Contents
Displaying 18211-18220 of 25084 results.
Content:
18589
Category: 1
Sub Category:
Heading: വിമലഹൃദയ പ്രതിഷ്ഠ: മാര്‍പാപ്പ ആഗോള മെത്രാന്മാര്‍ക്ക് അയച്ച കത്തിലെ പ്രസക്ത ഭാഗങ്ങള്‍
Content: വത്തിക്കാന്‍ സിറ്റി: റഷ്യയെയും യുക്രൈനെയും മാനവരാശിയെയും മാര്‍പാപ്പ ദൈവമാതാവിന്റെ വിമല ഹൃദയത്തിന് പ്രതിഷ്ഠിക്കാനിരിക്കെ ലോകമാസകലമുള്ള കത്തോലിക്ക മെത്രാന്മാർക്ക് പാപ്പ അയച്ച കത്തിലെ ഭാഗങ്ങളും ചര്‍ച്ചയാകുന്നു. യുക്രൈനിലെ അടിച്ചമർത്തപ്പെട്ട ജനതയുടെ ഭീകരമായ യാതനകൾ അനുദിനം കൂടുതൽ വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യമാണ് ഏതാണ്ട് ഒരുമാസമായി തുടരുന്ന ഈ യുദ്ധം ഉളവാക്കുന്നതെന്നും ഈ അവസരത്തിൽ, സമാധാനത്തിന്റെ രാജാവിനോട് മാധ്യസ്ഥത്തിനായി പ്രാർത്ഥിക്കാനും നിലവിലെ സംഘർഷങ്ങളുടെ ദുരിതഫലങ്ങൾ അനുഭവിക്കുന്നവർക്ക് സമീപസ്ഥരായിരിക്കാനും സഭ വിളിക്കപ്പെട്ടിരിക്കുന്നുവെന്നും പാപ്പ കത്തില്‍ കുറിച്ചു. നിരവധി വിശ്വാസികളുടെ അഭ്യർത്ഥനകൂടി കണക്കിലെടുത്തുകൊണ്ട്, ഇപ്പോൾ സംഘർഷത്തിലിരിക്കുന്ന രണ്ടു രാജ്യങ്ങളെയും പ്രത്യേകമായ രീതിയിൽ പരിശുദ്ധ അമ്മയ്ക്ക് സമർപ്പിക്കുവാൻ താൻ ആഗ്രഹിക്കുന്നുവെന്ന് പാപ്പ കത്തിൽ ഓര്‍മ്മപ്പെടുത്തി. മാർച്ച് ഇരുപത് ഞായറാഴ്ച ത്രികാലജപപ്രാർത്ഥനയുടെ അവസാനത്തിൽ താൻ അറിയിച്ചിരുന്നതുപോലെ, മംഗള വാർത്തതിരുന്നാൾ ദിനത്തില്‍ സകല മാനവകുലത്തെയും പ്രത്യേകിച്ച് റഷ്യയെയും യുക്രൈനെയും മറിയത്തിന്റെ വിമലഹൃദയത്തിന് പ്രത്യേകമായി സമർപ്പിക്കുകയാണെന്നും അനുതാപ ശുശ്രൂഷയുടെ ഭാഗമായാണ് പ്രതിഷ്ഠ നടക്കുകയെന്നും പാപ്പ പ്രസ്താവിച്ചു. ദൈവത്തിന്റെ ക്ഷമയാൽ നവീകരിക്കപ്പെട്ട് സമാധാനത്തിനായി പ്രാർത്ഥിക്കുന്നത് ഉചിതമായതിനാലാണ് ഇപ്രകാരം നടത്തുന്നത്. സമർപ്പണം ഏകദേശം ആറരയോടെയാകും നടക്കുക. നിലവിലെ നിർണ്ണായകനിമിഷത്തിൽ, കഷ്ട്ടപ്പെടുന്നവരുടെയും അക്രമത്തിന് ഒരു അറുതിവരുവാനായി പ്രാർത്ഥിക്കുന്നവരുടെയും നിലവിളി സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയുടെ സഹായത്തോടെ ദൈവസന്നിധിയിലേക്ക് എത്തിക്കുവാനുള്ള ഒരു പ്രവൃത്തിയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഈയവസരത്തിൽ, വൈദികർക്കും, സന്യസ്തർക്കും, മറ്റ് വിശ്വാസികൾക്കുമൊപ്പം പ്രാർത്ഥനയിലൂടെ ഈ കർമ്മത്തിൽ പങ്കുചേരാനും, അതുവഴി ദൈവജനം മുഴുവനും, തങ്ങളുടെ അമ്മയായ മറിയത്തോട് ഈയൊരു പ്രാർത്ഥന നടത്തുവാനും പാപ്പാ എല്ലാ മെത്രാന്മാരെയും ക്ഷണിച്ചു. ഇതിനായുള്ള പ്രത്യേക സമർപ്പണ പ്രാർത്ഥനയുടെ പരിഭാഷ വിവിധ ഭാഷകളിൽ നൽകുകയും ചെയ്തിട്ടുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-03-25-13:32:06.jpg
Keywords: പാപ്പ

