Contents
Displaying 18261-18270 of 25083 results.
Content:
18640
Category: 18
Sub Category:
Heading: ദൈവദാസി മദർ മേരി ഷന്താളിന്റെ കബറിടം തുറന്നു
Content: അതിരമ്പുഴ: വിശുദ്ധ കുർബാനയുടെ ആരാധനാ സന്യാസിനീ സമൂഹത്തിന്റെ സഹ സ്ഥാപക ദൈവദാസി മദർ മേരി ഷന്താളിന്റെ കബറിടം തുറന്ന് ഭൗതികാവശിഷ്ടങ്ങൾ പുറത്തെടുത്ത് സഭാ നിയമങ്ങൾക്കനുസരിച്ചുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയശേഷം പുനഃസംസ്കാരം നടത്തി. ദൈവദാസിയുടെ അതിരൂപതാതല നാമകരണ നടപടിയുടെ ഭാഗമായി അതിരമ്പുഴ ആരാധനാമഠം ചാപ്പലിൽ നടന്ന കർമങ്ങൾക്ക് ചങ്ങനാശേരി ആർച്ച്ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം കാർമികത്വം വഹിച്ചു. അതിരൂപതാ വികാരി ജനറാൾമാരായ റവ.ഡോ. തോമസ് പാടിയത്ത്, ഫാ. ജോസഫ് വാണിയപ്പുരയ്ക്കൽ, എസ്എബിഎസ് സുപ്പീരിയർ ജനറാൾ മദർ റോസിലി ജോസ് ഒഴുകയിൽ, അതിരൂപതാ ചാൻസലർ റവ.ഡോ. ഐസക് ആലഞ്ചേരി, നാമകരണ നടപടികളുടെ പോസ്റ്റുലേറ്റർ റവ.ഡോ. ജോസഫ് കൊല്ലാറ, നോട്ടറി ഫാ. തോമസ് പ്ലാപറനിൽ, അതിരമ്പുഴ ഫൊറോനാ വികാരി റവ.ഡോ. ജോസഫ് മുണ്ടകത്തിൽ, ഡോ. ബോബൻ ജോസഫ്, ഡോ. ബി.കെ. ജയിംസ്കുട്ടി, ആർക്കിടെക്ട് ജോൺ ജെ കോച്ചേരി എന്നിവർ നേതൃത്വം നൽകി.
Image: /content_image/India/India-2022-04-03-06:52:28.jpg
Keywords:

18641
Category: 18
Sub Category:
Heading: വിനാശകരമായ മദ്യനയത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണം: കെസിബിസി മദ്യവിരുദ്ധസമിതി
Content: കൊച്ചി: സർക്കാരിന്റെ വിനാശകരമായ മദ്യനയത്തെ കേരള കത്തോലിക്കാ സഭയിലെ എല്ലാ രൂപതകളും കേരളസമൂഹവും നഖശിഖാന്തം എതിർക്കുന്നുവെന്നു കെസിബിസി മദ്യവിരുദ്ധസമിതി ചെയർമാൻ ബിഷപ്പ് യൂഹാനോൻ മാർ തെയഡോഷ്യസ്. അത്യന്തം വിനാശകരമായ മദ്യനയത്തിൽ നിന്ന് സർക്കാർ പിന്മാറണം. വകതിരിവും വിവേചനവുമില്ലാത്ത ഒരു സമീപനമാണ് ഇപ്പോൾ സർക്കാർ സ്വീകരിച്ചിരിക്കുന്നത്. ഒരു തലമുറയുടെ ജീവനും സ്വത്തിനും ആരോഗ്യത്തിനും പുല്ലുവില കൊടുക്കുന്ന സമീപനമാണിതെന്ന് അദ്ദേഹം പറഞ്ഞു. മദ്യാസക്തിയിലേക്ക് ജനത്തെ തള്ളിവിടുന്ന ഈ സം സ്കാരത്തെ നവോത്ഥാനം എന്ന് എങ്ങനെ പേരുവിളിക്കാൻ കഴിയും വീടുകളും തൊ ഴിലിടങ്ങളും മദ്യശാലകളായാൽ ഈ നാടെങ്ങനെ രക്ഷപ്പെടും? സുബോധം നഷ്ടപ്പെട്ടവരെക്കൊണ്ട് സൃഷ്ടിക്കേണ്ട ഒന്നാണോ കേരളത്തിന്റെ നവോത്ഥാനം? സംസ്ഥാനം നിക്ഷേപസൗഹൃദമാക്കാൻ കുടിയന്മാരെ സൃഷ്ടിക്കുക എന്നത് ബാലിശ മായ ചിന്താഗതിയാണ്. മൂല്യബോധമുള്ള ഒരു വ്യക്തിക്കും ഈ ആശയത്തെ സാധൂകരിക്കാനാവില്ല. പഴവർഗങ്ങളിൽ നിന്നുള്ള മദ്യ ഉത്പാദനം സാവകാശം വിഷം കുത്തി വയ്ക്കുന്ന കുത്സിത ഉപായമാണ്. സ്ത്രീകളെ ആയിരിക്കും ഇത്തരം വീര്യം കുറഞ്ഞ മ ദ്യം ദുരന്തമായി ബാധിക്കുക. മദ്യവും ലഹരിയും മൂലം കുടുംബത്തിനും സമൂഹത്തിനും ഉണ്ടാകുന്ന നാശനഷ്ടങ്ങളും അവ ഉണ്ടാക്കുന്ന ദുരന്തങ്ങളും കാണുവാൻ സർക്കാരിന് കാഴ്ച നഷ്ടപ്പെട്ടിരിക്കുന്നു. മദ്യലോബികളുടെ പ്രീണനത്തിനു വഴിപ്പെട്ട് കേരളത്തെ മദ്യഭാന്താലയമാക്കരുത്. പിടിച്ചെടുക്കുന്ന ലഹരി സാധനങ്ങൾ എവിടെയാണെന്നതിന് ജുഡീഷൽ അന്വേ ഷണവും നടത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ആവശ്യമായ കൂടിയാലോചനകൾ നടത്തി കേരള സർക്കാരിന്റെ മദ്യനയത്തിൽ സമൂല മാറ്റം ഉണ്ടാക്കണമെന്ന് കേരള കത്തോലിക്കാ സഭയിലെ 32 രൂപതകളും സുമനസു കളും ഐകകണ്ഠേന ആവശ്യപ്പെടുന്നു. അല്ലാത്തപക്ഷം വ്യാപകമായ പ്രതിഷേധം ഈ വിഷയത്തിൽ ഉണ്ടാകുമെന്നും മാർ തെയഡോഷ്യസ് പറഞ്ഞു.
