Contents
Displaying 18311-18320 of 25081 results.
Content:
18694
Category: 1
Sub Category:
Heading: കത്തോലിക്ക സംഘടനയായ എയിഡ് ടു ദ ചർച്ച് ഇൻ നീഡ് യുക്രൈന് വേണ്ടി എഴുലക്ഷം യൂറോ കൂടി അനുവദിച്ചു
Content: ലിവിവ്: യുക്രൈനിലെ റഷ്യന്‍ സൈനിക അധിനിവേശം തുടരുന്നതിനിടെ, പൊന്തിഫിക്കൽ കത്തോലിക്ക സന്നദ്ധ സംഘടനയായ എയിഡ് ടു ചർച്ച് ഇൻ നീഡ് (എസിഎൻ) രാജ്യത്തിനുള്ള അടിയന്തര സഹായ പാക്കേജിന്റെ രണ്ടാം ഘട്ടം അനുവദിച്ചു. യുദ്ധം ആരംഭിച്ചയുടനെ, യുക്രൈനിന്‍റെ പടിഞ്ഞാറും കിഴക്കുമുള്ള രൂപതകൾക്കും കേന്ദ്രങ്ങള്‍ക്കുമായി എസിഎൻ 1.3 ദശലക്ഷം യൂറോയുടെ ആദ്യ പാക്കേജ് പ്രഖ്യാപിച്ചിരിന്നു. ഈ ഫണ്ടുകൾ ഗുണഭോക്താക്കൾക്ക് ഇതിനകം വിതരണം ചെയ്തിട്ടുണ്ട്. രണ്ടാം ഘട്ടത്തിൽ, സര്‍വ്വതും നഷ്ട്ടപ്പെട്ട പതിനായിരങ്ങളെ ഭൗതികവും ആത്മീയവുമായ തലത്തില്‍ സഹായിക്കുകയും പരിചരിക്കുകയും ചെയ്യുന്ന വൈദികര്‍, സെമിനാരികൾ, സന്യാസ ഭവനങ്ങള്‍ എന്നിവയ്ക്കാണ് സാമ്പത്തിക സഹായം നേരിട്ട് കൈമാറുക. പുതിയ സഹായ പാക്കേജിനായി മൊത്തം 6,87,180 യൂറോ അംഗീകരിച്ചിട്ടുണ്ട്. യുക്രേനിയൻ സഭയ്‌ക്കുള്ള പിന്തുണയ്‌ക്കായി നീക്കിവച്ചിരിക്കുന്ന ഫണ്ട്, അഭയാർത്ഥികൾക്ക് അഭയം നൽകുന്ന സന്യാസികൾക്കും ഇടവകകൾക്കും വലിയ സഹായകരമാകുമെന്നു യുക്രൈന് വേണ്ടിയുള്ള എസിഎന്നിന്റെ പ്രോജക്റ്റ് മാനേജർ മഗ്ദ കാസ്‌മറെക് പ്രത്യാശ പ്രകടിപ്പിച്ചു. യുക്രൈന് അടിയന്തര പിന്തുണ വാഗ്ദാനം ചെയ്ത ആദ്യത്തെ സംഘടനകളിലൊന്നാണ് എസിഎന്നെന്നും യുദ്ധം നീണ്ടുനിൽക്കുമ്പോഴും, ലോകമെമ്പാടുമുള്ള തങ്ങളുടെ സഹവിശ്വാസികൾ അവരെ മറക്കില്ലെന്നും അവരെ ഫലപ്രദമായി സഹായിക്കാനുള്ള വഴികൾ എസിഎന്‍ തുടർന്നും തേടുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ലോകമെമ്പാടുമുള്ള അയ്യായിരത്തിലധികം പ്രോജക്റ്റുകൾക്ക് വർഷം തോറും സാമ്പത്തിക സഹായം വാഗ്ദാനം ചെയ്യുന്ന സംഘടനയാണ് എയിഡ് ടു ദ ചർച്ച് ഇൻ നീഡ്. ജർമ്മനിയിലെ കോനിഗ്സ്റ്റൈനില്‍ കേന്ദ്രീകൃതമായ സംഘടന ലോകമെമ്പാടുമുള്ള 140-ലധികം രാജ്യങ്ങളിലെ പീഡിത സമൂഹത്തിന് സഹായം നല്‍കിവരുന്നുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-04-13-12:38:34.jpg
Keywords: യുക്രൈ, നീഡ്

18695
Category: 13
Sub Category:
Heading: ലോകം വിശുദ്ധവാരത്തിലൂടെ കടന്നുപോകുമ്പോള്‍ യുക്രൈനിലെ ദേവാലയങ്ങള്‍ ചിതറിക്കിടക്കുന്ന മൃതദേഹങ്ങള്‍ സംസ്ക്കരിക്കുന്ന തിരക്കില്‍
Content: കീവ്: ലോകമെമ്പാടുമുള്ള ക്രൈസ്തവ സമൂഹം കര്‍ത്താവിന്റെ പുനരുത്ഥാന തിരുനാളിന് ഒരുക്കമായി വിശുദ്ധ വാരത്തിലൂടെ കടന്നുപോകുമ്പോള്‍ റഷ്യന്‍ അധിനിവേശത്തില്‍ തെരുവുകളില്‍ ചിതറിക്കിടക്കുന്ന മൃതദേഹങ്ങള്‍ സംസ്ക്കരിക്കുന്ന തിരക്കിലാണ് യുക്രൈനിലെ ദേവാലയങ്ങള്‍. റഷ്യന്‍ സൈന്യം സാധാരണക്കാരെ കൂട്ടക്കുരുതി ചെയ്ത ബുച്ചായിലെ തെരുവുകളില്‍ ചിതറിക്കിടക്കുന്ന മൃതദേഹങ്ങള്‍ ബുച്ചായിലെ ദേവാലയ സെമിത്തേരിയില്‍ അടക്കം ചെയ്യാന്‍ ഏതാണ്ട് ഇരുപത്തിനാലോളം വരുന്ന സന്നദ്ധ പ്രവര്‍ത്തകരാണ് അദ്ധ്വാനിക്കുന്നത്. മറ്റൊരു നഗരമായ മാകാരോവില്‍ റഷ്യന്‍ ബോംബാക്രമണത്തില്‍ കേടുപാടുകള്‍ പറ്റിയ ദേവാലയത്തിലെ കാഴ്ചകള്‍ ദയനീയമാണ്. കുരിശുകളും, ജപമാലകളും, ചില്ലു കഷണങ്ങളും മാക്കരോവിലെ തകര്‍ന്ന ദേവാലയത്തില്‍ ചിതറിക്കിടക്കുകയാണെന്നാണ് മാധ്യമറിപ്പോര്‍ട്ടുകളില്‍ പറയുന്നത്. മഴയില്‍ നിന്നും സംരക്ഷിക്കുന്നതിനായി ദേവാലയത്തിലെ വിശുദ്ധ രൂപങ്ങളും മറ്റും മറ്റൊരു സ്ഥലത്തേക്ക് മാറ്റുകയാണെന്നു ഫാ. ബോഗ്ദാന്‍ ലിസെച്ചെങ്കോ .പറഞ്ഞു. “ബുച്ചാ നഗരത്തിലേക്കാള്‍ ഭീകരം” എന്ന് യുക്രൈന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്കി തന്നെ വിശേഷിപ്പിച്ച ബൊറോഡിയാങ്കയിലും കാര്യങ്ങള്‍ ഒട്ടുംതന്നെ വ്യത്യസ്തമല്ല. റഷ്യന്‍ ബോംബിഗില്‍ തകര്‍ന്ന അപ്പാര്‍ട്ട്മെന്റ് കെട്ടിടങ്ങളില്‍പ്പെട്ട് നിരവധിപേരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. ഇവിടെ നിന്നും നടക്കാവുന്ന ദൂരത്തായി സ്ഥിതിചെയ്യുന്ന ദേവാലയം കേന്ദ്രമാക്കിയാണ് സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ മുന്നേറിക്കൊണ്ടിരിക്കുന്നത്. അനേകരുടെ മൃതശരീരങ്ങള്‍ സന്നദ്ധ പ്രവര്‍ത്തകര്‍ അടക്കം ചെയ്തുക്കഴിഞ്ഞു. ഭക്ഷണത്തിനും മറ്റ് അവശ്യ സാധനങ്ങള്‍ക്കുമായി പ്രായമായവര്‍ ഉള്‍പ്പെടെ നിരവധിപേരാണ് ദേവാലയത്തിന് മുന്നില്‍ തടിച്ച് കൂടിയിരിക്കുന്നത്. ദേവാലയങ്ങള്‍, മുസ്ലീം പള്ളികള്‍, സിനഗോഗുകള്‍ ഉള്‍പ്പെടെ ഏതാണ്ട് 59-തോളം ആത്മീയ കേന്ദ്രങ്ങള്‍ റഷ്യന്‍ ആക്രമണത്തില്‍ തകര്‍ന്നിട്ടുണ്ടെന്നു മാര്‍ച്ച് അവസാനത്തില്‍ യുക്രൈന്‍ ഭരണനേതൃത്വം വെളിപ്പെടുത്തിയിരിന്നു. ബുച്ച അടക്കമുള്ള നഗരങ്ങളില്‍ നടന്ന അക്രമങ്ങള്‍ കൂടി കണക്കിലെടുത്താല്‍ ഇതിനേക്കാള്‍ പതിമടങ്ങ് വരുമെന്നാണ് സൂചന. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}

➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }} .
