Contents
Displaying 18471-18480 of 25081 results.
Content:
18860
Category: 1
Sub Category:
Heading: വത്തിക്കാനില്‍ പാപ്പയുടെ സാന്നിധ്യത്തില്‍ തമിഴിലും പ്രാര്‍ത്ഥന മുഴങ്ങി
Content: വത്തിക്കാന്‍ സിറ്റി; വിശുദ്ധ ദേവസഹായം പിള്ളയടക്കമുള്ള പുണ്യാത്മക്കളുടെ നാമകരണ ചടങ്ങില്‍ തമിഴിലും പ്രാര്‍ത്ഥന നടന്നു. ഫ്രാന്‍സിസ് പാപ്പയുടെ സാന്നിധ്യത്തില്‍ പ്രഘോഷണ പ്രാർത്ഥനയാണ് ഫ്രഞ്ച്, സ്പാനിഷ്, ഡച്ച്, ഇറ്റാലിയൻ ഭാഷകള്‍ കൂടാതെ തമിഴിലും നടത്തിയത്. കോയമ്പത്തൂരിൽ നിന്നുള്ള ലീമ എന്ന യുവതിയാണ് ലോകസമാധാനത്തിനു വേണ്ടി തമിഴ് ഭാഷയിലെ പ്രാർത്ഥന ചൊല്ലിയത്. നാമകരണത്തിന് തലേദിവസം നടന്ന പ്രാര്‍ത്ഥനയിലും തമിഴിലുള്ള ഗീതം ആലപിച്ചിരിന്നു, വത്തിക്കാനിലെ തമിഴ് ക്രിസത്യന്‍ സന്യാസികളാണ് തമിഴിലെ ഗീതം ബസേലിക്കയില്‍ ആലപിച്ചത്. ഇന്നലെ പരിശുദ്ധ പിതാവ് വിശുദ്ധരായി നാമകരണം ചെയ്തുകൊണ്ടുള്ള പ്രഖ്യാപനം നടത്തിയതിന് പിന്നാലെ നവവിശുദ്ധരുടെ തിരുശേഷിപ്പുകൾ സൂക്ഷിച്ചിരുന്ന മദ്ബഹയിലെ പീഠത്തിലേക്ക് ധൂപാർച്ചനയുമായി പ്രതിനിധികൾ എത്തി. ഡിഎംഐ സന്യാസിനീ സമൂഹത്തിന്റെ സുപ്പീരിയർ ജനറലും തമിഴ്നാട് സ്വദേശിനിയുമായ സിസ്റ്റർ ലളിതയാണ് ദേവസഹായം പിള്ളയുടെ തിരുശേഷിപ്പ് സമര്‍പ്പിച്ചത്.
Image: /content_image/News/News-2022-05-16-10:50:28.jpg
Keywords: തമിഴ്
18861
Category: 1
Sub Category:
Heading: വിശുദ്ധ പദ പ്രഖ്യാപന ചടങ്ങില്‍ പങ്കെടുത്തവരില്‍ തമിഴ്നാട് മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള പ്രമുഖരും
Content: വത്തിക്കാന്‍ സിറ്റി: ഇന്നലെ വത്തിക്കാനില്‍ വിശുദ്ധ ദേവസഹായം പിള്ളയുടെ വിശുദ്ധ പദ പ്രഖ്യാപന ചടങ്ങില്‍ പങ്കെടുത്തവരില്‍ തമിഴ്നാട്ടില്‍ നിന്നുള്ള സര്‍ക്കാര്‍ പ്രതിനിധികളും. ന്യൂനപക്ഷ ക്ഷേമ പ്രവാസി തമിഴ് ക്ഷേമ വകുപ്പ് മന്ത്രി കെ എസ് മസ്താൻ, വിവര സാങ്കേതിക വകുപ്പ് മന്ത്രി ഡി. മനോതങ്കരാജ്, ന്യൂനപക്ഷ ക്ഷേമ വകുപ്പ് മേധാവി പീറ്റർ അൽഫോൺസ്, ഇന്ത്യയുടെ വത്തിക്കാന്‍ സ്ഥാനപതി ജയ്ദീപ് മജുംദാർ എന്നീ പ്രമുഖര്‍ അടക്കമുള്ള സര്‍ക്കാര്‍ പ്രതിനിധികളും ഇന്നലെ വത്തിക്കാനില്‍ നടന്ന വിശുദ്ധ പദ പ്രഖ്യാപന ചടങ്ങില്‍ പങ്കെടുത്തു. തിരുകര്‍മ്മങ്ങള്‍ക്കായി ഫ്രാന്‍സിസ് പാപ്പ നടന്നുവരുന്ന ദൃശ്യങ്ങള്‍ മന്ത്രി ഡി. മനോതങ്കരാജ് ഇന്നലെ ട്വിറ്ററില്‍ പങ്കുവെച്ചിരിന്നു.
மறைசாட்சி தேவசகாயம் பிள்ளை அவர்களுக்கு புனிதர் பட்டம் வழங்கும் நிகழ்ச்சி Vatican நகரில் தொடங்கியது.@VaticanNews @Pontifex pic.twitter.com/k0w4SVEgmC
— Mano Thangaraj (@Manothangaraj) May 15, 2022
Image: /content_image/News/News-2022-05-16-12:09:55.jpg
Keywords: ദേവസഹായ
18862
Category: 18
Sub Category:
Heading: നാലും അതില്‍ കൂടുതല്‍ മക്കളുള്ള 201 കുടുംബങ്ങളുടെ സംഗമം: പ്രോലൈഫ് പ്രഘോഷണവുമായി വീണ്ടും ഇരിങ്ങാലക്കുട രൂപത
Content: ഇരിങ്ങാലക്കുട: കുടുംബവർഷാചരണത്തിന്റെ സമാപനത്തിന്റെയും രൂപത പോലൈഫ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ഒന്നാം വാർഷിക ആഘോഷത്തിന്റെയും ഭാഗമായി ഇരിങ്ങാലക്കുടയില്‍ നടന്ന വലിയ കുടുംബങ്ങളുടെ സംഗമം ശ്രദ്ധേയമായി. കൊടകര സഹൃദയ എൻജിനിയറിംഗ് കോളജിൽ നടന്ന സംഗമത്തില്‍ നാലും അതില്‍ കൂടുതല്‍ മക്കളുള്ള 201 കുടുംബങ്ങളാണ് പങ്കെടുത്തത്. സംഗമത്തില്‍ ഒന്‍പതാമത് ഗര്‍ഭിണിയായ അമ്മയും പങ്കെടുത്തുവെന്നത് ശ്രദ്ധേയമായി. സംഗമത്തില്‍ പങ്കെടുത്ത എല്ലാ കുടുംബങ്ങള്‍ക്കും ഒരു ഗ്രാം സ്വര്‍ണ്ണം വീതം സമ്മാനിച്ചു. മൊത്തം ആയിരത്തിലധികം പേരാണ് സംഗമത്തില്‍ പങ്കുചേര്‍ന്നത്. പൊതുസമ്മേളനം ഇരിങ്ങാലക്കുട രൂപതാധ്യക്ഷന്‍ മാർ പോളി കണ്ണൂക്കാടൻ ഉദ്ഘാടനം ചെയ്തു. സിനി ആർട്ടിസ്റ്റ് സിജോയ് വർഗീസ് മുഖ്യാതിഥിയായിരിന്നു. ക്ലാസ്, ശില്പശാല, പാനൽ ചർച്ച, കുട്ടികൾക്കുള്ള വിവിധ പരിപാടികൾ, പൊതുസമ്മേളനം എന്നിവ പരിപാടിയുടെ ഭാഗമായി നടന്നു. പ്രശസ്ത പള്‍മനോളജിസ്റ്റും അറിയപ്പെടുന്ന പ്രോലൈഫ് പ്രവർത്തകനുമായ ഡോ. അബ്രാഹം ജോസഫ് ക്ലാസ് നയിച്ചു. കുട്ടികൾക്കുള്ള വി വിധ പരിപാടികൾ ജീസസ് യൂത്ത് മിനിസ്ട്രി നടത്തി. ഡോ. റെജു വർഗീസിന്റെ നേതൃത്വത്തിൽ രൂപതയിലെ എല്ലാ സംഘടനകളെയും സംയോജിപ്പിച്ചുക്കൊണ്ടാണ് പരിപാടി നടത്തിയത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് മാർ പോളി കണ്ണൂക്കാടന്റെ ഷഷ്ഠി -പൂർത്തിയുടെ സ്മരണയ്ക്കായി വലിയ കുടുംബങ്ങളെ പ്രോൽസാഹിപ്പിക്കുന്നതിനും അവരെ സംരക്ഷിക്കുന്നതിനുമായി പ്രോലൈഫ് ചാരിറ്റബിൾ ട്രസ്റ്റ് ആരംഭിച്ചത്. നാലാമത്തെ കുട്ടി മുതൽ മാമ്മോദീസ വേളയിൽ സ്വർണ്ണ പതക്കം സമ്മാനിക്കുക, സാമ്പത്തികമായി ബുദ്ധിമുട്ടുള്ള വലിയ കുടുംബങ്ങൾക്ക് പ്രതിമാസ സാമ്പത്തിക സഹായം നൽകുക, വലിയ കുടുംബങ്ങളിലെ മക്കളുടെ വിദ്യാഭ്യാസത്തിനായി സഹായം നൽകുക, വലിയ കുടുംബങ്ങളുടെ സംരക്ഷണം, മക്കളില്ലാത്ത ദമ്പതിമാരുടെ പ്രശ്നങ്ങളിൽ ഇടപ്പെടുക കൂടാതെ മനുഷ്യ ജീവന്റെ ആരംഭം മുതൽ സ്വാഭാവിക മരണം വരെ ജീവനെ സംരക്ഷിക്കുക എന്നിങ്ങനെയുള്ള ലക്ഷ്യങ്ങളാണ് ഈ ട്രസ്റ്റിന് ഉള്ളത്. ട്രസ്റ്റ് പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ തന്നെ രൂപതയ്ക്കു അഭിനന്ദനം അറിയിച്ച് നിരവധി പേര്‍ രംഗത്തുവന്നിരിന്നു.
Image: /content_image/India/India-2022-05-16-13:01:32.jpg
Keywords: ഇരിങ്ങാ
18863
Category: 10
Sub Category:
Heading: ഫാത്തിമ തീര്‍ത്ഥാടന കേന്ദ്രത്തിലെ ജാഗരണ പ്രാര്‍ത്ഥനയില്‍ രണ്ടു ലക്ഷത്തോളം വിശ്വാസികളുടെ പങ്കാളിത്തം
Content: ലിസ്ബണ്‍; വിശ്വപ്രസിദ്ധമായ ഫാത്തിമായിലെ മരിയന്‍ പ്രത്യക്ഷീകരണത്തിന്റെ നൂറ്റിയഞ്ചാമത് വാര്‍ഷികത്തോട് അനുബന്ധിച്ച് നടത്തിയ ജാഗരണ പ്രാര്‍ത്ഥനയില്‍ രണ്ടു ലക്ഷത്തോളം വിശ്വാസികളുടെ പങ്കാളിത്തം. ഇക്കഴിഞ്ഞ വെള്ളിയാഴ്ച തിരുനാള്‍ ദിനത്തില്‍ ഫാത്തിമാ തീര്‍ത്ഥാടകര്‍ യുദ്ധക്കെടുതിയില്‍ നട്ടംതിരിയുന്ന യുക്രൈന്റെ സമാധാനത്തിന് വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തി. വത്തിക്കാന്‍ സെക്രട്ടറിയേറ്റ് ഓഫ് സ്റ്റേറ്റ് സബ്സ്റ്റിറ്റ്യൂട്ട് ആയ മെത്രാപ്പോലീത്ത എഡ്ഗാര്‍ പെന പാരയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ തീര്‍ത്ഥാടന കേന്ദ്രത്തില്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയില്‍ 2 കര്‍ദ്ദിനാളുമാരും, 28 മെത്രാന്‍മാരും, 318 വൈദികരും, ആയിരകണക്കിന് തീര്‍ത്ഥാടകരും പങ്കെടുത്തു. തലേന്ന്‍ മെയ് 12-ന് രാത്രിയിലെ ജാഗരണ പ്രാര്‍ത്ഥനയില്‍ ഏതാണ്ട് രണ്ടു ലക്ഷത്തോളം ആളുകള്‍ പങ്കെടുത്തുവെന്നാണ് ഫ്രഞ്ച് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. സമാധാനത്തിനും, ഹൃദയങ്ങളിലെ പുതു വെളിച്ചത്തിനുമായി പരിശുദ്ധ കന്യകാമാതാവിന്റെ സ്നേഹപൂര്‍വ്വമായ കരുതലിന് കീഴിലാണ് ഈ രാത്രി നാം നടക്കുന്നതെന്ന് ആര്‍ച്ച് ബിഷപ്പ് പെന പാര പറഞ്ഞു. വിശുദ്ധ കുര്‍ബാനക്കിടെ തീര്‍ത്ഥാടകര്‍, ലോകത്തിന്റെ സമാധാനത്തിനായും, യുക്രൈന്‍-റഷ്യന്‍ യുദ്ധത്തിന്റെ ഇരകള്‍ക്കായും, പ്രത്യേകം പ്രാര്‍ത്ഥിച്ചു. റഷ്യയെയും, യുക്രൈനെയും മാതാവിന്റെ അമലോത്ഭവ ഹൃദയത്തിനു സമര്‍പ്പിച്ചതിനോടു അനുബന്ധിച്ച് കൊറോണ പകര്‍ച്ചവ്യാധിക്ക് ശേഷം സംഘടിപ്പിക്കുന്ന ഏറ്റവും വലിയ കൂട്ടായ്മയാണിത്. ജാഗരണ പ്രാര്‍ത്ഥനക്കിടയിലെ ജപമാല അര്‍പ്പണത്തിലെ ഒരു രഹസ്യം ചൊല്ലികൊടുത്തത് രണ്ട് യുക്രൈന്‍ അഭയാര്‍ത്ഥി കുഞ്ഞുങ്ങളായിരിന്നുവെന്നത് ശ്രദ്ധേയമാണ്. 1917 മേയ് 13ന് ആയിരുന്നു ഇടയ ബാലകരായ ലൂസിയാ ഡേ ലോസ് സാന്റോസ്, സഹോദരങ്ങളായ ഫ്രാൻസിസ്കോ ഡേ ലോസ് സാന്റോസ്, ജസീന്താ ഡേ ലോസ് സാന്റോസ് എന്നിവർക്കു പരിശുദ്ധ ദൈവമാതാവിന്റെ ആദ്യ ദര്‍ശനം ലഭിക്കുന്നത്. മെയ് 13 മുതൽ ഒക്ടോബർ 13വരെയുള്ള കാലയളവിൽ ആറു തവണയാണ് ഇവര്‍ക്ക് പ്രത്യക്ഷപ്പെട്ടത്. രണ്ടുവർഷത്തിനുശേഷം അസുഖബാധിതരായി ഫ്രാൻസിസ്കോയും ജസീന്തായും മരിച്ചെങ്കിലും ഫാത്തിമയിലെ മാതാവിന്റെ ദർശനസ്ഥലം സഭയുടെ പേരുകേട്ട മരിയ തീർത്ഥാടനകേന്ദ്രങ്ങളിലൊന്നായി മാറുകയായിരിന്നു. 2017-ല്‍ ഫ്രാൻസിസ്കോയെയും ജസീന്തയെയും ഫ്രാന്‍സിസ് പാപ്പ വിശുദ്ധരായി പ്രഖ്യാപിച്ചിരുന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DzBREE8AIMJEytlrdeZAhm}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-05-16-13:48:52.jpg