18590
Category: 1
Sub Category:
Heading: ഇന്നു നടക്കാന്‍ പോകുന്നത് 38 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള വിമലഹൃദയ പ്രതിഷ്ഠ: റഷ്യയെ മുന്‍പ് സമര്‍പ്പിച്ചിട്ടുള്ളത് 4 പ്രാവശ്യം
Content: വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് പാപ്പ വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍വെച്ച് റഷ്യയേയും യുക്രൈനേയും ഇന്നു മാതാവിന്റെ വിമലഹൃദയത്തിന് സമര്‍പ്പിക്കുവാനിരിക്കെ, മുന്‍പ് നടന്ന സമര്‍പ്പണങ്ങളും ചര്‍ച്ചയാകുന്നു. 1917-ല്‍ പോര്‍ച്ചുഗലിലെ ഫാത്തിമായില്‍ പ്രത്യക്ഷപ്പെട്ട മാതാവ്, മറ്റൊരു ലോകമഹായുദ്ധം തടയുവാനായി റഷ്യയെ തന്റെ വിമലഹൃദയത്തിന് സമര്‍പ്പിക്കുവാനും, എല്ലാ ആദ്യ ശനിയാഴ്ചകളിലും ലോകപാപങ്ങള്‍ക്ക് പരിഹാരം ചെയ്തു പ്രാര്‍ത്ഥിക്കുവാനും ആവശ്യപ്പെട്ടിരുന്നു. വ്യത്യസ്ത കാലങ്ങളിലായി ഇതിനു മുന്‍പ് നാല് പ്രാവശ്യമാണ് റഷ്യയെ മാതാവിന്റെ വിമല ഹൃദയത്തിന് സമര്‍പ്പിച്ചിട്ടുള്ളത്. 1942 ഒക്ടോബര്‍ 31-നാണ് റഷ്യയെ ആദ്യമായി പരിശുദ്ധ ദൈവമാതാവിന്റെ വിമല ഹൃദയത്തിന് സമര്‍പ്പിക്കുന്നത്. രണ്ടാം ലോകമഹായുദ്ധത്തിന്റെ മധ്യത്തില്‍ പിയൂസ് പന്ത്രണ്ടാമന്‍ പാപ്പ ഒരു റേഡിയോ സന്ദേശത്തിലൂടെയാണ് ഈ സമര്‍പ്പണം നടത്തിയത്. സന്ദേശം പോര്‍ച്ചുഗലിലേക്കും, പ്രാദേശിക മെത്രാന്മാര്‍ക്കും അയക്കുകയുണ്ടായി. 1952 ജൂലൈ 7-നായിരുന്നു രണ്ടാമത്തെ സമര്‍പ്പണം. അടിമകളുടെ അപ്പസ്തോലന്‍മാരായ വിശുദ്ധ സിറിലിന്റേയും, വിശുദ്ധ മെത്തോഡിയൂസിന്റേയും തിരുനാള്‍ ദിനത്തില്‍ പിയൂസ് പന്ത്രണ്ടാമന്‍ പാപ്പ തന്നെയാണ് റഷ്യന്‍ ജനതയെ അഭിസംബോധന ചെയ്തുകൊണ്ടുള്ള തന്റെ അപ്പസ്തോലിക സന്ദേശത്തിലൂടെ റഷ്യയെ മുഴുവനുമായി മാതാവിന്റെ വിമലഹൃദയത്തിന് സമര്‍പ്പിച്ചത്. 1964 നവംബര്‍ 21-നായിരുന്നു മൂന്നാമത്തെ സമര്‍പ്പണം. രണ്ടാം വത്തിക്കാന്‍ സുനഹദോസ് പിതാക്കന്‍മാരുടെ സാന്നിധ്യത്തില്‍ പോള്‍ ആറാമന്‍ പാപ്പയാണ് റഷ്യയുടെ സമര്‍പ്പണം നവീകരിച്ചത്. ഇതിന്റെ ഓര്‍മ്മക്കായി ഒരു ഗോള്‍ഡന്‍ റോസ് ഫാത്തിമായിലേക്ക് അയക്കുകയും ചെയ്തിരുന്നു. 1984 മാര്‍ച്ച് 25-നാണ് റഷ്യയെ അവസാനമായി മാതാവിന്റെ വിമലഹൃദയത്തിന് സമര്‍പ്പിച്ചത്. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസലിക്കയില്‍വെച്ച് അന്നത്തെ മാര്‍പാപ്പ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ റഷ്യയെ ലോകത്തെ മുഴുവനും മാതാവിന്റെ വിമല ഹൃദയത്തിന് സമര്‍പ്പിക്കുകയായിരുന്നു. 38 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്നു വീണ്ടും വിമലഹൃദയ പ്രതിഷ്ഠയ്ക്കു വേദിയാകുകയാണ് വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്ക. തിരുകര്‍മ്മങ്ങളില്‍ നമ്മുക്കും പ്രാര്‍ത്ഥനാപൂര്‍വ്വം പങ്കുചേരാം. (തത്സമയ സംപ്രേക്ഷണം പ്രവാചകശബ്ദത്തിന്റെ യൂട്യൂബ് ചാനലില്‍ ലഭ്യമാണ്). #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}

Image: /content_image/News/News-2022-03-25-15:48:04.jpg
Keywords: വത്തിക്കാ

18591
Category: 14
Sub Category:
Heading: വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെ 'രക്ഷകന്റെ അമ്മ' പുറത്തിറങ്ങിയിട്ട് ഇന്നേക്ക് 35 വര്‍ഷം
Content: വത്തിക്കാന്‍ സിറ്റി: മംഗളവാര്‍ത്ത തിരുനാള്‍ ദിനമായ ഇന്ന് ഫ്രാന്‍സിസ് പാപ്പ റഷ്യയേയും യുക്രൈനേയും മാതാവിന്റെ വിമലഹൃദയത്തിന് സമര്‍പ്പിക്കുവാനായി തയ്യാറെടുക്കുമ്പോള്‍ 1987-ല്‍ ഇതേ ദിവസം തന്നെയാണ് ദൈവമാതാവിനെ കുറിച്ചുള്ള ചിന്തകളുമായി ഒരു ചാക്രികലേഖനം പുറത്തിറങ്ങിയത്. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമനാണ് “റെഡംപ്റ്റോറിസ്റ്റ് മാറ്റെര്‍” (രക്ഷകന്റെ അമ്മ) എന്ന ചാക്രിക ലേഖനം പ്രസിദ്ധീകരിച്ചത്. “തീര്‍ത്ഥാടക സഭാ ജീവിതത്തിലെ പരിശുദ്ധ കന്യകാമറിയം” എന്നതായിരുന്നു ചാക്രികലേഖനത്തിന്റെ ഉപശീര്‍ഷകം. ചാക്രിക ലേഖനത്തില്‍ തീര്‍ത്ഥാടക സഭാ ജീവിതത്തില്‍ മാതാവ് വഹിക്കുന്ന പങ്കിനെക്കുറിച്ചു വളരെ ആഴത്തില്‍ വിവരിക്കുന്നുണ്ടായിരിന്നു. 35 വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ളതാണെങ്കിലും ഈ ചാക്രിക ലേഖനം ഇന്നും പ്രസക്തമാണ്. രണ്ടാം വത്തിക്കാന്‍ സുനഹദോസിലെ വിചിന്തനങ്ങളുടെ അടിസ്ഥാനത്തില്‍ സഭാ ജീവിതത്തിലും, ലോകത്തിലും പരിശുദ്ധ കന്യകാമാതാവ് വഹിക്കുന്ന നിര്‍ണ്ണായക പങ്കിനെക്കുറിച്ചും പാപ്പ വിവരിക്കുന്നുണ്ട്. രക്ഷാകര ദൗത്യത്തില്‍ രക്ഷകന്റെ അമ്മക്ക് ഒരു പ്രത്യേക സ്ഥാനം തന്നെ ഉണ്ടെന്ന്‍ വിശുദ്ധന്‍ തന്റെ ചാക്രിക ലേഖനത്തിലൂടെ ആവര്‍ത്തിച്ച് വ്യക്തമാക്കിയിരിന്നു. മംഗളവാര്‍ത്ത മുതല്‍ പരിശുദ്ധ കന്യകാമാതാവിനെ അനുഗ്രഹീതയാക്കിയ ദൈവ വിശ്വാസം തന്റെ മകനായ ക്രിസ്തുവിന്റെ സാമ്രാജ്യം ഈ ലോകത്ത് അവതരിപ്പിച്ച സഭാദൗത്യത്തിലും സന്നിഹിതമാണെന്നു മുന്‍ പാപ്പ എഴുതി. പരിശുദ്ധ കന്യകാമാതാവിന്റെ ഈ സാന്നിധ്യത്തിന് സഭാ ചരിത്രത്തിലും, ഈ കാലഘട്ടത്തിലും നിരവധി മാര്‍ഗ്ഗങ്ങള്‍ ഉണ്ടെന്നും അപ്പസ്തോലിക ലേഖനത്തില്‍ പാപ്പ ഓര്‍മ്മപ്പെടുത്തി. യേശുവിന്റെ ജനനത്തിന് 2000 വര്‍ഷം തികയുന്നതിന്റെ പ്രതീക്ഷയുടെ പുറത്താണ് ചാക്രികലേഖനം എഴുതുന്നതെന്നും പാപ്പ ഇതില്‍ കുറിച്ചിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}