Image: /content_image/News/News-2022-04-13-16:02:34.jpg
Keywords: യുക്രൈ

18696
Category: 1
Sub Category:
Heading: 722 പലസ്തീൻ ക്രൈസ്തവര്‍ക്ക് ജറുസലേമിൽ ഈസ്റ്റർ ആഘോഷിക്കാൻ അനുമതി
Content: ജെറുസലേം: ഗാസ മുനമ്പിൽ താമസിക്കുന്ന 722 പലസ്തീൻ ക്രൈസ്തവര്‍ക്ക് ഈ വർഷം ജറുസലേമിൽ ഈസ്റ്റർ ആഘോഷിക്കാൻ അനുമതി. ഹോളി ഫാമിലി ഇടവക വികാരി ഫാ. ഗബ്രിയേൽ റൊമാനെല്ലിയാണ് ഇക്കാര്യം കത്തോലിക്ക മാധ്യമമായ ഏജൻസിയ ഫിഡസിനെ അറിയിച്ചത്. വിശുദ്ധ വാരാഘോഷങ്ങളുടെ വേളയിൽ ഗാസ മുനമ്പിൽ നിന്ന് ജ്ഞാനസ്നാനമേറ്റവർക്ക് ഇസ്രായേൽ അധികാരികൾ ഈ വർഷം വിശുദ്ധ നഗരത്തിലേക്കുള്ള കൂടുതല്‍ പാസുകൾ അനുവദിച്ചതിൽ അദ്ദേഹം അഭിനന്ദനം അറിയിച്ചു. ജറുസലേമിലെ വിശുദ്ധ വാരത്തിന്റെ ചടങ്ങുകൾ ഒരുമിച്ച് പങ്കുചേരാന്‍ അനേകം കുടുംബങ്ങള്‍ക്ക് കഴിയുമെന്നും മുന്‍ വര്‍ഷങ്ങളില്‍ കുടുംബത്തിലെ ഏതെങ്കിലും ഒരു അംഗത്തിന് മാത്രമേ അനുവാദം ലഭിച്ചിരിന്നുള്ളൂവെന്നും കൂടാതെ ഭരണകൂടം അനുവദിച്ച പെർമിറ്റുകൾക്ക് ദൈർഘ്യമേറിയ സാധുതയുണ്ടെന്നത് സന്തോഷകരമാണെന്നും ഫാ. ഗബ്രിയേൽ റൊമാനെല്ലി പറഞ്ഞു. 1.8 ദശലക്ഷത്തിലധികം പാലസ്തീനികൾ താമസിക്കുന്ന ഗാസ മുനമ്പിൽ, നിലവിൽ 1,070-ലധികം ക്രിസ്ത്യാനികളുണ്ട്. അവരിൽ ഭൂരിഭാഗവും ഗ്രീക്ക് ഓർത്തഡോക്സ് സഭയിൽപ്പെട്ടവരാണ്. 133 പേരാണ് കത്തോലിക്കരായിട്ടുള്ളത്. ഗാസയിലെ കത്തോലിക്കർ ഏപ്രിൽ 17 ഞായറാഴ്ച ഈസ്റ്റർ ആഘോഷിക്കുമ്പോള്‍ ജൂലിയൻ കലണ്ടർ പിന്തുടരുന്ന ഓര്‍ത്തഡോക്സ് പൗരസ്ത്യ സഭകൾ ഒരാഴ്ച കഴിഞ്ഞ് ഏപ്രിൽ 24നാണ് ഉയിര്‍പ്പ് തിരുനാള്‍ വിശുദ്ധ നാട്ടില്‍ ആഘോഷിക്കുക. വിശുദ്ധ നാടായ ഇസ്രായേലിലേക്ക് ഗാസയിലെ ക്രൈസ്തവ നിവാസികൾക്ക് യാത്രാ വിലക്ക് നേരിടുന്നതായി 'മിഡിൽ ഈസ്റ്റ് കൺസേൺ' സംഘടന നേരത്തെ ചൂണ്ടിക്കാട്ടിയിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-04-13-17:43:38.jpg
Keywords: ഗാസ

18697
Category: 1
Sub Category:
Heading: അന്ത്യഅത്താഴത്തിന്റെ സ്‌മരണ പുതുക്കി ഇന്ന് പെസഹ
Content: കൊച്ചി: അന്ത്യഅത്താഴത്തിന്റെ സ്‌മരണ പുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്‌തവര്‍ ഇന്ന് പെസഹ ആചരിക്കുന്നു. വിനയത്തിന്റെ മാതൃക ലോകത്തിന് നല്‍കി കൊണ്ട് ശിഷ്യന്മാരുടെ കാലുകള്‍ കഴുകിയ യേശുവിന്റെ ത്യാഗത്തെ അനുസ്മരിച്ച് ദേവാലയങ്ങളില്‍ ഇന്ന്‍ കാല്‍കഴുകല്‍ ശുശ്രൂഷയും പ്രത്യേക ദിവ്യബലിയും നടക്കും. കേരളത്തിലെ നല്ലൊരു ഭാഗം ദേവാലയങ്ങളിലും രാവിലെ തന്നെ ശുശ്രൂഷ നടന്നു. ചിലയിടങ്ങളിൽ വൈകീട്ടാണ് ശുശ്രൂഷ നടക്കുന്നത്. വിവിധ ദേവാലയങ്ങളിലായി രോഗികളെയും അള്‍ത്താര ശുശ്രൂഷികളെയും പ്രായമുള്ള പിതാക്കന്മാരെയുമാണ് കാലുകഴുകല്‍ ശുശ്രൂഷയ്‌ക്കായി തെരഞ്ഞെടുത്തിരിക്കുന്നത്. വിശുദ്ധ കുര്‍ബാന സ്ഥാപിച്ചതിന്റെ ഓര്‍മ്മയെ പുതുക്കി ദേവാലയങ്ങളില്‍ തുടര്‍ച്ചയായി ദിവ്യകാരുണ്യ ആരാധനയും ഇന്നു നടക്കും. കുരിശുമരണത്തിന് ഏല്‍പ്പിച്ചു കൊടുക്കപ്പെടുന്നതിനു മുമ്പു യേശു പെസഹാ അപ്പം ഭക്ഷിച്ചതിനെ അനുസ്‌മരിച്ചു ദേവാലയങ്ങളിലും വീടുകളിലും വൈകുന്നേരം അപ്പം മുറിക്കല്‍ ശുശ്രൂഷ നടക്കും. സന്ധ്യക്ക് ക്രൈസ്‌തവ ഭവനങ്ങളില്‍ അയല്‍ക്കാരും ബന്ധുക്കളും ഒത്തുകൂടി അപ്പം മുറിച്ച് ഭക്ഷിക്കും. പെസഹ അപ്പം മുറിക്കുന്നതോടെ വിശുദ്ധ വാരത്തിലെ പ്രധാനപ്പെട്ട ആഘോഷത്തിന് സമാപനമാകും. ഇന്ന് പ്രാദേശിക സമയം രാവിലെ 09.30നു (ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 01:30), പാപ്പായുടെ മുഖ്യകാർമ്മികത്വത്തിൽ തൈലാഭിഷേക ശുശ്രൂഷ നടക്കും. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}

Image: /content_image/News/News-2022-04-14-06:01:44.jpg
Keywords: അത്താഴ

18698
Category: 4
Sub Category:
Heading: വിശുദ്ധ വാരം അനുഗ്രഹീതമാക്കാന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് മദര്‍ ആഞ്ചലിക്ക നല്‍കിയ ചെറുചിന്തകള്‍
Content: ലോകമെമ്പാടുമുള്ള കത്തോലിക്ക വിശ്വാസ സമൂഹം വിശുദ്ധവാരത്തിലേക്ക് പ്രവേശിച്ചിരിക്കുന്ന സാഹചര്യത്തില്‍, ലോകത്തെ ആദ്യത്തേതും ഏറ്റവും വലുതുമായ കത്തോലിക്ക ടെലിവിഷന്‍ ശൃംഖലയായ ‘ദി എറ്റേര്‍ണല്‍ വേള്‍ഡ് ടെലിവിഷന്‍ നെറ്റ്വര്‍ക്ക്’ (EWTN) സ്ഥാപകയായ മദര്‍ മേരി ആഞ്ചലിക്ക വിശുദ്ധ വാരം അനുഗ്രഹീതമാക്കാന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നല്‍കിയ ചെറുചിന്തകള്‍ ശ്രദ്ധയാകര്‍ഷിക്കുകയാണ്. 28 വര്‍ഷങ്ങള്‍ക്ക് മുന്‍പ് “വിശുദ്ധ വാരത്തില്‍ എങ്ങനെ ജീവിക്കാം?” എന്നത് സംബന്ധിച്ച് “മദര്‍ ആഞ്ചലിക്ക ലൈവ്” എന്ന തന്റെ ടെലിവിഷന്‍ പരിപാടിയിലൂടെ നല്‍കിയ ചിന്തകളാണ് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും പ്രസക്തമാകുന്നത്. 1994 മാര്‍ച്ചില്‍ ആദ്യമായി സംപ്രേഷണം ചെയ്ത ആ എപ്പിസോഡിലെ എടുത്ത് എടുത്തുപറയേണ്ട ചില ഉപദേശ ശകലങ്ങള്‍ ചുവടെ നല്‍കുന്നു. #{blue->none->b->ക്ഷമയുടെ വാരമായി കാണുക }# ക്രിസ്തു ചെയ്തതുപോലെ നമ്മുടെ ശത്രുക്കളോട് ക്ഷമിക്കുവാനാണ് നാം വിളിക്കപ്പെട്ടിരിക്കുന്നതെന്ന കാര്യം ഓര്‍ക്കണം. അതിനാല്‍ തന്നെ വിശുദ്ധ വാരം നമുക്ക് ക്ഷമിക്കുവാനുള്ള ആഴ്ചയാണെന്നാണ് മദര്‍ ആഞ്ചലിക്ക പറഞ്ഞിട്ടുള്ളത്. “നമ്മളില്‍ ആരും യേശു കടന്നുപോയിട്ടുള്ളതുപോലുള്ള സഹനങ്ങളിലൂടെ കടന്നുപോയിട്ടില്ല, എന്നിട്ടും യേശു ക്ഷമിച്ചു. നിങ്ങള്‍ക്കത് സങ്കല്‍പ്പിക്കുവാന്‍ പോലും കഴിയുമോ?” എന്ന് ചോദിച്ച മദര്‍ ആഞ്ചലിക്ക ദുഃഖവെള്ളിയാഴ്ച പള്ളിയില്‍ പോകണമെന്നും, നമുക്കായി കുരിശില്‍ കിടന്ന കര്‍ത്താവിനെ കുറിച്ച് ഓര്‍ക്കണമെന്നും അന്നു പറഞ്ഞു. വിശുദ്ധ വാരത്തില്‍ ദുഃഖവെള്ളിക്ക് മുന്‍പായി, നിങ്ങള്‍ ശത്രുതവെച്ചു പുലര്‍ത്തുന്ന വ്യക്തിയെ വിളിക്കണം-നമുക്കെല്ലാവര്‍ക്കും ശത്രുക്കള്‍ ഉണ്ടാകും. നിങ്ങള്‍ ഏറ്റവും വെറുക്കുന്നയാളും, ഒരുപക്ഷേ ഏറ്റവും കൂടുതല്‍ സംസാരിച്ച ആളുമായിരിക്കും നിങ്ങളുടെ പ്രിയപ്പെട്ട ശത്രു. ആ വ്യക്തിയെ വിളിച്ച് “ഞാന്‍ നിങ്ങളോട് ക്ഷമിച്ചിരിക്കുന്നു” എന്ന് പറയുക. അവരുടെ മറുപടി എന്തുതന്നെയാങ്കിലും നിങ്ങള്‍ വിഷമിക്കേണ്ട