Keywords: ഫാത്തിമ
18864
Category: 10
Sub Category:
Heading: ദേവസഹായം പിള്ള രക്തസാക്ഷിത്വം വരിച്ച കാറ്റാടിമലയില്‍ ജനസാഗരം
Content: കാറ്റാടിമല (കന്യാകുമാരി): ക്രിസ്തു വിശ്വാസത്തെ പ്രതി ജീവത്യാഗം ചെയ്ത വാഴ്ത്തപ്പെട്ട ദേവസഹായം പിള്ളയെ ഇന്നലെ വിശുദ്ധരുടെ ഗണത്തിലേക്ക് പാപ്പ ഉയര്‍ത്തിയപ്പോള്‍ അദ്ദേഹം രക്തസാക്ഷിത്വം വരിച്ച കന്യാകുമാരി ജില്ലയിലെ കാറ്റാടിമലയിലേക്ക് എത്തിയത് ആയിരങ്ങള്‍. വത്തിക്കാനിൽ നടന്ന നാമകരണ നടപടികൾ തത്സമയം കാണിച്ച ബിഗ് സ്ക്രീനിന് മുന്നില്‍ അനേകം പേര്‍ പ്രാര്‍ത്ഥനാപൂര്‍വ്വം പങ്കെടുത്തു പുണ്യ നിമിഷത്തിനു സാക്ഷികളാകാൻ വിശുദ്ധന്‍ ജീവത്യാഗം ചെയ്ത സ്ഥലത്തു തന്നെ എത്തിചേര്‍ന്നവരില്‍ വൈദികരും സന്യസ്തരുമുണ്ടായിരിന്നു. വിശുദ്ധ പദവി പ്രഖ്യാപിക്കുന്നതിനു മുന്നോടിയായി വിവിധ ചടങ്ങുകളാണ് കാറ്റാടിമല പള്ളിയിൽ നടന്നത്. വിശുദ്ധ ദേവസഹായം പിള്ളയുടെ ജീവിതത്തിന്റെയും ചരിത്ര ത്തിന്റെയും ശേഷിപ്പുകളുള്ള കാറ്റാടിമലയിലേക്ക് ഇന്നലെ രാവിലെ അഞ്ചരയോടെ തന്നെ വിശ്വാസികൾ ഒഴുകിയെത്തിയിരുന്നു. തങ്ങളുടെ സ്വർഗീയ മധ്യസ്ഥനായ ദേവസഹായം പിള്ളയെ വിശുദ്ധനായി പ്രഖ്യാപിച്ചുകൊണ്ട് പള്ളിമണികൾ മുഴങ്ങിയപ്പോൾ നിറകണ്ണുകളോടെയായിരിന്നു പലരും സന്തോഷം പ്രകടിപ്പിച്ചത്. കാറ്റാടിമല വ്യാകുലമാതാ ദേവാലയത്തിൽ ഇന്നലെ തമിഴിലും മലയാളത്തിലും ദിവ്യബലിയർപ്പണം നടന്നു. വിശുദ്ധ പ്രഖ്യാപനത്തിനു തൊട്ടുപിന്നാലെ കേരളത്തിലെയും തമിഴ്നാട്ടിലെയും ലത്തീൻ സഭയുടെ കീഴിലുള്ള ദേവാലയങ്ങളിൽ പള്ളിമണികൾ മുഴങ്ങി. വിശുദ്ധ പദവി പ്രഖ്യാപനത്തിനുശേഷം കാറ്റാടിമല വ്യാകുലമാതാ ദേവാലയത്തിലെ അദ്ദേഹത്തിന്റെ തിരുസ്വരൂപത്തിൽ വ്യാകുലമാതാ ഇടവക മുൻ വികാരി ഫാ.പാട്രിക് സേവ്യർ കിരീടം ചാർത്തി. തുടർന്ന് നടന്ന കിരീട പ്രദക്ഷിണത്തിലും പരസ്യവണക്കത്തിനായി പ്രതി ഷ്ഠിക്കുന്ന ചടങ്ങിലും നൂറുകണക്കിനു വിശ്വാസികൾ പങ്കുകൊണ്ടു. നാമകരണത്തിന് പിന്നാലെ ഉച്ചകഴിഞ്ഞ് മൂന്നിന് പ്രദിക്ഷിണവും ദിവ്യബലിയും നടന്നു. രക്തസാക്ഷിത്വം വരിക്കുന്നതിനു മുൻപ് വിശുദ്ധ ദേവസഹായം പിള്ളയെ പാർപ്പിച്ചിരുന്ന ജയിൽ, നിറയൊഴിക്കുന്നതിനു മുൻപ് മുട്ടുകുത്തി പ്രാർത്ഥിച്ച സ്ഥലം, രക്തസാക്ഷിത്വം വരിച്ച പാറക്കെട്ട്, മരണസമയത്ത് അടർന്നു വീണ് മണിശബ്ദം മുഴങ്ങിയ മണിയടിച്ചാംപാറ തുടങ്ങിയ സ്ഥലങ്ങളെല്ലാം കാറ്റാടിമലയിലാണുള്ളത്. ഈ പുണ്യസ്ഥലങ്ങളിലെല്ലാം ഇന്നലെ വിശ്വാസികളുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ഇടവക വികാരി ഫാ:യേശുദാസൻ, ഫാ.ബ്രൂണോ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ചടങ്ങുകൾ. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}
Image: /content_image/News/News-2022-05-16-15:13:06.jpg
18865
Category: 10
Sub Category:
Heading: ചാൾസ് ഫുക്കോള്‍ഡെയുടെ വിശുദ്ധ പദവി: ആഹ്ലാദ നിറവില്‍ കേരളത്തിലെ 'ക്രിസ്തുവിന്റെ കൊച്ചു സഹോദരിമാർ'
