Contents
Displaying 18191-18200 of 25087 results.
Content:
18569
Category: 18
Sub Category:
Heading: ഡോ.തോമസ് ജെ. നെറ്റോയ്ക്ക് മലങ്കര കത്തോലിക്ക സഭയുടെ സ്വീകരണം
Content: തിരുവനന്തപുരം: കഴിഞ്ഞ ദിവസം അഭിഷിക്തനായ തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ അധ്യക്ഷന്‍ ആർച്ച് ബിഷപ്പ് ഡോ.തോമസ് ജെ. നെറ്റോയ്ക്ക് മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ തിരുവനന്തപുരം മേജർ അതിഭദ്രാസന ത്തിന്റെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. പട്ടം സെന്റ് മേരീസ് കത്തീഡ്രലിൽ നടന്ന നോ കാല വൈദിക-സന്യസ്ത സമ്മേള നത്തിൽ മലങ്കരകത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവായുടെ നേതൃത്വത്തിൽ ആർച്ച് ബിഷപ്പിനെ സ്വീകരിച്ചു. അനുമോദനയോഗത്തിനു ശേഷം ഡോ.തോമസ് ജെ. നെറ്റോയ്ക്ക് മേജർ അതിഭദ്രാസനത്തിന്റെ ഉപഹാരം സമർപ്പിച്ചു. വികാരി ജനറാൾമാരായ മോൺ,ഡോ. മാത്യു മനക്കരകാവിൽ കോർ എപ്പിസ്കോപ മോൺ,ഡോ. വർക്കി ആറ്റുപുറത്ത്, ബഥനി നവജീവൻ പ്രൊവിൻഷൽ ഡോ. മാത്യു ജേക്കബ് തിരുവാലിൽ, മേരിമക്കൾ സന്യാസിനി സമൂഹം തിരുവനന്തപുരം പ്രോവിൻ ഷൽ സിസ്റ്റർ അഞ്ജലി തെരേസ് ഡിഎം, സുവിശേഷസംഘം അസിസ്റ്റന്റ് സെക്രട്ടറി സിസ്റ്റർ ഡോ. മേരി പ്രസാദ് ഡിഎം. എന്നിവർ പ്രസംഗിച്ചു.
Image: /content_image/India/India-2022-03-22-05:46:11.jpg
Keywords: മലങ്കര

18570
Category: 18
Sub Category:
Heading: എഫ്സിആർഎ വിഷയം സാങ്കേതിക പ്രശ്നം മാത്രമായിരുന്നുവെന്ന് മിഷ്ണറീസ് ഓഫ് ചാരിറ്റിയുടെ പുതിയ സുപ്പീരിയർ ജനറൽ
Content: ന്യൂഡൽഹി: വിദേശ സംഭാവന സ്വീകരിക്കുന്നതിനുള്ള എഫ്സിആർഎ രജിസ്ട്രേഷൻ വിഷയം സാങ്കേതിക പ്രശ്നം മാത്രമായിരുന്നുവെന്ന് മിഷ്ണറീസ് ഓഫ് ചാരിറ്റിയുടെ സുപ്പീരിയർ ജനറലായി ചുമതലയേറ്റെടുത്ത സിസ്റ്റർ മേരി ജോസഫ്. സംഭാവന സ്വീകരിക്കുന്നതിനുള്ള സന്യാസ സമൂഹത്തിന്റെ രജിസ്ട്രേഷൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുതുക്കി നൽകിയിട്ടുണ്ടെന്നും സിസ്റ്റര്‍ വെളിപ്പെടുത്തി. നിയമങ്ങളും ചട്ടങ്ങളും നല്ലതിനുവേണ്ടിത്തന്നെയുള്ളതാണ്. ലൈസൻസ് സംബന്ധിച്ച സാങ്കേതിക വിഷയങ്ങൾ പരിഹരിക്കപ്പെട്ടു എന്നും സിസ്റ്റർ പറഞ്ഞു. ബുദ്ധിമുട്ടുകൾ നേരിടുമ്പോഴെല്ലാം പ്രാർഥനയിലൂടെയാണ് പരിഹാരം തേടുന്നത്. രജിസ്ട്രേഷൻ കാ ര്യത്തിൽ തടസം നേരിട്ടപ്പോഴും സന്യാസിനീസമൂഹം ഒന്നടങ്കം പ്രാർത്ഥനയോടെ പരിഹാരത്തിനായി കാത്തിരുന്നുവെന്നും സിസ്റ്റർ മേരി ജോസഫ് പറഞ്ഞു. കഴിഞ്ഞ വർഷം ഡിസംബറിൽ മിഷനറീസ് ഓഫ് ചാരിറ്റിയുടെ എഫ്‌സിആര്‍എ രജിസ്ട്രേഷൻ കേന്ദ്രം റദ്ദാക്കിയത് വലിയ വിവാദങ്ങൾക്കു വഴിവച്ചിരുന്നു. റഷ്യയുടെ ആക്രമണം മൂലം യുദ്ധം രൂക്ഷമായ യുക്രൈനിൽ ഇപ്പോൾ മിഷ്ണറീസ് ഓഫ് ചാരിറ്റിയുടെ അഞ്ചു സന്യാസിമാരുണ്ടെന്നും സിസ്റ്റര്‍ വെളിപ്പെടുത്തി. കീവിൽ ബങ്കറുകളിൽ കഴിയുന്ന ഇവർ ആളുകൾക്ക് അവശ്യമായ സേവനങ്ങൾ നൽകുന്നുണ്ട്. ഭക്ഷണം പോലും കിട്ടാത്ത അവസ്ഥയാണെങ്കിലും സന്യാസിനിമാർ എല്ലാവരും ജനസേവനത്തിനായി അവിടെത്തന്നെ തുടരാൻ തീരുമാനി ക്കുകയായിരുന്നുവെന്നും യുക്രൈനിൽ മിഷനറീസ് ഓഫ് ചാരിറ്റിക്ക് ഒരു കേന്ദ്രവും അഞ്ചു മഠങ്ങള്‍ ഉണ്ടെന്നും സിസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു. ഇക്കഴിഞ്ഞ മാര്‍ച്ച് 12നാണ് കൊൽക്കത്തയിലെ മദർ ഹൗസില്‍ നടന്ന തെരഞ്ഞെടുപ്പില്‍ തൃശൂര്‍ മാള സ്വദേശിനിയായ സിസ്റ്റർ മേരി സന്യാസ സമൂഹത്തിന്റെ സുപ്പീരിയര്‍ ജനറലായി തെരഞ്ഞെടുക്കപ്പെടുന്നത്. മിഷ്ണറീസ് ഓഫ് ചാരിറ്റിയുടെ കേരളത്തിലെ മേധാവിയായിരിന്നു സിസ്റ്റർ മേരി.