കാര്യമില്ല. ‘നിങ്ങള്‍ അവനോട് ക്ഷമിച്ചു കഴിഞ്ഞു’. മദര്‍ പറയുന്നു. #{blue->none->b->ദൈവ സ്നേഹത്തേയും കാരുണ്യത്തേയും കുറിച്ച് ധ്യാനിക്കുക }# വിശുദ്ധ വാരത്തില്‍ വിശുദ്ധിയില്‍ കഴിയുവാന്‍ ഒരുപാടൊന്നും ചെയ്യേണ്ടതിന്റെ ആവശ്യമില്ലെന്നാണ് മദര്‍ ആഞ്ചലിക്ക പറയുന്നത്. “യേശു എന്നെ സ്നേഹിക്കുന്നു” എന്ന അടിസ്ഥാന കാര്യങ്ങള്‍ അറിഞ്ഞാല്‍ മാത്രം മതിയെന്ന് പറഞ്ഞ മദര്‍, തനിക്ക് 18 വയസ്സ് ആയപ്പോഴാണ് ഇക്കാര്യം മനസ്സിലായതെന്നും, അതിനുമുന്‍പുള്ള വര്‍ഷങ്ങള്‍ പാഴാവുകയായിരുന്നെന്നും പറഞ്ഞു. ദൈവത്തിന്റെ കരുണ അനന്തവും, അവസാനമില്ലാത്തതുമാണെന്ന കാര്യവും മദര്‍ തന്റെ പ്രേക്ഷകരെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. മദര്‍ ആഞ്ചലിക്ക പറഞ്ഞപോലെ ദൈവ സ്നേഹത്തേയും കാരുണ്യത്തേയും കുറിച്ച് നമ്മുക്ക് ധ്യാനിക്കാം. #{blue->none->b->പ്രാര്‍ത്ഥന }# വിശുദ്ധ വാരത്തിന്റെ മുഖ്യ ഘടകം പ്രാര്‍ത്ഥനയാണ്. “നമുക്ക് ഒരുപാട് കാര്യങ്ങളെക്കുറിച്ചും ആളുകളെ കുറിച്ചും പറയുവാന്‍ കഴിയും. നമ്മുടെ പ്രശ്നങ്ങളേക്കുറിച്ചും നമുക്ക് ഒരുപാട് പറയുവാനുണ്ടാകും, എന്നാല്‍ പ്രാര്‍ത്ഥനയോളം ശക്തമായ മറ്റൊന്നുമില്ല” - എവിടേയോ ആര്‍ക്കോ നമ്മെ ആവശ്യമുണ്ട്. ആര്‍ക്കോ നമ്മുടെ പ്രാര്‍ത്ഥനയുടെ ആവശ്യമുണ്ട്. ആര്‍ക്കോ നമ്മുടെ പുഞ്ചിരിയുടെ ആവശ്യമുണ്ടെന്ന് സിസ്റ്റര്‍ ഓര്‍മ്മപ്പെടുത്തുന്നു. #{blue->none->b->നരകം ഉണ്ടെന്ന് ഓർക്കുക }# മക്കളേ, നിങ്ങൾ എങ്ങനെ മുന്നേറുന്നുവെന്ന് ദൈവം കാണുന്നു. നരകം ഇല്ലെന്ന് പലരും പറയുന്നു. എന്നാല്‍ ഞാന്‍ പറയുന്നു. നരകമുണ്ട്. സ്വർഗത്തിൽ ആയിരിക്കുന്നതാണ് നല്ലത്. കന്യാമറിയം തന്റെ മക്കൾ നരകത്തിൽ പോകരുതെന്ന് ആഗ്രഹിക്കുന്നു, മറിച്ച് അവർ രക്ഷിക്കപ്പെടണമെന്ന് അതിയായി ആഗ്രഹിക്കുന്നു. നിങ്ങൾക്ക് എല്ലായ്പ്പോഴും ദൈവത്തെ ധിക്കരിക്കാൻ കഴിയില്ല, എല്ലായ്പ്പോഴും തെറ്റുകളും നുണകളും പഠിപ്പിക്കാൻ കഴിയില്ല, നിങ്ങൾ എങ്ങനെ മുന്നേറുന്നുവെന്ന് ദൈവം കാണുന്നു. ശാശ്വതവും നമ്മെ രക്ഷിക്കുന്നതുമായ അവിടുന്നിലേക്ക് നമ്മുക്ക് തിരിയാം.
Image: /content_image/Mirror/Mirror-2022-04-14-12:05:14.jpg
Keywords: ആഞ്ചലി

18699
Category: 15
Sub Category:
Heading: വിശുദ്ധ കുർബാനയുടെ കുരിശിന്റെ വഴി
Content: നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉച്ചകോടിയുമായ വിശുദ്ധ കുർബാനയെ ആഴത്തിൽ മനസ്സിലാക്കാനും വിലമതിക്കുവാനും വിശ്വാസികളെ സഹായിക്കുക എന്നതാണ് വിശുദ്ധ കുർബാനയുടെ വഴികളുടെ ഉദ്ദേശ്യം. രക്ഷാകര ചരിത്രത്തിലൂടെ സ്വർഗ്ഗീയ പിതാവ് തന്റെ പ്രിയ പുത്രനെ നൽകുവാനും ദിവ്യകാരുണ്യത്തിലൂടെ അവന്റെ യഥാർത്ഥ സാന്നിധ്യം നൽകുവാനുമായി തന്റെ ജനത്തെ അണിയിച്ചാരുക്കി. പഴയ നിയമത്തിലുടനീളം ദിവ്യകാരുണ്യത്തിന്റെ പ്രതിബിംബങ്ങൾ കാണാം അവ പുതിയ നിയമത്തിൽ യാഥാർത്ഥ്യമാവുകയും ചെയ്തു. #{blue->none->b->പ്രാരംഭ പ്രാർത്ഥന }# ദൈവമേ, വിശുദ്ധ കുർബാനയിലെ സജീവ സാന്നിധ്യത്തിലൂടെ നീ ഞങ്ങൾക്കു വെളിപ്പെടുത്തിത്തന്ന അമൂല്യ സത്യത്തിലേക്കു ഞങ്ങളുടെ ഹൃദയങ്ങളും മനസ്സും തുറക്കേണമേ. വിശ്വാസത്തിന്റെ കണ്ണുകളിലൂടെ ഏറ്റവും പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന്റെ സ്നേഹാത്ഭുതങ്ങൾ കാണാൻ എന്റെ കണ്ണുകളെ തുറന്നാലും. നിന്റെ അദൃശ്യ സാന്നിധ്യത്തിന്റെ രഹസ്യങ്ങൾ ഞാൻ ധ്യാനിക്കുമ്പോൾ എന്റെ ദിവ്യകാരുണ്യ രാജാവായ നിന്നോടുള്ള എന്റെ വിശ്വാസം വർദ്ധിപ്പിക്കുകയും പ്രത്യാശ ജ്വലിപ്പിക്കുകയും നിന്നോടുള്ള സ്നേഹത്തിൽ എന്നെ ആഴപ്പെടുത്തുകയും ചെയ്യണമേ ആമ്മേൻ. “പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിനു എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ .” #{red->none->b-> ഒന്നാം സ്ഥലം: സാലെം രാജാവായ മെല്‍ക്കിസെദെക്ക് : ദിവ്യകാരുണ്യ പൗരോഹിത്യത്തിന്റെ സൂചന }# “പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിനു എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ .” #{blue->none->b->വചനം }# "കര്‍ത്താവു ശപഥംചെയ്‌തു: മെല്‍ക്കിസെദെക്കിന്‍െറ ക്രമമനുസരിച്ചു നീ എന്നേക്കും പുരോഹിതനാകുന്നു, അതിനു മാറ്റമുണ്ടാവുകയില്ല."(സങ്കീര്‍ത്തനങ്ങള്‍ 110:4) #{green->none->b->പ്രാത്ഥനാ വിചിന്തനം }# സമാധാന രാജാവായ യേശുവേ, മെല്‍ക്കിസെദെക്കിന്‍െറ പൗരോഹിത്യത്തിൽ നിന്റെ പൗരോഹിത്യം നിഴലിച്ചിരുന്നു. അവനെ പോലെ നിയും അപ്പവും വീഞ്ഞും കൊണ്ടും സമർപ്പണം നടത്തിയല്ലോ പക്ഷേ ദൈവപിതാവിനു നീ സമർപ്പിച്ച അപ്പവും വീഞ്ഞും നിന്റെ തിരു ശരീര രക്തങ്ങളളായി മാറിയല്ലോ, ഒരേ സമയം ബലിയർപ്പകനും ബലി വസ്തുവും. എല്ലാ പുരോഹിതന്മാരോടുള്ള ആഴമായ സ്നേഹവും ബഹുമാനവും ഞങ്ങളുടെ ഹൃദയങ്ങളിൽ നി പാകണമേ. മെല്‍ക്കിസെദെക്കിന്‍െറ അനുഗ്രഹത്തിനായി യാചിച്ച അബ്രാഹത്തിന്റെ മാതൃക പിൻതുടർന്ന് നിത്യജീവന്റെ ഭക്ഷണം ഞങ്ങൾക്കു നൽകുന്ന നിന്റെ അഭിഷിക്തരായ വൈദികരുടെ അനുഗ്രഹം എപ്പോഴും തേടാനുള്ള എളിമ ഞങ്ങൾക്കു നൽകേണമേ ഈശോയുടെ ദിവ്യകാരുണ്യ ഹൃദയമേ, ഞങ്ങളോടു കരുണയായിരിക്കേണമേ ! ദിവ്യകാരുണ്യത്തിന്റെ അമ്മയായ മറിയമേ, , ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ ! #{red->none->b-> രണ്ടാം സ്ഥലം: യഹൂദരുടെ പെസഹാ : പെസഹാ കുഞ്ഞാട് : ദിവ്യകാരുണ്യ ബലിയുടെ പ്രതിബിംബം }# “പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിനു എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ .” #{blue->none->b->വചനം }# “അതിന്‍െറ രക്‌തത്തില്‍ നിന്നു കുറച്ചെടുത്ത് ആടിനെ ഭക്‌ഷിക്കാന്‍ കൂടിയിരിക്കുന്ന വീടിന്‍െറ രണ്ടു കട്ടിളക്കാലുകളിലും മേല്‍പടിയിലും പുരട്ടണം.ഇപ്രകാരമാണ് അതു ഭക്‌ഷിക്കേണ്ടത്: അരമുറുക്കി ചെരുപ്പുകളണിഞ്ഞ് വടികൈയിലേന്തി തിടുക്കത്തില്‍ ഭക്‌ഷിക്കണം. കാരണം, അതു കര്‍ത്താവിന്‍െറ പെസഹായാണ്. കട്ടിളയിലുള്ള രക്‌തം നിങ്ങള്‍ ആ വീട്ടില്‍ താമസിക്കുന്നുവെന്നതിന്‍െറ അടയാളമായിരിക്കും. അതു കാണുമ്പോള്‍ ഞാന്‍ നിങ്ങളെ കടന്നുപോകും. ഞാന്‍ ഈജിപ്‌തിനെ പ്രഹരിക്കുമ്പോള്‍ ആ ശിക്‌ഷ നിങ്ങളെ ബാധിക്കുകയില്ല. (പുറപ്പാട് 12 7, 11,13) #{green->none->b->പ്രാത്ഥനാ വിചിന്തനം }# ദൈവമേ, പഴയ നിയമത്തിലെ തിരഞ്ഞെടുക്കപ്പെട്ട ജനം പെസഹാ കുഞ്ഞാടിന്റെ രക്തം അവരുടെ വീടിന്റെ വാതിൽപ്പടികളിൽ പുരട്ടിയല്ലോ. പുതിയ ഉടമ്പടിയുടെ ജനങ്ങളായ ഞങ്ങൾക്കു എല്ലാ തിന്മകളിൽ നിന്നും ഞങ്ങളെ സംരക്ഷിക്കുന്ന നിന്റെ തിരുരക്തം പാനീയമായി നൽകിയല്ലോ. അന്ത്യാത്താഴത്തിൽ പെസഹാ ഭക്ഷണത്തിനിടെ നീ പരിശുദ്ധ കുർബാന സ്ഥാപിച്ചുവല്ലോ. ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന കുഞ്ഞാടു നീ തന്നെയായി. പരിശുദ്ധ ബലിയോടുള്ള കൃതജ്ഞത ഞങ്ങളിൽ വർദ്ധിപ്പിക്കുകയും ദിവ്യകാരുണ്യം യോഗ്യതയോടെ സ്വീകരിച്ചു പഴയ ഇസ്രായേൽ ജനത്തെപ്പോലെ പാപങ്ങളുടെ എല്ലാ വിധ അടിമത്തത്തിൽ നിന്നു ഞങ്ങളെ മോചിതരാക്കുകയും ചെയ്യണമേ. ഈശോയുടെ ദിവ്യകാരുണ്യ ഹൃദയമേ, ഞങ്ങളോടു കരുണയായിരിക്കേണമേ ! ദിവ്യകാരുണ്യത്തിന്റെ അമ്മയായ മറിയമേ, , ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ ! #{red->none->b->മൂന്നാം സ്ഥലം: മന്ന: പുതിയ മന്നയായ വിശുദ്ധ കുർബാനയുടെ പ്രതിബിംബം }# പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിനു എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ .” #{blue->none->b->വചനം }# "കര്‍ത്താവു മോശയോടു പറഞ്ഞു: ഞാന്‍ നിങ്ങള്‍ക്കായി ആകാശത്തില്‍ നിന്ന് അപ്പം വര്‍ഷിക്കും. ജനങ്ങള്‍ പുറത്തിറങ്ങി ഓരോ ദിവസത്തേക്കും ആവശ്യമുള്ളത് ശേഖരിക്കട്ടെ. അങ്ങനെ അവര്‍ എന്‍െറ നിയമമനുസരിച്ചു നടക്കുമോ ഇല്ലയോ എന്നു ഞാന്‍ പരീക്‌ഷിക്കും. (പുറപ്പാട് 16:4) #{green->none->b->പ്രാത്ഥനാ വിചിന്തനം }# ദൈവമേ, നിന്റെ തിരഞ്ഞെടുക്കപ്പെട്ട ജനമായ ഇസ്രായേൽ മരുഭൂമിയിൽ നാൽപതു വർഷം മന്ന ഭക്ഷിച്ചു ജിവൻ നിലനിർത്തി പുതിയ ഇസ്രായേലായ സഭ നിത്യവാഗ്ദത്ത ഭൂമിയെ ലക്ഷ്യമാക്കി തീർത്ഥാടനം ചെയ്യുകയാണല്ലോ. പരിശുദ്ധ കുർബാനയാകുന്ന പുതിയ മന്നയാൽ അവളുടെ അംഗങ്ങൾ ജീവൻ നിലനിർത്തുന്നു. വീണ്ടും വീണ്ടും നിന്റെ തിരഞ്ഞെടുക്കപ്പെട്ട ജനത്തിനു അമർത്യതയുടെ ഔഷധമായ ജിവന്റെ അപ്പം നീ നൽകി. കൃപാ ജീവിതത്തിൽ സ്ഥിരതയോടെ മുന്നേറാൻ വിശുദ്ധ കുർബാനയോടുള്ള വിശപ്പു ഞങ്ങളിൽ വർദ്ധിപ്പിക്കണമേ. ഈശോയുടെ ദിവ്യകാരുണ്യ ഹൃദയമേ, ഞങ്ങളോടു കരുണയായിരിക്കേണമേ ! ദിവ്യകാരുണ്യത്തിന്റെ അമ്മയായ മറിയമേ, , ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ ! #{red->none->b->നാലാം സ്ഥലം: പഴയ നിയമ ദൈവാലയം : മനുഷ്യരുടെ ഇടയിൽ വസിക്കുന്ന ദൈവം ദിവ്യകാരുണ്യത്തിന്റെ മുന്നാസ്വാദനം. }# പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിനു എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ .” #{blue->none->b->വചനം }# “ദേവാലയത്തില്‍ കര്‍ത്താവിന്‍െറ തേജസ്‌സു നിറഞ്ഞു നിന്നതിനാല്‍ പുരോഹിതന്‍മാര്‍ക്ക് അവിടെ നിന്നു ശുശ്രൂഷ തുടരുവാന്‍ സാധിച്ചില്ല. സോളമന്‍ പറഞ്ഞു: താന്‍ കൂരിരുട്ടില്‍ വസിക്കുമെന്നു കര്‍ത്താവ് അരുളിച്ചെയ്‌തിട്ടുണ്ടെങ്കിലുംഞാനിതാ അവിടുത്തേക്ക് എന്നേക്കും വസിക്കാന്‍ അതിമഹത്തായ ഒരു ആലയം പണിതിരിക്കുന്നു. എന്നാല്‍ ദൈവം മനുഷ്യനോടൊത്തു ഭൂമിയില്‍ വസിക്കുമോ? സ്വര്‍ഗവും സ്വര്‍ഗാധിസ്വര്‍ഗങ്ങളും അവിടുത്തക്കു മതിയാകുകയില്ല. പിന്നെ ഞാന്‍ പണിതിരിക്കുന്ന ഈ ആലയം എന്തുണ്ട്? (2 ദിനവൃത്താന്തം 5 :14, 6 :1, ,2, 18 ) #{green->none->b->പ്രാത്ഥനാ വിചിന്തനം }# ദൈവമേ, പഴയ നിയമത്തിലെ തിരഞ്ഞെടുക്കപ്പെട്ട ജനത്തോടൊപ്പം സത്യമായും നീ ഉണ്ടായിരുന്നു. സോളമനു സ്വപ്നം കാണുന്നതിനുമപ്പുറം വിശുദ്ധ കുർബാനയിലൂടെ നിന്റെ സജീവ സാന്നിധ്യം നീ ഞങ്ങൾക്കു നൽകുന്നു. എത്ര ചെറുതാണെങ്കിലും നിന്റെ കൗദാശിക സാന്നിധ്യത്താൽ എല്ലാ ദൈവാലയങ്ങളിലും നിന്റെ മഹത്വം നീ നിറച്ചു. സമയത്തിന്റെ പൂർത്തീകരണം വരെ വിശുദ്ധ കുർബാനയിൽ ഞങ്ങളോടൊത്തു വസിക്കുന്ന നിന്റെ സാന്നിധ്യത്തോടു നന്ദിയുള്ളവരായി ജീവിക്കാൻ ഞങ്ങളെ ഒരുക്കേണമേ. ഈശോയുടെ ദിവ്യകാരുണ്യ ഹൃദയമേ, ഞങ്ങളോടു കരുണയായിരിക്കേണമേ ! ദിവ്യകാരുണ്യത്തിന്റെ അമ്മയായ മറിയമേ, , ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ ! #{red->none->b-> അഞ്ചാം സ്ഥലം: ഏലിയായും ചുട്ടെടുത്ത അപ്പവും: യാത്രക്കുള്ള ഭക്ഷണ മായ ദിവ്യകാരുണ്യത്തിന്റെ പ്രതിബിംബം }# പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിനു എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ .” #{blue->none->b->വചനം }# "അവന്‍ ആ ചെടിയുടെ തണലില്‍ കിടന്നുറങ്ങി. കര്‍ത്താവിന്‍െറ ദൂതന്‍ അവനെ തട്ടിയുണര്‍ത്തി, എഴുന്നേറ്റു ഭക്‌ഷിക്കുക എന്നുപറഞ്ഞു. എഴുന്നേറ്റുനോക്കിയപ്പോള്‍ ചുടുകല്ലില്‍ ചുട്ടെടുത്ത അപ്പവും ഒരു പാത്രം വെള്ളവും ഇതാ തലയ്‌ക്കല്‍ ഇരിക്കുന്നു. അതു കഴിച്ച് അവന്‍ വീണ്ടും കിടന്നു. കര്‍ത്താവിന്‍െറ ദൂതന്‍ വീണ്ടും അവനെ തട്ടിയുണര്‍ത്തി പറഞ്ഞു: എഴുന്നേറ്റു ഭക്‌ഷിക്കുക. അല്ലെങ്കില്‍യാത്ര ദുഷ്‌കരമായിരിക്കും. അവന്‍ എഴുന്നേറ്റു ഭക്‌ഷണപാനീയങ്ങള്‍ കഴിച്ചു. അതിന്‍െറ ശക്‌തികൊണ്ടു നാല്‍പതു രാവും നാല്‍പതു പകലും നടന്നു കര്‍ത്താവിന്‍െറ മലയായ ഹോറെബിലെത്തി. (1 രാജാക്കന്‍മാര്‍ 19: 5- 8) #{green->none->b->പ്രാത്ഥനാ വിചിന്തനം }# ദൈവമേ, ദിവ്യകാരുണ്യത്തിന്റെ മുന്നോടിയായ ചുട്ടെടുത്ത അപ്പത്തിലൂടെ നിന്റെ ദുതൻ ഏലിയ പ്രവാചകന്റെ വിശപ്പടക്കില്ലല്ലോ. നിത്യ ജീവനെ ലക്ഷ്യമാക്കി ഞാൻ തീർത്ഥയാത്ര ചെയ്യുമ്പോൾ നിന്റെ കൂദാശ നൽകുന്ന ശക്തി ഞങ്ങൾക്കു വളരെ ആവശ്യമാണ്. ഈ ആത്മീയ പോഷണമില്ലാതെ ഞങ്ങൾക്കു നിത്യജീവൻ സ്വന്തമാക്കാൻ കഴിയില്ല. വഴിയിൽ ഞങ്ങൾ തളർന്നു വീഴുകയോ വിശപ്പു മൂലം മരിക്കുകയോ ചെയും, ദൈവമേ നിന്നെ കൂടാതെ ഒന്നും ചെയ്യാൻ ഞങ്ങൾക്കു സാധിക്കില്ല. ഈശോയുടെ ദിവ്യകാരുണ്യ ഹൃദയമേ, ഞങ്ങളോടു കരുണയായിരിക്കേണമേ ! ദിവ്യകാരുണ്യത്തിന്റെ അമ്മയായ മറിയമേ, , ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ ! #{red->none->b->ഏഴാം സ്ഥലം . കാനായിലെ കല്യാണ വിരുന്ന് : വെള്ളം വീഞ്ഞാക്കി , വീഞ്ഞു രക്തമാക്കി }# പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിനു എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ .” #{blue->none->b->വചനം }# "ബേത്‌ലെഹെം- എഫ്രാത്താ,യൂദാഭവനങ്ങളില്‍ നീ ചെറുതാണെങ്കിലും ഇസ്രായേലിനെ ഭരിക്കേണ്ടവന്‍ എനിക്കായി നിന്നില്‍നിന്നു പുറപ്പെടും; അവന്‍ പണ്ടേ,യുഗങ്ങള്‍ക്കുമുന്‍പേ, ഉള്ളവനാണ്." (മിക്കാ 5:2) #{green->none->b->പ്രാത്ഥനാ വിചിന്തനം }# ദൈവമേ, വചനം മാംസമായി ഞങ്ങളുടെ ഇടയിൽ വസിക്കുന്ന ദൈവമേ, അപ്പത്തിന്റെ ഭവനം ജന്മസ്ഥലമായി തിരഞ്ഞെടുത്തത് നിനക്കു എത്രമാത്രം അനുയോജ്യമാണ്. നിന്റെ അമ്മ നിന്നെ പിള്ള കച്ചകൊണ്ടു പൊതിഞ്ഞു പുൽത്തൊട്ടിയിൽ കിടത്തി കാരണം സത്രത്തിൽ നിനക്കു സ്ഥലം ലഭിച്ചില്ല. ഒരു കൊച്ചു കുട്ടി ആയിരിക്കുമ്പോൾത്തന്നെ നീ സത്യമായ ജീവന്റെ അപ്പമാണുന്നു ഞങ്ങൾക്കു വെളിപ്പെടുത്തി. ഓരോ സ്ക്രാരിയും മറ്റോരു ബേത്‌ലെഹെമാണ്. ഞങ്ങൾ നിന്നെ അവിടെ കണ്ടെത്തുകയും ഞങ്ങളുടെ ഹൃദയമാകുന്ന സത്രത്തിലേക്കു നിനക്കു സ്വാഗതമോതുകയും ചെയ്യുന്നു ഈശോയുടെ ദിവ്യകാരുണ്യ ഹൃദയമേ, ഞങ്ങളോടു കരുണയായിരിക്കേണമേ ! ദിവ്യകാരുണ്യത്തിന്റെ അമ്മയായ മറിയമേ, , ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ ! #{red->none->b-> ഏഴാം സ്ഥലം: കാനായിലെ കല്യാണ വിരുന്ന് : വെള്ളം വീഞ്ഞാക്കി , വീഞ്ഞു രക്തമാക്കി }# പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിനു എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ .” #{blue->none->b->വചനം }# ഭരണികളില്‍ വെള്ളം നിറയ്‌ക്കുവിന്‍ എന്ന് യേശു അവരോടു കല്‍പിച്ചു. അവര്‍ അവയെല്ലാം വക്കോളം നിറച്ചു.കലവറക്കാരന്‍െറ അടുത്തു കൊണ്ടുചെല്ലുവിന്‍ എന്ന് അവന്‍ പറഞ്ഞു. അവര്‍ അപ്രകാരം ചെയ്‌തു. കലവറക്കാരന്‍ വീഞ്ഞായി മാറിയ ആ വെള്ളം രുചിച്ചു നോക്കി. അത് എവിടെനിന്നാണെന്ന് അവന്‍ അറിഞ്ഞില്ല. എന്നാല്‍, വെള്ളം കോരിയ പരിചാരകര്‍ അറിഞ്ഞിരുന്നു .അവന്‍ മണവാളനെ വിളിച്ചു പറഞ്ഞു: എല്ലാവരും മേല്‍ത്തരം വീഞ്ഞ് ആദ്യം വിളമ്പുന്നു, അതിഥികള്‍ക്കു ലഹരിപിടിച്ചുകഴിയുമ്പോള്‍ താഴ്‌ന്നതരവും. എന്നാല്‍, നീ നല്ല വീഞ്ഞ് ഇതുവരെയും സൂക്‌ഷിച്ചുവച്ചുവല്ലോ." (യോഹന്നാന്‍ 2: 7, 9, 10) #{green->none->b->പ്രാത്ഥനാ വിചിന്തനം }# ദൈവമേ, നിന്റെ അമ്മയുടെ അപേക്ഷയാൽ കാനായിൽ വച്ചു നീ വെള്ളം വീഞ്ഞാക്കിയപ്പോൾ പ്രപഞ്ചശക്തികൾക്കുമേൽ നിനക്കുള്ള ശക്തി ഞങ്ങൾ തിരിച്ചറിഞ്ഞു. മുറിവേറ്റ ഞങ്ങളുടെ വിശ്വാസത്തിനുള്ള ലേപനമാണ് ഈ അത്ഭുഭുതം. വീണ്ടും വീഞ്ഞു നീ രക്തമാക്കി, എത്രയോ വലിയ അത്ഭുതം. നിന്റെ ആദ്യ പരസ്യ അത്ഭുതം വഴി വീഞ്ഞിനെ നിന്റെ അമൂല്യ രക്തമാക്കി മാറ്റാൻ സാധിക്കും എന്ന വലിയ വിശ്വാസം നീ ശിഷ്യന്മാർക്കു കൊടുക്കുകയായിരുന്നല്ലോ. ഞങ്ങളുടെ ഹൃദയത്തെ വിശാലമാക്കുകയും ഞങ്ങളുടെ അവിശ്വാസങ്ങളാകുന്ന വെള്ളത്തെ ശിശുസഹജമായ വിശ്വാസമുള്ള വീഞ്ഞാക്കി രൂപാന്തരപ്പെടുത്തണമേ. ഈശോയുടെ ദിവ്യകാരുണ്യ ഹൃദയമേ, ഞങ്ങളോടു കരുണയായിരിക്കേണമേ ! ദിവ്യകാരുണ്യത്തിന്റെ അമ്മയായ മറിയമേ, , ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ ! #{red->none->b-> എട്ടാം സ്ഥലം .ഈശോ അപ്പം വർദ്ധിപ്പിക്കുന്നു: ദിവ്യകാരുണ്യം, അനേകർക്കുള്ള ഭക്ഷണം }# “പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിനു എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ .” #{blue->none->b->വചനം }# “അവന്‍ അഞ്ചപ്പവും രണ്ടു മീനും എടുത്ത് സ്വര്‍ഗത്തിലേക്കു നോക്കി, കൃതജ്‌ഞതാസ്‌തോത്രം ചെയ്‌ത് അപ്പം മുറിച്ചതിനുശേഷം ജനങ്ങള്‍ക്കു വിളമ്പാന്‍ശിഷ്യന്‍മാരെ ഏല്‍പിച്ചു. ആ രണ്ടു മീനും അവന്‍ എല്ലാവര്‍ക്കുമായി വിഭജിച്ചു.അവരെല്ലാവരും ഭക്‌ഷിച്ചു തൃപ്‌തരായി.അപ്പം ഭക്‌ഷിച്ചവര്‍ അയ്യായിരം പുരുഷന്‍മാരായിരുന്നു." (മര്‍ക്കോസ് 6: 41-42, 44) #{green->none->b->പ്രാത്ഥനാ വിചിന്തനം }# ദൈവമേ, നീ പ്രവർത്തിച്ച അത്ഭുതങ്ങളിൽ ഈ അത്ഭുതത്തിൽ കൂടുതൽ ദിവ്യകാരുണ്യകത ഞങ്ങൾ കാണുന്നു. നീ അപ്പം ആശിർവ്വദിച്ചു ശിഷാന്മാരുടെ കൈകളിൽ കൊടുത്തപ്പോൾ അവർ അനേകർക്കു വിതരണം ചെയ്തു. അഞ്ചപ്പം അയ്യായിരം പുരുഷന്മാർക്കായി. നിന്റെ പുരോഹിതന്മാരിലൂടെ ദിവ്യകാരുണ്യം എണ്ണമറ്റ വിശ്വാസികൾക്കു ജീവന്റെ അപ്പമായി മാറുന്നതു ഞങ്ങൾ ഇവിടെ ദർശിക്കുന്നു. വിശുദ്ധ കുർബാന ഉള്ളിടത്തോളം, അനേകർക്കു വിശപ്പകറ്റുന്ന ദിവ്യകാരുണ്യമുണ്ട്. നീ ങ്ങൾക്കു ഭക്ഷണം തരിക മാത്രമല്ല ഞങ്ങളെ സംതൃപ്തരാക്കുകയും ചെയ്യുന്നു. നിന്നാൽ മാത്രം സംതൃപ്തരാകാൻ ഞങ്ങളെ അനുഗ്രഹിക്കണമേ. ഈശോയുടെ ദിവ്യകാരുണ്യ ഹൃദയമേ, ഞങ്ങളോടു കരുണയായിരിക്കേണമേ ! ദിവ്യകാരുണ്യത്തിന്റെ അമ്മയായ മറിയമേ, , ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ ! #{red->none->b-> ഒൻപതാം സ്ഥലം.: ജീവന്റെ അപ്പത്തിന്റെ പ്രഭാഷണം :യേശു ജീവന്റെ അപ്പം }# “പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിനു എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ .” #{blue->none->b->വചനം }# "സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, വിശ്വസിക്കുന്നവനു നിത്യജീവനുണ്ട്. ഞാന്‍ ജീവന്‍െറ അപ്പമാണ്. സ്വര്‍ഗത്തില്‍നിന്നിറങ്ങിയ ജീവനുള്ള അപ്പം ഞാനാണ്. ആരെങ്കിലും ഈ അപ്പത്തില്‍നിന്നു ഭക്‌ഷിച്ചാല്‍ അവന്‍ എന്നേക്കും ജീവിക്കും. ലോകത്തിന്‍െറ ജീവനുവേണ്ടി ഞാന്‍ നല്‍കുന്ന അപ്പം എന്‍െറ ശരീരമാണ്." (യോഹന്നാന്‍ 6:47- 51) #{green->none->b->പ്രാത്ഥനാ വിചിന്തനം }# ദൈവമേ, നീ നൽകിയ എല്ലാ സൂചനകളേക്കാളും വ്യക്തമായി ജീവന്റെ അപ്പത്തിന്റെ പ്രഭാഷണത്തിലൂടെ നീ ഞങ്ങളോടു സംസാരിക്കുന്നു. പെസഹാ വ്യാഴം സമീപിക്കുന്നതോടെ ജീവന്റെ അപ്പത്തിനെക്കുറിച്ചുള്ള നിഴലുകൾ മാറി വ്യക്തത വരുന്നു. നിന്റെ വാക്കുകൾ എല്ലാ സംശയങ്ങളെയും ശമിപ്പിക്കുന്നു. നിന്റെ വാക്കുകളാൽ ഞങ്ങൾ വഞ്ചിതരാകുന്നില്ല. കണ്ണുകൾ കാണാതാകുമ്പോൾ, ഇന്ദ്രയ ങ്ങൾ ഗ്രഹിക്കാതാകുമ്പോൾ, വിശ്വാസം നിന്റെ വാക്കുകളെ ശ്രവിക്കുകയും എല്ലാ പ്രതാശയും നിന്നിൽ അർപ്പിക്കുകയും ചെയ്യുന്നു. ഈ പ്രഭാഷണം ഒരു ഉപമയല്ല ഞങ്ങളെ അനാഥരാക്കാത്ത നിന്റെ ഹൃദയത്തിന്റെ ഒരു കാഴ്ചയാണ് . എന്റെ ദൈവമേ, നിന്റെ വലിയ ദാനത്തോടു നന്ദിയുള്ളവരാകാൻ ഞങ്ങളെ പഠിപ്പിക്കണമേ.! ഈശോയുടെ ദിവ്യകാരുണ്യ ഹൃദയമേ, ഞങ്ങളോടു കരുണയായിരിക്കേണമേ ! ദിവ്യകാരുണ്യത്തിന്റെ അമ്മയായ മറിയമേ, , ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ ! #{red->none->b-> പത്താം സ്ഥലം: അവസാന അത്താഴം : ഈശോ വാഗ്ദാനങ്ങളെല്ലാം നിറവേറ്റുന്നു. }# “പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിനു എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ .” #{blue->none->b->വചനം }# "പിന്നെ അവന്‍ അപ്പമെടുത്ത്, കൃതജ്‌ഞതാ സ്‌തോത്രംചെയ്‌ത്, മുറിച്ച്, അവര്‍ക്കുകൊ ടുത്തുകൊണ്ട് അരുളിച്ചെയ്‌തു: ഇതു നിങ്ങള്‍ക്കുവേണ്ടി നല്‍കപ്പെടുന്ന എന്‍െറ ശരീരമാണ്. എന്‍െറ ഓര്‍മയ്‌ക്കായി ഇതു ചെയ്യുവിന്‍." (ലൂക്കാ 22:19) #{green->none->b->പ്രാത്ഥനാ വിചിന്തനം }# ദൈവമേ, നിന്റെ പീഡാസഹനത്തിന്റെ ഈ രാവിൽ ദിവ്യകാരുണ്യ രഹസ്യത്തിന്റെ അത്യുച്ചകോടിയിലാണ് ഞങ്ങൾ.ഈ പെസഹാ മറ്റു പെസഹാ പോലെയല്ല. പഴയ ഉടമ്പടി കടന്നു പോകാറായി. പുതിയതും നിത്യം നിലനിൽക്കുന്നതുമായ ഉടമ്പടി സ്ഥാപിക്കപ്പെടാൻ സമയമായി, വാഗ്ദാന പൂർത്തീകരണങ്ങളുടെ അനുഗ്രഹീത നിമിഷം. അപ്പസ്തോലന്മാരോടു കൂടി നിന്റെ വാക്കുകളെ ഞങ്ങൾ ശ്രദ്ധിക്കുന്നു. അവ ഒരു കൂട്ടുകാരന്റെ, സഹോദരന്റെ, പുരോഹിതന്റെ വാക്കുകളാണ്. അതിലെല്ലാം ഉപരി വചനം മാംസമായവന്റെ , നിത്യ പിതാവിന്റെ പ്രിയപുത്രന്റെ വാക്കുകളാണ്. ഇത് എന്റെ ശരീരം ഇത് എന്റെ രക്തം നൂറ്റാണ്ടുകളായി പുരോഹിതന്മാരുടെ അധരങ്ങളിലൂടെ മുഴങ്ങുന്ന ഈ കുർബാന സ്ഥാപനവിവരണ വാക്കുകൾ എത്രമാത്രം വാത്സല്യത്തോടെയാണു നീ ചൊല്ലിയത്. അത് ഗ്രഹിക്കാൻ ഞങ്ങൾക്കു എന്നാണു സാധിക്കുക ഈശോയുടെ ദിവ്യകാരുണ്യ ഹൃദയമേ, ഞങ്ങളോടു കരുണയായിരിക്കേണമേ ! ദിവ്യകാരുണ്യത്തിന്റെ അമ്മയായ മറിയമേ, , ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ ! #{red->none->b->പതിനൊന്നാം സ്ഥലം: എമ്മാവൂസിലേക്കുള്ള യാത്ര : അപ്പം മുറിക്കുമ്പോൾ യേശുവിനെ തിരിച്ചറിയുന്നു. }# “പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിനു എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ .” #{blue->none->b->വചനം }# “അവരോടൊപ്പം ഭക്‌ഷണത്തിനിരുന്നപ്പോള്‍, അവന്‍ അപ്പം എടുത്ത് ആശീര്‍വ്വദിച്ച് മുറിച്ച് അവര്‍ക്കുകൊടുത്തു.അപ്പോള്‍ അവരുടെ കണ്ണു തുറക്കപ്പെട്ടു. അവര്‍ അവനെ തിരിച്ചറിഞ്ഞു. പക്‌ഷേ, അവന്‍ അവരുടെ മുമ്പില്‍നിന്ന് അപ്രത്യക്‌ഷനായി.(ലൂക്കാ 24:30- 31). #{green->none->b->പ്രാത്ഥനാ വിചിന്തനം }# ദൈവമേ എമ്മാവൂസിലേക്കുള്ള യാത്രയിൽ നീ ശിഷ്യന്മാരൊത്തു യാത്ര ചെയ്തപ്പോൾ അവർ പറഞ്ഞതെല്ലാം നീ ശ്രവിച്ചു. നിരാശയിലും ആകുലതയിലും കീഴ്പ്പെട്ട അവർ വഴിമധ്യേയുള്ള സംസാരത്തിൽ അവനെ തിരിച്ചറിയുന്നില്ല. അപ്പം മുറിക്കുന്നതു വരെ അവർ നിന്നെ തിരിച്ചറിഞ്ഞില്ല. അവരുടെ കണ്ണുകൾ അപ്പോൾ തുറക്കപ്പെട്ടു പക്ഷേ നീ അവരുടെ കൺമുമ്പിൽ നിന്നും അപ്രത്യക്ഷമായി. പരിശുദ്ധ കുർബാനയിൽ, ഞങ്ങളുടെ ബാഹ്യ നേത്രങ്ങൾ കൊണ്ടു അങ്ങയെ ദർശിക്കാൻ കഴില്ലങ്കിലും അപ്പം മുറിക്കുമ്പോൾ ആന്തരിക നേത്രങ്ങൾ കൊണ്ടു ഞങ്ങൾ നിന്നെ തിരിച്ചറിയുന്നു. നിശബ്ദ ആരാധനയിൽ ഞങ്ങൾ നിന്നെ ശ്രവിക്കുമ്പോൾ എമ്മാവൂസിലെ ശ്ലീഹന്മാരെപ്പേൽ ഞങ്ങളുടെ ഉള്ളും ജ്വലിക്കുന്നു. അവരെപ്പോൽ ഞങ്ങളും വിളിച്ചു പ്രാർത്ഥിക്കുന്നു നാഥാ ഞങ്ങളൊടൊത്തു വസിച്ചാലും. ഈശോയുടെ ദിവ്യകാരുണ്യ ഹൃദയമേ, ഞങ്ങളോടു കരുണയായിരിക്കേണമേ ! ദിവ്യകാരുണ്യത്തിന്റെ അമ്മയായ മറിയമേ, , ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ ! #{red->none->b-> പന്തണ്ടാം സ്ഥലം: കുഞ്ഞാടിന്റെ വിവാഹ വിരുന്ന് :ദിവ്യകാരുണ്യം നിത്യജീവനുള്ള ഉറപ്പ് }# “പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിനു എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ .” #{blue->none->b->വചനം }# "നമുക്ക് ആനന്‌ദിക്കാം; ആഹ്ലാദിച്ച് ആര്‍പ്പുവിളിക്കാം. അവിടുത്തേക്ക് മഹത്വം നല്‍കാം. എന്തെന്നാല്‍, കുഞ്ഞാടിന്‍െറ വിവാഹം സമീപിച്ചിരിക്കുന്നു. അവിടുത്തെ മണവാട്ടി അണിഞ്ഞൊരുങ്ങിക്കഴിഞ്ഞു. ദൂതന്‍ എന്നോടുപറഞ്ഞു, എഴുതുക; കുഞ്ഞാടിന്‍െറ വിവാഹവിരുന്നിനു വിളിക്കപ്പെട്ടവര്‍ ഭാഗ്യവാന്‍മാര്‍! അവര്‍ വീണ്ടും പറഞ്ഞു: ഇവ ദൈവത്തിന്‍െറ സത്യവചസ്‌സുകളാണ്." (വെളിപാട് 19:7, 9 ) #{green->none->b->പ്രാത്ഥനാ വിചിന്തനം }# ദൈവമേ, ദിവ്യകാരുണ്യത്തിലൂടെ മനുഷ്യ ഹൃദയങ്ങളിൽ ഭരണം നടത്താൻ ആരംഭിക്കുന്നു. ഓരോ ദിവ്യകാരുണ്യ സ്വീകരണവും കുഞ്ഞാടും ആത്മാവും തമ്മിലുള്ള വിവാഹവുമായി താരതമ്യം ചെയ്യാം. ഇപ്പോൾ നിന്റെ സാന്നിധ്യം മൂടപ്പെട്ടിരിക്കുന്നു നിന്നെ മുഖാഭിമുഖം ദർശിക്കാനുള്ള ദിവസത്തിനായി പ്രത്യശയോടെ ഞങ്ങൾ കാത്തിരിക്കുന്നു. "എന്റെ പിതാവിനാൽ അനുഗ്രഹിക്കപ്പെട്ടവരെ, ദൈവത്തിന്റെ ആനന്ദത്തിലേക്കു പ്രവേശിക്കുക " എന്നു നീ ഞങ്ങളോടു പറയുന്ന ദിവസം ഞങ്ങൾ മുൻകൂട്ടി കാണുന്നു ' ദിവ്യകാരുണ്യ സ്വീകരണത്തിലൂടെ നിന്റെ രാജ്യത്തിലുള്ള ആനന്ദത്തിന്റെ മുന്നാസ്വാദനം നീ ഞങ്ങൾക്കു നൽകുന്നു. സ്വർഗ്ഗരാജ്യത്തിലെ നിത്യമായ വിവാഹാഘോഷത്തിൽ നിന്നോടു ഒന്നാകാനുള്ള ഞങ്ങളുടെ ആഗ്രഹത്തെ നീ വർദ്ധിപ്പിക്കണമേ. ഈശോയുടെ ദിവ്യകാരുണ്യ ഹൃദയമേ, ഞങ്ങളോടു കരുണയായിരിക്കേണമേ ! ദിവ്യകാരുണ്യത്തിന്റെ അമ്മയായ മറിയമേ, , ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ ! #{red->none->b-> സമാപന പ്രാർത്ഥന }# ദൈവമേ, മനുഷ്യവംശത്തിനു തന്നെത്തന്നെ വെളിപ്പെടുത്തിയതിനു ഞങ്ങളുടെ രക്ഷക്കായി സ്വയം ബലി ആയതിനു ഞങ്ങളോടൊപ്പം വിശുദ്ധ കുർബാനയിൽ വസിക്കുന്നതിനു ഞങ്ങൾ നന്ദി പറയുന്നു. നീ വാഗ്ദാനങ്ങൾ നിർമ്മിക്കുന്നവനും പൂർത്തീകരിക്കുന്നവും പൂർത്തീകരണവുമാണ്: "സ്വര്‍ഗത്തില്‍നിന്നിറങ്ങിയ ജീവനുള്ള അപ്പം ഞാനാണ്. ആരെങ്കിലും ഈ അപ്പത്തില്‍നിന്നു ഭക്‌ഷിച്ചാല്‍ അവന്‍ എന്നേക്കും ജീവിക്കും. ലോകത്തിന്‍െറ ജീവനുവേണ്ടി ഞാന്‍ നല്‍കുന്ന അപ്പം എന്‍െറ ശരീരമാണ്." (യോഹന്നാന്‍ 6:51) എന്നെ ദിവ്യകാരുണ്യത്തിന്റെ യഥാർത്ഥ പ്രേഷിതനാക്കണമേ. എന്റെ ആരാധന സമയങ്ങളിൽ, എന്റെ ഹൃദയത്തെ നിന്റെ കൃപയാൽ നിറയ്ക്കുകയും നിന്റെ പ്രഭയാൻ ഞാൻ ഈ ലോകത്തിൻ വെളിച്ചം പകരുകയും അതുവഴി അനേകരെ ദിവ്യകാരുണ്യത്തിന്റെ അടുക്കലേക്കു കൊണ്ടുവരുകയും ചെയ്യട്ടെ. രക്ഷയുടെ കൂദാശയെക്കുറിച്ചുള്ള അറിവിൽ ഞാൻ ആഴപ്പെടുകയും രക്തം ചിന്തിപോലും വിശുദ്ധ കുർബാനയെ സംരക്ഷിക്കാൻ എന്നെ ധൈര്യപ്പെടുത്തുകയും ചെയ്യണമേ. പരിശുദ്ധ കുർബാനയിലെ ഈശോയുടെ ഹൃദയം എല്ലാവരാലും എല്ലാ സമയവും ലോകത്തിലുള്ള എല്ലാ സത്രാരി കളിയും ലോകാവസാനം വരെ സ്തുതിക്കപ്പെടുകയും ആരാധിക്കപ്പെടുകയും സ്നേഹിക്കപ്പെടുകയും ബഹുമാനിക്കപ്പെടുകയും ചെയ്യട്ടെ. ആമ്മേൻ