Image: /content_image/India/India-2022-04-03-06:59:54.jpg
Keywords: മദ്യ

18642
Category: 1
Sub Category:
Heading: രാമക്ഷേത്രത്തില്‍ ക്രൈസ്തവര്‍ പ്രാര്‍ത്ഥന നടത്തിയെന്ന് ബിജെപി ദേശീയ സെക്രട്ടറിയുടെ വിദ്വേഷ പ്രചരണം: ആരോപണം വ്യാജമാണെന്ന് ഈസ്റ്റ് ഗോദാവരി എസ്.പി
Content: ഗംഗാവരം: ആന്ധ്രാപ്രദേശിലെ ഗംഗാവരം ഗ്രാമത്തിലെ രാമ ക്ഷേത്രത്തില്‍ ക്രൈസ്തവര്‍ പ്രാര്‍ത്ഥന നടത്തിയെന്ന ബി.ജെ.പി ദേശീയ സെക്രട്ടറിയും, ആന്ധ്രാപ്രദേശിന്റെ സഹ ചുമതലയുമുള്ള സുനില്‍ ദിയോധറിന്റെ പ്രസ്താവന വ്യാജ വിദ്വേഷ പ്രചരണമായിരിന്നുവെന്ന് തെളിഞ്ഞു. പമാരു പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള രാമ ക്ഷേത്രത്തില്‍ ക്രിസ്ത്യന്‍ പ്രാര്‍ത്ഥന സംഘടിപ്പിച്ചുവെന്ന ആരോപണം വ്യാജവും, തെറ്റിദ്ധാരണ പരത്തുന്നതുമാണെന്ന ഈസ്റ്റ് ഗോദാവരി എസ്.പി രവീന്ദ്രനാഥ് ബാബു മാധ്യമങ്ങളെ അറിയിച്ചതോടെയാണ് ബിജെപി ദേശീയ നേതാവിന്റെ പ്രസ്താവന വര്‍ഗ്ഗീയ ധ്രുവീകരണം ഉണ്ടാക്കുവാന്‍ വേണ്ടിയാണെന്ന് സ്ഥിരീകരിക്കപ്പെട്ടത്. “ഗംഗാവരത്തിലെ രാമക്ഷേത്രത്തില്‍ അന്യായമായി കടന്നുകയറി ക്രിസ്ത്യന്‍ പ്രാര്‍ത്ഥന നടത്തിക്കൊണ്ട് സഭ പരിധി ലംഘിക്കുന്നു” എന്നായിരുന്നു സുനില്‍ ദിയോധര്‍ ഇക്കഴിഞ്ഞ വെള്ളിയാഴ്ച ട്വിറ്ററില്‍ കുറിച്ചത്. ക്ഷേത്രത്തിന് സമീപമുള്ള റോഡിന്റെ എതിര്‍വശത്ത് പ്രദേശവാസികള്‍ കൂട്ടംചേര്‍ന്ന് പ്രാര്‍ത്ഥിക്കുന്നതിന്റെ ഒരു ഫോട്ടോയും അദ്ദേഹം ടാഗ് ചെയ്തിരുന്നു. ഈ വ്യാജ ആരോപണം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ട സാഹചര്യത്തിലാണ് അന്വേഷണത്തെ തുടര്‍ന്നു സത്യാവസ്ഥ വെളിപ്പെടുത്തിക്കൊണ്ട് എസ്.പി രംഗത്തെത്തിയത്. അടിസ്ഥാനരഹിതമായ ഇത്തരം പ്രചാരണങ്ങള്‍ മതസൗഹാര്‍ദ്ദം തകര്‍ക്കും എന്ന് എസ്.പി രവീന്ദ്രനാഥ് ചൂണ്ടിക്കാട്ടി. “ആരോപണത്തിന്റെ നിജസ്ഥിതിയേക്കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചു. ക്രിസ്ത്യാനികളുടെ പ്രാര്‍ത്ഥന നടന്നത് ക്ഷേത്രത്തിനകത്തല്ല, ക്ഷേത്രത്തിന്റെ എതിര്‍വശത്ത് മുന്‍പില്‍ വെച്ചാണ്. രാമ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന കാഡ മംഗമ്മ എന്ന പരിവര്‍ത്തിത ക്രിസ്ത്യന്‍ സ്ത്രീ മാര്‍ച്ച് 30-ന് ക്ഷേത്രത്തോട് ചേര്‍ന്നുള്ള അവരുടെ വീടിനു മുന്നിലാണ് പ്രാര്‍ത്ഥന സംഘടിപ്പിച്ചത്. കഴിഞ്ഞ നാല് വര്‍ഷങ്ങളായി ഗ്രാമത്തില്‍ ഇവര്‍ പ്രാര്‍ത്ഥന നടന്നുവരുന്നുണ്ട്.”- എസ്‌പി വെളിപ്പെടുത്തി. ഇത്തരം വ്യാജപ്രചാരണങ്ങള്‍ അവസാനിപ്പിച്ച് ഗ്രാമത്തിലെ മതസൗഹാര്‍ദ്ദം കാത്തുസൂക്ഷിക്കുവാന്‍ പൊതുജനങ്ങള്‍ സഹകരിക്കണമെന്നും എസ്.പി അഭ്യര്‍ത്ഥിച്ചു. ക്ഷേത്രത്തിന് സമീപം പ്രാര്‍ത്ഥന നടത്തുന്നത് വര്‍ഷങ്ങളായിട്ടുള്ള ഗ്രാമത്തിലെ പതിവാണെന്നും, ഇതിന് രാമക്ഷേത്രവുമായി യാതൊരു ബന്ധവുമില്ലെന്നും അറിയിച്ചുകൊണ്ട് നാട്ടുകാരും രംഗത്ത് വന്നിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-04-03-07:25:26.jpg