Image: /content_image/News/News-2022-03-25-18:41:17.jpg
Keywords: ചാക്രിക

18592
Category: 10
Sub Category:
Heading: ആഗോള സമൂഹം സാക്ഷി: റഷ്യയെയും, യുക്രൈനെയും മാനവരാശിയെയും വിമലഹൃദയത്തിന് സമര്‍പ്പിച്ച് പാപ്പ
Content: റോം: സമാധാനം പുനഃസ്ഥാപിക്കപ്പെടുവാന്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ മാധ്യസ്ഥ സഹായം തേടി യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന റഷ്യയെയും, യുക്രൈനെയും ഫ്രാൻസിസ് മാർപാപ്പ വിമലഹൃദയത്തിന് സമർപ്പിച്ചു. വത്തിക്കാൻ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ഇന്നലെ മാർച്ച് 25നു നടന്ന അനുതാപ ശുശ്രൂഷയുടെ അന്ത്യത്തിലാണ് സമർപ്പണം നടന്നത്. ഇരു രാജ്യങ്ങളുടെയും പേര് പറയുന്നതിനൊപ്പം, ആഗോള വിശ്വാസി സമൂഹത്തെയും, സഭയെയും മാനവരാശി മുഴുവനെയും മാർപാപ്പ ദൈവമാതാവിന് സമർപ്പിച്ചു. മധ്യ ഇറ്റലിയിൽ നിന്ന് കൊണ്ടുവന്ന ഫാത്തിമ മാതാവിന്റെ ശില്പത്തിന് മുന്നിൽ ഇരുന്നുകൊണ്ടാണ് പരിശുദ്ധ പിതാവ് മംഗളവാർത്ത ദിനത്തിൽ പ്രാർത്ഥനകൾ നയിച്ചത്. അനുതാപ ശുശ്രൂഷയുടെ ഭാഗമായി കുമ്പസാരം നടന്നു. പാപ്പയും കര്‍ദ്ദിനാളുമാരും വൈദികരും വിശ്വാസികളും അടക്കം അനേകം പേര്‍ അനുരജ്ഞന കൂദാശ സ്വീകരിച്ചു. നേരത്തെ നല്‍കിയ സന്ദേശത്തില്‍ സമർപ്പണം എന്നത് ഒരു മാജിക്ക് വാചകം അല്ല മറിച്ച് ഒരു ആത്മീയ പ്രവർത്തിയാണെന്ന് ഫ്രാൻസിസ് മാർപാപ്പ വിശ്വാസി സമൂഹത്തെ ഓർമിപ്പിച്ചു. ലോകത്തെ ഭീതിപ്പെടുത്തുന്ന ക്രൂരവും, വിവേക രഹിതവുമായ യുദ്ധത്തിനിടയിൽ, തങ്ങളുടെ ഭയവും, ഭീതിയും അമ്മയായ പരിശുദ്ധ കന്യകാമറിയത്തിന് ഭരമേൽപ്പിക്കുക എന്നതാണ് സമർപ്പണത്തിന്റെ ഉദ്ദേശമെന്ന് പാപ്പ പറഞ്ഞു. നമ്മുടെ ശക്തിയിലൂടെ യുദ്ധം അവസാനിപ്പിക്കാൻ വേണ്ടി സാധിക്കില്ല, അതിന് ദൈവത്തിന്റെ സ്നേഹം ആവശ്യമാണെന്നും ആളുകൾക്ക് ലോകത്തെ മാറ്റണമെന്ന് ആഗ്രഹമുണ്ടെങ്കിൽ അവരവരുടെ ഹൃദയങ്ങളാണ് ആദ്യം പരിവർത്തനം ചെയ്യേണ്ടതെന്ന് ഫ്രാൻസിസ് മാർപാപ്പ വിശദീകരിച്ചു. ഇതിനുവേണ്ടി നമ്മുടെ കരം പിടിക്കാൻ പരിശുദ്ധ കന്യകാമറിയത്തെ നമുക്ക് അനുവദിക്കാമെന്നും പാപ്പ പറഞ്ഞു. ഇന്നലെ പോർച്ചുഗലിലെ ഫാത്തിമ തീർത്ഥാടന കേന്ദ്രത്തിൽ ഫ്രാൻസിസ് മാർപാപ്പയുടെ കീഴിൽ പ്രവർത്തിക്കുന്ന ഉപവി പ്രവർത്തനങ്ങൾക്ക് വേണ്ടിയുള്ള വിഭാഗത്തിന്റെ തലവൻ കർദ്ദിനാൾ കൊൺറാഡ് ക്രജേവ്സ്കി സമർപ്പണ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി.

