Contents

Displaying 18541-18550 of 25081 results.
Content: 18930
Category: 18
Sub Category:
Heading: 'സുവിശേഷവൽകരണം മാധ്യമങ്ങളിലൂടെ - സാധ്യതകൾ വെല്ലുവിളികൾ': കെയ്റോസ് ഒരുക്കുന്ന മാധ്യമ ശില്പശാല നാളെ മുതല്‍
Content: കളമശ്ശേരി: കത്തോലിക്കാ യുവജന മാധ്യമരംഗത്ത് 25 വർഷങ്ങൾ പിന്നിടുന്ന ജീസസ്സ് യൂത്തിന്റെ കെയ്റോസ് മീഡിയയുടെ സിൽവർ ജൂബലിയുടെ ഭാഗമായി രണ്ടു ദിവസത്തെ മാധ്യമ ശില്പശാല സംഘടിപ്പിക്കുന്നു. 'സുവിശേഷവൽകരണം മാധ്യമങ്ങളിലൂടെ- സാധ്യതകൾ വെല്ലുവിളികൾ' എന്ന വിഷയത്തെ കേന്ദ്രീകരിച്ച് കളമശ്ശേരി എമ്മാവൂസിൽ നാളെ മേയ് 27 വെള്ളിയാഴ്ച വൈകീട്ട് 7 മുതലാണ് ശില്പശാല നടക്കുക. മെയ് 29 ഞായർ ഉച്ചതിരിഞ്ഞ് 2ന് സമാപിക്കും. മാധ്യമ- പ്രസാധക രംഗത്തെ പ്രഗൽഭർ നയിക്കുന്ന ശില്പശാലയിലേക്ക് കേരളത്തിലെ വിവിധ ഇടവകകളിൽ നിന്നും യുവജനങ്ങളെ ക്ഷണിക്കുകയാണെന്ന് സംഘാടകര്‍ പറഞ്ഞു. ** #{blue->none->b->താല്പര്യമുള്ളവർ ബന്ധപ്പെടുക: ‍}# 9605511644 (ആൻ്റോ, കെയ്റോസ് സർക്കുലേഷൻ കോർഡിനേറ്റർ) ** #{blue->none->b->Google forum: ‍}# {{https://bit.ly/3x9GaIr-> https://docs.google.com/forms/d/1w7HhueLdVEaOhUkYLe0cK0WGCtJySq5Ko4Y6y7hJiNY/edit?ts=628220ce}}
Image: /content_image/India/India-2022-05-26-12:15:54.jpg
Keywords: കെയ്റോസ്
Content: 18931
Category: 14
Sub Category:
Heading: 'റൂട്ട് 60: ദി ബിബ്ലിക്കൽ ഹൈവേ': ബൈബിൾ സംഭവങ്ങളെ ആസ്പദമാക്കിയുള്ള ഡോക്യുമെന്ററിയില്‍ മുൻ യുഎസ് സ്റ്റേറ്റ് സെക്രട്ടറിയും
Content: ജെറുസലേം: ബൈബിളിൽ പരാമർശിച്ചിരിക്കുന്ന സംഭവങ്ങൾ നടന്ന സ്ഥലങ്ങൾ കാഴ്ചക്കാരിൽ എത്തിക്കാൻ മുൻ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും, ഇസ്രായേലിലെ മുൻ യുഎസ് അംബാസഡർ ഡേവിഡ് ഫ്രീഡ്മാനും ചേര്‍ന്ന് അവതരിപ്പിക്കുന്ന ഡോക്യുമെന്ററി പണിപ്പുരയില്‍. 'റൂട്ട് 60: ദി ബിബ്ലിക്കൽ ഹൈവേ' എന്ന് പേരിട്ടിരിക്കുന്ന ഡോക്യുമെന്ററി ചിത്രം നിർമ്മിക്കുന്നത് ട്രിനിറ്റി ബ്രോഡ്കാസ്റ്റിംഗ് നെറ്റ്‌വർക്ക് എന്ന ക്രൈസ്തവ മാധ്യമത്തിന്റെ അധ്യക്ഷനായ മാറ്റ് ക്രൗചാണ്. പഴയനിയമത്തിലെ റൂത്ത് കരഞ്ഞ സ്ഥലവും, യാക്കോബ് സ്വപ്നം കണ്ട സ്ഥലവും അടക്കം വിവിധങ്ങളായ ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങള്‍ ഡോക്യുമെന്ററിയിലൂടെ കാഴ്ചക്കാരുടെ മുന്നിലെത്തും. ഇതിനോടകം നിരവധി സ്ഥലങ്ങളിൽ ഡോക്യുമെന്ററി ചിത്രീകരണം നടന്നു. കാലഘട്ടം പുറകോട്ട് സഞ്ചരിച്ച്, പഴയ കാലത്തെ യഹൂദരുടെ ജീവിതം എങ്ങനെയാണെന്ന് അവതരിപ്പിക്കുകയാണെന്ന് ഫ്രീഡ്മാൻ പറഞ്ഞു. ബൈബിൾ പഠിപ്പിച്ചാൽ മാത്രം പോരാ, ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് അനുഭവവേദ്യമായതു പോലെ ഇപ്പോഴും അത് അനുഭവവേദ്യമാകണമെന്ന് ഡോക്യുമെന്ററിയുടെ പിറവിക്ക് പിന്നിലെ കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടി. ജനങ്ങള്‍ക്ക് അവബോധം നൽകുകയെന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. നസ്രത്തിൽ ആരംഭിക്കുന്ന ഡോക്യുമെന്ററി ബേർഷബയിലാണ് അവസാനിക്കുന്നത്. രണ്ടു സ്ഥലങ്ങളും ഇസ്രായേലിനുള്ളിലാണ് സ്ഥിതി ചെയ്യുന്നത്. ഹെലികോപ്റ്ററിലാണ് ചിത്രീകരണം നടക്കുന്ന സ്ഥലങ്ങളിലേക്ക് മുൻ യുഎസ് സ്റ്റേറ്റ് സെക്രട്ടറിയും, ഇസ്രായേലിലെ മുൻ യുഎസ് അംബാസഡറും എത്തുന്നത്. ട്രംപ് ഭരണകൂടത്തിന്റെ കാലത്ത് ഇസ്രായേലിന് അനുകൂലമായി നിരവധി തീരുമാനങ്ങൾ കൈക്കൊണ്ട രണ്ടുപേരാണ് ഫ്രീഡ്മാനും, പോംപിയോയും. എന്നാൽ ഡോക്യുമെന്ററി ചിത്രം രാഷ്ട്രീയ കാര്യങ്ങളൊന്നും പരാമർശിക്കില്ലെന്ന് ഡേവിഡ് ഫ്രീഡ്മാൻ പറഞ്ഞു.
