category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading വിനാശകരമായ മദ്യനയത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണം: കെസിബിസി മദ്യവിരുദ്ധസമിതി
Contentകൊച്ചി: സർക്കാരിന്റെ വിനാശകരമായ മദ്യനയത്തെ കേരള കത്തോലിക്കാ സഭയിലെ എല്ലാ രൂപതകളും കേരളസമൂഹവും നഖശിഖാന്തം എതിർക്കുന്നുവെന്നു കെസിബിസി മദ്യവിരുദ്ധസമിതി ചെയർമാൻ ബിഷപ്പ് യൂഹാനോൻ മാർ തെയഡോഷ്യസ്. അത്യന്തം വിനാശകരമായ മദ്യനയത്തിൽ നിന്ന് സർക്കാർ പിന്മാറണം. വകതിരിവും വിവേചനവുമില്ലാത്ത ഒരു സമീപനമാണ് ഇപ്പോൾ സർക്കാർ സ്വീകരിച്ചിരിക്കുന്നത്. ഒരു തലമുറയുടെ ജീവനും സ്വത്തിനും ആരോഗ്യത്തിനും പുല്ലുവില കൊടുക്കുന്ന സമീപനമാണിതെന്ന് അദ്ദേഹം പറഞ്ഞു. മദ്യാസക്തിയിലേക്ക് ജനത്തെ തള്ളിവിടുന്ന ഈ സം സ്കാരത്തെ നവോത്ഥാനം എന്ന് എങ്ങനെ പേരുവിളിക്കാൻ കഴിയും വീടുകളും തൊ ഴിലിടങ്ങളും മദ്യശാലകളായാൽ ഈ നാടെങ്ങനെ രക്ഷപ്പെടും? സുബോധം നഷ്ടപ്പെട്ടവരെക്കൊണ്ട് സൃഷ്ടിക്കേണ്ട ഒന്നാണോ കേരളത്തിന്റെ നവോത്ഥാനം? സംസ്ഥാനം നിക്ഷേപസൗഹൃദമാക്കാൻ കുടിയന്മാരെ സൃഷ്ടിക്കുക എന്നത് ബാലിശ മായ ചിന്താഗതിയാണ്. മൂല്യബോധമുള്ള ഒരു വ്യക്തിക്കും ഈ ആശയത്തെ സാധൂകരിക്കാനാവില്ല. പഴവർഗങ്ങളിൽ നിന്നുള്ള മദ്യ ഉത്പാദനം സാവകാശം വിഷം കുത്തി വയ്ക്കുന്ന കുത്സിത ഉപായമാണ്. സ്ത്രീകളെ ആയിരിക്കും ഇത്തരം വീര്യം കുറഞ്ഞ മ ദ്യം ദുരന്തമായി ബാധിക്കുക. മദ്യവും ലഹരിയും മൂലം കുടുംബത്തിനും സമൂഹത്തിനും ഉണ്ടാകുന്ന നാശനഷ്ടങ്ങളും അവ ഉണ്ടാക്കുന്ന ദുരന്തങ്ങളും കാണുവാൻ സർക്കാരിന് കാഴ്ച നഷ്ടപ്പെട്ടിരിക്കുന്നു. മദ്യലോബികളുടെ പ്രീണനത്തിനു വഴിപ്പെട്ട് കേരളത്തെ മദ്യഭാന്താലയമാക്കരുത്. പിടിച്ചെടുക്കുന്ന ലഹരി സാധനങ്ങൾ എവിടെയാണെന്നതിന് ജുഡീഷൽ അന്വേ ഷണവും നടത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ആവശ്യമായ കൂടിയാലോചനകൾ നടത്തി കേരള സർക്കാരിന്റെ മദ്യനയത്തിൽ സമൂല മാറ്റം ഉണ്ടാക്കണമെന്ന് കേരള കത്തോലിക്കാ സഭയിലെ 32 രൂപതകളും സുമനസു കളും ഐകകണ്ഠേന ആവശ്യപ്പെടുന്നു. അല്ലാത്തപക്ഷം വ്യാപകമായ പ്രതിഷേധം ഈ വിഷയത്തിൽ ഉണ്ടാകുമെന്നും മാർ തെയഡോഷ്യസ് പറഞ്ഞു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2022-04-03 06:57:00
Keywordsമദ്യ
Created Date2022-04-03 06:59:54