അമലോൽഭവ മാതാവിനോടുള്ള നന്ദി പ്രകാശനത്തിന്റെ അടയാളമായി ഒരു ഗാനാലാപനത്തോടെയാണ് വത്തിക്കാനിലെ സമർപ്പണ പ്രാർത്ഥനകൾക്ക് തിരശ്ശീലവീണത്. വെള്ള നിറത്തിലുള്ള പുഷ്പങ്ങളും മാതാവിന് സമർപ്പിക്കപ്പെട്ടു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ മെത്രാന്മാരും, വൈദികരും, വിശ്വാസി സമൂഹവും വത്തിക്കാനിൽ നടന്ന ശുശ്രൂഷയുടെ ഭാഗമായി. സീറോ മലങ്കര മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമീസ് കത്തോലിക്ക ബാവ ശുശ്രൂഷയില്‍ നേരിട്ടു പങ്കെടുത്തിരിന്നു. അതേസമയം ലക്ഷകണക്കിന് ആളുകളാണ് തിരുകര്‍മ്മങ്ങളുടെ തത്സമയ സംപ്രേക്ഷണം നവമാധ്യമങ്ങളിലൂടെ കണ്ടത്. പ്രവാചകശബ്ദവും ശുശ്രൂഷയുടെ തത്സമയ സംപ്രേക്ഷണം ലഭ്യമാക്കിയിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}

Image: /content_image/News/News-2022-03-26-11:56:34.jpg
Keywords: റഷ്യ

18593
Category: 18
Sub Category:
Heading: കെസിബിസി പ്രോലൈഫ് സമിതി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരം: മന്ത്രി ജെ. ചിഞ്ചുറാണി
Content: കൊല്ലം: ജീവന്റെ സംരക്ഷണത്തിനായി കെസിബിസി പ്രോലൈഫ് സമിതി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയവും മാതൃകാപരവുമാണെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. ഇത്തരം പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിന്റെ താഴെ തട്ടിലടക്കം എല്ലാ മേഖലകളിലും വ്യാപിപ്പിക്കണമെന്നും അവര്‍ നിര്‍ദേശിച്ചു. സംസ്ഥാനതല പ്രോലൈഫ് ദിനാഘോഷത്തിന്റെ സമാപന സമ്മേളനം കൊല്ലം ഭാരതരാജ്ഞി പള്ളി പാരിഷ് ഹാളില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി. മനുഷ്യന്‍ തന്നെ ജീവനെ ഹനിക്കുന്നത് നമ്മെ നാശത്തിലേക്കാണ് കൊണ്ടുപോകുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച കൊല്ലം ബിഷപ്പ് ഡോ. പോള്‍ ആന്റണി മുല്ലശേരി അഭിപ്രായപ്പെട്ടു. സമിതി ഡയറക്ടര്‍ ഫാ. ക്ലീറ്റസ് വര്‍ഗീസ്, പ്രസിഡന്റ് ജോണ്‍സണ്‍ ചൂരേപറമ്പില്‍, ജോര്‍ജ് എഫ്.സേവ്യര്‍ വലിയവീട്, സാബു ജോസ്, ഫാ.പോള്‍സണ്‍ സിമേതി, സെമിലി സുനില്‍, ജയിന്‍ ആന്‍സില്‍ ഫ്രാന്‍സിസ്, എഡ്വേര്‍ഡ് രാജു, ടോമി പ്ലാത്തോട്ടം എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2022-03-26-13:44:36.jpg
Keywords: കെസിബിസി

18594
Category: 10
Sub Category:
Heading: വിമലഹൃദയ സമര്‍പ്പണം: വ്യക്തിപരവും, സഭാപരവുമായ മാനസാന്തരത്തിനുള്ള വിളിയെന്ന് അപ്പസ്തോലിക് പെനിറ്റെൻഷ്യറി
Content: വത്തിക്കാന്‍ സിറ്റി: റഷ്യ യുക്രൈന്‍ വിമലഹൃദയ സമര്‍പ്പണം വ്യക്തിപരവും, സഭാപരവും, സാമൂഹ്യപരവുമായ സമ്പൂര്‍ണ്ണ മാനസാന്തരത്തിനുള്ള വിളിയാണെന്ന് വത്തിക്കാന്‍ അപ്പസ്തോലിക് പെനിറ്റെന്‍ഷ്യറി തലവനായ കര്‍ദ്ദിനാള്‍ മൗറോ പിയാസെന്‍സാ. കാത്തലിക് ന്യൂസ് ഏജന്‍സിയുടെ ഇറ്റാലിയന്‍ പങ്കാളിയായ എ.സി.ഐ സ്റ്റാംപാക്ക് നല്‍കിയ അഭിമുഖത്തിലാണ് കര്‍ദ്ദിനാള്‍ ഇക്കാര്യം പറഞ്ഞത്. ഇത് ക്രിസ്തുവിന്റെ മാര്‍ഗ്ഗത്തില്‍ ചലിക്കുന്ന മനുഷ്യരായ നമ്മെ സംബന്ധിച്ചിടത്തോളം, സമഗ്ര മാനസാന്തരത്തിനുള്ള വിളിയാണെന്നും, അത് അങ്ങനെ ആയിരിക്കണമെന്നും കര്‍ദ്ദിനാള്‍ വ്യക്തമാക്കി. വിശ്വാസപരമായ സമര്‍പ്പണം എന്നതിലുപരി കര്‍ത്താവും, അമ്മയായ മാതാവും ഈ സമര്‍പ്പണത്തിന്റെ സത്യത്തിലേക്കും, ആത്മാവിലേക്കും തങ്ങളുടെ കടാക്ഷം ചൊരിയുമെന്നും അദ്ദേഹം പറഞ്ഞു. “സമാധാനം” എന്നത് കരുണയുമായി അഭേദ്യ ബന്ധം പുലര്‍ത്തുന്നുണ്ട്. ഒരു വ്യക്തിയുടെ വൈരുധ്യം നിറഞ്ഞ ജീവിതത്തിനും പാപങ്ങള്‍ക്കും പിതാവിന്റെ സ്നേഹോഷ്മളമായ ആലിംഗനത്തിലൂടെ മാത്രമേ പരിഹാരം കണ്ടെത്തുവാന്‍ കഴിയുകയുള്ളൂ. ഇതിന്റെ അടിസ്ഥാനത്തില്‍, ഓരോ വ്യക്തിയുടേയും ആന്തരിക സമാധാനം, ഹൃദയത്തിന്റെ സമാധാനം, മനസ്സിന്റെ സമാധാനം എന്നത് ദൈവകരുണയെ ആശ്രയിച്ചിരിക്കുന്നുവെന്നും കര്‍ദ്ദിനാള്‍ വിവരിച്ചു. നീതിയും, കരുണയുമില്ലാതെ സമാധാനമില്ല. സമാധാനവും, കരുണയും തമ്മിലുള്ള ബന്ധം, ദൈവേഷ്ടത്തില്‍ അഗാധമായി വേരോടിയിരിക്കുകയാണെന്നും അത് മനുഷ്യരുടെ ഇഷ്ടം കൂടിയായി മാറുമെന്നും കൂട്ടിച്ചേര്‍ത്തു. തന്റെ വിമല ഹൃദയം വിജയിക്കുമെന്ന് പരിശുദ്ധ കന്യകാമാതാവ് പറഞ്ഞിട്ടുള്ളത് പോലെ, ചരിത്ര സംഭവങ്ങളുടെ ഗതിയെ തന്നെ മാറ്റി മറിക്കുവാന്‍ ഈ സമര്‍പ്പണത്തിനു കഴിയുമെന്നും, അന്തിമ വിജയം ദൈവകരുണക്കായിരിക്കുമെന്നും ഓര്‍മ്മിപ്പിച്ചുക്കൊണ്ടാണ് കര്‍ദ്ദിനാള്‍ പിയാസെന്‍സാ തന്റെ അഭിമുഖം അവസാനിപ്പിച്ചത്. അപ്പസ്തോലിക് പെനിറ്റൻഷ്യറി വത്തിക്കാന്‍ റോമൻ കൂരിയായിലെ ഒരു ഡിക്കാസ്റ്ററിയാണ്. പരിശുദ്ധ സിംഹാസനത്തിലെ മൂന്ന് സാധാരണ ട്രൈബ്യൂണലുകളിൽ ഒന്നു കൂടിയാണിത്. പ്രധാനമായും കരുണയുടെ ഒരു കോടതിയാണ് അപ്പസ്തോലിക് പെനിറ്റൻഷ്യറി. കത്തോലിക്കാ സഭയിലെ പാപമോചനവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നത് ഈ വിഭാഗമാണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-03-26-14:40:50.jpg
Keywords: വിമലഹൃദയ