Image: /content_image/News/News-2022-05-26-14:57:17.jpg
Keywords: ബൈബി
Content: 18932
Category: 1
Sub Category:
Heading: “ലൂര്‍ദ്ദിലേക്കുള്ള തീര്‍ത്ഥാടനം ജീവിതത്തെ മാറ്റി മറിച്ചു”: ലഹരിക്കടിമയായ മുന്‍ യു‌എസ് സൈനീകന്റെ തുറന്നുപറച്ചില്‍
Content: ലൂര്‍ദ്/ വാഷിംഗ്ടണ്‍ ഡി‌സി: ലഹരിയുടെ മായികലോകത്ത് ജീവിച്ചിരുന്ന മുന്‍ അമേരിക്കന്‍ മിലിട്ടറി നേഴ്സായ റിച്ചാര്‍ഡ് ജോണ്‍സണ്‍ തന്റെ ജീവിതത്തില്‍ വന്ന മാറ്റത്തേക്കുറിച്ച് ‘വാരിയേഴ്സ് റ്റു ലൂര്‍ദ്ദ്സ്’ (ഡബ്യു.ടി.എല്‍) വാര്‍ഷിക തീര്‍ത്ഥാടനത്തിനിടെ പങ്കുവെച്ച സാക്ഷ്യം ശ്രദ്ധ നേടുന്നു. അറുപത്തിരണ്ടാമത് ഇന്റര്‍നാഷണല്‍ മിലിട്ടറി തീര്‍ത്ഥാടനത്തിന്റെ ഭാഗമായി മെയ് 10 മുതല്‍ 16 വരെ പരിശുദ്ധ കന്യകാമാതാവിന്റെ പ്രത്യക്ഷീകരണം കൊണ്ട് പ്രസിദ്ധമായ ലൂര്‍ദ്ദ് ദേവാലയത്തിലേക്ക് അമേരിക്കന്‍ സൈനീകര്‍ നടത്തിയ എട്ടാമത് തീര്‍ത്ഥാടനത്തിലാണ് റിച്ചാര്‍ഡിന്റെ ജീവിത സാക്ഷ്യം പങ്കുവെയ്ക്കപ്പെട്ടത്. 2001-ല്‍ കൊസോവോയിലെ സൈനീക നടപടികള്‍ക്കിടയില്‍ റിച്ചാര്‍ഡിന്റെ മുട്ടില്‍ മുറിവ് സംഭവിച്ചിരിന്നു. ഇതിന്റെ ഭാഗമായി മിലിട്ടറി നേഴ്സായിരുന്ന റിച്ചാര്‍ഡിന് ശക്തമായ വേദനസംഹാരികളാണ് നല്‍കിയിരുന്നത്. ഇത് ക്രമേണ അദ്ദേഹത്തെ ലഹരിയുടെ മായിക ലോകത്തേക്ക് നയിച്ചു. അടുത്ത 14 വര്‍ഷത്തോളം അദ്ദേഹം ഒറ്റപ്പെടലിലും, നിരാശയിലുമാണ് ജീവിച്ചത്. കത്തോലിക്കാ വിശ്വാസികളായ റിച്ചാര്‍ഡിന്റെ കുടുംബത്തിന് പ്രാര്‍ത്ഥിക്കുകയല്ലാതെ മറ്റ് മാര്‍ഗ്ഗങ്ങളൊന്നും ഇല്ലായിരുന്നു. യാതൊരു ചിന്തയോ, വികാരമോ ഇല്ലാതെ വര്‍ഷങ്ങളോളം ഇരുട്ടിലാണ് താന്‍ കഴിഞ്ഞതെന്നും തന്റെ കുടുംബം ഒരുപാട് ദുഃഖത്തിലായിരിന്നുവെന്നും റിച്ചാര്‍ഡ് സമ്മതിക്കുന്നു. "എന്റെ അമ്മ നിരന്തം ജപമാല ചൊല്ലുമായിരുന്നെങ്കിലും എന്റെ ആത്മാവ് പൂര്‍ണ്ണമായും നഷ്ടമായതായിട്ടാണ് എനിക്ക് അന്നു തോന്നിയത്”- 47 കാരനായ റിച്ചാര്‍ഡ് പറയുന്നു. 2014-ല്‍ റിച്ചാര്‍ഡിന് കടുത്ത മാനസിക പ്രശ്നത്തെ നേരിടേണ്ടി വന്നു. ഇവയില്‍ നിന്നും 4 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് താന്‍ മോചിതനായതെന്നു റിച്ചാര്‍ഡ് പറയുന്നു. എന്നാല്‍ റിച്ചാര്‍ഡിന്റെ നവീകരണത്തിനായുള്ള സ്വര്‍ഗ്ഗീയമായ കാത്തിരിപ്പു തുടരുകയായിരിന്നു. 2018-ലാണ് തന്റെ ജീവിതത്തിലെ 'അനുഗ്രഹങ്ങളുടെ വെള്ളപ്പൊക്കം' എന്ന് റിച്ചാര്‍ഡ് തന്നെ വിശേഷിപ്പിക്കുന്ന ആ സംഭവം നടന്നത്. തന്റെ ആത്മാവ് തനിക്ക് തിരികെ ലഭിച്ചതുപോലെയാണ് റിച്ചാര്‍ഡിന് തോന്നിയത്. പ്രാര്‍ത്ഥിക്കണം എന്ന തോന്നല്‍ അവനില്‍ ശക്തമായി. തന്റെ ഒപ്പം ആര്‍മിയില്‍ ഉണ്ടായിരുന്ന ഒരു കത്തോലിക്കാ സുഹൃത്തിന്റെ സഹായത്തോടെ അവന്‍ പ്രാര്‍ത്ഥിക്കുവാന്‍ ആരംഭിച്ചു. പ്രാര്‍ത്ഥന അവനെ അകന്നു കഴിയുന്ന തന്റെ മൂത്ത സഹോദരനായ ‘ഡിജേ’യുമായി വീണ്ടും അടുപ്പിച്ചു. “എന്റെ സമാധാനം ഞാന്‍ നിങ്ങള്‍ക്ക് തരുന്നു” എന്ന പ്രമേയവുമായി കത്തോലിക്ക സന്നദ്ധ സംഘടനയായ ക്നൈറ്റ്സ് ഓഫ് കൊളംബസ് സ്പോണ്‍സര്‍ ചെയ്ത തീര്‍ത്ഥാടനത്തില്‍ സൈനീക സേവനം ചെയ്യുന്നവരും, മുന്‍ സൈനീകരും ഉള്‍പ്പെടെ ഇത്തവണ 175 പേരാണ് പങ്കെടുത്തത്. അതില്‍ റിച്ചാര്‍ഡും ഉണ്ടായിരിന്നു. ഒപ്പം സഹോദരന്‍ ‘ഡിജേ’യും. ദൈവമാണ് ഇരു സഹോദരങ്ങളെയും ഈ തീര്‍ത്ഥാടനത്തിന് ക്ഷണിക്കുവാന്‍ ക്നൈറ്റ്സ് ഓഫ് കൊളംബസിനെ പ്രേരിപ്പിച്ചതെന്ന് ഇന്ന്‍ അനേകര്‍ വിശ്വസിക്കുന്നു. താന്‍ എത്തേണ്ടിടത്ത് എത്തി എന്ന തോന്നലാണ് ലൂര്‍ദ്ദില്‍ മാതാവിന്റെ സവിധത്തില്‍ തനിക്കുണ്ടായതെന്നും, ഈ തീര്‍ത്ഥാടനം തന്നെ സംബന്ധിച്ചിടത്തോളം ഒരു സൗഖ്യം തന്നെയായി മാറിയെന്നും റിച്ചാര്‍ഡ് പറയുന്നു. “എന്റെ ആത്മാവിന് തീര്‍ത്ഥാടനം ഒരു പുത്തന്‍ ഉണര്‍വായിരുന്നു, തീര്‍ത്ഥാടനത്തോടെ ശരിക്കും ഞാന്‍ ക്രിസ്തുവില്‍ ഒരു പുതിയ മനുഷ്യനാകുകയായിരുന്നു”- റിച്ചാര്‍ഡ് പറയുന്നു. സഹോദരന്‍ മയക്കുമരുന്നിന് അടിമയായപ്പോൾ ആരെയും ശ്രദ്ധിക്കാത്തതുപോലെ തനിക്ക് അവനെ സഹായിക്കാൻ കഴിഞ്ഞിരിന്നില്ലായെന്നും എന്നാല്‍ ദൈവത്തോടൊപ്പം ഒരുപാട് സമയം ചിലവഴിച്ചുവെന്നും അവന്റെ തിരിച്ചുവരവിനായി പ്രാര്‍ത്ഥിച്ചിരിന്നുവെന്നും ഡിജേ പറഞ്ഞു. ലഹരിയുടെ അടിമത്തത്തില്‍ നിന്നും ജീവിതത്തിലേക്കുള്ള തിരിച്ചുവരവും മരിയന്‍ തീര്‍ത്ഥാടനകേന്ദ്രത്തില്‍ നിന്ന്‍ നേടിയ ആത്മീയവും മാനസികവുമായ സൗഖ്യവും ക്രിസ്താനുഭവവും മറ്റുള്ളവരിലേക്ക് പങ്കുവെയ്ക്കുകയാണ് ഈ സഹോദരന്‍. #Repost. #Originally published on 26 May 2022. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DzBREE8AIMJEytlrdeZAhm}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-05-26-16:42:06.jpg
Keywords: ലൂര്‍ദ
Content: 18933
Category: 1
Sub Category:
Heading: ആശങ്ക ഒഴിയാതെ ന്യൂനപക്ഷം: പാക്കിസ്ഥാനില്‍ വീണ്ടും ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി
Content: ഫൈസലാബാദ്: ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകലിനും നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനും വിവാഹത്തിനിരയാകുന്നതിന്റെ പേരില്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ച പാക്കിസ്ഥാനില്‍ വീണ്ടും സമാന സംഭവം. പഞ്ചാബ് പ്രവിശ്യയില്‍ ഫൈസലാബാദിന് സമീപമുള്ള മദീന പട്ടണത്തിലേക്ക് തന്റെ സഹോദരിയായ മുഖദാസിനൊപ്പം വീട്ടുവേലക്കായി പോവുകയായിരുന്ന പതിനഞ്ചുകാരിയായ സബാ എന്ന ക്രിസ്ത്യന്‍ പെണ്‍കുട്ടിയാണ് കടുത്ത മനുഷ്യാവകാശ ലംഘനത്തിന് ഇരയായിരിക്കുന്നത്. നാല്‍പ്പതിന് മുകളില്‍ പ്രായമുള്ള രണ്ടു മുസ്ലീങ്ങള്‍ പെണ്‍കുട്ടിയെ ഓട്ടോറിക്ഷയില്‍ തട്ടിക്കൊണ്ടു പോകുകയായിരിന്നു. മുന്‍പുണ്ടായതിന് സമാനമായി ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്തുവെന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി സബയെ നിര്‍ബന്ധിത വിവാഹത്തിനിരയാക്കുമോയെന്ന ആശങ്കയിലാണ് കുടുംബം. മുഹമ്മദ്‌ യാസിര്‍, മുഹമ്മദ്‌ റിയാസ് എന്നിവര്‍ ചേര്‍ന്ന് സഹോദരിയെ തള്ളിമാറ്റിയാണ് സബയെ ഓട്ടോറിക്ഷയില്‍ കയറ്റി കൊണ്ടുപോയത്. സബയെ അജ്ഞാത സ്ഥലത്താണ് താമസിപ്പിച്ചിരിക്കുന്നതെന്നു സബയുടെ അമ്മയായ റുബീന നദീം പറയുന്നു. ജോലിക്ക് പോവുകയായിരുന്ന താരിഖ് ഇക്ബാല്‍, അമീര്‍ ദാനിയല്‍ എന്നിവര്‍ ദൃക്സാക്ഷികളാണ്. റുബീന ദാനിയല്‍ ഇതിനോടകം തന്നെ മദീന ടൌണ്‍ പോലീസ് സ്റ്റേഷനില്‍ പരാതി സമര്‍പ്പിച്ചു കഴിഞ്ഞു. പെണ്‍കുട്ടിക്ക് വേണ്ടിയുള്ള അന്വേഷണം പോലീസ് ആരംഭിച്ചു കഴിഞ്ഞു. പാക്കിസ്ഥാനിലെ മനുഷ്യാവകാശ പ്രവര്‍ത്തകരും സംഭവത്തില്‍ ഇടപെട്ടുകഴിഞ്ഞു. തട്ടിക്കൊണ്ടുപോയവര്‍ക്കെതിരെ കോടതി കര്‍ശന നടപടി സ്വീകരിക്കുന്നത് വരെ പെണ്‍കുട്ടിയുടെ കുടുംബത്തോടൊപ്പം ഫൈസലാബാദില്‍ ധര്‍ണ്ണ ഇരിക്കുമെന്നു പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകനായ ലാല റോബിന്‍ ഡാനിയല്‍ പറഞ്ഞു. രാഷ്ട്രീയക്കാര്‍ക്കോ, ധനികരായ ആളുകള്‍ക്കോ എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടായാല്‍ രാത്രിയില്‍ പോലും പ്രവര്‍ത്തിക്കുന്ന കോടതി പാവപ്പെട്ടവര്‍ക്ക് നീതി നടപ്പിലാക്കാത്തതെന്തേ? എന്ന ചോദ്യമുയര്‍ത്തിയ റോബിന്‍ ഡാനിയല്‍ മതന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തേണ്ട സമയമായെന്നും കൂട്ടിച്ചേര്‍ത്തു. സബ ഒരു നിഷ്കളങ്കയായ പെണ്‍കുട്ടിയാണെന്നും, അവളെ തട്ടിക്കൊണ്ടുപോയവര്‍ക്കെതിരെ സര്‍ക്കാര്‍ അടിയന്തിര നടപടി കൈകൊള്ളണമെന്നും സാമൂഹ്യ പ്രവര്‍ത്തകനായ സൈമണ്‍ അലീം ആവശ്യപ്പെട്ടു. പ്രായപൂര്‍ത്തിയാകാത്ത ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ എങ്ങനെയാണ് തങ്ങളുടെ ഇരട്ടിയിലധികം പ്രായമുള്ളവരെ സ്നേഹിക്കുക? അലീം ചോദിക്കുന്നു. ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവര്‍ മതപരിവര്‍ത്തന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുകയും, അവള്‍ സ്വന്തം ഇഷ്ടപ്രകാരമാണ് ഇസ്ലാം സ്വീകരിച്ചതെന്ന് പറഞ്ഞു കൊണ്ട് വിവാഹം കഴിക്കുകയുമാണ്‌ പാക്കിസ്ഥാനിലെ പതിവ്. ഭൂരിഭാഗം സമയങ്ങളിലും കോടതികളില്‍ നിന്നുപോലും ഇരയ്ക്കോ മാതാപിതാക്കള്‍ക്കോ നീതി ലഭിക്കാറില്ല. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DzBREE8AIMJEytlrdeZAhm}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-05-26-20:14:40.jpg
Keywords: പാക്കി
Content: 18934
Category: 18
Sub Category:
Heading: പ്രമുഖ വചന പ്രഘോഷകര്‍ ഒന്നിക്കുന്ന ഓണ്‍ലൈന്‍ പന്തക്കുസ്ത കൺവെൻഷനു ഇന്നു തുടക്കമാകും
Content: ഡിവിന മിസരികോര്‍ഡിയ ഇന്റർനാഷണൽ മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ ഇന്ന് മെയ് 27 വെള്ളിയാഴ്ച പന്തക്കുസ്ത കൺവെൻഷനു തുടക്കമാകും. ജൂൺ 05 വരെയുള്ള തുടര്‍ച്ചയായ ദിനങ്ങളില്‍ വൈകിട്ട് 7 മുതൽ 10 മണി വരെ നടത്തുന്ന കണ്‍വെന്‍ഷന്‍ പ്രമുഖ വചനപ്രഘോഷകര്‍ നയിക്കും. കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി അനുഗ്രഹ പ്രഭാഷണം നടത്തി കൺവെൻഷൻ ഉദ്‌ഘാടനം ചെയ്യും. വൈകുന്നേരം 7 മണി മുതൽ 8 മണി വരെ പരിശുദ്ധാത്മാവിന്റെ നൊവേനയും ലുത്തിനിയയും സ്തുതി ആരാധനയും ബിഷപ്പുമാരുടെ അനുഗ്രഹ സന്ദേശവും തുടര്‍ന്നു വചനപ്രഘോഷണവുമാണ് നടക്കുക. ബിഷപ്പുമാരായ ഡോ. വർഗീസ് ചക്കാലക്കൽ, ജോൺ നെല്ലിക്കുന്നേൽ, ഗീവർഗീസ് മാർ മക്കാരിയോസ്, ആന്റണി ചിറയത്ത്, അലക്സ് വടക്കുംതല, സെബാസ്റ്റ്യൻ പൊഴോലിപറമ്പിൽ, റാഫേൽ തട്ടിൽ തുടങ്ങിയവർ അനുഗ്രഹസന്ദേശങ്ങൾ നൽകും. വചനപ്രഘോഷകരായ ഫാ. ഡാനിയേൽ പൂവണ്ണത്തിൽ, ഫാ. മാത്യു ഇലവുങ്കൽ, ഫാ. റോയി കണ്ണഞ്ചിറ, ഫാ. ജോസ് പുതിയേടത്ത്, ഫാ. ജിനു പള്ളിപ്പാട്ട്, ഫാ. ജോസ് സെബാസ്റ്റ്യൻ, സി. ആൻ മരിയ, ജസ്റ്റിസ് കുര്യൻ ജോസഫ്, ബ്ര. തോമസ് ദേവപ്രസാദ്, ബേബി ജോൺ കലയന്താനി തുടങ്ങിയവർ വിവിധ ദിവസങ്ങളിലെ വചന ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. ഈ ദിനങ്ങളില്‍ രാത്രി 9.30 മുതൽ 10 വരെ ദിവ്യകാരുണ്യ ആരാധനയും നടത്തപ്പെടുന്നുണ്ട്. പന്തക്കുസ്ത ദിനത്തിൽ പരിശുദ്ധാത്മാവിന്റെ അനുഗ്രഹങ്ങൾ ധാരാളമായി ലഭിക്കാൻ ഏവരെയും ഒരുക്കുന്ന ശുശ്രൂഷകളിലേക്ക് ഏവരെയും ക്ഷണിക്കുകയാണെന്ന് ഡിവിന മിസരികോര്‍ഡിയ ഇന്റർനാഷണൽ മിനിസ്ട്രി നേതൃത്വം പറഞ്ഞു. ☛ #{blue->none->b->Join on Zoom: ‍}# {{https://us02web.zoom.us/j/86139528427/-> https://us02web.zoom.us/j/86139528427}} ☛ #{blue->none->b->YouTube Live: ‍}# {{ https://www.youtube.com/c/DivinaMisericordiaMinistry -> https://www.youtube.com/c/DivinaMisericordiaMinistry }} ☛ #{blue->none->b->Facebook Live: ‍}# {{ https://www.facebook.com/DivinaMisericordiaOfJesus/ -> https://www.facebook.com/DivinaMisericordiaOfJesus/ }} ☛ #{blue->none->b-> WhatsApp Group ‍}# {{ https://chat.whatsapp.com/JGigyjec0Hl4pw8kscXTmM -> https://chat.whatsapp.com/JGigyjec0Hl4pw8kscXTmM }} ☛ #{blue->none->b-> Website: ‍}# {{ https://divinamisericordiaministry.org/ -> https://divinamisericordiaministry.org/ }}