Content: കോട്ടയം: ദേവസഹായം പിള്ളയോടൊപ്പം ഫാ. ചാൾസ് ദെ ഫുക്കോള്‍ഡെയെ ഫ്രാൻസിസ് മാർപാപ്പ വത്തിക്കാനിൽ വിശുദ്ധനായി പ്രഖ്യാപിച്ചതിന്റെ ആഹ്ലാദ നിറവിലാണ് ലിറ്റിൽ സിസ്റ്റേഴ്സ് ഓഫ് ക്രൈസ്റ്റ് സന്യാസ സമൂഹം. വിശുദ്ധന്റെ ചൈതന്യം ഉൾക്കൊണ്ടു കേരളത്തിൽ പ്രവർത്തിക്കുന്ന സന്യാസിനി സമൂഹമാണ് ക്രിസ്തുവിന്റെ കൊച്ചു സഹോദരിമാർ എന്ന ലിറ്റിൽ സിസ്റ്റേഴ്സ് ഓഫ് ക്രൈസ്റ്റ്. വിശുദ്ധ പദവി പ്രഖ്യാപന സമയത്ത് ലിറ്റിൽ സിസ്റ്റേഴ്സ് ഓഫ് ക്രൈസ്റ്റ് സന്യാസ സമൂഹത്തിന്റെ ജനറലേറ്റായ മാങ്ങാനത്തെ നസ്രത്ത് ജ്ഞാനാശ്രമത്തിലെ ചാപ്പലിൽ ചാൾസ് ദെ ഫുക്കോള്‍ഡെയുടെ രൂപത്തിനു മുമ്പിൽ പ്രത്യേക പ്രാർത്ഥനാ ശുശ്രൂഷകള്‍ നടന്നു. പ്രഖ്യാപനത്തിന് പിന്നാലെ മധുര പലഹാര വിതരണവും നടന്നു. 1975 ഓഗസ്റ്റ് 15ന് പള്ളാത്തുരുത്തിയിൽ സിസ്റ്റർ നിർമലയാണ് സന്യാസിനി സമൂഹത്തിന്റെ പ്രവർത്തനം കേരളത്തിൽ ആരംഭിച്ചത്. ചങ്ങനാശേരി അതിരൂപതയുടെ കീഴി ൽ പ്രവർത്തിക്കുന്ന സന്യാസിനി സമൂഹത്തിന്റെ കോട്ടയത്തെ ആസ്ഥാനം മാങ്ങാനമാണ്. പാലാ വേഴാങ്ങാനം, ആലപ്പുഴ പള്ളാത്തുരുത്തി, കൈതവന എന്നിവിടങ്ങളിലും മഠങ്ങളുണ്ട്. ജർമനി ഉൾപ്പെടെ 63 രാജ്യങ്ങളിലും വിദേശരാജ്യങ്ങളിലും സന്യാസിനികള്‍ സജീവമായി പ്രവര്‍ത്തിക്കുന്നു. വിശുദ്ധ പ്രഖ്യാപന ആഘോഷത്തിന്റെ ഭാഗമായി 31ന് കോട്ടയം പൂമറ്റം സെന്റ് ആന്റണീസ് പള്ളിയിൽ ചങ്ങനാശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടത്തിന്റെ മുഖ്യകാർമികത്വത്തിൽ കൃതജ്ഞതാ ബലിയും പ്രത്യേക പ്രാർത്ഥനാശുശ്രൂഷകളും നടക്കും. വിശുദ്ധ ചാൾസ് ഫുക്കോയേക്കുറിച്ചുള്ള ഡോക്യുമെന്ററിയും പുസ്തകവും അന്നു പ്രകാശനം ചെയ്യും.
Image: /content_image/India/India-2022-05-16-15:30:02.jpg
Keywords: ചാള്‍
18866
Category: 13
Sub Category:
Heading: സഹാറ മരുഭൂമിയിലെ വിശുദ്ധൻ - എല്ലാവരുടെയും സഹോദരൻ; വിശുദ്ധ ചാൾസ് ഡെ ഫുക്കോൾഡിന്റെ ജീവിതകഥ
Content: ഇന്നലെ മെയ് പതിനഞ്ചിനു വിശുദ്ധരുടെ പദവിയിലേക്കു ഫ്രാൻസിസ് പാപ്പ ഉയർത്തിയ ഫ്രഞ്ച് ട്രാപ്പിസ്റ്റ് സന്യാസ വൈദീകൻ, ഈശോയുടെ ബ്രദർ ചാൾസ് എന്നറിയപ്പെടുന്ന ചാൾസ് ഡെ ഫുക്കോൾഡിൻ്റെ ജീവിതകഥ. 1858-ൽ ഫ്രാൻസിലെ സ്ട്രാസ്ബർഗിൽ ഒരു പ്രഭു കുടുംബത്തിലാണ് ചാൾസ് ജനിച്ചത്. ആറാമത്തെ വയസ്സിൽ അനാഥനായ ചാൾസിനെയും സഹോദരി മരിയയെയും വളർത്തിയത് ഭക്തനായ മുത്തച്ഛനാണ്. കൗമാരപ്രായത്തിൽ കത്തോലിക്കാ വിശ്വാസത്തിൽ നിന്നു അകലാൻ തുടങ്ങുകയും ലോക സുഖങ്ങളുടെയും സുഖഭോഗങ്ങളുടെയും പാത പിൻതുടരുകയും ചെയ്തു. സൈനീകനായ മുത്തച്ഛന്റെ പാത പിന്തുടർന്ന് ചാൾസും ഫ്രഞ്ച് സൈന്യത്തിൽ ചേർന്നു. സൈനീക സ്കൂളിലെ രണ്ടു വർഷത്തെ പരിശീലനത്തിനു ശേഷം ഇരുപതാം വയസ്സിൽ ചാൾസ് ഓഫീസറായി. മുത്തച്ഛൻ മരിച്ചതിനെ തുടർന്ന് ഭീമമായ സ്വത്ത് ലഭിച്ചതിനാൽ ആർഭാട ജീവിതത്തിനു പുതിയ മാനം കൈവന്നു. 1879 ൽ പോണ്ട് എ മൗസണിലിൽ സേവനം ചെയ്യുമ്പോൾ മിമി എന്ന സ്ത്രീയുമായി അടുപ്പത്തിലായി.അടുത്ത വർഷം അൾജീരിയിലേക്കു ചാൾസിൻ്റെ റെജിമെൻ്റിനെ അയച്ചപ്പോൾ മിമിയെ ഭാര്യ എന്ന രീതിയിൽ കൂടെക്കൂട്ടി. കള്ളം പുറത്തായപ്പോൾ അവളെ തിരിച്ചയക്കാൻ സേനാതലവൻ നിർദ്ദേശിച്ചെങ്കിലും ചാൾസ് വിസമ്മതിച്ചു. അവളെ ഉപേക്ഷിക്കുന്നതിനെക്കാൾ സൈന്യത്തിലെ ജോലിയിൽ നിന്നു രാജിവയ്ക്കുന്നതാണ് നല്ലതെന്ന് അവൻ കണ്ടു. ഫ്രാൻസിലേക്കു തിരിച്ചു പോയ ചാൾസ് എവിയാനിൽ താമസമാക്കി. 1881 ൽ ടുണീഷ്യയിൽ തൻ്റെ റെജിമെൻ്റ് അപകടകരമായ ദൗത്യത്തിലാണന്നു കേട്ട ചാൾസ് മിമിയെ ഉപേക്ഷിച്ച് സൈനീക സേവനത്തിനു വീണ്ടും യാത്രയായി. വടക്കേ ആഫ്രിക്കയിൽ ആകൃഷ്ടനായ ചാൾസ് മോറോക്കോ പരിവേക്ഷണത്തിനു തയ്യാറെടുക്കുന്നതിനായി സൈന്യത്തിൽ നിന്നു രാജിവച്ചു അൾജീരയിൽ സ്ഥിരതാമസമാക്കി. പിന്നീട് ഫ്രഞ്ച് ജിയോഗ്രഫിക്കൽ സോസെറ്റി ഈ ദൗത്യത്തിനു ചാൾസിനു സ്വർണ്ണ മെഡൽ സമ്മാനിക്കുന്നുണ്ട്. അറബിയും ഹീബ്രുവും പഠിച്ച അദ്ദേഹം 1883 ജൂൺ മുതൽ പിറ്റേ വർഷം മെയ് വരെ ഒരു റബ്ബിയുടെ വേഷം ധരിച്ച് മൊറോക്കയിലുടനീളം രഹസ്യമായി യാത്ര ചെയ്തു. അപകടകരമായ പല സാഹചര്യങ്ങളിലൂടെയും കടന്നു പോയെങ്കിലും അവിടെ ഉണ്ടായിരുന്ന മുസ്ലീം വിശ്വാസികളുമായുള്ള സമ്പർക്കം ചാൾസിൻ്റെ വിശ്വാസ ജീവിതത്തെ വീണ്ടും ജ്വലിപ്പിക്കാൻ ആരംഭിച്ചു. "എന്റെ ദൈവമേ, നീ ഉണ്ടെങ്കിൽ, ഞാൻ നിന്നെ അറിയട്ടെ." എന്ന വാക്യം അവൻ പല തവണ തന്നോടു തന്നെ പറയാൻ ആരംഭിച്ചു. ഫ്രാൻസിലേക്ക് മടങ്ങിയ ചാൾസ് 1886-ൽ തന്റെ 28-ാം വയസ്സിൽ ഒരു