category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingപ്രമുഖ വചന പ്രഘോഷകര്‍ ഒന്നിക്കുന്ന ഓണ്‍ലൈന്‍ പന്തക്കുസ്ത കൺവെൻഷനു ഇന്നു തുടക്കമാകും
Contentഡിവിന മിസരികോര്‍ഡിയ ഇന്റർനാഷണൽ മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ ഇന്ന് മെയ് 27 വെള്ളിയാഴ്ച പന്തക്കുസ്ത കൺവെൻഷനു തുടക്കമാകും. ജൂൺ 05 വരെയുള്ള തുടര്‍ച്ചയായ ദിനങ്ങളില്‍ വൈകിട്ട് 7 മുതൽ 10 മണി വരെ നടത്തുന്ന കണ്‍വെന്‍ഷന്‍ പ്രമുഖ വചനപ്രഘോഷകര്‍ നയിക്കും. കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി അനുഗ്രഹ പ്രഭാഷണം നടത്തി കൺവെൻഷൻ ഉദ്‌ഘാടനം ചെയ്യും. വൈകുന്നേരം 7 മണി മുതൽ 8 മണി വരെ പരിശുദ്ധാത്മാവിന്റെ നൊവേനയും ലുത്തിനിയയും സ്തുതി ആരാധനയും ബിഷപ്പുമാരുടെ അനുഗ്രഹ സന്ദേശവും തുടര്‍ന്നു വചനപ്രഘോഷണവുമാണ് നടക്കുക. ബിഷപ്പുമാരായ ഡോ. വർഗീസ് ചക്കാലക്കൽ, ജോൺ നെല്ലിക്കുന്നേൽ, ഗീവർഗീസ് മാർ മക്കാരിയോസ്, ആന്റണി ചിറയത്ത്, അലക്സ് വടക്കുംതല, സെബാസ്റ്റ്യൻ പൊഴോലിപറമ്പിൽ, റാഫേൽ തട്ടിൽ തുടങ്ങിയവർ അനുഗ്രഹസന്ദേശങ്ങൾ നൽകും. വചനപ്രഘോഷകരായ ഫാ. ഡാനിയേൽ പൂവണ്ണത്തിൽ, ഫാ. മാത്യു ഇലവുങ്കൽ, ഫാ. റോയി കണ്ണഞ്ചിറ, ഫാ. ജോസ് പുതിയേടത്ത്, ഫാ. ജിനു പള്ളിപ്പാട്ട്, ഫാ. ജോസ് സെബാസ്റ്റ്യൻ, സി. ആൻ മരിയ, ജസ്റ്റിസ് കുര്യൻ ജോസഫ്, ബ്ര. തോമസ് ദേവപ്രസാദ്, ബേബി ജോൺ കലയന്താനി തുടങ്ങിയവർ വിവിധ ദിവസങ്ങളിലെ വചന ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. ഈ ദിനങ്ങളില്‍ രാത്രി 9.30 മുതൽ 10 വരെ ദിവ്യകാരുണ്യ ആരാധനയും നടത്തപ്പെടുന്നുണ്ട്. പന്തക്കുസ്ത ദിനത്തിൽ പരിശുദ്ധാത്മാവിന്റെ അനുഗ്രഹങ്ങൾ ധാരാളമായി ലഭിക്കാൻ ഏവരെയും ഒരുക്കുന്ന ശുശ്രൂഷകളിലേക്ക് ഏവരെയും ക്ഷണിക്കുകയാണെന്ന് ഡിവിന മിസരികോര്‍ഡിയ ഇന്റർനാഷണൽ മിനിസ്ട്രി നേതൃത്വം പറഞ്ഞു. ☛ #{blue->none->b->Join on Zoom: ‍}# {{https://us02web.zoom.us/j/86139528427/-> https://us02web.zoom.us/j/86139528427}} ☛ #{blue->none->b->YouTube Live: ‍}# {{ https://www.youtube.com/c/DivinaMisericordiaMinistry -> https://www.youtube.com/c/DivinaMisericordiaMinistry }} ☛ #{blue->none->b->Facebook Live: ‍}# {{ https://www.facebook.com/DivinaMisericordiaOfJesus/ -> https://www.facebook.com/DivinaMisericordiaOfJesus/ }} ☛ #{blue->none->b-> WhatsApp Group ‍}# {{ https://chat.whatsapp.com/JGigyjec0Hl4pw8kscXTmM -> https://chat.whatsapp.com/JGigyjec0Hl4pw8kscXTmM }} ☛ #{blue->none->b-> Website: ‍}# {{ https://divinamisericordiaministry.org/ -> https://divinamisericordiaministry.org/ }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2022-05-27 10:29:00
Keywordsഡിവിന
Created Date2022-05-27 10:30:39