Keywords: ബിജെപി

18643
Category: 1
Sub Category:
Heading: യുക്രൈന്‍ സന്ദര്‍ശനം പരിഗണനയിലെന്ന് ഫ്രാന്‍സിസ് പാപ്പ
Content: വാലെറ്റ: റഷ്യ യുക്രൈന് നേരെ കനത്ത ആക്രമണം നടത്തുന്നതിനിടെ യുക്രൈന്‍ സന്ദര്‍ശിക്കുവാന്‍ ആഗ്രഹം പ്രകടിപ്പിച്ച് ഫ്രാന്‍സിസ് പാപ്പ. യുക്രൈന്‍ തലസ്ഥാനമായ കീവ് സന്ദർശിക്കാനുള്ള സാധ്യത പരിശോധിച്ചുവരികയാണെന്നു മാൾട്ടയിലേക്കുള്ള വിമാനയാത്രയ്ക്കിടെ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനുത്തരമായി അദ്ദേഹം പറഞ്ഞു. യുക്രൈൻ സന്ദർശിക്കാൻ പ്രസിഡന്റ് വോളോഡിമിർ സെലന്‍സ്കിയും കീവ് മെയറും മേജർ ആർച്ച് ബിഷപ്പും വത്തിക്കാനിൽ യുക്രൈന്‍ അംബാസഡറും മാർപാപ്പയോട് അഭ്യര്‍ത്ഥന നടത്തിയിരിന്നു. ഇതിന് പിന്നാലെയുള്ള പാപ്പയുടെ വാക്കുകളെ ഏറെ പ്രാധാന്യത്തോടെയാണ് ലോകം ഉറ്റുനോക്കുന്നത്. .യുക്രൈന് നേരെയുള്ള റഷ്യൻ അധിനിവേശത്തെ തുടക്കം മുതൽ മാർപാപ്പ അതിരൂക്ഷമായി വിമർശിച്ചിരുന്നു. മാൾട്ടയിലെ സർക്കാർ അധികാരികളെ അഭിസംബോധന ചെയ്തപ്പോഴും യുദ്ധത്തിനെതിരെ പാപ്പ തുറന്നടിച്ചു. ദേശീയ താത്പര്യത്തിന്റെ പേരിലെന്നു പറഞ്ഞ് ചില ഭരണാധികാരികൾ ലോകത്തെ അണ്വായുധ യുദ്ധഭീഷണിയിലാക്കിയെന്ന് മാൾട്ട സന്ദർശനത്തിനിടെ അദ്ദേഹം പറഞ്ഞു. കിഴക്കൻ യൂറോപ്പിൽ നിന്നു വീശുന്ന കാറ്റ് നമ്മളിൽ യുദ്ധ ത്തിന്റെ ഇരുണ്ട ഓർമകളുണർത്തുന്നു. ഒരു രാജ്യം മറ്റൊരു രാജ്യത്ത് അധിനിവേശം നടത്തുന്നതും തെരുവുകളിലെ കാടൻ യുദ്ധങ്ങളും ആണവായുധഭീഷണിയും മുമ്പ് വിദൂര ഓർമകൾ മാത്രമായിരുന്നു. മരണവും നാശവും വിദ്വേഷവും പേറുന്ന തണുത്തുറഞ്ഞ കാറ്റ് ഒട്ടനവധി ജനങ്ങളുടെമേൽ പതിച്ചിരിക്കുന്നുവെന്നും പാപ്പ പറഞ്ഞു. സമാധാനത്തിനായുള്ള ജനങ്ങളുടെ ദാഹം മനസ്സിലാക്കാനും വിശാലമായ ഒരു സംഭാഷണത്തിന് അടിത്തറയിടാനും പരിശ്രമിക്കുന്നതിന് നാം പരസ്പരം സഹായിക്കണമെന്നും പാപ്പ മാള്‍ട്ടയില്‍ സന്ദേശത്തില്‍ ഓര്‍മ്മിപ്പിച്ചു. ഭാവിതലമുറകളെ ലക്ഷ്യംവച്ചുള്ളതും നിരായുധീകരണം കേന്ദ്രവിഷയമായുള്ളതുമായ സമാധാനത്തിനായുള്ള അന്താരാഷ്ട്ര സമ്മേളനങ്ങളിലേക്ക് നാം വീണ്ടും മടങ്ങണമെന്നും പാപ്പാ ഓർമ്മിപ്പിച്ചു. ആയുധങ്ങൾക്കായി നിർബ്ബാധം നീക്കിവയ്ക്കുന്ന വൻ തുകകൾ വികസനം, ആരോഗ്യം, ഭക്ഷണം എന്നിവയ്ക്കായി ഉപയോഗിക്കണമെന്നും പാപ്പാ പറഞ്ഞു. ഫ്രാന്‍സിസ് പാപ്പയുടെ മാള്‍ട്ട സന്ദര്‍ശനം ഇന്ന്‍ സമാപിക്കും. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-04-03-20:57:19.jpg
Keywords: പാപ്പ

18644
Category: 18
Sub Category:
Heading: മാനന്തവാടി എപ്പാര്‍ക്കിയല്‍ അസംബ്ലി: ഒരുക്കങ്ങൾ പൂര്‍ത്തിയായി
Content: മാനന്തവാടി രൂപതയുടെ സുവർണ്ണജൂബിലി ആഘോഷങ്ങളുടെ പശ്ചാത്തലത്തിൽ നടക്കുന്ന രൂപതായോഗത്തിന്റെ (Eparchial Assembly) ഒരുക്കങ്ങൾ ദ്വാരക പാസ്റ്ററൽ സെന്ററിൽ പൂർത്തിയായി. ഏപ്രിൽ 4, തിങ്കളാഴ്ച വൈകു ന്നേരം 3 മണിക്ക് ആരംഭിച്ച് വ്യാഴാഴ്ച ഉച്ചക്ക് 1 മണിയോടെയാണ് യോഗം അവസാനിക്കുന്നത്. അത്മായ, സന്യസ്ത, വൈദിക പ്രതിനിധികളട ങ്ങുന്ന 150 പേരുടെ തിരഞ്ഞെടുക്കപ്പെട്ട സമിതിയാണ് രൂപതായോഗമായി സമ്മേളിക്കുന്നത്. ദ്വാരക പാസ്റ്ററൽ സെന്ററിൽ നടക്കുന്ന മാനന്തവാടി രൂപതയുടെ ചരിത്ര ത്തിലെ രണ്ടാമത്തെ രൂപതായോഗം ബത്തേരി രൂപതാദ്ധ്യക്ഷൻ ജോസഫ് മാർ തോമസ് പിതാവ് ഉദ്ഘാടനം ചെയ്യും. തലശ്ശേരി അതിരൂപതാദ്ധ്യ ക്ഷൻ ആർച്ചുബിഷപ്പ് ജോർജ്ജ് ഞരളക്കാട്ട്, സീറോ മലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ കൂരിയ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപുരക്കൽ എന്നിവർ യോഗദിവസങ്ങളിൽ സന്നിഹിതരാകും. ക്വാന്ത ഗ്ലോറിയ (ഹാ, എത്ര സുന്ദരം) എന്ന അപ്പസ്തോലിക തിരുവെഴു ത്തിലൂടെ പരിശുദ്ധ പിതാവ് പോൾ ആറാമൻ മാർപാപ്പ മാനന്തവാടി രൂപത സ്ഥാപിച്ചിട്ട് 2023-ൽ അമ്പത് വർഷങ്ങൾ പൂർത്തിയാവുകയാണ്. ജൂബിലി വർഷത്തിൽ പ്രത്യേകിച്ചും തുടർന്നും പ്രാവർത്തികമാക്കാൻ കഴിയുന്ന അജപാലനപദ്ധതികളെയാണ് “സഭാശാക്തീകരണം, സാമുദായികാവബോധം” എന്ന പൊതുവിഷയത്തിൽ ഊന്നി നിന്നുകൊണ്ട് രൂപതായോഗം ചർച്ച ചെയ്യുന്നത്. ക്രൈസ്തവസമുദായത്തിന്റെ ആത്മീയവും സാമുദായികവും സാമൂഹിക വും സാമ്പത്തികവുമായ വിവിധ വിഷയങ്ങളാണ് ഇതിൽ ഉൾക്കൊള്ളിച്ചിരിക്കു ന്നത്. ഈ വിഷയങ്ങളെ അഭിസംബോധന ചെയ്യുന്ന കർമ്മപദ്ധതികളാണ് രൂപതായോഗം ചർച്ച ചെയ്ത് തയ്യാറാക്കുന്നത്.
Image: /content_image/India/India-2022-04-04-11:22:25.jpg
Keywords: മാനന്തവാടി

18645
Category: 13
Sub Category:
Heading: അമേരിക്കയിലെ കൊളംബസ് രൂപതയ്ക്കു ഇന്ത്യന്‍ വേരുകളുള്ള മെത്രാന്‍
Content: കൊളംബസ്: അമേരിക്കയിലെ ഒഹായോ സംസ്ഥാനത്തുള്ള കൊളംബസ് രൂപതയുടെ മെത്രാനായി ഇന്ത്യൻ വേരുകളുള്ള ഏൾ ഫെർണാണ്ടസിനെ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. ഇപ്പോൾ സിൻസിനാറ്റിയിൽ സേവനം ചെയ്യുന്ന 49 വയസ്സുള്ള ഏൾ ഫെർണാണ്ടസിന്റെ നിയമനം ശനിയാഴ്ചയാണ് വത്തിക്കാൻ പ്രഖ്യാപിച്ചത്. അമേരിക്കയിലെ ഒരു രൂപതയുടെ നേതൃത്വത്തിലേക്ക് ഇന്ത്യയിൽ വേരുകളുള്ള ഒരാൾ വരുന്നത് ഇത് ആദ്യമായിട്ടാണ്. ബ്രൂക്ലിൻ രൂപതയുടെ ചുമതലകളിലേക്ക് ഫ്രാൻസിസ് മാർപാപ്പ മാറ്റിയ ബിഷപ്പ് റോബർട്ട് ബ്രന്നന്റെ പിൻഗാമിയായാണ് അദ്ദേഹം ചുമതല ഏറ്റെടുക്കാൻ പോകുക. 1970ലാണ് ഏൾ ഫെർണാണ്ടസിന്റെ മാതാപിതാക്കളായ സിഡ്നി ഓസ്വാൾഡും തെൽമ ഫെർണാണ്ടസും മുംബൈയില്‍ നിന്ന് അമേരിക്കയിലേക്ക് ചേക്കേറുന്നത്. അദ്ദേഹത്തിൻറെ പിതാവ് ഒരു ഡോക്ടറായും, അമ്മ ഒരു അധ്യാപികയായിട്ടുമാണ് ഇന്ത്യയിൽ സേവനം ചെയ്തിരുന്നത്. അമേരിക്കയിലേക്ക് എത്തിയപ്പോൾ അവരോടൊപ്പം ഏളിന്റെ മൂത്ത രണ്ട് സഹോദരന്മാരാണ് ഉണ്ടായിരുന്നത്. ടോളെടൊ എന്ന നഗരത്തിലാണ് ഏൾ ഫെർണാണ്ടസ് ജനിച്ചത്. ഉത്തമ കത്തോലിക്കാ വിശ്വാസികളായിരുന്ന മാതാപിതാക്കൾ ഏളിനോടും, മറ്റ് നാല് സഹോദരൻമാരോടും നന്നായി പഠിക്കാനും, പ്രാർത്ഥിക്കുവാനും നിരന്തരം ഉപദേശിക്കുമായിരുന്നു. തനിക്ക് ദൈവവും, സഭയും