Image: /content_image/India/India-2022-03-22-05:58:46.jpg
Keywords: മിഷ്ണറീസ്

18571
Category: 11
Sub Category:
Heading: ലെബനോനിലെ വിദ്യാര്‍ത്ഥികളുടെ തുടര്‍ വിദ്യാഭ്യാസത്തിന് കത്തോലിക്ക സംഘടനയായ എ.സി.എന്‍: 15 ലക്ഷം യൂറോ വകയിരുത്തി
Content: ബെയ്റൂട്ട്: മധ്യപൂര്‍വ്വേഷ്യന്‍ രാജ്യമായ ലെബനോനില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം അടച്ചു പൂട്ടലിന്റെ വക്കില്‍ നില്‍ക്കുന്ന കത്തോലിക്ക സ്കൂളുകളില്‍ പഠിക്കുന്ന ആയിരകണക്കിന് വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസം പാതിവഴിയില്‍വെച്ച് മുടങ്ങാതിരിക്കുവാനായി ‘സേവ് എജ്യൂക്കേഷന്‍’ പ്രചാരണവുമായി പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ് (എ.സി.എന്‍). 15 ലക്ഷം യൂറോ എ.സി.എന്‍ ഇതിനായി വകയിരുത്തിയിട്ടുണ്ട്. ആദ്യഘട്ടത്തില്‍ പന്ത്രണ്ടോളം സഹായ പദ്ധതികളിലൂടെ തൊണ്ണൂറിലധികം സ്കൂളുകളെ സഹായിക്കുവാനാണ് സംഘടന പദ്ധതിയിട്ടിരിക്കുന്നത്. ഇതിലൂടെ സഭയുടെ കീഴിലുള്ള സ്കൂളുകളിലെ അദ്ധ്യാപകരുടെ ശമ്പള സ്ഥിരതക്കും, യുവജനങ്ങളുടേയും, സെമിനാരി വിദ്യാര്‍ത്ഥികളുടേയും, കന്യാസ്ത്രീകളുടേയും പ്രതീക്ഷകള്‍ക്ക് ശക്തിപകരുവാനും സംഘടന ലക്ഷ്യമിടുന്നുണ്ട്. കഴിഞ്ഞ രണ്ടുവര്‍ഷങ്ങളായി സിറിയന്‍ യുദ്ധത്തെത്തുടര്‍ന്ന്‍ ലെബനോനിലെത്തിയ ക്രിസ്ത്യന്‍ അഭയാര്‍ത്ഥികളുടെ കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധ ചെലുത്തുവാന്‍ കഴിഞ്ഞില്ലെന്ന്‍ പറഞ്ഞ എ.സി.എന്‍, സാമ്പത്തിക പ്രതിസന്ധിയും, ബെയ്റൂട്ട് തുറമുഖത്തെ സ്ഫോടനവും ലെബനോനിലെ പാവപ്പെട്ട കുടുംബങ്ങള്‍ക്കും, തകര്‍ച്ചയുടെ വക്കില്‍ നില്‍ക്കുന്ന സഭാ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കും വേണ്ടിയുള്ള അടിയന്തിര സഹായത്തിന്റെ ആവശ്യകത വര്‍ദ്ധിപ്പിച്ചിരിക്കുകയാണെന്നും ചൂണ്ടിക്കാട്ടി. നിലവിലെ പ്രതിസന്ധി സാമൂഹ്യ സ്ഥാപനങ്ങളുടെ പ്രത്യേകിച്ച് കത്തോലിക്കാ സഭയുടെ സ്ഥാപനങ്ങളെ കാര്യമായി ബാധിച്ചിട്ടുണ്ടെന്നും, ചരിത്രത്തില്‍ ആദ്യമായിട്ടാണ് ലെബനോന്‍ കറന്‍സിയുടെ മൂല്യം ഇത്രകണ്ട് ഇടിയുന്നതെന്നും എ.സി.എന്‍ ജനറല്‍ സെക്രട്ടറി ഫിലിപ്പ് ഒസോറസ് പറഞ്ഞു. കത്തോലിക്ക സ്കൂളുകള്‍ അടച്ചുപൂട്ടലിന്റെ വക്കിലെത്തി നില്‍ക്കുകയാണെന്നതാണ് ഏറ്റവും വലിയ ഭീഷണി. ഇതിനൊരു പരിഹാരം കണ്ടെത്തിയില്ലെങ്കില്‍ ആയിരക്കണക്കിനു കുട്ടികളുടെ വിദ്യാഭ്യാസം അവതാളത്തിലാകുമെന്നും, ഇക്കാര്യത്തില്‍ സര്‍ക്കാര്‍ സഹായം ലഭിക്കുക എന്നത് അസാധ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രണ്ടുവര്‍ഷം മുന്‍പ് വരെ കുട്ടികളുടെ സ്കൂള്‍ ഫീസ് ഭാഗികമായി നല്‍കിയിരുന്ന മാതാപിതാക്കള്‍ക്ക് ഇപ്പോള്‍ അതിനു കഴിയുന്നില്ലെന്നും, സര്‍ക്കാര്‍ സബ്സിഡി ലഭിച്ചിട്ട് കാലമേറെയായതിനാല്‍ അധ്യാപകര്‍ക്ക് ശമ്പളം ലഭിക്കുന്നില്ലെന്നും അദ്ദേഹം പറയുന്നു. മധ്യപൂര്‍വ്വേഷ്യയില്‍ നിര്‍ണ്ണായകമായ ക്രൈസ്തവ സാന്നിധ്യമുള്ള രാഷ്ട്രമാണ് ലെബനോന്‍. മുസ്ലീം ഭൂരിപക്ഷ രാഷ്ട്രമാണെങ്കിലും രാജ്യത്ത് അങ്ങിങ്ങോളം കത്തോലിക്ക സ്കൂളുകള്‍ ഉണ്ട്. അവയില്‍ പഠിക്കുന്നതില്‍ 90% വും മുസ്ലീം