Image: /content_image/ChristianPrayer/ChristianPrayer-2022-04-14-18:19:09.jpg
Keywords: കുരിശിന്റെ

18700
Category: 1
Sub Category:
Heading: കുരിശിലെ മഹാത്യാഗത്തിന്റെ സ്മരണയില്‍ ഇന്ന് ദുഃഖവെള്ളി
Content: മാനവവംശത്തിന്റെ രക്ഷയ്ക്കായി കുരിശുമരണം വരിച്ച യേശുവിന്റെ മഹാത്യാഗത്തിന്റെ ഓര്‍മകള്‍ പുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്തവ സമൂഹം ഇന്ന്‍ ദുഃഖവെള്ളി ആചരിക്കുന്നു. ഉപവാസത്തിന്റെയും പ്രാര്‍ത്ഥനയുടെയും ദിനമായ ഇന്ന്‍ ദേവാലയങ്ങളില്‍ പ്രത്യേക ശുശ്രൂഷ നടക്കും. പീഡാനുഭവ ചരിത്രവും കുരിശിന്റെ വഴിയും കയ്പ്പ്നീര്‍ സ്വീകരിക്കലും ശുശ്രൂഷയില്‍ ഉണ്ടാകും. അന്തര്‍ദേശീയ തീര്‍ത്ഥാടന കേന്ദ്രമായ മലയാറ്റൂര്‍ കുരിശുമുടിയില്‍ പെസഹാ വ്യാഴാഴ്ചയായ ഇന്നലെ കാല്‍നടയായും അല്ലാതെയും എത്തിയതു ആയിരകണക്കിനു വിശ്വാസികളായിരിന്നു. പീഢാനുഭവത്തിന്റെ സ്മരണ പുതുക്കുന്ന ദുഃഖവെള്ളിയാഴ്ചയായ ഇന്നും ഭക്തജനത്തിരക്ക് പ്രതീക്ഷിക്കുന്നു. ഇന്നു പ്രാദേശിക സമയം വൈകുന്നേരം 5 മണിക്ക്, ഇന്ത്യയിൽ രാത്രി 8.30ന് കുരിശാരാധന, പീഢാനുഭവ സ്മരണ എന്നിവ മാര്‍പാപ്പയുടെ മുഖ്യകാർമ്മികത്വത്തിൽ നടത്തപ്പെടും. പ്രാദേശിക സമയം രാത്രി 9:15നു, ഇന്ത്യന്‍ സമയം (ശനിയാഴ്ച പുലര്‍ച്ചെ 12.45-ന്) കൊളോസിയത്തിൽ കുരിശിന്റെ വഴി നടക്കും. കുരിശിന്റെ വഴി പ്രാർത്ഥനയിൽ പരസ്പരം യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന റഷ്യയിൽ നിന്നും, യുക്രൈനിൽ നിന്നും ഓരോ കുടുംബങ്ങൾ കുരിശും വഹിച്ചുകൊണ്ട് പങ്കെടുക്കും. അടുത്തിടെ വിവാഹിതരായ യുവദമ്പതികൾ, കുഞ്ഞുങ്ങളില്ലാത്ത ദമ്പതികൾ, ഒരു കുട്ടി മരണപ്പെട്ട കുടുംബം, അഭയാർത്ഥികളായ കുടുംബം എന്നിങ്ങനെ വിവിധ ജീവിത സാഹചര്യങ്ങളിലൂടെ കടന്നു പോകുന്ന കുടുംബങ്ങളാണ് പ്രാർത്ഥനയിലെ 14 വിചിന്തനങ്ങളും എഴുതിയത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JKK4vYgPLj3FxDhb64n3jw}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/News/News-2022-04-15-06:14:47.jpg
Keywords:

18701
Category: 4
Sub Category:
Heading: യേശുവിന്റെ അഞ്ചു തിരുമുറിവുകളോടുള്ള വണക്കം
Content: പീഡാനുഭവ സമയത്തു ഈശോയ്ക്കുണ്ടായ അഞ്ചു തിരുമുറിവുകളുടെ വണക്കം നൂറ്റാണ്ടുകളായി സഭ ഭക്താദരപൂർവ്വം കൊണ്ടാടുന്നതാണ്. പല വിശുദ്ധരുടെയും ആത്മീയ ശീലമായിരുന്നു തിരുമുറിവുകളോടുള്ള വണക്കം. ഫ്രാൻസീസ് പാപ്പയ്ക്കും വളരെ പ്രിയപ്പെട്ടതാണ് ഈ വണക്കം. പത്രോസിന്റെ ഒന്നാം ലേഖനമാണു ഈ വണക്കത്തിന്റെ അടിസ്ഥാനം : “നമ്മുടെ പാപങ്ങള്‍ സ്വന്തം ശരീരത്തില്‍ വഹിച്ചുകൊണ്ട് അവന്‍ കുരിശിലേറി. അത്, നാം പാപത്തിനു മരിച്ചു നീതിക്കായി ജീവിക്കേണ്ടതിനാണ്. അവന്‍െറ മുറിവിനാല്‍ നിങ്ങള്‍ സൗഖ്യമുള്ളവരാക്കപ്പെട്ടിരിക്കുന്നു"(1 പത്രോസ് 2:24). പന്ത്രണ്ടു പതിമൂന്നു നൂറ്റാണ്ടുകളിൽ ക്രൈസ്തവർ വിശുദ്ധനാടു തിരിച്ചുപിടിക്കാൻ തുടങ്ങിയതോടെ ഈശോയുടെ പീഡാ സഹനങ്ങളോടും തിരുമുറിവുകളോടുള്ള ഭക്തിയും വർദ്ധിക്കാൻ തുടങ്ങി. ക്ലെയർവോയിലെ വി. ബർണാർഡ് ക്രിസ്തുവിന്റെ മുറിവുകളെക്കുറിച്ചു സുദീർഘമായ ഒരു പ്രഭാഷണങ്ങൾ നടത്തുവായിരുന്നു. തിരുമുറിവുകളുടെ വണക്കത്തിനു പ്രചുരപ്രചാരം നേടുന്നതിൽ വി. ബർണാർഡിന്റെ പ്രസംഗം മുഖ്യ പങ്കുവഹിച്ചു. രക്ഷകന്റെ മുറിവുകളിലല്ലാതെ എവിടെയാണു ബലഹീനരായ നമുക്കു ഉറപ്പുള്ള സുരക്ഷിതത്വവും സമാധാനവും ലഭിക്കുക? യഥാർത്ഥത്തിൽ എന്റെ സങ്കേതം കൂടുതൽ സുരക്ഷിതമാണ് കാരണം അവിടെ എന്നെ അവനു കൂടുതൽ സഹായിക്കാൻ കഴിയും. ഈശോയ്ക്കും അഞ്ചു വിശുദ്ധ മുറിവുകൾ ആണ് ഉള്ളത്: ഒന്നു വലതു കൈയിൽ രണ്ടാമത്തേത് ഇടതു കൈയിൽ, മറ്റു രണ്ടെണ്ണം വലുതുകാലിലും ഇടതുകാലിലും, അവശേഷിക്കുന്ന ഒരെണ്ണം പാർശ്വത്തും. ലത്തീൻ ആരാധനക്രമത്തിൽ ഈസ്റ്റർ രാത്രിയിൽ ഈസ്റ്റർ തിരി വെഞ്ചിരിക്കുമ്പോൾ വൈദീകൻ തിരിയിൽ അഞ്ചു കുരിശു മൊട്ടുകൾ കുത്താറുണ്ട്. തിരുമുറിവുകളോടുള്ള വണക്കം പ്രചരിപ്പിക്കുന്നതിൽ വി. ജെത്രൂദ് വലിയ പങ്കുവഹിച്ചു. ഒരിക്കൽ ഈശോയുടെ തിരുമുറിവുകളെപ്പറ്റി ധ്യാനിക്കുമ്പോൾ ഈശോ അവൾക്കു ദർശനമരുളി ഇപ്രകാരം പറഞ്ഞു , “ഞാൻ ഇപ്പോൾ നിന്റെ മുമ്പിൽ പ്രത്യക്ഷപ്പെടുന്നതു എത്ര മഹത്വത്തോടെയാണന്നു ജാഗ്രതയോടെ നീ നോക്കിക്കാണുക. ഇതുപോലെ തന്നെ നിന്റെ മരണസമയത്തും ഞാൻ പ്രത്യക്ഷപ്പെടുകയും നിന്റെ പാപങ്ങളുടെ കറമായ്ച്ചു കളയുകയും ചെയ്യും. എന്റെ മുറിവുകൾ വണങ്ങുന്നവരെയും ഞാൻ ഇപ്രകാരമാണു മരണ ശേഷം മാണ്സ്വീകരിക്കുക” ഫ്രാൻസീസ് പാപ്പ 2018 മാർച്ചു 18 നു നടത്തിയ ത്രികാല പ്രഭാഷണത്തിൽ ഇപ്രകാരം പറഞ്ഞു : "കുരിശിലേക്കു നോക്കുക, അതിനുള്ളിലേക്കു നോക്കുക. അതിൽ ഈശോയുടെ അഞ്ചു തിരുമുറിവുകളെയും പ്രതി ഓരോ സർഗ്ഗസ്ഥനായ പിതാവേ ചൊല്ലി പ്രാർത്ഥിക്കുന്ന മനോഹരമായ ഒരു ഭക്തി ഒളിഞ്ഞിരിപ്പുണ്ട് . നമ്മൾ ഓരോ സ്വർഗ്ഗസ്ഥനായ പിതാവേ ചൊല്ലുമ്പോഴും യേശുവിന്റെ മുറിവിലൂടെ നാം അകത്തുകയറി അവന്റെ ഹൃദയത്തിലെത്തുന്നു. അവിടെ ക്രിസ്തു രഹസ്യത്തിന്റെ വലിയ ജ്ഞാനം നമ്മൾ പഠിക്കുന്നു, കുരിശിന്റെ വലിയ ജ്ഞാനം". ഈ നോമ്പുകാലത്ത് ക്രൂശിത രൂപത്തിനു മുമ്പിൽ നിന്നു ഈശോയുടെ അഞ്ചു തിരുമുറിവുകളെയും ഓർത്തു ഓരോ സ്വർഗ്ഗസ്ഥനായ പിതാവേ എന്ന പ്രാർത്ഥന ചെല്ലി നമുക്കും ഈശോയുടെ ഹൃദയത്തിലെത്താം.