കഴിഞ്ഞ് ഏറ്റവും നന്ദി ഉള്ളത് മാതാപിതാക്കളോട് ആണെന്ന് നിയുക്ത മെത്രാൻ ശനിയാഴ്ച പറഞ്ഞു. തങ്ങൾക്ക് വിശ്വാസം പകർന്നു തന്ന മാതാപിതാക്കളെ അദ്ദേഹം സ്മരിച്ചു. തന്റെ മക്കൾ പ്രാർത്ഥനയോടുകൂടി ദിവസം ആരംഭിക്കാനും, അവർ പോകുന്ന സ്ഥലങ്ങളിൽ ജപമാല കൊടുത്തുവിടാനും ഏളിന്റെ അമ്മ നിരന്തരം ശ്രദ്ധിച്ചിരുന്നു. പിതാവ് ജോലി ചെയ്യുന്ന ആശുപത്രിയിൽ പോകുമ്പോൾ ഒഴിവു സമയത്ത് ഒന്നെങ്കിൽ അദ്ദേഹം ലൈബ്രറിയിലോ, ചാപ്പലിലോ ആയിരിക്കുമെന്ന് ഏൾ ഫെർണാണ്ടസ് സ്മരിച്ചു. അഞ്ചാംവയസ്സിൽ ജീവിതത്തെപ്പറ്റിയും, വിശ്വാസത്തെ പറ്റിയും മാതാപിതാക്കളിൽനിന്ന് പഠിച്ച കാര്യങ്ങൾ, സെമിനാരിയിൽ പഠിച്ച കാര്യങ്ങളേക്കാൾ ഒരുപാട് മുകളിലാണെന്ന് നിയുക്ത മെത്രാൻ പറഞ്ഞു. ടോളെടൊ സർവകലാശാലയിൽനിന്ന് ജീവശാസ്ത്രത്തിൽ ബിരുദം നേടിയതിനുശേഷം, സിൻസിനാറ്റി കോളേജ് ഓഫ് മെഡിസിൻ സർവകലാശാലയിൽ പഠിക്കുമ്പോഴാണ് വൈദിക ജീവിതത്തിലേക്ക് തനിക്ക് വിളിയുണ്ടെന്ന് ഏൾ ഫെർണാണ്ടസ് മനസ്സിലാക്കുന്നത്. ഒരിക്കൽ വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ശവകുടീരത്തിൽ സന്ദർശനം നടത്തിയപ്പോൾ ഉണ്ടായ അനുഭവമാണ് വൈദിക ജീവിതത്തിലേക്ക് തന്നെ നയിച്ചതെന്ന് 2013ൽ ദൈവവിളിയെ പറ്റി നൽകിയ ഒരു അഭിമുഖത്തിൽ അദ്ദേഹം വിവരിച്ചിരുന്നു. 1997ൽ സിൻസിനാറ്റിയിലെ മൗണ്ട് സെന്റ് മേരിസ് സെമിനാരിയിൽ വൈദിക പഠനത്തിന് ചേർന്ന ഏൾ 2002 ലാണ് പൗരോഹിത്യ പട്ടം സ്വീകരിക്കുന്നത്. പിന്നീട് റോമിൽനിന്ന് മോറൽ തിയോളജിയിൽ ഡോക്ടറേറ്റും അദ്ദേഹം കരസ്ഥമാക്കി. ഒരുമിച്ച് നടക്കുന്ന ഒരു സിനഡൽ സഭയാണ് മാർപാപ്പ വിഭാവനം ചെയ്യുന്നതെന്നും, രൂപതയിലെ വൈദികരോടും, ഡീക്കൻമാരോടും സന്യസ്തരോടും ദൈവജനത്തോടും ഒരുമിച്ച് നടക്കാൻ വേണ്ടി കാത്തിരിക്കുകയാണെന്നും നിയമന ഉത്തരവിന് പിന്നാലെ ഏൾ ഫെർണാണ്ടസ് പ്രതികരിച്ചു. പരിശുദ്ധ പിതാവ് പറയുന്നതുപോലെ ചില സമയത്ത് ആളുകളെ നയിച്ചുകൊണ്ട് മെത്രാൻ മുന്നിൽ നടക്കണം. ചില സമയത്ത് അവരുടെ സന്തോഷങ്ങളും, ദുഃഖങ്ങളും കേട്ട് അവരിലൊരാളായി അവരോടൊപ്പം നടക്കണം. ആരും നഷ്ടപ്പെട്ട് പോകാതിരിക്കാൻ ചിലപ്പോൾ എല്ലാവരുടെയും പുറകിൽ ആയിട്ടും നടക്കണം. ആളുകളോടൊപ്പം നടക്കുന്ന, അവരെ ശ്രവിക്കുന്ന ഒരു സഭയായി മാറണമെന്ന് അദ്ദേഹം പറഞ്ഞു. മെയ് മുപ്പത്തിയൊന്നാം തീയതി മെത്രാഭിഷേക ചടങ്ങുകൾ നടക്കും. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-04-04-11:57:42.jpg
Keywords: ഇന്ത്യന്‍, ആദ്യ

18646
Category: 10
Sub Category:
Heading: മാള്‍ട്ടായില്‍ വിശുദ്ധ പൗലോസ് താമസിച്ചിരുന്ന ഗുഹയില്‍ പ്രാര്‍ത്ഥിച്ച് പാപ്പ: അപ്പസ്തോലിക സന്ദര്‍ശനത്തിന് സമാപനം
