Content | വത്തിക്കാന്‍ സിറ്റി: റഷ്യയെയും യുക്രൈനെയും മാനവരാശിയെയും മാര്‍പാപ്പ ദൈവമാതാവിന്റെ വിമല ഹൃദയത്തിന് പ്രതിഷ്ഠിക്കാനിരിക്കെ ലോകമാസകലമുള്ള കത്തോലിക്ക മെത്രാന്മാർക്ക് പാപ്പ അയച്ച കത്തിലെ ഭാഗങ്ങളും ചര്‍ച്ചയാകുന്നു. യുക്രൈനിലെ അടിച്ചമർത്തപ്പെട്ട ജനതയുടെ ഭീകരമായ യാതനകൾ അനുദിനം കൂടുതൽ വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യമാണ് ഏതാണ്ട് ഒരുമാസമായി തുടരുന്ന ഈ യുദ്ധം ഉളവാക്കുന്നതെന്നും ഈ അവസരത്തിൽ, സമാധാനത്തിന്റെ രാജാവിനോട് മാധ്യസ്ഥത്തിനായി പ്രാർത്ഥിക്കാനും നിലവിലെ സംഘർഷങ്ങളുടെ ദുരിതഫലങ്ങൾ അനുഭവിക്കുന്നവർക്ക് സമീപസ്ഥരായിരിക്കാനും സഭ വിളിക്കപ്പെട്ടിരിക്കുന്നുവെന്നും പാപ്പ കത്തില്‍ കുറിച്ചു.
നിരവധി വിശ്വാസികളുടെ അഭ്യർത്ഥനകൂടി കണക്കിലെടുത്തുകൊണ്ട്, ഇപ്പോൾ സംഘർഷത്തിലിരിക്കുന്ന രണ്ടു രാജ്യങ്ങളെയും പ്രത്യേകമായ രീതിയിൽ പരിശുദ്ധ അമ്മയ്ക്ക് സമർപ്പിക്കുവാൻ താൻ ആഗ്രഹിക്കുന്നുവെന്ന് പാപ്പ കത്തിൽ ഓര്‍മ്മപ്പെടുത്തി. മാർച്ച് ഇരുപത് ഞായറാഴ്ച ത്രികാലജപപ്രാർത്ഥനയുടെ അവസാനത്തിൽ താൻ അറിയിച്ചിരുന്നതുപോലെ, മംഗള വാർത്തതിരുന്നാൾ ദിനത്തില്‍ സകല മാനവകുലത്തെയും പ്രത്യേകിച്ച് റഷ്യയെയും യുക്രൈനെയും മറിയത്തിന്റെ വിമലഹൃദയത്തിന് പ്രത്യേകമായി സമർപ്പിക്കുകയാണെന്നും അനുതാപ ശുശ്രൂഷയുടെ ഭാഗമായാണ് പ്രതിഷ്ഠ നടക്കുകയെന്നും പാപ്പ പ്രസ്താവിച്ചു.
ദൈവത്തിന്റെ ക്ഷമയാൽ നവീകരിക്കപ്പെട്ട് സമാധാനത്തിനായി പ്രാർത്ഥിക്കുന്നത് ഉചിതമായതിനാലാണ് ഇപ്രകാരം നടത്തുന്നത്. സമർപ്പണം ഏകദേശം ആറരയോടെയാകും നടക്കുക. നിലവിലെ നിർണ്ണായകനിമിഷത്തിൽ, കഷ്ട്ടപ്പെടുന്നവരുടെയും അക്രമത്തിന് ഒരു അറുതിവരുവാനായി പ്രാർത്ഥിക്കുന്നവരുടെയും നിലവിളി സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയുടെ സഹായത്തോടെ ദൈവസന്നിധിയിലേക്ക് എത്തിക്കുവാനുള്ള ഒരു പ്രവൃത്തിയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഈയവസരത്തിൽ, വൈദികർക്കും, സന്യസ്തർക്കും, മറ്റ് വിശ്വാസികൾക്കുമൊപ്പം പ്രാർത്ഥനയിലൂടെ ഈ കർമ്മത്തിൽ പങ്കുചേരാനും, അതുവഴി ദൈവജനം മുഴുവനും, തങ്ങളുടെ അമ്മയായ മറിയത്തോട് ഈയൊരു പ്രാർത്ഥന നടത്തുവാനും പാപ്പാ എല്ലാ മെത്രാന്മാരെയും ക്ഷണിച്ചു. ഇതിനായുള്ള പ്രത്യേക സമർപ്പണ പ്രാർത്ഥനയുടെ പരിഭാഷ വിവിധ ഭാഷകളിൽ നൽകുകയും ചെയ്തിട്ടുണ്ട്.
#{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }#
☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}}
#{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
|