Image: /content_image/India/India-2022-05-27-10:30:39.jpg
Keywords: ഡിവിന
Content: 18935
Category: 18
Sub Category:
Heading: പരിവർത്തിത ക്രൈസ്തവ ശിപാർശിത വിഭാഗ കോർപറേഷനെ സര്‍ക്കാര്‍ സഹായിക്കണം: മാർ ജേക്കബ് മുരിക്കൻ
Content: കോട്ടയം: ദളിത് ക്രൈസ്തവരുടെ സാമ്പത്തിക പിന്നാക്കാവസ്ഥ പരിഹരിക്കുക എന്ന ലക്ഷ്യത്തോടു കൂടി സർക്കാർ രൂപം കൊടുത്ത പരിവർത്തിത ക്രൈസ്തവ ശിപാർശിത വിഭാഗ കോർപറേഷനെ സഹായിക്കുവാനുള്ള കർമപദ്ധതികൾ നടപ്പാക്കണമെന്നും കോർപ്പറേഷന്റെ പ്രവർത്തനത്തിനായി സർക്കാർ ആവശ്യമായ ഫണ്ട് ബജറ്റിൽ വകയിരുത്തണമെന്നും കെസിബിസി എസ്സി എസ്ടി /ബിസി കമ്മീഷൻ ചെയർമാൻ ബിഷപ്പ് മാർ ജേക്കബ് മുരിക്കൻ. വിവിധ ആവശ്യങ്ങളുന്നയിച്ച് ഡിസിഎംഎസ് സംസ്ഥാന കമ്മിറ്റി കോർപറേഷന്റെ കോട്ടയത്തെ ഹെഡ് ഓഫീസിനു മുമ്പിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്പ്. സംസ്ഥാന പ്രസിഡന്റ് ജയിംസ് ഇലവുങ്കൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഡയറക്ട ർ ഫാ. ജോസ് വടക്കേക്കുറ്റ്, മുൻ പ്രസിഡന്റുമാരായ പി.ഒ. പീറ്റർ, സി.സി. കുഞ്ഞുകൊ ച്ച്, വൈസ്പ്രസിഡന്റ് വിൻസന്റ് ആന്റണി, ജനറൽ സെക്രട്ടറി ജസ്റ്റിൻ പി. സ്റ്റീഫൻ, സെക്രട്ടറി ബിജി സാലസ്, സ്കറിയാ ആന്റണി, ഡോ. സിജോ ജേക്കബ്, ബിനോയ് ജോൺ, ജോയി കുനാനിക്കൽ എന്നിവർ പ്രസംഗിച്ചു. നല്ലിടയൻ കോമ്പൗണ്ടിൽ നിന്ന് ആരംഭിച്ച റാലി വിജയപുരം രൂപതാ ഡിസിഎംഎസ് ഡയറക്ടർ ഫാ. ജോസഫ് തറയിൽ ഫ്ളാഗ് ഓഫ് ചെയ്തു.
Image: /content_image/India/India-2022-05-27-10:37:39.jpg
Keywords: ദളിത
Content: 18936
Category: 1
Sub Category:
Heading: ദെബോറയെ ക്രൂരമായി കൊലപ്പെടുത്തിയ സൊകോട്ടോയില്‍ നിന്ന് വൈദികരെ തട്ടിക്കൊണ്ടുപോയി
Content: സൊകോട്ടോ (നൈജീരിയ): മതനിന്ദ ആരോപിച്ച് ക്രൈസ്തവ വിദ്യാര്‍ത്ഥിനിയായ ദെബോറ സാമുവേലിനെ തീവ്ര ഇസ്ലാമിസ്റ്റുകള്‍ ക്രൂരമായി കൊലപ്പെടുത്തിയ വടക്കന്‍ നൈജീരിയയിലെ കട്സിന സംസ്ഥാനത്തിലെ സൊകോട്ടോയില്‍ നിന്നും രണ്ടു കത്തോലിക്ക വൈദികരെ ഇവര്‍ താമസിച്ചിരുന്ന വസതിയില്‍ നിന്നും അജ്ഞാതരായ തോക്കുധാരികള്‍ തട്ടിക്കൊണ്ടുപോയി. രണ്ടു ആണ്‍കുട്ടികളെയും ഇവിടെ നിന്ന്‍ തട്ടിക്കൊണ്ടുപോയിട്ടുണ്ട്. കാഫുര്‍ പ്രാദേശിക ഗവണ്‍മെന്റ് പരിധിയിലുള്ള ഗിദാന്‍ മായികാംബോയിലെ സെന്റ്‌ പാട്രിക് ദേവാലയ വികാരി ഫാ. സ്റ്റീഫന്‍ ഒജാപായും, സഹവികാരി ഫാ. ഒലിവര്‍ ഒക്പാരയുമാണ്‌ തട്ടിക്കൊണ്ടുപോകപ്പെട്ട വൈദികര്‍. മെയ് 25-ന് അര്‍ദ്ധരാത്രിയില്‍ സെന്റ്‌ പാട്രിക് ദേവാലയത്തിന്റെ വൈദിക മന്ദിരത്തില്‍ അതിക്രമിച്ച് കയറിയ തോക്കുധാരികള്‍ ഇവരെ തട്ടിക്കൊണ്ടു പോവുകയായിരുന്നു. അക്രമത്തിന് ഇരയായ പ്രിയപ്പെട്ടവരുടെ സുരക്ഷിതമായ മടങ്ങിവരവിനു വേണ്ടി പ്രാര്‍ത്ഥിക്കണമെന്നു സൊകോട്ടോ രൂപതയുടെ സോഷ്യല്‍ കമ്മ്യൂണിക്കേഷന്‍ ഡയറക്ടറായ ഫാ. ക്രിസ് ഒമോടോഷോ പറഞ്ഞു. തട്ടിക്കൊണ്ടുപോയവരെ താമസിപ്പിച്ചിരിക്കുന്ന സ്ഥലത്തേക്കുറിച്ച് നിലവില്‍ യാതൊരു അറിവുമില്ല. രണ്ടാഴ്ച മുന്പു പ്രവാചക നിന്ദ ആരോപിച്ച് ദെബോറ എന്ന ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ കല്ലെറിഞ്ഞു കൊന്ന്‍ അഗ്നിയ്ക്കിരയാക്കിയിരിന്നു. സംഭവത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്തതിന് പിന്നാലേ സൊകോട്ടോ കത്തീഡ്രല്‍ ദേവാലയം അടക്കം മൂന്നു ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് നേരെ ആക്രമണം അരങ്ങേറിയിരിന്നു. ഇതടക്കമുള്ള സംഭവങ്ങളില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരിന്നു. ദെബോറയുടെ മാതാപിതാക്കള്‍ക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈസ്തവര്‍ പ്രതിഷേധം സംഘടിപ്പിക്കുന്നതിന് പിന്നാലേ വൈദികരെ തട്ടിക്കൊണ്ടു പോയതോടെ ആശങ്കയേറുകയാണ്. വടക്കന്‍ നൈജീരിയയില്‍ കത്തോലിക്ക വൈദികരെയും, സ്ഥാപനങ്ങളേയും, കന്യാസ്ത്രീകളെയും ലക്ഷ്യം വെച്ചുകൊണ്ടുള്ള ആക്രമണങ്ങളും തട്ടിക്കൊണ്ടുപോകലുകളും പതിവായിരിക്കുകയാണ്. കഴിഞ്ഞ മാര്‍ച്ചില്‍ കടുണ രൂപതയിലെ കുടേണ്ടയിലെ സെന്റ്‌ ജോണ്‍ കത്തോലിക്ക ദേവാലയത്തില്‍ നിന്നും തട്ടിക്കൊണ്ടുപോകപ്പെട്ട ഫാ. ജോസഫ് അകെതേ ബാകോ കൊല്ലപ്പെട്ടതായി ഈ മാസം ആദ്യം രൂപത അറിയിച്ചിരുന്നു. ഇസ്ലാമിക തീവ്രവാദി സംഘടനയായ ബൊക്കോഹറാമിന്റെ ആക്രമണങ്ങളും, കന്നുകാലി വളര്‍ത്തുന്ന ഗോത്രവര്‍ഗ്ഗക്കാരും കൃഷിക്കാരും തമ്മിലുള്ള ലഹളകളും തീവ്ര ഇസ്ളാമിക ചിന്തകളുള്ളവരുടെ ആക്രമണവും മൂലം കഴിഞ്ഞ കുറേ വര്‍ഷങ്ങളായി നൈജീരിയയിലെ സ്ഥിതി വളരെ ദയനീയമായി തുടരുകയാണ്.
Image: /content_image/News/News-2022-05-27-11:40:12.jpg
Keywords: നൈജീ
Content: 18937
Category: 18
Sub Category:
Heading: വിദ്യാഭ്യാസ അവകാശങ്ങൾ കവർന്നെടുക്കാൻ ശ്രമിക്കുന്നത് ഭരണഘടനാവിരുദ്ധം: ചങ്ങനാശേരി അതിരൂപതാ ജാഗ്രതാ സമിതി
Content: ചങ്ങനാശേരി: ഇന്ത്യയുടെ മഹത്തായ ജനാധിപത്യത്തെയും ഭരണഘടനയേയും ഉയർത്തിപ്പിടിക്കുന്നവർക്ക് ഒരിക്കലും ഭാഷാ മതന്യൂനപക്ഷങ്ങളുടെ ഭരണഘടനാപരമായ വിദ്യാഭ്യാസ അവകാശങ്ങൾ കവർന്നെടുക്കുന്ന നിലപാടു സ്വീകരിക്കാനാവില്ലായെന്ന് ചങ്ങനാശേരി അതിരൂപതാ ജാഗ്രതാ സമിതി. അതുകൊണ്ടുതന്നെ ഭാഷാ മതന്യൂനപക്ഷങ്ങളുടെ സ്വകാര്യ എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകനിയമനം പി. എസ്. സി ക്കു വിടണമെന്ന അഭിപ്രയം ഭരണഘടനാ വിരുദ്ധവും ജനാധിപത്യ വിരുദ്ധവും ആണെന്ന് ചങ്ങനാശേരി അതിരൂപതാ പബ്ലിക് റിലേഷൻസ് -ജാഗ്രതാ സമിതി അഭിപ്രായപ്പെട്ടു. ജനാധിപത്യ ഇന്ത്യയിൽ ഭാഷാ മതന്യൂനപക്ഷങ്ങളുടെ നിലനിൽപ്പിനുവേണ്ടി നൽകിയിരിക്കുന്ന ഭരണഘടനാപരമായ അവകാശമാണ് വിദ്യാലയങ്ങൾ സ്ഥാപിച്ചു നടത്തുകയെന്നത്. വിദ്യാലയങ്ങളിലെ അധ്യാപക നിയമനത്തിനും വിദ്യാർത്ഥി പ്രവേശനത്തിനുമുള്ള സ്വാതന്ത്ര്യം ഈ അവകാശത്തിന്റെ അഭിവാജ്യഘടകമാ ണെന്നു പരമോന്നത കോടതികൾ നിരന്തരം വ്യക്തമാക്കിയിട്ടുള്ളതാണ്. ഇതിനു വിരുദ്ധമായ നിലപാടുകൾ ജനാധിപത്യ വിരുദ്ധം തന്നെയാണ്. കേരളത്തിന്റെ സാമൂഹ്യ സാമ്പത്തിക സാംസ്കാരിക വളർച്ചയിൽ എന്തിനേക്കാളും ഏറെ സ്വാധീനം ചെലുത്തിയിട്ടുള്ളത് ഇവിടുത്തെ മതന്യൂനപക്ഷങ്ങളുടെ വിദ്യാലയങ്ങളാണ്. ഏറ്റവും പാവപ്പെട്ടവർക്കു പോലും മികച്ച വിദ്യാഭ്യാസത്തിലൂടെ റിസൽട്ടിൽ മുമ്പന്തിയിൽ നിൽക്കുന്ന കലാകായിക രംഗങ്ങളിൽ ഏറ്റവും മികച്ചു നിൽക്കുന്ന ഈ വിദ്യാലയങ്ങളെ തകർക്കാനുള്ള നീക്കമായിട്ടേ ഈ ആശയ പ്രചരണത്തെ കാണാൻ കഴിയൂ. കേവലം കയ്യടികൾ ക്കുവേണ്ടി പ്രസ്താവനകൾ നടത്തുന്നവരായി രാഷ്ട്രീയ നേതാക്കൾ മാറുന്നത് ഖേദകരമാണ്. ഇന്ത്യയുടെ മഹത്തായ മതേതരത്വത്തെ ഉൾക്കൊള്ളാൻ കഴിയാത്തവർക്കും സർക്കാരിന്റെ സർവാധിപത്യമാണ് ജനാധിപത്യമെന്നു വിശ്വസിക്കുന്ന സർവാധിപത്യ മനോഭാവക്കാർക്കും മാത്രമേ ഭാഷ മതന്യൂനപക്ഷങ്ങളുടെ ഭരണഘടനാപരമായ വിദ്യാഭ്യാസ അവകാശത്തിനെ തിരേ നിലപാട് സ്വീകരിക്കാൻ കഴിയൂവെന്നും ചങ്ങനാശേരി അതിരൂപതാ പബ്ലിക് റിലേഷൻസ് -ജാഗ്രതാ സമിതി പ്രസ്താവിച്ചു. ഡയറക്ടർ ഫാ.ജയിംസ് കൊക്കാവയലിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ റവ. ഡോ.ഫിലിപ്പ് നെൽപുരപറമ്പിൽ വിഷയം അവതരിപ്പിച്ചു. അതിരൂപത പി ആർ ഒ അഡ്വ.ജോജി ചിറയിൽ റവ. ഫാ. ജോസഫ് പനക്കേഴം, അഡ്വ. ജോർജ് കോടിക്കൽ, ബിനു കുര്യാക്കോസ്, അഡ്വ. ജോർജ് ജോസഫ് പാണംപറമ്പിൽ എന്നിവർ പ്രസംഗിച്ചു.
