category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingമാനന്തവാടി എപ്പാര്‍ക്കിയല്‍ അസംബ്ലി: ഒരുക്കങ്ങൾ പൂര്‍ത്തിയായി
Contentമാനന്തവാടി രൂപതയുടെ സുവർണ്ണജൂബിലി ആഘോഷങ്ങളുടെ പശ്ചാത്തലത്തിൽ നടക്കുന്ന രൂപതായോഗത്തിന്റെ (Eparchial Assembly) ഒരുക്കങ്ങൾ ദ്വാരക പാസ്റ്ററൽ സെന്ററിൽ പൂർത്തിയായി. ഏപ്രിൽ 4, തിങ്കളാഴ്ച വൈകു ന്നേരം 3 മണിക്ക് ആരംഭിച്ച് വ്യാഴാഴ്ച ഉച്ചക്ക് 1 മണിയോടെയാണ് യോഗം അവസാനിക്കുന്നത്. അത്മായ, സന്യസ്ത, വൈദിക പ്രതിനിധികളട ങ്ങുന്ന 150 പേരുടെ തിരഞ്ഞെടുക്കപ്പെട്ട സമിതിയാണ് രൂപതായോഗമായി സമ്മേളിക്കുന്നത്. ദ്വാരക പാസ്റ്ററൽ സെന്ററിൽ നടക്കുന്ന മാനന്തവാടി രൂപതയുടെ ചരിത്ര ത്തിലെ രണ്ടാമത്തെ രൂപതായോഗം ബത്തേരി രൂപതാദ്ധ്യക്ഷൻ ജോസഫ് മാർ തോമസ് പിതാവ് ഉദ്ഘാടനം ചെയ്യും. തലശ്ശേരി അതിരൂപതാദ്ധ്യ ക്ഷൻ ആർച്ചുബിഷപ്പ് ജോർജ്ജ് ഞരളക്കാട്ട്, സീറോ മലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ കൂരിയ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപുരക്കൽ എന്നിവർ യോഗദിവസങ്ങളിൽ സന്നിഹിതരാകും. ക്വാന്ത ഗ്ലോറിയ (ഹാ, എത്ര സുന്ദരം) എന്ന അപ്പസ്തോലിക തിരുവെഴു ത്തിലൂടെ പരിശുദ്ധ പിതാവ് പോൾ ആറാമൻ മാർപാപ്പ മാനന്തവാടി രൂപത സ്ഥാപിച്ചിട്ട് 2023-ൽ അമ്പത് വർഷങ്ങൾ പൂർത്തിയാവുകയാണ്. ജൂബിലി വർഷത്തിൽ പ്രത്യേകിച്ചും തുടർന്നും പ്രാവർത്തികമാക്കാൻ കഴിയുന്ന അജപാലനപദ്ധതികളെയാണ് “സഭാശാക്തീകരണം, സാമുദായികാവബോധം” എന്ന പൊതുവിഷയത്തിൽ ഊന്നി നിന്നുകൊണ്ട് രൂപതായോഗം ചർച്ച ചെയ്യുന്നത്. ക്രൈസ്തവസമുദായത്തിന്റെ ആത്മീയവും സാമുദായികവും സാമൂഹിക വും സാമ്പത്തികവുമായ വിവിധ വിഷയങ്ങളാണ് ഇതിൽ ഉൾക്കൊള്ളിച്ചിരിക്കു ന്നത്. ഈ വിഷയങ്ങളെ അഭിസംബോധന ചെയ്യുന്ന കർമ്മപദ്ധതികളാണ് രൂപതായോഗം ചർച്ച ചെയ്ത് തയ്യാറാക്കുന്നത്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2022-04-04 11:21:00
Keywordsമാനന്തവാടി
Created Date2022-04-04 11:22:25