Contents

Displaying 18231-18240 of 25084 results.
Content: 18609
Category: 1
Sub Category:
Heading: കോപ്റ്റിക് കത്തോലിക്ക സഭയുടെ മുൻ പാത്രിയാർക്കീസ് അന്തോണിയോസ് നാഗ്വിബ് ദിവംഗതനായി
Content: കെയ്റോ: ഈജിപ്തിലെ കോപ്റ്റിക് കത്തോലിക്ക സഭയുടെ മുൻ പാത്രിയാർക്കീസ് കര്‍ദ്ദിനാള്‍ അന്തോണിയോസ് നാഗ്വിബ് അന്തരിച്ചു. 87 വയസ്സായിരുന്നു. രാജ്യ തലസ്ഥാനമായ കെയ്റോയിലെ ഇറ്റാലിയൻ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയായിരുന്ന അദ്ദേഹം മാർച്ച് 27 രാത്രിയിലാണ് നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടത്. 2010 മുതൽ 2013 വരെ ഈജിപ്ഷ്യൻ സർക്കാരും, ക്രൈസ്തവ സമൂഹങ്ങളും തമ്മിൽ അറബ് വസന്തത്തിന്റെ പശ്ചാത്തലത്തിൽ പ്രശ്നങ്ങളിൽ ഉടലെടുത്തപ്പോൾ അദ്ദേഹത്തിന്റെ ആത്മീയ നേതൃപാടവം ഏറെ ശ്രദ്ധിക്കപ്പെട്ടിരിന്നു. 1935ൽ മിന്യ പ്രവിശ്യയിലെ സമാലൂത്തിൽ ജനിച്ച അന്തോണിയോസ് നാഗ്വിബ് കെയ്റോയിലാണ് സെമിനാരി വിദ്യാഭ്യാസം നടത്തിയത്. പിന്നീട് ഉന്നതവിദ്യാഭ്യാസത്തിനായി അദ്ദേഹം റോമിലെ പൊന്തിഫിക്കൽ ഉർബാനിയ സർവ്വകലാശാലയിൽ ചേർന്നു. ദൈവശാസ്ത്രത്തിലും, വിശുദ്ധ ഗ്രന്ഥത്തിലും ഡിഗ്രി നേടിയതിനുശേഷം 1960ൽ അന്തോണിയോസ് പൗരോഹിത്യം സ്വീകരിച്ചു. ഇതിനിടയിൽ ബൈബിളിന്റെ അറബി പരിഭാഷ തയ്യാറാക്കാൻ അദ്ദേഹം ഏതാനും പ്രൊട്ടസ്റ്റൻറ്, ഓർത്തഡോക്സ് ദൈവശാസ്ത്രജ്ഞരെ സഹായിച്ചു. 2006ലാണ് അന്തോണിയോസ് നാഗൂബ് അലക്സാണ്ട്രിയയിലെ പാത്രിയാർക്ക് പദവി ഏറ്റെടുക്കുന്നത്. 2010ൽ ബനഡിക്ട് പതിനാറാമൻ മാർപാപ്പ അദ്ദേഹത്തെ കർദ്ദിനാൾ പദവിയിലേക്ക് ഉയർത്തി. 2013 ജനുവരി മാസം ആരോഗ്യ പ്രശ്നങ്ങൾ മൂലം പാത്രിയാർക്കീസ് പദവിയിൽ നിന്നും ഒഴിഞ്ഞെങ്കിലും, ഫ്രാൻസിസ് മാർപാപ്പയെ തെരഞ്ഞെടുത്ത കോൺക്ലേവിൽ അന്തോണിയോസ് നാഗ്വിബ് പങ്കെടുത്തിരുന്നു. ഈജിപ്തിലെ ഭൂരിപക്ഷ ക്രൈസ്തവ സമൂഹമായ കോപ്റ്റിക് ഓർത്തഡോക്സ് സഭാനേതൃത്വവുമായി ദൃഢമായ ബന്ധം കാത്തുസൂക്ഷിക്കുവാനും അന്തോണിയോസ് നാഗ്വിബ് പരിശ്രമിച്ചിരുന്നു. 2,50,000 അംഗങ്ങളുള്ള സഭയാണ് കോപ്റ്റിക് കത്തോലിക്ക സഭ. . #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-03-29-11:49:42.jpg
Keywords: കോപ്റ്റി
Content: 18610
Category: 11
Sub Category:
Heading: ഭരണകൂട ഭീകരതയ്ക്കിടെ മ്യാന്‍മറില്‍ ദൈവവിളി വസന്തം: 13 ഡീക്കന്മാര്‍ തിരുപ്പട്ടം സ്വീകരിച്ചു
Content: യങ്കോണ്‍: തെരഞ്ഞെടുക്കപ്പെട്ട ജനാധിപത്യ സര്‍ക്കാരിനെ അട്ടിമറിച്ച് അധികാരത്തിലേറിയ സൈനീക ഭരണകൂടത്തിനെതിരെയുള്ള ജനകീയ പ്രക്ഷോഭം ശക്തമായി തുടരുന്നതിനിടയിലും തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യമായ മ്യാന്‍മറില്‍ ദൈവവിളി വസന്തം. ഈ അടുത്ത ദിവസം യാങ്കോണിലെ സെന്റ്‌ മേരീസ് കത്തീഡ്രലില്‍ മ്യാന്‍മര്‍ മെത്രാന്‍ സമിതി പ്രസിഡന്റും, യങ്കോണ്‍ മെത്രാപ്പോലീത്തയുമായ കര്‍ദ്ദിനാള്‍ ചാള്‍സ് ബോയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടന്ന ചടങ്ങില്‍വെച്ച് 13 പേരാണ് തിരുപ്പട്ടം സ്വീകരിച്ച് പൗരോഹിത്യത്തിലേക്ക് പ്രവേശിച്ചത്. യാങ്കോണ്‍, പ്യായ്, പാതെയിന്‍ എന്നീ രൂപതകളില്‍ നിന്നുള്ളവരാണ് നവവൈദികര്‍. ഇതില്‍ 3 പേര്‍ ഈശോ സമൂഹാംഗങ്ങളും, രണ്ടുപേര്‍ ഫ്രിയാര്‍സ് മൈനര്‍ സഭയില്‍പ്പെട്ടവരും ബാക്കിയുള്ളവര്‍ രൂപതാ വൈദികരുമാണ്. മ്യാന്മറിലെ സഭ വൃണപ്പെട്ടിരിക്കുകയാണെന്നും, ഈ സാഹചര്യത്തില്‍ വൈദികര്‍ മാത്രമാണ് ജനങ്ങളുടെ പ്രതീക്ഷയെന്നും ചടങ്ങിനിടെ നടത്തിയ പ്രസംഗത്തില്‍ മെത്രാപ്പോലീത്ത പ്രസ്താവിച്ചു. മ്യാന്‍മറിന് അനുരഞ്ജനവും ചര്‍ച്ചകളും ആവശ്യമാണെന്ന് പറഞ്ഞ മെത്രാപ്പോലീത്ത, മ്യാന്‍മര്‍ ഇപ്പോള്‍ കുരിശിന്റെ വഴിയിലൂടെയാണ് നടക്കുന്നതെന്നും, അള്‍ത്താരയുടെ മുന്നില്‍ നില്‍ക്കുന്ന വൈദികര്‍ സഭക്കും രാഷ്ട്രത്തിനുമായി തങ്ങളുടെ ജീവന്‍ ബലികഴിക്കുവാന്‍ വരെ തയ്യാറാണെന്നും കൂട്ടിച്ചേര്‍ത്തു. മാനുഷികാന്തസും, നീതിയും പ്രചരിപ്പിക്കുന്ന വൈദികര്‍ മറ്റൊരു ക്രിസ്തുവാണെന്നും മെത്രാപ്പോലീത്ത പറഞ്ഞു. വൈദികരുടെ മാതൃകയും, രക്ഷകനും, മാര്‍ഗ്ഗദര്‍ശിയും ക്രിസ്തുവാണെന്ന്‍ പറഞ്ഞ മെത്രാപ്പോലീത്ത, വിശുദ്ധിയിലേക്ക് വിളിക്കപ്പെട്ടിരിക്കുന്ന വൈദികര്‍ ദൈവത്തോടും അജഗണങ്ങളോടും അടുത്തബന്ധം പുലര്‍ത്തേണ്ടവരാണെന്നും ഓര്‍മ്മിപ്പിച്ചു. 2021 ഫെബ്രുവരി 1-ന് മ്യാന്‍മര്‍ സൈന്യം സാന്‍ സു ചിയുടെ നേതൃത്വത്തിലുള്ള ജനാധിപത്യ സര്‍ക്കാരിനെ പട്ടാള അട്ടിമറിയിലൂടെ പുറത്താക്കിയതിനുശേഷം കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ക്കാണ് മ്യാന്‍മര്‍ സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്നത്. ആയിരകണക്കിന് ആളുകളാണ് ഇക്കാലയളവില്‍ ഭവനരഹിതരായത്. ഇക്കഴിഞ്ഞ മാര്‍ച്ച് 10ന് മ്യാന്‍മര്‍ സൈന്യത്തിന്റെ ബോംബിംഗില്‍ കത്തോലിക്ക സന്യാസിനികളുടെ കോണ്‍വെന്റിന് കനത്ത നാശനഷ്ടങ്ങള്‍ സംഭവിച്ചിരുന്നു. കനത്ത ബോംബിംഗിനിടയിലും ജീവന്‍ പണയംവെച്ചാണ് കത്തോലിക്കാ സഭ ഭവനരഹിതരായവരെ സഹായിച്ചുകൊണ്ടിരിക്കുന്നത്. ഒന്നിലധികം പ്രാവശ്യം ഫ്രാന്‍സിസ് പാപ്പ മ്യാന്‍മര്‍ ജനതക്ക് വേണ്ടി ലോകജനതയോട് പ്രാര്‍ത്ഥനാ സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ഫെബ്രുവരി 2-ലെ പൊതു അഭിസംബോധനക്കിടയില്‍ മ്യാന്‍മറില്‍ നടന്നുകൊണ്ടിരിക്കുന്ന രക്തരൂക്ഷിത അക്രമങ്ങളെ പാപ്പ വേദനയോടെ സ്മരിച്ചിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-03-29-15:39:06.jpg
Keywords: മ്യാന്‍
Content: 18611
Category: 1
Sub Category:
Heading: തിരുവോസ്തി മാലിന്യ ചതുപ്പിൽ വലിച്ചെറിഞ്ഞ നിലയില്‍: വ്യാപക പ്രതിഷേധം: നാളെ പരിഹാര പ്രാര്‍ത്ഥനാദിനമെന്ന് കൊച്ചി രൂപത
Content: കൊച്ചി: കൊച്ചി രൂപതയുടെ കീഴിലുള്ള ആലപ്പുഴ അരൂക്കുറ്റി സെന്റ് ജേക്കബ് ചാപ്പലില്‍ സക്രാരി തകര്‍ത്ത് തിരുവോസ്തി മാലിന്യ ചതുപ്പിൽ വലിച്ചെറിഞ്ഞ നിലയില്‍. ഇന്നലെ മാർച്ച് 28 രാത്രിയിൽ പാദുവാപുരം സെന്റ് ആന്റണീസ് ഇടവക പള്ളിയുടെ കീഴിലുള്ള ചാപ്പലിലാണ് ആക്രമണം നടന്നത്. ഒരു മോഷണശ്രമമായി മാത്രം ഇതിനെ കാണാൻ കഴിയില്ലായെന്നും എല്ലാ കത്തോലിക്ക വിശ്വാസികൾക്കും ഏറ്റവും വേദനയുണ്ടാക്കുന്ന രീതിയിൽ നടന്ന നിന്ദ്യമായ പ്രസ്തുത സംഭവത്തെക്കുറിച്ച് ഉടനടി അന്വേഷണം നടത്തി കുറ്റവാളികളെ കണ്ടെത്തണമെന്നും കൊച്ചി രൂപത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. അക്രമ സംഭവത്തെ വിശുദ്ധ കുര്‍ബാനയെ നിന്ദിക്കുക എന്ന ലക്ഷ്യത്തോടെ ചെയ്തതായാണ് കാണുന്നതെന്ന് കൊച്ചി രൂപതാധ്യക്ഷന്‍ ഡോ. ജോസഫ് കരിയില്‍ പറഞ്ഞു. ഒരു മോഷണ ശ്രമമാണെന്ന് വരുത്തി തീര്‍ക്കുവാന്‍ വേണ്ടിയാകണം നേര്‍ച്ചപ്പെട്ടി ചതുപ്പില്‍ കൊണ്ടുപോയി ഇട്ടിട്ടുണ്ട്. നൂറു രൂപ പോലും അതില്‍ ഉണ്ടാകാനിടയില്ല. പാവപ്പെട്ടവരുടെ ഏരിയയാണ് അത്. അതിനാല്‍ തന്നെ വിശുദ്ധ കുര്‍ബാനയെ നിന്ദിക്കുക എന്ന ലക്ഷ്യമാണ് അക്രമികള്‍ മുന്പില്‍ കണ്ടിട്ടുണ്ടാകുക. ആര് ചെയ്തുവെന്ന് തങ്ങള്‍ക്ക് അറിയില്ല. പോലീസ് സംഭവ സ്ഥലത്തെത്തി. അവരുടെ അനുവാദത്തോടെയാണ് തിരുവോസ്തിയും മറ്റ് വസ്തുക്കളും ചതുപ്പില്‍ നിന്ന് ദേവാലയത്തിലേക്ക് തിരികെ എത്തിച്ചിരിക്കുന്നത്. ഇത്ര നിന്ദ്യമായ സംഭവം ഇനി ഉണ്ടാകാതിരിക്കുവാനായി പോലീസ് കര്‍ശനമായ നടപടിയെടുക്കണമെന്നും വിഷയത്തില്‍ ഉദാസീനത കാണിക്കരുതെന്നും ഡോ. ജോസഫ് കരിയില്‍ കൂട്ടിച്ചേര്‍ത്തു. ഒരിക്കലും നടക്കാൻ പാടില്ലാത്ത ഈ അവഹേളനത്തിന്റെ പശ്ചാത്തലത്തില്‍ നാളെ പാപ പരിഹാര ദിനമായി ആചരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശുശ്രൂഷകള്‍ ചാപ്പലില്‍ നടക്കും. അതേസമയം കൊച്ചി അടക്കമുള്ള നഗരങ്ങളില്‍ ബ്ലാക്ക് മാസ് അഥവാ കറുത്ത കുര്‍ബാന സാത്താന്‍ സേവകര്‍ അര്‍പ്പിക്കുന്നുണ്ടെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരിന്നു. തിരുവോസ്തി വലിച്ചെറിയപ്പെട്ട നിലയിലാണ് കണ്ടെത്തിയതെങ്കിലും ഇവയില്‍ ഏതാനും തിരുവോസ്തി അക്രമികള്‍ കൊണ്ടുപോയിട്ടുണ്ടാകുമോ എന്ന ആശങ്കാജനകമായ ചോദ്യവും നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ല. ആശങ്ക ശക്തമായ പശ്ചാത്തലത്തില്‍ പോലീസ് അടിയന്തരമായി പ്രതികളെ കണ്ടെത്തണമെന്ന ആവശ്യം ശക്തമാകുകയാണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JKK4vYgPLj3FxDhb64n3jw}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-03-29-17:08:50.jpg
Keywords: അവഹേള
Content: 18612
Category: 10
Sub Category:
Heading: യുദ്ധത്തിന് നടുവിലും കൂദാശകള്‍ സ്വീകരിക്കാന്‍ ഏറെ താത്പര്യത്തോടെ വിശ്വാസികള്‍: യുക്രൈനിലെ സാഹചര്യം വിവരിച്ച് വൈദികന്‍
Content: കീവ്: യുദ്ധം സൃഷ്ട്ടിച്ച കടുത്ത അരക്ഷിതാവസ്ഥയ്ക്കിടെയിലും യുക്രൈന്‍ ജനതയുടെ ആത്മീയ ജീവിതം ശക്തമായി മുന്നോട്ടുപോകുന്നുവെന്ന വെളിപ്പെടുത്തലുമായി വൈദികന്റെ സാക്ഷ്യം. 2004 മുതൽ യുക്രൈനിന്റെ തലസ്ഥാനമായ കീവിൽ സേവനമനുഷ്ഠിക്കുന്ന ബ്രസീലിയൻ മിഷ്ണറിയായ ഫാ. ലൂക്കാസ് പെറോസിയാണ് രാജ്യത്തെ സാഹചര്യം സന്നദ്ധ സംഘടനയായ എ‌സി‌എന്‍ മുഖേനെ വിവരിച്ചിരിക്കുന്നത്. വിശുദ്ധ കുര്‍ബാന, കുമ്പസാരം, വിവാഹം, അടക്കമുള്ള കൂദാശകള്‍ സ്വീകരിക്കാന്‍ നിരവധി പേര്‍ ഇക്കാലയളവിലും കടന്നുവരുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു. യുദ്ധത്തിന്റെ ആരംഭ ദിനം മുതൽ മൂന്ന് വൈദികർക്കൊപ്പം, പരിശുദ്ധ കന്യകാമറിയത്തിന്റെ നാമഥേയത്തിലുള്ള ഇടവകയിൽ മുപ്പതോളം പേർക്ക് ഫാ. ലൂക്കാസ് അഭയം നൽകിട്ടുണ്ട്. നേരത്തെ തന്നെ രാജ്യം വിട്ടു പോകാമെങ്കിലും താൻ സേവിക്കാൻ വന്നവരും