വൈദീകന്റെ ആത്മീയ ശിക്ഷണത്തിൽ കത്തോലിക്കാ വിശ്വാസത്തിലേക്ക് തിരികെ വന്നു. ഇതിനിടയിൽ വിശുദ്ധ നാട്ടിലേക്കു ഒരു തീർത്ഥാടനം അവൻ നടത്തി. ഈ യാത്രയിൽ "നസ്രത്തിലെ ഈശോയെ തന്റെ ജീവിതത്തിൽ അനുഗമിക്കാനുള്ള" ദൈവവിളി ഡി തിരിച്ചറിഞ്ഞ ചാൾസ് ഏഴ് വർഷത്തോളം ഫ്രാൻസിലും സിറിയയിലും ട്രാപ്പിസ്റ്റ് സന്യാസിയായി ജീവിച്ചു. നാൽപ്പത്തിമൂന്നാമത്തെ വയസ്സിൽ 1901 ജൂൺ മാസം ഒമ്പതാം തിയതി വൈദീകനായി അഭിഷിക്തനായി. തന്റെ പ്രേഷിത മേഖല സഹാറായാണന്നു തിരിച്ചറിഞ്ഞ നവ വൈദീകൻ അവിടേയ്ക്കു യാത്ര തിരിച്ചു. ഏറ്റവും പരിത്യജിക്കപ്പെട്ടവരും ഉപേക്ഷിക്കപ്പെട്ടവരോടും കൂടെ ആയിരിക്കാൻ ആഗ്രഹിച്ച ചാൾസച്ചൻ തന്നോടു അടുക്കുന്ന എല്ലാവരും തന്നിൽ ഒരു " സാർവ്വത്രിക സഹോദരനെ " കണ്ടെത്തണമെന്ന് അവൻ ആഗ്രഹിച്ചു. സഹാറയിൽ, ക്രിസ്ത്യാനിയോ മുസ്ലീമോ ജൂതനോ വിജാതിയരോ ആകട്ടെ, കടന്നുപോകുന്ന ആരെയും അദ്ദേഹം സ്വാഗതം ചെയ്യുമായിരുന്നു. അടിമക്കച്ചവടത്തിനെതിരെ നിലകൊണ്ട ചാൾസ് നിരവധി അടിമകളെ മോചിപ്പിക്കാൻ പരിശ്രമിച്ചു. 1905-ൽ അദ്ദേഹം സഹാറയിലെ ഹോഗറിലെ തമൻറാസെറ്റിലേക്ക് മാറുകയും അവരുടെ ഭാഷ പഠിക്കുകയും ചെയ്തു. ആദ്യമായാണ് ഒരു പുരോഹിതൻ അവിടെ ചെല്ലുന്നതു തന്നെ. ചാൾസ് അവർക്കുവേണ്ടി സുവിശേഷം പരിഭാഷപ്പെടുത്താൻ തുടങ്ങി. 1907-ൽ ചാൾസ് ടുവാരെഗ് ഭാഷയും പാട്ടുകളും കവിതകളും പഠിക്കാൻ തുടങ്ങി. അവിടെയുള്ള ഏക ക്രിസ്ത്യാനി ചാൾസായതിനാൽ, ദിവ്യബലി അർപ്പിക്കാൻ അനുവാദം കിട്ടിയിരുന്നില്ല. എന്നാൽ ജനങ്ങൾക്ക് വേണ്ടി ചാൾസ് അവിടെ തുടരാൻ തീരുമാനിച്ചു. ആറുമാസത്തിനുശേഷം, ഒറ്റയ്ക്ക് വിശുദ്ധ കുർബാന അർപ്പിക്കാനുള്ള അനുമതി അവനു ലഭിച്ചു. 1908-ന്റെ തുടക്കത്തിൽ രോഗബാധിതനായ ചാൾസ് മരണത്തോട് അടുത്തെങ്കിലും വരൾച്ചയുടെ കാലമായിരുന്നിട്ടും, തങ്ങൾ അവശേഷിപ്പിച്ച ചെറിയ ആട്ടിൻപാൽ പങ്കിട്ട് ടുവാരെഗുകൾ അവന്റെ ജീവൻ രക്ഷിച്ചു. 1909-ൽ ചാൾസ് ഇപ്രകാരം എഴുതി, “എന്റെ ശുശ്രൂഷ നന്മയുടെ ശുശ്രൂഷയായിരിക്കണം. എന്നെ കാണുമ്പോൾ ആളുകൾ പരസ്‌പരം പറയണം: ‘ഈ മനുഷ്യൻ വളരെ നല്ലവനായതിനാൽ അവന്റെ മതം നല്ലതായിരിക്കണം". അവിശ്വാസികളെ മാനസാന്തരപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ "ഈശോയുടെ തിരുഹൃദയത്തിൻ്റെ സഹോദരി സഹോദരന്മാരുടെ ഒരു യൂണിയൻ " എന്ന ഒരു സമൂഹം സ്ഥാപിക്കുക എന്ന പദ്ധതിയുമായി 1909 നും 1913 നും ഇടയിൽ മൂന്നു തവണ അദ്ദേഹം ഫ്രാൻസിലേക്ക് സന്ദർശനങ്ങൾ നടത്തി. യൂറോപ്പിൽ ഒന്നാം ലോക മഹായുദ്ധം രൂക്ഷമായപ്പോഴും ചാൾസ് സഹാറയിൽ തന്നെ തുടർന്നു. ലോകമഹായുദ്ധം അൾജീരിയയിൽ ഫ്രഞ്ചുകാർക്കെതിരായ ആക്രമണത്തിന് കാരണമായി. മറ്റൊരു ഗോത്രത്തിന്റെ ആക്രമണത്തിൽ പിടികൂടിയ ചാൾസിനും അദ്ദേഹത്തെ സന്ദർശിക്കാൻ വന്ന രണ്ട് ഫ്രഞ്ച് സൈനികരും 1916 ഡിസംബർ 1 ന് വെടിയേറ്റ് മരിച്ചു. മരിക്കുമ്പോൾ ചാൾസിനു അമ്പത്തിയെട്ടു വയസ്സായിരുന്നു. 2005 നവംബർ 13-നായിരുന്നു ചാൾസിനെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തിയത്. ഈശോയുടെ ചെറിയ സഹോദരന്മാർ, തിരു ഹൃദയത്തിന്റെ ചെറിയ സഹോദരിമാർ, ഈശോയുടെ ചെറിയ സഹോദരിമാർ, സുവിശേഷത്തിന്റെ ചെറിയ സഹോദരന്മാർ, സുവിശേഷത്തിന്റെ ചെറിയ സഹോദരിമാർ തുടങ്ങി സന്യാസ സഭകളോ ഭക്തസംഘടനകളോ ആയി അഞ്ചു സമൂഹങ്ങൾ ചാൾസ് ഡെ ഫുക്കോൾഡിൻ്റെ ചൈതന്യവുമായി ലോകത്ത് ഇന്നും ശുശ്രൂഷ ചെയ്യുന്നു. താൻ ജീവിച്ചിരുന്ന വിശ്വാസങ്ങളെയും സംസ്‌കാരങ്ങളെയും ചാൾസ് ആഴത്തിൽ ബഹുമാനിച്ചിരുന്നു. തന്റെ 13 വർഷത്തെ സഹാറാ വാസത്തിൽ അവിടുത്തെ സംസ്‌കാരവും ഭാഷയും ചാൾസ് പഠിച്ചു അവർക്കിടയിൽ ഒരു "സഹോദരൻ" ആയി ജീവിതം സമർപ്പിച്ചു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DzBREE8AIMJEytlrdeZAhm}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/SocialMedia/SocialMedia-2022-05-16-17:51:14.jpg
Keywords: ചാള്‍സ്
18867
Category: 1
Sub Category:
Heading: ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥിനിയുടെ ക്രൂര നരഹത്യയില്‍ നീതി കിട്ടണമെന്ന് നൈജീരിയന്‍ ക്രൈസ്തവര്‍: പ്രതികളെ കുറ്റവിമുക്തരാക്കണമെന്ന് മതമൗലികവാദികള്‍
Content: സൊകോട്ട; മതനിന്ദ നടത്തിയെന്ന ആരോപണത്തിന്റെ പേരില്‍ നൈജീരിയയില്‍ കല്ലെറിഞ്ഞു കൊലപ്പെടുത്തി മൃതദേഹം അഗ്നിക്കിരയാക്കിയ നൈജീരിയന്‍ ക്രൈസ്തവ വിദ്യാര്‍ത്ഥിനിയ്ക്കു നീതി ലഭിക്കണമെന്ന ആവശ്യവുമായി നൈജീരിയയില്‍ ക്രിസ്ത്യന്‍ സമൂഹങ്ങളുടെ കൂട്ടായ്മയായ ‘ക്രിസ്ത്യന്‍ അസോസിയേഷന്‍ ഓഫ് നൈജീരിയ’ (സി.എ.എന്‍) രംഗത്ത്. കൊലപാതകികളെ ഉടന്‍ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി തക്കതായ ശിക്ഷ നല്‍കണമെന്ന്‍ സി.എ.എന്‍ ആവശ്യപ്പെട്ടു. കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെന്ന് കരുതപ്പെടുന്ന രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും വിഷയത്തില്‍ പോലീസ് മെല്ലപ്പോക്ക് നയം തുടരുകയാണെന്ന ആക്ഷേപമുണ്ട്. ഷെഹു ഷാഗിരി കോളേജിലെ വിദ്യാർത്ഥിനി ദെബോറ യാക്കുബുവാണ് ക്രൂരമായ കൊലപാതകത്തിന് ഇരയായത്. ഇസ്ലാമിക പ്രവാചകനായ മുഹമ്മദിനെ നിന്ദിക്കുന്ന പരാമർശം വിദ്യാർത്ഥികളുടെ വാട്സ്ആപ്പ് കൂട്ടായ്മയിൽ ദെബോറ നടത്തിയെന്ന ആരോപണമാണ് അക്രമത്തിലേക്ക് നയിച്ചത്. എന്നാല്‍ വാട്സാപ്പ് ഗ്രൂപ്പില്‍ “യേശു ക്രിസ്തു ഏറ്റവും മഹത്വമുള്ളവനാണ്, എന്റെ പരീക്ഷകള്‍ പാസാകുവാന്‍ അവന്‍ എന്നെ സഹായിച്ചു” എന്ന വോയിസ് മെസേജ് പോസ്റ്റ് ചെയ്തതിനാണ് വര്‍ഗ്ഗീയവാദികളായ സഹപാഠികള്‍ കൊലപ്പെടുത്തിയതെന്ന് ആഗോള ക്രൈസ്തവ പീഡനം നിരീക്ഷിക്കുന്ന ഓപ്പണ്‍ ഡോര്‍സിന്റെ പ്രാദേശിക ഘടകങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അക്കാദമിക കാര്യങ്ങള്‍ ചര്‍ച്ച ചെയ്യേണ്ട വാട്സാപ്പ് ഗ്രൂപ്പില്‍ തന്റെ സഹപാഠി ഇസ്ലാമിക കാര്യങ്ങള്‍ പ്രചരിപ്പിച്ചതിനോടുള്ള പ്രതികരണം എന്ന നിലയിലായിരുന്നു യാക്കുബുവിന്റെ പോസ്റ്റ്. നിയമവിരുദ്ധവും നിന്ദ്യവുമായ ഈ നടപടിയെ ശരിയായി ചിന്തിക്കുന്നവര്‍ അപലപിക്കുമെങ്കിലും ‘അള്ളാഹു അക്ബര്‍’ എന്നാര്‍ത്തുവിളിച്ചുകൊണ്ട് യാക്കുബുവിനെ കല്ലെറിയുകയും, മര്‍ദ്ദിക്കുകയും, തീകൊളുത്തി കൊലപ്പെടുത്തുകയും ചെയ്തവരെ കണ്ടെത്തി വിചാരണ ചെയ്യേണ്ടത് സുരക്ഷാ സേനയാണെന്നു സി.എ.എന്‍ ജനറല്‍ സെക്രട്ടറി ഫാ. ജോസഫ് ഡാരമോല പ്രസ്താവിച്ചു. രക്തത്തില്‍ കുളിച്ച് ബോധരഹിതയായി കിടക്കുന്ന യാക്കുബുവിനെ കൊലപ്പെടുത്തുന്നതിന്റെ വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു കൊണ്ടിരിക്കുകയാണ്. ജീവന് ഭീഷണി ഉണ്ടായതിനെ തുടര്‍ന്ന്‍ യാക്കുബുവിനെ കോളേജ് അധികാരികള്‍ ഒളിപ്പിച്ചിരുന്ന സെക്യൂരിറ്റി മുറിയില്‍ നിന്നും പുറത്തേക്ക് വലിച്ചിഴച്ചു കൊണ്ടുപോയാണ് കൊലപ്പെടുത്തിയത്. സ്കൂളിലെ സെക്യൂരിറ്റി ജീവനക്കാരും, പോലീസും യാക്കുബുവിനെ രക്ഷപ്പെടുത്തുവാന്‍ ശ്രമിച്ചെങ്കിലും രോഷാകുലരായ വര്‍ഗ്ഗീയവാദികളുടെ മുന്‍പില്‍ നിസ്സഹായരാവുകയായിരുന്നു. മതസ്വാതന്ത്ര്യ സന്നദ്ധ സംഘടനയായ ക്രിസ്റ്റ്യന്‍ സോളിഡാരിറ്റി വേള്‍ഡ് വൈഡ്-നൈജീരിയയും (സി.എസ്.ഡബ്ലിയു.എന്‍) ക്രൂര നരഹത്യയെ ശക്തമായ ഭാഷയില്‍ അപലപിച്ചു. സംസ്കാരവും, സഹിഷ്ണുതയും ഉറപ്പുനല്‍കുന്ന അക്കാദമിക പരിതസ്ഥിതിയില്‍ ഇത്തരമൊരു കൊലപാതകം നടന്നതിനെ കുറിച്ച് ചിന്തിക്കണമെന്നും, വടക്കന്‍ നൈജീരിയ അറിയപ്പെട്ടിരുന്ന സമാധാനത്തിനും, പരസ്പര സൗഹാര്‍ദ്ദത്തിനും, മതനിരപേക്ഷതക്കും ഈ കൊലപാതകം ഒരു വെല്ലുവിളിയാണെന്നും സംഘടന പ്രസ്താവിച്ചു. സൊകോട്ടോയിലെ സുല്‍ത്താനേറ്റ് കൗണ്‍സിലും, സൊകോട്ടോ രൂപതാധ്യക്ഷന്‍ മാത്യു കുക്കായും ഈ കൊലപാതകത്തെ അപലപിച്ചിട്ടുണ്ട്. ഇതിനിടെ അറസ്റ്റ് ചെയ്ത പ്രതികളെ കുറ്റവിമുക്തരാക്കണമെന്ന് ആവശ്യപ്പെട്ട് ചിലര്‍ സംഘടിച്ച് രംഗത്തുവന്നു. പക്ഷപാതരഹിതമായ അന്വേഷണം നടക്കുമെന്നു നൈജീരിയന്‍ പ്രസിഡന്റ് മുഹമ്മദ് ബുഹാരി പറഞ്ഞിട്ടുണ്ടെങ്കിലും ക്രൈസ്തവ സമൂഹത്തിന് വലിയ പ്രതീക്ഷയില്ല. തുടര്‍ച്ചയായി ക്രൈസ്തവര്‍ക്ക് നേരെ ഉണ്ടാകുന്ന അക്രമ പരമ്പരകളില്‍ മൗനം പാലിക്കുന്ന ബുഹാരിയ്ക്കെതിരെ രാജ്യത്തെ വിവിധ മെത്രാന്‍മാര്‍ വിമര്‍ശനം നടത്തിയിരിന്നു. ഇതിനിടെ അടുത്ത വര്‍ഷത്തെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുവാനിരിക്കുന്ന അതികു അബൂബക്കര്‍ കൊലപാതകത്തെ അപലപിച്ചുകൊണ്ട് ട്വീറ്റ് ചെയ്തിരുന്നുവെങ്കിലും പിന്നീട് പിന്‍വലിച്ചു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}