Content: മാള്‍ട്ടാ: “ഞങ്ങളോട് അവര്‍ അസാധാരണമായ കരുണ കാണിച്ചു” (അപ്പസ്തോലിക പ്രവ. 28:2) എന്ന ആപ്ത വാക്യവുമായി ദ്വിദിന സന്ദര്‍ശനത്തിനായി മെഡിറ്ററേനിയന്‍ ദ്വീപായ മാള്‍ട്ടായില്‍ എത്തിയ ഫ്രാന്‍സിസ് പാപ്പ തന്റെ അപ്പസ്തോലിക സന്ദര്‍ശനം പൂര്‍ത്തിയാക്കി. വിശുദ്ധ പൗലോസ് ശ്ലീഹാ താമസിച്ചിരുന്ന സ്ഥലമെന്ന് നൂറ്റാണ്ടുകളായി വിശ്വസിക്കുന്ന ഗ്രോട്ടോയില്‍ പാപ്പ സന്ദര്‍ശനം നടത്തി. സെന്റ് പോള്‍’സ് ബസിലിക്കയിലെ മുഖ്യപുരോഹിതനായ ഫാ. ജോസഫ് മിസിയോടൊപ്പം ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് പാപ്പ, വിശുദ്ധ പൗലോസ് മൂന്ന്‍ മാസക്കാലം താമസിച്ചിരുന്ന ഗ്രോട്ടോ സന്ദര്‍ശിച്ചത്. ഈ ഗ്രോട്ടോയില്‍ താമസിച്ചാണ് വിശുദ്ധന്‍ സുവിശേഷം പ്രഘോഷിക്കുകയും, അനേകര്‍ക്ക് ജ്ഞാനസ്നാനവും ക്രിസ്തു നാമത്തില്‍, രോഗശാന്തി നല്‍കുകയും ചെയ്തത്. മാള്‍ട്ടായിലെ ആദ്യ വിശുദ്ധനായ വിശുദ്ധ പുബ്ലിയൂസിന്റെ ദേവാലയം വഴിയാണ് പാപ്പ ഗുഹയില്‍ പ്രവേശിച്ചത്. തന്റെ മുന്‍ഗാമികളെപ്പോലെ ഫ്രാന്‍സിസ് പാപ്പയും ഏതാനും നിമിഷം മൗനമായി പ്രാര്‍ത്ഥിക്കുകയും തിരിതെളിയിക്കുകയും ചെയ്തു. “വിജാതീയരുടെ അപ്പസ്തോലനും, മാള്‍ട്ട ജനതയുടെ പിതാവുമായ വിശുദ്ധ പൗലോസിന്റെ ഓര്‍മ്മകള്‍ ഉള്ള ഈ പുണ്യസ്ഥലത്ത് നിന്നുകൊണ്ട് ദൈവത്തിന് നന്ദി പറയുന്നതിനോടൊപ്പം മാള്‍ട്ട ജനതക്ക് ആശ്വാസത്തിന്റെ ആത്മാവും, പ്രഖ്യാപനത്തിന്റെ തീക്ഷ്ണതയും നല്‍കുവാന്‍ പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു” .എണ് സന്ദര്‍ശന ഡയറിയില്‍ പാപ്പ കുറിച്ചു. വിശുദ്ധ പൗലോസ് ശ്ലീഹായാണ് ക്രിസ്തു വിശ്വാസം മാള്‍ട്ടയില്‍ എത്തിക്കുന്നത്. എ.ഡി അറുപതിനോടടുത്തു വിശുദ്ധന്‍ ഇവിടെ എത്തിചേര്‍ന്നുവെന്നാണ് ചരിത്രം. റോമിലേക്കുള്ള കപ്പല്‍ യാത്രക്കിടയില്‍ കൊടുങ്കാറ്റില്‍പ്പെട്ട് യാത്രചെയ്തിരുന്ന കപ്പല്‍ തകര്‍ന്നതിനെ തുടര്‍ന്നാണ് വിശുദ്ധന്‍ മാള്‍ട്ടയിലെത്തിയത്. 1990 മെയ് 27-ന് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമനും, 2010 ഏപ്രില്‍ 17-ന് ബെനഡിക്ട് പതിനാറാമനും ഈ ഗുഹ സന്ദര്‍ശിച്ചിട്ടുണ്ട്. രോഗികളും, പാവപ്പെട്ടവും, തടവുകാരും ഉള്‍പ്പെടെയുള്ളവരെ ആശീര്‍വദിച്ച ശേഷം ദൈവകരുണയുടെ പ്രാര്‍ത്ഥനയും ചൊല്ലിക്കൊണ്ടാണ് പാപ്പ മടങ്ങിയത്. പിന്നീട് സാന്‍ പാബ്ലോ ബസലിക്കയില്‍ എത്തിയ പാപ്പ വിവിധ സഭാനേതാക്കളുമായി കൂടിക്കാഴ്ച നടത്തി. വിശുദ്ധ പുബ്ലിയൂസിന്റെ ദേവാലയം ഉള്‍പ്പെടുന്ന ബസിലിക്കയാണ് സാന്‍ പാബ്ലോ ബസിലിക്ക. അതേസമയം കൊറോണ പകര്‍ച്ചവ്യാധി കാരണം രണ്ടുപ്രാവശ്യം നീട്ടിവെക്കപ്പെട്ട അപ്പസ്തോലിക സന്ദര്‍ശനമാണ് ഇതോടെ പാപ്പ പൂര്‍ത്തിയാക്കി. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-04-04-16:40:15.jpg

18647
Category: 7
Sub Category:
Heading: അതിദാരുണമായ പുതിയ സാഹചര്യം എണ്ണിപറഞ്ഞ് സിസ്റ്റര്‍ ലിജി പയ്യപ്പിള്ളി
Content: റഷ്യന്‍ സൈന്യം ഇപ്പോള്‍ യുക്രൈനില്‍ നടത്തുന്ന പൈശാചികമായ ക്രൂരകൃത്യങ്ങളെ കുറിച്ച് ഹൃദയം പൊട്ടുന്ന വേദനയോടെ യുക്രൈനില്‍ നിന്ന് സിസ്റ്റര്‍ ലിജി പയ്യപ്പിള്ളി ഇന്ന്‍ (04/04/22) പ്രവാചകശബ്ദത്തിന് അയച്ചു നല്‍കിയ വീഡിയോ. നിറകണ്ണുകളോടെയല്ലാതെ ഇത് നമ്മുക്ക് കേള്‍ക്കാനാകില്ല..!
