category_idFaith And Reason
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingയുദ്ധത്തിന് നടുവിലും കൂദാശകള്‍ സ്വീകരിക്കാന്‍ ഏറെ താത്പര്യത്തോടെ വിശ്വാസികള്‍: യുക്രൈനിലെ സാഹചര്യം വിവരിച്ച് വൈദികന്‍
Contentകീവ്: യുദ്ധം സൃഷ്ട്ടിച്ച കടുത്ത അരക്ഷിതാവസ്ഥയ്ക്കിടെയിലും യുക്രൈന്‍ ജനതയുടെ ആത്മീയ ജീവിതം ശക്തമായി മുന്നോട്ടുപോകുന്നുവെന്ന വെളിപ്പെടുത്തലുമായി വൈദികന്റെ സാക്ഷ്യം. 2004 മുതൽ യുക്രൈനിന്റെ തലസ്ഥാനമായ കീവിൽ സേവനമനുഷ്ഠിക്കുന്ന ബ്രസീലിയൻ മിഷ്ണറിയായ ഫാ. ലൂക്കാസ് പെറോസിയാണ് രാജ്യത്തെ സാഹചര്യം സന്നദ്ധ സംഘടനയായ എ‌സി‌എന്‍ മുഖേനെ വിവരിച്ചിരിക്കുന്നത്. വിശുദ്ധ കുര്‍ബാന, കുമ്പസാരം, വിവാഹം, അടക്കമുള്ള കൂദാശകള്‍ സ്വീകരിക്കാന്‍ നിരവധി പേര്‍ ഇക്കാലയളവിലും കടന്നുവരുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു. യുദ്ധത്തിന്റെ ആരംഭ ദിനം മുതൽ മൂന്ന് വൈദികർക്കൊപ്പം, പരിശുദ്ധ കന്യകാമറിയത്തിന്റെ നാമഥേയത്തിലുള്ള ഇടവകയിൽ മുപ്പതോളം പേർക്ക് ഫാ. ലൂക്കാസ് അഭയം നൽകിട്ടുണ്ട്. നേരത്തെ തന്നെ രാജ്യം വിട്ടു പോകാമെങ്കിലും താൻ സേവിക്കാൻ വന്നവരും സ്നേഹിക്കുന്നവരുമായ ആളുകളുടെ കൂടെ നിൽക്കാൻ തീരുമാനിച്ചതായി അദ്ദേഹം വ്യക്തമാക്കി. “പ്രത്യാശയുടെ വെളിച്ചം കെടുത്താൻ യുദ്ധത്തിന് കഴിയില്ല. ഇന്നലെ ഒരു വിവാഹമുണ്ടായിരുന്നു. കുമ്പസാരിക്കാനും ആളുകളെത്തുന്നുണ്ട്. കാരണം ഞങ്ങൾക്ക് പ്രത്യേകമായി ഒന്നും തയ്യാറാക്കാൻ കഴിയില്ലെന്ന് അവർക്കറിയാമെങ്കിലും, വിശ്വാസികൾ വന്ന് തങ്ങളോടു വിവാഹത്തിലൂടെ ഒന്നിപ്പിക്കുവാന്‍ ആവശ്യപ്പെടുന്നു. അവർക്ക് റൊമാൻറിക്ക് മിഥ്യാധാരണകളൊന്നുമില്ല, ഒരു കുടുംബമായി ദൈവകൃപയിൽ ജീവിക്കാൻ അവർ ആഗ്രഹിക്കുന്നു.യുദ്ധത്തിനിടയിലും, ദൈവം സ്നേഹമാണെന്ന് നമുക്ക് കാണാൻ കഴിയും, അവൻ നമ്മെ ഓരോരുത്തരെയും പരിധികളില്ലാതെ സ്നേഹിക്കുന്നു”. - ഫാ. ലൂക്കാസ് പറയുന്നു. പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ എയിഡ് ടു ദ ചർച്ച് ഇൻ നീഡുമായി (എസിഎസ്) വളരെ അടുത്താണ് ഈ വൈദികന്‍ കഴിയുന്നത്. സംഘടനയില്‍ നിന്നു ധാരാളം സഹായം യുദ്ധസമയത്ത് മാത്രമല്ല എപ്പോഴും ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു. അഭയം തേടിയെത്തിയ 30 പേർ താമസിക്കുന്ന പള്ളി എയിഡ് ടു ദ ചർച്ച് ഇൻ നീഡ് സംഘടനയുടെ സഹായത്താൽ നിർമ്മിച്ചതാണ്. പ്രാദേശിക സമൂഹത്തിന് ഇനിയും ഒരുപാട് സഹായം ആവശ്യമാണ്. ഈ സാഹചര്യങ്ങളിൽ, ആളുകൾ പ്രാഥമികമായി അഭയവും ആത്മീയ പിന്തുണയും തേടുന്നുവെന്നും ഫാ. ലൂക്കാസ് സൂചിപ്പിച്ചു. പ്രതിസന്ധികളും വെല്ലുവിളികളും ഏറെയാണെങ്കിലും യുക്രൈന്‍ വിടാന്‍ ഈ വൈദികന്‍ തയാറല്ല. "ജീവിതം ബുദ്ധിമുട്ടുള്ളതും നിരന്തരം അപകടകരവുമാണ്, അവരുടെ ജീവിതം എന്റെ ജീവിതമാണ്, അവരുടെ വിധിയാണ് എന്റെതും". വൈദികന്‍ പറയുന്നു. ഫാ. ലൂക്കാസിനെ പോലെ നിരവധി വൈദികരും സന്യസ്ഥരുമാണ് യുദ്ധഭൂമിയില്‍ ആയിരങ്ങളുടെ കണ്ണീര്‍ തുടയ്ക്കുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2022-03-29 19:29:00
Keywords:യുക്രൈ
Created Date2022-03-29 19:31:08