category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingകോപ്റ്റിക് കത്തോലിക്ക സഭയുടെ മുൻ പാത്രിയാർക്കീസ് അന്തോണിയോസ് നാഗ്വിബ് ദിവംഗതനായി
Contentകെയ്റോ: ഈജിപ്തിലെ കോപ്റ്റിക് കത്തോലിക്ക സഭയുടെ മുൻ പാത്രിയാർക്കീസ് കര്‍ദ്ദിനാള്‍ അന്തോണിയോസ് നാഗ്വിബ് അന്തരിച്ചു. 87 വയസ്സായിരുന്നു. രാജ്യ തലസ്ഥാനമായ കെയ്റോയിലെ ഇറ്റാലിയൻ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയായിരുന്ന അദ്ദേഹം മാർച്ച് 27 രാത്രിയിലാണ് നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടത്. 2010 മുതൽ 2013 വരെ ഈജിപ്ഷ്യൻ സർക്കാരും, ക്രൈസ്തവ സമൂഹങ്ങളും തമ്മിൽ അറബ് വസന്തത്തിന്റെ പശ്ചാത്തലത്തിൽ പ്രശ്നങ്ങളിൽ ഉടലെടുത്തപ്പോൾ അദ്ദേഹത്തിന്റെ ആത്മീയ നേതൃപാടവം ഏറെ ശ്രദ്ധിക്കപ്പെട്ടിരിന്നു. 1935ൽ മിന്യ പ്രവിശ്യയിലെ സമാലൂത്തിൽ ജനിച്ച അന്തോണിയോസ് നാഗ്വിബ് കെയ്റോയിലാണ് സെമിനാരി വിദ്യാഭ്യാസം നടത്തിയത്. പിന്നീട് ഉന്നതവിദ്യാഭ്യാസത്തിനായി അദ്ദേഹം റോമിലെ പൊന്തിഫിക്കൽ ഉർബാനിയ സർവ്വകലാശാലയിൽ ചേർന്നു. ദൈവശാസ്ത്രത്തിലും, വിശുദ്ധ ഗ്രന്ഥത്തിലും ഡിഗ്രി നേടിയതിനുശേഷം 1960ൽ അന്തോണിയോസ് പൗരോഹിത്യം സ്വീകരിച്ചു. ഇതിനിടയിൽ ബൈബിളിന്റെ അറബി പരിഭാഷ തയ്യാറാക്കാൻ അദ്ദേഹം ഏതാനും പ്രൊട്ടസ്റ്റൻറ്, ഓർത്തഡോക്സ് ദൈവശാസ്ത്രജ്ഞരെ സഹായിച്ചു. 2006ലാണ് അന്തോണിയോസ് നാഗൂബ് അലക്സാണ്ട്രിയയിലെ പാത്രിയാർക്ക് പദവി ഏറ്റെടുക്കുന്നത്. 2010ൽ ബനഡിക്ട് പതിനാറാമൻ മാർപാപ്പ അദ്ദേഹത്തെ കർദ്ദിനാൾ പദവിയിലേക്ക് ഉയർത്തി. 2013 ജനുവരി മാസം ആരോഗ്യ പ്രശ്നങ്ങൾ മൂലം പാത്രിയാർക്കീസ് പദവിയിൽ നിന്നും ഒഴിഞ്ഞെങ്കിലും, ഫ്രാൻസിസ് മാർപാപ്പയെ തെരഞ്ഞെടുത്ത കോൺക്ലേവിൽ അന്തോണിയോസ് നാഗ്വിബ് പങ്കെടുത്തിരുന്നു. ഈജിപ്തിലെ ഭൂരിപക്ഷ ക്രൈസ്തവ സമൂഹമായ കോപ്റ്റിക് ഓർത്തഡോക്സ് സഭാനേതൃത്വവുമായി ദൃഢമായ ബന്ധം കാത്തുസൂക്ഷിക്കുവാനും അന്തോണിയോസ് നാഗ്വിബ് പരിശ്രമിച്ചിരുന്നു. 2,50,000 അംഗങ്ങളുള്ള സഭയാണ് കോപ്റ്റിക് കത്തോലിക്ക സഭ. . #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2022-03-29 11:49:00
Keywordsകോപ്റ്റി
Created Date2022-03-29 11:49:42