കുട്ടികളാണ്. കത്തോലിക്കാ സഭാ സ്ഥാപനങ്ങള്‍ നല്‍കുന്ന വിദ്യാഭ്യാസം ലെബനീസ് ജനതയുടെ ചിന്താഗതിയില്‍ വളരെ വലിയ മാറ്റമാണ് വരുത്തിയിരിക്കുന്നത്. വര്‍ഗ്ഗീയതയും, തീവ്രവാദവും ഒഴിവാക്കുന്നതിലും ഇത് നിര്‍ണ്ണായക പങ്കുവഹിച്ചിട്ടുണ്ട്. പ്രതിസന്ധിയുടെ ഘട്ടത്തില്‍ ലെബനോനിലെ വത്തിക്കാന്‍ പ്രതിനിധി ബിഷപ്പ് ജോസഫ് സ്പിറ്റേരി ലോകമെമ്പാടുമുള്ള കത്തോലിക്ക സന്നദ്ധ സംഘടനകളുടെ സഹായം അഭ്യര്‍ത്ഥിച്ചിരിന്നു.
Image: /content_image/News/News-2022-03-22-08:27:24.jpg
Keywords: ലെബനോ

18572
Category: 1
Sub Category:
Heading: വിമലഹൃദയ സമര്‍പ്പണത്തില്‍ പങ്കുചേരാന്‍ ഭാരതത്തിലെ മെത്രാന്മാരെയും വൈദികരെയും ക്ഷണിച്ച് അപ്പസ്തോലിക് ന്യൂണ്‍ഷോ
Content: ന്യൂഡല്‍ഹി: യുക്രൈനിൽ അരങ്ങേറുന്ന ദാരുണമായ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ, മാർച്ച് 25ന് ഫ്രാൻസിസ് മാർപാപ്പ, റഷ്യയെയും യുക്രൈനെയും വിമലഹൃദയത്തിന് സമര്‍പ്പിക്കാനിരിക്കെ സമർപ്പണത്തിൽ പങ്കുചേരാൻ അഭ്യര്‍ത്ഥനയുമായി ഭാരതത്തിലെ അപ്പസ്തോലിക് ന്യൂണ്‍ഷോ ആര്‍ച്ച് ബിഷപ്പ് ലിയോപോൾഡോ ജിറേലി. സാധ്യമെങ്കിൽ, റോമിലെ സമയം വൈകുന്നേരം 5 മണിക്ക് തതുല്യമായ സമയത്ത്, ഓരോ ബിഷപ്പും തന്റെ വൈദികരോടൊപ്പം ഈ സമർപ്പണത്തിൽ പങ്കുചേരാൻ പരിശുദ്ധ പിതാവ് ക്ഷണിക്കുകയാണെന്നും വരും ദിവസങ്ങളിൽ പരിശുദ്ധ പിതാവ് ക്ഷണക്കത്ത് നൽകുമെന്നും ന്യൂണ്‍ഷോയുടെ കത്തില്‍ പറയുന്നു. സിബിസിഐ അധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസിനാണ് കത്ത് കൈമാറിയിരിക്കുന്നത്. പാപ്പയുടെ ക്ഷണകത്തില്‍ വിവിധ ഭാഷകളിലുള്ള സമര്‍പ്പണ പ്രാര്‍ത്ഥന ലഭ്യമാക്കും. മാര്‍പാപ്പയുടെ ക്ഷണം സംബന്ധിച്ചു ദേശീയ മെത്രാന്‍ സമിതിയിലെ അംഗങ്ങളെയും വിവിധ രൂപതകളിലെയും സന്യാസ സമൂഹങ്ങളിലെയും വൈദികരെയും ഇക്കാര്യങ്ങള്‍ അറിയിക്കണമെന്നും ന്യൂണ്‍ഷോ അഭ്യര്‍ത്ഥിച്ചു. ന്യൂഡൽഹിയിലെ ഫെഡറൽ അധികാരികളെയും തലസ്ഥാനത്തെ നയതന്ത്ര വിഭാഗത്തെയും സമര്‍പ്പണത്തെ കുറിച്ച് അറിയിക്കും. മാർച്ച് 25-ന് വെള്ളിയാഴ്ച വൈകീട്ട് 6നു ന്യൂഡൽഹിയിലെ സേക്രട്ട് ഹാര്‍ട്ട് കത്തീഡ്രൽ ദേവാലയത്തില്‍ നടക്കുന്ന കുർബാനയിൽ പങ്കെടുക്കാൻ അവര്‍ക്ക് ക്ഷണം നൽകുമെന്നും കത്തില്‍ പറയുന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/E6mk5Ts7C9E18f2XV4hGol}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-03-22-08:55:33.jpg
Keywords: വിമലഹൃദയ

18573
Category: 1
Sub Category:
Heading: യുക്രൈന്‍ ജനതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ലണ്ടന്‍ കത്തീഡ്രലില്‍ പള്ളിമണികള്‍ മുഴങ്ങി
Content: ലണ്ടന്‍: റഷ്യന്‍ അധിനിവേശത്തേ തുടര്‍ന്നുള്ള യുദ്ധം കൊണ്ട് പൊറുതിമുട്ടിയ യുക്രൈന്‍ ജനതയോടുള്ള ഐക്യത്തിന്റെ അടയാളമായി ഇംഗ്ലണ്ട് ആംഗ്ലിക്കന്‍ സഭയുടെയും, ലണ്ടന്റേയും പൊതു അടയാളങ്ങളിലൊന്നായ സെന്റ് പോള്‍സ് കത്തീഡ്രലിലിലേയും, യുക്രൈനിലെ ലിവിവ് നഗരത്തിലെ ദേവാലയങ്ങളിലെയും പള്ളിമണികള്‍ ഒരുമിച്ച് മുഴങ്ങി. ഇക്കഴിഞ്ഞ മാര്‍ച്ച് 20-ന് ഏതാണ്ട് 15 മിനിറ്റോളമാണ് മണികള്‍ മുഴക്കിയത്. സെന്റ് പോള്‍സ് ആംഗ്ലിക്കന്‍ കത്തീഡ്രലിന്റെ വെബ്സൈറ്റില്‍ ഇക്കാര്യം മുന്‍കൂട്ടി അറിയിച്ചിരുന്നു. സെന്റ് പോള്‍സ് കത്തീഡ്രല്‍ ഇടവക സമൂഹം നല്‍കുന്ന പിന്തുണയ്ക്ക് ലണ്ടനിലെ യുക്രൈന്‍ കത്തോലിക്കാ രൂപതയായ ഹോളിഫാമിലി രൂപതാധ്യക്ഷന്‍ കെന്നത്ത് നൊവാകിവ്സ്കി നന്ദി പറഞ്ഞു. സെന്റ് പോള്‍സ് കത്തീഡ്രലിന്റെ ചരിത്രപരമായ മണികളുടെ മുഴക്കം ഇരുണ്ട നിമിഷങ്ങളിലൂടെ കടന്നുപോകുന്ന യുക്രൈന്‍ സഹോദരീ-സഹോദരന്‍മാരോടുള്ള ഐക്യത്തിന്റെ അടയാളമാണെന്നു നൊവാകിവ്സ്കി കൂട്ടിച്ചേര്‍ത്തു. രാജ്യത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് ലിവിവിലെ ദേവാലയങ്ങളിലെ മണികള്‍ക്കൊപ്പം നമ്മുടെ പള്ളി മണികളും മുഴങ്ങുമ്പോള്‍ യുക്രൈന്‍ സഭയുടേയും, സര്‍ക്കാരിന്റേയും പ്രതിനിധികള്‍ ഇവിടെ ഉള്ളത് സന്തോഷകരമായ കാര്യമാണെന്നു സെന്റ് പോള്‍സ് കത്തീഡ്രലിന്റെ ഡീന്‍ ഫാ. ഡേവിഡ് അയ്‌സണ്‍ ശുശ്രൂഷക്കിടയില്‍ പറഞ്ഞു. നമ്മള്‍ നേരിട്ടുകൊണ്ടിരിക്കുന്ന അപകടത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുവാന്‍ വേണ്ടി മാത്രമല്ല, നീതിക്കും സമാധാനത്തിനും വേണ്ടി കൂടിയാണ് നമ്മള്‍ ഇന്ന് ഈ മണിമുഴക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഞായറാഴ്ച ശുശ്രൂഷകളിലും, പ്രത്യേക പരിപാടികളിലും മണികള്‍ മുഴുക്കുവാന്‍ സെന്റ് പോള്‍സ് കത്തീഡ്രലിന് പ്രത്യേക സന്നദ്ധ സംഘം തന്നെയുണ്ട്. പരസ്പരം മാറ്റാവുന്ന 12 മണികളുടെ വലയമാണ് സെന്റ് പോള്‍സ് കത്തീഡ്രലിലുള്ളത്. 1878-ല്‍ നിര്‍മ്മിച്ച ഈ മണികള്‍ ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ പള്ളിമണി വലയമാണ്. ഓരോ മണിക്കും 1 മുതല്‍ 12 വരെ നമ്പര്‍ ഇട്ടിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ക്രമാനുസൃതമായിട്ടാണ് മണിയുടെ മുഴക്കം. ഇതില്‍ ഏറ്റവും ചെറിയ ട്രിപ്പിളിന് 800-കിലോയിലധികവും, ഏറ്റവും വലിയ ടെനോറിന് ഒരു ടണ്ണിലധികവും ഭാരമുണ്ട്. യുക്രൈന്‍ ജനതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് വടക്ക് കിഴക്കന്‍ ഇംഗ്ലണ്ടിലെ ദുര്‍ഹാം കത്തീഡ്രലിലെ മണികളും മുഴക്കിയിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/E6mk5Ts7C9E18f2XV4hGol}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-03-22-11:50:40.jpg
Keywords: യുക്രൈ

18574
Category: 1
Sub Category:
Heading: 3 ആഴ്ചകൾക്കിടയിൽ 3 ക്രിസ്ത്യന്‍ പെൺകുട്ടികൾ: പാക്കിസ്ഥാനിൽ തട്ടിക്കൊണ്ടുപോകല്‍ വീണ്ടും തുടര്‍ക്കഥ
Content: കറാച്ചി: പാക്കിസ്ഥാനിലെ കറാച്ചിയിൽ മൂന്ന് ആഴ്ചകൾക്കിടയിൽ മൂന്ന് ക്രൈസ്തവ പെൺകുട്ടികൾ നിർബന്ധിത വിവാഹത്തിനു വേണ്ടി തട്ടിക്കൊണ്ടുപോകലിന് ഇരയായതായി റിപ്പോര്‍ട്ട്. ഏഷ്യന്യൂസാണ് അടുത്തടുത്ത് നടന്ന വിവിധ സംഭവങ്ങളെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മെറാബ് എന്ന പെൺകുട്ടിയെ ആയിരത്തിഇരുന്നൂറോളം ക്രൈസ്തവ കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന ഒറാംഗി പട്ടണത്തിൽ നിന്നും തട്ടിക്കൊണ്ടുപോയതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. മാർച്ച് ഏഴാം തീയതി നോമാൻ എന്ന പേരിലറിയപ്പെടുന്ന ക്രിമിനൽ പശ്ചാത്തലമുളള ഒരു വ്യക്തിയാണ് മെറാബിനെ തട്ടിക്കൊണ്ടുപോയത്. നോമാന്റെ മൂന്നു കൂട്ടാളികൾ പിടിയിലായെങ്കിലും, .