18595
Category: 14
Sub Category:
Heading: മധ്യപൂര്‍വ്വേഷ്യയിലെ പീഡിത ക്രൈസ്തവരുടെ ശബ്ദമാകുവാന്‍ സിഎന്‍എ: അറബിക് വിഭാഗം ഇറാഖില്‍ പ്രവർത്തനമാരംഭിച്ചു
Content: ഇര്‍ബില്‍, ഇറാഖ്: മധ്യപൂര്‍വ്വേഷ്യയിലെ പീഡിത ക്രൈസ്തവരുടെ യാതനകൾ ലോകത്തെ അറിയിക്കാന്‍ ‘ഇ.ഡബ്യു.ടി.എന്‍’ന്റെ കീഴിലുള്ള ‘കാത്തലിക് ന്യൂസ് ഏജന്‍സി’യുടെ അറബിക് ഭാഷാ വിഭാഗമായ ‘എ.സി.ഐ എം.ഇ.എന്‍.എ’ (അസോസിയേഷന്‍ ഓഫ് ഫോര്‍ കാത്തലിക് ഇന്‍ഫര്‍മേഷന്‍ ഇന്‍ ദി മിഡില്‍ ഈസ്റ്റ് ആന്‍ഡ് നോര്‍തേണ്‍ ആഫ്രിക്ക) ഇറാഖിലെ ഇര്‍ബിലില്‍ പ്രവര്‍ത്തനമാരംഭിച്ചു. മംഗളവാര്‍ത്താ തിരുനാള്‍ ദിനമായ ഇന്നലെ മാര്‍ച്ച് 25-ന് ഇര്‍ബിലിലെ കത്തോലിക്ക സര്‍വ്വകലാശാലയില്‍വെച്ചായിരുന്നു ഉദ്ഘാടനം. കല്‍ദായ കത്തോലിക്ക സഭാതലവന്‍ ആർച്ച് ബിഷപ്പ് ബാഷര്‍ വര്‍ദ, അന്ത്യോക്യന്‍ മെത്രാപ്പോലീത്ത നതാനേല്‍ നിസാര്‍ വാദി സെമാന്‍, അങ്കാവ മേയര്‍ റാമി നൂരി സ്യാവിഷ്, ഇര്‍ബില്‍ കത്തോലിക്ക സര്‍വ്വകലാശാലാ പ്രസിഡന്റ് ഡോ റിയാദ് ഫ്രാന്‍സിസ്, കുര്‍ദ്ദിസ്ഥാന്‍ സര്‍ക്കാര്‍ പ്രതിനിധിയും, ട്രാന്‍സ്പോര്‍ട്ടേഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ വകുപ്പ് മന്ത്രിയുമായ അനോ അബ്ദോക തുടങ്ങിയ പ്രമുഖര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. വര്‍ഷങ്ങള്‍ നീണ്ട പീഡനങ്ങള്‍ക്ക് ശേഷം ഇറാഖിലെ ക്രൈസ്തവരുടെ നിലനില്‍പ്പ് ശക്തിപ്പെടുത്തുന്നതിനാണ് ഈ സംരംഭം തുടങ്ങിയിരിക്കുന്നതെന്നും, ലോകം നമ്മുടെ ശബ്ദം കേള്‍ക്കേണ്ട സമയമാണിതെന്നും ആർച്ച് ബിഷപ്പ് ബാഷര്‍ വര്‍ദ പറഞ്ഞു. പീഡിത ക്രൈസ്തവര്‍ വിസ്മരിക്കപ്പെടാതിരിക്കുവാനും, അവര്‍ ദൈവത്തിന്റെ സാക്ഷികളായിരിക്കുവാനുമുള്ള ദീപസ്തംഭമായിരിക്കട്ടെ ഈ സംരംഭമെന്നും അദ്ദേഹം ആശംസിച്ചു. ഇ.ഡബ്യു.ടി.എന്‍ ചീഫ് എക്സിക്യുട്ടീവ് ഓഫീസറും, ബോര്‍ഡ് ചെയര്‍മാനുമായ മൈക്കേല്‍ വാഴ്സോയുടെ വീഡിയോ സന്ദേശവും ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു. ഇ.ഡബ്യു.ടി.എന്നിന്റെ സ്ഥാപകയായ മദര്‍ മേരി ആഞ്ചലിക്കയുടെ നാമഹേതുക ദിനമാണ് മംഗളവാര്‍ത്താ തിരുനാള്‍ ദിനമായ മാര്‍ച്ച് 25. ശബ്ദം നഷ്ടപ്പെട്ടവര്‍ക്ക് ശബ്ദം നല്‍കുക എന്നതാണ് ‘എ.സി.ഐ എം.ഇ.എന്‍.എ’യുടെ ദൗത്യമെന്ന് ഏജന്‍സിയുടെ ചീഫ് എഡിറ്ററായ ബാഷര്‍ ജമീല്‍ ഹന്ന പറഞ്ഞു. ലോകത്തെ ഏറ്റവും വലിയ കത്തോലിക്ക മാധ്യമ ശൃംഖലയാണ് ഇഡബ്ല്യുടിഎന്‍. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}

