Content | വത്തിക്കാന്‍ സിറ്റി: വിവിധ ഓർത്തഡോക്സ് സഭകൾ ഈസ്റ്റർ ദിനമായി ആചരിച്ച ഏപ്രിൽ 24നോട് അനുബന്ധിച്ച് ഫ്രാൻസിസ് മാർപാപ്പ, റഷ്യൻ ഓർത്തഡോക്സ് സഭയുടെ തലവനായ പാത്രിയാർക്കീസ് കിറിലിന് അയച്ച സന്ദേശത്തില്‍ സമാധാനത്തിന്റെ യഥാർത്ഥ വക്താക്കളാകാന്‍ ആഹ്വാനം. പാപ്പയുടെ പൂർണമായ സന്ദേശം ഓർത്തഡോക്സ് സഭയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഞായറാഴ്ച പ്രസിദ്ധീകരിച്ചിരുന്നു. പരിശുദ്ധാത്മാവ് നമ്മുടെ ഹൃദയങ്ങളെ രൂപാന്തരപ്പെടുത്തുകയും നമ്മെ യഥാർത്ഥ സമാധാന വക്താക്കളാക്കി മാറ്റുകയും ചെയ്യട്ടെയെന്നും യുദ്ധത്തിൽ തകർന്ന യുക്രൈന് മരണത്തിൽ നിന്ന് ക്രിസ്തുവിൽ പുതിയ ജീവിതത്തിലേക്കുള്ള മഹത്തായ ഈസ്റ്റർ പാത തുറന്നു ലഭിക്കട്ടെയെന്നും പാപ്പ ആശംസിച്ചു.
നേരത്തെ യുദ്ധങ്ങൾ ആവശ്യമാണ് എന്ന തരത്തിൽ വിവിധ വ്യാഖ്യാനങ്ങൾ നടത്തിയിരുന്നെങ്കിലും, ഇക്കാലത്ത് അങ്ങനെ സംസാരിക്കാൻ സാധിക്കില്ലെന്നും, സമാധാനത്തിന്റെ പ്രാധാന്യം മനസ്സിലാക്കുന്ന ക്രൈസ്തവ ബോധ്യം ഇപ്പോൾ രൂപപ്പെട്ട് വന്നിട്ടുണ്ടെന്നും പാത്രിയാർക്കീസിനോട് ഫ്രാൻസിസ് മാർപാപ്പ വ്യക്തമാക്കിയതായി വത്തിക്കാൻ പ്രസ് ഓഫീസ് പറഞ്ഞു. റഷ്യൻ ഓർത്തഡോക്സ് സഭയുടെ തലവന് മാത്രമല്ല മറ്റ് പൗരസ്ത്യ ഓർത്തഡോക്സ് സഭകളുടെ തലവൻമാർക്കും ഫ്രാൻസിസ് മാർപാപ്പ സന്ദേശം അയച്ചിരിന്നു. ജറുസലേമിൽ റഷ്യൻ പാത്രിയാർക്കീസുമായി നടത്താനിരുന്ന കൂടിക്കാഴ്ചയെ പറ്റിയുളള ആലോചനകൾ വേണ്ടെന്നുവെച്ചതായി അടുത്തിടെ വത്തിക്കാന്‍ വ്യക്തമാക്കിയിരുന്നു.
പാത്രിയാർക്കീസുമായുള്ള ബന്ധം നല്ല നിലയിൽ ആണെങ്കിലും, ഈയൊരു സമയത്ത് കൂടിക്കാഴ്ച നടത്തുന്നത് നിരവധി സംശയങ്ങൾക്ക് ഇടയാക്കുമെന്നതിനാലാണ് ഇങ്ങനെ ഒരു തീരുമാനത്തിൽ എത്തിച്ചേർന്നതെന്ന് പാപ്പ വിശദീകരിച്ചു. റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിനുമായി അടുത്ത ബന്ധമുള്ള പാത്രിയാർക്കീസ് കിറില്‍, യുദ്ധത്തെ അപലപിക്കണമെന്ന് യൂറോപ്പിലെ കത്തോലിക്കാ മെത്രാന്മാർ ഏതാനും നാളുകളായി ആവശ്യപ്പെട്ട് വരികയാണ്. അയർലൻഡ്, പോളണ്ട്, ജർമനി തുടങ്ങിയ രാജ്യങ്ങളിലെ മെത്രാന്മാർ ആണ് ഈ ആവശ്യം ഉന്നയിച്ചത്. 15 കോടിയോളം അംഗങ്ങൾ ഉള്ള സഭയാണ് റഷ്യൻ ഓർത്തഡോക്സ് സഭ. അധിനിവേശത്തോടെയുള്ള യുദ്ധം ആരംഭിച്ചതിനുശേഷം ഓർത്തഡോക്സ് സഭകളുടെ ഇടയിൽ റഷ്യൻ ഓർത്തഡോക്സ് സഭ ഒറ്റപ്പെട്ട സാഹചര്യമാണ് നിലവിലുള്ളത്.
#{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }#
☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}}
#{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Jd4JwSSChzI0h4nqhXWQmV}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
|