Image: /content_image/News/News-2022-05-16-20:39:12.jpg
Keywords: നൈജീ
18868
Category: 18
Sub Category:
Heading: ക്രൈസ്തവ സ്ഥാപനങ്ങളെ ലക്ഷ്യമിട്ടുള്ള നീക്കങ്ങൾ അവസാനിപ്പിക്കണം: കെസിബിസി ഹെൽത്ത് കമ്മീഷൻ
Content: കൊച്ചി: ആതുരശുശ്രൂഷാ രംഗത്തും വിദ്യാഭ്യാസരംഗത്തും കേരളകത്തോലിക്കാ സഭ നടത്തിയിരിക്കുന്നതും ഇപ്പോഴും നടത്തിക്കൊണ്ടിരിക്കുന്നതുമായ സേവനങ്ങൾ സമാനതകളില്ലാത്തതാണെന്നും സമീപകാലങ്ങളിലായി ചില തൽപരകക്ഷികളുടെ നേതൃത്വത്തിൽ ക്രൈസ്തവ സ്ഥാപനങ്ങളെ ലക്ഷ്യമിട്ടുകൊണ്ടുള്ള ഗൂഢ നീക്കങ്ങളും അവഹേളന ശ്രമങ്ങളും പ്രകടമാണെന്നും ഇത് അവസാനിപ്പിക്കണമെന്നും കെസിബിസി ഹെൽത്ത് കമ്മീഷൻ. വിദ്യാഭ്യാസ - ആതുര ശുശ്രൂഷ മേഖലകൾക്ക് കേരളത്തിൽ അടിത്തറയിട്ടത് ക്രൈസ്തവ സമൂഹങ്ങളാണെന്നും ഏവരും മനസ്സിലാക്കിയിട്ടുള്ള വസ്തുതകളാണ്. എന്നിരുന്നാലും, സമീപകാലങ്ങളിലായി ചില തൽപരകക്ഷികളുടെ നേതൃത്വത്തിൽ ക്രൈസ്തവ സ്ഥാപനങ്ങളെ ലക്ഷ്യമിട്ടുകൊണ്ടുള്ള ഗൂഢ നീക്കങ്ങളും അവഹേളന ശ്രമങ്ങളും പ്രകടമാണ്. വിശിഷ്യാ Rules and Regulationsന്റെ പേരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളെ പ്രതിക്കൂട്ടിൽ നിർത്തി വിവാദം സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ പതിവായിരിക്കുന്നു. ആരോഗ്യവകുപ്പിന്റെ Rules and Regulations എല്ലാ സ്ഥാപനങ്ങൾക്കും ഒരുപോലെ ബാധകമാണെങ്കിലും പ്രത്യേകമായി ക്രിസ്ത്യൻ സ്ഥാപനങ്ങളെ മാത്രം ലക്ഷ്യംവച്ചുകൊണ്ടുള്ള പരിശോധനകളും, ചെറിയ പിഴവുകളെപ്പോലും പർവ്വതീകരിച്ചുകൊണ്ടുള്ള മാധ്യമ വിചാരണകളും സമീപദിവസങ്ങളിൽപ്പോലും നടന്നിട്ടുണ്ട്. ഇപ്പോഴത്തെ പ്രത്യേകസാഹചര്യത്തിൽ കെസിബിസി ഹെൽത്ത് കമ്മീഷനും ഹോസ്പിറ്റൽസ് അസോസിയേഷനും കെസിബിസി ജാഗ്രതാ കമ്മീഷനും ക്രൈസ്തവ നഴ്‌സിംഗ് സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളെ സൂക്ഷ്മമായ പഠനത്തിന് വിധേയമാക്കികൊണ്ടിരിക്കുന്നു. നിരീക്ഷണങ്ങളുടെ വെളിച്ചത്തിൽ, അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചും വിവാദങ്ങൾ സൃഷ്ടിച്ചും ക്രൈസ്തവ സ്ഥാപനങ്ങളുടെ സൽപ്പേര് നശിപ്പിക്കാനും സാമുദായിക സംഘർഷം സൃഷ്ടിക്കാനുമുള്ള തൽപരകക്ഷികളുടെ നീക്കങ്ങൾ ഇത്തരം ഇടപെടലുകൾക്ക് പിന്നിലുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സർക്കാരിന്റെ മാനദണ്ഡങ്ങൾ ഏതെങ്കിലും സ്ഥാപനങ്ങൾ ലംഘിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ കെസിബിസി ഹെൽത്ത് കമ്മീഷൻ വേണ്ട നിർദ്ദേശങ്ങളും തിരുത്തലുകളും നൽകിവരുന്നുണ്ട്. അതിനാൽ, അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള ആക്രമണങ്ങളെ കണ്ടില്ലെന്ന് നടിക്കാനാവില്ല. അത്തരം നീക്കങ്ങളിൽനിന്ന് ബന്ധപ്പെട്ടവരും മാധ്യമ പ്രസ്ഥാനങ്ങളും പിന്മാറണമെന്ന് അഭ്യർത്ഥിക്കുന്നു. കേരളകത്തോലിക്കാ സഭയുടെ എല്ലാ സ്ഥാപനങ്ങളും ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങളനുസരിച്ചാണ് പ്രവർത്തിച്ചുവരുന്നത്. കാലാനുസൃതമായി കൂടുതലായെന്തെങ്കിലും ശ്രദ്ധിക്കേണ്ടതായുണ്ടെങ്കിൽ അത്തരം വിഷയങ്ങൾ മാനേജ്‌മെന്റുകളുടെ ശ്രദ്ധയിൽ പെടുത്താനുള്ള സംവിധാനങ്ങൾ സർക്കാർ കുറച്ചുകൂടി ഫലപ്രദമാക്കേണ്ടതുണ്ട്. നിയമങ്ങളും നിയന്ത്രണങ്ങളും സമാനമായ രീതിയിൽ പ്രവർത്തിക്കുന്ന എല്ലാ സർക്കാർ - സ്വകാര്യ സ്ഥാപനങ്ങളിലും മുഖംനോട്ടമില്ലാതെ നടപ്പാക്കാൻ ശ്രദ്ധിക്കണമെന്നും