Content | വാലെറ്റ: റഷ്യ യുക്രൈന് നേരെ കനത്ത ആക്രമണം നടത്തുന്നതിനിടെ യുക്രൈന്‍ സന്ദര്‍ശിക്കുവാന്‍ ആഗ്രഹം പ്രകടിപ്പിച്ച് ഫ്രാന്‍സിസ് പാപ്പ. യുക്രൈന്‍ തലസ്ഥാനമായ കീവ് സന്ദർശിക്കാനുള്ള സാധ്യത പരിശോധിച്ചുവരികയാണെന്നു മാൾട്ടയിലേക്കുള്ള വിമാനയാത്രയ്ക്കിടെ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനുത്തരമായി അദ്ദേഹം പറഞ്ഞു. യുക്രൈൻ സന്ദർശിക്കാൻ പ്രസിഡന്റ് വോളോഡിമിർ സെലന്‍സ്കിയും കീവ് മെയറും മേജർ ആർച്ച് ബിഷപ്പും വത്തിക്കാനിൽ യുക്രൈന്‍ അംബാസഡറും മാർപാപ്പയോട് അഭ്യര്‍ത്ഥന നടത്തിയിരിന്നു. ഇതിന് പിന്നാലെയുള്ള പാപ്പയുടെ വാക്കുകളെ ഏറെ പ്രാധാന്യത്തോടെയാണ് ലോകം ഉറ്റുനോക്കുന്നത്. .യുക്രൈന് നേരെയുള്ള റഷ്യൻ അധിനിവേശത്തെ തുടക്കം മുതൽ മാർപാപ്പ അതിരൂക്ഷമായി വിമർശിച്ചിരുന്നു.
മാൾട്ടയിലെ സർക്കാർ അധികാരികളെ അഭിസംബോധന ചെയ്തപ്പോഴും യുദ്ധത്തിനെതിരെ പാപ്പ തുറന്നടിച്ചു. ദേശീയ താത്പര്യത്തിന്റെ പേരിലെന്നു പറഞ്ഞ് ചില ഭരണാധികാരികൾ ലോകത്തെ അണ്വായുധ യുദ്ധഭീഷണിയിലാക്കിയെന്ന് മാൾട്ട സന്ദർശനത്തിനിടെ അദ്ദേഹം പറഞ്ഞു. കിഴക്കൻ യൂറോപ്പിൽ നിന്നു വീശുന്ന കാറ്റ് നമ്മളിൽ യുദ്ധ ത്തിന്റെ ഇരുണ്ട ഓർമകളുണർത്തുന്നു. ഒരു രാജ്യം മറ്റൊരു രാജ്യത്ത് അധിനിവേശം നടത്തുന്നതും തെരുവുകളിലെ കാടൻ യുദ്ധങ്ങളും ആണവായുധഭീഷണിയും മുമ്പ് വിദൂര ഓർമകൾ മാത്രമായിരുന്നു. മരണവും നാശവും വിദ്വേഷവും പേറുന്ന തണുത്തുറഞ്ഞ കാറ്റ് ഒട്ടനവധി ജനങ്ങളുടെമേൽ പതിച്ചിരിക്കുന്നുവെന്നും പാപ്പ പറഞ്ഞു.
സമാധാനത്തിനായുള്ള ജനങ്ങളുടെ ദാഹം മനസ്സിലാക്കാനും വിശാലമായ ഒരു സംഭാഷണത്തിന് അടിത്തറയിടാനും പരിശ്രമിക്കുന്നതിന് നാം പരസ്പരം സഹായിക്കണമെന്നും പാപ്പ മാള്‍ട്ടയില്‍ സന്ദേശത്തില്‍ ഓര്‍മ്മിപ്പിച്ചു. ഭാവിതലമുറകളെ ലക്ഷ്യംവച്ചുള്ളതും നിരായുധീകരണം കേന്ദ്രവിഷയമായുള്ളതുമായ സമാധാനത്തിനായുള്ള അന്താരാഷ്ട്ര സമ്മേളനങ്ങളിലേക്ക് നാം വീണ്ടും മടങ്ങണമെന്നും പാപ്പാ ഓർമ്മിപ്പിച്ചു. ആയുധങ്ങൾക്കായി നിർബ്ബാധം നീക്കിവയ്ക്കുന്ന വൻ തുകകൾ വികസനം, ആരോഗ്യം, ഭക്ഷണം എന്നിവയ്ക്കായി ഉപയോഗിക്കണമെന്നും പാപ്പാ പറഞ്ഞു. ഫ്രാന്‍സിസ് പാപ്പയുടെ മാള്‍ട്ട സന്ദര്‍ശനം ഇന്ന്‍ സമാപിക്കും.
#{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }#
☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}}
#{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }} |