Image: /content_image/Videos/Videos-2022-04-04-17:19:05.jpg
Keywords: റഷ്യ

18648
Category: 14
Sub Category:
Heading: 2 പതിറ്റാണ്ടിന് ശേഷം ഗ്രാമി വേദിയിൽ സംഗീതം ആലപിക്കാൻ ക്രിസ്ത്യന്‍ ബാൻഡിന് അവസരം
Content: വാഷിംഗ്ടണ്‍ ഡിസി: അറുപത്തിനാലാമത് ഗ്രാമി അവാർഡ് വേദിയിൽ സംഗീതം ആലപിക്കാൻ ക്രൈസ്തവ ബാൻഡായ മാവറിക്ക് സിറ്റി മ്യൂസിക്കിന് അവസരം ലഭിച്ചു. 20 വർഷങ്ങൾക്കു ശേഷം ഇത് ആദ്യമായിട്ടാണ് ഒരു ക്രൈസ്തവ ബാൻഡിന് ഇങ്ങനെ ഒരു അവസരം ലഭിക്കുന്നത്. "എല്ലാ സ്തുതിയും മഹത്വവും യേശുവിന്" എന്ന് ഇൻസ്റ്റഗ്രാമിൽ കുറിച്ചുകൊണ്ട് തങ്ങളുടെ സന്തോഷം ബാൻഡ് അംഗങ്ങൾ പ്രകടിപ്പിച്ചു. രണ്ട് വ്യത്യസ്ത വിഭാഗങ്ങളിലായി, നാല് അവാർഡുകൾക്ക് വേണ്ടി ബാൻഡിനെ പരിഗണിക്കും. തങ്ങൾ ചരിത്രം സൃഷ്ടിക്കുകയാണെന്നും, ഈയൊരു നിമിഷത്തിനു വേണ്ടിയാണ് തങ്ങൾ ഇവിടെ ആയിരിക്കുന്നതെന്നും ബാൻഡ് അംഗങ്ങൾ പറഞ്ഞു. 2002ലാണ് ഏറ്റവുമൊടുവിലായി ഗ്രാമി അവാർഡ് വേദിയിൽ ക്രൈസ്തവ സംഗീതം മുഴങ്ങി കേട്ടത്. 'ജിറേ' എന്ന ഹിറ്റ് ഗാനം ആയിരിക്കും മാവറിക്ക് സിറ്റി മ്യൂസിക്കിന്റെ ഗ്രാമി വേദിയിലെ ശ്രദ്ധാകേന്ദ്രം. 2018 ലാണ് ബാൻഡിലെ അംഗങ്ങൾ ഒരുമിച്ച് വരുന്നതെന്നും, തങ്ങളുടെ പാട്ടുകൾ പ്രശസ്തിയിലേക്ക് ഉയരുമെന്ന് അവർ പ്രതീക്ഷിച്ചിരുന്നില്ലായെന്നും ക്രിസ്ത്യൻ ബ്രോഡ്കാസ്റ്റിംഗ് നെറ്റ്വർക്ക് റിപ്പോർട്ട് ചെയ്തു. തങ്ങളുടെ ആഗ്രഹങ്ങളും കഴിവുകളും ദൈവത്തിൽ പ്രത്യാശവെച്ച് സമർപ്പിക്കുകയാണെന്നും ഇവര്‍ പറഞ്ഞിരിന്നു.
