category_idArts
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading2 പതിറ്റാണ്ടിന് ശേഷം ഗ്രാമി വേദിയിൽ സംഗീതം ആലപിക്കാൻ ക്രിസ്ത്യന്‍ ബാൻഡിന് അവസരം
Contentവാഷിംഗ്ടണ്‍ ഡി‌സി: അറുപത്തിനാലാമത് ഗ്രാമി അവാർഡ് വേദിയിൽ സംഗീതം ആലപിക്കാൻ ക്രൈസ്തവ ബാൻഡായ മാവറിക്ക് സിറ്റി മ്യൂസിക്കിന് അവസരം ലഭിച്ചു. 20 വർഷങ്ങൾക്കു ശേഷം ഇത് ആദ്യമായിട്ടാണ് ഒരു ക്രൈസ്തവ ബാൻഡിന് ഇങ്ങനെ ഒരു അവസരം ലഭിക്കുന്നത്. "എല്ലാ സ്തുതിയും മഹത്വവും യേശുവിന്" എന്ന് ഇൻസ്റ്റഗ്രാമിൽ കുറിച്ചുകൊണ്ട് തങ്ങളുടെ സന്തോഷം ബാൻഡ് അംഗങ്ങൾ പ്രകടിപ്പിച്ചു. രണ്ട് വ്യത്യസ്ത വിഭാഗങ്ങളിലായി, നാല് അവാർഡുകൾക്ക് വേണ്ടി ബാൻഡിനെ പരിഗണിക്കും. തങ്ങൾ ചരിത്രം സൃഷ്ടിക്കുകയാണെന്നും, ഈയൊരു നിമിഷത്തിനു വേണ്ടിയാണ് തങ്ങൾ ഇവിടെ ആയിരിക്കുന്നതെന്നും ബാൻഡ് അംഗങ്ങൾ പറഞ്ഞു. 2002ലാണ് ഏറ്റവുമൊടുവിലായി ഗ്രാമി അവാർഡ് വേദിയിൽ ക്രൈസ്തവ സംഗീതം മുഴങ്ങി കേട്ടത്. 'ജിറേ' എന്ന ഹിറ്റ് ഗാനം ആയിരിക്കും മാവറിക്ക് സിറ്റി മ്യൂസിക്കിന്റെ ഗ്രാമി വേദിയിലെ ശ്രദ്ധാകേന്ദ്രം. 2018 ലാണ് ബാൻഡിലെ അംഗങ്ങൾ ഒരുമിച്ച് വരുന്നതെന്നും, തങ്ങളുടെ പാട്ടുകൾ പ്രശസ്തിയിലേക്ക് ഉയരുമെന്ന് അവർ പ്രതീക്ഷിച്ചിരുന്നില്ലായെന്നും ക്രിസ്ത്യൻ ബ്രോഡ്കാസ്റ്റിംഗ് നെറ്റ്വർക്ക് റിപ്പോർട്ട് ചെയ്തു. തങ്ങളുടെ ആഗ്രഹങ്ങളും കഴിവുകളും ദൈവത്തിൽ പ്രത്യാശവെച്ച് സമർപ്പിക്കുകയാണെന്നും ഇവര്‍ പറഞ്ഞിരിന്നു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2022-04-04 19:11:00
Keywordsബാന്‍ഡ
Created Date2022-04-04 19:14:53