category_idArts
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingലോക തായ്‌ക്വോണ്ടോ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണം നേടിയത് 67 വയസ്സുള്ള കത്തോലിക്ക കന്യാസ്ത്രീ
Contentസിയോള്‍: ദക്ഷിണ കൊറിയയില്‍വെച്ച് നടന്ന ലോക തായ്ക്വോണ്ടോ ചാമ്പ്യന്‍ഷിപ്പില്‍ അറുപത്തിയേഴുകാരിയായ കത്തോലിക്ക കന്യാസ്ത്രീ കൈവരിച്ചത് ആരേയും അമ്പരപ്പിക്കുന്ന നേട്ടം. ചാമ്പ്യന്‍ഷിപ്പ് നേട്ടത്തോടെ വേള്‍ഡ് തായ്ക്വോണ്ടോ പൂംസേ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണം നേടുന്ന ആദ്യ സിംഗപ്പൂര്‍ സ്വദേശിയായി മാറിയിരിക്കുകയാണ് തായ്ക്വോണ്ടോയില്‍ ഫിഫ്ത്-ഡാന്‍ ബ്ലാക്ക്ബെല്‍റ്റുകാരിയായ സിസ്റ്റര്‍ ലിന്‍ഡാ സിം. നേട്ടത്തില്‍ ദൈവത്തിന് നന്ദി സമര്‍പ്പിച്ച സിസ്റ്റര്‍, തന്റെ തായ്ക്വോണ്ടോ യാത്രയിലെ സുപ്രധാന നാഴികക്കല്ല് താന്‍ പിന്നിട്ടപ്പോള്‍ ലോകത്തിന്റെ നെറുകയില്‍ എത്തിയെന്ന തോന്നലാണ് തനിക്കുണ്ടായതെന്നും പറഞ്ഞു. സ്പോര്‍ട്സ് എല്ലാവര്‍ക്കും ഉള്ളതാണെന്ന് സിംഗപ്പൂരുകാരെ ബ്വോധ്യപ്പെടുത്തിയ തിളങ്ങുന്ന ഉദാഹരണമാണ് സിസ്റ്റര്‍ ലിന്‍ഡയെന്നു സിംഗപ്പൂര്‍ തായ്ക്വോണ്ടോ ഫെഡറേഷന്‍ സിസ്റ്റര്‍ ലിന്‍ഡയേ കുറിച്ചോര്‍ത്ത് അഭിമാനിക്കുന്നുവെന്നും, ദേശീയ തായ്ക്വോണ്ടോ ഫൗണ്ടേഷന്റെ (എസ്.ടി.എഫ്) ആക്ടിംഗ് പ്രസിഡന്റ് ഡേവിഡ് കോ പറഞ്ഞു. തായ്ക്വോണ്ടോയിലെ ചലനങ്ങളുടെ ശ്രേണി ആയ ‘പൂംസേ’നൃത്തം പോലെ ഒരു കലാരൂപം തന്നെയാണെന്നും, ചെറിയ ഉയരക്കാരിയായ (4 അടി 11 ഇഞ്ച്‌) തന്റെ ആയുധം താന്‍ തന്നെയാണെന്നും അവര്‍ പറഞ്ഞു. ചെറുപ്പകാലത്ത് പോലീസില്‍ ചേരണമെന്ന് ആഗ്രഹിച്ചിരുന്ന ലിന്‍ഡ എന്ന ഊര്‍ജ്ജസ്വലയായ കായിക പ്രേമി മുതിര്‍ന്നപ്പോള്‍ സമര്‍പ്പിത ജീവിതം തെരഞ്ഞെടുക്കുകയായിരിന്നു. എല്ലാത്തരം പാര്‍ട്ടികളിലും, സ്പോര്‍ട്സിലും പങ്കെടുത്തിട്ടുണ്ടെങ്കിലും തന്റെ മനസ്സില്‍ ഒരു ശൂന്യത തനിക്ക് അനുഭവപ്പെട്ടിരുന്നുവെന്നും, ദൈവം തന്നെ വിളിക്കുന്നത് പോലെ തനിക്ക് തോന്നിയിരുന്നുവെന്നും സിസ്റ്റര്‍ പറയുന്നു. 43 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ലിന്‍ഡ ഫ്രാന്‍സിസ്കന്‍ മിഷണറീസ് ഓഫ് ദി ഡിവൈന്‍ മദര്‍ഹുഡ് (എഫ്.എം.ഡി.എം) സന്യാസ സമൂഹത്തില്‍ ചേരുന്നത്. കന്യാസ്ത്രീ ആയതിനു ശേഷമാണ് തന്റെ ഉള്ളില്‍ അനുഭവപ്പെട്ടിരിന്ന ശൂന്യത തന്നെ വിട്ടുപോയതെന്നും സിസ്റ്റര്‍ സ്മരിച്ചു. ഇംഗ്ലണ്ട്, സിംബാബ്‌വേ തുടങ്ങിയ രാജ്യങ്ങളില്‍ സേവനം ദീര്‍ഘ കാലത്തോളം സേവനം ചെയ്തിട്ടുള്ള സിസ്റ്ററിന് കാന്‍സര്‍ രോഗികളായ കുട്ടികള്‍ക്കിടയില്‍ സേവനം ചെയ്യുന്നതിനിടയിലാണ് സ്പോര്‍ട്സിനോടുള്ള തന്റെ ഇഷ്ടം ഗൗരവമായി എടുക്കണമെന്ന് തോന്നിയത്. എഫ്.എം.ഡി.എം സമൂഹത്തിന്റെ കീഴിലുള്ള അസീസി ഹോസ്പിറ്റലില്‍ സേവനം ചെയ്യുമ്പോള്‍ സിസ്റ്റര്‍ ‘എസ്.ടി.എഫ്’ന്റെ കീഴിലുള്ള തായ്ക്വോണ്ടോ പരിശീലനം ആരംഭിക്കുകയായിരിന്നു. 25 അന്താരാഷ്ട്ര മത്സരങ്ങളില്‍ പങ്കെടുത്തിട്ടുള്ള സിസ്റ്റര്‍ മുപ്പതോളം മെഡലുകളും കരസ്ഥമാക്കിയിട്ടുണ്ട്. ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടെങ്കിലും വയസ്സ് തന്നെ സംബന്ധിച്ചിടത്തോളം ഒരു പ്രശ്നമല്ലെന്നാണ് സിസ്റ്റര്‍ ഇപ്പോഴും പറയുന്നത്. തായ്ക്വോണ്ടോയോടുള്ള സിസ്റ്ററിന്റെ ഇഷ്ടവും, പ്രതിബദ്ധതയും ഒരു കത്തോലിക്ക കന്യാസ്ത്രീ എന്ന നിലയില്‍ അവര്‍ ചെയ്യുന്ന എല്ലാ പ്രവര്‍ത്തികളിലും പ്രകടമാണെന്നു സിസ്റ്റര്‍ പരിശീലനം നല്‍കുന്ന ഒരു കുട്ടിയുടെ അമ്മയായ പമേല പറയുന്നു. ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണം നേടിയതിന് പിന്നാലെ സിസ്റ്റര്‍ ലിന്‍ഡാ സിമ്മിന് അഭിനന്ദന പ്രവാഹം തുടരുകയാണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DzBREE8AIMJEytlrdeZAhm}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second Image
Third Image
Fourth Image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2022-05-26 11:54:00
Keywordsആദ്യ
Created Date2022-05-26 11:55:16