Content | കൊച്ചി: ആലപ്പുഴ ജില്ലയിലെ അരൂക്കുറ്റി സെന്റ് ജേക്കബ് ചാപ്പലിൽ നിന്നും അതിവിശുദ്ധമായി കരുതുന്ന തിരുവോസ്തിയും പൂജ്യവസ്തുക്കളും മാലിന്യങ്ങൾ നിറഞ്ഞ ചതുപ്പിൽ വലിച്ചെറിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിഷേധം ശക്തമാകുന്നു. ചെയ്തവരെ ഉടനടി കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്നു വിവിധ ക്രിസ്തീയ സംഘടനകള്‍ ആവശ്യപ്പെട്ടു. നടപടി ഉത്കണ്ഠ ഉളവാക്കുന്നതും അങ്ങേയറ്റം അപലനീയവുമാണെന്ന് കെആർഎൽസിസി നിർവാഹക സമിതി യോഗം അഭിപ്രായപ്പെട്ടു.
പ്രതികളെ എത്രയും വേഗം കണ്ടെത്തണമെന്ന് ബിഷപ്പ് ഡോ. ജോസഫ് കരിയിൽ , കെആർഎൽസിബിസി സെക്രട്ടറി ജനറൽ ബിഷപ്പ് ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ, വൈസ് പ്രസിഡന്റുമാരായ ബിഷപ്പ് ഡോ. വിൻസന്റ് സാമുവൽ തുടങ്ങിയവരുടെ നേതൃത്വത്തില്‍ കൂടിയ യോഗത്തില്‍ ആവശ്യപ്പെട്ടു. തിരുവോസ്തി മാല്ലിന്യ ചതുപ്പിൽ നിക്ഷേപിച്ച ഹീനപ്രവ്യത്തിയിൽ കെസിവൈഎം അർത്തുങ്കൽ സെന്റ് ജോർജ്ജ് യൂണിറ്റ് , തങ്കി മേഖലയോടൊപ്പം ചേർന്ന് പന്തം കൊളുത്തി പ്രകടനം നടത്തിയിരിന്നു. തിരുവോസ്തി അവഹേളിച്ച കുറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കെഎല്‍സിഎ നേതാക്കൾ ആവശ്യപ്പെട്ടു.
ചതുപ്പുനിലത്ത് തിരുവോസ്തി വലിച്ചെറിഞ്ഞത് ക്രൈസ്തവരോടും ക്രൈസ്തവ വിശ്വാസത്തോടുമുള്ള അവഹേളനമാണെന്ന് കെഎല്‍സിഎ സംസ്ഥാന സമിതി വിലയിരുത്തി. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ ഷെറി ജെ തോമസ് വൈസ് പ്രസിഡണ്ട് ടി എ ഡാൽഫിൻ, വിൻസ് പെരിഞ്ചേരി എന്നിവർ പങ്കെടുത്തു. കെആർഎൽസിസി ജനറൽ സെക്രട്ടറി ഫാ തോമസ് തറയിൽ, വൈസ് പ്രസിഡന്‍റ് ജോസഫ് ജൂഡ്, കെസിവൈഎം ജനറൽസെക്രട്ടറി ജിജോ, തുടങ്ങിയവർ സന്ദർശക സംഘത്തിലുണ്ടായിരുന്നു. കെസിവൈഎം കൊച്ചി രൂപതയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടന്നു. ഇന്ന് കെഎൽസിഎ കൊച്ചി രൂപതയുടെ നേതൃത്വത്തിൽ അരൂർ ജംഗ്ഷനിൽ പ്രതിഷേധം സംഘടിപ്പിക്കും.
#{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }#
☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}}
#{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JKK4vYgPLj3FxDhb64n3jw}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }} |