ഇയാളെയും, പെൺകുട്ടിയെയും കണ്ടെത്താൻ ഇതുവരെയും സാധിച്ചിട്ടില്ല. തന്റെ മകൾക്ക് പ്രായപൂർത്തിയായിട്ടില്ലായെന്നും, അവൾ നിരപരാധിയാണെന്നും പെൺകുട്ടിയുടെ അമ്മയായ സുമൈര പറഞ്ഞു. കുറ്റവാളികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ തയ്യാറാകണമെന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനോടും, സിന്ധ് സർക്കാരിനോടും സുമൈര ആവശ്യപ്പെട്ടു. തന്നെ ആർക്കും ഒന്നും ചെയ്യാൻ സാധിക്കില്ലെന്ന് നോമാൻ വെല്ലുവിളി മുഴക്കിയിട്ടുണ്ടെന്ന് പറഞ്ഞ അവർ പെൺകുട്ടി സുരക്ഷിതയായി തിരികെ മടങ്ങാൻ വേണ്ടി പ്രാർത്ഥിക്കണമെന്ന് ക്രൈസ്തവ വിശ്വാസികളോട് അഭ്യർത്ഥിച്ചു. ബക്കായി ആശുപത്രിയിലെ ഒരു പരിശീലനത്തിൽ പങ്കെടുക്കാൻ പോകവേ ഫെബ്രുവരി 25-നു 18 വയസ്സുള്ള മറിയം എന്ന ക്രൈസ്തവ പെൺകുട്ടിയും ഇതേ സ്ഥലത്തുനിന്ന് തട്ടിക്കൊണ്ടു പോകലിന് ഇരയായിരിന്നു. വിധവയായ അമ്മയ്ക്കും, ഇളയ സഹോദരങ്ങൾക്കും അത്താണിയായിരുന്നു മറിയം. ഫൈസലാബാദിൽ മാതാപിതാക്കൾ നോക്കിനിൽക്കേ വീട്ടിൽ നിന്ന് 15 വയസ്സുള്ള പ്രിസ്കില എന്ന പെൺകുട്ടി തട്ടിക്കൊണ്ടുപോകപെട്ട സംഭവവും അടുത്തിടെയാണ് ഉണ്ടായത്. വീട്ടിൽ ഉറങ്ങിക്കിടക്കുന്ന സമയത്താണ് മുഹമ്മദ് കാസിം എന്ന ഒരു വ്യക്തി അതിക്രമിച്ചുകയറി മകളെ തട്ടിക്കൊണ്ടു പോയെതെന്ന് കുട്ടിയുടെ പിതാവായ ദിലവാർ പറഞ്ഞു. ഒറാംഗി പട്ടണത്തിൽ നിന്നും കഴിഞ്ഞ ഏഴ് മാസത്തിനിടെ ഏഴ് ക്രൈസ്തവ പെൺകുട്ടികൾ തട്ടിക്കൊണ്ടുപോകപെട്ടിട്ടുണ്ടെന്നും, അഞ്ചുവർഷത്തിനിടെ 120 പെൺകുട്ടികളെ നിർബന്ധിച്ച് മതപരിവർത്തനം നടത്തിയിട്ടുണ്ടെന്നും മനുഷ്യാവകാശ പ്രവർത്തകനും, പാക്കിസ്ഥാൻ ക്രിസ്ത്യൻ അസോസിയേഷന്റെ വിവരാകാശ സെക്രട്ടറിയുമായ നവീദ് ലാസർ പറഞ്ഞു. പാക്കിസ്ഥാനില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ന്യൂനപക്ഷ വിഭാഗങ്ങളിലെ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപ്പോയി നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനും വിവാഹത്തിനും ഇരയാക്കുന്നത് പതിവ് സംഭവമായി മാറിയിരിക്കുകയാണ്. ഇത് അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയാകുന്നുണ്ടെങ്കിലും വേണ്ട നടപടിയെടുക്കാന്‍ ഭരണകൂടം തയാറാകുന്നില്ലായെന്നതാണ് വസ്തുത. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/E6mk5Ts7C9E18f2XV4hGol}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-03-22-12:39:09.jpg
Keywords: പാക്കി

18575
Category: 18
Sub Category:
Heading: സര്‍ക്കാരിന്റെ ജനദ്രോഹപരമായ മദ്യനയം തിരുത്തണം: കെസിബിസി മദ്യവിരുദ്ധ സമിതി