സ്നേഹിക്കുന്നവരുമായ ആളുകളുടെ കൂടെ നിൽക്കാൻ തീരുമാനിച്ചതായി അദ്ദേഹം വ്യക്തമാക്കി. “പ്രത്യാശയുടെ വെളിച്ചം കെടുത്താൻ യുദ്ധത്തിന് കഴിയില്ല. ഇന്നലെ ഒരു വിവാഹമുണ്ടായിരുന്നു. കുമ്പസാരിക്കാനും ആളുകളെത്തുന്നുണ്ട്. കാരണം ഞങ്ങൾക്ക് പ്രത്യേകമായി ഒന്നും തയ്യാറാക്കാൻ കഴിയില്ലെന്ന് അവർക്കറിയാമെങ്കിലും, വിശ്വാസികൾ വന്ന് തങ്ങളോടു വിവാഹത്തിലൂടെ ഒന്നിപ്പിക്കുവാന്‍ ആവശ്യപ്പെടുന്നു. അവർക്ക് റൊമാൻറിക്ക് മിഥ്യാധാരണകളൊന്നുമില്ല, ഒരു കുടുംബമായി ദൈവകൃപയിൽ ജീവിക്കാൻ അവർ ആഗ്രഹിക്കുന്നു.യുദ്ധത്തിനിടയിലും, ദൈവം സ്നേഹമാണെന്ന് നമുക്ക് കാണാൻ കഴിയും, അവൻ നമ്മെ ഓരോരുത്തരെയും പരിധികളില്ലാതെ സ്നേഹിക്കുന്നു”. - ഫാ. ലൂക്കാസ് പറയുന്നു. പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ എയിഡ് ടു ദ ചർച്ച് ഇൻ നീഡുമായി (എസിഎസ്) വളരെ അടുത്താണ് ഈ വൈദികന്‍ കഴിയുന്നത്. സംഘടനയില്‍ നിന്നു ധാരാളം സഹായം യുദ്ധസമയത്ത് മാത്രമല്ല എപ്പോഴും ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു. അഭയം തേടിയെത്തിയ 30 പേർ താമസിക്കുന്ന പള്ളി എയിഡ് ടു ദ ചർച്ച് ഇൻ നീഡ് സംഘടനയുടെ സഹായത്താൽ നിർമ്മിച്ചതാണ്. പ്രാദേശിക സമൂഹത്തിന് ഇനിയും ഒരുപാട് സഹായം ആവശ്യമാണ്. ഈ സാഹചര്യങ്ങളിൽ, ആളുകൾ പ്രാഥമികമായി അഭയവും ആത്മീയ പിന്തുണയും തേടുന്നുവെന്നും ഫാ. ലൂക്കാസ് സൂചിപ്പിച്ചു. പ്രതിസന്ധികളും വെല്ലുവിളികളും ഏറെയാണെങ്കിലും യുക്രൈന്‍ വിടാന്‍ ഈ വൈദികന്‍ തയാറല്ല. "ജീവിതം ബുദ്ധിമുട്ടുള്ളതും നിരന്തരം അപകടകരവുമാണ്, അവരുടെ ജീവിതം എന്റെ ജീവിതമാണ്, അവരുടെ വിധിയാണ് എന്റെതും". വൈദികന്‍ പറയുന്നു. ഫാ. ലൂക്കാസിനെ പോലെ നിരവധി വൈദികരും സന്യസ്ഥരുമാണ് യുദ്ധഭൂമിയില്‍ ആയിരങ്ങളുടെ കണ്ണീര്‍ തുടയ്ക്കുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-03-29-19:31:08.jpg
Keywords: :യുക്രൈ
Content: 18613
Category: 18
Sub Category:
Heading: അരൂക്കുറ്റി തിരുവോസ്തി അവഹേളനം: പ്രതിഷേധം കനക്കുന്നു
Content: കൊച്ചി: ആലപ്പുഴ ജില്ലയിലെ അരൂക്കുറ്റി സെന്റ് ജേക്കബ് ചാപ്പലിൽ നിന്നും അതിവിശുദ്ധമായി കരുതുന്ന തിരുവോസ്തിയും പൂജ്യവസ്തുക്കളും മാലിന്യങ്ങൾ നിറഞ്ഞ ചതുപ്പിൽ വലിച്ചെറിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിഷേധം ശക്തമാകുന്നു. ചെയ്തവരെ ഉടനടി കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്നു വിവിധ ക്രിസ്തീയ സംഘടനകള്‍ ആവശ്യപ്പെട്ടു. നടപടി ഉത്കണ്ഠ ഉളവാക്കുന്നതും അങ്ങേയറ്റം അപലനീയവുമാണെന്ന് കെആർഎൽസിസി നിർവാഹക സമിതി യോഗം അഭിപ്രായപ്പെട്ടു. പ്രതികളെ എത്രയും വേഗം കണ്ടെത്തണമെന്ന് ബിഷപ്പ് ഡോ. ജോസഫ് കരിയിൽ , കെആർഎൽസിബിസി സെക്രട്ടറി ജനറൽ ബിഷപ്പ് ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ, വൈസ് പ്രസിഡന്റുമാരായ ബിഷപ്പ് ഡോ. വിൻസന്റ് സാമുവൽ തുടങ്ങിയവരുടെ നേതൃത്വത്തില്‍ കൂടിയ യോഗത്തില്‍ ആവശ്യപ്പെട്ടു. തിരുവോസ്തി മാല്ലിന്യ ചതുപ്പിൽ നിക്ഷേപിച്ച ഹീനപ്രവ്യത്തിയിൽ കെ‌സി‌വൈ‌എം അർത്തുങ്കൽ സെന്റ് ജോർജ്ജ് യൂണിറ്റ് , തങ്കി മേഖലയോടൊപ്പം ചേർന്ന് പന്തം കൊളുത്തി പ്രകടനം നടത്തിയിരിന്നു. തിരുവോസ്തി അവഹേളിച്ച കുറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കെ‌എല്‍‌സി‌എ നേതാക്കൾ ആവശ്യപ്പെട്ടു. ചതുപ്പുനിലത്ത് തിരുവോസ്തി വലിച്ചെറിഞ്ഞത് ക്രൈസ്തവരോടും ക്രൈസ്തവ വിശ്വാസത്തോടുമുള്ള അവഹേളനമാണെന്ന് കെ‌എല്‍‌സി‌എ സംസ്ഥാന സമിതി വിലയിരുത്തി. