category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingനിലപാട് ഖേദകരം: എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് ഫ്രാൻസിസ് പാപ്പയുടെ കത്ത്
Contentവത്തിക്കാൻ സിറ്റി: സീറോ മലബാർ സഭാസിനഡ് നിശ്ചയിച്ച ഏകീകൃത കുർബാനക്രമം നടപ്പിലാക്കാത്ത എറണാകുളം-അങ്കമാലി അതി രൂപതയുടെ നടപടിയില്‍ ഖേദം പ്രകടിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പ. മേജർ ആർച്ച്ബിഷപ്പ്, മേജർ ആർച്ച്ബിഷപ്പിന്റെ വികാരി, എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികർ, സന്യസ്തർ, അൽമായ വിശ്വാസികൾ എന്നിവർക്കായി മാർപാപ്പ എഴുതിയ കത്ത് ഇന്നലെ പരസ്യപ്പെടുത്തിയത്. "ഏകീകൃത വിശുദ്ധ കുർബാന നടപ്പിലാക്കാൻ തെരഞ്ഞെടുക്കപ്പെട്ട തീയതിയായ 2021 നവംബർ 28 മുതൽ സിനഡിന്റെ തീരുമാനം നടപ്പിൽ വരുത്താൻ 34 രൂപതകൾ തീരുമാനിച്ചിരുന്നു. നിങ്ങളുടെ കാര്യത്തിൽ ഇതുണ്ടായില്ലെന്നതു ഖേദകരമാണ്. പകരം സീറോമലബാർ സഭയിലെ മറ്റുള്ളവരിൽനിന്ന് ഒറ്റപ്പെട്ട്, പ്രത്യേക ആരാധനക്രമരീതി തുടരാൻ തീരുമാനിച്ചു". ക്രൈസ്തവവിശ്വാസികൾ എന്ന നിലയിൽ, നമ്മുടെ പെരുമാറ്റം, വിയോജിപ്പു പ്രകടിപ്പിക്കുന്നുവെന്നും പാപ്പ കത്തില്‍ കുറിച്ചു. "വൈഷമ്യം നിറഞ്ഞതും വേദനാജനകവുമായ ഒരു ചുവടുവയ്ക്കാൻ ഞാൻ നിങ്ങളോടു ആവശ്യപ്പെടുകയാണ് എന്നു ഞാൻ തിരിച്ചറിയുന്നു; എന്നാൽ കർത്താവിന്റെ സ്വരം ശ്രവി ക്കാനും മാർപാപ്പയുടെ ഉപദേശത്തിലും അഭ്യർഥനയിലും വിശ്വാസമർപ്പിക്കാനും തയ്യാറുള്ള പുരോഹിതരുടെയും അൽമായ വിശ്വാസികളുടെയും മാതൃക ഞാൻ നിങ്ങളിൽ കാണുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഇതു സീറോമലബാർ സഭയുടെ നൂറ്റാണ്ടുകളിലൂടെ പ്രകടമായിട്ടുള്ള വ്യതിരിക്ത സ്വഭാവസവിശേഷതയാണ്". സിനഡ് നിശ്ചയിച്ച പ്രകാരം, വിശുദ്ധ കുർബാനയാഘോഷത്തിന്റെ രൂപം എങ്ങനെയാകണമെന്ന സിനഡിന്റെ തീരുമാനം 2022 ഈസ്റ്ററിനു മുന്പായി താമസംവിനാ നടപ്പാക്കാൻ പിതൃനിർവിശേഷമായി ഉദ്ബോധിപ്പിക്കുന്നുവെന്നും പാപ്പ കത്തില്‍ കുറിച്ചു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2022-04-02 11:32:00
Keywordsപാപ്പ
Created Date2022-04-02 11:33:11