Image: /content_image/News/News-2022-03-26-17:11:56.jpg
Keywords: ഇറാഖ

18596
Category: 1
Sub Category:
Heading: വിശുദ്ധ നാടിന് വേണ്ടിയുള്ള ദുഃഖവെള്ളിയിലെ സ്തോത്രക്കാഴ്ച: സഹായിക്കണമെന്ന് വത്തിക്കാന്‍
Content: വത്തിക്കാന്‍ സിറ്റി: വിശുദ്ധ നാടിനു വേണ്ടിയുള്ള ഇക്കൊല്ലത്തെ ദുഃഖവെള്ളി സ്തോത്രക്കാഴ്ചയ്ക്കു ഉദാരമായി സഹായിക്കണമെന്ന അഭ്യര്‍ത്ഥനയുമായി പൗരസ്ത്യ സഭകള്‍ക്ക് വേണ്ടിയുള്ള വത്തിക്കാന്‍ തിരുസംഘത്തിന്റെ തലവനായ കര്‍ദ്ദിനാള്‍ ലിയോണാര്‍ഡോ സാന്ദ്രി. കോവിഡ് പകര്‍ച്ചവ്യാധിയെ തുടര്‍ന്നു കഴിഞ്ഞവര്‍ഷത്തെ സ്തോത്രക്കാഴ്ചയില്‍ ഗണ്യമായ കുറവുണ്ടായ സാഹചര്യത്തിലാണ് കര്‍ദ്ദിനാളിന്റെ ആഹ്വാനം. ചെറിയ സംഭാവനപോലും വിധവയുടെ നേര്‍ച്ചക്കാശിനു സമമാണെന്ന്‍ പറഞ്ഞ കര്‍ദ്ദിനാള്‍, അത് നമ്മുടെ സഹോദരീ-സഹോദരന്മാര്‍ക്ക് ജീവിക്കുവാനും, പ്രത്യാശക്കും, ക്രിസ്തുവിന്റെ സാന്നിധ്യം കണ്ട തെരുവുകളിലും സ്ഥലങ്ങളിലും വചനം മാംസമായി തീര്‍ന്നതിന് ജീവിത സാക്ഷ്യം നല്‍കുവാനും സഹായകമാവുമെന്നും കൂട്ടിച്ചേര്‍ത്തു. വത്തിക്കാനാണ് വിശുദ്ധ നാടിന് വേണ്ടിയുള്ള നേര്‍ച്ച സ്വീകരിക്കുന്നതിന് മേല്‍നോട്ടം വഹിക്കുന്നത്. 1974-ല്‍ പോള്‍ ആറാമന്‍ പാപ്പ, ദുഃഖവെള്ളി - ഈ നേര്‍ച്ച സ്വീകരണത്തിനുള്ള ദിനമായി നിശ്ചയിക്കുകയായിരിന്നു. കഴിഞ്ഞ എണ്ണൂറു വര്‍ഷങ്ങളിലധികമായി വിശുദ്ധ നാട്ടിലെ ദേവാലയങ്ങളുടേയും, പുണ്യ സ്ഥലങ്ങളുടേയും നടത്തിപ്പ് ചുമതല നിര്‍വഹിക്കുന്ന ഫ്രാന്‍സിസ്കന്‍ വൈദികര്‍ക്കാണ് സ്തോത്രക്കാഴ്ചയുടെ 65% കൈമാറുന്നത്. സെമിനാരി വിദ്യാര്‍ത്ഥികളെയും, പുരോഹിതരെയും സഹായിക്കുന്നതിനായി പൗരസ്ത്യ സഭകള്‍ക്ക് വേണ്ടിയുള്ള വത്തിക്കാന്‍ തിരുസംഘത്തിനാണ് ബാക്കി 35% ലഭിക്കുക. ജെറുസലേം, പലസ്തീന്‍, ഇസ്രായേല്‍, ജോര്‍ദ്ദാന്‍, സൈപ്രസ്, സിറിയ, ലെബനോന്‍, ഈജിപ്ത്, എത്യോപ്യ, എറിത്രിയ, തുര്‍ക്കി, ഇറാന്‍, ഇറാഖ് എന്നീ രാഷ്ട്രങ്ങളാണ് ‘പ്രൊ ടെറാ സാങ്ങ്റ്റാ’ എന്നറിയപ്പെടുന്ന ഈ സ്തോത്രക്കാഴ്ചയുടെ മറ്റ് ഗുണഭോക്താക്കള്‍. 2021-ല്‍ പൗരസ്ത്യ സഭകള്‍ക്ക് വേണ്ടിയുള്ള തിരുസംഘത്തിന് 60 ലക്ഷം അമേരിക്കന്‍ ഡോളറാണ് ലഭിച്ചത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 37 ലക്ഷം ഡോളറിന്റെ കുറവാണ് ഉണ്ടായിരുന്നത്. പൊന്തിഫിക്കല്‍ ഓറിയന്റല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, ബെത്ലഹേം സര്‍വ്വകലാശാല, ജെറുസലേം ലാറ്റിന്‍ പാത്രിയാര്‍ക്കേറ്റിന്റെ കീഴിലുള്ള സ്കൂളുകള്‍ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഈ പണം സഹായകമായി. സിറിയ, എത്യോപ്യ, ഈജിപ്ത്, ലെബനോന്‍ എന്നീ രാഷ്ട്രങ്ങള്‍ക്കായി 24 ലക്ഷം ഡോളറാണ് ചിലവഴിച്ചത്. അതേസമയം അമേരിക്കയില്‍ ദേവാലയങ്ങള്‍ക്ക് പുറമേ, ഓണ്‍ലൈന്‍ വഴിയായും ഇത്തവണ ദുഃഖവെള്ളി സംഭാവന നല്‍കുന്നതിനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്.
Image: /content_image/News/News-2022-03-26-17:54:52.jpg
Keywords:

18597

Content: വത്തിക്കാന്‍ സിറ്റി: വിശുദ്ധ നാടിനു വേണ്ടിയുള്ള ഇക്കൊല്ലത്തെ ദുഃഖവെള്ളി സ്തോത്രക്കാഴ്ചയ്ക്കു ഉദാരമായി സഹായിക്കണമെന്ന അഭ്യര്‍ത്ഥനയുമായി പൗരസ്ത്യ സഭകള്‍ക്ക് വേണ്ടിയുള്ള വത്തിക്കാന്‍ തിരുസംഘത്തിന്റെ തലവനായ കര്‍ദ്ദിനാള്‍ ലിയോണാര്‍ഡോ സാന്ദ്രി. കോവിഡ് പകര്‍ച്ചവ്യാധിയെ തുടര്‍ന്നു കഴിഞ്ഞവര്‍ഷത്തെ സ്തോത്രക്കാഴ്ചയില്‍ ഗണ്യമായ കുറവുണ്ടായ സാഹചര്യത്തിലാണ് കര്‍ദ്ദിനാളിന്റെ ആഹ്വാനം. ചെറിയ സംഭാവനപോലും വിധവയുടെ നേര്‍ച്ചക്കാശിനു സമമാണെന്ന്‍ പറഞ്ഞ കര്‍ദ്ദിനാള്‍, അത് നമ്മുടെ സഹോദരീ-സഹോദരന്മാര്‍ക്ക് ജീവിക്കുവാനും, പ്രത്യാശക്കും, ക്രിസ്തുവിന്റെ സാന്നിധ്യം കണ്ട തെരുവുകളിലും സ്ഥലങ്ങളിലും വചനം മാംസമായി തീര്‍ന്നതിന് ജീവിത സാക്ഷ്യം നല്‍കുവാനും സഹായകമാവുമെന്നും കൂട്ടിച്ചേര്‍ത്തു. വത്തിക്കാനാണ് വിശുദ്ധ നാടിന് വേണ്ടിയുള്ള നേര്‍ച്ച സ്വീകരിക്കുന്നതിന് മേല്‍നോട്ടം വഹിക്കുന്നത്. 1974-ല്‍ പോള്‍ ആറാമന്‍ പാപ്പ, ദുഃഖവെള്ളി - ഈ നേര്‍ച്ച സ്വീകരണത്തിനുള്ള ദിനമായി നിശ്ചയിക്കുകയായിരിന്നു. കഴിഞ്ഞ എണ്ണൂറു വര്‍ഷങ്ങളിലധികമായി വിശുദ്ധ നാട്ടിലെ ദേവാലയങ്ങളുടേയും, പുണ്യ സ്ഥലങ്ങളുടേയും നടത്തിപ്പ് ചുമതല നിര്‍വഹിക്കുന്ന ഫ്രാന്‍സിസ്കന്‍ വൈദികര്‍ക്കാണ് സ്തോത്രക്കാഴ്ചയുടെ 65% കൈമാറുന്നത്. സെമിനാരി വിദ്യാര്‍ത്ഥികളെയും, പുരോഹിതരെയും സഹായിക്കുന്നതിനായി പൗരസ്ത്യ സഭകള്‍ക്ക് വേണ്ടിയുള്ള വത്തിക്കാന്‍ തിരുസംഘത്തിനാണ് ബാക്കി 35% ലഭിക്കുക. ജെറുസലേം, പലസ്തീന്‍, ഇസ്രായേല്‍, ജോര്‍ദ്ദാന്‍, സൈപ്രസ്, സിറിയ, ലെബനോന്‍, ഈജിപ്ത്, എത്യോപ്യ, എറിത്രിയ, തുര്‍ക്കി, ഇറാന്‍, ഇറാഖ് എന്നീ രാഷ്ട്രങ്ങളാണ് ‘പ്രൊ ടെറാ സാങ്ങ്റ്റാ’ എന്നറിയപ്പെടുന്ന ഈ സ്തോത്രക്കാഴ്ചയുടെ മറ്റ് ഗുണഭോക്താക്കള്‍. 2021-ല്‍ പൗരസ്ത്യ സഭകള്‍ക്ക് വേണ്ടിയുള്ള തിരുസംഘത്തിന് 60 ലക്ഷം അമേരിക്കന്‍ ഡോളറാണ് ലഭിച്ചത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 37 ലക്ഷം ഡോളറിന്റെ കുറവാണ് ഉണ്ടായിരുന്നത്. പൊന്തിഫിക്കല്‍ ഓറിയന്റല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, ബെത്ലഹേം സര്‍വ്വകലാശാല, ജെറുസലേം ലാറ്റിന്‍ പാത്രിയാര്‍ക്കേറ്റിന്റെ കീഴിലുള്ള സ്കൂളുകള്‍ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഈ പണം സഹായകമായി. സിറിയ, എത്യോപ്യ, ഈജിപ്ത്, ലെബനോന്‍ എന്നീ രാഷ്ട്രങ്ങള്‍ക്കായി 24 ലക്ഷം ഡോളറാണ് ചിലവഴിച്ചത്. അതേസമയം അമേരിക്കയില്‍ ദേവാലയങ്ങള്‍ക്ക് പുറമേ, ഓണ്‍ലൈന്‍ വഴിയായും ഇത്തവണ ദുഃഖവെള്ളി സംഭാവന നല്‍കുന്നതിനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-03-26-17:55:27.jpg
Keywords: വിശുദ്ധ നാട