Image: /content_image/India/India-2022-05-27-12:58:08.jpg
Keywords: ചങ്ങനാശേരി
Content: 18938
Category: 10
Sub Category:
Heading: മെയ് 31നു സമാധാന രാജ്ഞിയുടെ മുന്നില്‍ ജപമാല സമര്‍പ്പണത്തില്‍ ഫ്രാന്‍സിസ് പാപ്പ പങ്കുചേരും
Content: റോം: ഒന്നാം ലോക മഹായുദ്ധത്തിന്റെ അന്ത്യത്തിനായി പ്രാര്‍ത്ഥിക്കുവാന്‍ വേണ്ടി നിര്‍മ്മിച്ച സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ കന്യകാമാതാവിന്റെ രൂപത്തിന് മുന്നില്‍ മെയ് 31നു ഫ്രാന്‍സിസ് പാപ്പ ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുന്നതോടെ ജപമാല മാസത്തിന് ഔദ്യോഗിക സമാപനമാകും. റോമിലെ സെന്റ്‌ മേരി മേജര്‍ ബസിലിക്കയിലാണ് ‘സമാധാനത്തിന്റെ രാജ്ഞി’യുടെ (റെജിന പാസിസ്) രൂപമുള്ളത്. മെയ് മാസത്തിന്റെ തുടക്കത്തില്‍ എല്ലാദിവസവും സമാധാനത്തിനായി പ്രാര്‍ത്ഥിക്കണമെന്ന് ലോകമെമ്പാടുമുള്ള വിശ്വാസികളോട് പാപ്പ ആഹ്വാനം ചെയ്തിരുന്നു. യുക്രൈനിലെ യുദ്ധം കാരണം ഏറെ കഷ്ട്ടപ്പെടുകയും, ഇപ്പോഴും സജീവമായിട്ടുള്ള നിരവധി യുദ്ധങ്ങള്‍ കാരണം ആഴത്തില്‍ മുറിവേറ്റിരിക്കുന്ന ലോകത്തിന് പ്രതീക്ഷയുടെ അടയാളം നല്‍കുവാനും റോമന്‍ സമയം വൈകിട്ട് 6 മണിക്ക് പാപ്പയുടെ നേതൃത്വത്തില്‍ ജപമാല ഉണ്ടായിരിക്കുമെന്ന് നവസുവിശേഷവത്കരണത്തിന്റെ ചുമതലയുള്ള വത്തിക്കാന്‍ ഡിക്കാസ്റ്ററിയാണ് നേരത്തെ അറിയിച്ചത്. മുഴുവന്‍ ദൈവജനത്തേയും പ്രതിനിധീകരിച്ചു കൊണ്ട് പ്രഥമ ദിവ്യകാരുണ്യ, വിശ്വാസ സ്ഥിരീകരണം നടത്തിയ കുട്ടികള്‍, റോമിലെ യുക്രൈന്‍ സമൂഹത്തില്‍ നിന്നുള്ള കുടുംബങ്ങള്‍, റോമിലെ വിവിധ ഇടവകാംഗങ്ങള്‍, റോമന്‍ കൂരിയ, സ്വിസ്സ് ഗാര്‍ഡ് അംഗങ്ങള്‍ തുടങ്ങിയവര്‍ പാപ്പയ്ക്കൊപ്പം ജപമാലയില്‍ പങ്കുചേരും. യുക്രൈന്‍ യുദ്ധത്തിനിരയായവരുമായി ബന്ധപ്പെട്ട ഒരു യുക്രൈന്‍ കുടുംബവും, മിലിട്ടറി ചാപ്ലൈന്‍മാരുമാണ് ജപമാലയിലെ രഹസ്യങ്ങള്‍ ചൊല്ലിക്കൊടുക്കുവാന്‍ സഹായിക്കുക. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മരിയന്‍ ദേവാലയങ്ങളിലും ഇതേസമയം തന്നെ ജപമാലകള്‍ അര്‍പ്പിക്കും. യുക്രൈനിലെ മദര്‍ ഓഫ് ഗോഡ് ദേവാലയം, ഇറാഖിലെ സയിദാത്ത് അല്‍-നജാത്ത് കത്തീഡ്രല്‍, സിറിയയിലെ ഔര്‍ ലേഡി ഓഫ് പീസ്‌ കത്തീഡ്രല്‍, ബഹറൈനിലെ മേരി ക്വീന്‍ ഓഫ് അറേബ്യ കത്തീഡ്രല്‍ തുടങ്ങിയ മരിയന്‍ ദേവാലയങ്ങളെ തത്സമയ സംപ്രേഷണത്തിലൂടെ ബന്ധിപ്പിച്ചിട്ടുണ്ട്. ഗ്വാഡലൂപ്പ, ലൂര്‍ദ്ദ്, നോക്ക്, ഹോളി ഹൗസ് ഓഫ് ലൊറെറ്റോ, ജസ്ന ഗോര, കൊറിയന്‍ മാര്‍ട്ടിയേഴ്സ് തുടങ്ങിയ മരിയന്‍ ദേവാലയങ്ങളും ജപമാലയില്‍ പങ്കുചേരും. ഇറ്റാലിയന്‍ ആംഗ്യഭാഷയിലുള്ള തര്‍ജ്ജമക്കൊപ്പം വത്തിക്കാന്റെ ഔദ്യോഗിക ചാനലുകളിലെല്ലാം ഈ പരിപാടിയുടെ തത്സമയ സംപ്രേഷണം ഉണ്ടായിരിക്കും. 