Content | കീവ്: ലോകമെമ്പാടുമുള്ള ക്രൈസ്തവ സമൂഹം കര്‍ത്താവിന്റെ പുനരുത്ഥാന തിരുനാളിന് ഒരുക്കമായി വിശുദ്ധ വാരത്തിലൂടെ കടന്നുപോകുമ്പോള്‍ റഷ്യന്‍ അധിനിവേശത്തില്‍ തെരുവുകളില്‍ ചിതറിക്കിടക്കുന്ന മൃതദേഹങ്ങള്‍ സംസ്ക്കരിക്കുന്ന തിരക്കിലാണ് യുക്രൈനിലെ ദേവാലയങ്ങള്‍. റഷ്യന്‍ സൈന്യം സാധാരണക്കാരെ കൂട്ടക്കുരുതി ചെയ്ത ബുച്ചായിലെ തെരുവുകളില്‍ ചിതറിക്കിടക്കുന്ന മൃതദേഹങ്ങള്‍ ബുച്ചായിലെ ദേവാലയ സെമിത്തേരിയില്‍ അടക്കം ചെയ്യാന്‍ ഏതാണ്ട് ഇരുപത്തിനാലോളം വരുന്ന സന്നദ്ധ പ്രവര്‍ത്തകരാണ് അദ്ധ്വാനിക്കുന്നത്. മറ്റൊരു നഗരമായ മാകാരോവില്‍ റഷ്യന്‍ ബോംബാക്രമണത്തില്‍ കേടുപാടുകള്‍ പറ്റിയ ദേവാലയത്തിലെ കാഴ്ചകള്‍ ദയനീയമാണ്.
കുരിശുകളും, ജപമാലകളും, ചില്ലു കഷണങ്ങളും മാക്കരോവിലെ തകര്‍ന്ന ദേവാലയത്തില്‍ ചിതറിക്കിടക്കുകയാണെന്നാണ് മാധ്യമറിപ്പോര്‍ട്ടുകളില്‍ പറയുന്നത്. മഴയില്‍ നിന്നും സംരക്ഷിക്കുന്നതിനായി ദേവാലയത്തിലെ വിശുദ്ധ രൂപങ്ങളും മറ്റും മറ്റൊരു സ്ഥലത്തേക്ക് മാറ്റുകയാണെന്നു ഫാ. ബോഗ്ദാന്‍ ലിസെച്ചെങ്കോ .പറഞ്ഞു. “ബുച്ചാ നഗരത്തിലേക്കാള്‍ ഭീകരം” എന്ന് യുക്രൈന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്കി തന്നെ വിശേഷിപ്പിച്ച ബൊറോഡിയാങ്കയിലും കാര്യങ്ങള്‍ ഒട്ടുംതന്നെ വ്യത്യസ്തമല്ല. റഷ്യന്‍ ബോംബിഗില്‍ തകര്‍ന്ന അപ്പാര്‍ട്ട്മെന്റ് കെട്ടിടങ്ങളില്‍പ്പെട്ട് നിരവധിപേരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. ഇവിടെ നിന്നും നടക്കാവുന്ന ദൂരത്തായി സ്ഥിതിചെയ്യുന്ന ദേവാലയം കേന്ദ്രമാക്കിയാണ് സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ മുന്നേറിക്കൊണ്ടിരിക്കുന്നത്.
അനേകരുടെ മൃതശരീരങ്ങള്‍ സന്നദ്ധ പ്രവര്‍ത്തകര്‍ അടക്കം ചെയ്തുക്കഴിഞ്ഞു. ഭക്ഷണത്തിനും മറ്റ് അവശ്യ സാധനങ്ങള്‍ക്കുമായി പ്രായമായവര്‍ ഉള്‍പ്പെടെ നിരവധിപേരാണ് ദേവാലയത്തിന് മുന്നില്‍ തടിച്ച് കൂടിയിരിക്കുന്നത്. ദേവാലയങ്ങള്‍, മുസ്ലീം പള്ളികള്‍, സിനഗോഗുകള്‍ ഉള്‍പ്പെടെ ഏതാണ്ട് 59-തോളം ആത്മീയ കേന്ദ്രങ്ങള്‍ റഷ്യന്‍ ആക്രമണത്തില്‍ തകര്‍ന്നിട്ടുണ്ടെന്നു മാര്‍ച്ച് അവസാനത്തില്‍ യുക്രൈന്‍ ഭരണനേതൃത്വം വെളിപ്പെടുത്തിയിരിന്നു. ബുച്ച അടക്കമുള്ള നഗരങ്ങളില്‍ നടന്ന അക്രമങ്ങള്‍ കൂടി കണക്കിലെടുത്താല്‍ ഇതിനേക്കാള്‍ പതിമടങ്ങ് വരുമെന്നാണ് സൂചന.
#{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }#
☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}}
#{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
. |