Content | പാദുവാപുരം: കൊച്ചി രൂപതയിലെ അരൂക്കുറ്റി പാദുവാപുരം സെൻ്റ് ആന്‍റണീസ് ഇടവക പള്ളിയുടെ കീഴിലുള്ള സെൻ്റ് ജേക്കബ് ചാപ്പലിലെ തിരുവോസ്തിക്കു നേരെ നടന്ന നിന്ദ്യ പ്രവർത്തികൾക്കെതിരായി ഇന്ന്‍ പാപ പരിഹാരദിനമായി ആചരിക്കുന്നു. പാപപരിഹാര ദിനത്തില്‍ ഭാഗഭാക്കാകുവാന്‍ കൊച്ചി രൂപത പിആര്‍ഓ ഫാ. ഡോ. ജോണി സേവ്യർ പുതുക്കാട്ട് വൈദികരെയും സന്യസ്തരെയും വിശ്വാസികളെയും ക്ഷണിച്ചു. ഇന്ന് രാവിലെ 6.30-ന് പാപപരിഹാര ശൂശ്രുഷയെത്തുടർന്ന് ദിവ്യബലി അര്‍പ്പിക്കപ്പെട്ടു. വൈകീട്ട് 5.30 വരെ പരി.കുർബാനയുടെ ആരാധനയും സെൻ്റ് ജേക്കബ്ബ് ചാപ്പലിൽ നടത്തപ്പെടും.
തുടർന്ന് ( വൈകീട്ട് 5:30) വിശുദ്ധ കുര്‍ബാനയെ അവഹേളിച്ച സ്ഥലത്തേക്ക് പരിഹാര കുരിശിന്റെ വഴി നടക്കും. ശുശ്രുഷകൾക്ക് വികാരി റവ. ഫാ. ആൻ്റെണി കുഴിവേലിൽ, റവ. ഫാ. അനീഷ് ആൻ്റെണി ബാവക്കാട്ട്, റവ. ഫാ. റിൻസൺ കാളിയത്ത് എന്നിവർ നേതൃത്വം നൽകും. ഇന്നലെയാണ് സെൻ്റ് ജേക്കബ് ചാപ്പലിലെ സക്രാരി കുത്തിതുറന്നു തിരുവോസ്തി മാലിന്യ ചതുപ്പില്‍ എറിഞ്ഞ നിലയില്‍ കണ്ടെത്തിയത്. കുസ്തോതിയും ചതുപ്പ് നിലത്തില്‍ നിന്ന് കണ്ടെടുത്തിരിന്നു.
#{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }#
☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}}
#{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JKK4vYgPLj3FxDhb64n3jw}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }} |