Content: കൊച്ചി: സര്‍ക്കാരിന്റെ ജനദ്രോഹപരമായ മദ്യനയങ്ങള്‍ തിരുത്തണമെന്നും മദ്യവ്യാപന നയങ്ങളില്‍ നിന്നു സര്‍ക്കാര്‍ പിന്‍വാങ്ങണമെന്നും കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന ചെയര്‍മാന്‍ യൂഹാനോന്‍ മാര്‍ തിയഡോഷ്യസ്. പാലാരിവട്ടം പിഒസിയില്‍ ഡയറക്ടര്‍മാരുടെ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മയക്കുമരുന്നിന്റെ കുത്തൊഴുക്ക് തടയാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയപ്പെട്ടിരിക്കുന്നു. പിടിച്ചെടുക്കുന്ന ലഹരിവസ്തുക്കളുടെ ഉറവിടത്തെക്കുറിച്ചും പിടിച്ചെടുത്തശേഷം ഇവ എന്തുചെയ്യുന്നു എന്നതിനെക്കുറിച്ചും ജുഡീഷല്‍ അന്വേഷണത്തിന് സര്‍ക്കാര്‍ തയാറാകണം. മദ്യപ്പുഴ ഒഴുക്കി നവകേരളം സൃഷ്ടിക്കാനുള്ള അഭിനവ നവോത്ഥാന നായകരുടെ നീക്കങ്ങള്‍ അപഹാസ്യവും അപലപനീയവുമാണ്. മദ്യവര്‍ജന നയം പ്രസംഗങ്ങളിലും പരസ്യങ്ങളിലും മാത്രമായിരിക്കുന്നു. വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാനുള്ള നീക്കം മദ്യലോബികള്‍ക്കുള്ള സര്‍ക്കാരിന്റെ സമ്മാനമാണ്. വീര്യം കുറഞ്ഞ ലഹരികള്‍ ക്രമേണ കുടുംബങ്ങളെ ഇല്ലായ്മ ചെയ്യുമെന്നും ഇത് മാനവനാശത്തിന്റെ സൂചനയാണെന്നും സമിതി വിലയിരുത്തി. യോഗത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഫാ. ജോണ്‍ അരീക്കല്‍ അധ്യക്ഷത വഹിച്ചു. മേഖലാ ഡയറക്ടര്‍മാരായ ഫാ. ടി.ജെ. ആന്റണി, ഫാ. ദേവസി പന്തല്ലൂക്കാരന്‍, ഫാ. ആന്റണി അറയ്ക്കല്‍, ഫാ. ജോണ്‍ വടക്കേക്കളം, ഫാ. ചാക്കോ കുടിപ്പറമ്പില്‍, ഫാ. ജേക്കബ് കപ്പലുമാക്കല്‍, സംസ്ഥാന സമിതി അംഗങ്ങളായ തോമസ് മണക്കുന്നേല്‍, ജെസി ഷാജി, അന്തോണിക്കുട്ടി, സി.എക്സ്. ബോണി എന്നിവര്‍ പ്രസംഗിച്ചു
Image: /content_image/India/India-2022-03-23-10:25:19.jpg
Keywords: കെസിബിസി

18576
Category: 18
Sub Category:
Heading: സര്‍ക്കാരിന്റെ ജനദ്രോഹപരമായ മദ്യനയങ്ങള്‍ തിരുത്തണം: കെസിബിസി മദ്യവിരുദ്ധ സമിതി
Content: കൊച്ചി: സര്‍ക്കാരിന്റെ ജനദ്രോഹപരമായ മദ്യനയങ്ങള്‍ തിരുത്തണമെന്നും മദ്യവ്യാപന നയങ്ങളില്‍ നിന്നു സര്‍ക്കാര്‍ പിന്‍വാങ്ങണമെന്നും കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന ചെയര്‍മാന്‍ യൂഹാനോന്‍ മാര്‍ തിയഡോഷ്യസ്. പാലാരിവട്ടം പിഒസിയില്‍ ഡയറക്ടര്‍മാരുടെ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മയക്കുമരുന്നിന്റെ കുത്തൊഴുക്ക് തടയാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയപ്പെട്ടിരിക്കുന്നു. പിടിച്ചെടുക്കുന്ന ലഹരിവസ്തുക്കളുടെ ഉറവിടത്തെക്കുറിച്ചും പിടിച്ചെടുത്തശേഷം ഇവ എന്തുചെയ്യുന്നു എന്നതിനെക്കുറിച്ചും ജുഡീഷല്‍ അന്വേഷണത്തിന് സര്‍ക്കാര്‍ തയാറാകണം. മദ്യപ്പുഴ ഒഴുക്കി നവകേരളം സൃഷ്ടിക്കാനുള്ള അഭിനവ നവോത്ഥാന നായകരുടെ നീക്കങ്ങള്‍ അപഹാസ്യവും അപലപനീയവുമാണ്. മദ്യവര്‍ജന നയം പ്രസംഗങ്ങളിലും പരസ്യങ്ങളിലും മാത്രമായിരിക്കുന്നു. വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാനുള്ള നീക്കം മദ്യലോബികള്‍ക്കുള്ള സര്‍ക്കാരിന്റെ സമ്മാനമാണ്. വീര്യം കുറഞ്ഞ ലഹരികള്‍ ക്രമേണ കുടുംബങ്ങളെ ഇല്ലായ്മ ചെയ്യുമെന്നും ഇത് മാനവനാശത്തിന്റെ സൂചനയാണെന്നും സമിതി വിലയിരുത്തി. യോഗത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഫാ. ജോണ്‍ അരീക്കല്‍ അധ്യക്ഷത വഹിച്ചു. മേഖലാ ഡയറക്ടര്‍മാരായ ഫാ. ടി.ജെ. ആന്റണി, ഫാ. ദേവസി പന്തല്ലൂക്കാരന്‍, ഫാ. ആന്റണി അറയ്ക്കല്‍, ഫാ. ജോണ്‍ വടക്കേക്കളം, ഫാ. ചാക്കോ കുടിപ്പറമ്പില്‍, ഫാ. ജേക്കബ് കപ്പലുമാക്കല്‍, സംസ്ഥാന സമിതി അംഗങ്ങളായ തോമസ് മണക്കുന്നേല്‍, ജെസി ഷാജി, അന്തോണിക്കുട്ടി, സി.എക്സ്. ബോണി എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2022-03-23-11:59:58.jpg