Image: /content_image/Mirror/Mirror-2022-04-15-18:31:07.jpg
Keywords: മുറിവ

18702
Category: 10
Sub Category:
Heading: നിക്കരാഗ്വയിൽ ക്രിസ്തുവിന്റെ പീഡാനുഭവം സ്മരിച്ച് നദിയിലൂടെ കുരിശിന്റെ വഴി
Content: നിക്കരാഗ്വയിൽ ക്രിസ്തുവിന്റെ പീഡാനുഭവം സ്മരിച്ച് നദിയിലൂടെ കുരിശിന്റെ വഴി മനാഗ്വ: ലാറ്റിന്‍ അമേരിക്കൻ രാജ്യമായ നിക്കരാഗ്വേയിൽ ക്രിസ്തുവിന്റെ പീഡാനുഭവം സ്മരിച്ച് കോസിബോൾക നദിയിലൂടെ കുരിശിന്റെ വഴി പ്രദക്ഷിണം നടന്നു. ഏപ്രിൽ 11നു നടന്ന കുരിശിന്റെ വഴി പ്രാർത്ഥനയിൽ നൂറുകണക്കിന് വിശ്വാസികളാണ് പങ്കെടുത്തത്. 41 വർഷമായി ഇവിടെ കുരിശിന്റെ വഴി പ്രദക്ഷിണം നടക്കാറുണ്ട്. ഗ്രനേഡ രൂപതയാണ് ഇതിന്റെ മുഖ്യ സംഘാടകർ. 14 ചെറുദ്വീപുകളിലായി കുരിശിന്റെ വഴിയുടെ 14 സ്ഥലങ്ങൾ സംഘാടകർ ക്രമീകരിച്ചിരുന്നു. കുരിശുമായി പോകുന്ന പ്രധാന ബോട്ടിനെ നിരവധി ചെറു ബോട്ടുകളും അനുഗമിച്ചു. നിക്കരാഗ്വൻ നാവികസേനയുടെ കണക്കനുസരിച്ച് 15 ബോട്ടുകളിലായി മുന്നൂറ്റിഅന്‍പതോളം വിശ്വാസികൾ കുരിശിന്റെ വഴി പ്രദക്ഷിണത്തിൽ പങ്കെടുത്തു. സാധാരണയായി എല്ലാ വർഷവും വലിയ ആഴ്ചയുടെ തിങ്കൾ മുതൽ വെള്ളി വരെയാണ് കുരിശിന്റെ വഴി നടക്കുക. ഇത് വിനോദസഞ്ചാരികളെയും വലിയതോതിൽ ആകർഷിക്കാറുണ്ട്. കോവിഡ് പ്രതിസന്ധി മറ്റ് ചടങ്ങുകളെ ബാധിച്ചെങ്കിലും, കഴിഞ്ഞവർഷവും മുടക്കമില്ലാതെ നദിയിലൂടെ കുരിശിന്റെ വഴി നടന്നിരുന്നു. ഗ്രനേഡയിലെ മേയറാണ് കഴിഞ്ഞവർഷം ഇതിന് നേതൃത്വം നൽകിയത്. https://www.youtube.com/watch?v=J8k4sfQmpHg&t=53s
Image: /content_image/News/News-2022-04-15-18:37:19.jpg

18703
Category: 13
Sub Category:
Heading: പതിവ് തെറ്റിക്കാതെ ഫ്രാന്‍സിസ് പാപ്പയുടെ പെസഹ വ്യാഴാഴ്ച ശുശ്രൂഷ: തടവുപ്പുള്ളികളുടെ കാല്‍ കഴുകി
Content: റോം: റോമില്‍ നിന്ന് 50 മൈല്‍ വടക്കു പടിഞ്ഞാറു മാറി തുറമുഖ നഗരമായ സിവിത്താവെക്കിയയില്‍ സ്ഥിതി ചെയ്യുന്ന ജയിലില്‍ ഫ്രാന്‍സിസ് പാപ്പയുടെ പെസഹ വ്യാഴാഴ്ച ശുശ്രൂഷ. തിരുവത്താഴപൂജയ്ക്കു മുഖ്യകാര്‍മ്മികത്വം വഹിച്ച പാപ്പ അവിടത്തെ അന്തേവാസികളായ 12 പേരുടെ കാലുകൾ കഴുകി. നാല് മണിയോടെ അവിടെ എത്തിയ പാപ്പായെ ജയിൽ അധികാരികൾ സ്വീകരിച്ച് ചാപ്പലിലേക്ക് ആനയിച്ചു. തടവുകാരും, സുരക്ഷാ ജീവനക്കാരും, ജയിലിലെ ജീവനക്കാരും, ജയിൽ അധികാരികളും കൂടാതെ ഇറ്റലിയിയുടെ നീതി വകുപ്പ് മന്ത്രിയും തിരുക്കർമ്മങ്ങളിൽ സന്നിഹിതരായിരുന്നു. മുന്‍ വര്‍ഷങ്ങളിലും പാപ്പ ജയിലില്‍ തന്നെയാണ് കാല്‍ കഴുകല്‍ ശുശ്രൂഷ നടത്തിയത്. ദൈവം എല്ലാം ക്ഷമിക്കുന്നുവെന്നും എപ്പോഴും ക്ഷമിക്കുന്നുവെന്നും നമ്മളാണ് ക്ഷമ ചോദിച്ച് തളർന്ന് പോകുന്നതെന്നും പാപ്പ പറഞ്ഞു. "യേശു തന്നെ വഞ്ചിച്ച, ഒറ്റിക്കൊടുത്തവന്റെ പാദം കഴുകുന്നു" സുവിശേഷത്തിൽ നാം വായിക്കുന്ന ആ രംഗത്തെ ഒരു "വിചിത്ര കാര്യ"മായാണ് ഈ ലോകം കാണുന്നത്. എന്നാൽ 'നിങ്ങൾ പരസ്പരം കാലു കഴുകണമെന്നും, ഒന്നും തിരിച്ചു പ്രതീക്ഷിക്കാതെ പരസ്പരം സേവിക്കണമെന്നും യേശു വളരെ ലളിതമായി പഠിപ്പിക്കുകയായിരുന്നു. എല്ലാ മനുഷ്യരോടും എല്ലാ ദിവസവും ഇങ്ങനെ ചെയ്യാൻ കഴിഞ്ഞിരുന്നെങ്കിൽ എത്ര മനോഹരമായിരിക്കുമെന്ന് പാപ്പ പറഞ്ഞു. കർത്താവ് വിധിക്കുകയും ക്ഷമിക്കുകയും ചെയ്യുന്നു. അതിനാൽ "പരസ്പരം സേവിക്കാനും ക്ഷമിക്കാനും ആഗ്രഹിച്ചു കൊണ്ട് ഈ മാതൃക പിന്തുടരാൻ ആഹ്വാനം ചെയ്തുകൊണ്ടാണ് പാപ്പാ ഉപസംഹരിച്ചത്. തിരുക്കർമ്മങ്ങൾക്കു ശേഷം ജയിലിന്റെ ഡയറക്ടർ പരിശുദ്ധ പിതാവിന് നന്ദിയർപ്പിച്ചു. പുരാതന ചിവിത്തവെക്കിയ തുറമുഖത്തിന്റെ ഒരു ചിത്രം അദ്ദേഹം സമ്മാനിച്ചു. അന്തേവാസികൾ നടത്തുന്ന പച്ചക്കറി തോട്ടത്തിൽ നിന്ന് തിരഞ്ഞെടുത്ത വിളകളും, അന്തേവാസികളും ജീവനക്കാരും നിർമ്മിച്ച വസ്തുക്കളും പാപ്പായ്ക്ക് നൽകി. തിരുകര്‍മ്മങ്ങള്‍ക്ക് ശേഷം പാപ്പാ ജയിലിലെ അന്തേവാസികളെയും ഉദ്യോഗസ്ഥരേയും ജീവനക്കാരെയും പ്രതിനിധീകരിക്കുന്ന അന്‍പതോളം പേരെ ഒരു മുറിയിൽ കാണാനും സമയം കണ്ടെത്തി. രാവിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ദിവ്യബലി അർപ്പിച്ച് ഫ്രാൻസിസ് മാർപാപ്പ പള്ളികളിൽ ഉപയോഗിക്കാനുള്ള വിശുദ്ധ തൈലം ആശീർവദിച്ചു. 1800ഓളം വൈദീകർ ദിവ്യബലിയിൽ പങ്കെടുത്തു.
Image: /content_image/News/News-2022-04-15-19:55:53.jpg
Keywords: പാപ്പ, പെസഹ