1918-ല്‍ ഒന്നാം ലോകമഹായുദ്ധത്തിന്റെ അന്ത്യത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നതിനായി ബെനഡിക്ട് പതിനഞ്ചാമന്‍ പാപ്പ ചുമതലപ്പെടുത്തിയതനുസരിച്ച് അന്നത്തെ വത്തിക്കാന്‍ മ്യൂസിയത്തിന്റെ ഡെപ്യൂട്ടി ഡയറക്ടറും, ശില്‍പ്പിയുമായ ഗുയിഡോ ഗാല്ലിയാണ് സമാധാനത്തിന്റെ രാജ്ഞിയുടെ രൂപം നിര്‍മ്മിച്ചത്. യുദ്ധം അവസാനിപ്പിക്കുവാന്‍ ഉത്തരവിടും വിധം ഇടതു കരം ഉയര്‍ത്തിപ്പിടിച്ചും, സമാധാനത്തിന്റെ പ്രതീകമായ ഒലിവ് ശിഖരം നിലത്തിടുവാന്‍ തയ്യാറായി നില്‍ക്കുന്ന ഉണ്ണിയേശുവിനെ വലതുകരത്തില്‍ വഹിക്കുകയും ചെയ്യുന്ന രീതിയിലാണ് രൂപം നിര്‍മ്മിച്ചിരിക്കുന്നത്. രൂപത്തിന്റെ താഴെ ഭാഗത്തു കാണുന്ന പൂക്കള്‍ യുദ്ധത്തിന്റെ അവസാനത്തോടൊപ്പം വിടര്‍ന്നു വരുന്ന ജീവിതത്തേയാണ് സൂചിപ്പിക്കുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DzBREE8AIMJEytlrdeZAhm}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-05-27-14:22:55.jpg
Keywords: പാപ്പ
Content: 18939
Category: 1
Sub Category:
Heading: ജെറുസലേമില്‍ ക്രൈസ്തവർ നേരിടുന്ന ഭീഷണിയില്‍ ആശങ്ക പങ്കുവെച്ച് യൂറോപ്യൻ മെത്രാന്മാർ
Content: ജെറുസലേം/ ലണ്ടന്‍: ജെറുസലേമിൽ ക്രൈസ്തവ വിശ്വാസികൾ നേരിടുന്ന ഭീഷണിയെപറ്റി ആശങ്ക പങ്കുവെച്ച് വിശുദ്ധ നാട് സന്ദര്‍ശനം നടത്തിയ ഒരു സംഘം യൂറോപ്യൻ മെത്രാന്മാർ. കൊല്ലപ്പെട്ട അൽജസീറ മാധ്യമ പ്രവർത്തകയും ക്രൈസ്തവ വിശ്വാസിയുമായ ഷിരീൻ അബു അക്ലേയുടെ സംസ്കാര ചടങ്ങിലേക്ക് ഇരച്ചുകയറി ഇസ്രയേലി സൈന്യം നടത്തിയ ആക്രമണത്തെ മെത്രാന്‍മാര്‍ പ്രത്യേകം അപലപിച്ചു. വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ സൈന്യം നടത്തിയ ഒരു റെയ്ഡിനെ പറ്റി റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് മെൽക്കൈറ്റ് ഗ്രീക്ക് കത്തോലിക്കാ സഭയിലെ അംഗമായിരുന്ന ഷിരീൻ സൈനികരുടെ വെടിയേറ്റ് കൊല്ലപ്പെടുന്നത്. ഈസ്റ്റർ ദിനത്തിൽ ക്രൈസ്തവ വിശ്വാസികൾക്ക് ആരാധനയ്ക്ക് നിയന്ത്രണമേർപ്പെടുത്തിയ ഇസ്രായേൽ പോലീസിന്റെ നടപടിയിലും മെത്രാന്മാർ ആശങ്ക രേഖപ്പെടുത്തി. ജെറുസലേം എന്നത് പൊതുവായിട്ടുള്ള പൈതൃക സമ്പത്താണ്. അത് ഒരു മതത്തിന് മാത്രം കുത്തകാവകാശമുള്ള സ്ഥലമായി മാറാൻ പാടില്ല. കൊറോണ വൈറസ് വ്യാപനത്തെ തുടർന്നു കഴിഞ്ഞ രണ്ടു വർഷമായി തീർത്ഥാടകരുടെ സന്ദർശനം കുറഞ്ഞത് മൂലം പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ജറുസലേമിലും സമീപ പ്രദേശങ്ങളിലുമുള്ള ക്രൈസ്തവരെ സഹായിക്കണമെന്നും മെത്രാൻസംഘം പുതിയതായി അവിടേയ്ക്ക് എത്തുന്ന തീർത്ഥാടകരോട് ആഹ്വാനം ചെയ്തു. ഇക്കഴിഞ്ഞ 21 മുതൽ ഇന്നലെ (മെയ് 26) വരെയുള്ള ദിവസങ്ങളില്‍ വിശുദ്ധനാട് സന്ദർശിച്ച സംഘത്തിൽ 6 യൂറോപ്യൻ മെത്രാന്മാരാണ് ഉണ്ടായിരുന്നത്. 2000 മുതൽ ഹോളി ലാൻഡ് കോർഡിനേഷൻ എന്ന പേരിൽ അറിയപ്പെടുന്ന മെത്രാന്‍ സംഘം ഇവിടം സന്ദർശിക്കാറുണ്ട്. വിശുദ്ധ നാടിനെ പറ്റി അവബോധം സൃഷ്ടിക്കുക, പ്രാർത്ഥന പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയാണ് ഇംഗ്ലണ്ട് ആൻഡ് വെയിൽസ് മെത്രാൻ സമിതി രൂപം നൽകിയ സംഘത്തിന്റെ പ്രധാന ദൗത്യങ്ങൾ. വിശുദ്ധ നാട്ടില്‍ ഷിരീൻ അബു വെടിയേറ്റ് കൊല്ലപ്പെട്ടതിനെ തുടര്‍ന്നു ജെറുസലേമിലെ ക്രൈസ്തവ നേതാക്കളും നേരത്തെ പ്രതിഷേധം അറിയിച്ചിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DzBREE8AIMJEytlrdeZAhm}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-05-27-15:48:53.jpg
Keywords: വിശുദ്ധ നാട