Keywords: കെസിബിസി മദ്യ

18577
Category: 1
Sub Category:
Heading: പീഡിത ക്രൈസ്തവർക്ക് വീണ്ടും ഹംഗറിയുടെ കൈത്താങ്ങ്: ജോർദാനിലെ അഭയാർത്ഥി ക്രൈസ്തവര്‍ക്കായി വ്യാപാര സ്ഥാപനം തുറന്നു
Content: ബുഡാപെസ്റ്റ്/ജോര്‍ദാന്‍: ഇറാഖിൽ നിന്ന് ഇസ്ലാമിക തീവ്രവാദികളുടെ പീഡനം ഭയന്ന് പലായനം ചെയ്ത് ജോർദാനിൽ എത്തി അഭയാർത്ഥികളായി ജീവിക്കുന്ന ക്രൈസ്തവർ നിർമ്മിച്ച് നൽകുന്ന വസ്തുക്കൾ വിൽക്കാൻ വേണ്ടിയുളള വ്യാപാര സ്ഥാപനം ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റിൽ തുറന്നു. പിയാറിസ്റ്റ് സെക്കൻഡറി സ്കൂളിലാണ് പീഡിത ക്രൈസ്തവർക്ക് വേണ്ടിയുള്ള ഹംഗറിയുടെ സ്റ്റേറ്റ് സെക്രട്ടറി ട്രിസ്റ്റൻ ആസ്ബേജിന്റെ സാന്നിധ്യത്തിൽ വ്യാപാര സ്ഥാപനം പ്രവർത്തനമാരംഭിച്ചത്. സെക്രട്ടറിയേറ്റും, കാത്തലിക്ക് ചാരിറ്റി ഓഫ് ജോർദാനും ചേർന്ന് സംയുക്തമായാണ് വ്യാപാരസ്ഥാപനം ആരംഭിച്ചതെന്ന് ട്രിസ്റ്റൻ ആസ്ബേജ് ചടങ്ങിൽ വിശദീകരിച്ചു. ജോർദാനിൽ അഭയാർഥികളായി കഴിയുന്ന ക്രൈസ്തവരുടെ മനുഷ്യാന്തസ്സ് വീണ്ടെടുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ആസ്ബേജ് പറഞ്ഞു. പശ്ചിമേഷ്യയിലെ ക്രൈസ്തവരുടെ അതിജീവനം മാത്രമല്ല, പീഡിത ക്രൈസ്തവ സമൂഹത്തോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുക എന്ന ലക്ഷ്യം കൂടി വ്യാപാരസ്ഥാപനം തുറന്നതിന് പിന്നിലുണ്ട്. ക്രൈസ്തവ വിശ്വാസത്തിന്റെ പിള്ളത്തൊട്ടിലായ പശ്ചിമേഷ്യയിൽ നിന്നും ക്രൈസ്തവർ ഇല്ലാതായാൽ ക്രൈസ്തവ സംസ്കാരത്തിന്റെ അന്ത്യം തന്നെയായിരിക്കും ഇതെന്ന് ട്രിസ്റ്റൻ ആസ്ബേജ് മുന്നറിയിപ്പു നൽകി. പീഡിത ക്രൈസ്തവ സമൂഹത്തിന് സഹായം നൽകി ലോകത്തിനു മാതൃകയാകുകയെന്നത് സർക്കാരിന്റെ ദർശനങ്ങളിൽ നിന്ന് രൂപമെടുത്ത ഉത്തരവാദിത്തമാണെന്ന് ചടങ്ങിൽ പങ്കെടുത്ത ഹംഗറിയുടെ ഭരണം കൈയാളുന്ന പാർട്ടിയായ ഫിഡസിന്റെ നിയമനിർമാണ സഭാംഗം ലാസ്ലോ ബോറോക്സ് പറഞ്ഞു. ക്രൈസ്തവ പീഡനത്തെ പറ്റി ലോകം ചർച്ച ചെയ്യാത്തത് കൊണ്ടാണ് ഇത്തരമൊരു പൊതു പരിപാടി സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോകത്ത് പീഡിത ക്രൈസ്തവര്‍ക്ക് വേണ്ടി ശക്തമായ വിധത്തില്‍ സഹായപദ്ധതികള്‍ വിഭാവനം ചെയ്തു നടപ്പിലാക്കിയ രാജ്യമാണ് ഹംഗറി. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/E6mk5Ts7C9E18f2XV4hGol}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-03-23-12:42:53.jpg
Keywords: ഹംഗറി, ഹംഗേ

18578
Category: 13
Sub Category:
Heading: വിശുദ്ധ ഫ്രാൻസിസ് സേവ്യറിനെയും, ഇഗ്നേഷ്യസ് ലയോളയെയും വിശുദ്ധ പദവിയിലേക്ക് ഉയർത്തിയതിന് നാല് നൂറ്റാണ്ട്
