category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
HeadingOCD വൈദികർക്കെതിരെ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതം: തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടികളുമായി മുന്നോട്ടുപോകും
Content"ലത്തീൻ സഭാ വൈദികനെതിരെ സന്യാസിനിമാർ വനിതാ കമ്മീഷന് പരാതി നൽകി" എന്ന വിധത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാന രഹിതവും വാസ്തവ വിരുദ്ധവുമാണെന്ന് OIC മദർ സുപ്പീരിയർ. OIC സന്യാസിനീ സമൂഹത്തിൻ്റെ സാന്റ ബിയാട്രീസ് കോൺവെൻ്റിൽ നിന്ന് എന്ന വിധത്തിൽ ഏകദേശം ഒരു വർഷം മുമ്പ് ഇതേ രീതിയിൽ ഒരു പരാതി സംസ്ഥാന വനിതാ കമ്മീഷന് ലഭിക്കുകയുണ്ടായിരുന്നു. എന്നാൽ, ആരാണ് പരാതി നൽകിയത് എന്നു പോലും അന്വേഷണത്തിൽ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. നിക്ഷിപ്ത താത്പര്യക്കാരായ മറ്റാരോ സന്യാസിനിമാരുടെ പേരിൽ കെട്ടിച്ചമച്ചത് എന്ന നിഗമനത്തിലാണ് കമ്മീഷൻ അധികൃതരും OlC സന്യാസ സഭാ നേതൃത്വവും എത്തിച്ചേർന്നത്. അതേ ലെറ്ററിൻ്റെ ചില ഭാഗങ്ങൾ പ്രചരിപ്പിച്ചു കൊണ്ടാണ് ഇപ്പോൾ ചില തൽപ്പരകക്ഷികൾ വീണ്ടും വ്യാജവാർത്ത സൃഷ്ടിക്കാൻ ശ്രമിക്കുന്നത്. ഇത്തരമൊരു വിഷയത്തിൽ OIC സന്യാസിനീ സമൂഹത്തിലെ ആർക്കും ബന്ധമില്ലെന്നും, പ്രചരിക്കുന്ന കാര്യങ്ങളിൽ തെല്ലും വാസ്തവമില്ലെന്നും സാന്റ ബിയാട്രീസ് കോൺവെന്റ് പുറത്തിറക്കിയ വാർത്താകുറിപ്പിൽ അറിയിച്ചു. സഭയെയും സന്യാസസമൂഹങ്ങളെയും വൈദികരെയും സന്യസ്തരെയും മോശക്കാരായി ചിത്രീകരിക്കാനുള്ള ഇത്തരം ശ്രമങ്ങൾക്കെതിരെ നിയമനടപടികളുമായി മുന്നോട്ടുപോകുന്നതാണെന്ന് മദർ സുപ്പീരിയർ Sr. Teresita OIC വ്യക്തമാക്കി .
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2022-05-13 00:00:00
KeywordsOCD, OIC
Created Date2022-05-13 14:53:05