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ ഷെറി ജെ തോമസ് വൈസ് പ്രസിഡണ്ട് ടി എ ഡാൽഫിൻ, വിൻസ് പെരിഞ്ചേരി എന്നിവർ പങ്കെടുത്തു. കെആർഎൽസിസി ജനറൽ സെക്രട്ടറി ഫാ തോമസ് തറയിൽ, വൈസ് പ്രസിഡന്‍റ് ജോസഫ് ജൂഡ്, കെസിവൈഎം ജനറൽസെക്രട്ടറി ജിജോ, തുടങ്ങിയവർ സന്ദർശക സംഘത്തിലുണ്ടായിരുന്നു. കെസിവൈഎം കൊച്ചി രൂപതയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടന്നു. ഇന്ന് കെഎൽസിഎ കൊച്ചി രൂപതയുടെ നേതൃത്വത്തിൽ അരൂർ ജംഗ്ഷനിൽ പ്രതിഷേധം സംഘടിപ്പിക്കും.
Image: /content_image/India/India-2022-03-30-08:41:39.jpg
Keywords: തിരുവോസ്തി
Content: 18614
Category: 18
Sub Category:
Heading: അരൂക്കുറ്റി തിരുവോസ്തി അവഹേളനം: പ്രതിഷേധവുമായി വിശ്വാസികള്‍ തെരുവില്‍
Content: കൊച്ചി: ആലപ്പുഴ ജില്ലയിലെ അരൂക്കുറ്റി സെന്റ് ജേക്കബ് ചാപ്പലിൽ നിന്നും അതിവിശുദ്ധമായി കരുതുന്ന തിരുവോസ്തിയും പൂജ്യവസ്തുക്കളും മാലിന്യങ്ങൾ നിറഞ്ഞ ചതുപ്പിൽ വലിച്ചെറിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിഷേധം ശക്തമാകുന്നു. ചെയ്തവരെ ഉടനടി കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്നു വിവിധ ക്രിസ്തീയ സംഘടനകള്‍ ആവശ്യപ്പെട്ടു. നടപടി ഉത്കണ്ഠ ഉളവാക്കുന്നതും അങ്ങേയറ്റം അപലനീയവുമാണെന്ന് കെആർഎൽസിസി നിർവാഹക സമിതി യോഗം അഭിപ്രായപ്പെട്ടു. പ്രതികളെ എത്രയും വേഗം കണ്ടെത്തണമെന്ന് ബിഷപ്പ് ഡോ. ജോസഫ് കരിയിൽ , കെആർഎൽസിബിസി സെക്രട്ടറി ജനറൽ ബിഷപ്പ് ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ, വൈസ് പ്രസിഡന്റുമാരായ ബിഷപ്പ് ഡോ. വിൻസന്റ് സാമുവൽ തുടങ്ങിയവരുടെ നേതൃത്വത്തില്‍ കൂടിയ യോഗത്തില്‍ ആവശ്യപ്പെട്ടു. തിരുവോസ്തി മാല്ലിന്യ ചതുപ്പിൽ നിക്ഷേപിച്ച ഹീനപ്രവ്യത്തിയിൽ കെ‌സി‌വൈ‌എം അർത്തുങ്കൽ സെന്റ് ജോർജ്ജ് യൂണിറ്റ് , തങ്കി മേഖലയോടൊപ്പം ചേർന്ന് പന്തം കൊളുത്തി പ്രകടനം നടത്തിയിരിന്നു. തിരുവോസ്തി അവഹേളിച്ച കുറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കെ‌എല്‍‌സി‌എ നേതാക്കൾ ആവശ്യപ്പെട്ടു. ചതുപ്പുനിലത്ത് തിരുവോസ്തി വലിച്ചെറിഞ്ഞത് ക്രൈസ്തവരോടും ക്രൈസ്തവ വിശ്വാസത്തോടുമുള്ള അവഹേളനമാണെന്ന് കെ‌എല്‍‌സി‌എ സംസ്ഥാന സമിതി വിലയിരുത്തി. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ ഷെറി ജെ തോമസ് വൈസ് പ്രസിഡണ്ട് ടി എ ഡാൽഫിൻ, വിൻസ് പെരിഞ്ചേരി എന്നിവർ പങ്കെടുത്തു. കെആർഎൽസിസി ജനറൽ സെക്രട്ടറി ഫാ തോമസ് തറയിൽ, വൈസ് പ്രസിഡന്‍റ് ജോസഫ് ജൂഡ്, കെസിവൈഎം ജനറൽസെക്രട്ടറി ജിജോ, തുടങ്ങിയവർ സന്ദർശക സംഘത്തിലുണ്ടായിരുന്നു. കെസിവൈഎം കൊച്ചി രൂപതയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടന്നു. ഇന്ന് കെഎൽസിഎ കൊച്ചി രൂപതയുടെ നേതൃത്വത്തിൽ അരൂർ ജംഗ്ഷനിൽ പ്രതിഷേധം സംഘടിപ്പിക്കും. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JKK4vYgPLj3FxDhb64n3jw}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/India/India-2022-03-30-09:01:06.jpg
