category_idArts
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെ 'രക്ഷകന്റെ അമ്മ' പുറത്തിറങ്ങിയിട്ട് ഇന്നേക്ക് 35 വര്‍ഷം
Contentവത്തിക്കാന്‍ സിറ്റി: മംഗളവാര്‍ത്ത തിരുനാള്‍ ദിനമായ ഇന്ന് ഫ്രാന്‍സിസ് പാപ്പ റഷ്യയേയും യുക്രൈനേയും മാതാവിന്റെ വിമലഹൃദയത്തിന് സമര്‍പ്പിക്കുവാനായി തയ്യാറെടുക്കുമ്പോള്‍ 1987-ല്‍ ഇതേ ദിവസം തന്നെയാണ് ദൈവമാതാവിനെ കുറിച്ചുള്ള ചിന്തകളുമായി ഒരു ചാക്രികലേഖനം പുറത്തിറങ്ങിയത്. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമനാണ് “റെഡംപ്റ്റോറിസ്റ്റ് മാറ്റെര്‍” (രക്ഷകന്റെ അമ്മ) എന്ന ചാക്രിക ലേഖനം പ്രസിദ്ധീകരിച്ചത്. “തീര്‍ത്ഥാടക സഭാ ജീവിതത്തിലെ പരിശുദ്ധ കന്യകാമറിയം” എന്നതായിരുന്നു ചാക്രികലേഖനത്തിന്റെ ഉപശീര്‍ഷകം. ചാക്രിക ലേഖനത്തില്‍ തീര്‍ത്ഥാടക സഭാ ജീവിതത്തില്‍ മാതാവ് വഹിക്കുന്ന പങ്കിനെക്കുറിച്ചു വളരെ ആഴത്തില്‍ വിവരിക്കുന്നുണ്ടായിരിന്നു. 35 വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ളതാണെങ്കിലും ഈ ചാക്രിക ലേഖനം ഇന്നും പ്രസക്തമാണ്. രണ്ടാം വത്തിക്കാന്‍ സുനഹദോസിലെ വിചിന്തനങ്ങളുടെ അടിസ്ഥാനത്തില്‍ സഭാ ജീവിതത്തിലും, ലോകത്തിലും പരിശുദ്ധ കന്യകാമാതാവ് വഹിക്കുന്ന നിര്‍ണ്ണായക പങ്കിനെക്കുറിച്ചും പാപ്പ വിവരിക്കുന്നുണ്ട്. രക്ഷാകര ദൗത്യത്തില്‍ രക്ഷകന്റെ അമ്മക്ക് ഒരു പ്രത്യേക സ്ഥാനം തന്നെ ഉണ്ടെന്ന്‍ വിശുദ്ധന്‍ തന്റെ ചാക്രിക ലേഖനത്തിലൂടെ ആവര്‍ത്തിച്ച് വ്യക്തമാക്കിയിരിന്നു. മംഗളവാര്‍ത്ത മുതല്‍ പരിശുദ്ധ കന്യകാമാതാവിനെ അനുഗ്രഹീതയാക്കിയ ദൈവ വിശ്വാസം തന്റെ മകനായ ക്രിസ്തുവിന്റെ സാമ്രാജ്യം ഈ ലോകത്ത് അവതരിപ്പിച്ച സഭാദൗത്യത്തിലും സന്നിഹിതമാണെന്നു മുന്‍ പാപ്പ എഴുതി. പരിശുദ്ധ കന്യകാമാതാവിന്റെ ഈ സാന്നിധ്യത്തിന് സഭാ ചരിത്രത്തിലും, ഈ കാലഘട്ടത്തിലും നിരവധി മാര്‍ഗ്ഗങ്ങള്‍ ഉണ്ടെന്നും അപ്പസ്തോലിക ലേഖനത്തില്‍ പാപ്പ ഓര്‍മ്മപ്പെടുത്തി. യേശുവിന്റെ ജനനത്തിന് 2000 വര്‍ഷം തികയുന്നതിന്റെ പ്രതീക്ഷയുടെ പുറത്താണ് ചാക്രികലേഖനം എഴുതുന്നതെന്നും പാപ്പ ഇതില്‍ കുറിച്ചിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2022-03-25 18:39:00
Keywordsചാക്രിക
Created Date2022-03-25 18:40:21