Image: /content_image/News/News-2022-04-04-19:14:53.jpg
Keywords: ബാന്‍ഡ

18649
Category: 14
Sub Category:
Heading: 'ഫ്രാന്‍സിസ് ഇന്‍ ഇറാഖ്' ഡോക്യുമെന്ററി ന്യൂയോര്‍ക്കില്‍ പ്രദര്‍ശിപ്പിച്ചു
Content: ന്യൂയോര്‍ക്ക് സിറ്റി: ലോകം വളരെ ആകാംക്ഷയോടെയും ആവേശത്തോടെയും വീക്ഷിച്ച ഫ്രാന്‍സിസ് പാപ്പയുടെ ഇറാഖ് സന്ദര്‍ശനത്തെ ആസ്പദമാക്കി നിര്‍മ്മിച്ച “ഫ്രാന്‍സിസ് ഇന്‍ ഇറാഖ്” എന്ന പുതിയ ഡോക്യുമെന്ററി ന്യൂയോര്‍ക്കില്‍ പ്രദര്‍ശിപ്പിച്ചു. ന്യൂയോര്‍ക്ക് സിറ്റിയിലെ ഷീന്‍ സെന്റര്‍ ഫോര്‍ തോട്ട് & കള്‍ച്ചറിലാണ് പ്രദര്‍ശനം നടന്നത്. 2021 മാര്‍ച്ച് 5 മുതല്‍ 8 വരേയുള്ള പാപ്പയുടെ ഇറാഖ് സന്ദര്‍ശനത്തിനിടക്ക് പാപ്പയെ കാണുവാനെത്തിയ ആളുകളെ പ്രമേയമാക്കിയ ഡോക്യുമെന്ററി ഇര്‍ബിലിലെ കത്തോലിക്ക സര്‍വ്വകലാശാലയുടെ വൈസ്ചാന്‍സിലറും, രചയിതാവുമായ സ്റ്റീഫന്‍ റാഷേയാണ് നിര്‍മ്മിച്ചിരിക്കുന്നത്. കൊറോണ പകര്‍ച്ചവ്യാധിക്കിടയിലും സുരക്ഷാപരവും, ആരോഗ്യപരവുമായ ആശങ്കകള്‍ പരിഗണിക്കാതെ ഇറാഖ് സന്ദര്‍ശിക്കുവാന്‍ പാപ്പ കാണിച്ച ധീരതയേക്കുറിച്ച് ഡോക്യുമെന്ററിയില്‍ പറയുന്നുണ്ട്. “വര്‍ഷങ്ങളായി രക്തസാക്ഷിത്വം വരിച്ചുകൊണ്ടിരിക്കുന്ന മണ്ണിനോടുള്ള കടമ” എന്ന് പാപ്പ തന്നെ വിശേഷിപ്പിച്ച സന്ദര്‍ശനം വഴി ഇറാഖ് സന്ദര്‍ശിക്കുന്ന ആദ്യ മാര്‍പാപ്പ എന്ന പേരോടെ ചരിത്രത്തില്‍ ഇടം നേടുകയായിരിന്നു ഫ്രാന്‍സിസ് പാപ്പ. 2021-ല്‍ മെത്രാനായി അഭിക്ഷിക്തനായ ഫാ. താബെറ്റ് ഹബീബ് അല്‍ മെക്കോ എന്ന കത്തോലിക്കാ വൈദികനിലൂടെയാണ് ഡോക്യുമെന്ററി ആരംഭിക്കുന്നത്. ഇസ്ലാമിക് സ്റ്റേറ്റിന്റെ 2016-ലെ പിന്‍വാങ്ങലിന് ശേഷം വെറുമൊരു മാലിന്യ കൂമ്പാരമായി മാറിയിരിക്കുകയായിരുന്നു ഫാ. അല്‍ മെക്കോയുടെ ഗ്രാമമായ കാരംലെസ്. യുദ്ധത്തിന്റെ അവശിഷ്ടങ്ങളിലൂടെ തന്റെ ഇടവക ദേവാലയമായ സെന്റ് അദ്ദായി ദേവാലയത്തിലെത്തിയ ഫാ. അല്‍ മെക്കോയോ, പരിശുദ്ധ കന്യകാ മാതാവിന്റെ തകര്‍ക്കപ്പെട്ട രൂപവും, “കുരിശിന്റെ അടിമകളേ, ഇസ്ലാമിന്റെ നാട്ടില്‍ നിങ്ങള്‍ക്ക് ഇടമില്ല, ഒന്നുകില്‍ ഇവിടം വിട്ടുപോവുക അല്ലെങ്കില്‍ ചാവുക” എന്ന ഐസിസ് തീവ്രവാദികളുടെ ചുവരെഴുത്തും കാണുമ്പോള്‍ അദ്ദേഹത്തിലുണ്ടാകുന്ന വികാരവിക്ഷോഭങ്ങള്‍ ഹൃദയസ്പര്‍ശിയായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. കാരംലസ് ഗ്രാമത്തിന്റെ അവിശ്വസനീയമായ പുനര്‍നിര്‍മ്മാണത്തില്‍ റാഷേയുടെ അടുത്ത സുഹൃത്തും പരേതനുമായ ആന്‍ഡ്ര്യൂ വാല്‍തര്‍ വഹിച്ച പങ്കിനെക്കുറിച്ചും ഡോക്യുമെന്ററി പറയുന്നുണ്ട്. ആന്‍ഡ്ര്യൂ വാല്‍തറിനായിട്ടാണ് ഡോക്യുമെന്ററി സമര്‍പ്പിച്ചിരിക്കുന്നത്. ന്യൂയോര്‍ക്ക് കര്‍ദ്ദിനാള്‍ തിമോത്തി ഡോളന്‍, ഐക്യരാഷ്ട്രസഭയിലെ വത്തിക്കാന്റെ സ്ഥിരം പ്രതിനിധി ഗബ്രിയേലെ ജിയാര്‍ദാനോ കാസിയ എന്നിവര്‍ക്ക് പുറമേ, വാല്‍തറിന്റെ പത്നി മൗറീന്‍ വാല്‍തറും പ്രദര്‍ശനത്തിനെത്തിയിരുന്നു. യുക്രൈന്‍ യുദ്ധത്തിനിടയില്‍ ലോകത്തിന്റെ മറ്റ് ഭാഗങ്ങളില്‍ സഹനമനുഭവിക്കുന്ന ക്രിസ്ത്യാനികളെ മറക്കരുതെന്നു പ്രദര്‍ശനത്തിന് മുന്‍പായി കര്‍ദ്ദിനാള്‍ ഡോളന്‍ പറഞ്ഞു. കത്തോലിക്കാ സന്നദ്ധ സംഘടനയായ ക്നൈറ്റ്സ് ഓഫ് കൊളംബസാണ് ഡോക്യുമെന്ററിയുടെ നിര്‍മ്മാണത്തിന് വേണ്ട സാമ്പത്തിക സഹായം നല്‍കിയത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-04-04-21:12:48.jpg
Keywords: ഇറാഖ