടിയുടെ അമ്മയായ പമേല പറയുന്നു. ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണം നേടിയതിന് പിന്നാലെ സിസ്റ്റര്‍ ലിന്‍ഡാ സിമ്മിന് അഭിനന്ദന പ്രവാഹം തുടരുകയാണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DzBREE8AIMJEytlrdeZAhm}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-05-26-11:55:16.jpg
Keywords: ആദ്യ