Content: റോം: ഈശോസഭയുടെ സ്ഥാപകരായ വിശുദ്ധ ഫ്രാൻസിസ് സേവ്യറിനെയും, ഇഗ്നേഷ്യസ് ലയോളയെയും വിശുദ്ധ പദവിയിലേക്ക് ഉയർത്തിയതിന്റെ നാനൂറാം വാർഷികം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജെസ്യൂട്ട് അംഗങ്ങളുടെ നേതൃത്വത്തിൽ മാർച്ച് പന്ത്രണ്ടാം തീയതി വിപുലമായി ആഘോഷിച്ചു. 1622 മാർച്ച് 12-നാണ് ഇരുവരും വിശുദ്ധപദവിയിലേക്ക് ഉയർത്തപ്പെടുന്നത്. മാനസാന്തര അനുഭവത്തിനു ശേഷം വിശുദ്ധനാട്ടിലേക്ക് തീർത്ഥാടനം പുറപ്പെട്ട വിശുദ്ധ ഇഗ്നേഷ്യസ് ഒരു രാത്രി മുഴുവൻ പരിശുദ്ധ കന്യകാമറിയത്തോട് മാധ്യസ്ഥം തേടുകയും, ലോകത്തിന്റെ ആഗ്രഹങ്ങൾ വെടിഞ്ഞ് ദൈവരാജ്യത്തിനു വേണ്ടി ജീവിക്കാൻ തീരുമാനിച്ചതിന്റെ അടയാളമായി കയ്യിലുണ്ടായിരുന്ന വാൾ മാതാവിന്റെ പക്കൽ സമർപ്പിക്കുകയും ചെയ്തു. പാപ പരിഹാരം നടത്തിയ ആത്മാക്കളുടെ രക്ഷയ്ക്ക് വേണ്ടി വിശുദ്ധ നാട്ടിൽ പ്രവർത്തിക്കാനുള്ള ആഗ്രഹം ആയിരുന്നു ആദ്യം വിശുദ്ധ ഇഗ്നേഷ്യസിന് ഉണ്ടായിരുന്നതെങ്കിലും, വൈദികർക്ക് വേണ്ടി ഒരു സന്യാസ സമൂഹം തുടങ്ങാനാണ് തന്നെ ദൈവം വിളിച്ചിരിക്കുന്നത് എന്ന് മനസ്സിലാക്കി ആ നിയോഗം ഏറ്റെടുക്കാൻ തിരികെ മടങ്ങുകയായിരുന്നു. ഇതിനു ശേഷം ലഭിച്ച ആദ്യത്തെ സുഹൃത്തുക്കളിൽ ഒരാളായിരുന്നു ഫ്രാൻസിസ് സേവ്യർ. വളരെ ഉന്നതമായ ഒരു കുടുംബത്തിൽ ജനിച്ച ഫ്രാൻസിസ് സേവ്യർ പാരിസ് സർവകലാശാലയിൽ പഠിക്കുമ്പോഴാണ് വിശുദ്ധ ഇഗ്നേഷ്യസിനെയും, ജസ്യൂട്ട് സഭയുടെ മറ്റൊരു സ്ഥാപകൻ പീറ്റർ ഫാബറിനെയും കണ്ടുമുട്ടുന്നത്. ഒരുവൻ ലോകം മുഴുവൻ നേടിയാലും തന്റെ ആത്മാവ് നഷ്ടമായാൽ എന്ത് പ്രയോജനം എന്ന് തുടങ്ങുന്ന മത്തായി സുവിശേഷത്തിലെ വചനം വിശുദ്ധ ഇഗ്നേഷ്യസ് ഫ്രാൻസിസിനോട് നിരന്തരമായി പറയുമായിരുന്നു. ഈ വചനം പിന്നീട് ഫ്രാൻസിസിന്റെ എഴുത്തുകളിൽ പലതവണ ആവർത്തിക്കപ്പെട്ടിരുന്നു. ഒരു മിഷണറിയായി ജീവിക്കണമെന്ന ആഗ്രഹം ഉണ്ടായിരുന്നെങ്കിലും ഈശോസഭയുടെ റോമിലെ കാര്യാലയത്തിൽ ഒടുവിലത്തെ 2 നൂറ്റാണ്ടോളം വിശുദ്ധ ഇഗ്നേഷ്യസിന് സന്യാസ സമൂഹത്തെ കെട്ടിപ്പടുക്കാൻ വേണ്ടി നല്ലൊരു സമയം ചെലവഴിക്കേണ്ടി വന്നു. അദ്ദേഹം ആദ്യം പ്രതീക്ഷിച്ചതിനേക്കാൾ ആളുകൾ ഈശോസഭയിൽ വൈദികരാകാൻ മുന്നോട്ടുവന്നു. ഇതിനിടയിൽ വിശുദ്ധ ഫ്രാൻസിസ് സേവ്യർ സുവിശേഷവുമായി നിരവധി സ്ഥലങ്ങളാണ് സന്ദർശിച്ചത്. അറുപതിനായിരത്തോളം മൈലുകൾ 12 വർഷം യാത്രചെയ്ത ഫ്രാൻസിസ് സേവ്യറാണ് വിശുദ്ധ പൗലോസ് അപ്പസ്തോലന് ശേഷം ഏറ്റവും വലിയ മിഷ്ണറിയായി അറിയപ്പെടുന്നത്. ഇതിൽ ഭാരതവും ഉൾപ്പെടുന്നു. നിരവധി ജ്ഞാനസ്നാനങ്ങൾ നൽകേണ്ടി വരുന്നതിനാൽ കൈകളുയർത്താൻ സാധിക്കുന്നില്ല എന്ന് പറഞ്ഞുകൊണ്ട് വിശുദ്ധ ഫ്രാൻസിസ് സേവിയർ ഇഗ്നേഷ്യസിന് അയച്ച കത്ത് അദ്ദേഹം നടത്തിയ സുവിശേഷ വത്കരണത്തിന്റെ വ്യാപ്തി വെളിപ്പെടുത്തുന്നതാണ്. ആയിരക്കണക്കിനാളുകളെ കത്തോലിക്കാ വിശ്വാസത്തിലേക്ക് നയിച്ച ഫ്രാൻസിസ് സേവ്യർ നിരവധി ചെറുപ്പക്കാരെ ഈശോസഭയിൽ വൈദികരാകാൻ പ്രേരിപ്പിച്ചു. ഫ്രാൻസിസിന്റെ മരണത്തിന് മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് വിശുദ്ധ ഇഗ്നേഷ്യസിന് മരണ വിവരം അറിയാൻ സാധിക്കുന്നത്. ഇരുവരെയും പിന്നീട് ആഗോളസഭ ഒരേ ദിവസം വിശുദ്ധ പദവിയിലേക്ക് ഉയർത്തിയത് അവരുടെ സൗഹൃദത്തിന്റെ ആഴം വിളിച്ചോതുന്ന ചടങ്ങായി മാറി. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/E6mk5Ts7C9E18f2XV4hGol}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-03-23-14:47:03.jpg
Keywords: ഈശോ, ജെസ്യൂ