Keywords: തിരുവോസ്തി
Content: 18615
Category: 18
Sub Category:
Heading: ഇന്ന് പാപ പരിഹാരദിനം: വിശുദ്ധ കുര്‍ബാനയെ അവഹേളിച്ച സ്ഥലത്തേക്ക് വൈകീട്ട് പരിഹാര കുരിശിന്റെ വഴി
Content: പാദുവാപുരം: കൊച്ചി രൂപതയിലെ അരൂക്കുറ്റി പാദുവാപുരം സെൻ്റ്‌ ആന്‍റണീസ് ഇടവക പള്ളിയുടെ കീഴിലുള്ള സെൻ്റ് ജേക്കബ് ചാപ്പലിലെ തിരുവോസ്തിക്കു നേരെ നടന്ന നിന്ദ്യ പ്രവർത്തികൾക്കെതിരായി ഇന്ന്‍ പാപ പരിഹാരദിനമായി ആചരിക്കുന്നു. പാപപരിഹാര ദിനത്തില്‍ ഭാഗഭാക്കാകുവാന്‍ കൊച്ചി രൂപത പി‌ആര്‍‌ഓ ഫാ. ഡോ. ജോണി സേവ്യർ പുതുക്കാട്ട് വൈദികരെയും സന്യസ്തരെയും വിശ്വാസികളെയും ക്ഷണിച്ചു. ഇന്ന് രാവിലെ 6.30-ന് പാപപരിഹാര ശൂശ്രുഷയെത്തുടർന്ന് ദിവ്യബലി അര്‍പ്പിക്കപ്പെട്ടു. വൈകീട്ട് 5.30 വരെ പരി.കുർബാനയുടെ ആരാധനയും സെൻ്റ് ജേക്കബ്ബ് ചാപ്പലിൽ നടത്തപ്പെടും. തുടർന്ന് ( വൈകീട്ട് 5:30) വിശുദ്ധ കുര്‍ബാനയെ അവഹേളിച്ച സ്ഥലത്തേക്ക് പരിഹാര കുരിശിന്റെ വഴി നടക്കും. ശുശ്രുഷകൾക്ക് വികാരി റവ. ഫാ. ആൻ്റെണി കുഴിവേലിൽ, റവ. ഫാ. അനീഷ് ആൻ്റെണി ബാവക്കാട്ട്, റവ. ഫാ. റിൻസൺ കാളിയത്ത് എന്നിവർ നേതൃത്വം നൽകും. ഇന്നലെയാണ് സെൻ്റ് ജേക്കബ് ചാപ്പലിലെ സക്രാരി കുത്തിതുറന്നു തിരുവോസ്തി മാലിന്യ ചതുപ്പില്‍ എറിഞ്ഞ നിലയില്‍ കണ്ടെത്തിയത്. കുസ്തോതിയും ചതുപ്പ് നിലത്തില്‍ നിന്ന് കണ്ടെടുത്തിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JKK4vYgPLj3FxDhb64n3jw}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/India/India-2022-03-30-09:14:39.jpg
Keywords: തിരുവോ
Content: 18616
Category: 18
Sub Category:
Heading: ദളിത് കത്തോലിക്കാ മഹാജനസഭ: ജയിംസ് ഇലവുങ്കൽ പ്രസിഡന്‍റ്, ജസ്റ്റിൻ പി. സ്റ്റീഫൻ ജനറൽ സെക്രട്ടറി
Content: കോട്ടയം: ദളിത് കത്തോലിക്കാ മഹാജനസഭ (ഡിസിഎംഎസ്)യുടെ പ്രസിഡന്റായി ജയിംസ് ഇലവുങ്കൽ (ചങ്ങനാശേരി അതിരൂപത), ജനറൽ സെക്രട്ടറിയായി ജസ്റ്റിൻ പി. സ്റ്റീഫൻ (തിരുവനന്തപുരം മലങ്കര അതിരൂപത) എന്നിവരെ തെരഞ്ഞെടുത്തു. വിൻസെന്റ് ആന്റണി, കാഞ്ഞിരപ്പള്ളി (വൈസ്പ്രസിഡന്റ്), ബിജി സാലസ് പാലാ (സെക്രട്ടറി), ബിജു അരുവിക്കുഴി പാറശാല (ജോയിന്റ് സെക്രട്ടറി), എൻ. ദേവദാസ് നെയ്യാറ്റിൻകര (ഖജാൻജി), എ.പി. മാർട്ടിൻ എറണാകുളം-അങ്കമാലി (ഓർഗനൈസർ), പി.ഒ. പീറ്റർ, തോമസ് രാജൻ, പി.ജെ. സ്റ്റീഫൻ, ഡി.എസ്. പ്രഭല ദാസ്, എ. റീത്ത ബാബു പീറ്റർ, ഷിബു ജോസഫ്, ത്രേസ്യാമ്മ മത്തായി എന്നിവർ ഉൾപ്പെടെ 15 അംഗ സമിതിയെ കമ്മിറ്റി അംഗങ്ങളായി തെരഞ്ഞെടുത്തു. കെസിബിസി എസ്സി/എസ്ടി/ബിസി കമ്മീഷൻ ചെയർമാൻ മാർ ജേക്കബ് മുരിക്കൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഡയറക്ടർ ഫാ. ജോസ് വടക്കേക്കുറ്റ്, അസിസ്റ്റന്റ് ഡയറക്ടർ ഫാ. ജോസുകുട്ടി ഇടത്തിനകം, വിജയപുരം രൂപതാ ഡയറക്ടർ ഫാ. ജോസഫ് തറയിൽ എന്നിവർ പ്രസംഗിച്ചു. റിട്ടേണിംഗ് ഓഫീസർ ഫാ. ജോൺ അരീക്കൽ തെരഞ്ഞെടുപ്പ് ക്രമീകരണത്തിന് മേൽനോട്ടം വഹിച്ചു.