18598
Category: 1
Sub Category:
Heading: തീവ്ര യഹൂദ നിലപാടും അനധികൃത കുടിയേറ്റവും വെല്ലുവിളി: ജെറുസലേമിലെ ക്രിസ്ത്യന്‍ ജനസംഖ്യ കുത്തനെ കുറയുന്നുവെന്ന് വെളിപ്പെടുത്തല്‍
Content: ജെറുസലേം: ലോകമെമ്പാടുമുള്ള ക്രൈസ്തവരുടെ പുണ്യകേന്ദ്രമായ ജെറുസലേമിലെ ക്രൈസ്തവ ജനസംഖ്യ കുത്തനെ കുറയുന്നതില്‍ ആശങ്കയുമായി വിശുദ്ധ നാട്ടിലെ കത്തോലിക്ക സഭാതലവന്‍മാരുടെ സമിതിയുടെ ഔദ്യോഗിക വക്താവായ വാദി അബു നാസ്സര്‍. തുര്‍ക്കി വാര്‍ത്താ ഏജന്‍സിയായ അനഡോളു ന്യൂസ് ഏജന്‍സിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 1992-ല്‍ വിശുദ്ധ നാട്ടിലെ മൊത്തം ജനസംഖ്യയുടെ 25 ശതമാനമുണ്ടായിരുന്ന ക്രൈസ്തവരുടെ എണ്ണം കാലക്രമേണ കുറഞ്ഞ് ഇപ്പോള്‍ വെറും ഒരു ശതമാനമായി മാറിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇസ്രായേലി അധികാരികളുടെ കണക്കനുസരിച്ച് 2019-ല്‍ ജെറുസലേമിലെ മൊത്തം ജനസംഖ്യ 9,36,000-മാണ്. ഇതില്‍ 62% യഹൂദരും ബാക്കിയുള്ള 38% പലസ്തീനികളുമാണ്. ഇതില്‍ ക്രൈസ്തവരുടെ എണ്ണം വെറും 10,000-ല്‍ താഴെ മാത്രമാണ്. വിശുദ്ധനാട്ടിലെ ക്രൈസ്തവരുടെ എണ്ണത്തിലെ ഗണ്യമായ കുറവിന് സാമ്പത്തികം മുതല്‍ രാഷ്ട്രീയം വരെയുള്ള നിരവധി കാരണങ്ങളുണ്ടെന്നു അബു നാസ്സര്‍ ചൂണ്ടിക്കാട്ടുന്നു. ഇതില്‍ സാമ്പത്തിക കാരണങ്ങള്‍ ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്നും, കൊറോണ പകര്‍ച്ചവ്യാധി കാരണം പ്രധാന വരുമാനമാര്‍ഗ്ഗമായ ടൂറിസത്തില്‍ ഉണ്ടായ ഗണ്യമായ കുറവ് കനത്ത പ്രഹരമാണ് ഏല്‍പ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇസ്രായേല്‍-പലസ്തീന്‍ പ്രതിസന്ധിയാണ് രാഷ്ട്രീയ കാരണങ്ങളില്‍ പ്രധാനം. മേഖലയില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ അസ്ഥിരത നിരവധി കുടുംബങ്ങളെ പലായനം ചെയ്യുന്നതിന് പ്രേരിപ്പിച്ചിട്ടുണ്ടെന്നു. അദ്ദേഹം പറയുന്നു.

A church leader in Jerusalem has expressed concern over the steep decline of the holy city’s Christian population over the years https://t.co/VctfB0TDL0 pic.twitter.com/IdO7jI9rhX
— ANADOLU AGENCY (@anadoluagency) March 25, 2022

വിശുദ്ധ നാട്ടിലെ ക്രൈസ്തവ ജനസംഖ്യയിലെ കുറവ് ക്രൈസ്തവരെ മാത്രമല്ല, ജെറുസലേമിന്റെ ബഹുസ്വരതയെ ഇഷ്ടപ്പെടുന്ന സകലരേയും ബാധിക്കുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. പലസ്തീനികള്‍ക്കെതിരെ യഹൂദ വര്‍ഗ്ഗീയവാദികള്‍ നടത്തുന്ന ആക്രമണങ്ങളും, വര്‍ദ്ധിച്ചുവരുന്ന അനധികൃത കുടിയേറ്റങ്ങളുമാണ് മറ്റൊരു പ്രധാന കാരണമായി അബു നാസ്സര്‍ ചൂണ്ടിക്കാട്ടുന്നത്. കിഴക്കന്‍ ജെറുസലേമിലും പരിസര പ്രദേശങ്ങളിലുമായി ഒരുപാട് അനധികൃത കുടിയേറ്റ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. ഇതൊരു രഹസ്യമല്ലെന്നും, ക്രൈസ്തവ പുണ്യകേന്ദ്രങ്ങള്‍ ഉള്‍പ്പെടെ നിരവധി സ്ഥലങ്ങള്‍ ഇത്തരം അനധികൃത കുടിയേറ്റ പ്രവര്‍ത്തനങ്ങളുടെ ലക്ഷ്യകേന്ദ്രങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യഹൂദ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ തടയുവാന്‍ ഇസ്രായേല്‍ അധികാരികള്‍ കാര്യമായ ശ്രമങ്ങള്‍ നടത്താത്തതിനെ അദ്ദേഹം ശക്തമായ ഭാഷയില്‍ അപലപിച്ചു. ജെറുസലേമിലെ ക്രിസ്ത്യാനികളും, ക്രിസ്ത്യന്‍ പുണ്യസ്ഥലങ്ങളും നേരിടുന്ന ഭീഷണികളില്‍ ക്രിസ്ത്യന്‍ സഭാ തലവന്‍മാര്‍ ആശങ്കാകുലരാണെന്ന്‍ പറഞ്ഞ അബു നാസ്സര്‍, കഴിഞ്ഞ ഡിസംബറില്‍ പുറത്തുവിട്ട സംയുക്ത പ്രസ്താവനയിലൂടെ ക്രിസ്ത്യാനികള്‍ക്കെതിരെ തീവ്ര യഹൂദവാദികള്‍ നടത്തുന്ന ആക്രമണങ്ങളെ കുറിച്ച് സഭാതലവന്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുള്ള കാര്യവും ചൂണ്ടിക്കാട്ടി. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}

Image: /content_image/News/News-2022-03-27-09:04:56.jpg
Keywords: യഹൂദ