അധികൃതരോട് അഭ്യർത്ഥിക്കുന്നു. അച്ചടക്കമുള്ള ജീവിതത്തിനും കരിയറിനും ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങളാണ് ഇപ്പോൾ പ്രത്യേകമായി വിമർശനവിധേയമാവുമായും അനാവശ്യവിവാദങ്ങൾക്ക് കാരണമാകുകയും ചെയ്തത്. വിദ്യാർത്ഥികൾക്ക് ശരിയായ രീതിയിലുള്ള വിദ്യാഭ്യാസ സാഹചര്യം ഒരുക്കിയില്ലെങ്കിൽ അവരുടെ ഭാവിയെത്തന്നെയും, സ്ഥാപനത്തിൻ്റെ ലക്ഷ്യങ്ങളെയും കുരുതി കൊടുക്കുകയാവും നാം ചെയ്യുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ സ്ഥാപനങ്ങളും സർക്കാരും മാതാപിതാക്കളും സംഘടനകളും സഹകരിച്ചുകൊണ്ട് തുടർവിദ്യാഭ്യാസ മേഖലകൾ നേരിടുന്ന വെല്ലുവിളികളെ യാഥാർത്ഥ്യബോധത്തോടെ അതിജീവിക്കേണ്ടതുണ്ട്. കേരളത്തിലെ ഭാവിപൗരന്മാരുടെ സുരക്ഷിതത്വവും സമഗ്ര വളർച്ചയും മുൻനിർത്തി തൽപരകക്ഷികളുടെ ഇടപെടലുകളിൽനിന്നും നിക്ഷിപ്ത താല്പര്യങ്ങളിൽനിന്നും ആതുര-വിദ്യാഭ്യാസ മേഖലയെ വിമുക്തമാക്കാൻ കേരളത്തിലെ പൊതുസമൂഹം പ്രത്യേകമായി ശ്രദ്ധിക്കേണ്ടതുണ്ട്. ഇത്തരം വിഷയങ്ങളിൽ കേരളകത്തോലിക്കാ സഭ ബദ്ധശ്രദ്ധമാണെന്ന് ഒരിക്കൽക്കൂടി പ്രസ്താവിക്കുകയാണെന്നും കെസിബിസി ഹെൽത്ത് കമ്മീഷൻ പ്രസ്താവിച്ചു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}
Image: /content_image/India/India-2022-05-17-08:45:54.jpg
Keywords: ക്രിസ്ത്യന്‍
18869
Category: 1
Sub Category:
Heading: ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥിനിയുടെ ഘാതകരെ മോചിപ്പിക്കണം: നൈജീരിയന്‍ കത്തീഡ്രല്‍ ദേവാലയത്തിന് നേരെ ഇസ്ലാമിസ്റ്റുകളുടെ ആക്രമണം
Content: അബൂജ: നൈജീരിയയിൽ മതനിന്ദ ആരോപിച്ച് ക്രൈസ്തവ വിദ്യാർത്ഥിനിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായവരെ വിട്ടയയ്ക്കണമെന്നു ആവശ്യപ്പെട്ട് മുസ്ലിം യുവാക്കള്‍ കത്തോലിക്ക കത്തീഡ്രൽ ദേവാലയം ആക്രമിച്ചു. സോകോടോ രൂപതയിലെ ഹോളി ഫാമിലി കത്തീഡ്രലിനു നേർക്കാണ് ആക്രമണമുണ്ടായത്. കത്തീഡ്രലിനു സമീപമുള്ള സെന്റ് കെവിൻസ് പള്ളിക്കു നേരെയും ആക്രമണമുണ്ടായി. പള്ളിക്കു തീവയ്ക്കാനും അക്രമികൾ ശ്രമിച്ചു. മുതിർന്ന യുവാക്കളുടെ നേതൃത്വത്തിലുള്ള സംഘങ്ങൾ ബെല്ലോ വേയിലെ ഹോളി ഫാമിലി കാത്തലിക് കത്തീഡ്രൽ ആക്രമിക്കുകയും പള്ളിയുടെ ചില്ലുകൾ തകര്‍ക്കുകയും ചെയ്തു.
ബിഷപ്പ് ലോട്ടൺ സെക്രട്ടേറിയറ്റിന്റെ ചില്ലുകൾ നശിപ്പിച്ച് പരിസരത്ത് പാർക്ക് ചെയ്തിരുന്ന കമ്മ്യൂണിറ്റി ബസ് നശിപ്പിക്കുകയും ചെയ്തുവെന്ന്‍ സോകോടോ രൂപത വെളിപ്പെടുത്തി. കിഴക്കൻ ബൈപാസിലെ ഗിദാൻ ഡെറെയിലെ സെന്റ് കെവിൻസ് കത്തോലിക്ക ദേവാലയവും അക്രമത്തിന്ഇരയായി. ദേവാലയം ഭാഗികമായി കത്തിക്കുകയും അതേ പരിസരത്ത് നിർമാണത്തിലിരിക്കുന്ന പുതിയ ആശുപത്രി സമുച്ചയത്തിന്റെ ജനൽച്ചില്ലുകൾ തകര്‍ക്കുകയും ചെയ്തു. കൂടുതൽ നാശനഷ്ടങ്ങൾ വരുത്തുന്നതിന് മുമ്പ് പോലീസുകാരുടെ സംഘം ഇവരെ തുരുത്തുകയായിരിന്നു. എന്നാല്‍ സോകോടോ തെരുവ് വീഥികളില്‍ അല്ലാഹു അക്ബര്‍ വിളിയുമായി മുസ്ലിം യുവജനങ്ങള്‍ വ്യാപക ആക്രമണം അഴിച്ചു വിടുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരിന്നു. റോഡുകള്‍ ഉപരോധിച്ചാണ് ആക്രമണം. ഇതിനിടെ സംസ്ഥാനത്ത് കര്‍ഫ്യൂ പ്രഖ്യാപിച്ചു.
ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് മതനിന്ദ നടത്തിയെന്ന ആരോപണമുന്നയിച്ച് നൈജീരിയയിലെ സോകോട്ടോയിൽ മുസ്ലിം സഹപാഠികൾ ക്രൈസ്തവ വിദ്യാർത്ഥിനിയായ ദെബോറ യാക്കുബിനെ കല്ലെറിഞ്ഞുകൊന്നു മൃതശരീരം അഗ്നിക്കിരയാക്കിയത്. ഷെഹു ഷാഗിരി കോളേജിലെ വിദ്യാർത്ഥിനിയായിരിന്നു ദെബോറ. എന്നാല്‍ വാട്സാപ്പ് ഗ്രൂപ്പില്‍ 'യേശു ക്രിസ്തു ഏറ്റവും മഹത്വമുള്ളവനാണ്, എന്റെ പരീക്ഷകള്‍ പാസാകുവാന്‍ അവന്‍ എന്നെ സഹായിച്ചു” എന്ന വോയിസ് മെസേജ് പോസ്റ്റ് ചെയ്തതിനാണ് വര്‍ഗ്ഗീയവാദികളായ സഹപാഠികള്‍ കൊലപ്പെടുത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}
Image: /content_image/News/News-2022-05-17-10:18:27.jpg