category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingമദ്യനയത്തിനെതിരായ പ്രതിഷേധങ്ങൾ സർക്കാർ കണ്ടില്ലെന്ന് നടിക്കുന്നു: കർദ്ദിനാൾ ക്ലീമീസ് ബാവ
Contentതിരുവനന്തപുരം: മദ്യനയത്തിൽ നിന്നു സർക്കാർ പിന്മാറണമെന്നു മലങ്കര കത്തോലിക്കാ സഭാ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലി ക്കാബാവ. കേരള മദ്യവിരുദ്ധ ജനകീയ മുന്നണിയുടെ ആഭിമുഖ്യത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് ധർണയിൽ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മദ്യനയത്തിനെതിരായ പ്രതിഷേധങ്ങൾ ഉയരുമ്പോൾ അതൊന്നും കണ്ടില്ലെന്ന സമീപനമാണു സർക്കാരിനുള്ളത്. മദ്യനയത്തിനെതിരായ പരാതികളും അപേക്ഷകളും ല ഭിക്കുമ്പോഴും ഇതേ നയമാണ് തുടരുന്നത്. ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാർ ഈ രീതി തുടരുന്നത് നല്ലതല്ലെന്നും സർക്കാരിന്റെ മദ്യ നയം തിരുത്തണമെന്നും കർദ്ദിനാൾ ആവശ്യപ്പെട്ടു. സർക്കാരിന്റെ തെറ്റായ നടപടികൾക്കെതിരെ ജനരോഷം ഇല്ലാതാക്കാൻ മദ്യവും മയ ക്കുമരുന്നും നൽകി ജനങ്ങളുടെ കർമശേഷിയെ ഇല്ലാതാക്കുന്നതായി ധർണ ഉദ്ഘാട നം ചെയ്ത കോൺഗ്രസ് നേതാവ് വി.എം. സുധീരൻ പറഞ്ഞു. വമ്പിച്ച ഭൂരിപക്ഷമുണ്ടെന്നു കരുതി എന്തും ചെയ്യാമെന്ന അവസ്ഥ ജനാധിപത്യ സർ ക്കാരിനു ഭൂഷണമല്ലെന്നു മദ്യവിരുദ്ധ മുന്നണി ചെയർമാനും മാവേലിക്കര ബിഷപ്പുമാ യ ജോഷ്വാ മാർ ഇഗ്നാത്തിയോസ് അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. രാജ്യസഭാ മുൻ ഉപാധ്യക്ഷൻ പ്രഫ. പി.ജെ. കുര്യൻ, കുറുക്കോളി മൊയ്തീൻ എം.എ ൽഎ, വി.എസ്. ഹരീന്ദ്രനാഥ്, ഇയ്യഞ്ചേരി കുഞ്ഞുകൃഷ്ണൻ, കുഞ്ഞിക്കോമു മാസ്റ്റർ, അബ്ദുൾ അസീസ് തുടങ്ങിയവർ പ്രസംഗിച്ചു. കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ഫാ. ജോൺ അരീക്കൽ സ്വാഗതവും പ്രഫ. മാമച്ചൻ നന്ദിയും പറഞ്ഞു. ധർണയ്ക്ക് മോൺ. മാത്യു മനക്കാർക്കാവിൽ കോർ എപ്പിസ്കോപ്പ, ഫാ. ദേവസ്യ പന്തല്ലൂക്കാരൻ, ലൂർദ് ഫെറോനാ വികാരി ഫാ. മോർലി കൈതപ്പറമ്പിൽ, ടിഎസ്എൻഎസ് ഡയറക്ടർ ഫാ. സാബാസ് ഇഗ്നേഷ്യസ് തുടങ്ങിയവർ നേതൃത്വം നൽകി.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2022-04-13 11:00:00
Keywordsമദ്യ
Created Date2022-04-13 11:04:06