Image: /content_image/India/India-2022-03-30-09:25:32.jpg
Keywords: ദളിത
Content: 18617
Category: 14
Sub Category:
Heading: സ്രാവിന്റെ പിടിയിൽനിന്നും യുവാവിനെ രക്ഷിച്ച വൈദികന് ഓസ്ട്രേലിയയുടെ ധീരത പുരസ്കാരം
Content: മിഡ്‌ലാൻഡ്: സ്രാവിന്റെ പിടിയിൽനിന്നും യുവാവിനെ രക്ഷിച്ച കത്തോലിക്ക വൈദികനായ ഫാ. ലിയാം റയാന് ധീരതയ്ക്കുള്ള ഓസ്ട്രേലിയൻ പുരസ്കാരം. മിഡ്‌ലാൻഡ് സെന്റ് ജോൺ ഓഫ് ഗോഡ് പബ്ലിക് ഹോസ്പിറ്റലിലെ ചാപ്ലിനായ ഫാ. റയാൻ, ഓസ്ട്രേലിയന്‍ ഗവർണർ ജനറൽ ഡേവിഡ് ഹർലിയില്‍ നിന്ന്‍ ധീരതാ പുരസ്‌കാരം ഏറ്റുവാങ്ങും. അവാർഡ് ലഭിക്കുന്നതിൽ സന്തോഷമുണ്ടെന്നും എന്നാൽ യഥാർത്ഥത്തിൽ സഹാനുഭൂതിയുടെ പുറത്തു മാത്രമുള്ള പ്രവര്‍ത്തിയായിരിന്നു അതെന്നും അദ്ദേഹം പറഞ്ഞു. പടിഞ്ഞാറൻ ഓസ്ട്രേലിയയിലെ ബങ്കർ ബേയിൽ 2020 ജൂലൈ 31നാണ് അവാര്‍ഡിനു ആസ്പദമായ സംഭവം നടക്കുന്നത്. സുഹൃത്തായ ജസ് വൂൾഹൗസിനോടും, കുടുംബത്തോടുമൊപ്പം അവധി ആഘോഷിക്കാൻ എത്തിയതായിരുന്നു ഫാ. റയാൻ. ഇതിനിടയില്‍ അഞ്ച് മീറ്റർ വലിപ്പമുള്ള ഒരു വലിയ സ്രാവ് സമീപത്തുണ്ടായിരുന്ന ഒരാളെ ആക്രമിക്കുന്നത് കാണുന്നത്. ഇതിനിടയിൽ സർഫിങ് ബോർഡിലും, ഫില്ലിന്റെ പാദത്തിലും സ്രാവ് കടിക്കുകയും, യുവാവിനെ കടലിന്റെ ആഴത്തിലേക്ക് വീഴ്ത്താൻ ശ്രമിക്കുകയും ചെയ്തു. ഫിൽ മമേർട്ട് എന്ന ഇര സർഫിങ് ബോർഡിന്റെ ഒരു ഭാഗം സ്രാവിന്റെ വായിലേക്ക് തള്ളി ഇറക്കി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ ഫാ. റയാനും, സുഹൃത്തും, മറ്റൊരാളും കൂടി അവിടെ എത്തി അദ്ദേഹത്തെ രക്ഷിക്കുകയായിരുന്നു. ഇതിനെ ഒരു ദൈവിക ഇടപെടലായാണ് വൈദികന്‍ നോക്കികാണുന്നത്. യുവാവിന്റെ പ്രധാനപ്പെട്ട രക്തധമനിയിൽ ഭാഗ്യത്തിനാണ് സ്രാവ് കടിക്കാതിരുന്നതെന്നും ഈ വൈദികന്‍ പറയുന്നു. വൈദികനൊപ്പം രക്ഷാപ്രവർത്തകരായ മൂന്ന് പേർക്കും ധീരതയ്ക്കുള്ള അവാർഡ് ലഭിച്ചു. 2021 സർഫ് ലൈഫ് സേവിംഗ് ഡബ്ല്യുഎയുടെ വാർഷിക കോസ്റ്റൽ ബ്രേവറി അവാർഡും അവർക്ക് ലഭിച്ചിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JKK4vYgPLj3FxDhb64n3jw}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-03-30-10:03:35.jpg
Keywords: വൈദിക
Content: 18618
Category: 13
Sub Category:
Heading: ബോംബ്‌ ഷെല്‍ട്ടറാക്കി മാറ്റിയ കീവിലെ മെട്രോ സ്റ്റേഷനില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പണം: ചിത്രം വൈറല്‍
Content: കീവ്: യുക്രൈനും റഷ്യയും തമ്മിലുള്ള പോരാട്ടം ശക്തമായി തുടരുന്നതിനിടയിലും വിശുദ്ധ കുര്‍ബാനയ്ക്കു മുടക്കം വരുത്താതെ യുക്രൈനിലെ വൈദികരുടെ ആത്മീയ പോരാട്ടം തുടരുന്നു. ബോംബ്‌ ഷെല്‍ട്ടറുകളില്‍ വൈദികര്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്ന വാര്‍ത്തകള്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മാധ്യമശ്രദ്ധ നേടിയിരിന്നു. ഇതിനിടെ യുക്രൈന്‍ തലസ്ഥാന നഗരമായ കീവില്‍ ബോംബ്‌ ഷെല്‍ട്ടറാക്കി മാറ്റിയിരിക്കുന്ന മെട്രോ സ്റ്റേഷനില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്ന ബാസിലിയന്‍ വൈദികരുടെ വാര്‍ത്തയാണ് ഇപ്പോള്‍ ഏറെ ശ്രദ്ധയാകര്‍ഷിക്കുന്നത്. ജീവന്‍ രക്ഷിക്കുവാനായി നിരവധി പേര്‍ അഭയം പ്രാപിച്ചിരിക്കുന്ന കീവിലെ മെട്രോസ്റ്റേഷനാണ് ബാസിലിയന്‍ (വിശുദ്ധ ബേസിലിന്റെ പേരിലുള്ള കോണ്‍ഗ്രിഗേഷന്‍) വൈദികരായ ഫാ. ജോസഫാത്ത് കൊവാലിയൂക്കും, ടോമാ കുഷ്കായും വിശുദ്ധ കുര്‍ബാനക്കും, കുമ്പസാരത്തിനും, ദിവ്യകാരുണ്യ ആരാധനക്കുമുള്ള വേദിയാക്കി മാറ്റിയിരിക്കുന്നത്. ഇതിന്റെ ചിത്രങ്ങള്‍ വൈറലാകുകയാണ്. ഇതാദ്യമായാണ് കീവിലെ മെട്രോ സ്റ്റേഷനില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കപ്പെടുന്നത്. ദിവ്യകാരുണ്യാരാധന ഗ്രീക്ക് കത്തോലിക്ക സഭാ പാരമ്പര്യമനുസരിച്ചും, വിശുദ്ധ കുര്‍ബാന പൗരസ്ത്യ ആരാധനാക്രമമനുസരിച്ചുമാണ് അനുഷ്ഠിക്കുന്നത്. ഫാ. ജോസഫാത്ത് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുമ്പോള്‍, ഫാ. ടോമായാണ് വിശ്വാസികള്‍ക്കു അനുരഞ്ജന കൂദാശ നല്‍കുന്നത്. ബാസിലിയന്‍ സിസ്റ്റേഴ്സിന്റെ സഹായവും ഇവര്‍ക്ക് ലഭിക്കുന്നുണ്ട്. തങ്ങളുടെ ഈ ഉദ്യമത്തോടു ജനങ്ങള്‍ വളരെ അനുകൂലമായിട്ടാണ് പ്രതികരിക്കുന്നതെന്നും, വളരെ സന്തോഷത്തോടെയാണ് പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കുന്നതെന്നും ഫാ. ജോസഫാത്ത് ഗ്രീക്ക് കത്തോലിക്ക സഭയുടെ വെബ്സൈറ്റില്‍ കുറിച്ചു. വിവിധ സഭാവിഭാഗങ്ങളില്‍പ്പെട്ടവരാണ് ആരാധനയില്‍ പങ്കെടുക്കുന്നതെങ്കിലും ഏകദൈവത്തോടുള്ള പ്രാര്‍ത്ഥനയില്‍ അവര്‍ക്കിടയില്‍ ഐക്യം തങ്ങള്‍ക്ക് അനുഭവപ്പെട്ടുവെന്നും അദ്ദേഹം പറയുന്നു. യുദ്ധത്തിനിടയില്‍ ലിവിവില്‍ നിന്നുള്ള ബാസിലിയന്‍ കന്യാസ്ത്രീകളായ സിസ്റ്റര്‍ യെലേനയും, ഷിട്ടോമിറും സഹായിക്കുവാനായി തങ്ങളുടെ ദേവാലയത്തിലെത്തിയെന്നും, അവര്‍ക്കൊപ്പം തങ്ങളുടെ വൈദികര്‍ മെട്രോ സ്റ്റേഷനുകളില്‍ പോയി ജനങ്ങള്‍ക്ക് വേണ്ട ആത്മീയ പിന്തുണ നല്‍കുകയും, അവരുമായി സംസാരിച്ച് അവര്‍ക്ക് ആശ്വാസം നല്‍കിയെന്നും ഫാ. ജോസഫാത്ത് പറഞ്ഞു. ഇനിമുതല്‍ എല്ലാദിവസവും അജപാലക സന്ദര്‍ശനങ്ങള്‍ നടത്തുവാനും, ആഴ്ചയില്‍ രണ്ടുപ്രാവശ്യവും ദിവ്യകാരുണ്യാരാധന നടത്തുവാനുമാണ് തങ്ങളുടെ പദ്ധതിയെന്നും ഫാ. ജോസഫാത്ത് വ്യക്തമാക്കി. യുദ്ധഭീതിയിലും സഭാനേതൃത്വവും വിശ്വാസികളും ആത്മീയ ജീവിതത്തില്‍ ഒട്ടും പിന്നോട്ട് പോയിട്ടില്ലായെന്ന് വ്യക്തമാക്കുന്ന സാക്ഷ്യങ്ങളാണ് ഓരോ ദിവസവും പുറത്തുവന്നുക്കൊണ്ടിരിക്കുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JKK4vYgPLj3FxDhb64n3jw}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }} #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JKK4vYgPLj3FxDhb64n3jw}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-03-30-13:36:13.jpg
Keywords: ബോംബ്